Contents
Displaying 19161-19170 of 25050 results.
Content:
19553
Category: 18
Sub Category:
Heading: മണർകാട് കത്തീഡ്രലില്‍ നാളെ തിരുനാള്‍ കൊടിയേറും
Content: കോട്ടയം: മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനു നാളെ തുടക്കം. നാളെ കൊടി ഉയർത്തുന്നതോടെ ആരംഭിക്കുന്ന തിരുന്നാൾ എട്ടിനു ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണത്തോടെയും നേർച്ച വിളമ്പോടെയും സമാപിക്കും. ഇന്നു വൈകുന്നേരം സന്ധ്യാപ്രാർഥനയോടെ വിശ്വാസികൾ നോമ്പാചരണത്തിലേക്കു കടക്കും. നാളെ വൈകുന്നേരം 4.30ന് കൊടിമരം ഉയർത്തും. ഏഴു വരെ 12ന് ഉച്ചനമസ്കാരവും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും. നാളെ മുതൽ അഞ്ചു വരെ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒ ന്നു മുതൽ മൂന്നു വരെയും അഞ്ചിനും രാത്രി 6.30നും ധ്യാനം. നാലിനു വൈകുന്നേരം 6.30നു പൊതുസമ്മേളനം. നാളെ മുതൽ എട്ടു വരെ കരോട്ടെ പള്ളിയിൽ രാവിലെ ആറിനു വിശുദ്ധ കുർബാനയും ക ത്തീഡ്രൽ പള്ളിയിൽ രാവിലെ 7.30ന് പ്രഭാതനമസ്കാരവും 8.30ന് മെത്രാപ്പോലീത്താമാരുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഏഴിനു വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കും നടതുറക്കൽ ശുശ്രൂഷ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പ്രധാന കാർമികത്വവും മാത്യൂസ് മാർ അപ്രേം സഹകാർമികത്വവും വഹിക്കും. രാത്രി എട്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. പ്രധാന തിരുന്നാൾ ദിനമായ എട്ടിനു കുര്യാക്കോസ് മാർ ദിയസ്കോറോസ് മുഖ്യകർമികത്വം വഹിക്കും.
Image: /content_image/India/India-2022-08-31-09:49:14.jpg
Keywords: മണര്‍

19554
Category: 9
Sub Category:
Heading: 'ഫയർ & ഗ്ലോറി' വചനം മാംസം ധരിക്കുന്ന ശുശ്രൂഷയുമായി ഡോ. ജോൺ ഡി വീണ്ടും യുകെയിൽ; സെഹിയോൻ യുകെ ഒരുക്കുന്ന റെസിഡൻഷ്യൽ റീട്രീറ്റ് ഡിസംബറില്‍
Content: യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ. ജോൺ ഡി സെഹിയോൻ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു . വെയിൽസിലെ കെഫെൻലി പാർക്ക് സെന്ററിൽ വച്ച് നടക്കുന്ന ഈ ധ്യാനത്തിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. www.sehionuk.org എന്ന വെബ്സൈറ്റിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ജോസ് കുര്യാക്കോസ് 07414 747573.
Image: /content_image/India/India-2022-08-31-10:01:25.jpg
Keywords: ക്രിസ്തു

19555
Category: 18
Sub Category:
Heading: കെസിവൈഎം ഫിഷറീസ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം കൈമാറി
Content: തിരുവനന്തപുരം: തീരദേശ ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു രൂപതകളുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നു ശേഖരിച്ച് നിവേദനവും ഒരു ലക്ഷം ഒപ്പുകളും കെസിവൈഎം സംസ്ഥാന സമിതി ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൈമാറി. സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ, സെക്രട്ടറി സ്മിത ആന്റണി, ട്രഷറർ ലിനു വി. ഡേവിഡ്, ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര എന്നിവർ ചേർന്നാണ് നിവേദനം ന ൽകിയത്. കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമര പന്തലിൽ ഉപവാസ സമരവും നടത്തി. ഫാ. സ്റ്റീഫൻ ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, അഭിലാഷ് കുടിപ്പാറ, ജോസഫ് വർക്കി, റ്റിബിൻ വർഗീസ്, റോബിൻ ജോസഫ്, ഷൈജു റോബിൻ, ഫ്രാൻസിസ്, ഗാലിയ അന്ന അലക്സ്, ടെസിൻ തോമസ്, സ്മിത ആന്റണി, ലിനു വി. ഡേവിഡ്, ലിനെറ്റ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-08-31-10:14:11.jpg
Keywords: കെസിവൈഎം

19556
Category: 11
Sub Category:
Heading: ഉണ്ണിയേശുവിന്റെ പേരിലുള്ള ആഫ്രിക്കയിലെ ആദ്യ ആശുപത്രിക്ക് ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ അനുമതി
Content: കെയ്റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ ബാംബിനോ ജേസു (ഉണ്ണിയേശു) എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുളള ആശുപത്രി പണിയാൻ ഈജിപ്ഷ്യൻ ഭരണകൂടം കോപ്റ്റിക് കത്തോലിക്ക സഭയ്ക്ക് അനുമതി നൽകി. ഇത് ആദ്യമായിട്ടാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കുട്ടികളുടെ ഒരു ആശുപത്രിക്ക് ഉണ്ണിയേശുവിന്റെ പേര് ലഭിക്കുന്നത്. ജനന നിരക്ക് ഉയർന്നതാണെങ്കിലും, ശിശുമരണ നിരക്ക് രാജ്യത്ത് രൂക്ഷമാണ്. അതിനാൽ തന്നെ പുതിയ ആശുപത്രിയിൽ നിന്നും ശിശുക്കൾക്കും, അമ്മമാർക്കും സേവനം ലഭിക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അൽ സിസി നൽകിയ സ്ഥലത്താണ് ആശുപത്രി മന്ദിരം ഒരുങ്ങുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ മുൻ പേഴ്സണൽ സെക്രട്ടറിയായിരുന്ന കോപ്റ്റിക് വൈദികൻ ഫാ. യോഹാനിസ് ലാഹ്സി ഗേയ്ദ് അധ്യക്ഷ പദവി വഹിക്കുന്ന കെയ്റോ ബാംബിനോ ജേസു അസോസിയേഷനാണ് ആശുപത്രിയുടെ നിർമ്മാണത്തിന് വേണ്ടിയുള്ള ആലോചനകൾക്കും, മറ്റ് നടപടികൾക്കും ചുക്കാൻ പിടിച്ചത്. സമൂഹത്തിൽ ദരിദ്രരായവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന 'ഹ്യൂമൻ ഫ്രറ്റേർണിറ്റി ഫൗണ്ടേഷനി'ലൂടെയാണ് ബാംബിനോ ജേസു അസോസിയേഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുക. 2019 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് പാപ്പ അബുദാബിയിൽവെച്ച് ഗ്രാൻഡ് ഇമാം അഹമ്മദ് അല്‍- തയ്യേബിനൊപ്പം ഒപ്പുവച്ച ‘വിശ്വശാന്തിക്കും സഹവര്‍ത്തിത്വത്തിനുമായുള്ള മാനവസാഹോദര്യം’ എന്ന രേഖയാണ് ഇരുസംഘടനകളുടെയും പ്രചോദനം. ആശുപത്രിയുടെ നിർമ്മാണം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈജിപ്ഷ്യൻ സർക്കാർ പുതിയതായി പണിയാൻ പദ്ധതിയിടുന്ന നിർദിഷ്ട തലസ്ഥാന നഗരിക്കുള്ളിൽ ആരംഭിക്കുമെന്ന് ഏജൻസിയ ഫിഡെസ് എന്ന പൊന്തിഫിക്കല്‍ മാധ്യമം റിപ്പോർട്ട് ചെയ്തു. വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള റോമിലെ പ്രശസ്തമായ ബാംബിനോ ജേസു ആശുപത്രി ഈജിപ്തിൽ നിർമിക്കുന്ന ആശുപത്രിയുമായി സഹകരിക്കും. ഇതുവഴി ഈജിപ്തിലെ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് ആരോഗ്യമേഖലയിലെ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ആശുപത്രി പണിയാൻ സ്ഥലം അനുവദിച്ചതിൽ കോപ്റ്റിക് കത്തോലിക്ക സഭയുടെ പാത്രിയാർക്ക് ഇബ്രാഹിം ഐസക്ക് പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തി.
Image: /content_image/News/News-2022-08-31-10:42:25.jpg
Keywords: ഉണ്ണീ, കുഞ്ഞ

19557
Category: 1
Sub Category:
Heading: വെള്ളപ്പൊക്കം: സഹായം അഭ്യര്‍ത്ഥിച്ച് പാക്ക് കത്തോലിക്ക മെത്രാന്മാര്‍
Content: കറാച്ചി: പാക്കിസ്ഥാനില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ പ്രളയ കെടുതിക്കിരയായവര്‍ക്ക് വേണ്ടി അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തോലിക്ക മെത്രാന്മാര്‍. പ്രളയത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ദുരന്തത്തിനിരയായവര്‍ക്ക് അടിയന്തിര സഹായം ആവശ്യമുണ്ടെന്നും, കത്തോലിക്ക സഭയുടെ പേരില്‍ സുമനസ്കരായ ആളുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണെന്നും കറാച്ചി മെത്രാപ്പോലീത്ത മോണ്‍. ബെന്നി ട്രാവാസിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ടെന്റ്, അഭയകേന്ദ്രങ്ങള്‍ക്കുള്ള കിറ്റുകള്‍, ഭക്ഷണം, സാനിട്ടറി ഐറ്റംസ്, വസ്ത്രം തുടങ്ങിയ മാനുഷിക സഹായങ്ങള്‍ ആവശ്യമുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കറാച്ചി ഉള്‍പ്പെടുന്ന സിന്ധി പ്രവിശ്യയിലും, ബലൂചിസ്ഥാനിലും, തെക്കന്‍ പഞ്ചാബിലുമാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. പ്രളയത്തെത്തുടര്‍ന്ന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ഇടവകകളില്‍ നിന്നും, ക്രൈസ്തവ സഭകളില്‍ നിന്നും, പൗര സംരക്ഷണ സമിതികളില്‍ നിന്നും, ജില്ലാ ഭരണകൂടങ്ങളില്‍ നിന്നും നിരവധി സഹായാഭ്യര്‍ത്ഥനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു കാരിത്താസ് പാക്കിസ്ഥാന്റെ ഡയറക്ടര്‍ കൂടിയായ ആർച്ച് ബിഷപ്പ് ട്രാവാസ് പറയുന്നു. കാരിത്താസ് സ്റ്റാഫ് ഈ അപേക്ഷകള്‍ പരിശോധിച്ച് വരികയാണ്. പാക്കിസ്ഥാനിലെ തന്നെ ഹൈദരാബാദ് കത്തോലിക്ക രൂപതയിലെ 90% പ്രദേശങ്ങളും പ്രളയത്തിനിരയായെന്നു ഹൈദരാബാദ് മെത്രാന്‍ സാംസണ്‍ ഷുക്കാര്‍ഡിന്‍ പറയുന്നു. രൂപതയിലെ പ്രളയക്കെടുതി അനുഭവിക്കുന്ന ആയിരങ്ങളുടെ സഹായത്തിനായി രാഷ്ട്രീയക്കാരും, സഭാ മേലധികാരികളും, അത്മായരും, സര്‍ക്കാരേതര സന്നദ്ധ സംഘടനകളും, സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും മുന്നോട്ട് വരുവാൻ താത്പര്യം കാണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രളയത്തിനിരയായ ചില പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍, ദേവാലയങ്ങളും, ഇടവക കെട്ടിടങ്ങളും, സ്കൂള്‍ കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി നശിച്ച് കിടക്കുന്ന കാഴ്ചകളും, പട്ടിണി കിടക്കുന്ന ഭവനരഹിതരേയും, പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നവരെയുമാണ് കാണുവാന്‍ കഴിഞ്ഞതെന്നും മെത്രാന്‍ പറഞ്ഞു. കേടുവരാത്ത ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, വസ്ത്രം, കിടക്കകള്‍, കൊതുക് വലകള്‍, ടെന്റ്, സാനിട്ടറി സാധനങ്ങള്‍ തുടങ്ങിയ ആവശ്യമാണെന്ന് പറഞ്ഞ ബിഷപ്പ് ഷുക്കാര്‍ഡിന്‍, പാവപ്പെട്ട കര്‍ഷകരുടെ കൃഷികള്‍ നശിച്ചുവെന്നും അവര്‍ കടക്കെണിയിലായിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും, 1400-ലേറെ പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്. 3 കോടിയിലേറെ പേരെ പ്രളയം ബാധിച്ചുവെന്നാണ് ദേശീയ ദുരന്ത നിവാരണ സമിതി (എന്‍.ഡി.എം.എ) പറയുന്നത്. 2,18,000 വീടുകള്‍ നശിക്കുകയും, 4,52,000 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും, 7,93,000 മൃഗങ്ങള്‍ ചത്തൊടുങ്ങുകയും, 20 ലക്ഷം ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ ‘എന്‍.ഡി.എം.എ’ റിപ്പോർട്ട് ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-31-14:33:11.jpg
Keywords: പാക്ക

19558
Category: 18
Sub Category:
Heading: ഞായറാഴ്ചകൾ പ്രവർത്തി ദിവസങ്ങളാക്കാനുള്ള ഗൂഢനീക്കങ്ങൾ പ്രതിഷേധാർഹം: ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: ഞായറാഴ്ചകൾ പ്രവർത്തിദിവസങ്ങളാക്കാനുള്ള ഗൂഢനീക്കങ്ങൾ പ്രതിഷേധാർഹമാണെന്ന് ചങ്ങനാശേരി അതിരൂപതാ വൈദിക സമിതി. വളരെയധികം ക്രൈസ്തവ സാന്നിധ്യമുള്ള നെഹ്റു ട്രോഫി വള്ളംകളി മത്സരം സെപ്റ്റംബർ 11 ഞായറാഴ്ച ക്രമീകരിക്കുകയും സമീപത്തുള്ള പള്ളികളുടെ ആരാധനാസമയം പോലും പരിഗണിക്കാതെ പാർക്കിംഗ് ക്രമീകരണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നടപടി യോഗം ശക്തമായി അപലപിച്ചു. എല്ലാവർഷവും ഓണത്തോടനുബന്ധിച്ച രണ്ടാം ശനിയാഴ്ച ക്രമീകരിച്ചിരുന്ന മത്സരമാണ് ഈ പ്രാവശ്യം ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നത്. ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ദിവസമാണ് ഞായറാഴ്ച. അവർ ഈ ദിവസം ദൈവാരാധനയ്ക്കും പ്രാർത്ഥനയ്ക്കുമായി നീക്കിവയ്ക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് അവധിക്കും വിശ്രമത്തിനുമുള്ള ദിവസമാണ്. എന്നാൽ ഞായറാഴ്ചകൾ പ്രവൃത്തിദിവസമാക്കാനുള്ള ശ്രമങ്ങൾ അടുത്ത കുറെ നാളുകളായി സംസ്ഥാന സർക്കാർ തലത്തിൽ നടത്തപ്പെടുന്നു എന്ന ചിന്ത വ്യാപകമാവുകയാണ്. ഞായറാഴ്ചകളിൽ പല പരീക്ഷകളും നടത്തപ്പെടുകയും ചില സർക്കാർ ഓഫീസുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് വൈദികസമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശ നിവാസികളും മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്. പദ്ധതി മൂലം തീരദേശങ്ങൾ കടലിനടിയിലാകുന്നു, തൊഴിലവസരങ്ങളും വീടുകളും നഷ്ടപ്പെടുന്നു. പദ്ധതി മൂലം ദുരിതമനുഭവിക്കുന്ന ജനതയുടെ വിലാപങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണ്. വിഴിഞ്ഞം പ്രശ്നത്തിൽ സത്വര നടപടി സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന യോഗമാണ് പ്രമേയം പാസ്സാക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-08-31-15:34:01.jpg
Keywords: ഞായറാ

19559
Category: 1
Sub Category:
Heading: പഞ്ചാബില്‍ ഖാലിസ്ഥാനി മുദ്രാവാക്യങ്ങളുമായി കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം
Content: ജലന്ധര്‍: വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ പഞ്ചാബിലെ പറ്റിയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ ഖാലിസ്ഥാനി മുദ്രാവാക്യങ്ങളുമായി ആക്രമണം. ദേവാലയത്തിലെ ദൈവമാതാവിന്റെ രൂപം അക്രമികള്‍ തകര്‍ക്കുകയും ഇടവക വികാരിയുടെ കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്‍ പുലര്‍ച്ചെ 12:45-ന് “ഞങ്ങള്‍ ഖാലിസ്ഥാനികളാണ്” എന്ന മുദ്രാവാക്യവുമായെത്തിയ അജ്ഞാതര്‍ ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയത്തിലെ മാതാവിന്റെ പിയാത്ത രൂപം തകര്‍ക്കുകയായിരിന്നു. മാതാവിന്റെയും ഈശോയുടെയും ശിരസുള്‍പ്പെടുന്ന ഭാഗമാണ് തകര്‍ത്തത്. ഇടവക വികാരിയായ ഫാ. തോമസ് പൂച്ചാലിലിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്. സെക്യൂരിറ്റി ഗാര്‍ഡിന് നേരെ അക്രമികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തലുണ്ട്. സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത്സറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ജലന്ധര്‍ രൂപതയിലാണ് ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയം സ്ഥിതി ചെയ്യുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ഫാ. തോമസ് പൂച്ചാലില്‍ പറഞ്ഞു. പള്ളിയില്‍ കഴിയുന്നവരുടെ സുരക്ഷയ്ക്കും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും മേഖലയില്‍ സമാധാനവും ശാന്തിയും ഉണ്ടാകുന്നതിനും ഇടവക മധ്യസ്ഥ കൂടിയായ പരിശുദ്ധ കന്യകാമാതാവിനോട് പ്രാര്‍ത്ഥിക്കണമെന്നു ഫാ. പൂച്ചാലില്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. കത്തോലിക്ക ദേവാലയങ്ങളേയും, വൈദികരെയും, സന്യാസിനികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ സമീപകാലത്തായി ഇന്ത്യയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്നാണ് സമീപകാലത്ത് ഇതുസംബന്ധിച്ച് പരാതിയുമായി സുപ്രീം കോടതിയേ സമീപിച്ച ക്രൈസ്തവ നേതൃത്വങ്ങളെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. സുപ്രീം കോടതിയെ സമീപിച്ച സംഘടനകള്‍ക്ക് നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു. 2022-ലെ ആദ്യ 103 ദിവസങ്ങളില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ഏറ്റവും ചുരുങ്ങിയത് 127-ഓളം ആക്രമണങ്ങള്‍ നടന്നുവെന്നു യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം നടത്തിയ ഒരു പഠനത്തില്‍ നിന്നും വ്യക്തമായിരിന്നു. കഴിഞ്ഞ വര്‍ഷം മാത്രം ക്രൈസ്തവര്‍ക്കെതിരായ 486 അക്രമ സംഭവങ്ങളാണ് ഇന്ത്യയില്‍ അരങ്ങേറിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-31-18:10:09.jpg
Keywords: പഞ്ചാബ

19560
Category: 14
Sub Category:
Heading: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പേരില്‍ ആരംഭിച്ച വെബ്സൈറ്റിന് മികച്ച സ്വീകാര്യത
Content: ബാവരിയ: മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ 95ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച {{https://www.benedictusxvi.com/-> https://www.benedictusxvi.com/}} എന്ന വെബ്സൈറ്റിന് ലഭിച്ച മികച്ച പ്രതികരണത്തേത്തുടര്‍ന്ന്‍ സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രവര്‍ത്തനമാരംഭിച്ചു. ഓഗസ്റ്റ് 28-നാണ് സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് ലഭ്യമായി തുടങ്ങിയത്. നിരവധിപേരാണ് സൈറ്റിന് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സൈറ്റ് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇംഗ്ലീഷ ഭാഷയിലുള്ള പുതിയ പതിപ്പ് ആരംഭിച്ചിരിക്കുന്നത്. മതനിരപേക്ഷതയാകുന്ന കൊടുങ്കാറ്റടിക്കുന്ന കടലിലെ വിളക്കുമാടമാകുക എന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റ് ആരംഭിച്ചതെന്നു സൈറ്റിന്റെ നിര്‍മ്മാതാക്കളായ ടാഗെസ്പോസ്റ്റ് ഫൗണ്ടേഷന്‍ പ്രസ്താവിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 16-നായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ 95-മത് ജന്മദിനം. പ്രമുഖ ദൈവശാസ്ത്രജ്ഞരുടെ പ്രധാനപ്പെട്ട കൃതികളില്‍ നിന്നുള്ള ഉദ്ധരണികളും, ജീവചരിത്ര കുറിപ്പുകളും, ഉള്‍പ്പെടെ നിരവധി കാര്യങ്ങളുമായാണ് സൈറ്റ് ലഭ്യമാക്കിയിട്ടുള്ളത്. `ജര്‍മ്മനിയിലും, വിദേശത്തുമുള്ള വിദഗ്ദരുടെ സഹായത്തോടെ ജോസഫ് റാറ്റ്സിംഗര്‍ അഥവാ ബെനഡിക്ട് പതിനാറാമന്‍ എന്ന മുന്‍പാപ്പയുടെ ജീവിതം, ചിന്ത, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരണ ശേഖരണത്തിനുള്ള ഒരു അന്താരാഷ്ട്ര ഡിജിറ്റല്‍ വിജ്ഞാന പോര്‍ട്ടല്‍ നിര്‍മ്മിക്കുക എന്നതാണ് BenedictusXVI.com പ്രോജക്റ്റിന്റെ ലക്ഷ്യമെന്നു ഇതിന്റെ സംഘാടകര്‍ 'കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ബെനഡിക്ട് പതിനാറാമന്റെ അറിവോടും സമ്മതത്തോടും കൂടി ടാഗെസ്പോസ്റ്റ് ഫൗണ്ടേഷന്‍ ഫോര്‍ കാത്തലിക് ജേര്‍ണലിസ’വും 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബെനഡിക്ട് പതിനാറാമനും സംയുക്തമായിട്ടാണ് ഈ ഡിജിറ്റല്‍ പോര്‍ട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജര്‍മ്മനിയിലെ ബാവരിയയിലെ മാര്‍ക്കറ്റ്ല്‍ ആം ഇന്‍ എന്ന ചെറുപട്ടണത്തില്‍ 1927-ലെ ‘വലിയ ശനി’ ദിവസത്തിലായിരുന്നു ബെനഡിക്ട് പതിനാറാമന്റെ ജനനം. ജന്മദിനത്തിന്റെ അന്ന്‍ രാവിലെ തന്നെ മാമ്മോദീസ മുക്കിയതിനാല്‍ വിശുദ്ധ വാരത്തിന്റെ അവസാന ദിവസവും, പുനരുത്ഥാനത്തിന്റെ തലേന്നുമായിരുന്നു തന്‍റെ ജനനം എന്ന വസ്തുത തങ്ങളുടെ കുടുംബ ചരിത്രത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട കാര്യമായിരുന്നെന്നു പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ബെനഡിക്ട് പതിനാറാമന്‍ കുറിച്ചിരിന്നു. ഇതടക്കമുള്ള കാര്യങ്ങളും പാപ്പ വിവിധ വിഷയങ്ങളില്‍ നടത്തിയ പ്രതികരണങ്ങളും ഉള്‍പ്പെടെ വിവിധങ്ങളായ വിവരങ്ങള്‍ വെബ്സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-31-21:17:09.jpg
Keywords: ബെനഡി, എമിര

19561
Category: 18
Sub Category:
Heading: മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ സ്വീകാര്യമല്ല; സമരം കൂടുതൽ ശക്തമാക്കുമെന്നു മോൺ. യൂജിൻ എച്ച്. പെരേര
Content: തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ച് മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ പഠനം നടത്തണമെന്ന് വിഴിഞ്ഞം സമരസമിതി. തുറമുഖനിർമാണം നിർത്താൻ കഴിയില്ലെന്നും ആവശ്യമെങ്കിൽ വിദഗ്ധ സമിതിയെവ ച്ചു പഠനം നടത്താമെന്നും മുഖ്യമന്ത്രി പ്രതികരിച്ച പശ്ചാത്തലത്തിലാണ് സമരസമിതി നിലപാട് കടുപ്പിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ സ്വീകാര്യമല്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും ലത്തീൻ അതിരൂപത വികാരി ജനറാളും സമരസമിതി ജനറൽ കൺവീനറുമായ മോൺ. യുജിൻ എച്ച്. പെരേര അറിയിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളോട് ഒഴുക്കൻ മട്ടിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. തുറമുഖ നിർമാണ കരാർ വ്യവസ്ഥകളിലെ കെടുകാര്യസ്ഥതകൾ ചൂണ്ടിക്കാണിച്ചിട്ടുള്ള 2017 ലെ സിഎജി റിപ്പോർട്ട് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച രാമചന്ദ്രൻ നായർ കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. കരാർ വ്യവസ്ഥയിലെ വീഴ്ച പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിജിലൻസ് കമ്മിറ്റി റിപ്പോർട്ടും പുറത്തുവിടണമെന്ന് മോൺ. യുജിൻ എച്ച്. പെരേര ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-09-01-09:54:43.jpg
Keywords: സമര

19562
Category: 18
Sub Category:
Heading: ഐഎൻഎസ് വിക്രാന്ത് രാഷ്ട്രത്തിന് സമര്‍പ്പിക്കുമ്പോള്‍ അഭിമാന നിറവില്‍ പെരുമാനൂർ ഇടവക
Content: കൊച്ചി: കൊച്ചി കപ്പൽശാല തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പൽ നാളെ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കുമ്പോൾ ഏറെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് വരാപ്പുഴ അതിരൂപതയിലെ പെരുമാനൂർ സെന്റ് ജോർജ് ഇടവക സമൂഹം. പുരാതനമായ പെരുമാനൂർ ഇടവകയുടെ കീഴിലുള്ള വരവുകാട്ടു കുരിശുപള്ളിയും (ഇപ്പോൾ പനമ്പിള്ളി നഗറിലുള്ള അംബികാപുരം പള്ളി) പൂർവികരുടെ അസ്ഥിയും മാംസവും അലിഞ്ഞുചേർന്ന സെമിത്തേരിയും വർഷങ്ങൾക്കുമുമ്പ് വിട്ടുകൊടുത്തപ്പോഴാണ് ഇന്നു കാണുന്ന കൊച്ചിൻ ഷിപ്പിയാർഡ് യാഥാർഥ്യമായത്. 1959ൽ രാജ്യത്തെ രണ്ടാമത്തെ കപ്പൽശാല സ്ഥാപിക്കാൻ കൊച്ചിയിൽ സ്ഥലം അന്വേഷിച്ച വിദഗ്ധർക്ക് നിർദേശിക്കാൻ ഒരുപേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ-- പെരുമാനൂർ. തുറമുഖത്തിന്റെയും നാവികസേനാ ആസ്ഥാനത്തിന്റെയും സാമീപ്യമുള്ള കായലരികത്ത് നഗരഹൃദയത്തോട് ചേർന്ന പ്രദേശമായതാണ് കാരണം. 100 ഏക്കർ വേണമായിരുന്നു. മുന്നൂറോളം കുടുംബങ്ങൾ ഒഴിയണം. നൂറോളം കുടുംബങ്ങളുടെ ആരാധനാലയമായ വരവുകാട്ട് പള്ളിയെന്ന് അറിയപ്പെടുന്ന വ്യാകുലമാതാ പള്ളിയും അതിന്റെ സെമിത്തേരിയും മാറ്റിസ്ഥാപിക്കണം. പെരുമാനൂർ സെന്റ് ജോർജ് പള്ളിയുടെ കീഴിലുള്ള ഈ പള്ളിക്ക് അന്ന് 350 വർഷം പഴക്കമാണ് വിശ്വാസികൾ കണക്കാക്കിയിരുന്നത്. അന്ന് വികാരിയായിരുന്ന മോൺസിഞ്ഞോർ ഡോ. അലക്സ് വടക്കുംതല വിശ്വാസികളെ കപ്പൽശാല സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കി. പൂർണസമ്മതത്തോടെയാണ് വിശ്വാസികൾ പള്ളിയും സെമിത്തേരിയും വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. 1960ൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയെങ്കിലും കപ്പൽശാലയുടെ പണി തുടങ്ങാൻ പിന്നെയും വൈകി. സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായതോടെ 1970 സെപ്തംബർ 15ന് എംജി റോഡിന് കിഴക്കുഭാഗത്ത് പുതിയ പള്ളിക്ക് കല്ലിട്ടു. പിന്നീട് അംബികാപുരമെന്ന് അറിയപ്പെട്ട ഇവിടെ 1972 ജനുവരി 16ന് പുതിയ പള്ളി ആശീർവദിച്ചു. പിന്നെയും നാലുമാസത്തിനുശേഷമാണ് ഷിപ്പിയാർഡിന് കല്ലിട്ടത്-- 1972 ഏപ്രിൽ 29ന്. തങ്ങളുടെ പൂർവികരെ അടക്കം ചെയ്ത കുഴികളിൽനിന്ന് ഭൗതികാവശിഷ്ടം പെട്ടികളിലാക്കി പ്രദക്ഷിണമായി പുതിയ പള്ളിയായ അംബികാപുരത്തെ സെമിത്തേരിയിൽ അടക്കം ചെയ്തതും ചരിത്രം. രാജ്യപുരോഗതിക്കും ജനങ്ങളുടെ തൊഴിലവസരങ്ങൾക്കും വേണ്ടി ഒരു ജനത സഹിക്കാൻ തയാറായ മഹാത്യാഗത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ സ്ഥാപിതമായ കപ്പൽശാല, നാളെ മറ്റൊരു ചരിത്രം കുറിക്കു മ്പോൾ അതിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഷിപ്പിയാർഡും അംബികാപുരം പള്ളിയും സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയുമാണിത്. പെരുമാനൂർ ഇടവകയുടെ കീഴിലുള്ള വരവുകാട്ടു കുരിശുപള്ളി കൊച്ചി കപ്പല്‍ ശാല സ്ഥാപിക്കാനായി വിട്ടുകൊടുത്തപ്പോൾ പകരം സ്ഥാപിച്ചതാണ് അംബികാപുരത്തെ പരിശുദ്ധ വ്യാകുലമാതാവിന്റെ ദേവാലയം. പെരുമാനൂർ ഇടവകയുടെ കീഴിൽ തന്നെയാണ് ഇന്നും ഈ ദേവാലയം.
Image: /content_image/India/India-2022-09-01-10:19:16.jpg
Keywords: സംഭാവ