category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല 10ന്
Contentകൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ വിദഗ്ധപഠനം നടത്തുക, തീരസുരക്ഷ ഉറപ്പാക്കുന്നതുവരെ തുറമഖ നിർമാണം നിർത്തിവയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങ ളുന്നയിച്ച് കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തിരുമുഖ തീർത്ഥാടനകേന്ദ്രം വരെ 10ന് വൈകുന്നേരം നാലിനു മനുഷ്യച്ചങ്ങല തീർക്കും. 17 കിലോമീറ്റർ നീളത്തിൽ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ 17,000 പേർ പങ്കെടുക്കുമെ ന്നും വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ചെല്ലാനത്തെ ടെട്രാ പോഡ് കടൽഭിത്തി നിർമാണം ഫോർട്ടുകൊച്ചി വരെ വ്യാപിപ്പി ക്കുക, വിഴിഞ്ഞം പദ്ധതിയിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരി ഹാരവും ഉറപ്പു നൽകുക, മത്സ്യത്തൊഴിലാളികൾക്കു തൊഴിൽ ഉറപ്പാക്കുക, കടലിൽ നടത്തുന്ന അശാസ്ത്രീയ നിർമാണപ്രവൃത്തികൾ തടയുക, കടലും തീരവും വികസന ത്തിന്റെ പേരിൽ പണയപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു മനുഷ്യച്ചങ്ങല തീർക്കുന്നത്. സംഘാടകസമിതി ഭാരവാഹികളായി മുണ്ടംവേലി ഫെറോന വികാരി ഫാ. ജോപ്പൻ അണ്ടിശേരി, കണ്ടക്കടവ് ഫെറോന വികാരി ഫാ. രാജു കളത്തിൽ, കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ഡാൽ ഫിൻ, സംസ്ഥാന സെക്രട്ടറി ബിജു ജോസി (കൺവീനർമാർ), ഫാ. ആന്റണി ടോപോൾ, ഫാ. ആന്റണി കുഴിവേലി (കോ ഓർഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-08 10:42:00
Keywordsവിഴിഞ്ഞ
Created Date2022-09-08 10:54:15