Contents
Displaying 19331-19340 of 25044 results.
Content:
19723
Category: 1
Sub Category:
Heading: ഭാരതം ഉള്‍പ്പെടുന്ന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 6.4 ദശലക്ഷം യൂറോയുടെ സംഭാവനയുമായി ഇറ്റാലിയന്‍ ബിഷപ്പുമാർ
Content: റോം: ആഗോള രാജ്യങ്ങളിലെ ഭക്ഷ്യ പ്രതിസന്ധിയും അടിയന്തര സാഹചര്യങ്ങളും നേരിടാൻ 6.4 ദശലക്ഷം യൂറോ (6.2 ദശലക്ഷം ഡോളർ) സംഭാവന ചെയ്യുമെന്ന് ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (സിഇഐ) പ്രഖ്യാപിച്ചു. വിശ്വാസികളിൽ നിന്ന് സമാഹരിച്ച ഫണ്ടിൽ നിന്നാണ്, തുക സംഭാവന ചെയ്യുക. സംഘട്ടനവും വരൾച്ചയും വിലക്കയറ്റവും മൂലം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന സഹേലിലെയും ആഫ്രിക്കയിലെ ഗ്രേറ്റർ ഹോണിലെയും സമൂഹത്തിന് മൊത്തം തുകയിൽ 2 ദശലക്ഷം യൂറോ സംഭാവന നൽകും. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ലെബനോൻ, സിറിയ, ജോർദാൻ, ഇറാഖ്, കെനിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകുമെന്ന്‍ മെത്രാന്‍ സമിതി വ്യക്തമാക്കി. സ്വാർത്ഥത മൂലമുണ്ടാകുന്ന ദുരന്തങ്ങളാൽ ബുദ്ധിമുട്ടുന്നവരും നമ്മുടെ സഹോദരങ്ങളാണെന്നും നമ്മുടെ 'ഞാൻ' എന്നതിനപ്പുറം നമ്മുടെ ദൃഷ്ടി വിശാലമാക്കിയാൽ മാത്രമേ, ഏകദൈവത്തിന്റെയും കുടുംബത്തിന്റെയും എല്ലാ സഹോദരന്മാരുടെയും മക്കളായി നമുക്ക് സ്വയം മനസ്സിലാക്കാൻ കഴിയൂവെന്ന് ബൊളോഗ്ന ആർച്ച് ബിഷപ്പും സിഇഐ പ്രസിഡന്റുമായ കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് സഹായം. സഹേലിനും ആഫ്രിക്കയിലെ വിവിധ മേഖലകളിലുമുള്ള ജീവിതനിലവാരം മെച്ചപ്പെടുത്താനും ഭക്ഷണവും പോഷകാഹാര സുരക്ഷയും ഉറപ്പുനൽകാനും ശ്രമിക്കുന്നതായി മെത്രാന്‍ സമിതി വ്യക്തമാക്കി. ശ്രീലങ്കയിലെ സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ ഇരകളെ സഹായിക്കാൻ സഹായിക്കുവാനും വെള്ളപ്പൊക്ക ദുരന്തം ഗുരുതരമായി ബാധിച്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, വെള്ളപ്പൊക്കത്തിൽ ഏറെ പ്രതിസന്ധി നേരിട്ട ഒഡീഷയിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങളെ സഹായിക്കുവാനും തുക ഉപയോഗപ്പെടുത്തുമെന്നും കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു. ഈ രാജ്യങ്ങളെ കൂടാതെ ഗുരുതരമായ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിലായ ലെബനനിലും 11 വർഷത്തിലേറെ നീണ്ട സംഘർഷത്തിന് ശേഷം ജനസംഖ്യയുടെ 90 ശതമാനത്തിലധികം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സിറിയയിലേക്കും ഇറാഖിലേക്കും കെനിയയിലേക്കും വിവിധ ബുദ്ധിമുട്ടുകളില്‍ കഴിയുന്നവര്‍ക്കായി തുക കൈമാറും.
Image: /content_image/News/News-2022-09-26-08:50:48.jpg
Keywords: ഭാരത

19724
Category: 18
Sub Category:
Heading: ഡോ. സ്കറിയ സക്കറിയയ്ക്കു ആദരവുമായി ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: എംജി സർവകലാശാല ഡിലിറ്റ് ബിരുദം നൽകി ബഹുമാനിച്ച ഡോ.സ്കറിയ സക്കറിയയെ ചങ്ങനാശേരി അതിരൂപത ആദരിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ജാഗ്രതാസമിതി അംഗങ്ങളോടൊപ്പം അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി പൊന്നാടയണിയിച്ചു. അതിരൂപതയുടെ ആദ്യത്തെ അത്മായ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച മലയാള ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തിയാണ്; അദ്ദേഹത്തിൻ്റെ സംഭാവനകൾ ഭാഷയ്ക്കും നാടിനും വലിയ മുതൽക്കൂട്ടാണെന്നും മാർ പെരുന്തോട്ടം പ്രസ്താവിച്ചു. അതിരൂപതാ ജാഗ്രതാ സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, അംഗങ്ങളായ പ്രഫ. പി. സി. അനിയൻകുഞ്ഞ്, ഡോ. ഡൊമനിക് ജോസഫ്, അഡ്വ. വർഗീസ് കോടിക്കൽ, ജോബി പ്രാക്കുഴി, എ. പി. തോമസ്, ഫാ.ടോണി കൂലിപ്പറമ്പിൽ, പെരുന്ന സെൻ്റ് ആൻ്റണീസ് ഇടവക പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Image: /content_image/India/India-2022-09-26-08:59:58.jpg
Keywords: ചങ്ങനാ

19725
Category: 1
Sub Category:
Heading: Catholic chapel reopens in Mexico hospital
Content: Catholic chapel reopens in Mexico hospital
Image: /content_image/News/News-2022-09-26-09:03:17.jpg
Keywords: ചാപ്പ

19726
Category: 18
Sub Category:
Heading: തീരദേശ ജനത ഒറ്റയ്ക്കല്ല, അവകാശ സമരത്തിനൊപ്പം ഒറ്റക്കെട്ടെന്ന് മാർ ജോസഫ് പാംപ്ലാനി
Content: ചെമ്പേരി: വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം മൂലം ദുരിതത്തിലായ തീരദേശ ജനത ഒറ്റയ്ക്കല്ലെന്നും അവരുടെ അവകാശ സമരത്തിനൊപ്പം തലശ്ശേരി അതിരൂപതയും കേരളത്തിലെ പൊതുസമൂഹവുമുണ്ടെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരം പരിഗണിക്കാത്ത സർക്കാർ നിലപാട് ക്രൂരമാണ്. കുട്ടികളെ ലഹരി മാഫിയകളിൽ നിന്നു രക്ഷിക്കുന്നതിന് ഓരോ ഇടവകകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കും. അതിരൂപതയുടെ 2-ാമത്തെ സൗജന്യ എയ്ഞ്ചൽ ഡയാലിസിസ് സെന്റർ ഇരിട്ടിയിലും മൂന്നാമത്തെ സെന്റർ ചെറുപുഴയിലും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വികാരി ജനറൽമാരായ മോൺ.ആന്റണി മുതുകുന്നേൽ, മോൺ ജോസഫ് ഒറ്റപ്ലാക്കൽ, മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ.മാത്യു ഇളംതുരുത്തിപ്പടവിൽ, പ്രൊക്യുറേറ്റർ ഫാ.ജോസഫ് കാക്കരമറ്റത്തിൽ, ബെന്നി പുത്തൻനട, ബാബു പാലാട്ടിക്കുനത്താൻ എന്നിവർ വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കു നേതൃത്വം നൽകി. യോഗത്തില്‍ വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഫാ.ഏബ്രഹാം പോണാട്ട്, ബിനീഷ് ചുണ്ടയിൽ, കെ.എം.ജോൺ, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, കെസിവൈഎം അതിരൂപതാ പ്രസിഡന്റ് ചിഞ്ചു വി.ജോസഫ് എന്നിവരെ ആദരിച്ചു. ചാൻസലർ ഫാ.ജോസഫ് മുട്ടത്തുകുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, ഡോ.എം.ജെ.മാത്യു മണ്ഡപത്തിൽ, ബേബി നെട്ടനാനി, ജയ്സൻ പുളിച്ചമാക്കൽ, മാർട്ടിൻ തോമാപുരം, അമൽ, സിജോ അമ്പാട്ട്, അജി പാണത്തൂർ, ജോസ് മേമടം, മാത്യു വീട്ടിയാങ്കൽ, ജോസ് ജോർജ് പ്ലാത്തോട്ടം, ഫാ.ആന്റണി തെക്കേമുറി, ഫാ.ഏബ്രഹാം മഠത്തിമ്യാലിൽ, ഷോണി കെ.ജോർജ്, ഫാ.ബെന്നി പുത്തൻ നട, ഫാ.മാണി മേൽവെട്ടം, ബെന്നി പുതിയാംപുറം, സജി വള്ളോപ്പിള്ളിൽ, ഫാ.ജേക്കബ് വെണ്ണായപ്പള്ളിൽ, ഐ.സി.മേരി, ആന്റണി മേൽ വെട്ടം, ഡോ.ജോസഫ് കെ.തോമസ്, സജി വരമ്പുങ്കൽ, ഫാ.ചാക്കോ കുടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-09-26-09:11:04.jpg
Keywords: പാംപ്ലാ

19727
Category: 13
Sub Category:
Heading: കർത്താവ് മാത്രമാണ് ദൈവമെന്നു ഓര്‍ക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കർത്താവ് മാത്രമാണ് ദൈവമെന്നും മറ്റെല്ലാം അവിടത്തെ സ്നേഹത്തിൻറെ ദാനമാണെന്നും പാപികളായ നമുക്ക് ദിവ്യകാരുണ്യത്തിലേക്ക് മടങ്ങാമെന്നും ഫ്രാന്‍സിസ് പാപ്പ. തെക്കു കിഴക്കേ ഇറ്റലിയിലെ മറ്റേറ സന്ദർശിച്ച് ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. ലോകത്തിൻറെ ഭക്ഷണമേശയിൽ അപ്പം എപ്പോഴും പങ്കുവെക്കപ്പെടുന്നില്ലായെന്നും അത് കൂട്ടായ്മയുടെ പരിമളം എപ്പോഴും പരക്കുന്നില്ലായെന്നും ദരിദ്രര്‍ നേരിടുന്ന പ്രതിസന്ധി സൂചിപ്പിച്ചുക്കൊണ്ട് പാപ്പ പറഞ്ഞു. കർത്താവ് മാത്രമാണ് ദൈവമെന്നും മറ്റെല്ലാം അവിടത്തെ സ്നേഹത്തിൻറെ ദാനമാണെന്നും ഓർക്കുക. എന്തെന്നാൽ, നാം നമ്മെത്തന്നെ ആരാധിക്കുകയാണെങ്കിൽ, നമ്മുടെ അഹത്തിൻറെ ഞെരുക്കത്തിൽ നാം മരിക്കും; നാം ഈ ലോക സമ്പത്തിനെ ആരാധിക്കുന്നുവെങ്കിൽ, അവ നമ്മെ പിടിച്ചെടുക്കുകയും അടിമകളാക്കുകയും ചെയ്യും. ബാഹ്യരൂപത്തിൻറെതായ ദേവനെ ആരാധിക്കുകയും ദുർവ്യയത്താൽ മത്തുപിടിക്കുകയും ചെയ്താൽ, ഇന്ന് അല്ലെങ്കിൽ നാളെ ജീവിതം തന്നെ നമ്മോട് കണക്ക് ചോദിക്കും. ജീവിതം എന്നും നമ്മോട് കണക്കു ചോദിക്കും. എന്നാൽ നേരെ മറിച്ച്, ദിവ്യകാരുണത്തിൽ സന്നിഹിതനായിരിക്കുന്ന കർത്താവായ യേശുവിനെ നാം ആരാധിക്കുമ്പോൾ, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം നമുക്ക് ലഭിക്കുന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F2360961504073254%2F&show_text=false&width=476&t=0" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ദിവ്യകാരുണ്യം നമ്മെ സോദരസ്‌നേഹത്തിലേക്കും വിളിക്കുന്നു. സ്നേഹത്തിൻറെ അതിശ്രേഷ്ഠ കൂദാശയാണ് വിശുദ്ധ കുര്‍ബാന. നമുക്കുവേണ്ടി സ്വയം അർപ്പിക്കുകയും സ്വയം മുറിക്കുകയും ചെയ്ത ക്രിസ്തു നമ്മോടും അപ്രകാരം ചെയ്യാൻ ആവശ്യപ്പെടുന്നു, എന്തെന്നാൽ അത് നമ്മുടെ ജീവിതം ഗോതമ്പ് പൊടിയും സഹോദരങ്ങളുടെ വിശപ്പടക്കുന്ന അപ്പവുമായി മാറേണ്ടതിനാണ്. ഫലപ്രദമായ പരിവർത്തനത്തിനായി പരിശ്രമിക്കാൻ ആവശ്യപ്പെടുന്ന യേശുവിൻറെ സാന്നിദ്ധ്യമാണ് വിശുദ്ധ കുര്‍ബാനയെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. നിസ്സംഗതയിൽ നിന്ന് അനുകമ്പയിലേക്കുള്ള, ദുർവ്യയത്തിൽ നിന്ന് പങ്കിടലിലേക്കുള്ള , സ്വാർത്ഥതയിൽ നിന്ന് സ്നേഹത്തിലേക്കുള്ള, വ്യക്തികേന്ദ്രീകൃതവാദത്തിൽ നിന്ന് സാഹോദര്യത്തിലേക്കുള്ള പരിവർത്തനമാണ് വിശുദ്ധ കുര്‍ബാനയെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. പന്ത്രണ്ടായിരത്തോളം വിശ്വാസികളാണ് പാപ്പ അര്‍പ്പിച്ച ബലിയില്‍ പങ്കുചേര്‍ന്നത്.
Image: /content_image/News/News-2022-09-26-19:50:02.jpg
Keywords: ദിവ്യകാ

19728
Category: 18
Sub Category:
Heading: വിഴിഞ്ഞം സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത
Content: വിഴിഞ്ഞം: വിഴിഞ്ഞം അദാനി തുറമുഖത്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സമരസമിതി യോഗം തീരുമാനിച്ചു. സമര സമിതിയുമായി ഇന്ന് മന്ത്രിസഭാ ഉപസമിതി ചർച്ച നടക്കാനിരിക്കേയാണ് സമര സമിതി കൂടി തീരുമാനമെടുത്തത്. സമര സമിതി ഉന്നയിക്കുന്ന ഏഴിന ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരും സർക്കാർ നിയമിച്ച ഉപസമിതിയും വ്യക്തമായ ഒരു തീരുമാനവും നൽകിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാനും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു. വിഴിഞ്ഞം അദാനി തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണം സംബന്ധിച്ച് പഠനം നടത്താതെ സമരത്തിൽ നിന്ന് പിന്തിരിയില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചു. ആരുടേയും വികസനം തടയാനല്ല സമരമെന്നും വികസനത്തിന്റെ പേരിൽ നാമവശേഷമാകുന്ന സമൂഹത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. സമര സമിതി യോഗത്തിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ്. ജെ. നെറ്റോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോൺ. യൂജിൻ.എച്ച്. പെരേര, മറ്റ് സമര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി നടത്തിയ ചർച്ചയിൽ നിർദേശിച്ച പ്രകാരം ഇതുവരെ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സമര സമിതി ഇന്നലെ സർക്കാരിന് എഴുതി നൽകി. അതേ സമയം വലിയതുറയിൽ വീട് നഷ്ടമായി മറ്റിടങ്ങളിൽ കഴിയുന്ന 88 കു ടുംബങ്ങൾക്ക് 5500 രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി.
Image: /content_image/India/India-2022-09-27-08:46:58.jpg
Keywords: വിഴിഞ്ഞം

19729
Category: 1
Sub Category:
Heading: ലൂസി കളപ്പുര എന്ന മുൻ സന്യാസിനി ഉയർത്തുന്ന ആരോപണങ്ങൾക്ക് വോയ്‌സ് ഓഫ് നൺസിന്റെ മറുപടി
Content: #{blue->none->b->ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? }# അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്കിയിരുന്നു എങ്കിലും, അവിടെയെല്ലാം ഫ്രാൻസിസ്കൻ സന്ന്യാസിനി സമൂഹം എടുത്ത തീരുമാനം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്. #{blue->none->b->സന്യാസിനി അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ലൂസി കളപ്പുര ഇപ്പോഴും കാരക്കാമല എഫ്സിസി കോൺവെന്റിൽ തുടരുന്നു? }# ഈ നാളുകളിൽ പൊതുസമൂഹം അറിയുന്നതിനപ്പുറമായി ചില കോടതിവ്യവഹാരങ്ങളിലാണ് ലൂസി കൂടുതൽ സജീവമായിരിക്കുന്നത്. താൻ അംഗമായിരുന്ന സന്യാസസമൂഹത്തിന് എതിരെ അവർ നൽകിയ വിവിധ കേസുകൾ വിവിധ ഘട്ടങ്ങളിലായി തുടരുന്നു. വിവിധ കേസുകൾ കോടതികളുടെ പരിഗണനയിൽ ഉള്ളതിനാൽ അന്തിമ വിധി വരുന്നതുവരെ കാരക്കമാല കോൺവെന്റിൽ തുടരാനുള്ള പ്രത്യേക അനുവാദം മുൻസിഫ് കോടതി ശ്രീമതി ലൂസിക്ക് നല്കിയിട്ടുണ്ട്. #{blue->none->b->ലൂസി കളപ്പുരയുടെ ഇപ്പോഴത്തെ സത്യാഗ്രഹത്തിന് എന്താണ് കാരണം? }# ഒരു ഇടവേളയ്ക്ക് ശേഷം, അടിസ്ഥാന സൗകര്യങ്ങൾ തനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന ആരോപണവുമായി ലൂസി കളപ്പുര വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ സജീവമായിരിക്കുന്നു. ജനം വിസ്മരിച്ച് തുടങ്ങിയപ്പോൾ, പൊതുജന ശ്രദ്ധ വീണ്ടും തന്നിലേക്ക് കൊണ്ടുവരാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കാവുന്നതാണ്. തല്പര കക്ഷികളുടെ ആജ്ഞാനുവർത്തിയായി അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമായേ ഇപ്പോഴുള്ള നീക്കങ്ങളെ വിലയിരുത്താൻ കഴിയൂ. #{blue->none->b->ലൂസി കളപ്പുരയ്ക്ക് പിന്നിൽ ആരാണ്? }# ജസ്റ്റിസ് ഫോർ ലൂസി (JSL) എന്ന പേരിലുള്ള ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പും അതുമായി ബന്ധപ്പെട്ട ചിലരുമാണ് കഴിഞ്ഞ ചില വർഷങ്ങളായി അവരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ളത്. #{blue->none->b->ജസ്റ്റിസ് ഫോർ ലൂസി (JSL) ക്ക് പിന്നിൽ ആരാണ്? }# സഭാവിരുദ്ധ സ്വഭാവമുള്ള ചില സംഘടനകളിലെ പ്രവർത്തകരാണ് JSL ന് പിന്നിൽ. സന്ന്യാസിനികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുതലെടുപ്പിന് ശ്രമിക്കുന്ന രീതിയാണ് ഈ സംഘടന തുടരുന്നത്. പലകേസുകളിലും സഭാ അധികാരികൾക്കെതിരെ സംസാരിക്കാൻ കുടുംബാംഗങ്ങൾക്ക് ലക്ഷങ്ങൾ വരെ വാഗ്ദാനം ചെയ്തിരുന്നു എന്ന വിവരം പുറത്തു വന്നിട്ടുള്ളതാണ്. JSL എന്ന കൂട്ടായ്മക്കും പിന്നിൽ ചില തീവ്രവർഗീയ സംഘങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു. കേരളത്തിന്റെ പ്രത്യേക രാഷ്രീയ സാഹചര്യത്തിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷങ്ങളുമായി ഇത്തരം അനാവശ്യ വിവാദങ്ങൾക്ക് ബന്ധമുണ്ട് എന്ന് സ്വാഭാവികമായും സംശയിക്കാവുന്നതാണ്. ചർച്ചകളെ വഴിതിരിച്ചുവിടാനും യഥാർത്ഥ വിഷയങ്ങളിൽനിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായി ഇത്തരം വിവാദങ്ങളെ കാണാവുന്നതാണ്. #{blue->none->b->ലൂസി കളപ്പുരയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങൾ }# പതിറ്റാണ്ടുകളായി ഒരു എയ്ഡഡ് സ്‌കൂളിൽ അധ്യാപികയായിരുന്ന ലൂസി കളപ്പുര ആ ജോലിയിൽനിന്ന് വിരമിച്ചിട്ട് ഒരുവർഷത്തിലേറെയായി. കഴിഞ്ഞ ചില വർഷങ്ങളായി തനിക്ക് ലഭിക്കുന്ന ശമ്പളവും, വിരമിച്ചപ്പോൾ ആനുകൂല്യമായി ലഭിച്ച പണവും സ്വന്തമായി തന്നെ ഉപയോഗിക്കുന്ന അവർ തന്റെ ഉപജീവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വാദങ്ങൾ വിചിത്രമാണ്. നല്ലൊരു തുക മാസം പെൻഷനായി കൈപ്പറ്റുന്ന ഒരു വ്യക്തി തന്റെ അനുദിന ജീവിത പ്രതിസന്ധികൾ എന്ന ഭാവേന കെട്ടിച്ചമച്ച കഥകൾ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിധത്തിൽ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത് ദുരൂഹമാണ്. #{blue->none->b->വയനാട് ജില്ലയിൽ മാനന്തവാടിക്ക് അടുത്തുള്ള കാരയ്ക്കാമല എഫ്സിസി കോൺവെന്റിനെക്കുറിച്ച് }# ലൂസി കളപ്പുര വർഷങ്ങളായി താമസിച്ചുവരുന്ന കരയ്ക്കാമല കോൺവെന്റ് ചില വർഷങ്ങൾക്ക് മുമ്പ് ഒരു ബാലഭവനംകൂടി ആയിരുന്നു. അമ്പതോളം കുട്ടികളെ പരിപാലിച്ചിരുന്ന ആ കോൺവെന്റും അനുബന്ധ സംവിധാനങ്ങളും വിശാലമായ സ്ഥല സൗകര്യങ്ങളോടുകൂടിയതാണ്. ലൂസി കളപ്പുര സഹസന്യാസിനിമാർക്കെതിരെ നിരന്തരം കോടതിയും പോലീസ് സ്റ്റേഷനും കയറി ഇറങ്ങിയിരുന്ന കാലത്ത് അവർ ഉന്നയിച്ച ഒരു ആരോപണം, തന്നെ കൂടെയുള്ളവർ വിഷം നൽകി കൊല്ലാൻ സാധ്യതയുണ്ട് എന്നതായിരുന്നു. അതേസമയം തന്നെ സന്യാസിനിമാരെ വകവരുത്തും എന്ന രീതിയിൽ അവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു സങ്കീർണ്ണ സാഹചര്യം ഉടലെടുത്തപ്പോൾ ഏകദേശം രണ്ടുവർഷം മുമ്പേ തന്നെ ആ കെട്ടിടത്തിൽ ആകെയുണ്ടായിരുന്ന കിച്ചൺ പൂർണ്ണമായി ലൂസിക്ക് വിട്ടുകൊടുക്കുകയും മറ്റുള്ള സന്യാസിനിമാർ പരിമിതമായ മറ്റൊരു ഇടത്തിലേക്ക് മാറി അവിടെ പാചകം ചെയ്തുപോരുകയുമാണ്. ആ സാഹചര്യമാണ് ഇപ്പോഴും തുടരുന്നത്. വിവാദങ്ങളിൽ നിറഞ്ഞുനിന്ന കാലഘട്ടത്തിൽ കുറഞ്ഞ ദിവസങ്ങളിൽ മാത്രമാണ് ലൂസി കളപ്പുര കോൺവെന്റിൽ ഉണ്ടായിരുന്നത്. കൂടുതൽ സമയവും യാത്രയിലും മറ്റുമായിരുന്നു. രാത്രി വൈകിയ വേളയിൽ എത്തിയാലും അവർ പാഴ്‌സൽ ഭക്ഷണവുമായി വന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിലാണ് കൂടുതൽ സമയം അവർ മഠത്തിൽ ഉണ്ടായിരിക്കുന്ന അവസ്ഥയുള്ളത്. ഇക്കാലത്തും മഠത്തിന്റെ പുരയിടത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങളുമായി ലൂസി കളപ്പുര രംഗത്ത് വന്നിരിക്കുന്നത് എന്നുള്ളത് മറ്റൊരു വൈരുദ്ധ്യമാണ്. #{blue->none->b->സിസിടിവിയോടുള്ള എതിർപ്പ് }# കോൺവെന്റിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സിസിടിവി മുതലായ ലൂസിയുടെ ആരോപണങ്ങളും ദുരൂഹമാണ്. ഒരു ബാലഭവനം ആയിരുന്നതിനാലും മുമ്പൊരിക്കൽ അവിടെ ഒരു കവർച്ച ശ്രമം കൂടി ഉണ്ടായ പശ്ചാത്തലത്തിലുമാണ് അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ വസ്തുത വ്യക്തമായി മനസിലാക്കിക്കൊണ്ടാണ് യുക്തിരഹിതമായ ആരോപണം ലൂസി ഉയർത്തിയിരിക്കുന്നത്. കെട്ടിടത്തിന് വെളിയിലും കോറിഡോറിലും സിസിടിവി സ്ഥാപിച്ചിരിക്കുന്നതിനാൽ തന്റെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന ലൂസിയുടെ വാദം അപഹാസ്യമാണ്. മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ രാത്രി ഏറെ വൈകി പോലും സന്ദർശകർ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ വന്നുപോകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവർ അറിഞ്ഞേക്കാം എന്നുള്ളതായിരിക്കാം സിസിടിവിയോടുള്ള എതിർപ്പ്. ലഭിക്കുന്ന അവസരങ്ങളിലെല്ലാം സഭയെ അവഹേളിക്കാനും സന്യാസത്തെയും പൗരോഹിത്യത്തെയും കരിവാരിതേയ്ക്കാനും മാത്രമല്ല, പലതിനും മറയായി വിവാദങ്ങൾ സൃഷ്ടിക്കാനും ഇത്തരം സാഹചര്യങ്ങളെ കൃത്രിമമായുണ്ടാക്കുന്ന തല്പര കക്ഷികളുടെ പ്രവർത്തനങ്ങൾ ഒരിക്കൽകൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇക്കൂട്ടരുടെ കാപട്യം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്ന പരിഷ്കൃത സമൂഹം ഇത്തരം നാടകങ്ങളെ അതർഹിക്കുന്ന വിധത്തിൽ തള്ളിക്കളയുമെന്ന് തീർച്ച.
Image: /content_image/SocialMedia/SocialMedia-2022-09-27-11:04:50.jpg
Keywords: ലൂസി

19730
Category: 13
Sub Category:
Heading: "ഞാനൊരു ഇറ്റലിക്കാരി, അമ്മ, ക്രിസ്ത്യാനി"; ഇറ്റലിയുടെ പ്രധാനമന്ത്രി പദത്തിലേക്ക് ജോർജിയ മെലോണി
Content: റോം: ഇറ്റലിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിന് സമാപനമായപ്പോൾ പ്രധാനമന്ത്രി പദത്തിലേക്ക് ജോർജിയ മെലോണിയ്ക്കു ശക്തമായ മുന്‍തൂക്കം കല്‍പ്പിക്കുന്നതിനിടെ അവരുടെ ക്രൈസ്തവ വിശ്വാസവും നിലപാടുകളും ഏറെ ശ്രദ്ധനേടുന്നു. കത്തോലിക്ക വിശ്വാസിയായ ജോർജിയ മെലോണി, തന്റെ പ്രസംഗങ്ങളിൽ താന്‍ ക്രൈസ്തവ വിശ്വാസിയാണെന്ന് നിരന്തരം വിശേഷിപ്പിക്കാറുണ്ട്. മെലോണി തന്റെ മുറിയിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെയും, മദർ തെരേസയുടെയും ചിത്രം സൂക്ഷിക്കുന്നുണ്ടെന്നും കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള ആഗ്രഹവും മെലോണി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയാൽ ഇത് യാഥാർത്ഥ്യമാകും. "ഞാനൊരു സ്ത്രീയാണ്, അമ്മയാണ്, ഇറ്റലിക്കാരിയാണ്, ക്രൈസ്തവ വിശ്വാസിയാണ്, അത് എന്നിൽ നിന്ന് എടുത്തു മാറ്റാൻ ആർക്കും സാധിക്കില്ല," - 2019ൽ നടത്തിയ ഒരു പ്രസംഗത്തിൽ ജോർജിയ മെലോണി പറഞ്ഞ ഈ വാക്കുകള്‍ ഉള്‍പ്പെടുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജീവന്റെ മഹത്വത്തെ മാനിക്കുന്നതും സ്വവര്‍ഗ്ഗാനുരാഗത്തെ ശക്തമായി എതിര്‍ക്കുന്നതും ഇവരുടെ ശ്രദ്ധേയമായ നിലപാടാണ്. കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന ആളാണ് മെലോണി. ഈ വർഷമാദ്യം സ്പെയിനിൽ വോക്സ് പാർട്ടിയുടെ സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിൽ എൽജിബിടി ചിന്താഗതിയെ അവർ തള്ളി പറഞ്ഞിരുന്നു. ജനന നിരക്ക് ഉയർത്താൻ വേണ്ടി ശിശുക്കളെ നോക്കാൻ സാമ്പത്തിക സഹായം നൽകി അമ്മമാരെ സഹായിക്കാൻ പദ്ധതികൾ കൊണ്ടുവരുമെന്ന് മെലോണി നേരത്തെ വാഗ്ദാനം ചെയ്തിരിന്നു. എൽജിബിടി ചിന്താഗതിയെ എതിർക്കും എന്നുള്ളത് മെലോണിയുടെ പ്രഖ്യാപിത നയങ്ങളുടെ ഭാഗം കൂടിയാണ്. സ്വവർഗ ബന്ധത്തിലുള്ളവർ കുട്ടികളെ ദത്തെടുക്കുന്ന വിഷയത്തിൽ അടക്കം എൽജിബിടി ചിന്താഗതിയെ ശക്തിയുക്തം എതിർക്കുന്ന രാഷ്ട്രീയ നേതാവായ അവര്‍ - ഒരു കുട്ടിയുടെ വളർച്ചയ്ക്ക് സ്വവര്‍ഗ്ഗമല്ല, മാതാവും പിതാവും വേണമെന്ന ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. അനധികൃത കുടിയേറ്റത്തിനെതിരെയും ശക്തമായ സ്വരം ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇറ്റലിയിലേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ തീരപ്രദേശത്ത് പെട്രോളിങ് നടത്തുമെന്ന് അവർ വ്യക്തമാക്കിയിരിന്നു. ഭാവി പ്രധാനമന്ത്രി, റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ഏറെ വേദനകളിലൂടെ കടന്നുപോകുന്ന യുക്രൈന്‍റെ പക്ഷത്താണെന്നതും ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. ഫാസിസ്റ്റ്, തീവ്രവലതുപക്ഷ വിശേഷണങ്ങൾ ഭ്രൂണഹത്യ അനുകൂല, സ്വവര്‍ഗ്ഗാനുരാഗികൾ മെലോനിയുടെ മേൽ അടിച്ചേൽപ്പിക്കാൻ നോക്കാറുണ്ടെങ്കിലും, അവർ അതിനെയെല്ലാം തള്ളിക്കളയുന്നുണ്ട്. നേരത്തെ മാരിയോ ഡ്രാഗിയുടെ സർക്കാർ നേതൃത്വത്തിലുള്ള സാമ്പത്തിക, സൈനിക പ്രതിസന്ധിയെ തുടർന്ന് നിലം പതിച്ചതാണ് തെരഞ്ഞെടുപ്പിന് കളം ഒരുക്കിയത്. മെലോണിയുടെ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി 26% വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ നേടിയത്. വലതുപക്ഷ പാർട്ടികളുടെ മുന്നണി ഉണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ മെലോണി നേരിട്ടത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരുടെയെങ്കിലും പേര് നിർദ്ദേശിക്കുന്നത് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററല്ല ആയിരിക്കും. ജോർജിയ മെലോണിയുടെ പേര് പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുമെന്ന്‍ തന്നെയാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2022-09-27-12:19:54.jpg
Keywords: പ്രധാനമ

19731
Category: 1
Sub Category:
Heading: പ്രതിഷേധത്തിന് ഫലം: കൊളംബിയന്‍ എയര്‍പോര്‍ട്ടിലെ ചാപ്പല്‍ പൊതു ആരാധനകേന്ദ്രമാക്കില്ല
Content: ബൊഗോട്ട: കൊളംബിയയിലെ എൽ ഡൊറാഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടച്ചിട്ടിരുന്ന കത്തോലിക്ക ചാപ്പൽ തുറക്കാന്‍ ഒടുവില്‍ ധാരണ. ബൊഗോട്ടയുടെ പ്രാന്തപ്രദേശമായ ഫോണ്ടിബോണിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം നടത്തുന്ന മാനേജ്‌മെന്റ് കമ്പനിയായ ഒപെയ്ന്‍, കത്തോലിക്കാ ചാപ്പലായി പ്രവർത്തിച്ചിരുന്ന ദേവാലയം പൊതു ആരാധന കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം എടുത്തിരിന്നു. ഇതിന് പിന്നാലേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം എയർ ടെർമിനലിന്റെ അഡ്മിനിസ്ട്രേറ്റർമാരും സഭാനേതൃത്വവും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയിലായത്. ചാപ്പല്‍ വീണ്ടും തുറക്കുമെന്ന് ഫോൺറിബോണിലെ ബിഷപ്പ് ജുവാൻ വിസെന്റ് കോർഡോബ അറിയിച്ചു. നേരത്തെ പൊതു ആരാധനാകേന്ദ്രമാക്കാനുള്ള തീരുമാനം വന്നപ്പോള്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. കത്തോലിക്ക സഭയുടെ പ്രതിനിധികളും രാഷ്ട്രീയക്കാരും പൗരസമൂഹ നേതാക്കളും തീരുമാനത്തെ വിമർശിച്ചു. ഇതിനെതിരെ വിശ്വാസി സമൂഹം വിമാനത്താവളത്തിലേക്ക് മാർച്ചും അടച്ചിട്ട ചാപ്പലിന് പുറത്ത് ജപമാലയും സംഘടിപ്പിച്ചിരിന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ചര്‍ച്ച നടന്നത്. ഇപ്പോൾ, ഏതാണ്ട് ഒരു മാസത്തിനുശേഷം, കത്തോലിക്ക ചാപ്പല്‍ അവിടെ തന്നെ നടത്തിക്കൊണ്ടുപോകാന്‍ ധാരണയായെന്നും മറ്റ് മതങ്ങൾക്കായി പൊതു ആരാധന കേന്ദ്രം തുറക്കുമെന്നും ബിഷപ്പ് ജുവാൻ സ്ഥിരീകരിച്ചു. യോഗത്തില്‍ ഒപൈന്‍റെ ഡയറക്ടർ ബോർഡ് പ്രസിഡന്റ് മൗറിസിയോ ഒസ്സയും ടീമും കോർഡോബയും കൊളംബിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്‍റും ബൊഗോട്ടയിലെ ആർച്ച് ബിഷപ്പ് ലൂയിസ് ജോസ് റുവേഡയും അടക്കമുള്ളവര്‍ പങ്കെടുത്തു. നിലവിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കി ചാപ്പൽ അടുത്ത ദിവസങ്ങളിൽ തന്നെ തുറന്നേക്കും. 50.4 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്തു 2017-ൽ നടത്തിയ ഒരു സർവേ അനുസരിച്ച്, 73 ശതമാനം കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2022-09-27-14:50:02.jpg

19732
Category: 10
Sub Category:
Heading: സെപ്തംബർ 30 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥന ദിനമായി പ്രഖ്യാപിച്ച് ടെന്നസി ഗവർണർ
Content: ടെന്നസി: സെപ്തംബർ 30 വെള്ളിയാഴ്ച പ്രാർത്ഥനയുടെയും വിനയത്തിന്റെയും ഉപവാസത്തിൻറെയും ദിനമായി പ്രഖ്യാപിച്ച് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തിന്റെ ഗവർണർ. സംസ്ഥാനത്തിന് "ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം" ആവശ്യമാണെന്നും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്റെ ജ്ഞാനം തേടുന്നതിനും, വരാനിരിക്കുന്ന ദിവസങ്ങളിൽ അവിടുത്തെ കൃപയും അനുഗ്രഹവും സ്വന്തമാക്കുന്നതിനും വേണ്ടിയാണ് ഉപവാസ പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ടെന്നസി ഗവർണർ ബില്‍ ലീ പറഞ്ഞു. ജ്ഞാനത്തിന്റെ ആരംഭം ദൈവഭയമാണ്. കർത്താവ് ജ്ഞാനം ആവശ്യപ്പെടുന്നവർക്ക് സൗജന്യമായി നൽകുമെന്നും തിരുവെഴുത്ത് പറയുന്നു. അതേസമയം, ദൈവത്തിന്റെ പരമാധികാരവും നമ്മുടെ സംസ്ഥാനത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും മേൽ ദൈവകൃപയുടെ ആവശ്യകതയും ഞങ്ങൾ അംഗീകരിക്കുന്നു; സാഹചര്യം എന്തായാലും നീതിയോടും ദയയോടും സ്‌നേഹത്തോടും കൂടി പ്രവർത്തിക്കാൻ ഞങ്ങൾ പ്രത്യാശയോടെ ദൈവത്തോടൊപ്പം താഴ്മയോടെ നടക്കുന്നു; അതേസമയം, നമ്മുടെ ഹൃദയങ്ങളും മനസ്സും നവീകരിക്കപ്പെടേണ്ടതിന്, നമ്മുടെ നിരവധി തെറ്റുകള്‍ക്ക് നാം ക്ഷമ യാചിക്കുന്നു. സമൃദ്ധമായ അനുഗ്രഹങ്ങളെയും ചെയ്തുപോയ അതിക്രമങ്ങളെയും മുന്നിലുള്ള സങ്കീർണമായ വെല്ലുവിളികളെയും അംഗീകരിക്കുന്നതോടൊപ്പം, വരാനിരിക്കുന്ന ദിനങ്ങളിൽ താഴ്മയോടെ ദൈവീക നിർദേശങ്ങൾ തേടേണ്ടതിന്റെ ആവശ്യകതയും ടെന്നസിയിലെ ജനങ്ങളായ ഞങ്ങള്‍ അംഗീകരിക്കുന്നുവെന്ന വാക്കുകളോടെയാണ് ഇത് സംബന്ധിച്ച വിളംബരം ചുരുക്കുന്നത്. റിപ്പബ്ലിക്കൻ അംഗമായ ബിൽ ലീ, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുക്കൊണ്ട് പ്രാര്‍ത്ഥനാചരണത്തില്‍ പങ്കുചേരാന്‍ അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2022-09-27-17:09:15.jpg
Keywords: ടെന്നസി