category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading''അവര്‍ എത്ര പീഡിപ്പിക്കുന്നോ അത്രയ്ക്കു ഞങ്ങള്‍ കുരിശിനെ ആശ്ലേഷിക്കും''; ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ പ്രാര്‍ത്ഥന 28-ന് ആരംഭിക്കും
Contentമാഡ്രിഡ്: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഏകോപിപ്പിക്കപ്പെട്ട പ്രാര്‍ത്ഥന പ്രചാരണ പരിപാടിയായ ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ പുതിയ പ്രാര്‍ത്ഥനാ കാമ്പയിന്‍ ഈ മാസം ആരംഭിക്കും. “അവര്‍ എത്രമാത്രം ഞങ്ങളെ പീഡിപ്പിക്കുന്നുവോ അത്രമാത്രം ഞങ്ങള്‍ കുരിശിനെ ആശ്ലേഷിക്കും” എന്ന മുദ്രാവാക്യവുമായി സെപ്റ്റംബര്‍ 28ന് ആരംഭിക്കുന്ന പ്രാര്‍ത്ഥന കാമ്പയിന്‍ നവംബര്‍ 6-നാണ് അവസാനിക്കുക. ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ സ്പെയിനിലെ ആദ്യ ദേശീയ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 10-11 തീയതികളിലായി നടന്നിരിന്നു. കോണ്‍ഫറന്‍സില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ക്രൊയേഷ്യ, ജര്‍മ്മനി, കൊളംബിയ, യുകെ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവന് വേണ്ടി പൊരുതുന്ന സഹോദരങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പാലമാണിതെന്നും, സ്പെയിനിലെ 21 നഗരങ്ങളിലായി പടര്‍ന്ന് കിടക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകരെ ഒന്നിപ്പിക്കുന്നതിനുള്ള അവസരമാണിതെന്നും കോണ്‍ഫറന്‍സിനെ കുറിച്ച് സംഘാടകര്‍ പറഞ്ഞു. ഭ്രൂണഹത്യയെ അനുകൂലിച്ചുക്കൊണ്ട് സ്പെയിനില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തിനുള്ള മറുപടിയായിരുന്നു കോണ്‍ഫറന്‍സിന്റെ മുഖ്യപ്രമേയം. ഭ്രൂണഹത്യയുടെ പിന്നാലെ പോകുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ക്ക് 3 മാസം മുതല്‍ 1 വര്‍ഷത്തെ തടവുശിക്ഷയോ, 31 മുതല്‍ 80 ദിവസത്തെ സാമൂഹ്യ സേവനമോ ചെയ്യേണ്ടിവരുമെന്നാണ് പുതിയ നിയമ വ്യവസ്ഥയില്‍ പറയുന്നത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനെ തടസ്സപ്പെടുത്തുന്നത് കുറ്റകരമാണെന്നും, ഇരയോ അല്ലെങ്കില്‍ അവരുടെ പ്രതിനിധിയോ പരാതിപ്പെടാതെ തന്നെ പ്രോലൈഫ് പ്രവര്‍ത്തകരെ വിചാരണ ചെയ്യാമെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. അതേസമയം, 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രചാരണം വിപുലീകരിക്കുവാനുള്ള കഴിവ് സ്പെയിനുണ്ടെന്നു സംഘടനയുടെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് വിഭാഗം ഡയറക്ടറായ ടോമിസ്ലോ കുണോവിക് പറഞ്ഞു. കത്തോലിക്ക രാഷ്ട്രമായ സ്പെയിനില്‍ അല്ലെങ്കില്‍ പിന്നെവിടെയാണ് '40 ഡെയ്സ് ഫോര്‍ ലൈഫ് പ്രാര്‍ത്ഥന സംഘടിപ്പിക്കുക' എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ലോകമെമ്പാടുമുള്ള അറുന്നൂറോളം നഗരങ്ങളില്‍ ഭ്രൂണഹത്യയുടെ അന്ത്യത്തിന് വേണ്ടി 40 ദിവസം തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് '40 ഡെയ്സ് ഫോര്‍ ലൈഫ്'. 2007-മുതല്‍ 22,000 കുരുന്നു ജീവനുകളെ രക്ഷിക്കുവാനും, 240 പേരെ ഭ്രൂണഹത്യ വ്യവസായത്തില്‍ നിന്നും പിന്തിരിപ്പിക്കുവാനും, 120 അബോര്‍ഷന്‍ കേന്ദ്രങ്ങളെ അടച്ചു പൂട്ടിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്നുമാണ് സംഘടന പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-19 18:04:00
Keywordsലൈഫ്
Created Date2022-09-19 18:06:23