category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവല്ലാർപാടം തിരുനാളിന് നാളെ സമാപനം
Contentകൊച്ചി: വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഒൻപത് നാൾ നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് നാളെ സമാപനം. രാവിലെ 10ന് തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോബിൻ ജോസഫ് പനക്കൽ വചനസന്ദേശം നൽകും. ദിവ്യബലിക്ക് മുൻപായി ആർച്ച്ബിഷപ്പിനും, ചേന്ദമംഗലം പാലിയം കുടുംബാംഗങ്ങളൾ ക്കും റോസറി പാർക്കിലെ മംഗള കവാടത്തിൽ സ്വീകരണം നൽകും. പാലിയം കുടുംബത്തിലെ കാരണവർ അൾത്താരയിലെ കെടാവിളക്കിൽ എണ്ണ പകർന്ന് ദീപം തെളിയിക്കും. തിരുനാൾ ദിനങ്ങളിലെ എല്ലാ തിരുക്കർമങ്ങളും വല്ലാർപാടം ബസിലിക്കയുടെ യൂട്യൂ ബ് ചാനൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ആഘോഷ പരിപാടികൾക്ക് ബസിലി ക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ, സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എ ന്നിവരാണ് നേതൃത്വം നൽകുന്നത്. പള്ളിപ്പറമ്പിൽ സെബാസ്റ്റിൻ ഗോൺസാൽവസ് ആണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-23 08:23:00
Keywordsവല്ലാർപാടം
Created Date2022-09-23 08:26:42