Contents
Displaying 19311-19320 of 25044 results.
Content:
19703
Category: 18
Sub Category:
Heading: വല്ലാർപാടം തിരുനാളിന് നാളെ സമാപനം
Content: കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഒൻപത് നാൾ നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് നാളെ സമാപനം. രാവിലെ 10ന് തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോബിൻ ജോസഫ് പനക്കൽ വചനസന്ദേശം നൽകും. ദിവ്യബലിക്ക് മുൻപായി ആർച്ച്ബിഷപ്പിനും, ചേന്ദമംഗലം പാലിയം കുടുംബാംഗങ്ങളൾ ക്കും റോസറി പാർക്കിലെ മംഗള കവാടത്തിൽ സ്വീകരണം നൽകും. പാലിയം കുടുംബത്തിലെ കാരണവർ അൾത്താരയിലെ കെടാവിളക്കിൽ എണ്ണ പകർന്ന് ദീപം തെളിയിക്കും. തിരുനാൾ ദിനങ്ങളിലെ എല്ലാ തിരുക്കർമങ്ങളും വല്ലാർപാടം ബസിലിക്കയുടെ യൂട്യൂ ബ് ചാനൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ആഘോഷ പരിപാടികൾക്ക് ബസിലി ക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ, സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എ ന്നിവരാണ് നേതൃത്വം നൽകുന്നത്. പള്ളിപ്പറമ്പിൽ സെബാസ്റ്റിൻ ഗോൺസാൽവസ് ആണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി.
Image: /content_image/India/India-2022-09-23-08:26:42.jpg
Keywords: വല്ലാർപാടം

19704
Category: 1
Sub Category:
Heading: വൈദികരെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോയ സംഭവം: മോചനദ്രവ്യം നല്‍കില്ലെന്ന് കാമറൂണ്‍ മെത്രാന്‍ സമിതി
Content: യോണ്ടേ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കി വൈദികരും കന്യാസ്ത്രീയും ഉള്‍പ്പെടെയുള്ള 9 കത്തോലിക്കരെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍, മോചന ദ്രവ്യം നല്‍കില്ലെന്ന് കാമറൂണ്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ്. അംബാ ബോയ്സ് എന്നറിയപ്പെടുന്ന ആംഗ്ലോഫോണ്‍ വിഘടനവാദികളാണ് തട്ടിക്കൊണ്ടു പോകലിന്റെ പിന്നില്‍. അവര്‍ ആവശ്യപ്പെട്ട മോചന ദ്രവ്യം നല്‍കുകയാണെങ്കില്‍ അത് അപകടകരമായ ഒരു പ്രവണതക്ക് വഴി തെളിയിക്കുമെന്നു കാമറൂണ്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും, ബാമെണ്ടാ മെത്രാപ്പോലീത്തയുമായ ആന്‍ഡ്ര്യൂ ഇന്‍കി ഫുവാന്യ പറഞ്ഞു. തട്ടിക്കൊണ്ടു പോയവര്‍ ആദ്യം 1,00,000 ഡോളര്‍ ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോള്‍ അത് 50,000 ഡോളറായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫാ. ഇമ്മാനുവൽ, ഫാ. ബർണബാസ്, ഫാ. കൊർണേലിയസ്, ഫാ. ഏലിയാസ്, ഫാ. ജോബ്-ഫ്രാൻസിസ് എന്നീ 5 വൈദികർക്ക് പുറമേ, സിസ്റ്റര്‍ ജസീന്ത എന്ന കന്യാസ്ത്രീയും, കെലെചുക്വു, എൻകെം പാട്രിക്, ബ്ലാഞ്ച് ബ്രൈറ്റ് എന്നീ അത്മായരുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. എൻചാങ് ഗ്രാമത്തില്‍ നിന്നും അംബാ ബോയ്സിനോടൊപ്പം ചേര്‍ന്ന യുവാക്കള്‍ ദേവാലയം അഗ്നിക്കിരയാക്കുകയായിരിന്നുവെന്നാണ് സൂചന. സംഭവം നടന്ന്‍ അധികം താമസിയാതെ തന്നെ മാംഫെ രൂപതാധ്യക്ഷന്‍ മോണ്‍. അലോഷ്യസ് ഫോണ്ടോങ്ങ് അബാങ്ങാലോ കത്തി നശിച്ച ദേവാലയം സന്ദര്‍ശിച്ചിരിന്നു. കത്തോലിക്കാ സഭ വിഘടനവാദികളുടെ പോരാട്ടത്തെ സഹായിക്കാത്തതിനാല്‍ സെന്റ് മേരീസ് ദേവാലയം അഗ്നിക്കിരയാക്കുമെന്ന് വിഘടന വാദികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ആര്‍ച്ച് ബിഷപ്പ് ഫുവാന്യ പറഞ്ഞു. മുന്‍പ് ഇത്തരം തട്ടിക്കൊണ്ടുപോകലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരുന്നെന്നും, എന്നാല്‍ പള്ളി കത്തിക്കുകയും ഒന്‍പത് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവം അപൂര്‍വ്വവും അപ്രതീക്ഷിതവുമായിരുന്നെന്നു എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക വക്താവായ ഫാ. ഹംഫ്രി ടാടാ എംബൈ പറഞ്ഞു. ആംഗ്ലോഫോൺ പ്രതിസന്ധിയാണ് നിലവിലെ അരക്ഷിതാവസ്ഥയ്ക്കു പിന്നിലെ കാരണം. ഇംഗ്ലീഷ് സംസാരിക്കുന്ന വടക്ക് പടിഞ്ഞാറും, തെക്ക് പടിഞ്ഞാറുമുള്ള ആയുധധാരികൾ സർക്കാർ സേനയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തെയാണ് ആംഗ്ലോഫോൺ ക്രൈസിസ് എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഫലമായി തുടങ്ങിയ പ്രതിഷേധം ആദ്യമൊക്കെ സമാധാനപരമായിരുന്നെങ്കിലും പിന്നീടത് സായുധ കലാപമായി പരിണമിച്ചു. 2017-ല്‍ വിഘടന വാദികള്‍ “ഫെഡറല്‍ റിപ്പബ്ലിക് ഓഫ് അംബാസോണിയ” എന്ന സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചുവെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത് അംഗീകരിക്കപ്പെട്ടില്ല.
Image: /content_image/News/News-2022-09-23-08:30:20.jpg
Keywords: കാമറൂ

19705
Category: 1
Sub Category:
Heading: പ്രലോഭനം
Content: പ്രലോഭനം എന്താണെന്നും അതിനെ മറികടക്കേണ്ടത് എങ്ങിനെയാണെന്നും വിവരിക്കുന്ന സ്പാനിഷ് ഭൂതോച്ചാടകന്റെ അഭിമുഖം ശ്രദ്ധേയമാകുന്നു. ദൈവത്തിനും, ദൈവീക പദ്ധതികള്‍ക്കും എതിരെ സര്‍വ്വശക്തിയുമെടുത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാത്താന്റെ പ്രലോഭനം എന്താണെന്നും അതിനെ മറികടക്കേണ്ടത് എങ്ങിനെയാണെന്നും വിവരിച്ചുകൊണ്ട് സ്പാനിഷ് ഭൂതോച്ചാടകനായ ഫാദര്‍ ടോറസ് റൂയിസ് ഇ.ഡബ്ല്യു.ടി.എന്നിന് നല്‍കിയ അഭിമുഖം ശ്രദ്ധേയമാകുന്നു. നമ്മുടെ പ്രകൃതത്തേ മുറിവേല്‍പ്പിക്കുന്ന മൂലപാപത്തിന്റെ അനന്തരഫലമാണ് പ്രലോഭനം എന്നാണ് കത്തോലിക്കാ പ്രബോധനം പറയുന്നതെന്നാണ് സ്പെയിനിലെ പ്ലാസെന്‍സിയ രൂപതയിലെ എക്സോര്‍സിസം മിനിസ്ട്രിയുടെ തലവനായ ഫാദര്‍ ടോറസ് പറയുന്നത്. നമ്മള്‍ വീണുപോയവരാണെന്നും, മാമ്മോദീസ വഴി മൂലപാപത്തില്‍ നിന്നും മുക്തരായെങ്കിലും മൂലപാപത്തിന്റെ അംശം നമ്മളില്‍ ഇപ്പോഴും ഉണ്ടെന്നും അതിനെ സാത്താന്‍ മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രലോഭനം ഒരു പ്രേരണയാണെന്ന് പറഞ്ഞ ഫാദര്‍ ടോറസ് ദൈവത്തിന്റെ സ്നേഹത്തില്‍ നിന്നും ദൈവീക നിയമങ്ങളില്‍ നിന്നും അകലുവാനും സാത്താന്റെ കുറ്റക്കാരനാകുവാനും നമ്മെ പ്രകോപിപ്പിക്കുന്ന വിഷമാണതെന്നും കൂട്ടിച്ചേര്‍ത്തു. “നോക്കൂ സാത്താന്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ പോവുകയാണ്” എന്ന് കര്‍ത്താവ് വിശുദ്ധ പത്രോസിനോട് പറഞ്ഞതു പോലെ ഈ ലോകത്ത് വന്ന അന്നുമുതല്‍ ഈ ലോകത്തുനിന്നും പോകുന്നത് വരെ നമ്മളും സാത്താനാല്‍ പ്രലോഭിപ്പിക്കപ്പെടാനും പരീക്ഷിക്കപ്പെടാനും സാധ്യതയുണ്ടെന്ന്‍ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... എന്ന പ്രാര്‍ത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ’ എന്ന അപേക്ഷ പ്രലോഭനത്തിനെതിരേയുള്ള ആത്മീയ പോരാട്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. “കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ‘ലോകം, പിശാച്, ജഡം’ എന്നീ ആത്മാവിന്റെ മൂന്ന് ശത്രുക്കളാണ് ഉള്ളതെന്നാണ് ഫാദര്‍ ടോറസ് പറയുന്നത്. നമ്മള്‍ ജീവിക്കുന്ന വിവിധ സാഹചര്യങ്ങള്‍ വഴി സാത്താന്‍ നല്‍കുന്ന ദുഷിച്ച പ്രചോദനങ്ങളില്‍ നിന്നുമാണ് പ്രലോഭനം വരുന്നതെന്നും, ജഡികത എന്ന ശത്രുവിനെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ ശരീരത്തേ മാത്രല്ല ഉദ്ദേശിക്കുന്നതെന്നും, നമ്മുടെ സ്വഭാവത്തില്‍ നിന്നും ഉണ്ടാകുന്ന അത്യാര്‍ത്തി, കാമം, മടി തുടങ്ങിയവയേ കുറിച്ചും നമ്മള്‍ ചിന്തിക്കണമെന്നും അദ്ദേഹം വിവരിച്ചു. “ലോകം മോശമാണെന്നല്ല, കാരണം ദൈവം നല്ല രീതിയില്‍ സൃഷ്ടിച്ചതാണ് ലോകം, എന്നാല്‍ ദേഷ്യം, അത്യാഗ്രഹം, പൊങ്ങച്ചം പോലെ എന്നീ പാപങ്ങള്‍ പോലെ നമ്മളില്‍ നിന്നും മോശമായതെന്തെങ്കിലും പുറത്തേക്ക് കൊണ്ടുവരുന്ന ചിലകാര്യങ്ങള്‍ ലോകത്തുണ്ട്” എന്നാണ് ലോകമാകുന്ന ശത്രുവിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. നമ്മുടെ എല്ലാ ജീവിത സാഹചര്യങ്ങളേയും മുതലെടുക്കുകയും, നമ്മെ പ്രലോഭിപ്പിക്കുകയും, പരീക്ഷിക്കുകയും, തെറ്റായ ചിന്തകളും പ്രവര്‍ത്തികളും വഴി ദൈവത്തില്‍ നിന്നും അകറ്റുന്നവനാണ് പിശാച്. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, എല്ലാം നല്ലതിന് വേണ്ടിയുള്ളതാണ്, സാത്താനില്‍ നിന്നും വരുന്നതാണെങ്കിലും ആ പ്രലോഭനം, നമ്മുടെ വിശ്വാസത്തേ പരീക്ഷിക്കുവാനും, നമ്മെ ശക്തരാക്കുവാനും, യഥാർത്ഥ ക്രിസ്ത്യാനികളാക്കുവാനും ദൈവം അത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിന്മയുടെ ശക്തികൾക്കെതിരെ പോരാടാനും, ദൈവത്തോടും അവന്റെ കൽപ്പനകളോടും കൂടുതൽ വിശ്വസ്തരായിരിക്കാനും പഠിക്കുക” എന്ന റോമാകാര്‍ക്കുള്ള കത്തിന്റെ എട്ടാം അധ്യായത്തില്‍ വിശുദ്ധ പൌലോ ശ്ലീഹ പറഞ്ഞിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ട്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് പ്രലോഭനത്തേ നേരിടുവാന്‍ കഴിയുകയുള്ളൂ എന്നും ദൈവകൃപ നമ്മെ യോഗ്യവാന്‍മാരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥന, ബൈബിള്‍ വായന, ജപമാല ചൊല്ലല്‍, കുരിശിന്റെ വഴിയെ കുറിച്ച് ധ്യാനിക്കല്‍, നമ്മളെ പരിശുദ്ധ കന്യകാ മാതാവിനും വിശുദ്ധര്‍ക്കുമായി സമര്‍പ്പിക്കല്‍ തുടങ്ങിയ ആയുധങ്ങള്‍ വഴി പ്രലോഭനത്തേ നേരിടാമെന്നും, ഇതിനു പുറമേ നാലാം നൂറ്റാണ്ടിലെ സന്യാസിയായ ഇവാഗ്രിയൂസ് പൊന്തിക്കസിന്റെ “ദി ട്രിയാറ്റൈസ് ഓണ്‍ റിപ്ലൈസ്” എന്ന പുസ്തകം വായിക്കുന്നതും നല്ലതാണെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടാണ് ഫാദര്‍ ടോറസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/News/News-2022-09-23-08:34:05.jpg
Keywords: ഭൂതോ

19706
Category: 1
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു പിന്നാലെ, നിക്കരാഗ്വേൻ ഭരണകൂടം മറ്റൊരു സന്യാസ സമൂഹത്തെയും പുറത്താക്കി
Content: മനാഗ്വേ: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെ നാടുകടത്തി ആഴ്ചകൾ പിന്നിടും മുന്‍പ് മറ്റൊരു സന്യാസിനി സമൂഹത്തെ കൂടി നിക്കരാഗ്വേയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം രാജ്യത്തുനിന്ന് പുറത്താക്കി. മതഗൽപയിൽ വർഷങ്ങളായി സേവനം ചെയ്തു വന്നിരുന്ന റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് സന്യാസ സമൂഹത്തെയാണ് രാജ്യത്ത് നിന്ന് പുറത്താക്കിയതെന്ന് നിക്കരാഗ്വേ ഇൻഫോർമ സെപ്റ്റംബർ പതിനെട്ടാം തീയതി ഫേസ്ബുക്ക് കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചു. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ ചോദ്യം ചെയ്തതിന്റെ പേരില്‍ അന്യായ തടങ്കലിൽ കഴിയുന്ന ബിഷപ്പ് റോളാൻഡോ അൽവാരസിന്റെ രൂപതയാണ് മതഗൽപ. ദിവ്യകാരുണ്യ ഭക്തിയിലൂന്നി സേവനം ചെയ്യുന്ന സന്യാസ സമൂഹമാണ് 'റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ്'. സന്യാസ സമൂഹത്തിനു ലഭിക്കുന്ന സാമ്പത്തിക സഹായം എവിടെ നിന്നാണെന്ന് പൂർണ്ണമായും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വകുപ്പുകൾ സന്യാസിനികൾക്ക് മേൽ അകാരണമായി സമ്മര്‍ദ്ധം ചെലുത്തി വരികയായിരുന്നു. ഇടവകകളെപ്പോലെ, തങ്ങളുടെ പ്രവർത്തനത്തിന് വിശ്വാസികളുടെ സംഭാവനയെ ആശ്രയിക്കുന്ന സന്യാസിനിമാരുടെ മുന്‍പിൽവെച്ച യുക്തിഹീനമായ ആവശ്യമായിരുന്നുവെന്നു പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ രാജ്യത്ത് തങ്ങാൻ വേണ്ടിയുള്ള വിദേശ സന്യാസിനിമാരുടെ അനുമതി പുതുക്കി നൽകാൻ സർക്കാർ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇത് മൂലം സ്വദേശികളായവർക്ക് മുൻപേ തന്നെ അവർ രാജ്യം വിട്ടുപോയിരുന്നു. തുടർച്ചയായി ദിവ്യകാരുണ്യ ആരാധന നടത്തുന്നത് സന്യാസ സമൂഹത്തിന്റെ ആത്മീയതയുടെ ഭാഗമായിരുന്നതിനാൽ ഏറ്റവും ഒടുവിൽ മൂന്ന് സന്യാസിനിമാർ മാത്രം അവശേഷിച്ചത് മൂലം മതഗൽപയിലെ ഭവനം ഉപേക്ഷിക്കാൻ റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് ദ് ക്രോസിന്റെ തലപ്പത്തുള്ളവർ തീരുമാനമെടുക്കുകയായിരുന്നു. ഒര്‍ട്ടേഗയുടെ കീഴിലുള്ള നിക്കരാഗ്വേ ഭരണകൂടം കാഴ്ചവെയ്ക്കുന്ന ക്രൂര ഭരണത്തെയും സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ കത്തോലിക്ക സഭ ഏറ്റവും ശക്തമായ വിധത്തില്‍ രംഗത്ത് വന്നിരിന്നു. ഇതാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുപക്ഷത്തിലാക്കിയത്. ഇതില്‍ ഏറ്റവും ശക്തമായ വിധത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത് ഇപ്പോൾ തടവിലായ ബിഷപ്പ് റോളാണ്ടോ അൽവാരെസായിരിന്നു. നിരവധി കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്ത ഒർട്ടേഗ ഭരണകൂടം മാർച്ച് മാസം വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് വാൾഡിമർ സ്റ്റാന്സ്ലോവിനെയും രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു.
Image: /content_image/News/News-2022-09-23-08:50:28.jpg
Keywords: നിക്കരാ

19707
Category: 13
Sub Category:
Heading: തായ്‌ലന്റിലെ ഏറ്റവും വലിയ ചേരിയില്‍ രക്ഷാദൂതുമായി കത്തോലിക്ക സന്യാസിനികള്‍
Content: ബാങ്കോക്ക്: തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ തായ്‌ലന്റിന്റെ തലസ്ഥാന നഗരമായ ബാങ്കോക്കിലെ ഏറ്റവും വലിയ ചേരിപ്രദേശത്തെ ദരിദ്രരുടെ വയറും മനസും നിറച്ച് കത്തോലിക്ക കന്യാസ്ത്രീകള്‍. സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹാംഗങ്ങളായ സന്യാസിനികളാണ് ‘ഖ്ലോംഗ് തോയ്’ ജില്ലയിലെ ചേരിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. “സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവങ്ങളിലേക്ക് ഇറങ്ങിചെല്ലൂ” എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ചാണ് ഈ സേവനം ചെയ്യുന്നതെന്നും, ബാങ്കോക്കിലെ ചേരിയില്‍ നിന്നും തങ്ങളുടെ സ്കൂള്‍ ഏതാനും ബ്ലോക്കുകള്‍ അകലെ മാത്രമായതിനാല്‍ പാവങ്ങളെ സഹായിക്കുവാന്‍ തങ്ങള്‍ക്ക് ഒരുപാട് ദൂരം പോകേണ്ടി വരുന്നില്ലെന്നും സേക്രഡ് ഹാര്‍ട്ട് സമൂഹാംഗമായ സിസ്റ്റര്‍ ഒറാപിന്‍ പറഞ്ഞു. തങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണെന്നും, കരുണയുടെ പുറത്ത് ആരെങ്കിലും തരുന്ന സൗജന്യം സ്വീകരിക്കുന്നവരല്ലെന്നും സിസ്റ്റര്‍ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുവാനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും, വിവിധ മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനായുള്ള വഴികള്‍ തുറക്കുവാനും വേണ്ടിയാണ് "ജീവന്റെ സംവാദം" എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ‘ഖ്ലോംഗ് തോയ്’യിലെ സവേരിയന്‍ വൈദികരുമായി സഹകരിച്ച് അന്നദാന പദ്ധതി നടപ്പിലാക്കുക എന്നത് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹത്തിന്റെ സുപ്പീരിയറിനു ലഭിച്ച ആശയമാണ്. കോവിഡ് പകര്‍ച്ചവ്യാധി ചേരിയിലെ പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയെന്നും അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാന്‍ തങ്ങള്‍ക്കാവില്ലെങ്കിലും നിത്യേന വിശപ്പടക്കുവാന്‍ കഷ്ടപ്പെടുന്നവരുടെ വിശപ്പടക്കുവാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും സിസ്റ്റര്‍ ഒറാപിന്‍ പറഞ്ഞു. പുതിയൊരു തുടക്കത്തിന് വേണ്ടി ബാങ്കോക്കില്‍ എത്തിയവരാണ് ചേരിയില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും. വെറും 1.5 ചതുരശ്ര കിലോമീറ്ററോളം വരുന്ന സ്ഥലത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് തിങ്ങിഞെരിഞ്ഞ് കഴിയുന്നത്. താരതമ്യേന താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കൂടുതലാണ്. രാജ്യത്തെ ഏറ്റവും വലുതും മികച്ചതുമായ സ്കൂളുകള്‍ നടത്തുന്നതിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് ബാങ്കോക്ക് ആസ്ഥാനമായുള്ള സേക്രഡ് ഹാര്‍ട്ട് സന്യാസിനിമാര്‍. കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തി അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കുന്നതും ഇവരുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മുഖ്യഭാഗമാണ്. 6.9 കോടി ജനങ്ങളുള്ള ബുദ്ധമത ഭൂരിപക്ഷ രാജ്യമായ തായ്‌ലന്റില്‍ 2019-ലെ കണക്കനുസരിച്ച് ഏതാണ്ട് 3,88,000-ത്തോളം കത്തോലിക്കരാണുള്ളത്.
Image: /content_image/News/News-2022-09-23-15:48:09.jpg
Keywords: തായ്

19708
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ പിയട്രോ പരോളിൻ റഷ്യയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Content: ന്യൂയോര്‍ക്ക്: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി എത്തിയപ്പോഴാണ് കർദ്ദിനാൾ കൂടിക്കാഴ്ച നടത്തിയത്. യുക്രൈന് നേരെ റഷ്യ കനത്ത ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ രംഗത്തെത്തിയിരിന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് തലവന്‍ പാത്രിയാര്‍ക്കീസ് കിറിലുമായും പ്രസിഡന്‍റ് പുടിനുമായും മധ്യസ്ഥ ചര്‍ച്ച നടത്താന്‍ പാപ്പ സന്നദ്ധത അറിയിച്ചിരിന്നുവെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി റഷ്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. റഷ്യയെ നശിപ്പിക്കാനും ലോകത്തെ വിഭജിക്കാനുമുള്ള നാറ്റോയുടെ കുരിശുയുദ്ധത്തിന്റെ ഫലമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ആരോപിച്ചു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ യുദ്ധത്തിന്റെ തിന്മയെയും പരിണിത ഫലങ്ങളെയും കുറിച്ച് കര്‍ദ്ദിനാള്‍ പിയട്രോ പങ്കുവെച്ചു. നിരായുധീകരണത്തിനായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ എണ്ണമറ്റ ആഹ്വാനങ്ങള്‍ കർദ്ദിനാൾ പരോളിന്‍ സ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പ ഉക്രേനിയൻ ജനതയോടുള്ള അടുപ്പവും പിന്തുണയും ആവർത്തിച്ചു ഇക്കഴിഞ്ഞ ബുധനാഴ്ചയും, സമൂഹത്തെ "കുലീനരും രക്തസാക്ഷികളും" എന്ന് വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമായ യുദ്ധത്തിൽ ചില ആളുകൾ ആണവായുധങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു ഭ്രാന്താണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം ഫെബ്രുവരി 24ന് ആരംഭിച്ച യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പുടിന്‍റെ യുദ്ധതന്ത്രങ്ങള്‍ പാളുന്നുവെന്ന് റഷ്യയില്‍ നിന്ന് തന്നെ പ്രതിസ്വരങ്ങള്‍ ഉയരുന്നതിനിടെ രാജ്യത്തെ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തിറക്കാനുള്ള ശ്രമത്തിലാണ് പുടിന്‍. ഏകാധിപതിയായ ഭരണാധികാരിയുടെ പുതിയ സൈനിക തന്ത്രത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധം ഉയരുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2022-09-23-20:03:06.jpg
Keywords: റഷ്യ

19709
Category: 10
Sub Category:
Heading: കാമറൂണില്‍ വിഘടനവാദികള്‍ അഗ്നിയ്ക്കിരയാക്കിയ ദേവാലയത്തില്‍ പോറല്‍ പോലും ഏല്‍ക്കാതെ ദിവ്യകാരുണ്യം
Content: യോണ്ടേ: കാമറൂണില്‍ ആംഗ്ലോഫോണ്‍ മേഖലയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന വിഘടനവാദികളായ അംബാ ബോയ്സ് അഗ്നിക്കിരയാക്കിയ കത്തോലിക്ക ദേവാലയത്തില്‍ നിന്നു വാഴ്ത്തപ്പെട്ട തിരുവോസ്തികള്‍ യാതൊരു കേടുപാടും കൂടാതെ കണ്ടെടുത്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16 രാത്രിയില്‍ സായുധധാരികളായ അക്രമികള്‍ മാംഫെ രൂപതയിലെ എൻചാങ്ങിലെ സെന്റ് മേരീസ് ദേവാലയം അഗ്നിക്കിരയാക്കുകയും, അഞ്ചു വൈദികരും, ഒരു കന്യാസ്ത്രീയും, മൂന്നു അത്മായരുമടങ്ങുന്ന 9 അംഗ സംഘത്തെ തട്ടിക്കൊണ്ടു പോവുകയുമായിരിന്നു. മാംഫെ രൂപതാധ്യക്ഷന്‍ അലോഷ്യസ് ഫോണ്ടോങ്ങ് ദേവാലയത്തിന്റെ കത്തിയമര്‍ന്ന അവശേഷിപ്പുകള്‍ക്കിടയില്‍ പരിശോധന നടത്തിയപ്പോഴാണ് സക്രാരിയിലെ കുസ്തോതിയില്‍ അത്ഭുതകരമായ രീതിയില്‍ യാതൊരു കേടുപാടും കൂടാതെ തിരുവോസ്തികള്‍ കണ്ടെത്തിയത്. ബിഷപ്പ് ഫോണ്ടോങ്ങ് കത്തി നശിച്ച അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അഗ്നിക്കിരയായ ദേവാലയത്തില്‍ പ്രവേശിക്കുന്നതും, ഒരു കുരിശിന് സമീപമുള്ള ഭിത്തിയില്‍ വെച്ചിരിക്കുന്ന സക്രാരിക്ക് സമീപമെത്തുന്നതും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എ.സി.എന്‍ സെപ്റ്റംബര്‍ 21-ന് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്. സക്രാരി തുറന്ന മെത്രാന്‍ തിരുവോസ്തിയെ വന്ദിച്ച ശേഷം തിരുവോസ്തി അടങ്ങിയ കുസ്തോതി സക്രാരിയില്‍ നിന്നും എടുക്കുന്നതും വീഡിയോയിലുണ്ട്. അത്യധിക ഹീനമായ കാര്യമാണ് ദേവാലയത്തില്‍ സംഭവിച്ചതെന്നും, അക്രമികള്‍ ദൈവത്തിന്റെ ക്ഷമയെ പരിശോധിക്കുകയാണെന്നും ബിഷപ്പ് ഫോണ്ടോങ്ങ് പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="es" dir="ltr"> <a href="https://twitter.com/hashtag/Camer%C3%BAn?src=hash&ref_src=twsrc%5Etfw">#Camerún</a>: “Lo que pasó es abominable. Están probando la paciencia de Dios”, dice el obispo de Mamfé, Mons. Aloysius Fondong, que acudió a la iglesia quemada durante el ataque en donde secuestraron a 9 personas. <a href="https://twitter.com/hashtag/noalapersecuci%C3%B3nreligiosa?src=hash&ref_src=twsrc%5Etfw">#noalapersecuciónreligiosa</a> <a href="https://t.co/993G8RRBVi">pic.twitter.com/993G8RRBVi</a></p>— ACN Colombia (@iglesiaquesufre) <a href="https://twitter.com/iglesiaquesufre/status/1572580305579692034?ref_src=twsrc%5Etfw">September 21, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> എന്ചാങ് ഗ്രാമത്തില്‍ നിന്നും വിഘടന വാദികളായ അംബാബോയ്സില്‍ ചേര്‍ന്ന യുവാക്കള്‍ അടങ്ങിയ 60 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന്‍ മാംഫെ രൂപതയുടെ പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന വടക്ക് പടിഞ്ഞാറും, തെക്ക് പടിഞ്ഞാറുമുള്ള വിഘടനവ്വാദികള്‍ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് അംബാസോണിയ എന്ന സ്വതന്ത്രരാഷ്ട്രം വേണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സേനക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ കത്തോലിക്കാ സഭയാണ് പലപ്പോഴും ഇരയാകുന്നത്. 2014-ന് ശേഷം ഏതാണ്ട് 5,00,000 ലക്ഷത്തോളം പേര്‍ക്ക് രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2022-09-23-21:13:15.jpg
Keywords: കാമ, ദിവ്യകാരുണ്യ

19710
Category: 18
Sub Category:
Heading: ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണ പദ്ധതിയുമായി കെസിവൈഎം
Content: കൊച്ചി: കെസിവൈഎം സംസ്ഥാന സമിതി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും സഹകരണത്തോടെ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഭക്ഷണ വിതരണ പദ്ധതിയായ സ്നേഹപൂർവം കെസിവൈഎം' സംസ്ഥാനത്തിന്റെ നാല് മേഖലകളിൽ ആരംഭിച്ചു. സ്നേഹപൂർവം പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം കോട്ടയം മെഡിക്കൽ കോളജിൽ നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ് നിർവഹിച്ചു. 18 ന് തുടക്കം കുറിച്ച പദ്ധതി കേരളത്തിലെ വിവിധ മേഖലകളിൽ രൂപതകളുടെ സഹകരണത്തോടെ നടത്തി. മലബാർ മേഖലയിലെ പൊതിച്ചോറ് വിതരണം താമരശേരി രൂപതയുടെ ആതിഥേയത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലും വടക്കൻ മേഖലയുടെ പരിപാടി മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ മൂവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലിലും മധ്യമേഖലാതല പരിപാടി കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിലും പുനലൂർ രൂപതയുടെ ആതിഥേയത്വത്തിൽ തെക്കൻ മേഖലാ തല പരിപാടി പുനലൂർ താലൂക്ക് ഹോസ്പിറ്റലിലും നടത്തി. വിവിധ മേഖലകളി ൽ രൂപത ഡയറക്ടർമാർ, പ്രസിഡന്റുമാർ, രൂപത ഭാരവാഹികൾ എന്നിവർക്ക് പുറമെ സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ, സംസ്ഥാന ഭാരവാഹികളായ ഷിജോ ഇടയാടിയിൽ, ബിച്ചു കുര്യൻ തോമസ്, ജിബിൻ ഗ്രബ്രിയേൽ, ഡെലിൻ ഡേവിഡ്, ലിനു വി ഡേവിഡ്, ഷിജോ നിലക്കപ്പള്ളി, സ്മിത ആന്റണി, ലിനറ്റ് വർഗീസ്, തുഷാര തോമസ് എന്നിവരും നേതൃത്വം നൽകി.
Image: /content_image/India/India-2022-09-24-09:35:12.jpg
Keywords: കെസിവൈഎം

19711
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിധവകള്‍ക്കു ഭവന പുനരുദ്ധാരണത്തിന് സഹായം: അപേക്ഷ തീയതി നീട്ടി
Content: തിരുവനന്തപുരം : മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂന പക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപ ക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടിയതായി വകുപ്പ് ഡയറക്ടർ അറിയിച്ചു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയാ യിരിക്കണം. ബിപിഎൽ കുടുംബത്തിന് മുൻഗണന നൽകും. സർക്കാർ അർധ സർ ക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ അപേക്ഷി ക്കാം. അപേക്ഷാ ഫോറം {{http://www.minoritywelfare.kerala.gov.in/ -> http://www.minoritywelfare.kerala.gov.in/ }} എന്ന വെബ്സെറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റുകളിൽ ഒക്ടോബർ 10 വരെ സ്വീകരിക്കും.
Image: /content_image/India/India-2022-09-24-10:04:10.jpg
Keywords: ഭവന

19712
Category: 1
Sub Category:
Heading: പ്രളയത്തിൽ ദുരിതത്തിലായ പാക്ക് ജനതയ്ക്ക് കൈത്താങ്ങായി കത്തോലിക്ക സഭ
Content: ലാഹോര്‍; രൂക്ഷമായ പ്രളയത്തിൽ സര്‍വ്വതും നഷ്ട്ടപ്പെട്ട് ദുരിതത്തിലായ പാക്കിസ്ഥാനിലെ ജനതയ്ക്ക് കത്തോലിക്ക സഭയുടെ സേവന പ്രവർത്തനങ്ങൾ വലിയ കൈത്താങ്ങായി മാറുന്നു. രാജ്യത്തെ തകിടം മറിച്ച പ്രളയത്തെ തുടര്‍ന്നു ഇതുവരെ 70 ലക്ഷത്തോളം ആളുകൾക്കാണ് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നത്. സിന്ധ് പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ഹൈദരാബാദിനെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ചില സ്ഥലങ്ങളിലെ ആളുകൾക്ക് വീടുകൾ അടക്കം നഷ്ടപ്പെട്ടുവെന്നും, വെള്ളത്തിലൂടെയുള്ള രോഗ വ്യാപനത്തിന് സാധ്യതകൾ ഏറെയുള്ള സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും ഹൈദരാബാദ് ബിഷപ്പ് സാംസൺ ഷുകാര്‍ഡിൻ പറഞ്ഞു. പ്രളയത്തിന്റെ ഇരകളെ സഹായിക്കാൻ വേണ്ടി അപ്പസ്തോലിക പ്രതിനിധി വഴി വത്തിക്കാൻ ഇതിനകം നിരവധി രൂപതകളിൽ സഹായം എത്തിച്ചിട്ടുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തി. ഇടവകകൾ, വിവിധ സംഘടനകൾ, കോൺഗ്രിഗേഷനുകൾ, കാരിത്താസ് പാക്കിസ്ഥാൻ തുടങ്ങിയവയുടെ സഹായത്തോടെയും പ്രളയത്തിന്റെ ആരംഭം മുതൽ കത്തോലിക്ക സഭ സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി മുൻപന്തിയിൽ തന്നെയുണ്ടെന്ന് കാരിത്താസ് പാക്കിസ്ഥാന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിക്കുന്ന അംഞ്ചാദ് ഗുത്സാർ പറഞ്ഞു. ഭക്ഷണം, ശുദ്ധമായ വെള്ളം, സാമ്പത്തിക സഹായം അടക്കമുള്ളവ ഇരുപതിനായിരത്തോളം കുടുംബങ്ങൾക്കാണ് ഇതുവരെ കാരിത്താസ് സഹായം നൽകിയത്. തങ്ങളുടെ സാന്നിധ്യം ഇല്ലാത്ത സ്ഥലങ്ങളിൽ പോലും, സംഘടനയുമായി രജിസ്റ്റർ ചെയ്യപ്പെട്ട വോളണ്ടിയർമാരുടെ സഹായത്തോടെ സേവനം എത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് അംഞ്ചാദ് ഗുത്സാർ കൂട്ടിച്ചേർത്തു. കാലാവസ്ഥയിലെ പ്രതികൂലമായ മാറ്റം മൂലമാണ് മഴയും, പ്രളയവും രൂക്ഷമായതെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുവരെ കുറഞ്ഞത് 1596 ആളുകൾ പ്രകൃതി ദുരന്തത്തിന്റെ ഇരകളായി മരണപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽ നിന്നും രക്ഷപ്പെട്ട 5 ലക്ഷത്തോളം ആളുകൾ ടെന്‍റുകളിലാണ് താൽക്കാലികമായി കഴിയുന്നത്. സിന്ധ് പ്രവിശ്യയിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്കും, മെഡിക്കൽ ക്യാമ്പുകളിലേക്കും പതിനായിരത്തോളം ഡോക്ടർമാരെയും, നേഴ്സുമാരെയും, ആരോഗ്യപ്രവർത്തകരെയും ആണ് രണ്ടുമാസത്തിനിടെ കേന്ദ്രസർക്കാർ അയച്ചത്.
Image: /content_image/News/News-2022-09-24-10:45:27.jpg
Keywords: പ്രളയ