category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading600 മീറ്റർ നീളം, 59 മുത്തുകളും ചാപ്പല്‍; ലോകത്തിലെ ഏറ്റവും നീളമുള്ള ജപമാലയുടെ നിര്‍മ്മാണം ലെബനോനില്‍ അവസാനഘട്ടത്തില്‍
Contentബെയ്റൂട്ട്: നിരവധി പ്രത്യേകതകളുമായി ലോകത്തിലെ ഏറ്റവും നീളമുള്ള ജപമാലയുടെ നിർമ്മാണം മധ്യേഷൻ രാജ്യമായ ലെബനോനില്‍ പുരോഗമിക്കുന്നു. ബെക്കാ പ്രവിശ്യയില്‍ നടക്കുന്ന 600 മീറ്റർ നീളമുള്ള ജപമാലയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ജപമാലയിലെ 59 മുത്തുകൾ, 59 ചാപ്പലുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ജപമാല പ്രാർത്ഥനയുടെ സമയത്ത് ആളുകൾക്ക് ഇതിലൂടെ പ്രവേശിക്കാൻ സാധിക്കും. സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥന ചൊല്ലുന്ന ആറ് ചാപ്പലുകളും, നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലുന്ന 53 ചാപ്പലുകളും രാത്രിയിലെ പ്രകാശത്തിൽ വളരെ മനോഹരമായ വിധത്തില്‍ ശോഭിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം. ഉയിർപ്പിന്റെ കുരിശിലാണ് ജപമാല അവസാനിക്കുന്നത്. ഇവിടെ തീർത്ഥാടകർക്ക് ഒരുമിച്ചു കൂടാൻ ഒരു വലിയ ഓഡിറ്റോറിയവും, കുരിശിന്റെ കീഴിലായി ഒരു ദിവ്യകാരുണ്യ ചാപ്പലും സജ്ജീകരിച്ചിട്ടുണ്ട്. 2006-ൽ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിൽവെച്ച് വ്യാജ കുറ്റാരോപണവുമായി പോലീസ് അറസ്റ്റ് ചെയ്ത ചെറുപ്പക്കാരനായ ലെബനീസ് പൗരന്റെ ആശയമാണ് ജപമാല നിർമ്മാണത്തിലൂടെ പൂർത്തിയാകുന്നത്. കസ്റ്റഡിയിൽ ആയിരുന്ന സമയത്ത് മോചനത്തിനു വേണ്ടി ഇദ്ദേഹം മാതാവിനോട് പ്രാർത്ഥിക്കുകയും, മോചനം ലഭിച്ചതിനുശേഷം മരിയൻ തീർത്ഥാടന കേന്ദ്രം പണിയാനുള്ള പണം കണ്ടെത്താൻ ആരംഭിക്കുകയുമായിരിന്നു. മാരോണൈറ്റ് കത്തോലിക്കാ സന്യാസികളുടെ സ്ഥലത്താണ് 2008ൽ ജപമാലയുടെ നിർമ്മാണം ആരംഭിക്കുന്നത്. വത്തിക്കാന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം പത്തു രൂപതകളിലായി എണ്ണൂറോളം ഇടവകകളാണ്, ലെബനോനിൽ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-22 14:36:00
Keywordsജപമാല
Created Date2022-08-22 14:37:10