Contents
Displaying 19201-19210 of 25049 results.
Content:
19593
Category: 18
Sub Category:
Heading: 'വിഴിഞ്ഞവും കണ്ണീർത്തീരങ്ങളും': ഡോക്യുമെന്‍ററിയുമായി കെസിബിസി
Content: കൊച്ചി: വിഴിഞ്ഞം അദാനി തുറമുഖം തിരുവനന്തപുരത്തെ തീരങ്ങളിൽ വിതയ്ക്കുന്ന നാശത്തിൻ്റെയും തീരദേശ ജനതയുടെ ജീവിതം തകർത്തെറിയുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളുടെയും വെളിപ്പെടുത്തലുമായി 'വിഴിഞ്ഞവും കണ്ണീർത്തീരങ്ങളും' എന്ന ഡോക്യുമെന്‍ററി റിലീസ് ചെയ്യപ്പെട്ടു. കെസിബിസിയുടെ ആസ്ഥാനമായ കൊച്ചി പിഓസിയിൽ നടന്ന ചടങ്ങിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ഡോക്യൂമെൻറ്ററിയുടെ പ്രകാശനം നിർവ്വഹിച്ചു. തീരപ്രദേശത്തെ ജനതയുടെയും ഗ്രാമങ്ങളുടെയും സങ്കടകരവും പരിതാപകാരവുമായ അവസ്ഥ യാഥാർഥ്യ ബോധത്തോടും സത്യസന്ധമായും അവതരിപ്പിക്കുന്നതിൽ ഡോക്യുമെന്‍ററി നൂറു ശതമാനവും വിജയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസി മീഡിയാ കമ്മീഷൻ സെക്രട്ടറിയും ഡോക്യൂമെൻറ്ററിയുടെ നിർമ്മാതാവും ആയ ഫാ. ഡോ. സിബു ഇരിമ്പിനിക്കൽ ആമുഖ പ്രസംഗം നടത്തി . വിഴിഞ്ഞം തുറമുഖത്തിൻറെയും തീരപ്രദേശങ്ങളുടെയും പച്ചയായ ചിത്രങ്ങൾ വരച്ചുകാട്ടുന്ന ആദ്യ ഡോക്യൂമെൻറ്ററിയാണ് "വിഴിഞ്ഞവും കരയുന്ന തീരങ്ങളും" എന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി ന്യൂസ് മാനേജിങ് എഡിറ്റർ കൂടിയായ ജോമോൻ ജോ പരവേലിൽ ആണ് ഡോക്യൂമെൻറ്ററി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അജിത് ശംഘുമുഖം ക്യാമറയും, സുനീഷ് എൻ വി ചിത്ര സംയോജനവും, സ്റ്റീഫൻ ചാലക്കര വിവരണവും നൽകിയിരിക്കുന്ന ഈ ഡോക്യൂമെൻറ്റ റിയുടെ ദൈർഘ്യം ഇരുപത് മിനിറ്റാണ്. കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും പി ഓ സി യിലെ സ്റ്റാഫും ആദ്യ പ്രദർശനത്തിൽ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2022-09-06-20:59:58.jpg
Keywords: :വിഴിഞ്ഞ

19594
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് പുരസ്കാരം ഫാ. ഏബ്രഹാം പോണാട്ടിന്
Content: കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ സ്മരണാർത്ഥം സംസ്ഥാന സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിനു തലശേരി അതിരൂപതാംഗം ഫാ. ഏബ്രഹാം പോണാട്ട് അർഹനായി. തിരുവല്ല ആർച്ച് ബിഷപ്പും മിഷൻലീഗ് സംസ്ഥാന രക്ഷാധികാരിയുമായ തോമസ് മാർ കൂറിലോസാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. സംഘടനയുടെ ശാഖാതലം മുതൽ ഭാരവാഹിയും വൈദികനായതുമുതൽ ശാഖ, മേ ഖല, രൂപത, സംസ്ഥാനതലം വരെ ഡയറക്ടറായും മിഷൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും ഫാ.ഏബ്രഹാം പോണാട്ട് സേവനം ചെയ്തിട്ടുണ്ട്. ഇപ്പോഴും ശാഖാ ഡയറക്ടറായി സേവനം ചെയ്യുന്നു. വികാരി ജനറാൾ തുടങ്ങി തലശേരി അതിരൂപത കേന്ദ്രവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ഉത്തരവാദിത്വമേറ്റെടുത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സഭയും സംഘടനയുമായി ബന്ധപ്പെട്ടു നടത്തിയ ശ്രദ്ധേയമായ പ്രേഷി ത, ദൈവവിളി, ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇക്കുറി അവാർഡിന് പരിഗണിക്കപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ലിസ്സി എസ്ഡി, ജനറൽ സെക്രട്ടറി ജി ന്റോ തകിടിയേൽ, ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപു രയ്ക്കൽ, വൈസ് പ്രസിഡന്റ് അതുല്യ ജോസ് എന്നിവരടങ്ങുന്ന കമ്മി റ്റിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്. ഡിസംബർ മൂന്നിനു പാലായിൽ നടക്കുന്ന മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
Image: /content_image/India/India-2022-09-07-08:46:14.jpg
Keywords: മിഷന്‍

19595
Category: 1
Sub Category:
Heading: യുക്രൈനിലെ യുദ്ധം അവസാനിക്കുന്നതിന് നിരന്തര പരിശ്രമം അനിവാര്യം: ഫ്രാന്‍സിസ് പാപ്പ
Content: റോം: യുക്രൈനില്‍ നടക്കുന്ന യുദ്ധം ഒരു ദുരന്തമാണെന്നും അതിനു അറുതി വരുത്തുന്നതിന് നിരന്തര പരിശ്രമം ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. പോർച്ചുഗലിലെ ടിവിഐ/സിഎൻഎൻ (TVI/CNN) കേബിൾ - സാറ്റലൈറ്റ് ടെലിവിഷൻ വാർത്ത ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും പോപ്പ് വീണ്ടും വെളിപ്പെടുത്തി. യുദ്ധത്തിന് മുന്‍പ് ഇരുവരും എന്നെ ഇവിടെ സന്ദർശിച്ചിരുന്നു. സംഭാഷണത്തിൽ നമ്മൾ എപ്പോഴും മുന്നോട്ട് പോകണമെന്നു താന്‍ വിശ്വസിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നേരത്തെ കീവിലേക്കും മോസ്കോയിലേക്കും യാത്ര ചെയ്യാൻ തയ്യാറാണെന്ന് പാപ്പ സൂചിപ്പിച്ചിരിന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. അഭിമുഖത്തില്‍, സഭാശുശ്രൂഷകരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള ലൈംഗീക പീഢനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അത് വച്ചുപൊറുപ്പിക്കില്ലെന്ന് പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ലൈംഗീകമായി ചൂഷണം ചെയ്യുന്ന ഒരുവന് വൈദികനായി തുടരാനാകില്ലെന്നും മനുഷ്യരെ ദൈവത്തിലേക്ക് നയിക്കേണ്ടവനാണ് അല്ലാതെ അവരെ നശിപ്പിക്കേണ്ടവനല്ല വൈദികനെന്നും പാപ്പ വ്യക്തമാക്കി. ലിസ്ബണില്‍ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തെ കുറിച്ചും പാപ്പ പരാമര്‍ശം നടത്തി. യുവജനങ്ങളുമായി ഒരു മീറ്റിംഗിന് പോകുമ്പോൾ, നിങ്ങൾ മറ്റൊരു ഭാഷ കേൾക്കാൻ തയ്യാറാകണം. ചെറുപ്പക്കാർക്ക് അവരുടേതായ ഭാഷയുണ്ട്. അത് അവരുടെ സ്വന്തം സംസ്കാരത്തിൽ നിന്നാണ് വരുന്നത്, കാരണം ഒരു യുവ സംസ്കാരം നിലനില്‍ക്കുന്നുണ്ട്. സംഗമത്തില്‍ .താന്‍ പങ്കെടുക്കുമെന്ന സൂചനയും പാപ്പ പങ്കുവെച്ചിട്ടുണ്ട്.
Image: /content_image/News/News-2022-09-07-09:10:06.jpg
Keywords: പാപ്പ

19596
Category: 24
Sub Category:
Heading: 'ഓണകുര്‍ബാനയും ഓണപ്രഘോഷണവും': വൈദികർ ജാഗ്രത പുലര്‍ത്തുക
Content: #{black->none->b->(പ്രവാചകശബ്ദം 2017-ല്‍ പ്രസിദ്ധീകരിച്ച ലേഖനമാണിത്. എങ്കിലും വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചും വിഷയത്തിന്റെ പ്രസക്തി ഇപ്പോഴും നിലനില്‍ക്കുന്നതിനാലും പുനഃപ്രസിദ്ധീകരിക്കുന്നു). }# വീണ്ടുമൊരു ഓണക്കാലം കൂടി വന്നുചേര്‍ന്നിരിക്കുന്നു. അത്തപ്പൂക്കളവും, തിരുവാതിരയും, ഓണക്കളികളും, ഓണസദ്യയും കൊണ്ട് മലയാളികളുടെ മനസ്സുനിറയുന്ന ഉത്സവകാലം. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളായ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിച്ച് ആഘോഷിച്ച് അവസാനം ഓണക്കുര്‍ബാന വരെ എത്തിനില്‍ക്കുന്ന കാഴ്ചയാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. എന്തിനും ഏതിനും google ചെയ്യുന്ന ഇക്കാലത്ത് “What is Onam” എന്ന് തിരഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും. ഇത് തെറ്റായ ദൈവീകസങ്കല്‍പ്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ചില കഥകളുടെ അടിസ്ഥാനത്തിലുള്ള ഒരാഘോഷമാണ്. സത്യദൈവത്തെ ആരാധിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ വിശുദ്ധ കുര്‍ബാനയെ ഇത്തരം ഐതിഹ്യങ്ങളുമായി ബന്ധപ്പെടുത്തുവാന്‍ സാധിക്കും? ക്രൈസ്തവജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ് വിശുദ്ധ കുര്‍ബാന. ഇതില്‍ ക്രിസ്തു ഭോജനമായിത്തീരുകയും, നമ്മുടെ ഭാവി മഹത്വത്തിന്റെ അച്ചാരം നല്‍കപ്പെടുകയും ചെയ്യുന്നു. ഈ മഹത്തായ കൂദാശയെ തെറ്റായ ദൈവീകസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെടുത്തുന്നത് മാരകമായ വീഴ്ചയാണ്. “സഭയുടെ ആരാധനാക്രമം മുഴുവന്റേയും കേന്ദ്രവും, ഏറ്റവും തീവ്രമായ പ്രകാശനവും ദൃശ്യമാകുന്നത് ഈ കൂദാശയുടെ ആഘോഷത്തിലാണ്. അതിനാലാണ് ഇതിനെ വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷമെന്നു വിളിക്കുന്നത്” (Cf: CCC 1330). ഈ വിശുദ്ധരഹസ്യങ്ങളുടെ ആഘോഷം എങ്ങനെ അര്‍പ്പിക്കണമെന്ന് സഭ വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനു വിരുദ്ധമായി അത്തപ്പൂക്കളത്തിനു മുന്നിലിരുന്ന് ദിവ്യബലിയര്‍പ്പിക്കുക, ഓണവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ദേവാലയത്തിനകത്ത് വെച്ച് അതിനുമുന്നില്‍ ബലിയര്‍പ്പിക്കുക, വൈദികർ വിചിത്രമായ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ദിവ്യബലിയർപ്പിക്കുക തുടങ്ങിയ ദുരാചാരങ്ങൾക്കെതിരെ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന വൈദികര്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തുന്നുവെന്നു മാത്രമല്ല വിശ്വാസികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. “വി. കുര്‍ബാന നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷിപ്തരൂപവുമാണ്. നമ്മുടെ ചിന്താഗതി കുര്‍ബാനക്കനുസൃതമാകുന്നു. പകരം കുര്‍ബാന നമ്മുടെ ചിന്താഗതിയെ ഉറപ്പിക്കുന്നു” (CCC 1327). അതിനാല്‍ ഓണംപോലുള്ള ഐതിഹ്യങ്ങളെ വിശുദ്ധ കുര്‍ബാനയുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് വിശ്വാസികളുടെ മനസ്സില്‍ തെറ്റായ ചിന്താഗതികളെ ഉറപ്പിക്കുന്നതിന് കാരണമായിത്തീരുന്നു. “സ്തോത്രബലി”, “അധ്യാത്മിക ബലി”, “പാവനവും വിശുദ്ധവുമായ ബലി” എന്നീ പേരുകളിലും അറിയപ്പെടുന്ന ദിവ്യപൂജയെന്ന വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വാക്കുകളും, വസ്തുക്കളും സഭയുടെ നിര്‍ദ്ദേശമനുസരിച്ചുള്ളവയായിരിക്കണം. വൈദികരുടെ ഇഷ്ടാനുസരണം അതിനു മാറ്റം വരുത്തുവാന്‍ പാടില്ല. #{red->n->b->ഓണക്കാലത്തെ വചന സന്ദേശം}# <br> ഓണക്കാലത്ത് ചില വൈദികര്‍ വിശുദ്ധ കുര്‍ബാനമദ്ധ്യേയുള്ള വചന സന്ദേശത്തില്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഓണത്തിന്റെ പിന്നിലെ ഐതീഹ്യം വിശദീകരിക്കുകയും അതിന്റെ വെളിച്ചത്തില്‍ “നന്മയുടെ സന്ദേശം” വിശ്വാസികള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ദിവ്യബലി മധ്യേയുള്ള സുവിശേഷ പ്രസംഗം ആരാധനാക്രമാനുഷ്ടാനത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് വൈദികര്‍ക്കുണ്ടായിരിക്കണം. “വിശ്വാസികളുടെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കത്തക്കവിധം ദൈവവചനത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ഒരു ധാരണ വളര്‍ത്തുകയാണ് വചനസന്ദേശത്തിന്റെ ഉദ്ദേശം” (No. 46: AAS 99 (2007), 141). വൈദികര്‍ക്ക്, തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രസംഗിക്കുവാനുള്ള ഇടമല്ല വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള വചനസന്ദേശ വേദി. #{green->none->b->You May Like: }# {{ ആനയെ ആശീര്‍വദിക്കുന്ന വൈദികനും അത് അംഗീകരിക്കാത്ത വിശ്വാസികളും -> http://www.pravachakasabdam.com/index.php/site/news/5653 }} വചനം മാംസമായി അവതരിച്ച ക്രിസ്തുവിന്റെ തിരുശരീര-രക്തങ്ങളുടെ യാഗമായ വിശുദ്ധ കുര്‍ബാന മധ്യേ വൈദികര്‍ വ്യാഖ്യാനിക്കേണ്ടതും പകർന്നുനൽകേണ്ടതും ക്രിസ്തുവിന്റെ വാക്കുകളുടെ സുവിശേഷമാണ്. അല്ലാതെ അന്യമതങ്ങളിലെ തെറ്റായ ദൈവസങ്കല്‍പ്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഐതീഹ്യകഥകളല്ല. “സാമാന്യവും കേവലവുമായ പ്രസംഗങ്ങള്‍ ദൈവവചനത്തിന്റെ ആര്‍ജ്ജവത്തിനു മങ്ങലേല്‍പ്പിക്കുന്നു. അവ ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെയാണ് ഉപയോഗശൂന്യമായ ശാഖാചംക്രമണങ്ങളും. തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ദൈവവചനം സന്നിഹിതമാണെന്നും പ്രവര്‍ത്തന നിരതമാണെന്നും മനസ്സിലാക്കുവാന്‍ വിശ്വാസികളെ സഹായിക്കുന്ന രീതിയില്‍ വിശുദ്ധ ലിഖിത സംബന്ധമായ സന്ദേശം ജീവിതത്തിലേക്ക് കൊണ്ടുവരുവാനുള്ള ഒരു മാര്‍ഗ്ഗമാണ് സുവിശേഷ പ്രസംഗം. അതിനാല്‍ പ്രബോധനം നല്‍കുന്നവര്‍ ഈ കര്‍ത്തവ്യം നെഞ്ചിലേറ്റണ്ടതാണ്.” (Pope Benedict XVI, Verbum Domini, 59) #{green->none->b->Must Read: }# {{ കലാരൂപങ്ങളിലെ നന്മയും തിന്മയും തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/2521 }} </p> <iframe src="https://www.youtube.com/embed/8kPcaX9YQlg" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ക്രിസ്തീയ വിശ്വാസം ഇതിഹാസങ്ങളിലുള്ള വിശ്വാസമല്ല; വിചിത്ര കഥകളിലുള്ള വിശ്വാസമല്ല; ഐതിഹ്യങ്ങളിലുള്ള വിശ്വാസമല്ല. ചരിത്രത്തിലുള്ള വിശ്വാസമാണ്. ചരിത്രത്തില്‍ ജീവിച്ച ക്രിസ്തുവിലുള്ള വിശ്വാസമാണ്. ഈ സത്യം വൈദികര്‍ ഒരിക്കലും മറന്നുകൂടാ. കൂദാശകളിലൂടെ ക്രിസ്തുവിനെ കണ്ടുമുട്ടുവാന്‍ വിശ്വാസികള്‍ക്ക് അവസരമൊരുക്കുക എന്നതാണ് വൈദികരുടെ കടമ. ജീവജലത്തിന്റെ ഉറവയായ അവനില്‍നിന്നുമാണ് സകല നന്മകളും ഉത്ഭവിക്കുന്നത്; അല്ലാതെ മനുഷ്യന്‍ മെനഞ്ഞെടുത്ത ഐതീഹ്യ കഥകളില്‍ നിന്നുമല്ല. ശരിയായ വിശ്വാസം ഏതു വിചിത്രകഥയും വിവേചനം കൂടാതെ സ്വീകരിക്കാനുള്ള സന്നദ്ധതയായി അധഃപതിക്കില്ല" (Pope Benedict XVI, Verbum Domini, 36). അതിനാൽ ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിലേക്കാണ് വൈദികർ വിശ്വാസികളെ നയിക്കേണ്ടത്. #{red->n->b->വിശ്വാസികളുടെ കടമ}# <br> വൈദീകര്‍ തങ്ങളെ സഭ ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും അകന്നു പോവുകയും, ഓണകുര്‍ബാന നടത്തിയും, ഓണത്തിന്റെ ഐതിഹ്യം വ്യാഖ്യാനിച്ച് വചനസന്ദേശം നല്‍കിയും വിശ്വാസികളെ വഴിതെറ്റിക്കുമ്പോള്‍ അത് സഭയുടെ അധികാരികളെ അറിയിക്കുവാന്‍ വിശ്വാസികള്‍ക്കു കടമയുണ്ട്. "അൽമായർക്കു, സഭയുടെ നന്മയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായം വന്ദ്യരായ അജപാലകരോടു പറയുവാൻ അവകാശമുണ്ട്. ചിലപ്പോൾ അതു കടമയുമായിത്തീരാം" (Codex Iuris Canonici, can.212). അതിനാൽ ഇത്തരം വീഴ്ചകൾ വിശ്വാസികൾ തങ്ങളുടെ രൂപതയിലെ അധികാരികളെ അറിയിക്കുകയും, അധികാരികൾ ഇക്കാര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വൈദികർക്കു നൽകുകയും ചെയ്യണം. #{black->none->b-> < Originally published on 30/08/2017 > }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Editor'sPick/Editor'sPick-2022-09-07-09:21:04.jpg
Keywords: കലാരൂപ

19597
Category: 14
Sub Category:
Heading: പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം സിറിയയിലെ ഇഡ്‌ലിബിലെ ക്രൈസ്തവ ദേവാലയം വീണ്ടും തുറന്നു
Content: ഇഡ്‌ലിബ്: വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ നീണ്ട പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ദേവാലയം തുറന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-ന് ഇഡ്‌ലിബിലെ അര്‍മേനിയന്‍ അപ്പസ്തോലിക ദേവാലയത്തില്‍വെച്ച് സുന്നി ഇസ്ലാമിക പോരാളി സംഘടനയായ ഹയാത്ത് തഹ്രിര്‍ അല്‍-ഷാം (എച്ച്.ടി.എസ്) ഒരുക്കിയ സുരക്ഷയ്ക്കിടെ വിശുദ്ധ അന്നായുടെ തിരുനാള്‍ ആഘോഷവും നടന്നു. 2011-ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിന്നാലെ എച്ച്.ടി.എസ് ഈ ദേവാലയം അടച്ചുപൂട്ടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് എച്ച്.ടി.എസ് മേധാവി അബു മൊഹമ്മദ് അല്‍-ഗോലാനി ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ദേവാലയം തുറക്കുവാന്‍ അനുവാദം നല്‍കുകയായിരിന്നു. തിരുനാള്‍ ആഘോഷത്തിന്റെ അന്ന്‍ തന്നെയായിരുന്നു ദേവാലയം വീണ്ടും തുറന്നത്. ഇഡ്‌ലിബിന്റെ പ്രാന്തപ്രദേശത്തുള്ള ക്വാനായ, അല്‍-ജദിദാ, യാക്കൌബിയ എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്തുവെന്ന്‍ അറേബ്യന്‍ മാധ്യമമായ അല്‍-മോണിട്ടറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ജിസര്‍ അല്‍-ഷുഘുറിന് സമീപമുള്ള ക്വാനായ, അല്‍-ജദിദാ, യാക്കൌബിയ എന്നീ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികളുമായി ഗോലാനി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരോട് തിരികെ വരുവാന്‍ ആഹ്വാനം ചെയ്ത അല്‍-ഗോലാനി പലായനം ചെയ്തവരുടെ ഭൂമി തിരികെ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ക്രൈസ്തവരുടെ സുരക്ഷക്കായി ശക്തമായ കാവലായിരുന്നു എച്ച്.ടി.എസ് ഏര്‍പ്പെടുത്തിയിരുന്നത്. മേഖലക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ദേവാലയത്തില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ദേവാലയം വീണ്ടും തുറക്കുവാനും, തിരുനാള്‍ ആഘോഷിക്കുവാനും അനുവാദം നല്‍കിയതിന്റെ പേരില്‍ അല്‍ക്വയ്ദയുമായി ബന്ധമുള്ള ‘ഹുറാസ് അല്‍-ദിന്‍’ എന്ന തീവ്രവാദി സംഘടന ‘എച്ച്.ടി.എസ്’നെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് മുന്‍പ് മേഖലയില്‍ 10,000-ക്രൈസ്തവരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ ചെറിയ ഒരു ക്രിസ്ത്യന്‍ സമൂഹം മാത്രമാണ് മേഖലയില്‍ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-07-15:30:02.jpg
Keywords: സിറിയ

19598
Category: 18
Sub Category:
Heading: വല്ലാർപാടം മരിയൻ തീർത്ഥാടനം 11ന്
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന 18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം 11ന് വല്ലാർപാടം ബസിലിക്കയിലെ റോസറി പാർക്കിൽ നടത്തും. ഉച്ചകഴിഞ്ഞു 3.30 ന് ജപമാല. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ വചന സന്ദേശം ന ല്കും. അതിരൂപതയിലെ വൈദികര്‍ സഹകാർമികരായിരിക്കും. തുടർന്ന് ആർച്ച്ബിഷപ്പ് വിശ്വാസികളെ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തും. കോവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി നിലനില്ക്കുന്നതിനാൽ ഈ വർഷവും തീർഥാടനത്തോടനുബ ന്ധിച്ചുള്ള കാൽനട പ്രയാണം ഒഴിവാക്കി. തീർത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോ ഷ കമ്മിറ്റി ചെയർമാന്മാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, വൈസ് ചെയർമാൻ അഡ്വ. ഷെറി ജെ. തോമസ്, ജനറൽ കൺവീനറും വല്ലാർപാടം ബസിലിക്ക റെക്ടറുമായ റവ. ഡോ. ആന്റ ണി വാലുങ്കൽ എന്നിവർ അറിയിച്ചു.തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനി യേൽ പൂവണ്ണത്തിൽ നയിക്കുന്ന വല്ലാർപാടം ബൈബിൾ കൺവൻഷ ൻ ഇന്ന് സമാപിക്കും.
Image: /content_image/India/India-2022-09-07-17:37:02.jpg
Keywords: വല്ലാർപാടം

19599
Category: 11
Sub Category:
Heading: ഇരുപതോളം ഭാഷകളിലേക്ക് ദൈവവചനമെത്തുന്നു; ആഹ്ലാദത്തില്‍ സാംബിയന്‍ ജനത
Content: ലുസാക്ക: വിശാലമായ പ്രകൃതി ഭംഗിയും, വാക്കിംഗ് സഫാരികളും, വിക്ടോറിയ വെള്ളചാട്ടവുംകൊണ്ട് പേര് കേട്ട ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ ഇരുപതോളം ഭാഷകളിലേക്കു ബൈബിള്‍ തര്‍ജ്ജമ പുരോഗമിക്കുന്നു. സ്ത്രീകളും, പുരുഷന്‍മാരും ഉള്‍പ്പെടെ ഏതാണ്ട് അയ്യായിരത്തിലധികം പേരാണ് വൈക്ളിഫ് അസോസിയേറ്റ്സിന്റെ കീഴില്‍ നടക്കുന്ന തര്‍ജ്ജമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മന്‍സായിലെ വിശ്വാസികള്‍ സ്വന്തം ഭാഷയായ ഔഷിയില്‍ ബൈബിള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്ത ശേഷം ആഹ്ലാദത്താല്‍ നൃത്തം ചെയ്തുവെന്ന്‍ സി.ബി.എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിന്നു. തന്നെ സംബന്ധിച്ചിടത്തോളം ബൈബിള്‍ തര്‍ജ്ജമ തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നുവെന്ന് വൈക്ളിഫ് അസോസിയേറ്റ്സിന്റെ ഐ.ടി സ്പെഷ്യലിസ്റ്റായ ടോമുസ്സോവേണെ ജോസ് മച്ചിങ്ങാ പറഞ്ഞു. ബൈബിള്‍ തര്‍ജ്ജമയിലൂടെ മദ്യപാനിയായിരുന്ന തന്റേത് ഉള്‍പ്പെടെ ഒരുപാട് ജീവിതങ്ങള്‍ മാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംബിയയില്‍ എഴുപത്തിമൂന്നോളം ഭാഷകളുണ്ടെന്നാണ് മച്ചിങ്ങാ പറയുന്നത്. ഇതില്‍ എഴെണ്ണം മാത്രമാണ് ഔദ്യോഗിക ഭാഷയായി പരിഗണിക്കപ്പെടുന്നത്. ഈ ഏഴു ഭാഷകളിലേക്ക് മാത്രമാണ് ബൈബിള്‍ തര്‍ജ്ജമ ചെയ്തിട്ടുള്ളത്. നിലവാരം ഒട്ടുംചോരാതെ എങ്ങനെ തര്‍ജ്ജമയെ കൂടുതല്‍ ത്വരിതപ്പെടുത്താമെന്നതാണ് പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‍ വൈക്ളിഫ് അസോസിയേറ്റ്സിന്റെ ‘സി.ഇ.ഒ’യും പ്രസിഡന്റുമായ സൈമണ്‍ ഉങ്ങ് പറഞ്ഞു. മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിശുദ്ധ ലിഖിതങ്ങളോടുള്ള ജനങ്ങളുടെ അഭിനിവേശം മനസ്സിലാക്കുവാന്‍ കഴിയുകയെന്നും, ദൈവവചനം കേള്‍ക്കാതെ നിരവധി പേരാണ് ഓരോ ദിവസവും മരണപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടമായി നടക്കുന്ന ബൈബിള്‍ തര്‍ജ്ജമാ പദ്ധതികളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഘടനയാണ് വൈക്ലിഫ് അസോസിയേറ്റ്സ്.
Image: /content_image/News/News-2022-09-07-18:07:25.jpg
Keywords: സാംബിയ

19600
Category: 1
Sub Category:
Heading: രാവും പകലും ദളിതര്‍ക്കായി പ്രവര്‍ത്തിച്ച ഫാ. അന്തോണി സ്വാമിയ്ക്കു യാത്രാമൊഴി
Content: പോണ്ടിച്ചേരി: ദക്ഷിണേന്ത്യയിലെ ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച കത്തോലിക്ക വൈദികന്‍ ഫാ. അന്തോണി സ്വാമിയ്ക്കു സമൂഹത്തിന്റെ അന്ത്യാജ്ഞലി. ഇന്നലെ സെപ്റ്റംബര്‍ 6 വൈകീട്ട് 4 മണിക്ക് പോണ്ടിച്ചേരിയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍വെച്ചായിരുന്നു അന്ത്യകര്‍മ്മങ്ങള്‍. പോണ്ടിച്ചേരിയിലെ എമ്മാവൂസ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ചു വരികെ 82-മത്തെ വയസ്സിലായിരുന്നു അന്ത്യം. ദളിതര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ തന്റെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ച ഫാ. അന്തോണി സ്വാമി തന്റെ പ്രചോദനവും വഴികാട്ടിയുമായിരുന്നെന്നു ഭാരത മെത്രാന്‍ സമിതിയുടെ ദളിതര്‍ക്ക് വേണ്ടിയുള്ള കാര്യാലയത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്ന ഫാ. ദേവസഗായ രാജ് പറഞ്ഞു. എപ്പോഴും പുഞ്ചിരിച്ചിരുന്ന ഫാ. അന്തോണി സ്വാമി മൃദുഭാഷിയും, സമാധാന സ്ഥാപകനും നല്ലൊരു ഭരണകര്‍ത്താവുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ തുരിജിപുണ്ടി ഗ്രാമത്തില്‍ 1940 മാര്‍ച്ച് 29-നായിരുന്നു ഫാ. അന്തോണി സ്വാമിയുടെ ജനനം. ഡിണ്ടിവനം സെന്റ് ആന്‍സ് സ്കൂളില്‍പഠിച്ച അദ്ദേഹം ബംഗളൂരുവിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയിലായിരുന്നു വൈദീക പഠനം പൂര്‍ത്തിയാക്കിയത്. 1967-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. എട്ടോളം ഇടവകകളില്‍ വികാരിയായും, എസ്.സി/എസ്.ടി കമ്മീഷന്റെ എജ്യൂക്കേഷന്‍ സെക്രട്ടറിയായും, മാനേജരായും സേവനം ചെയ്തതിന് പുറമേ, അതിരൂപതയുടെ വികാര്‍ ജനറലായും സേവനം ചെയ്തിട്ടുണ്ട്. ദളിത് സമൂഹം നേരിടുന്ന വെല്ലുവിളികളെ ഉയര്‍ത്തിക്കാട്ടുവാനും, അതിനെ മറികടക്കുവാനുമായി 1970-കളില്‍ തന്നെ ഫാ. അന്തോണി സ്വാമി തെരുവ് പ്രദര്‍ശനങ്ങള്‍ നടത്തിയിരിന്നു. ഇത് ‘കനല്‍’ എന്ന സംഘടന ഉണ്ടാക്കുവാന്‍ തനിക്ക് പ്രചോദനമായെന്നും ഫാ. ദേവസഗായ രാജ് പറഞ്ഞു. തന്റെ ജാതിയുടെ പേരില്‍ ഉയര്‍ന്ന ജാതിയില്‍പെട്ട, അധികൃതരുടെയും വിശ്വാസികളുടേയും അവഹേളനത്തിന് പാത്രമായിട്ടുള്ള ഫാ. അന്തോണി സ്വാമി അതിന്റെ പേരില്‍ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നു എസ്.സി/എസ്.ടി കമ്മീഷന്റെ നിലവിലെ സെക്രട്ടറിയായ ഫാ. അര്‍പുതരാജ് പറഞ്ഞു. തമിഴ്നാട്ടിലെ മൂന്ന്‍ വടക്കന്‍ ജില്ലകളിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച ഫാ. അന്തോണി സ്വാമി ഒരു സോഷ്യല്‍ ആക്ഷന്‍ സംഘടനക്കും രൂപം നല്‍കിയിരുന്നു. അതിരൂപതയുടെ വികാര്‍ ജനറല്‍ എന്ന നിലയില്‍ അതിരൂപതക്ക് മാത്രമല്ല പൊതു സമൂഹത്തിനായി മഹത്തായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഫാ. അന്തോണി സ്വാമി. ചെറുപ്പക്കാരായ വൈദികരുടെ പ്രചോദനമായിരുന്ന ഫാ. അന്തോണി സ്വാമിയെ അദ്ദേഹത്തിന്റെ എളിമ കാരണം ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നെന്നു ഇന്ത്യന്‍ മെത്രാന്‍ സമിതിയുടെ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്റെ മുന്‍ സെക്രട്ടറിയും കപ്പൂച്ചിന്‍ വൈദികനുമായ ഫാ. നിത്യ സഹായം പറഞ്ഞു. വൈദികന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ എത്തിയിരിന്നു.
Image: /content_image/News/News-2022-09-07-20:24:26.jpg
Keywords: ദളിത

19601
Category: 18
Sub Category:
Heading: കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല 10ന്
Content: കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ വിദഗ്ധപഠനം നടത്തുക, തീരസുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമഖ നിർമാണം നിർത്തിവയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങ ളുന്നയിച്ച് കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തിരുമുഖ തീർത്ഥാടനകേന്ദ്രം വരെ 10ന് വൈകുന്നേരം നാലിനു മനുഷ്യച്ചങ്ങല തീർക്കും. 17 കിലോമീറ്റർ നീളത്തിൽ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ 17,000 പേർ പങ്കെടുക്കുമെ ന്നും വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ചെല്ലാനത്തെ ടെട്രാ പോഡ് കടൽഭിത്തി നിർമാണം ഫോർട്ടുകൊച്ചി വരെ വ്യാപിപ്പി ക്കുക, വിഴിഞ്ഞം പദ്ധതിയിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരി ഹാരവും ഉറപ്പു നൽകുക, മത്സ്യത്തൊഴിലാളികൾക്കു തൊഴിൽ ഉറപ്പാക്കുക, കടലിൽ നടത്തുന്ന അശാസ്ത്രീയ നിർമാണപ്രവൃത്തികൾ തടയുക, കടലും തീരവും വികസന ത്തിന്റെ പേരിൽ പണയപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു മനുഷ്യച്ചങ്ങല തീർക്കുന്നത്. സംഘാടകസമിതി ഭാരവാഹികളായി മുണ്ടംവേലി ഫെറോന വികാരി ഫാ. ജോപ്പൻ അണ്ടിശേരി, കണ്ടക്കടവ് ഫെറോന വികാരി ഫാ. രാജു കളത്തിൽ, കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ഡാൽ ഫിൻ, സംസ്ഥാന സെക്രട്ടറി ബിജു ജോസി (കൺവീനർമാർ), ഫാ. ആന്റണി ടോപോൾ, ഫാ. ആന്റണി കുഴിവേലി (കോ ഓർഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
Image: /content_image/India/India-2022-09-08-10:54:15.jpg
Keywords: വിഴിഞ്ഞ

19602
Category: 1
Sub Category:
Heading: മൊസാംബിക്കിൽ ഇറ്റാലിയൻ മിഷ്ണറി സന്യാസിനി കൊല്ലപ്പെട്ടു
Content: നംബുല: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇറ്റാലിയൻ മിഷ്ണറി സന്യാസിനി കൊല്ലപ്പെട്ടു. ഉത്തര മൊസാംബിക്കിലെ നംബുല പ്രവിശ്യയിൽ സെപ്റ്റംബർ ആറാം തീയതി അര്‍ദ്ധരാത്രിയോടെയാണ് മരിയ ഡി കോപ്പി എന്ന സന്യാസിനി ദാരുണമായി കൊല്ലപ്പെട്ടത്. 1963ലാണ് ഇറ്റലിയിലെ സാന്താ ലൂസിയ ഡി പിയാവിൽ നിന്ന് ഇപ്പോൾ 84 വയസ്സുള്ള സിസ്റ്റർ മൊസാംബിക്കിൽ എത്തിയത്. സിസ്റ്റർ ലൂസിയയുടെയും സഹ മിഷ്ണറിമാരുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയും, സ്കൂളുകളും, ദേവാലയവും അക്രമികൾ നശിപ്പിച്ചു. വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഡോർമെറ്ററിയിലേക്ക് ഓടിപ്പോകുന്നതിനിടയിൽ സിസ്റ്റർ ലൂസിയയുടെ ശിരസ്സിൽ വെടിയേൽക്കുകയായിരുന്നു. ഇതിനിടയിൽ രണ്ടു മിഷ്ണറിമാര്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്ന് 'ഏജൻസിയ ഫിഡെസ്' റിപ്പോർട്ട് ചെയ്തു. അവർ താമസിച്ചിരുന്ന ചിപ്പനെ എന്ന പട്ടണത്തിൽ നിന്നും സിസ്റ്ററിന്റെ ഭൗതികശരീരം മറ്റൊരു മിഷൻ സ്ഥലത്തേക്ക് മൃതസംസ്കാരം നടത്താനായി കൊണ്ടുപോകാൻ സഹസന്യാസിനികൾ പുറപ്പെട്ടുവെന്ന് നംബുല അതിരൂപതയുടെ ആർച്ച് ബിഷപ്പ് മോൺ. ഇനേസിയോ സൗറി പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. നംബുലയും, ഗാബോ ഡെൽഗാഡോ പ്രവിശ്യയും സ്ഥിരമായി ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം നടക്കുന്ന സ്ഥലങ്ങളാണ്. സൈന്യത്തിന്റെ ഇടപെടലിലൂടെ ഗാബോ ഡെൽഗാഡോയിൽ ഒരു പരിധിവരെ തീവ്രവാദികളെ അടിച്ചമർത്താൻ സാധിച്ചെങ്കിലും, നംബുലയിൽ ഏതാനും മാസങ്ങളായി ആക്രമണങ്ങളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഇവിടെ നിന്നും പലായനം ചെയ്തിട്ടുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-08-11:40:59.jpg
Keywords: മൊസാം