Contents

Displaying 19261-19270 of 25048 results.
Content: 19653
Category: 18
Sub Category:
Heading: ദൈവദാസി സിസ്റ്റർ മരിയ സെലിന്റെ ധന്യപദവി; കൃതജ്ഞതാബലി നാളെ
Content: കണ്ണൂർ: ദൈവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിനെ ഫ്രാൻസിസ് മാർപാപ്പ ധന്യപദവിയിലേക്ക് ഉയർത്തിയതിന്റെ കൃതജ്ഞതാബലി നാളെ കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ കോൺവന്റ് അങ്കണത്തിൽ നടക്കും. രാവിലെ 10.30നു നടക്കുന്ന കൃതജ്ഞതാബലിയിൽ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിക്കുമെന്നു സംഘാടകസമിതി ജനറൽ കൺവീനർ സിസ്റ്റർ വീണ പാണങ്കാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വചന പ്രഘോഷണവും താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, വിജയവാഡ ബിഷപ്പ് ഡോ. ടി.ജോസഫ് രാജറാവു, ആർച്ച്ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച്ബിബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് എന്നിവരും പങ്കെടുക്കും.
Image: /content_image/India/India-2022-09-16-10:35:03.jpg
Keywords: ദൈവദാസി
Content: 19654
Category: 18
Sub Category:
Heading: നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം വിജയം കാണും വരെ തുടരും: ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ
Content: തിരുവനന്തപുരം: സംസ്ഥാനത്തെ വികസനത്തിന് സഭ എതിരല്ലെന്നും, വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഭരണകൂടം സുരക്ഷ ഉറപ്പാക്കണമെന്നും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ. പാറ്റൂർ സെമിത്തേരി പള്ളിയുടെ കൂദാശ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തീരപ്രദേ ശങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. വി ഴിഞ്ഞത്ത് നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം വിജയം കാണും വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന വിഴിഞ്ഞത്ത് ന ടത്തുന്ന തുറമുഖ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആർച്ച് ബിഷപ്പി ന്റെ പ്രതികരണം.
Image: /content_image/India/India-2022-09-16-10:44:12.jpg
Keywords: തോമസ്
Content: 19655
Category: 1
Sub Category:
Heading: പ്രതിഷേധത്തിന് പുല്ലുവില; മതപരിവർത്തന നിരോധന ബിൽ കർണാടക പാസാക്കി
Content: ബംഗലൂരു: ശക്തമായ എതിര്‍പ്പു വകവെയ്ക്കാതെ മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ബിൽ നിയമസഭ പാസാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബിൽ നിയമനിർമ്മാണ സമിതിക്ക് മുന്നിലേക്ക് എത്തിയത്. ബില്ലിനെതിരെ ക്രൈസ്തവ സമൂഹം നേരത്തെ രംഗത്തെത്തിയിരുന്നു. ബില്ലിന്റെ ഉള്ളടക്കം വായിച്ചുകഴിഞ്ഞാൽ, ക്രൈസ്തവരെ മാത്രമല്ല ബാധിക്കുന്നതെന്നും അത് വലിയ സമൂഹത്തെ ബാധിക്കുന്നതെന്നും ഇത് സ്വകാര്യതയുടെ പ്രശ്‌നമാണെന്നും ബാംഗളൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞിരിന്നു. മതപരിവര്‍ത്തന നിയമം പാസാക്കിയ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അരേങ്ങേറിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച്, നിയമവിരുദ്ധമായ മതപരിവർത്തനം നടത്തിയാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്ത ഒരാളെ മതം മാറ്റിയാൽ ശിക്ഷ 10 വർഷം വരെ നീട്ടാം. പിഴ 50,000 രൂപ ആയിരിക്കും. കൂട്ട പരിവർത്തനം നടത്തിയാൽ ഒരു ലക്ഷം രൂപ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ രണ്ടുലക്ഷം രൂപ വരെ പിഴയും കുറഞ്ഞത് അഞ്ച് വർഷം വരെ തടവും ലഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ ബെലഗാവിയിൽ നടന്ന സമ്മേളനത്തിൽ ബിൽ കൗൺസിലിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഉപരിസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ അന്നും തുടർന്നുള്ള ബജറ്റ് സമ്മേളനത്തിലും സർക്കാർ ബിൽ പാസാക്കാൻ ശ്രമിച്ചില്ല. 2020ൽ ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന ഓർഡിനൻസ് പാസാക്കിയതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ ബില്ലുകൾ പാസാക്കാനുള്ള തിരക്ക് ആരംഭിച്ചത്. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിന്റെയും ജെഡി(എസിന്റെയും) അംഗങ്ങളുടെ വാക്കൗട്ടിന് നടുവിലും ആറ് മണിക്കൂർ നീണ്ട ചൂടേറിയ ചർച്ചയ്ക്കും ഒടുവിലാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷ നേതാവ് ബി.കെ. ഹരിപ്രസാദും മറ്റ് കോൺഗ്രസ് അംഗങ്ങളും ബില്ലിന്റെ പകർപ്പുകൾ വലിച്ചുകീറി പ്രതിഷേധിച്ചു. മധ്യപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളും സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. നേരത്തെ ഒഡീഷ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങൾ സമാന നിയമങ്ങൾ പാസാക്കിയിരുന്നു. മതപരിവർത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വാദം കേൾക്കുന്നത് ആരംഭിച്ചിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-16-12:10:51.jpg
Keywords: മതപരിവ
Content: 19656
Category: 1
Sub Category:
Heading: അന്യായ തടവില്‍ കഴിയുന്ന നിക്കരാഗ്വേൻ മെത്രാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ പാർലമെന്റ്
Content: സ്ട്രാസ്ബര്‍ഗ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ ഭരണകൂട ഭീകരതയെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഡാനിയൽ ഒർട്ടേഗ സര്‍ക്കാര്‍ തടവിലാക്കിയ ബിഷപ്പ് റോളാണ്ടോ അൽവാരെസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ പാർലമെന്റ്. കത്തോലിക്ക സഭയിലെ അംഗങ്ങളെ വേട്ടയാടുന്നതിനെ അപലപിച്ചുകൊണ്ട് ഇന്നലെ വ്യാഴാഴ്ച (സെപ്റ്റംബര്‍ 15) യൂറോപ്യൻ പാർലമെന്റ് പാസാക്കിയ പ്രമേയത്തെ 538 പ്രതിനിധികൾ പിന്തുണച്ചു. 16 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ പൗരന്മാർക്ക് അനുവദിച്ചു നൽകണമെന്ന് പാർലമെന്റ് പാസാക്കിയ പ്രമേയത്തിൽ പറയുന്നു. വിഷയത്തിൽ ആറാമത്തെ തവണയാണ് യൂറോപ്യൻ പാർലമെന്റ് പ്രമേയം പാസാക്കുന്നത്. സ്വാതന്ത്ര്യം ഇല്ലാത്ത ജുഡീഷ്യൽ സംവിധാനത്തെ, സിവിൽ, രാഷ്ട്രീയ അധികാരങ്ങൾ ക്രിമിനൽ കുറ്റമാക്കാനുള്ള ഉപകരണമാക്കി ഭരണകൂടം മാറ്റിയിരിക്കുകയാണെന്ന് പാർലമെന്റ് നിരീക്ഷിച്ചു. 2018 ഏപ്രിൽ മാസത്തിനു ശേഷം 206 പേരെയാണ് ഭരണകൂടം തടവിലാക്കിയത്. 2018ൽ സിവിൽ അവകാശങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരാൻ ഭരണകൂടം പാസാക്കിയ നിയമം റദ്ദാക്കണമെന്ന് പറഞ്ഞ് യൂറോപ്യൻ പാർലമെന്റ്, സർക്കാർ ഇതര സംഘടനകൾക്കു വിലക്കിട്ടതിനെയും, പ്രതിപക്ഷ നേതാക്കന്മാരെ വേട്ടയാടുന്നതിനെയും വിമർശിച്ചു. അടുത്ത നാളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ അംഗങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം പുറത്താക്കിയിരിന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി വഴി ഡാനിയേൽ ഒർട്ടേഗ ഭരണകൂടത്തിന്റ പ്രവർത്തനങ്ങളെപ്പറ്റി ഔദ്യോഗിക തലത്തിൽ അന്വേഷണം ആരംഭിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തത് ഈ സന്ദർഭത്തിൽ നീതിയുക്തമാണെന്നും പ്രമേയത്തിൽ പറയുന്നു. നിക്കരാഗ്വേയിലെ ജഡ്ജിമാരെയും, ഭരണകൂടവുമായി ബന്ധമുള്ളവരെയും മനുഷ്യാവകാശ ലംഘനം നടത്തിയവരുടെ പട്ടികയിൽ യൂറോപ്യൻ പാർലമെന്റ് ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഒര്‍ട്ടേഗയുടെ കീഴിലുള്ള ഭരണകൂടം കാഴ്ചവെയ്ക്കുന്ന ക്രൂര ഭരണത്തെയും സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ കത്തോലിക്ക സഭ ഏറ്റവും ശക്തമായ വിധത്തില്‍ രംഗത്ത് വന്നിരിന്നു. ഇതാണ് നിക്കരാഗ്വേ ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുപക്ഷത്തിലാക്കിയത്. ഇതില്‍ ഏറ്റവും ശക്തമായ വിധത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത് ഇപ്പോൾ തടവിലായ ബിഷപ്പ് റോളാണ്ടോ അൽവാരെസായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-16-13:24:40.jpg
Keywords: നിക്കരാ
Content: 19657
Category: 1
Sub Category:
Heading: ചാള്‍സ് മൂന്നാമന്‍ രാജാവ് പീഡിത ക്രൈസ്തവര്‍ക്കായി രംഗത്തു വരും?; മുന്‍കാല ചരിത്രം ചര്‍ച്ചയാകുന്നു
Content: ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവാകുന്നതോടെ മതപീഡനം സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ പിന്തുണക്കുന്ന ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളില്‍ ഒരാളായിട്ടാണ് ചാള്‍സ് മൂന്നാമനെ കണക്കാക്കിവരുന്നത്. 2013-ല്‍ സിറിയയിലും, ഇറാഖിലും ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയപ്പോള്‍ ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു അദ്ദേഹം നടത്തിയത്. ആ വർഷം ചാള്‍സ് രാജകുമാരന്‍ ലണ്ടനിലെ തന്റെ വസതിയായ ക്ലാരൻസ് ഹൗസിൽ മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള ക്രൈസ്തവര്‍ക്ക് വിരുന്നൊരുക്കിക്കൊണ്ട് പീഡിത ക്രൈസ്തവരോടുള്ള തന്റെ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളില്‍ ചാള്‍സ് മൂന്നാമന്‍ ഏറെ ആശങ്കാകുലനായിരുന്നു. 2013 മുതല്‍ അദ്ദേഹം മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. 2014-ല്‍ മതസ്വാതന്ത്ര്യത്തേക്കുറിച്ച് ‘എയിഡ് റ്റു ദിചര്‍ച്ച് ഇന്‍ നീഡ്‌’ (യു.കെ) ഒരു റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനോട് അനുബന്ധിച്ച് ചാള്‍സ് മൂന്നാമന്‍ ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. കഴിഞ്ഞ 2000 വർഷങ്ങളായി മധ്യപൂര്‍വ്വേഷ്യയില്‍ കഴിയുന്ന ക്രൈസ്തവര്‍ ഭീഷണിയുടെ നിഴലിലാണെന്നത് വിവരിക്കാനാവാത്ത ദുരന്തമാണെന്നായിരുന്നു ആ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. 2 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ബി.ബി.സി റേഡിയോ 4’ന്റെ പരിപാടിയില്‍ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹം ഇല്ലാതായിക്കൊണ്ടിരിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരിന്നു. 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹം ഇല്ലാതാകുമെന്ന്‍ ഒരു ജെസ്യൂട്ട് വൈദികന്‍ തന്നോട് പറഞ്ഞതായി അന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2017-ല്‍ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ വിശ്വാസികള്‍ ലണ്ടനില്‍ ഒരുക്കിയ ഒരു ചടങ്ങിന് മുന്നോടിയായി ചാള്‍സ് മൂന്നാമന്‍, മതപീഡനത്തിനിരയായ ക്രൈസ്തവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാലത്തും ക്രൈസ്തവര്‍ വേദനയും, കഷ്ടപ്പാടും സഹിക്കുകയാണെന്നും, മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം വളര്‍ത്തുവാന്‍ തന്നേകൊണ്ട് കഴിയുന്നത് താന്‍ ചെയ്യുമെന്നുമാണ് അന്നദ്ദേഹം പറഞ്ഞത്. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ നേതാക്കളുമായി ചാള്‍സ് രാജകുമാരന്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്താറുണ്ടെന്നു 2018-ല്‍ ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. 2018-ലെ തന്റെ ഈസ്റ്റര്‍ ദിന സന്ദേശത്തിലും ചാള്‍സ് മൂന്നാമന്‍ പീഡിത ക്രൈസ്തവരോടുള്ള തന്റെ ഐക്യം പ്രഖ്യാപിക്കുകയുണ്ടായി. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോട് അനുകമ്പയുള്ള ഒരാളാണ് പുതിയ രാജാവെന്നു ക്രൈസ്തവ സന്നദ്ധ സംഘടനയായ എ.സി.എന്‍ (യു.കെ) യുടെ പ്രസ്സ് ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ വിഭാഗം തലവനായ ജോണ്‍ പൊന്തിഫിക്സ് ‘ദി പില്ലര്‍’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ക്രൈസ്തവര്‍ അനുഭവിക്കുന്ന വലിയ തോതിലുള്ള അടിച്ചമര്‍ത്തലിനെ അപലപിക്കുവാനും ഇടപെടല്‍ നടത്തുവാനും പുതിയ പദവിയില്‍ അദ്ദേഹം മുന്നിട്ട് ഇറങ്ങുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ.
Image: /content_image/News/News-2022-09-16-15:50:31.jpg
Keywords: പീഡിത
Content: 19658
Category: 10
Sub Category:
Heading: ലോക വ്യാപകമായ പുരുഷന്മാരുടെ ആദ്യ 'മെന്‍സ് റോസറി' ഒക്ടോബര്‍ 8ന്
Content: ഡബ്ലിന്‍: പോളണ്ടിലും, അയര്‍ലണ്ടിലും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ച 'പുരുഷന്‍മാരുടെ ജപമാല' (മെന്‍സ് റോസറി) ലോകവ്യാപകമായി സംഘടിപ്പിക്കുന്നു. വരുന്ന ഒക്ടോബര്‍ 8നാണ് ലോക വ്യപകമായി പുരുഷന്‍മാരുടെ ജപമാല സംഘടിപ്പിക്കുക. കത്തോലിക്ക സഭ ജപമാല മാസമായി ആചരിക്കുന്ന എന്ന പ്രത്യേകത ഒക്ടോബറില്‍ നിലനില്‍ക്കെയാണ് 5 ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പതിനായിരകണക്കിന് പുരുഷന്‍മാര്‍ ഒക്ടോബര്‍ 8 ശനിയാഴ്ച ലോകത്തിലെ വിവിധ നഗരങ്ങളിലെ തെരുവുകളെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് ജപമാലയില്‍ പങ്കുചേരുക. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, ലാറ്റിന്‍ അമേരിക്കയില്‍ നിന്നും കൊളംബിയ, വെനിസ്വേല, പരാഗ്വേ, ചിലി, പെറു, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കോസ്റ്ററിക്ക, അര്‍ജന്റീന, അമേരിക്ക, ഉറുഗ്വേ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കര്‍ മെന്‍സ് റോസറിയില്‍ തങ്ങളുടെ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്. ഏഷ്യയില്‍ നിന്നും ലെബനോന്‍, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പുരുഷന്‍മാരും 'മെന്‍സ് റോസറി' യില്‍ പങ്കെടുക്കും. യൂറോപ്പിലെ ഇറ്റലി, ചെക്ക്-റിപ്പബ്ലിക്, അയര്‍ലന്‍ഡ്, പോളണ്ട്, നെതര്‍ലന്‍ഡ്സ്, ക്രോയേഷ്യ, സ്പെയിന്‍, ലക്സംബര്‍ഗ്‌, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നും, ആഫ്രിക്കയിലെ സാംബിയയില്‍ നിന്നുമുള്ള കത്തോലിക്ക വിശ്വാസികള്‍ മെന്‍സ് റോസറിയില്‍ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. രണ്ട് സുപ്രധാന കാരണങ്ങളാലാണ് ഒക്ടോബര്‍ 8 ജപമാലയുടെ തിയതിയായി നിശ്ചയിച്ചതെന്നു പെറുവിലെ ‘മെന്‍സ് റോസറി’യുടെ സംഘാടകരില്‍ ഒരാളായ കാര്‍ലോസ് വെയിറ്റെ പറഞ്ഞു. തിന്മക്കെതിരെ പോരാടുന്നതിനുള്ള ശക്തമായ ആയുധമായ ജപമാലയുടെ മാസമായതിനാലും പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായത്താല്‍ ക്രിസ്ത്യന്‍ സൈന്യം ഒട്ടോമന്‍ തുര്‍ക്കികള്‍ക്കെതിരായ ലെപാന്റോ യുദ്ധം വിജയിച്ച ഒക്ടോബര്‍ 7-നോടു ചേര്‍ന്ന ദിവസമായതിനാലാണ് ഈ തീയതി ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക പിന്തുടര്‍ന്ന്‍, യഥാര്‍ത്ഥ പുരുഷന്‍ നന്മയുള്ളവനും ദൈവീക പദ്ധതിയനുസരിച്ച് തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നവനുമാണെന്ന്‍ തെളിയിക്കുകയാണ് 'മെന്‍സ് റോസറി' യുടെ ലക്ഷ്യമെന്നു വെയ്റ്റെ ചൂണ്ടിക്കാട്ടി. പോളണ്ടില്‍ ആരംഭിച്ച 'മെന്‍സ് റോസറി' പിന്നീട് ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം പ്രചരിക്കുകയായിരുന്നു. “അവന്‍ പറയുന്നത് പോലെ ചെയ്യുക” എന്ന ദൈവമാതാവിന്റെ വാക്കുകള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു മെന്‍സ് റോസറിയുടെ സംഘാടകര്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-16-17:31:41.jpg
Keywords: ജപമാല
Content: 19659
Category: 14
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ വരവേല്‍ക്കാന്‍ സംഗീതം ആലപിച്ച് 23 പേരടങ്ങുന്ന മുസ്ലീം കുടുംബം
Content: അസ്താന: കസാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ മെത്രാന്മാർ, വൈദികർ, സമർപ്പിതർ എന്നിവരുമായി കൂടികാഴ്ച്ചയ്ക്കെത്തിയ ഫ്രാന്‍സിസ് പാപ്പയെ മുസ്ലീം കുടുംബം കസാക്ക് പരമ്പരാഗത സംഗീതം ആലപിച്ചുകൊണ്ട് സ്വാഗതം ചെയ്തത് ശ്രദ്ധേയമായി. ആകെ 21 കുട്ടികളുള്ള ഈ കുടുംബത്തിൽ 18 പേരെയും ദത്തെടുത്തതാണ്. മെത്രാന്മാരും, വൈദീകരും, സമർപ്പിതരും, സഭാ ശുശ്രൂഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കു കസാക്കിസ്ഥാനിലെ നൂർ - സുൽത്താനിലെ നിത്യസഹായ മാതാവിന്റെ കത്തീഡ്രൽ ദേവാലയത്തിൽ എത്തിയപ്പോഴാണ് ദേവാലയ അങ്കണത്തിൽവെച്ച് പരമ്പരാഗതമായ കസാക്ക് സംഗീതം തത്സമയം ആലപിച്ച് ഫ്രാൻസിസ് പാപ്പയെ കുടുംബം സ്വാഗതം ചെയ്തത്. തങ്ങളുടെ വലിയ കുടുംബം രൂപികരിക്കപ്പെട്ടതിന്റെ കാരണം ലോകത്തിൽ നിരവധി അനാഥരുണ്ടെന്നതാണെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു. പാപ്പയ്ക്ക് വേണ്ടി സംഗീതം ആലപിച്ചതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ വിവരിച്ചു. നീണ്ട യാത്ര ചെയ്താണ് തങ്ങൾ എത്തിയതെങ്കിലും പാപ്പയെ നേരിട്ട് കാണാൻ കഴിഞ്ഞത് തങ്ങൾക്ക് വളരെയധികം സന്തോഷം നൽകിയ അനുഭവമാണെന്നും അവർ പറഞ്ഞു. പാപ്പയെ കണ്ടപ്പോൾ ഹൃദയമിടിപ്പിന് വേഗത കൂടിയതും, പ്രത്യേകിച്ച് തങ്ങളുടെ കുട്ടികൾക്ക് ഇത്തരമൊരു അവസരം ലഭിച്ചത് ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ദത്തെടുക്കുവാനുള്ള കാരണങ്ങളും അവര്‍ വിവരിച്ചു. ആദ്യമായി അനാഥരായ കുട്ടികളെ സന്ദർശിച്ച് വീട്ടിൽ തിരിച്ചെത്തിയ ശേഷം മൂന്ന് പേരെ ദത്തെടുത്തതായി ഇവരുടെ അമ്മ പറഞ്ഞു. അതിനുശേഷം, ഇടയ്ക്കിടെ അനാഥരായ കുട്ടികളെ സന്ദർശിക്കുകയും കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരുകയുമായിരിന്നു. അവരുടെ കൈപിടിച്ച് അവരുടെ വളർച്ച കാണുന്നതിൽ സന്തോഷിക്കുകയും ചെയ്യുമായിരുന്നു. ഇത്രയധികം കുട്ടികളുടെ രക്ഷിതാക്കളായിരിക്കുന്നതിൽ തങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തതിന് കാരണം മുതിർന്ന കുട്ടികൾ എല്ലായ്പ്പോഴും തങ്ങളെ സഹായിക്കുന്നത് കൊണ്ടാണെന്നും അവർ പങ്കുവച്ചു. കസാക്കിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ ഇന്നലെ റോമില്‍ തിരിച്ചെത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-16-20:40:47.jpg
Keywords: മുസ്ലി
Content: 19660
Category: 1
Sub Category:
Heading: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയും
Content: വത്തിക്കാൻ സിറ്റി: എലിസബത്ത് രാജ്ഞിയുടെ മൃതസംസ്‌കാര ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി മുതിർന്ന വത്തിക്കാൻ നയതന്ത്രജ്ഞൻ ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘർ പങ്കെടുക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലയളവിൽ അധ്യക്ഷയായിരിന്ന എലിസബത്ത് രാജ്ഞി സെപ്റ്റംബർ 8-ന് തന്റെ തൊണ്ണൂറ്റിയാറാം വയസ്സിൽ സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽവെച്ചാണ് അന്തരിച്ചത്. ബ്രിട്ടീഷ് രാജാവെന്ന നിലയിൽ, പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്ക സഭയിൽ നിന്ന് വേർപിരിഞ്ഞ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധ്യക്ഷ കൂടിയായിരിന്നു അവർ. രാജ്ഞിയുടെ സംസ്കാരം സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. പേപ്പൽ പ്രതിനിധികൾക്ക് പുറമേ ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്മാരും ചടങ്ങിൽ പങ്കെടുക്കും. അറുപത്തിയെട്ടുകാരനായ ആർച്ച്‌ ബിഷപ്പ് ഗല്ലാഘർ ഒരു ബ്രിട്ടീഷ് പൗരനാണ്. ലിവർപൂളിൽ ജനിച്ച അദ്ദേഹം 1984 മുതൽ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരികയാണ്. 2012 മുതൽ 2014 വരെ കോമൺവെൽത്ത് രാജ്യമായ ഓസ്‌ട്രേലിയയിൽ അപ്പസ്‌തോലിക് ന്യൂൺഷ്യോയായും അദ്ദേഹം സേവനം ചെയ്തിരുന്നു. 2014 മുതൽ, ആർച്ച് ബിഷപ്പ് ഗല്ലഗെർ, പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധമുള്ള വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വരികയാണ്. റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിലേക്കു വിവിധ പര്യടന ദൗത്യങ്ങളും അദ്ദേഹം നടത്തിയിരിന്നു.
Image: /content_image/News/News-2022-09-17-12:18:04.jpg
Keywords:
Content: 19661
Category: 1
Sub Category:
Heading: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയും
Content: വത്തിക്കാൻ സിറ്റി: എലിസബത്ത് രാജ്ഞിയുടെ മൃതസംസ്‌കാര ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി മുതിർന്ന വത്തിക്കാൻ നയതന്ത്രജ്ഞൻ ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘർ പങ്കെടുക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലയളവിൽ അധ്യക്ഷയായിരിന്ന എലിസബത്ത് രാജ്ഞി സെപ്റ്റംബർ 8-ന് തന്റെ തൊണ്ണൂറ്റിയാറാം വയസ്സിൽ സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽവെച്ചാണ് അന്തരിച്ചത്. ബ്രിട്ടീഷ് രാജാവെന്ന നിലയിൽ, പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്ക സഭയിൽ നിന്ന് വേർപിരിഞ്ഞ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധ്യക്ഷ കൂടിയായിരിന്നു അവർ. രാജ്ഞിയുടെ സംസ്കാരം സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും. പേപ്പൽ പ്രതിനിധികൾക്ക് പുറമേ ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്മാരും ചടങ്ങിൽ പങ്കെടുക്കും. അറുപത്തിയെട്ടുകാരനായ ആർച്ച്‌ ബിഷപ്പ് ഗല്ലാഘർ ഒരു ബ്രിട്ടീഷ് പൗരനാണ്. ലിവർപൂളിൽ ജനിച്ച അദ്ദേഹം 1984 മുതൽ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരികയാണ്. 2012 മുതൽ 2014 വരെ കോമൺവെൽത്ത് രാജ്യമായ ഓസ്‌ട്രേലിയയിൽ അപ്പസ്‌തോലിക് ന്യൂൺഷ്യോയായും അദ്ദേഹം സേവനം ചെയ്തിരുന്നു. 2014 മുതൽ, ആർച്ച് ബിഷപ്പ് ഗല്ലഗെർ, പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധമുള്ള വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വരികയാണ്. റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിലേക്കു വിവിധ പര്യടന ദൗത്യങ്ങളും അദ്ദേഹം നടത്തിയിരിന്നു.
Image: /content_image/News/News-2022-09-17-12:19:05.jpg
Keywords: ബ്രിട്ടീഷ്, ബ്രിട്ട
Content: 19662
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റര്‍ ക്രൈസ്തവ കൂട്ടക്കൊല: മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രതി പട്ടികയില്‍
Content: കൊളംബോ: ആഗോള സമൂഹത്തെ ഞെട്ടിച്ച് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 270 പേർ കൊല്ലപ്പെട്ട സ്ഫോടനപരമ്പരക്കേസിൽ മുൻ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രതിയാക്കി. ആക്രമണസാധ്യതയെ ക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ സിരിസേന അവഗണിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കൊളംബോയിലെ ഫോർട്ട് കോടതി മുൻ പ്രസിഡന്‍റിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തമാസം 14നു കോടതിയിൽ ഹാജരാകാന്‍ എഴുപത്തിയൊന്നുകാരനായ സിരിസേനയോട് കോടതി നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ അന്വേഷണത്തിലുള്ള മെല്ലപ്പോക്കിനെ ചോദ്യം ചെയ്തു കത്തോലിക്ക സഭ ശക്തമായി രംഗത്തെത്തിയപ്പോള്‍ സഭയുടെ ആവശ്യപ്രകാരം സിരിസേന തന്നെ നിയോഗിച്ച അന്വേഷണസമിതി, അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. അതേസമയം, സിരിസേന ആരോപണങ്ങൾ നിഷേധിക്കുകയാണ്. സ്ഫോടനം തടയാന്‍ ഭരണനേതൃ തലങ്ങളില്‍ വിവിധ മുന്നറിയിപ്പ് ലഭിച്ചിട്ടും മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടും നിഷേധാത്മകമായ നിലപാട് സ്വീകരിച്ചെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന വിവിധ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുകയും ചെയ്തിരിന്നു. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഇസ്ളാമിക തീവ്രവാദികള്‍ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അന്നു നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. വര്‍ഷം മൂന്നു കഴിഞ്ഞെങ്കിലും കേസ് എവിടേയും എത്തിയിട്ടില്ല.
Image: /content_image/News/News-2022-09-17-13:44:09.jpg
Keywords: