category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പേരില്‍ ആരംഭിച്ച വെബ്സൈറ്റിന് മികച്ച സ്വീകാര്യത
Contentബാവരിയ: മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ 95ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച {{https://www.benedictusxvi.com/-> https://www.benedictusxvi.com/}} എന്ന വെബ്സൈറ്റിന് ലഭിച്ച മികച്ച പ്രതികരണത്തേത്തുടര്‍ന്ന്‍ സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രവര്‍ത്തനമാരംഭിച്ചു. ഓഗസ്റ്റ് 28-നാണ് സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് ലഭ്യമായി തുടങ്ങിയത്. നിരവധിപേരാണ് സൈറ്റിന് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സൈറ്റ് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇംഗ്ലീഷ ഭാഷയിലുള്ള പുതിയ പതിപ്പ് ആരംഭിച്ചിരിക്കുന്നത്. മതനിരപേക്ഷതയാകുന്ന കൊടുങ്കാറ്റടിക്കുന്ന കടലിലെ വിളക്കുമാടമാകുക എന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റ് ആരംഭിച്ചതെന്നു സൈറ്റിന്റെ നിര്‍മ്മാതാക്കളായ ടാഗെസ്പോസ്റ്റ്‌ ഫൗണ്ടേഷന്‍ പ്രസ്താവിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 16-നായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ 95-മത് ജന്മദിനം. പ്രമുഖ ദൈവശാസ്ത്രജ്ഞരുടെ പ്രധാനപ്പെട്ട കൃതികളില്‍ നിന്നുള്ള ഉദ്ധരണികളും, ജീവചരിത്ര കുറിപ്പുകളും, ഉള്‍പ്പെടെ നിരവധി കാര്യങ്ങളുമായാണ് സൈറ്റ് ലഭ്യമാക്കിയിട്ടുള്ളത്. `ജര്‍മ്മനിയിലും, വിദേശത്തുമുള്ള വിദഗ്ദരുടെ സഹായത്തോടെ ജോസഫ് റാറ്റ്സിംഗര്‍ അഥവാ ബെനഡിക്ട് പതിനാറാമന്‍ എന്ന മുന്‍പാപ്പയുടെ ജീവിതം, ചിന്ത, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരണ ശേഖരണത്തിനുള്ള ഒരു അന്താരാഷ്ട്ര ഡിജിറ്റല്‍ വിജ്ഞാന പോര്‍ട്ടല്‍ നിര്‍മ്മിക്കുക എന്നതാണ് BenedictusXVI.com പ്രോജക്റ്റിന്റെ ലക്ഷ്യമെന്നു ഇതിന്റെ സംഘാടകര്‍ 'കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ബെനഡിക്ട് പതിനാറാമന്റെ അറിവോടും സമ്മതത്തോടും കൂടി ടാഗെസ്പോസ്റ്റ്‌ ഫൗണ്ടേഷന്‍ ഫോര്‍ കാത്തലിക് ജേര്‍ണലിസ’വും 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബെനഡിക്ട് പതിനാറാമനും സംയുക്തമായിട്ടാണ് ഈ ഡിജിറ്റല്‍ പോര്‍ട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജര്‍മ്മനിയിലെ ബാവരിയയിലെ മാര്‍ക്കറ്റ്ല്‍ ആം ഇന്‍ എന്ന ചെറുപട്ടണത്തില്‍ 1927-ലെ ‘വലിയ ശനി’ ദിവസത്തിലായിരുന്നു ബെനഡിക്ട് പതിനാറാമന്റെ ജനനം. ജന്മദിനത്തിന്റെ അന്ന്‍ രാവിലെ തന്നെ മാമ്മോദീസ മുക്കിയതിനാല്‍ വിശുദ്ധ വാരത്തിന്റെ അവസാന ദിവസവും, പുനരുത്ഥാനത്തിന്റെ തലേന്നുമായിരുന്നു തന്‍റെ ജനനം എന്ന വസ്തുത തങ്ങളുടെ കുടുംബ ചരിത്രത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട കാര്യമായിരുന്നെന്നു പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ബെനഡിക്ട് പതിനാറാമന്‍ കുറിച്ചിരിന്നു. ഇതടക്കമുള്ള കാര്യങ്ങളും പാപ്പ വിവിധ വിഷയങ്ങളില്‍ നടത്തിയ പ്രതികരണങ്ങളും ഉള്‍പ്പെടെ വിവിധങ്ങളായ വിവരങ്ങള്‍ വെബ്സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-31 21:14:00
Keywordsബെനഡി, എമിര
Created Date2022-08-31 21:17:09