category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഏകീകൃത വിശുദ്ധ കുർബാന ഉടനടി നടപ്പിലാക്കണമെന്ന് മാർത്തോമാ നസ്രാണി സംഘം
Contentകൊച്ചി: അതിരൂപതയിലെ കത്തീഡ്രലുകൾ, തീർഥാടന കേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ആശ്രമങ്ങൾ, കന്യാസ്ത്രീമഠങ്ങൾ എന്നിവിടങ്ങളിൽ സിനഡ് അംഗീകരിച്ചിരിക്കുന്ന ഏകീകൃത വിശുദ്ധ കുർബാന ഉടനടി നടപ്പിലാക്കണമെന്ന് മാർത്തോമാ നസ്രാണി സംഘത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള സീറോ മലബാർ സഭാ വിശ്വാസികളുടെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം ടൗൺ ഹാളിൽ നടന്ന സമ്മേളനം ഫാ.ജോർജ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ സന്ദേശവും ശരിയുടെ പ്രബോധനങ്ങളും പകരാൻ മാർത്തോമാ ശ്ലീഹായുടെ ശിഷ്യരായ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടോണി ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷകനായിരുന്നു. കൺവീനർ റെജി ഇളമത സന്ദേശം നല്കി. മാത്യു ഇല്ലിക്കൻ ആമുഖപ്രസംഗം നടത്തി. ജോമോൻ ആരക്കുഴ, ജിമ്മി ജോസഫ്, ജോർജ് ജോസഫ്, ജോസ് പൈനാടത്ത്, അഡ്വ. തോമസ് താളനാനി, അഡ്വ. പോളച്ചൻ പുതുപ്പാറ, ലാലി തച്ചിൽ, ജിനോ ജോൺ, ജെയിംസ് എലവുങ്ങുടി, സേവി യർ മാടവന, ബിജു നെറ്റിക്കാൻ, ജോളി മാടമന, ബിനോയ് ആലുംചുവട്ടിൽ, ജോസഫ് നാലപ്പാട്ട്, ഡോ. അപ്പു സിറിയക് എന്നിവർ പ്രസംഗിച്ചു. അഡ്വ. മത്തായി മുതിരേന്തി സ്വാഗതവും ലിജോയ് കറുകുറ്റി നന്ദിയും പറഞ്ഞു. റവ.ഡോ. ജോസ് മാണിപറമ്പിൽ, ഫാ. തര്യൻ ഞാളിയത്ത്, ഫാ. ജോൺ തോട്ടുപുറം, ഫാ. ജോർജ് നെല്ലിശേരി എന്നിവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-19 09:33:00
Keywordsഏകീകൃത
Created Date2022-09-19 09:34:56