Contents
Displaying 19241-19250 of 25048 results.
Content:
19633
Category: 18
Sub Category:
Heading: പാലക്കാട് രൂപതയുടെ നവീകരണ വർഷത്തിന് ആരംഭം
Content: പാലക്കാട്: സുവർണ്ണ ജൂബിലി വർഷത്തിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി പാലക്കാട് രൂപതയുടെ നവീകരണ വർഷത്തിന് തുടക്കമായി. നവീകരണ വർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ ഇന്നലെ നടന്നു. വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ തിരി തെളിയിച്ച് നവീകരണ വർഷം ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ.ജോഷി പുലിക്കോട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ.നിതിൻ മണിയങ്കേരിക്കളം എന്നിവർ സഹകാർമികരായി. പാലക്കാട് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും നവീകരണ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ടു. പാലക്കാട് രൂപത സ്ഥാപിതമായത് 1974 സെപ്റ്റംബർ എട്ടിനാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് രൂപത സ്ഥാപിതമായിട്ട് 48 വർഷങ്ങൾ പൂർത്തിയായി. സുവർണ്ണ ജൂബിലി വർഷത്തിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് രൂപത നവീകരണ വർഷം പ്രഖ്യാപിക്കുന്നത്. സുവർണ ജൂബിലി വർഷത്തിന്റെ ആത്മീയ ഒരുക്കവും ഒപ്പം കൊറോ ണ മഹാമാരി വരുത്തിവെച്ച ആലസ്യം പൂണ്ട വിശ്വാസ ജീവിതത്തെ തീഷ്ണത നിറഞ്ഞ സാക്ഷ്യ ജീവിതമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് നവീകരണ വർഷംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
Image: /content_image/India/India-2022-09-13-10:10:00.jpg
Keywords: രൂപത

19634
Category: 13
Sub Category:
Heading: മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി
Content: മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ് മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ് മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു മിസ് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും മിസ് മിന്നസോട്ട കിരീടം തന്നെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപപ്പെടുത്തിയെന്നു അവര്‍ പറയുന്നു. മിസ് മിന്നസോട്ട എന്ന നിലയില്‍ കൂടുതല്‍ ആളുകളെ പരിചയപ്പെടുവാനും, ഓരോ ദിവസവും പല സ്ഥലങ്ങളിലെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി താന്‍ കണ്ടുമുട്ടിയിട്ടുണ്ടെന്നും കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമമായ 'അലറ്റെയ'ക്ക് നല്‍കിയ അഭിമുഖത്തില്‍ കാതറിന്‍ പറഞ്ഞു. മിസ് മിന്നസോട്ട മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമായത് 1983-ല്‍ മിസ് മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട സ്വന്തം അമ്മ തന്നെയായിരിന്നു. 'മിസ് അമേരിക്ക'യുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഈ പദവിക്കര്‍ഹയായ പതിനൊന്നാമത് അമ്മ - മകള്‍ ജോഡികളാണ് ഇവര്‍. താന്‍ കണ്ടുമുട്ടിയ ഓരോ വ്യക്തിയും അറിയപ്പെടുവാനും, സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നവരായിരുന്നു. എങ്ങനെ ഒരു മിഷ്ണറിയായെന്ന ചോദ്യത്തിന്, മിന്നസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എം.എസ്.യു) മാന്‍കാട്ടോ ന്യൂമാന്‍ സെന്ററില്‍ താന്‍ കണ്ടുമുട്ടിയ ചില ഫോക്കസ് മിഷ്ണറിമാരാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നായിരുന്നു കാതറിന്റെ മറുപടി. ആനന്ദത്തില്‍ ജീവിക്കുകയും എല്ലാം ക്രിസ്തുവിനായി തുറന്നു നല്‍കുകയും ചെയ്ത അവരുടെ ജീവിത ശൈലി തനിക്ക് പ്രചോദനമായി. വിശ്വാസത്തില്‍ ജീവിക്കുക മാത്രമല്ല വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതുണ്ടെന്നും താന്‍ മനസ്സിലാക്കിയതിന് ശേഷമാണ് താന്‍ ഫോക്കസ് മിനിസ്ട്രിയില്‍ ചേരുന്നതെന്നും കാതറിന്‍ പറയുന്നു. മയാമി യൂണിവേഴ്സിറ്റിയിലെ ഫോക്കസ് ടീമിനൊപ്പമാണ് ഇപ്പോള്‍ കാതറിന്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ വിശുദ്ധ കുര്‍ബാനക്കും കാമ്പസ് പരിപാടികള്‍ക്കും, വിരുന്നിനും വിദ്യാര്‍ത്ഥികളെ ക്ഷണിക്കാറുണ്ടെന്ന് പറഞ്ഞ കാതറിന്‍, തങ്ങളുടെ ആദ്യ ബൈബിള്‍ ക്ലാസ്സിനു ഇതിനോടകം തന്നെ തുടക്കമായെന്നും കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളോടൊപ്പം ക്രിസ്തുവുമായുള്ള ബന്ധം കൂടുതല്‍ ആഴപ്പെടുത്തുന്നതില്‍ കൂടുതല്‍ ആനന്ദം വേറെ എന്താണെന്നും കാതറിന്‍ ചോദിക്കുന്നു. ദൈവത്തിന്റെ പദ്ധതി എന്താണെന്നറിയുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ദിവസംതോറുമുള്ള പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയിലൂടെ യേശുവുമായുള്ള നമ്മുടെ ബന്ധവും, വിശ്വാസവും കെട്ടിപ്പടുക്കുവാനും, അവന്റെ ജ്ഞാനത്തിലേക്ക് നമ്മുടെ ഹൃദയം തുറക്കുവാനും കഴിയുമെന്ന വാക്കുകളോടെയാണ് കാതറിന്റെ അഭിമുഖം അവസാനിക്കുന്നത്. കാമ്പസ് മിനിസ്ട്രികള്‍, ചാപ്ലൈന്‍മാര്‍, വൈദികര്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മിഷ്ണറിമാരാണ് ഫോക്കസ് മിഷ്ണറി (ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്). 2022-2023 വര്‍ഷത്തില്‍ 216 സ്ഥലങ്ങളിലായി 861 ഫോക്കസ് മിഷ്ണറിമാരാണ് മിഷണറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2027-ഓടെ ലോകമെമ്പാടുമായി 250-ലധികം മേഖലകളിലായി ആയിരത്തിലധികം മിഷ്ണറിമാര്‍ ക്രിസ്തുവിനെ ആയിരങ്ങള്‍ക്ക് പകരുവാന്‍ തങ്ങളുടെ സേവനം ആരംഭിക്കുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-13-11:30:04.jpg
Keywords: മിസ്

19635
Category: 1
Sub Category:
Heading: യുക്രൈന്‍ അഭയാർത്ഥികളെ സഹായിക്കാൻ കത്തോലിക്ക സംഘടനകൾക്ക് സഹായം അനുവദിച്ച് തായ്‌വാൻ
Content: തായ്പേയ് സിറ്റി: റഷ്യ- യുക്രൈന്‍ യുദ്ധം മൂലം അഭയാർത്ഥികളായി തീർന്ന യുക്രൈന്‍ സ്വദേശികളെ സഹായിക്കാനായി യൂറോപ്പിലെ വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകൾക്ക് ഏഷ്യൻ രാജ്യമായ തായ്‌വാൻ സാമ്പത്തിക സഹായം കൈമാറി. റോമിലുളള സാന്ത സോഫിയ മൈനർ ബസിലിക്കയിൽ സെപ്റ്റംബർ അഞ്ചാം തീയതി യുക്രൈന് വേണ്ടി നടന്ന സമാധാന ബലിക്ക് ശേഷം മുൻ തായ്‌വാനീസ് വൈസ് പ്രസിഡന്റ് ചെൻ ചിയേൻ ജെനാണ് സർക്കാരിനെ പ്രതിനിധീകരിച്ച് 89,600 ഡോളർ കൈമാറിയതെന്ന് 'ഫോക്കസ് തായ്‌വാൻ' എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിലെ അംഗം കൂടിയായ 71 വയസ്സുള്ള ചിയേൻ ജെൻ മൂന്ന് കത്തോലിക്ക സംഘടനകളെ കൂടാതെ സാന്ത സോഫിയ മൈനർ ബസിലിക്കയ്ക്കും പണം നൽകി. യുക്രൈൻ പൗരന്മാരുടെ വേദനയിൽ തായ്‌വാൻ പങ്കു ചേരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ചൈനയുടെ ഭീഷണിക്ക് മുന്നിൽ സ്വയം പ്രതിരോധിക്കാനുള്ള പാഠം യുക്രൈനിൽ നിന്ന് തന്റെ രാജ്യം പഠിക്കുമെന്ന് കൂട്ടിച്ചേർത്തു. അതേ ദിവസം തന്നെ പേപ്പല്‍ ചാരിറ്റിയുടെ മുഖ്യ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കിയെയും ചിയേൻ ജെൻ നേരിൽ കാണുകയും, സന്നദ്ധ പ്രവർത്തനങ്ങൾക്ക് 35,081 ഡോളർ കൈമാറുകയും ചെയ്തു. കത്തോലിക്ക സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസിനും, സോവറിൻ മിലിറ്ററി ഓർഡർ ഓഫ് മാൾട്ടയ്ക്കും 9 ദിവസം വത്തിക്കാനിൽ സന്ദർശനം നടത്തുന്ന ചിയേൻ ജെൻ പണം നൽകി. ഇതിനിടയിൽ ഇപ്പോൾ യുക്രൈനിൽ സന്ദർശനം നടത്തുന്ന കോണ്‍റാഡ് ക്രജേവ്സ്കി നിരവധി തവണ യുക്രൈനിലെ ജനതയ്ക്ക് സഹായം നൽകിയ തായ്‌വാൻ സർക്കാരിനും, ജനതയ്ക്കും നന്ദി രേഖപ്പെടുത്തി. രണ്ടുകോടി 40 ലക്ഷം ജനസംഖ്യയുള്ള തായ്‌വാനിൽ മൂന്നരലക്ഷം കത്തോലിക്ക വിശ്വാസികളാണുള്ളത്. തായ്‌വാനുമായി നയതന്ത്ര ബന്ധമുള്ള ഏക യൂറോപ്യൻ രാജ്യം വത്തിക്കാനാണ്.
Image: /content_image/News/News-2022-09-13-13:15:15.jpg
Keywords: തായ്

19636
Category: 10
Sub Category:
Heading: ക്രിസ്ത്യന്‍ രാഷ്ട്രമായി തുടര്‍ന്നില്ലെങ്കില്‍ പോളണ്ടിന് നിലനില്‍പ്പില്ല: പോളിഷ് വിദ്യാഭ്യാസ മന്ത്രി പ്രെസ്മിസ്ലോ ക്സാര്‍നെക്
Content: വാര്‍സോ: പോളണ്ട് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായി തുടര്‍ന്നില്ലെങ്കില്‍ രാഷ്ട്രത്തിന് നിലനില്‍പ്പില്ലെന്ന് പോളിഷ് വിദ്യാഭ്യാസ മന്ത്രി പ്രെസ്മിസ്ലോ ക്സാര്‍നെക്. ഇക്കഴിഞ്ഞ ശനിയാഴ്ച മിഡ്‌സിർസെക്കിലെ പോളണ്ടിലെ രക്തസാക്ഷികളുടെ കേന്ദ്രത്തിലേക്കുള്ള പുരുഷന്മാരുടെ തീർത്ഥാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യരുടെ കുത്തഴിഞ്ഞ, മതനിരപേക്ഷതക്കെതിരെ പ്രതികരിക്കണമെന്നുള്ള തന്റെ ആഹ്വാനത്തോടു വിവിധ കോണുകളില്‍ നിന്ന്‍ ഉയരുന്ന പ്രതികരണങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. നമ്മുടെ ക്രിസ്ത്യന്‍ പൈതൃകം ഭാവി തലമുറകള്‍ക്ക് പകരുന്നതിനെ ആശ്രയിച്ചായിരിക്കും പോളണ്ടിന്റെ നിലനില്‍പ്പെന്ന് ക്സാര്‍നെക് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. “ഇത് നമ്മുടെ ഉത്തരവാദിത്വവും കടമയും” എന്ന് പറഞ്ഞ ക്സാര്‍നെക്, ആയിരത്തില്‍പരം വര്‍ഷങ്ങളായി തുടരുന്ന ക്രിസ്ത്യന്‍ പൈതൃകത്തിന്റെ ആകെത്തുകയാണ് നമ്മളെന്നും, പോളണ്ട് ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായിരുന്നില്ലെങ്കില്‍ അതിന് നിലനില്‍പ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിനെ കൂടാതെ മനുഷ്യന് സ്വയം മനസിലാക്കുവാന്‍ കഴിയില്ലെന്ന പോളണ്ടുകാരനായ മുന്‍ പാപ്പ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു. മനുഷ്യന് താന്‍ ആരാണെന്നും, തന്റെ ജീവിത ലക്ഷ്യം എന്താണെന്നും ക്രിസ്തുവിനെ കൂടാതെ അറിയുവാന്‍ കഴിയില്ലെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. “ദൈവത്തിന്റെ കല്‍പ്പനകള്‍ പിന്തുടരാത്തതാണ് ഇന്നത്തെ ലോകത്തിലെ എല്ലാ നിര്‍ഭാഗ്യത്തിന്റേയും കാരണം. എല്ലാവരും ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയാണെങ്കില്‍ ലോകത്ത് ദൗര്‍ഭാഗ്യം ഉണ്ടാകില്ല”. അതുപോലെ തന്നെ ക്രിസ്ത്യന്‍ മൂല്യങ്ങളെ വലിച്ചെറിയുന്നവര്‍ മാത്രമല്ല, ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്കു വിരുദ്ധമായി പൊരുതുന്നവരും പോളണ്ടിന്റെ അടിസ്ഥാനം അറിയാത്തവരാണ്. റഷ്യക്കും, ജര്‍മ്മനിക്കുമിടയിലുള്ള മഹത്തായ രാഷ്ട്രമായ പോളണ്ടിലെ എല്ലാവരും ക്രിസ്ത്യന്‍ മൂല്യങ്ങളെ വലിച്ചെറിഞ്ഞവരായിരുന്നാല്‍ ഇന്ന്‍ പോളിഷ് ജനത റഷ്യന്‍ ഭാഷയോ, ജെര്‍മ്മന്‍ ഭാഷയോ സംസാരിക്കുന്നവര്‍ മാത്രമായിരുന്നേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോളണ്ടിന്റെ ക്രൈസ്തവത ഉപേക്ഷിക്കണമെന്ന്‍ ഒരു സിവിക് പ്ലാറ്റ്ഫോം പാര്‍ട്ടി അംഗം കഴിഞ്ഞ വര്‍ഷം നടത്തിയ ആഹ്വാനത്തോടുള്ള പ്രതികരണമായി മന്ത്രിയുടെ വാക്കുകളെ നിരീക്ഷകര്‍ നോക്കികാണുന്നുണ്ട്. പോളണ്ടിന്റെ ആദ്യ ഭരണാധികാരിയായ മിയസ്കോ ഒന്നാമന്‍ മാമ്മോദീസ മുങ്ങിയ എ.ഡി 966 മുതലാണ് പോളണ്ടിന്റെ ക്രിസ്തീയവല്‍ക്കരണം ആരംഭിച്ചത്. ഇന്ന്‍ പോളിഷ് ജനതയിലെ 84% പേരും ക്രൈസ്തവരാണ്. ഇതില്‍ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-13-15:16:25.jpg
Keywords: പോളണ്ട, പോളിഷ്

19637
Category: 1
Sub Category:
Heading: എറണാകുളം നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവ വിരുദ്ധം
Content: മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവരുന്ന എറണാകുളത്തുള്ള നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധം. ആസൂത്രിതമായ ചില നീക്കങ്ങൾ ഈ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ജയലക്ഷ്മി, പ്രകാശ് എന്നീ രണ്ട് ദമ്പതികളാണ് സമൂഹമാധ്യമങ്ങളിലൂടെ ശിശുഭവന് എതിരായ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിനെ വിലയ്ക്കു വാങ്ങാനായി ശിശുഭവൻ അധികൃതർ ശ്രമിച്ചു എന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് അവർ ഉയർത്തിയത്. ഈവിഷയവുമായി ബന്ധപ്പെട്ട് വോയ്‌സ് ഓഫ് നൺസ് നടത്തിയ അന്വേഷണങ്ങളിൽനിന്ന് വ്യക്തമായ വസ്തുതകൾ: ചില ആഴ്ചകൾക്ക് മുമ്പാണ് ജയലക്ഷ്മി എന്ന സ്ത്രീ ഭർത്താവുമായുണ്ടായ കലഹത്തെ തുടർന്ന്, തനിക്ക് കുട്ടിയെ നോക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന വാദവുമായി ചൈൽഡ് വെൽഫെയർ കമ്മറ്റി (CWC) ക്ക് മുന്നിൽ എത്തുന്നത്. കുട്ടിയുടെ പരിപാലന ചുമതല ഏറ്റെടുത്ത CWC കുട്ടിയെ ഒരു മാസത്തേയ്ക്ക് നിർമ്മല ശിശുഭവനിൽ സംരക്ഷിക്കാനായി ഓർഡർ നൽകുകയും, അപ്രകാരം നിർമ്മല ശിശുഭവൻ അധികൃതർ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടിയെ തിരികെ വേണം എന്ന ആവശ്യവുമായി പ്രകാശും ജയലക്ഷ്മിയും നേരിട്ട് ശിശുഭവനിൽ എത്തി. എന്നാൽ, നിയമപ്രകാരം CWC യുടെ ഓർഡർ ഇല്ലാതെ കുട്ടിയെ നൽകാൻ ശിശുഭവൻ അധികൃതർക്ക് കഴിയുമായിരുന്നില്ല. CWC യുടെ ഓർഡറുമായി വരണമെന്ന് പറഞ്ഞതിനെ തുടർന്ന് അവർ പോയി ഓർഡർ കരസ്ഥമാക്കുകയും വീണ്ടും ശിശുഭവനിൽ എത്തുകയും ചെയ്തു. എന്നാൽ, ശിശുഭവന്റെ ഉത്തരവാദിത്തമുള്ള അധികാരിയായ സന്യാസിനി അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാൽ ഒരുമണിക്കൂർ വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അവർ പ്രകോപിതരാവുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉയർത്തി ആക്രോശിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. സ്ഥിതികൾ വഷളായപ്പോൾ വിവരം പോലീസിനെ അറിയിക്കുകയും, പോലീസ് എത്തി CWC യുടെ ഓർഡർ പരിശോധിച്ച് കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിലോ CWC യിലോ പരാതികളൊന്നും ഇല്ല. മാത്രമല്ല, ഉയർത്തിയ ആരോപണങ്ങളിലൊന്നും വാസ്തവമില്ലെന്ന് അധികാരികൾക്ക് വ്യക്തമായതുമാണ്. എന്നാൽ, സംഭവം മൊബൈൽഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത ഒരു ഓൺലൈൻ മാധ്യമം കൂടുതലായുള്ള അന്വേഷണങ്ങളൊന്നും കൂടാതെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. #{blue->none->b->പിന്നിൽ തൽപരകക്ഷികൾ എന്ന് സംശയം }# വീഡിയോയിൽ മാതാപിതാക്കൾ ആരോപിക്കുന്നതുപോലെ ആരെങ്കിലും പണം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ, ശിശുഭവൻ അധികാരികൾ എന്ന വ്യാജേന മറ്റാരെങ്കിലും അവരെ ഫോണിൽ വിളിച്ച് തെറ്റിദ്ധാരണ ഉളവാക്കിയിരിക്കാനാണ് സാധ്യത. ഈ ദുരാരോപണത്തിലൂടെ ഉണ്ടായേക്കാവുന്ന വിവാദവും ദുഷ്കീർത്തിയും ആരോ ചിലർ ലക്ഷ്യമാക്കിയിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. കേവലം തെറ്റിദ്ധാരണകൾ മൂലം ഉണ്ടായ കോലാഹലത്തിനിടയിൽ ഒരു ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ടർ എങ്ങനെ അവിടെ എത്തിപ്പെട്ടു എന്നത് സംശയനീയമാണ്. പോലീസ് അധികൃതരും, ശിശുഭവൻ അധികൃതരും, CWC അധികൃതരും പറയുന്നത് കേൾക്കാനോ അത് മുഖവിലയ്ക്ക് എടുക്കാനോ തയ്യാറാകാതെ ആരോ എഴുതിയ തിരക്കഥ പോലെ ഒരു വ്യാജവാർത്ത പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതും, "മനുഷ്യക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്, കുഞ്ഞിന് രണ്ടുലക്ഷം വിലപറഞ്ഞ് കന്യാസ്ത്രീ" എന്നിങ്ങനെയുള്ള തലക്കെട്ടുകൾ നൽകി തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാൻ ഉദ്യമിച്ചിരിക്കുന്നതും യാദൃശ്ചികമെന്ന് കരുതാനാവില്ല. കുഞ്ഞിനെ വിലയ്ക്കുവാങ്ങുകയോ വിൽക്കുകയോ ചെയ്യുക എന്നുള്ള വ്യാജ ആരോപണം ഉത്തരേന്ത്യയിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർക്കെതിരെ ഉയരുകയും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. അതേ മാതൃകയിൽ ഇവിടെയും ഒരു വിവാദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മുൻ വ്യാജപ്രചാരണങ്ങൾക്ക് തുടർച്ചയായി കരുതിക്കൂട്ടി ചെയ്തതായിരിക്കാം. കത്തോലിക്കാ സഭയ്ക്കും സന്യസ്തർക്കും എതിരെ ചില തല്പര കക്ഷികൾ നടത്തിവരുന്ന വ്യാജപ്രചാരണങ്ങളിൽ അവസാനത്തേതായേ ഈ സംഭവത്തെ കാണാൻ കഴിയൂ. കുഞ്ഞുങ്ങളെ വിൽപ്പന നടത്തുക എന്ന ആരോപണം കേവലം അസംഭവ്യമാണെന്ന് ഇക്കാര്യങ്ങൾ അടുത്തറിയാവുന്ന എല്ലാവർക്കും വ്യക്തതയുള്ള കാര്യമാണ്. CWC യുടെ ഉത്തരവ് പ്രകാരം എത്തുന്നവരും, നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നവരുമായ കുട്ടികൾ മാത്രമാണ് ശിശുഭവനുകളിൽ ഉണ്ടാവുക. CWC ഒരു സ്ഥാപനത്തെ ഏൽപ്പിക്കുന്നെങ്കിലും കുട്ടിയുടെ പൂർണ്ണ അധികാരം CWC യ്ക്ക് മാത്രമാണ്. സാമാന്യബുദ്ധിയോടെ ചിന്തിച്ചാൽപ്പോലും ആർക്കും മനസിലാക്കാൻ കഴിയുന്ന ഇത്തരം കാര്യങ്ങളെ മറച്ചുവച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുകയും, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും, മതസ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നതുവഴി പ്രസ്തുത ഓൺലൈൻ മാധ്യമം ഗൗരവതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതാണ്.
Image: /content_image/News/News-2022-09-13-15:23:20.jpg
Keywords: വ്യാജ, നുണ

19638
Category: 1
Sub Category:
Heading: ലിബിയയില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവാവിന് വധശിക്ഷ
Content: ട്രിപോളി: ഉത്തര ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവാവിന് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചു. വിശ്വാസ പരിവര്‍ത്തനം ചെയ്ത് അധികം താമസിയാതെ അറസ്റ്റിലായ യുവാവിനെ (സുരക്ഷാഭീഷണിയാല്‍ മാധ്യമങ്ങള്‍ പേര് പുറത്തുവിട്ടിട്ടില്ല) കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തടങ്കലില്‍വെക്കുകയും, ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിച്ചു വരികയുമായിരുന്നുവെന്ന് മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന 'മിഡില്‍ ഈസ്റ്റ് ക്രിസ്ത്യന്‍ കണ്‍സേണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ യുവാവ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. രാജ്യത്തൊരു കേന്ദ്ര ഗവണ്‍മെന്റ് ഇല്ലാത്തതിനാല്‍ ഏകീകൃത നിയമവാഴ്ചയോ ഔദ്യോഗിക നിയമനിര്‍വഹണ ഏജന്‍സികളോ ഇല്ലായെന്നതാണ് ലിബിയയിലെ സാഹചര്യം ദയനീയമാക്കുന്നത്. ഈ സാഹചര്യത്തില്‍ പോലീസിന്റേയും രഹസ്യാനോഷണ ഏജന്‍സികളുടെയും ദൗത്യം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത് ഇസ്ലാമിക പോരാളി സംഘടനകളാണ്. മതപരിവര്‍ത്തനത്തിന് ലിബിയയില്‍ പ്രത്യേക നിയമമൊന്നുമില്ലാത്തതിനാല്‍ മതപരിവര്‍ത്തനം ചെയ്യുന്നവരെ രാജ്യദ്രോഹ കുറ്റത്തിനാണ് വിചാരണ ചെയ്യുക. 2012-2014 കാലയളവില്‍ തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സമിതിയായ ‘ജനറൽ നാഷ്ണൽ കോൺഗ്രസ് നടപ്പിലാക്കിയ’ നിയമങ്ങളിലൊന്നിനെ അടിസ്ഥാനമാക്കിയാണ് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യുന്നവര്‍ പുതു വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. ലിബിയയില്‍ ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യുന്നവര്‍ ആ വിവരം പ്രാദേശിക പത്രങ്ങളിലും, പ്രാദേശിക റേഡിയോ സ്റ്റേഷനുകളും വഴി പരസ്യമാക്കണമെന്നതിന് പുറമേ, തന്റെ ഭവനത്തിന്റെ പുറത്തും, കോടതിക്ക് പുറത്തും ഈ വിവരം പ്രസിദ്ധപ്പെടുത്തുകയും വേണം. നിയമ നടപടികള്‍ക്കിടയില്‍ മതപരിവര്‍ത്തിതര്‍ക്ക് അഭിഭാഷകരുടെ സഹായവും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം രഹസ്യമായി കൊണ്ടുനടക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ലിബിയയിലെ ക്രൈസ്തവര്‍. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ ഈ വര്‍ഷത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ നാലാമതാണ് ലിബിയയുടെ സ്ഥാനം. ലിബിയയില്‍ ഏതാണ്ട് 34,600-ഓളം ക്രൈസ്തവര്‍ മാത്രമാണുള്ളത്.
Image: /content_image/News/News-2022-09-13-19:34:23.jpg
Keywords: ലിബിയ

19639
Category: 1
Sub Category:
Heading: പാപ്പയ്ക്കു ആവേശകരമായ സ്വീകരണം ഒരുക്കി കസാക്കിസ്ഥാന്‍; ത്രിദിന സന്ദര്‍ശനത്തിന് ആരംഭം
Content: അസ്താന: ഫ്രാൻസിസ് പാപ്പയുടെ മുപ്പത്തിയെട്ടാം വിദേശ അപ്പസ്തോലിക പര്യടനത്തിന് ഇന്നലെ കസാക്കിസ്ഥാനില്‍ തുടക്കമായി. റോമിലെ സമയം രാവിലെ 6.30-ന് വത്തിക്കാനിലെ തന്റെ വാസയിടമായ, “ദോമൂസ് സാംക്തെ മാർത്തെ”യിൽ നിന്ന് രാജ്യാന്തര വിമാനത്താവളമായ ലെയൊണാർദൊ ഡാവിഞ്ചിയിലേക്കു കാറിൽ യാത്രയായി. അവിടെ നിന്നാണ് പാപ്പാ, കസാക്കിസ്ഥാൻറെ തലസ്ഥാനമായ നൂർ സുൽത്താനിലേക്ക് വിമാനം കയറിയത്. റോമിലെ സമയം രാവിലെ 7.36-ന്, ഇന്ത്യയിലെ സമയം 11.06-ന് യാത്ര ആരംഭിച്ചു. പ്രാദേശികസമയം ഉച്ചയ്ക്കു കസാക്കിസ്ഥാന്റെ തലസ്ഥാനമായ നൂർ സുൽത്താനിലെത്തി. കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർത്ത് കാസിം-ജോമാർട്ട് ടോകയേവ്ന്റെ നേതൃത്വത്തിലുള്ള ഭരണനേതൃത്വ സംഘവും കത്തോലിക്ക സഭയുടെ പ്രതിനിധികളും ചേര്‍ന്നു മാർപാപ്പയെ സ്വീകരിച്ചു. തുടർന്ന് മാർപാപ്പ, പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന സ്വീകരണസമ്മേളനത്തിൽ പങ്കെടുത്തു. സിവിൽ അധികാരികളെയും നയതന്ത്ര സേനയെയും അഭിസംബോധന ചെയ്യുകയും ചെയ്തു. മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു ആവര്‍ത്തിച്ചു. അത് മാനുഷിക സഹവർത്തിത്വത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണെന്ന് പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള രാജ്യത്തിന്റെ ചരിത്രം, കൂട്ട നാടുകടത്തല്‍ അടക്കമുള്ള സംഭവങ്ങളും പാപ്പ അനുസ്മരിച്ചു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F826759094982759%2F&show_text=false&width=476&t=0" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇന്നാരംഭിക്കുന്ന ഏഴാമത് ആഗോള പരമ്പരാഗത മതനേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണു മാർപാപ്പ എത്തിയിരിക്കുന്നത്. രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തെ മാർപാപ്പ അഭിസംബോധന ചെയ്യും. നൂറോളം രാജ്യങ്ങളിൽനിന്നുള്ള പ്ര തിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചില മതനേതാക്കളുമായി മാർപാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. ഇന്നു വൈകുന്നേരം എക്സ്പോ ഗ്രൗണ്ടിൽ വിശുദ്ധ കുരിശിൻറെ പുകഴ്ചയുടെ തിരുന്നാൾ കുർബാന പാപ്പ അര്‍പ്പിക്കും.
Image: /content_image/News/News-2022-09-14-10:18:57.jpg
Keywords: പാപ്പ

19640
Category: 18
Sub Category:
Heading: വിഴിഞ്ഞം സമരത്തിന് പ്രോലൈഫ് സമിതിയുടെ ഐക്യദാർഢ്യം
Content: കൊച്ചി: അമ്പത്തിയഞ്ചുദിവസങ്ങൾ പിന്നിട്ട വിഴിഞ്ഞം സമരത്തിന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജന്മദേശത്തു മാന്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് പാലാരിവട്ടം പിഒസി യിൽ ചേർന്ന പ്രോലൈഫ് കുടുംബസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബങ്ങളെ സിമന്റ് ഗോഡൗണുകളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ട് പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ കഴിയേണ്ടി വരുന്ന സ്ഥിതിയിൽ കെസിബിസി പ്രോലൈഫ് സമിതി അതീവ ദുഃഖം രേഖപ്പെടുത്തി. പ്രോലൈഫ് സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് കതിർ പറമ്പിൽ, പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, ആനിമേറ്റർമാരായ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, ട്രഷറർ ടോമി പ്ലാത്തോട്ടം, ബിജു കൊട്ടെ പറമ്പിൽ, ലിസ് തോമസ്, ഡോ. ഫെലിക്സ് ജെയിംസ്, മോൻസി ജോർജ്, ആന്റണി പത്രോസ്, സെമിലി സുനിൽ, ജെസ് ലിൻ ജോ, ഡോ.ഫിന്റെ ഫ്രാൻസീസ്, മാർട്ടിൻ ന്യൂനസ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-09-14-10:50:15.jpg
Keywords: വിഴിഞ്ഞ

19641
Category: 10
Sub Category:
Heading: യുക്രൈനിൽ സമാധാനം പുലരാന്‍ യൂറോപ്പിലെ എല്ലാ ദേവാലയങ്ങളിലും ഇന്ന് ദിവ്യകാരുണ്യ ആരാധന
Content: ലിവര്‍പ്പൂള്‍: കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിവസമായ ഇന്ന് യൂറോപ്പിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യകാരുണ്യ ആരാധന നടത്താൻ യൂറോപ്യൻ മെത്രാന്മാർ ആഹ്വാനം ചെയ്തു. യൂറോപ്യൻ മെത്രാൻ സമിതികളുടെ കൗൺസിലാണ് യുക്രൈനില്‍ സമാധാനം സംജാതമാകാനുളള നിയോഗംവെച്ച് ദിവ്യകാരുണ്യ ആരാധന നടത്താൻ ആഹ്വാനം ചെയ്തത്. യുക്രൈനിലെ വിശ്വാസികൾക്ക് 2022 വിശുദ്ധ കുരിശിന്റെ വർഷമായി രാജ്യത്തെ കത്തോലിക്ക മെത്രാന്മാർ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് യൂറോപ്പിലെ മെത്രാൻ സമിതികളുടെ കൗൺസിൽ ഇത്തവണത്തെ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ ഇങ്ങനെ ഒരു ആഹ്വാനം നൽകിയിരിക്കുന്നത്. നിരപരാധികളായ ആളുകൾ കൊല്ലപ്പെടുകയും മുറിവേൽക്കുകയും ചെയ്യുന്ന കുരിശിന്റെ വേദനയേറിയ വഴിയിലൂടെയാണ് തങ്ങൾ നടക്കുന്നതെന്ന് യുക്രൈനിലെ മെത്രാന്മാർ പ്രതികരിച്ചു. ഇറ്റലി, അയർലൻഡ്, പോളണ്ട്, ക്രൊയേഷ്യ, ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, നോർവേ തുടങ്ങിയവ അടക്കം പല യൂറോപ്യൻ രാജ്യങ്ങളും ദിവ്യകാരുണ്യ ആരാധനയിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. വലേറ്റയിൽ സ്ഥിതിചെയ്യുന്ന റ്റാ ജീസു ദേവാലയത്തിൽ മാൾട്ട ആർച്ച് ബിഷപ്പ് ചാൾസ് സ്കിക്ലൂണ ദിവ്യബലി അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. ലിവർപൂളിലെ ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍ യുക്രൈനിൽ നിന്നെത്തിയ സമൂഹത്തോടൊപ്പം സമാധാന ദിവ്യബലി അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. വൈകുന്നേരം 6 മണിക്ക് ജർമ്മനിയിലെ ലിംബർഗ് കത്തീഡ്രലില്‍ സമാധാനത്തിനായുള്ള പ്രാർത്ഥനയും കുരിശിന്റെ തിരുശേഷിപ്പ് വണക്കവും ആരാധനയും നടക്കും. ദിവ്യകാരുണ്യ ആരാധനയുടെ മണിക്കൂറിൽ ഉപയോഗിക്കാൻ വേണ്ടിയുളള പ്രാർത്ഥനകളെ പറ്റിയുള്ള മാർഗനിർദ്ദേശവും യൂറോപ്യൻ മെത്രാൻ സമിതിയുടെ കൗൺസിൽ പുറത്തുവിട്ടിട്ടുണ്ട്.
Image: /content_image/News/News-2022-09-14-12:58:23.jpg
Keywords: യുക്രൈ

19642
Category: 14
Sub Category:
Heading: 2,700 വര്‍ഷം പഴക്കമുള്ള ബൈബിള്‍ കാലഘട്ടത്തിലെ പാപ്പിറസ് ശകലം ഇസ്രായേലിന് തിരികെ കൈമാറി
Content: ജെറുസലേം: പതിറ്റാണ്ടുകളായി വീട്ടില്‍ പ്രദര്‍ശനത്തിനുവെച്ചിരിന്ന 2,700 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിള്‍ കാലഘട്ടത്തിലെ അപൂര്‍വ്വ പാപ്പിറസ് ശകലം അതിന്റെ ഉടമസ്ഥരായ അമേരിക്കന്‍ കുടുംബം ഇസ്രായേലിന് കൈമാറി. ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റി (ഐ.എ.എ) വഴിയായിരുന്നു സംഭാവന. ഇതുപോലുള്ള മൂന്ന്‍ പാപ്പിറസ് ശകലങ്ങള്‍ മാത്രമാണ് ഇന്ന്‍ ലോകത്ത് നിലവിലുള്ളതെന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. 1.5 x 2 ഇഞ്ച് വലുപ്പമുള്ള ഈ പാപ്പിറസ് ശകലത്തില്‍ പഴയനിയമ രാജാക്കന്മാരുടെ കാലഘട്ടത്തിലെ ഹീബ്രു ഭാഷയില്‍ “യിഷ്മായേലിലേക്ക് അയക്കുക” എന്നെഴുതിയ വാക്കുകള്‍ മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവയൊന്നും പൂര്‍ണ്ണമല്ല. 1965-ല്‍ അമേരിക്കയില്‍ നിന്നും ഇസ്രായേലിലേക്ക് നടത്തിയ ഒരു ക്രിസ്തീയ ദൗത്യത്തിനിടയില്‍ ഇതിന്റെ ഉടമയായ അമേരിക്കന്‍ സ്വദേശിനി കുംമ്രാന് ഈ അപൂര്‍വ്വ പാപ്പിറസ് ശകലം ഉദ്ഘനനത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മക്കായി വാങ്ങിച്ചതോ അല്ലെങ്കില്‍ അവര്‍ക്ക് സമ്മാനമായി ലഭിച്ചതോ ആയാണ് കരുതപ്പെടുന്നത്. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസ്സറായ ബ്രൂസ് സുക്കര്‍മാന്റെ സഹായത്തോടെയാണ് ‘ഐ.എ.എ’യുടെ തെഫ്റ്റ് പ്രിവന്‍ഷന്‍ വിഭാഗത്തിലെ എയിറ്റാന്‍ ക്ലെയിന്‍ ഈ പാപ്പിറസ് ശകലം കണ്ടെത്തുന്നത്. ഈ പാപ്പിറസ് പ്രത്യേകതയുള്ളതും അത്യപൂര്‍വ്വവുമാണെന്ന്‍ ക്ലെയിന്‍ പ്രസ്താവിച്ചു. ഈ പാപ്പിറസിന് പുറമേ ഈ കാലഘട്ടത്തിലെ രണ്ട് പാപ്പിറസിനെ കുറിച്ച് മാത്രമേ ഗവേഷകര്‍ക്ക് അറിവുള്ളൂയെന്നും അവ ജൂദിയന്‍ മരുഭൂമിയിലെ ഒരു ഗുഹയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും, അവിടുത്തെ വരണ്ട കാലാവസ്ഥ അവയെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളമന്‍ രാജാവിന്റെ കാലഘട്ടത്തിലെ ആരാധനാകേന്ദ്രം നിര്‍മ്മിച്ചതുമുതല്‍ ബി.സി 586-ല്‍ ബാബിലോണിയക്കാര്‍ അത് തകര്‍ക്കുന്നത് വരെയുള്ള കാലഘട്ടമാണ് ഒന്നാം ക്ഷേത്ര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്. ക്ലെയിന്റെ ക്ഷണ പ്രകാരം ഇസ്രായേലിലെത്തിയ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിലവിലെ ഉടമസ്ഥന്‍ ഇതിന്റെ മൂല്യം അറിയാമായിരുന്നെങ്കിലും തന്റെ ക്രിസ്തീയ വിശ്വാസവും, അമ്മയുടെ ഓര്‍മ്മയും പരിഗണിച്ച് ഇത് ‘ഐ.എ.എ’ക്ക് സംഭാവന ചെയ്യുകയായിരുന്നു. പാപ്പിറസ് ശകലത്തില്‍ കണ്ട ‘യിഷ്മായേല്‍’ എന്ന പദം ജൂദാ രാജവംശത്തിന്റെ കാലഘട്ടത്തില്‍ രാജകീയ രേഖകള്‍ മുദ്രവെക്കുവാന്‍ ഉപയോഗിച്ചിരുന്ന ബുള്ള എന്നറിയപ്പെടുന്ന കളിമണ്‍ സീലുകളിലേത് പോലെയുള്ള പാലിയോഗ്രാഫിക് ലിഖിതങ്ങളിലാണ് കാണാറുള്ളതെന്നും, ഒന്നുകില്‍ യിഷ്മായിലില്‍ നിന്നോ അല്ലെങ്കില്‍ യിഷ്മായിലിലേക്കോ അയച്ച എന്തിനെയെങ്കിലും സാക്ഷ്യപ്പെടുത്തുന്ന രേഖയാകാമെന്നാണ് ഗവേഷകരുടെ അനുമാനം.
Image: /content_image/News/News-2022-09-14-14:51:55.jpg
Keywords: ഇസ്രായേ