Contents

Displaying 19291-19300 of 25044 results.
Content: 19683
Category: 1
Sub Category:
Heading: യുക്രൈന്‍ ജനതയ്ക്കു പിന്തുണമായി ഫ്രഞ്ച് മെത്രാന്‍ സംഘത്തിന്റെ സന്ദര്‍ശനം
Content: കീവ്: ഫ്രഞ്ച് മെത്രാന്‍ സമിതിയുടെ ചെയര്‍മാനായ ആര്‍ച്ച് ബിഷപ്പ് എറിക് ഡെ മൌലിന്‍-ബ്യൂഫോര്‍ട്ടും, ജനറല്‍ സെക്രട്ടറി ഹഗ് ഡെവോയിമോനും ഉള്‍പ്പെടെയുള്ള സംഘം യുദ്ധഭീകരതയാല്‍ കഷ്ട്ടപ്പെടുന്ന യുക്രൈനില്‍ സന്ദര്‍ശനം നടത്തി. ദ്വിദിന സന്ദര്‍ശനത്തിനായി യുക്രൈനില്‍ എത്തിയ ഫ്രഞ്ച് സഭാ നേതാക്കള്‍ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാട്ടോസ്ലാവ് ഷെവ്ചുക്കുമായി കൂടിക്കാഴ്ചയും നടത്തി. പ്രതിസന്ധികള്‍ക്കിടെ സന്ദര്‍ശനം നടത്തിയ മെത്രാന്‍മാര്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് സഭാനേതൃത്വം നല്‍കിയത്. കീവിലെത്തി സന്ദര്‍ശിച്ചതിനും യുക്രൈന്‍ ജനതയെ പിന്തുണക്കുന്നതിനും സ്വിയാട്ടോസ്ലാവ് മെത്രാപ്പോലീത്ത നന്ദി അറിയിച്ചു. യുദ്ധക്കാലത്ത് യുക്രൈന്‍ കത്തോലിക്ക സമൂഹം കടന്നുപോയ അനുഭവങ്ങളെ കുറിച്ചു അദ്ദേഹം വിവരിച്ചു. യുദ്ധത്തിന്റെ ആദ്യ നാളുകള്‍ അതിദയനീയമായിരിന്നെന്ന് അദ്ദേഹം പറഞ്ഞു. യുക്രേനിയന്‍ ജനതയ്ക്ക് ഫ്രഞ്ച് കത്തോലിക്കരുടെ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്നതെന്ന്‍ ആർച്ച് ബിഷപ്പ് എറിക് ഡി മൗലിൻ-ബ്യൂഫോർട്ട് പറഞ്ഞു. നേരത്തെ ഫ്രഞ്ച് മെത്രാന്മാര്‍ കത്തോലിക്ക സമൂഹവുമായും ഓർത്തഡോക്‌സു സമൂഹവുമായും കൂടിക്കാഴ്ച നടത്തിയിരിന്നു. കാരിത്താസും മറ്റ് ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ നടത്തുന്ന മാനുഷിക സേവന കേന്ദ്രങ്ങളും ഇവര്‍ സന്ദർശിച്ചു. ഓര്‍ഡര്‍ ഓഫ് മാള്‍ട്ട, ചര്‍ച്ച് ഇന്‍ നീഡ്‌ ഫൗണ്ടേഷന്‍, കാത്തലിക് എയിഡ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഫ്രഞ്ച് സഭാനേതാക്കള്‍ യുക്രൈനില്‍ എത്തിയത്. യുദ്ധത്തിനു ഇരയായവര്‍ക്കിടയിലും, ഫ്രാൻസിലെ യുക്രേനിയൻ അഭയാർത്ഥികള്‍ക്കിടയിലും ഭക്ഷണവും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ ലഭ്യമാക്കികൊണ്ട് സ്തുത്യര്‍ഹമായ സേവനമാണ് ഈ സംഘടനകള്‍ നടത്തി വരുന്നത്.
Image: /content_image/News/News-2022-09-20-13:46:12.jpg
Keywords: യുക്രൈ
Content: 19684
Category: 10
Sub Category:
Heading: മൂന്നു വര്‍ഷങ്ങള്‍ക്കു ഒടുവില്‍ വ്യാകുല മാതാവിന്റെ സിറിയന്‍ പര്യടനത്തിന് പരിസമാപ്തി
Content: ഹോംസ്: നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 'സിറിയന്‍ ജനതയുടെ ആശ്വാസദായിക'യായ വ്യാകുലമാതാവിന്റെ സിറിയന്‍ പര്യടനത്തിന് വിജയകരമായ പരിസമാപ്തി. സിറിയന്‍ യുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ യുദ്ധക്കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച ഹോംസ് പട്ടണത്തില്‍ വ്യാകുല മാതാവിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 15-ന് നടത്തിയ പ്രദിക്ഷണത്തിനൊടുവിലാണ് പര്യടനത്തിന് സമാപനമായത്. സിറിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പ ആരംഭിച്ച “എന്റെ ജനതയെ ആശ്വസിപ്പിക്കൂ” എന്ന പ്രാര്‍ത്ഥനായജ്ഞത്തിന്റെ ഭാഗമായി 2019 സെപ്റ്റംബര്‍ 15-ന് പാപ്പ തന്നെ വെഞ്ചരിച്ചയച്ച ‘വ്യാകുലമാതാവ്; സിറിയന്‍ ജനതയുടെ ആശ്വാസദായിക’ എന്ന മരിയന്‍ രൂപം സിറിയയിലെ മുപ്പത്തിനാലോളം കത്തോലിക്ക, ഓര്‍ത്തഡോക്സ് രൂപതകളിലൂടെ നടത്തിയ പര്യടനത്തിനാണ് പരിസമാപ്തിയായത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ആണ് പര്യടനത്തിന്റെ സംഘാടകര്‍. അല്‍ സിന്നാറിലെ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആരംഭിച്ച ഔദ്യോഗിക സമാപന ചടങ്ങ്, യുദ്ധത്തില്‍ തകര്‍ന്ന ശേഷം എ.സി.എന്നിന്റെ സഹായത്തോടെ പുനരുദ്ധരിച്ച ഔര്‍ ലേഡി ഓഫ് പീസ്‌ മെല്‍ക്കൈറ്റ് ദേവാലയത്തിലാണ് സമാപിച്ചത്. മെൽക്കൈറ്റ് ആർച്ച് ബിഷപ്പ് ജീൻ-അബ്ദോ അർബാക്ക്, സിറിയന്‍ ഓർത്തഡോക്സ് മെത്രാപ്പോലീത്ത തിമോത്തിയോസ് അൽഖൂറി, ഗ്രീക്ക് ഓർത്തഡോക്സ് മെത്രാപ്പോലീത്ത ജോർജ്ജ് അബു സാഖേം, സിറിയന്‍ കത്തോലിക്ക മെത്രാപ്പോലീത്ത റാമി കബാലൻ, എ.സി.എന്നിനെ പ്രതിനിധീകരിച്ച് എക്സിക്യുട്ടീവ്‌ പ്രസിഡന്റ് തോമസ്‌ ഹെയിനെ-ഗെല്‍ഡേണ്‍, മധ്യപൂര്‍വ്വേഷ്യയിലെ മുന്‍ പ്രൊജക്റ്റ് ഡയറക്ടറും പര്യടനത്തിന്റെ ആശയവുമായി ആദ്യം മുന്നോട്ട് വരികയും ചെയ്ത ഫാ. ആന്‍ഡ്രസേജ് ഹാലെംബ, പര്യടനത്തിനുള്ള വ്യാകുലമാതാവിന്റെ രൂപരേഖ തയാറാക്കിയ ഫാ. സ്പിരിഡോണ്‍ കബ്ബാഷ് എന്നിവർക്ക് പുറമേ, വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ട നിരവധി വിശ്വാസികളും സമാപന ചടങ്ങില്‍ പങ്കെടുത്തു. സമാപനത്തിന്റെ തൊട്ടടുത്ത ദിവസമായ സെപ്റ്റംബര്‍ 16-ന് ഈ രൂപം റാബ്ലെയിലെ സെന്റ്‌ എലീശ്വ ആശ്രമത്തില്‍ പ്രതിഷ്ഠിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിഷ്ടാകര്‍മ്മത്തിനിടെ 2011-നും 2022-നും ഇടയില്‍ സിറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട 1271 ക്രൈസ്തവരുടെ പേരുകള്‍ അടങ്ങിയ പുസ്തകം എ.സി.എന്‍ പ്രസിഡന്റ് മാതാവിന്റെ പാദത്തിങ്കല്‍ സമര്‍പ്പിച്ചു. കൊറോണ പകര്‍ച്ചവ്യാധി കാരണം നിരവധി തവണ മാറ്റിവെക്കപ്പെട്ട സമാപന ചടങ്ങാണ് ഇപ്പോള്‍ നടന്നത്. ഇക്കാലയളവില്‍ ആലപ്പോയിലെ കാര്‍മ്മല്‍ ആശ്രമത്തിലായിരുന്നു ഈ രൂപം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ പതിനൊന്നര വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന സിറിയന്‍ യുദ്ധം 67 ലക്ഷം ജനങ്ങളെ ഭവനരഹിതരാക്കുകയും 66 ലക്ഷം പേരെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്.
Image: /content_image/News/News-2022-09-20-16:36:00.jpg
Keywords: സിറിയ
Content: 19685
Category: 1
Sub Category:
Heading: എലിസബത്ത് രാജ്ഞിയ്ക്കു യാത്രാമൊഴി; രാജ്ഞിയുടെ ക്രിസ്തു വിശ്വാസം സ്മരിച്ച് കാന്റര്‍ബറി മെത്രാപ്പോലീത്ത
Content: ബര്‍മിംഗ്ഹാം: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II-ന്റെ മൃതസംസ്കാര ചടങ്ങില്‍ രാജ്ഞിയുടെ ക്രിസ്തീയ വിശ്വാസത്തെയും, ജീവിത മാതൃകയേയും എടുത്ത് പറഞ്ഞുകൊണ്ട് കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബിയുടെ പ്രസംഗം. തന്റെ പദവിയുടെയും, ജീവിതാഭിലാഷത്തിന്റേയും മാതൃകയല്ല, മറിച്ച് താന്‍ പിന്തുടര്‍ന്ന വ്യക്തിയിലൂടെ (ക്രിസ്തു) ലഭിച്ച മാതൃകയാണ് രാജ്ഞി കാണിച്ചു തന്നതെന്നു അദ്ദേഹം പറഞ്ഞു. “ഞാനാണ് വഴിയും, സത്യവും, ജീവനും” എന്ന യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച മെത്രാപ്പോലീത്ത, ക്രിസ്തു തന്റെ ശിഷ്യന്‍മാരോട് എങ്ങനെ പിന്തുടരണമെന്ന് പറയുന്നില്ല, എന്നാൽ ആരെയാണ് പിന്തുടരേണ്ടത് എന്ന് പറയുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. 1947-ല്‍ ഫിലിപ്പ് രാജകുമാരനുമായുള്ള എലിസബത്ത് രാജ്ഞിയുടെ വിവാഹവും, 1953-ല്‍ കിരീടധാരണവും നടന്ന വെസ്റ്റ്മിനിസ്റ്റര്‍ അബ്ബിയില്‍വെച്ച് ഇന്നലെയായിരുന്നു രാജ്ഞിയുടെ മൃതസംസ്കാരം നടന്നത്. 1953-ല്‍ ഇവിടുത്തെ അള്‍ത്താരയുടെ മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് രാജ്ഞി ബ്രിട്ടന്റെ കിരീടം ചൂടിയതെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, തന്നോട് ആരെങ്കിലും കൂറ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ രാജ്ഞി തന്റെ കൂറ് ദൈവത്തോട് പ്രഖ്യാപിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അന്തരിച്ച രാജ്ഞിയുടെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ മഹാമാരിയുടെ കാലത്ത് രാജ്യത്തിനും, ലോകത്തിനുമായി രാജ്ഞി നടത്തിയ തത്സമയ സംപ്രേഷണത്തിലെ പ്രസക്ത ഭാഗങ്ങളും മെത്രാപ്പോലീത്ത ഉദ്ധരിക്കുകയുണ്ടായി. ‘നമ്മള്‍ വീണ്ടും കണ്ടുമുട്ടും’ എന്നാണ് ഇംഗ്ലീഷ് ഗായകനായ വേരാ ലിന്നിന്റെ ഗാനത്തില്‍ പ്രത്യാശയെ കുറിച്ച് പറഞ്ഞിട്ടുള്ളത് പരാമര്‍ശിച്ചുകൊണ്ട് രാജ്ഞി അന്നു ഓര്‍മ്മിപ്പിച്ചത്. ക്രിസ്തീയ പ്രത്യാശ എന്ന് പറഞ്ഞാല്‍ ഇതുവരെ കാണാത്ത കാര്യങ്ങളെ കുറിച്ചുള്ള പ്രതീക്ഷയാണെന്നു രാജ്ഞി പറഞ്ഞിട്ടുണ്ടെന്നു അനുസ്മരിച്ച മെത്രാപ്പോലീത്ത, നമുക്കെല്ലാവര്‍ക്കും ദൈവവിധി നേരിടേണ്ടി വരുമെന്നും, ജീവിതത്തിലും മരണത്തിലും സേവനപരമായ നേതൃത്വത്തിന് പ്രചോദനം നല്‍കിയ രാജ്ഞിയുടെ പ്രത്യാശ നമുക്കും പങ്കുവെക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തിൽ സേവനവും, മരണത്തിൽ പ്രതീക്ഷ’യുമായ രാജ്ഞിയുടെ ദൈവ വിശ്വാസത്തിന്റേയും വിശ്വസ്ഥതയുടേയും മാതൃകയും പ്രചോദനവും പിന്തുടരുന്ന എല്ലാവർക്കും അവളോടൊപ്പം 'നമ്മൾ വീണ്ടും കണ്ടുമുട്ടും’ എന്ന് പറയുവാന്‍ കഴിയുമെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ പ്രസംഗം അവസാനിപ്പിച്ചത്. നേരത്തെ പാലസ് യാഡിൽ നിന്നും ബ്രിട്ടീഷ് നാവികസേനയുടെ അകമ്പടിയോടെയാണ് മൃതദേഹ പേടകം വെസ്റ്റ് മിൻസ്റ്റർ ആബെയിൽ എത്തിച്ചത്. യുഎസ് പ്രസിഡന്റ് ജോബൈഡനും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും ഉൾപ്പെടെ രണ്ടായിരത്തിലേറെ ലോക നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചിരിന്നു.
Image: /content_image/News/News-2022-09-20-18:31:16.jpg
Keywords: രാജ്ഞി
Content: 19686
Category: 1
Sub Category:
Heading: യുക്രൈനില്‍ കൊല്ലപ്പെട്ടവരുടെ കുഴിമാടത്തിന് മുന്നില്‍ പ്രാര്‍ത്ഥനാനിരതനായി പാപ്പയുടെ പ്രതിനിധി
Content: കീവ്: യുക്രൈനില്‍ റഷ്യൻ പട്ടാളം നിർദ്ദയം വധിച്ച സ്ത്രീകളും കുട്ടികളും ഉൾപ്പെടയുള്ളവരെ മറവു ചെയ്ത കുഴിമാടങ്ങൾ കണ്ടെത്തിയ ഐസിയുമിൽ പാപ്പയുടെ പ്രത്യേക പ്രതിനിധി കർദ്ദിനാൾ ക്രജേവ്സ്കി സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചു. മാര്‍പാപ്പയുടെ ദാനധർമ്മ കാര്യങ്ങളുടെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി ഐസിയുമിൽ ദേവദാരുവൃക്ഷാരണ്യത്തിലെ കുഴിമാടങ്ങൾക്കു മുന്നിൽ എത്തിയാണ് പ്രാർത്ഥിച്ചത്. റഷ്യൻ പട്ടാളം നിർദ്ദയം വധിച്ച സ്ത്രീകളും കുട്ടികളും ഉൾപ്പെടയുള്ളവരെ മറവു ചെയ്ത നാനൂറിലേറെ കുഴിമാടങ്ങളാണ് ഐസിയുമിൽ കണ്ടെത്തിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക ദൂതനായി നാലാം തവണയും യുക്രൈനിൽ എത്തിയിരിക്കുന്ന കർദ്ദിനാൾ ക്രജേവസ്കി ഇന്നലെ തിങ്കളാഴ്‌ച (19/09/22) ആണ് കുഴിമാടങ്ങൾ സന്ദർശിച്ച് പ്രാർത്ഥിച്ചത്. റഷ്യന്‍ സൈന്യത്തിൻറെ നിഷ്ഠൂരതയുടെ ഹൃദയഭേദകമായ കാഴ്ചയാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. യുദ്ധത്തിന് അനുകമ്പയെന്തെന്ന് അറിയില്ല. ഈ ഭീകരതയ്ക്കു മുന്നിൽ നാം നിശബ്ദരായിപ്പോകുന്നു. യുദ്ധത്തിൽ ജീവന്‍ നഷ്ട്ടപ്പെടും എന്ന വസ്തുത അംഗീകരിക്കുമ്പോൾ തന്നെ ഒരിടത്ത് ഇത്രമാത്രം മരിച്ചവരുടെ മൃതദേഹം കാണുകയെന്നത് വിശദീകരിക്കുക പ്രയാസകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹങ്ങൾ പുറത്തെടുക്കുകയും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന ഇരുനൂറോളം പേരെങ്കിലും വരുന്ന യുവജനങ്ങൾ അവിടെ പാലിച്ചിരുന്ന നിശബ്ദത തന്നെ സ്പർശിച്ചു. മരണമെന്ന രഹസ്യത്തോടുള്ള അവിശ്വസനീയമായ ആദരവോടുകൂടിയ ഒരു നിശബ്ദതയായിരുന്നു അതെന്നും ആ യുവ സമൂഹത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും കർദ്ദിനാൾ ക്രജേവ്സ്കി പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്‌ച (17/09/22) സഹായം എത്തിക്കുകയായിരുന്ന കർദ്ദിനാൾ ക്രജേവ്സ്കിയ്ക്കും സംഘവും വെടിവെയ്പ്പില്‍ നിന്ന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-20-21:26:13.jpg
Keywords: പാപ്പ, യുക്രൈ
Content: 19687
Category: 1
Sub Category:
Heading: ഇറ്റലി ആസ്ഥാനമായ സന്യാസിനീ സമൂഹത്തിന് മലയാളി മദർ ജനറല്‍
Content: കണ്ണൂർ: ഇറ്റലി ആസ്ഥാനമായ ഒബ്ലേറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് അലോഷ്യസ് ഗോൺസാഗ (ഒഎസ്എൽ) സന്യാസിനീ സമൂഹത്തിന്റെ 23-ാം മദർ ജനറലായി കണ്ണൂർ ജില്ലയിലെ ഇരിട്ടി ചരൾ സ്വദേശിനി സിസ്റ്റർ മേഴ്സി പാംപ്ലാനി തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ജനറലേറ്റിൽ നടന്ന ജനറൽ ചാപ്റ്ററിലാണു തെരഞ്ഞെടുപ്പ് നടന്നത്. തലശേരി അതിരൂപതയുടെ അധ്യക്ഷന്‍ മാർ ജോസഫ് പാംപ്ലാനിയുടെ പിതൃസഹോദരൻ പരേതനായ പാംപ്ലാനിയിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകളാണു സിസ്റ്റർ മേഴ്സി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിലർമാരിൽ ആലപ്പുഴ സ്വദേശിനി സിസ്റ്റർ ആഗ്നസും (സെക്രട്ടറി) ഉൾപ്പെടുന്നു.
Image: /content_image/News/News-2022-09-21-10:05:55.jpg
Keywords:
Content: 19688
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്ക് ഭവന പുനരുദ്ധാരണത്തിന് സഹായം
Content: തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'യിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗക ര്യം മെച്ചപ്പെടുത്തുന്നതിനാണു ധനസഹായം നൽകുന്നത്. 2022-23 സാമ്പത്തികവർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ഓഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനിയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽനിന്നോ അപേക്ഷക ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷൻ ഓഫീസർ പഞ്ചായത്ത് സെക്രട്ട റി/ എന്നിവരിൽ ആരുടെയെങ്കിലും പക്കൽനിന്നുള്ളത് മതിയാകും. പു രിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതത് ജില്ലാ കളക്ടറേറ്റിലേക്കു തപാൽ മുഖാന്തിരമോ, അയയ്ക്കാം. അപേക്ഷാഫാറം {{http://www.minoritywelfare.kerala.gov.in/ -> http://www.minoritywelfare.kerala.gov.in/ }} എന്ന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നു ലഭിക്കും.
Image: /content_image/India/India-2022-09-21-11:33:07.jpg
Keywords: ഭവന
Content: 19689
Category: 14
Sub Category:
Heading: വിശുദ്ധ പത്രോസിന്റെ ജീവിതം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ചുമരിൽ ദൃശ്യമാക്കുവാന്‍ ഒരുങ്ങുന്നു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പുറത്തെ ചുമരിൽ തിരുസഭയുടെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ ജീവിതം വീഡിയോ രൂപത്തിൽ പ്രദർശനത്തിന് എത്തുന്നു. 'ഫോളോ മി: ദ ലൈഫ് ഓഫ് സെന്റ് പീറ്റർ' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഒക്ടോബർ 2 മുതൽ 16 വരെ രാത്രി 9 മണി മുതലായിരിക്കും പ്രദർശിപ്പിക്കുക. വീഡിയോയുടെ ഏതാനും ഭാഗങ്ങൾ ഇന്നലെ സെപ്റ്റംബർ 20നു നടന്ന പത്രസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. വത്തിക്കാൻ മ്യൂസിയത്തിലെയും ബസിലിക്കയുടെ ഉള്ളിലെയും ചരിത്രപരമായ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ വീഡിയോയില്‍ ദൃശ്യമാണ്. 2025ലെ ജൂബിലി വർഷത്തിന് മുന്നോടിയായി വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിലേക്ക് ആളുകളെ സ്വീകരിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ അജപാലന പദ്ധതികളിൽ ആദ്യത്തെതാണ് ഇതെന്ന് ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് പദവി വഹിക്കുന്ന കർദിനാൾ മൗരോ ഗാംബറ്റി പറഞ്ഞു. 2025 ജൂബിലി വർഷത്തിൽ 3 കോടി ആളുകൾ സന്ദർശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരെയും സ്വീകരിക്കുന്ന അമ്മയായ സഭയുടെ മുഖം ആളുകൾ കാണുകയെന്നത് പ്രധാനപ്പെട്ടതാണ്. പത്രോസിന്റെയും, അദ്ദേഹത്തിന്റെ വിശ്വാസ പ്രഖ്യാപനത്തിന്റെയും മേൽ പണിതുയർത്തപ്പെട്ട ആദിമ സഭയുടെ ചിത്രം ആളുകളിൽ എത്തിക്കാമെന്ന് തങ്ങൾ ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ച, രാത്രി 9 മണി മുതൽ 11 മണിവരെ 15 മിനിറ്റ് ഇടപെട്ട് ആയിരിക്കും വീഡിയോ ബസിലിക്ക ദേവാലയത്തിന്റെ ചുമരിൽ പ്രദർശിപ്പിക്കപ്പെടുക.
Image: /content_image/News/News-2022-09-21-12:43:17.jpg
Keywords: പത്രോസി
Content: 19690
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ വിശുദ്ധ ജെറോമിന്റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റേയും തിരുനാള്‍ പ്രദിക്ഷിണങ്ങള്‍ക്ക് വിലക്ക്
Content: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേയിലെ മസായയില്‍ സംഘടിപ്പിക്കുവാനിരുന്ന വിശുദ്ധ ജെറോമിന്റെയും, മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റേയും തിരുനാള്‍ പ്രദിക്ഷിണങ്ങള്‍ക്ക് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്. സുരക്ഷാപരമായ കാരണങ്ങളാല്‍ പ്രദിക്ഷിണം അനുവദിക്കില്ലെന്നു മസായ നഗരത്തിലെ പോലീസ് ഇരു ഇടവകകളെയും അറിയിച്ചിട്ടുണ്ടെന്നു മനാഗ്വേ അതിരൂപത സെപ്റ്റംബര്‍ 17ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം തങ്ങളുടെ പൈതൃകത്തില്‍ നിന്നും ലഭിച്ച ശക്തിയോടൊപ്പം, ഒരു നിധിയേപ്പോലെ ഹൃദയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള വിശ്വാസവും ഭക്തിയും വഴി തങ്ങളുടെ മധ്യസ്ഥ വിശുദ്ധര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് അര്‍പ്പിക്കുവാന്‍ രൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശുദ്ധ ജെറോമും, മുഖ്യദൂതനായ വിശുദ്ധ മിഖായേലും, സഭയുടെ മാതാവും സമാധാനത്തിന്റെ രാജ്ഞിയുമായ പരിശുദ്ധ കന്യകാമാതാവും നമ്മുടെ പ്രാര്‍ത്ഥനകള്‍ കേട്ട് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കട്ടെയെന്നും, ദൈവത്തിന്റെ മരുന്ന്‍ വഴി നമുക്ക് സൗഖ്യം പ്രദാനം ചെയ്യട്ടെയെന്നും അതിരൂപത പ്രസ്താവനയില്‍ കുറിച്ചു. ഇതാദ്യമായല്ല നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്ക സമൂഹം നടത്തുന്ന പ്രദക്ഷിണങ്ങള്‍ വിലക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മരിയന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന ഫാത്തിമ മാതാവിന്റെ പ്രദിക്ഷിണത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. 2018-ല്‍ മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധത്തെ അര്‍ദ്ധസൈനീക വിഭാഗങ്ങള്‍ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തുകയുണ്ടായി. പിറ്റേവര്‍ഷം കത്തോലിക്കര്‍ക്കും ഇടവക ജനങ്ങള്‍ക്കും എതിരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ പരിധി വിട്ടപ്പോള്‍ ഫാ. എഡ്വിന്‍ റോമന്റെ നേതൃത്വത്തില്‍ ഒരു സംഘം അമ്മമാര്‍ നിരാഹാര സത്യാഗ്രഹം നടത്തുകയുണ്ടായി. ഇതിനിടെ മനാഗ്വേയില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മതഗല്‍പ്പ മെത്രാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം 16-നെതിരെ 538 വോട്ടുകള്‍ക്കാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. നിരവധി വൈദികരും മതഗല്‍പ്പ രൂപതയില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളും യാതൊരു കാരണവും കൂടാതെ എല്‍ ചിപോട്ടെ ജയിലില്‍ അടക്കപ്പെട്ടിരിക്കുകയാണ്. മതഗല്‍പ്പ രൂപതയിലെ കത്തോലിക്കാ റേഡിയോ സ്റ്റേഷനുകളും സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിന്നു. നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗ് മെത്രാപ്പോലീത്തയും, മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളും രാജ്യത്ത്‌ നിന്നും പുറത്താക്കപ്പെട്ടു. സര്‍ക്കാര്‍ വധഭീഷണിയെ തുടര്‍ന്ന്‍ മനാഗ്വേയിലെ മുന്‍ സഹായ മെത്രാനായിരുന്ന സില്‍വിയോ ബയെസ് അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്. ഏകാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്തുവന്നതാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെ മൂലകാരണം.
Image: /content_image/News/News-2022-09-21-14:34:31.jpg
Keywords: നിക്കരാ
Content: 19691
Category: 11
Sub Category:
Heading: ജീവന്റെ മൂല്യവും വിവാഹ ജീവിതത്തിന്റെ പരിശുദ്ധിയും പ്രഘോഷിച്ച് പോളണ്ടിലെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി
Content: വാര്‍സോ: കുരുന്നു ജീവനുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ നടന്ന പതിനേഴാമത് ദേശീയ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാര്‍സോയുടെ തെരുവുകളെ ഇളക്കിമറിച്ചുകൊണ്ട് സെപ്റ്റംബര്‍ 18-ന് നടന്ന പ്രോലൈഫ് റാലിയില്‍ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്. റാലിക്ക് അഭിവാദ്യമറിയിച്ചുക്കൊണ്ട് പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസേജ് ഡൂഡ അയച്ച വീഡിയോ സന്ദേശത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. റാലി നടക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും, മുത്തശ്ശന്മാരും, മാതാപിതാക്കളും, കുട്ടികളും, മാതാപിതാക്കളാകാന്‍ ഇരിക്കുന്നവരും ചേര്‍ന്ന് വന്‍കൂട്ടായ്മ തീര്‍ക്കുന്ന ഈ സാക്ഷ്യത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. കുടുംബം എന്നത് നമ്മുടെ രാജ്യത്തിന്റെ വിജയകരമായ ഭാവിയാണെന്നും പോളിഷ് പ്രസിഡന്റിന്റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ജനപ്രിയ ബാന്‍ഡായ ‘നോവാസ് ആര്‍ക്ക്’ അവതരിപ്പിച്ച സംഗീതപരിപാടിയും, നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങളും നാഷ്ണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയെ ശ്രദ്ധേയമാക്കി. വിവാഹ വാഗ്ദാനത്തിലെ “ഞാന്‍ വാഗ്ദാനം ചെയ്യുന്നു” എന്ന വാക്യമായിരുന്നു റാലിയുടെ മുഖ്യ പ്രമേയം. വിവാഹിതരായവരെയും, വിവാഹത്തിന് വിളിക്കപ്പെട്ടവരെയും വിവാഹ പ്രതിജ്ഞയുടെ അർത്ഥവും പ്രാധാന്യവും ഓർമ്മിപ്പിക്കുവാന്‍ വേണ്ടിയാണ് ഈ പ്രമേയം സ്വീകരിച്ചതെന്നു സംഘാടകരായ ‘സെന്റര്‍ ഫോര്‍ ലൈഫ് ആന്‍ഡ്‌ ഫാമിലി’യുടെ പ്രസിഡന്റായ പാവെല്‍ ഒസ്ഡോബ പറഞ്ഞു. റാലി തുടങ്ങുന്നതിന് മുമ്പ് വാര്‍സോ അതിരൂപത കത്തീഡ്രൽ വികാരിയായ ഫാ. ബോഗ്ദാൻ ബാർട്ടോൾഡ് ചൊല്ലിക്കൊടുത്ത വിവാഹവാഗ്ദാനം റാലിയില്‍ പങ്കെടുത്തവര്‍ ഏറ്റുചൊല്ലി. ഇക്കൊല്ലം പോളണ്ടിലെ നൂറ്റിയന്‍പതോളം നഗരങ്ങളില്‍ സമാനമായ റാലികള്‍ സംഘടിപ്പിച്ചുവെന്നും, ഈ റാലികളില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തുവെന്നും ഒസ്ഡോബ അറിയിച്ചു.വര്‍ണ്ണ ബലൂണുകളും, ചുവപ്പും വെള്ളയും കലര്‍ന്ന പതാകകളുമായി ആയിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനെ വര്‍ണ്ണശബളമാക്കി. “ജീവിതം മനോഹരമാണ്”, “കുഞ്ഞുങ്ങള്‍ ജീവിക്കട്ടെ”, “ഞാന്‍ ജീവന്‍ തിരഞ്ഞെടുക്കുന്നു”, “പിതൃത്വം ഗര്‍ഭധാരണത്തില്‍ തുടങ്ങുന്നു”, “തുല്യ ഉത്തരവാദിത്തം, തുല്യ അവകാശം” എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും റാലിയില്‍ ഉയര്‍ത്തിപിടിച്ചിരിന്നു. തങ്ങളുടെ പേരും, വിവാഹ ജീവിതത്തിന്റെ വര്‍ഷങ്ങളും എഴുതിയ പ്രത്യേക ബാഡ്ജുകളും ധരിച്ച നിരവധി ദമ്പതികള്‍ റാലിയെ ശ്രദ്ധേയമാക്കി. മാതാപിതാക്കള്‍, കുട്ടികള്‍, പൊതു പ്രവര്‍ത്തകര്‍, സംഘടനാ പ്രവര്‍ത്തകര്‍, വൈദികര്‍, പ്രായമായവര്‍, അവിവാഹിതര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആളുകള്‍ റാലിയില്‍ പങ്കെടുത്തു. പോളിഷ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ സ്റ്റാനിസ്ലോ ഗാഡെക്കി മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ നടന്ന റാലി ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയോടെയാണ് സമാപിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-21-16:23:08.jpg
Keywords: ജീവന്‍, പോളണ്ട
Content: 19692
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊല കാണാതെ പോകരുത്: ഫ്രീഡം വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കത്ത്
Content: വാഷിംഗ്ടൺ ഡി.സി: ക്രൈസ്തവ വംശഹത്യയും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയെ റിലീജിയസ് ഫ്രീഡം വാച്ച് ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കത്ത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വര്‍ഷംതോറും പുറത്തുവിടാറുള്ള ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ (സി.പി.സി) വിഭാഗത്തില്‍ തിരികെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി അന്തോണി ബ്ലിങ്കന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കത്ത് കൈമാറിയിരിക്കുന്നത്. നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള (സി.പി.സി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും, രാജ്യത്തെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക ദൂതനെ നിയോഗിക്കണമെന്നും, പ്രാദേശിക പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19-ന് മതസ്വാതന്ത്ര്യ സന്നദ്ധ സംഘടനകളും, മനുഷ്യാവകാശ വിദഗ്ദരും ഉള്‍പ്പെടുന്ന 68 അംഗ സംഘം സംയുക്തമായി അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നായ നൈജീരിയയെ യാതൊരു വിശദീകരണവും കൂടാതെ 2021 നവംബറില്‍ സി.പി.സി വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയതിന് ശേഷവും നൈജീരിയയില്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയിട്ടുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. 2021-ല്‍ ലോകത്ത് മറ്റേതു രാഷ്ട്രത്തെക്കാളും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത് (4,650) നൈജീരിയയിലാണെന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ കണ്ടെത്തലിനെ കുറിച്ചും കത്തില്‍ പറയുന്നുണ്ട്. നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഈ വര്‍ഷം 2021-ലെ സംഖ്യയെ മറികടക്കുമെന്നു ‘ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’യുടെ അനുമാനം. ഈ വര്‍ഷം പകുതിയായപ്പോഴേക്കും ഏതാണ്ട് 2543 ക്രൈസ്തവര്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുണ്ട്. പെന്തക്കുസ്ത തിരുനാള്‍ ദിനമായ ജൂണ്‍ 5-ന് ഒണ്‍ഡോ സംസ്ഥാനത്തിലെ ഒവ്വോയിലെ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ നാല്‍പ്പതോളം പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണം നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധി ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് വീണ്ടും കാരണമായെങ്കിലും പിന്നീട് പ്രതികരണം ഉണ്ടായില്ല. നൈജീരിയയെ സി.പി.സി വിഭാഗത്തില്‍ നിന്നും നീക്കം ചെയ്ത നടപടിയെ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ ഉള്‍പ്പെടെയുള്ള നൈജീരിയന്‍ ക്രിസ്ത്യന്‍ നേതാക്കള്‍ വിമര്‍ശിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘മതനിന്ദ’യുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങളും തുറന്നു കാട്ടുന്ന കത്ത് തീവ്രവാദി ആക്രമണങ്ങളെ തടയുവാനുള്ള നൈജീരിയന്‍ സര്‍ക്കാരിന്റെ കഴിവിനേയും, ഇച്ഛാശക്തിയേയും ചോദ്യം ചെയ്യുന്നുമുണ്ട്. 2020-ലെ റിപ്പോര്‍ട്ടില്‍ സി.പി.സി വിഭാഗത്തിലായിരുന്നു നൈജീരിയ ഉള്‍പ്പെട്ടിരുന്നത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും 2021-ല്‍ നൈജീരിയയെ സി.പി.സി വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടപടി ആഗോള തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു.
Image: /content_image/News/News-2022-09-21-18:10:11.jpg
Keywords: നൈജീ