Contents

Displaying 19281-19290 of 25044 results.
Content: 19673
Category: 18
Sub Category:
Heading: ഏകീകൃത വിശുദ്ധ കുർബാന ഉടനടി നടപ്പിലാക്കണമെന്ന് മാർത്തോമാ നസ്രാണി സംഘം
Content: കൊച്ചി: അതിരൂപതയിലെ കത്തീഡ്രലുകൾ, തീർഥാടന കേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ആശ്രമങ്ങൾ, കന്യാസ്ത്രീമഠങ്ങൾ എന്നിവിടങ്ങളിൽ സിനഡ് അംഗീകരിച്ചിരിക്കുന്ന ഏകീകൃത വിശുദ്ധ കുർബാന ഉടനടി നടപ്പിലാക്കണമെന്ന് മാർത്തോമാ നസ്രാണി സംഘത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള സീറോ മലബാർ സഭാ വിശ്വാസികളുടെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം ടൗൺ ഹാളിൽ നടന്ന സമ്മേളനം ഫാ.ജോർജ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ സന്ദേശവും ശരിയുടെ പ്രബോധനങ്ങളും പകരാൻ മാർത്തോമാ ശ്ലീഹായുടെ ശിഷ്യരായ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടോണി ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷകനായിരുന്നു. കൺവീനർ റെജി ഇളമത സന്ദേശം നല്കി. മാത്യു ഇല്ലിക്കൻ ആമുഖപ്രസംഗം നടത്തി. ജോമോൻ ആരക്കുഴ, ജിമ്മി ജോസഫ്, ജോർജ് ജോസഫ്, ജോസ് പൈനാടത്ത്, അഡ്വ. തോമസ് താളനാനി, അഡ്വ. പോളച്ചൻ പുതുപ്പാറ, ലാലി തച്ചിൽ, ജിനോ ജോൺ, ജെയിംസ് എലവുങ്ങുടി, സേവി യർ മാടവന, ബിജു നെറ്റിക്കാൻ, ജോളി മാടമന, ബിനോയ് ആലുംചുവട്ടിൽ, ജോസഫ് നാലപ്പാട്ട്, ഡോ. അപ്പു സിറിയക് എന്നിവർ പ്രസംഗിച്ചു. അഡ്വ. മത്തായി മുതിരേന്തി സ്വാഗതവും ലിജോയ് കറുകുറ്റി നന്ദിയും പറഞ്ഞു. റവ.ഡോ. ജോസ് മാണിപറമ്പിൽ, ഫാ. തര്യൻ ഞാളിയത്ത്, ഫാ. ജോൺ തോട്ടുപുറം, ഫാ. ജോർജ് നെല്ലിശേരി എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2022-09-19-09:34:56.jpg
Keywords: ഏകീകൃത
Content: 19674
Category: 9
Sub Category:
Heading: ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8ന്
Content: ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8ന്. തലമുറകളുടെ ബാല്യ കൗമാര, യൗവ്വനങ്ങളെ യേശുവിലക്ക് നയിക്കുന്ന ക്രിസ്റ്റീൻ മിനിസ്ട്രിയുടെ നേതൃത്വം ബ്രദർ സന്തോഷ്. ടി പങ്കെടുക്കും. സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ബർമിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ്. ബർണാഡ് ലോങ്‌ലി മുഖ്യ കാർമ്മികൻ . 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ . കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; ‍}# * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ * ബിജുമോൻ മാത്യു ‭07515 368239‬ #{blue->none->b->യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; ‍}# * ജോസ് കുര്യാക്കോസ് 07414 747573. * ബിജു എബ്രഹാം 07859 890267 * ജോബി ഫ്രാൻസിസ് 07588 809478 #{blue->none->b->അഡ്രസ്സ് ‍}# >> Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2022-09-19-09:43:25.jpg
Keywords: രണ്ടാം
Content: 19675
Category: 18
Sub Category:
Heading: ഗോവയിലെ ആദ്യത്തെ സീറോ മലബാർ ദേവാലയം കൂദാശ ചെയ്തു
Content: ഗോവ: ഗോവയിൽ സീറോ മലബാർ സഭയുടെ ആദ്യത്തെ ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു. നോർത്ത് ഗോവയിലെ തിവിം റെയിൽവേ സ്റ്റേഷനു സമീപമാണ് സീറോ മലബാർ സഭയുടെ ആദ്യത്തെ ഇടവക ദേവാലയം നിർമിച്ചിരിക്കുന്നത്. വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ കൂദാശ ഇന്നലെ ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാനയർപ്പിച്ചു ബിഷപ്പ് സന്ദേശം നൽകി. കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണവും പൊതുസമ്മേളനവും ഇതോടുനുബന്ധിച്ചു നടന്നു. എംഎസ്ടി കോൺഗ്രിഗേഷൻ ഡയറക്ടർ ജനറാൾ ഫാ. ആന്റണി പെരുമാനൂർ, ഷംഷാബാദ് രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പാലത്തിങ്കൽ, കല്യാൺ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസീസ് ഇലവത്തിങ്കൽ, ഇടവക വികാരി ഫാ. ടോമി വട്ടുകുളം എംഎസ്ടി, ഫാ. മാത്യു മൂത്താശേരിൽ എംഎസ്ടി, ഫാ. ജോബി ഞള്ളിയിൽ എംഎസ്ടി തുടങ്ങിയവർ പങ്കെടുത്തു. പ്രവാസികളുടെ അജപാലനത്തിനായി സീറോമലബാർ സഭ 2010 മുതൽ രൂപത വൈദികരെ ഗോവയിലേയ്ക്കയച്ചിരുന്നു. ഗോവ അതിരൂപതയുടെ ഭാഗമായി നിന്ന് അവർ ഇടവകയുടെ അടിസ്ഥാന കാര്യങ്ങൾ ക്രമപ്പെടുത്തി. നോർത്ത് ഗോവയുടെ ചുമതലയുണ്ടായിരുന്ന, ഇപ്പോൾ കടുത്തുരുത്തി കാപ്പുന്തല ഫാത്തിമാപുരം ഇടവക വികാരി യായി സേവനം ചെയ്യുന്ന ഫാ. തോമസ് മൂലേച്ചാലിലിന്റെ നേതൃത്വത്തിലാണ് 2017ൽ സീറോ മലബാർ സഭയ്ക്കു ദേവാലയം നിർമിക്കുന്നതിനായി സ്ഥലം വാങ്ങുന്നത്. പിന്നീടു ചുമതലയേറ്റ ഫാ. ടോമി വട്ടുകുളം എംഎസ്ടിയുടെ നേതൃത്വത്തിൽ 2019 ഓഗസ്റ്റ് 25ന് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സാന്നിധ്യത്തിൽ ഗോവ ആർച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവോ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. 70 കുടുംബങ്ങളാണ് ഇവിടെയുള്ളത്.
Image: /content_image/India/India-2022-09-19-09:58:23.jpg
Keywords: സീറോ മലബാ
Content: 19676
Category: 1
Sub Category:
Heading: കാമറൂണിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കി; 5 വൈദികരടക്കം 8 പേരെ തട്ടിക്കൊണ്ടു പോയി
Content: യോണ്ടെ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കി അഞ്ച് കത്തോലിക്ക വൈദികരെയും, ഒരു സന്യാസിനിയെയും, രണ്ട് അൽമായരെയും തട്ടിക്കൊണ്ടുപോയി. മംഫി രൂപതയിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ദേവാലയത്തിന് നേരെയാണ് സെപ്റ്റംബർ 16നു ആക്രമണം നടന്നത്. ബമണ്ട സഭാ പ്രവിശ്യയിലെ മെത്രാന്മാരാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. 2017 മുതൽ ആഭ്യന്തര യുദ്ധം നടക്കുന്ന പ്രദേശമാണ് ഇവിടം. ഞെട്ടലോടെയാണ് സംഭവം കേട്ടതെന്ന് മെത്രാന്മാർ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കത്തോലിക്ക സഭയ്ക്കും, സഭാ ശുശ്രൂഷകർക്കും നേരെയും നടക്കുന്ന അക്രമങ്ങളെ അപലപിച്ച മെത്രാൻ സംഘം തട്ടിക്കൊണ്ടുപോയവരെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇംഗ്ലീഷ് സംസാരിക്കുന്ന വടക്ക് പടിഞ്ഞാറും, തെക്ക് പടിഞ്ഞാറുമുള്ള ആയുധധാരികൾ സർക്കാർ സേനയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തെയാണ് ആംഗ്ലോഫോൺ ക്രൈസിസ് എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. ആക്രമണങ്ങള്‍ ശക്തമാകുന്നതിനിടെ സാധാരണ പൗരന്മാരെ ഇരുവിഭാഗങ്ങളും ക്രൂരമായി പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിന്നു. പോരാട്ടങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. 2014ന് ശേഷം 5 ലക്ഷത്തോളം ആളുകൾക്ക് പലായനം ചെയ്യേണ്ടതായി വന്നു. സെപ്റ്റംബർ ആറാം തീയതി മുഴുക്ക എന്ന സ്ഥലത്ത് ആയുധധാരികൾ ബസ്സിന് നേരെ നടത്തിയ വെടിവെയ്പ്പിൽ ആറു പൗരന്മാരാണ് കൊല്ലപ്പെട്ടത്. കാമറൂണിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ആളുകളും ക്രൈസ്തവ വിശ്വാസമാണ് പിന്തുടരുന്നത്. രാജ്യത്തു ഇസ്ലാം മതം പിന്തുടരുന്നവര്‍ 25 മുതൽ 30 വരെയാണ്.
Image: /content_image/News/News-2022-09-19-12:10:28.jpg
Keywords: കാമറൂ
Content: 19677
Category: 1
Sub Category:
Heading: ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുവാന്‍ പാപ്പ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ചൈന വിസമ്മതിച്ചു
Content: റോം: മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാനിലെ തന്റെ 38-മത് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് പാപ്പ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുവാനുള്ള സന്നദ്ധത അറിയിച്ചുവെങ്കിലും ചൈന വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത വത്തിക്കാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്തംബർ 13-15 തീയതികളിലായി കസാക്ക് തലസ്ഥാനമായ നൂർ-സുൽത്താനിൽ നടന്ന ഏഴാമത് ലോക പരമ്പരാഗത മതനേതാക്കളുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനാണ് പാപ്പ കസാക്കിസ്ഥാനിലെത്തിയത്. പാപ്പ എത്തിയതിന്റെ തൊട്ടടുത്ത ദിവസം കസാക്ക് പ്രസിഡന്റ് പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവുമായി കൂടിക്കാഴ്ച നടത്തുവാന്‍ ചൈനീസ്‌ പ്രസിഡന്റും നൂർ-സുൽത്താനിൽ ഉണ്ടായിരുന്നു. ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുവാന്‍ പാപ്പക്ക് സമയമുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചുവെങ്കിലും, ഇതിനെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും, എന്നാല്‍ ചൈനീസ്‌ പ്രസിഡന്റിന്റെ ഷെഡ്യൂളില്‍ ഒഴിവില്ലെന്ന വാദവുമായി കൂടിക്കാഴ്ച ഒഴിവാക്കുകയായിരിന്നുവെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിക്കാഴ്ച നടക്കുകയായിരുന്നെങ്കില്‍ അതൊരു ചരിത്ര നിമിഷമാകുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇതിനു മുന്‍പ് ഒരു പാപ്പയും ചൈനയിലെ ഒരു പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നതാണ് അതിന്റെ കാരണം. സെപ്റ്റംബര്‍ 13-ന് റോമില്‍ നിന്നും കസാക്കിസ്ഥാനിലേക്കുള്ള യാത്രാമദ്ധ്യേ ചൈന സന്ദര്‍ശിക്കുവാനുള്ള സന്നദ്ധത പാപ്പ പ്രകടിപ്പിച്ചിരുന്നു. “ചൈന സന്ദര്‍ശിക്കുവാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്” എന്നാണ് പാപ്പ പറഞ്ഞത്. മെത്രാന്മാരെ നിയമിക്കുന്നത് സംബന്ധിച്ച് വത്തിക്കാനും- ചൈനയും തമ്മിലുള്ള കരാര്‍ പുതുക്കുവാന്‍ തീരുമാനിക്കുകയും, കത്തോലിക്കാ കര്‍ദ്ദിനാള്‍ സെന്‍ ഹോങ്കോങ്ങില്‍ വിചാരണ നേരിടുവാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് കസാക്കിസ്ഥാനിലേക്കുള്ള ഇരുനേതാക്കളുടേയും സന്ദര്‍ശനം നടന്നത്. ചൈനയിലെ ക്രൈസ്തവരെയും, ഉയിഘുര്‍ മുസ്ലീങ്ങളെയും അടിച്ചമര്‍ത്തുന്നതിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഷി ജിൻപിങ്ങ്. ക്രൈസ്തവ വിരുദ്ധ നിലപാടുമായി വിശ്വാസികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകള്‍ ഓരോ ദിവസവും മാധ്യമ ശ്രദ്ധ നേടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-19-14:19:46.jpg
Keywords: ചൈന, ചൈനീ
Content: 19678
Category: 14
Sub Category:
Heading: ജൂബിലി വർഷത്തിന് ഔദ്യോഗിക ഗാനം തെരഞ്ഞെടുക്കാൻ ആഗോള മത്സരവുമായി വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: 2025ലെ ജൂബിലി വർഷത്തിന്റെ ഒരുക്കമായി ഔദ്യോഗിക ഗാനം തിരഞ്ഞെടുക്കാൻ മത്സരം സംഘടിപ്പിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് സെപ്റ്റംബർ പതിനേഴാം തീയതി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അടുത്തവർഷം തുടക്കത്തിൽ തന്നെ മത്സരത്തിനു വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കും. പിയർ എയ്ഞ്ചലോ സെക്യൂരി എന്ന ദൈവശാസ്ത്രജ്ഞൻ ഇറ്റാലിയൻ ഭാഷയിൽ എഴുതിയ ഏതാനും ചില വരികൾക്കാണ് മത്സരാർത്ഥികൾ ഈണം നൽകേണ്ടത്. വിജയിയെ കണ്ടെത്തിയതിനു ശേഷം, വത്തിക്കാൻ ഡിക്കാസ്റ്ററി മറ്റ് ഭാഷകളിലേക്കും വരികൾ വിവർത്തനം ചെയ്യും. 'പ്രത്യാശയുടെ തീർത്ഥാടകർ' എന്ന ജൂബിലി വർഷത്തിന്റെ ആപ്ത വാക്യമാണ് എയ്ഞ്ചലോ സെക്യൂരി എഴുതിയ വാചകങ്ങളുടെയും തലക്കെട്ട്. ഗാനത്തെ സംബന്ധിച്ച് വിവിധ നിബന്ധനകളും വത്തിക്കാൻ നൽകിയിട്ടുണ്ട്. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ട കമ്മിറ്റിയിലെയും, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സേക്രഡ് മ്യൂസിക്കിലെയും അംഗങ്ങളും സംയുക്തമായിട്ടായിരിക്കും അടുത്തവർഷം മാർച്ച് 25ാം തീയതി അവസാനിക്കുന്ന മത്സരത്തിന്റെ വിജയിയെ കണ്ടെത്തുന്നത്. ജൂബിലി വർഷത്തിന്റെ വെബ്സൈറ്റിൽ കൂടുതൽ മത്സര നിയമങ്ങളെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ ഒരു മത്സരത്തിനൊടുവിലാണ് ജൂൺമാസം ജൂബിലി വർഷത്തിന്റെ ലോഗോ നിശ്ചയിച്ചത്. കത്തോലിക്ക സഭയിൽ ജൂബിലി വർഷം എന്നത് കൃപയുടെയും, തീർത്ഥാടനത്തിന്റെയും പ്രത്യേക ഒരു പരിശുദ്ധ വർഷമാണ്. 2000ലാണ് 'ക്രിസ്തു ഇന്നലെയും, ഇന്നും, എന്നും' എന്ന ആപ്തവാക്യവുമായി ഏറ്റവും ഒടുവിലായി ജൂബിലി വർഷം നടന്നത്. അന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് തിരുസഭയെ നയിച്ചുക്കൊണ്ടിരിന്നത്.
Image: /content_image/News/News-2022-09-19-16:22:51.jpg
Keywords: വത്തിക്കാ
Content: 19679
Category: 11
Sub Category:
Heading: ''അവര്‍ എത്ര പീഡിപ്പിക്കുന്നോ അത്രയ്ക്കു ഞങ്ങള്‍ കുരിശിനെ ആശ്ലേഷിക്കും''; ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ പ്രാര്‍ത്ഥന 28-ന് ആരംഭിക്കും
Content: മാഡ്രിഡ്: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഏകോപിപ്പിക്കപ്പെട്ട പ്രാര്‍ത്ഥന പ്രചാരണ പരിപാടിയായ ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ പുതിയ പ്രാര്‍ത്ഥനാ കാമ്പയിന്‍ ഈ മാസം ആരംഭിക്കും. “അവര്‍ എത്രമാത്രം ഞങ്ങളെ പീഡിപ്പിക്കുന്നുവോ അത്രമാത്രം ഞങ്ങള്‍ കുരിശിനെ ആശ്ലേഷിക്കും” എന്ന മുദ്രാവാക്യവുമായി സെപ്റ്റംബര്‍ 28ന് ആരംഭിക്കുന്ന പ്രാര്‍ത്ഥന കാമ്പയിന്‍ നവംബര്‍ 6-നാണ് അവസാനിക്കുക. ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ സ്പെയിനിലെ ആദ്യ ദേശീയ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 10-11 തീയതികളിലായി നടന്നിരിന്നു. കോണ്‍ഫറന്‍സില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ക്രൊയേഷ്യ, ജര്‍മ്മനി, കൊളംബിയ, യുകെ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവന് വേണ്ടി പൊരുതുന്ന സഹോദരങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പാലമാണിതെന്നും, സ്പെയിനിലെ 21 നഗരങ്ങളിലായി പടര്‍ന്ന് കിടക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകരെ ഒന്നിപ്പിക്കുന്നതിനുള്ള അവസരമാണിതെന്നും കോണ്‍ഫറന്‍സിനെ കുറിച്ച് സംഘാടകര്‍ പറഞ്ഞു. ഭ്രൂണഹത്യയെ അനുകൂലിച്ചുക്കൊണ്ട് സ്പെയിനില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തിനുള്ള മറുപടിയായിരുന്നു കോണ്‍ഫറന്‍സിന്റെ മുഖ്യപ്രമേയം. ഭ്രൂണഹത്യയുടെ പിന്നാലെ പോകുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ക്ക് 3 മാസം മുതല്‍ 1 വര്‍ഷത്തെ തടവുശിക്ഷയോ, 31 മുതല്‍ 80 ദിവസത്തെ സാമൂഹ്യ സേവനമോ ചെയ്യേണ്ടിവരുമെന്നാണ് പുതിയ നിയമ വ്യവസ്ഥയില്‍ പറയുന്നത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനെ തടസ്സപ്പെടുത്തുന്നത് കുറ്റകരമാണെന്നും, ഇരയോ അല്ലെങ്കില്‍ അവരുടെ പ്രതിനിധിയോ പരാതിപ്പെടാതെ തന്നെ പ്രോലൈഫ് പ്രവര്‍ത്തകരെ വിചാരണ ചെയ്യാമെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. അതേസമയം, 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രചാരണം വിപുലീകരിക്കുവാനുള്ള കഴിവ് സ്പെയിനുണ്ടെന്നു സംഘടനയുടെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് വിഭാഗം ഡയറക്ടറായ ടോമിസ്ലോ കുണോവിക് പറഞ്ഞു. കത്തോലിക്ക രാഷ്ട്രമായ സ്പെയിനില്‍ അല്ലെങ്കില്‍ പിന്നെവിടെയാണ് '40 ഡെയ്സ് ഫോര്‍ ലൈഫ് പ്രാര്‍ത്ഥന സംഘടിപ്പിക്കുക' എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ലോകമെമ്പാടുമുള്ള അറുന്നൂറോളം നഗരങ്ങളില്‍ ഭ്രൂണഹത്യയുടെ അന്ത്യത്തിന് വേണ്ടി 40 ദിവസം തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് '40 ഡെയ്സ് ഫോര്‍ ലൈഫ്'. 2007-മുതല്‍ 22,000 കുരുന്നു ജീവനുകളെ രക്ഷിക്കുവാനും, 240 പേരെ ഭ്രൂണഹത്യ വ്യവസായത്തില്‍ നിന്നും പിന്തിരിപ്പിക്കുവാനും, 120 അബോര്‍ഷന്‍ കേന്ദ്രങ്ങളെ അടച്ചു പൂട്ടിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്നുമാണ് സംഘടന പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-19-18:06:23.jpg
Keywords: ലൈഫ്
Content: 19680
Category: 14
Sub Category:
Heading: ഡിസ്നി വേള്‍ഡിന് സമീപം കുരിശിന്റെ വഴിയുടെ പൂര്‍ണ്ണകായ ശില്‍പ്പങ്ങള്‍ ഒരുങ്ങുന്നു
Content: ഒര്‍ലാണ്ടോ: കനേഡിയന്‍ കത്തോലിക്ക കലാകാരനായ തിമോത്തി ഷ്മാള്‍സ് അമേരിക്കയില്‍ നിര്‍മ്മിച്ചുക്കൊണ്ടിരിക്കുന്ന കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളുടേയും പൂര്‍ണ്ണകായ ശില്‍പ്പങ്ങള്‍ ശ്രദ്ധ നേടുന്നു. ഫ്ലോറിഡയിലെ ഒര്‍ലാണ്ടോയില്‍ പ്രസിദ്ധ വിനോദകേന്ദ്രമായ ‘ഡിസ്നിവേള്‍ഡ്’നു സമീപമുള്ള ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി യൂണിവേഴ്സ് ബസിലിക്കയിലാണ് യേശുവിനെ മരണശിക്ഷയ്ക്കു വിധിച്ചതുമുതല്‍ കര്‍ത്താവിനെ അടക്കം ചെയ്യുന്നത് വരെയുള്ള കുരിശിന്റെ വഴിയിലെ ഓരോ ഭാഗങ്ങളും നിര്‍മ്മിച്ചുക്കൊണ്ടിരിക്കുന്നത്. 12 അടി ഉയരവും 11 അടി വീതിയുമാണ് ഓരോ രൂപങ്ങള്‍ക്കുമുള്ളത്. വര്‍ഷംതോറും 'ഡിസ്നി വേള്‍ഡ്' സന്ദര്‍ശിക്കുവാന്‍ വരുന്ന 5 കോടിയോളം ജനങ്ങള്‍ക്കിടയിലെ സുവിശേഷവല്‍ക്കരണത്തിനും, പരിവര്‍ത്തനത്തിനുമുളള ഒരു ഉപകരണമായി തന്റെ ഈ പുതിയ കലാസൃഷ്ടി മാറുമെന്ന പ്രതീക്ഷയിലാണ് ഷ്മാള്‍സ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കുരിശിന്റെ വഴി പ്രതിപാദിക്കുന്ന ഏറ്റവും വലിയ രൂപങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് കലാകാരന്‍ പറയുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാകുന്ന ഒരു ശില്‍പ്പനിര്‍മ്മാണ പദ്ധതിയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഷ്മാള്‍സ്, ഒര്‍ലാണ്ടോയില്‍ കുരിശിന്റെ വഴി കൊണ്ട് വരുന്നത് ജനങ്ങള്‍ക്കിടയില്‍ സുവിശേഷം കൊണ്ടുവരുന്നതിന് തുല്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ചുവര്‍ചിത്രത്തിന്റേയും ശില്‍പ്പത്തിന്റേയും സംയുക്ത രൂപമാണ് ഷ്മാള്‍സിന്റെ ഈ കുരിശിന്റെ വഴി. യേശുവിനെ കുരിശുമരണത്തിനു വിധിക്കുന്നത്, യേശു കുരിശ് ചുമക്കുന്നത്, യേശു ഒന്നാം പ്രാവശ്യം വീഴുന്നത്, യേശു തന്റെ അമ്മയെ കണ്ടുമുട്ടുന്നത് എന്നീ നാല് സ്ഥലങ്ങളുടെ നിര്‍മ്മാണം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. യേശുവിന്റെ സഹനത്തെ എടുത്തുക്കാട്ടുന്നതിനോടൊപ്പം പുതിയ നിയമത്തിലൂടെ യേശു പറഞ്ഞിട്ടുള്ള ഓരോ ഉപമയെയും പശ്ചാത്തലത്തില്‍ കാണിക്കുവാനാണ് ഷ്മാള്‍സിന്റെ പദ്ധതി. ശില്‍പ്പനിര്‍മ്മാണം ഷ്മാള്‍സിനെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമല്ല. പരിചയസമ്പന്നനായ ഈ കലാകാരന്റെ സൃഷ്ടികള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ മുതല്‍ വാഷിംഗ്‌ടണ്‍ വരെ ലോകമെമ്പാടുമുണ്ട്. ഇദ്ദേഹത്തിന്റെ ‘ഹോംലെസ് ജീസസ്’, ‘ഏഞ്ചല്‍സ് അണ്‍എവേര്‍’ എന്നീ സൃഷ്ടികള്‍ ഏറെ പ്രസിദ്ധമാണ്. ക്രിസ്തുവിന്റെ സഹനം തന്റെ പ്രധാനപ്പെട്ട പ്രമേയമായി മാറിക്കഴിഞ്ഞുവെന്നു അദ്ദേഹം പറയുന്നു. ക്രൈസ്തവ സമൂഹവും ക്രിസ്തീയ വിശ്വാസ പ്രതീകങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് തന്റെ ശില്‍പ്പത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനാണ് ഷ്മാള്‍സിന്റെ പദ്ധതി.
Image: /content_image/News/News-2022-09-19-20:43:17.jpg
Keywords: കുരിശ
Content: 19681
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻലീഗ് 'തൂലിക 22' മത്സരം നാളെ
Content: പാലാരിവട്ടം: ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് സംസ്ഥാനസമിതി നടത്തുന്ന "തൂലിക 22 സാഹിത്യമത്സരം സംസ്ഥാനത്തെ വിവിധ സെന്ററുകളിലായി നാളെ നടക്കും. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ, ഭരണങ്ങാനം മാതൃഭവൻ, മൂവാറ്റുപുഴ ലിറ്റിൽ ഫ്ലവർ എൽപിഎസ്, അങ്കമാലി സുബോധന പാസ്റ്ററൽ സെന്റർ, പാലക്കാട് പാസ്റ്ററൽ സെന്റർ, കണ്ണൂർ ശ്രീപുരം പാസ്റ്ററൽ സെന്റർ, താമരശേരി മാർ മങ്കുഴിക്കരി മെമ്മോറിയ ൽ പാസ്റ്ററൽ സെന്റർ, മാനന്തവാടി ദ്വാരക പാസ്റ്ററൽ സെന്റർ, മുരിക്കാശേരി സെന്റ് മേ രീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സെന്ററുകളിലായാണു മത്സരം നടക്കുക. ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ രൂപതാതല വിജയികളായവരാണ് പങ്കെടുക്കുക. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ പോൾ, കെ.കെ. ജയിംസ്, കിരൺ അഗസ്റ്റിൻ, ഷിനോ തോമസ്, സിസ്റ്റർ ലിസ്സി എസ്ഡി, ജിന്റോ തകിടിയേൽ, രഞ്ജി ത്ത് മുതുപ്ലാക്കൽ, ആര്യ റെജി, ബിനു മാങ്കൂട്ടം, ജെയിസ് ജോൺ എന്നിവർ വിവിധ സെന്ററുകളിൽ നേതൃത്വം നൽകും. രൂപതാ ഡയറക്ടർ, പ്രസിഡന്റ്, മറ്റു ഭാരവാഹിക ൾ എന്നിവരുടെ സഹകരണത്തോടെയാണു മത്സരം നടത്തുന്നത്.
Image: /content_image/India/India-2022-09-20-11:24:47.jpg
Keywords: മിഷന്‍ ലീഗ
Content: 19682
Category: 10
Sub Category:
Heading: വീണ്ടും അത്ഭുതം ആവർത്തിച്ചു; വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവകരൂപത്തിലായി
Content: നേപ്പിള്‍സ്: മൂന്നാം നൂറ്റാണ്ടിൽ ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം വീണ്ടും. ഇന്നലെ തിങ്കളാഴ്ച ഇറ്റലിയിലെ നേപ്പിൾസിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽവെച്ച് രക്തക്കട്ട ദ്രാവകരൂപത്തിലായി. വിശുദ്ധന്റെ ദ്രാവക രൂപത്തിലായ രക്തമടങ്ങിയ പേടകം നേപ്പിൾസ് ആർച്ച് ബിഷപ്പ് ഡൊമിനിക്കോ ബറ്റാഗ്ലിയ ഉയർത്തിക്കാട്ടി. ക്രിസ്തുവിന് വേണ്ടിയും, സഹോദരങ്ങൾക്ക് വേണ്ടിയും രക്തം ചൊരിഞ്ഞ വിശുദ്ധ ജാനുയേരിയൂസിന്റെ രക്തത്തിന്റെ അടയാളം നന്മയും, സൗന്ദര്യവും ശരിയും എപ്പോഴും വിജയിക്കുമെന്ന സന്ദേശമാണ് നമുക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 2000 ആളുകളാണ് സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ അത്ഭുതം കാണാനായി തടിച്ചു കൂടിയത്. വിശുദ്ധനെ വണങ്ങുന്നത് ഒരു അന്ധവിശ്വാസമായി കാണരുതെന്ന് നിർദ്ദേശം നൽകിയ ഡൊമിനിക്കോ ബറ്റാഗ്ലിയ നഷ്ടം നോക്കാതെ സ്നേഹിക്കാൻ വേണ്ടി അനുദിനം പ്രതിജ്ഞാബദ്ധമാകുകയെന്നതാണ്, രക്തസാക്ഷിയും, മെത്രാനുമായിരുന്ന ജാനുയേരിയൂസ് നമ്മോട് ആവശ്യപ്പെടുന്നതെന്നും, ഇതാണ് ദൈവത്തിന് പ്രധാനപ്പെട്ട കാര്യമെന്നും പറഞ്ഞു. ദക്ഷിണ ഇറ്റലിയിലെ മാഫിയ സംസ്കാരത്തെ വിമർശിച്ച അദ്ദേഹം, യുവജനങ്ങൾ കുറ്റകൃത്യങ്ങളിൽപ്പെടുന്നതിന് മുൻപ് തന്നെ അവർക്ക് അവസരങ്ങൾ നൽകുന്നതിന് വേണ്ടി താൻ കഴിഞ്ഞവർഷം ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയിലേക്ക് സഹായം നൽകണമെന്ന് വിശ്വാസികളോട് അഭ്യർത്ഥിച്ചു. മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-20-11:58:21.jpg
Keywords: രക്ത