category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാന്‍സിസ് പാപ്പയെ വരവേല്‍ക്കാന്‍ സംഗീതം ആലപിച്ച് 23 പേരടങ്ങുന്ന മുസ്ലീം കുടുംബം
Contentഅസ്താന: കസാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ മെത്രാന്മാർ, വൈദികർ, സമർപ്പിതർ എന്നിവരുമായി കൂടികാഴ്ച്ചയ്ക്കെത്തിയ ഫ്രാന്‍സിസ് പാപ്പയെ മുസ്ലീം കുടുംബം കസാക്ക് പരമ്പരാഗത സംഗീതം ആലപിച്ചുകൊണ്ട് സ്വാഗതം ചെയ്തത് ശ്രദ്ധേയമായി. ആകെ 21 കുട്ടികളുള്ള ഈ കുടുംബത്തിൽ 18 പേരെയും ദത്തെടുത്തതാണ്. മെത്രാന്മാരും, വൈദീകരും, സമർപ്പിതരും, സഭാ ശുശ്രൂഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കു കസാക്കിസ്ഥാനിലെ നൂർ - സുൽത്താനിലെ നിത്യസഹായ മാതാവിന്റെ കത്തീഡ്രൽ ദേവാലയത്തിൽ എത്തിയപ്പോഴാണ് ദേവാലയ അങ്കണത്തിൽവെച്ച് പരമ്പരാഗതമായ കസാക്ക് സംഗീതം തത്സമയം ആലപിച്ച് ഫ്രാൻസിസ് പാപ്പയെ കുടുംബം സ്വാഗതം ചെയ്തത്. തങ്ങളുടെ വലിയ കുടുംബം രൂപികരിക്കപ്പെട്ടതിന്റെ കാരണം ലോകത്തിൽ നിരവധി അനാഥരുണ്ടെന്നതാണെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു. പാപ്പയ്ക്ക് വേണ്ടി സംഗീതം ആലപിച്ചതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ വിവരിച്ചു. നീണ്ട യാത്ര ചെയ്താണ് തങ്ങൾ എത്തിയതെങ്കിലും പാപ്പയെ നേരിട്ട് കാണാൻ കഴിഞ്ഞത് തങ്ങൾക്ക് വളരെയധികം സന്തോഷം നൽകിയ അനുഭവമാണെന്നും അവർ പറഞ്ഞു. പാപ്പയെ കണ്ടപ്പോൾ ഹൃദയമിടിപ്പിന് വേഗത കൂടിയതും, പ്രത്യേകിച്ച് തങ്ങളുടെ കുട്ടികൾക്ക് ഇത്തരമൊരു അവസരം ലഭിച്ചത് ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ദത്തെടുക്കുവാനുള്ള കാരണങ്ങളും അവര്‍ വിവരിച്ചു. ആദ്യമായി അനാഥരായ കുട്ടികളെ സന്ദർശിച്ച് വീട്ടിൽ തിരിച്ചെത്തിയ ശേഷം മൂന്ന് പേരെ ദത്തെടുത്തതായി ഇവരുടെ അമ്മ പറഞ്ഞു. അതിനുശേഷം, ഇടയ്ക്കിടെ അനാഥരായ കുട്ടികളെ സന്ദർശിക്കുകയും കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരുകയുമായിരിന്നു. അവരുടെ കൈപിടിച്ച് അവരുടെ വളർച്ച കാണുന്നതിൽ സന്തോഷിക്കുകയും ചെയ്യുമായിരുന്നു. ഇത്രയധികം കുട്ടികളുടെ രക്ഷിതാക്കളായിരിക്കുന്നതിൽ തങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തതിന് കാരണം മുതിർന്ന കുട്ടികൾ എല്ലായ്പ്പോഴും തങ്ങളെ സഹായിക്കുന്നത് കൊണ്ടാണെന്നും അവർ പങ്കുവച്ചു. കസാക്കിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ ഇന്നലെ റോമില്‍ തിരിച്ചെത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?time_continue=27&v=ltqAU651l3s&feature=emb_title
Second Video
facebook_link
News Date2022-09-16 20:51:00
Keywordsമുസ്ലി
Created Date2022-09-16 20:40:47