Contents

Displaying 19361-19370 of 25044 results.
Content: 19753
Category: 11
Sub Category:
Heading: 'വിശുദ്ധനായ ഡോക്ടറുടെ' നാമകരണ ചടങ്ങിന് 10 കോടി ഷില്ലിംഗ് അനുവദിച്ച് ഉഗാണ്ടന്‍ പ്രസിഡന്റ്
Content: കംപാല: “വിശുദ്ധനായ ഡോക്ടര്‍” എന്ന് ഉഗാണ്ടയില്‍ അറിയപ്പെട്ടിരുന്ന ഇറ്റാലിയന്‍ പുരോഹിതനും ഡോക്ടറുമായിരുന്ന റവ. ഡോ. ഫാ. ജോസഫ് അംബ്രോസോളിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി ഉഗാണ്ടന്‍ പ്രസിഡന്റ് മുസെവേനി 10 കോടി ഉഗാണ്ടന്‍ ഷില്ലിംഗ് അനുവദിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ആർച്ച് ബിഷപ്പ് ജോണ്‍ ബാപ്റ്റിസ്റ്റ് ഒഡാമയുടെ നേതൃത്വത്തില്‍ തന്നെ സന്ദര്‍ശിച്ച ഗുളു അതിരൂപതയില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലായിരുന്നു മുസെവേനി ഈ പ്രഖ്യാപനം നടത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണമായ പിന്തുണ ഉണ്ടായിരിക്കുമെന്നും മുസെവേനി ഉറപ്പ് നല്‍കി. ഇതാദ്യമായാണ് ഉഗാണ്ടയില്‍ ഇത്തരമൊരു ചടങ്ങ് നടക്കുന്നത്. ഉഗാണ്ടയിലെ ചീഫ് ജസ്റ്റിസ് അല്‍ഫോണ്‍സെ ഒവിനി ഡോളോ, ജസ്റ്റിസ് ആന്‍ഡ്‌ കോണ്‍സ്റ്റിറ്റ്യൂഷന്‍ അഫയേഴ്സ് മന്ത്രി നോര്‍ബര്‍ട്ട് മാവോ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കംബോണി മിഷണറീസ് സമൂഹാംഗമായ ഫാ. ഗിയുസെപ്പെ അംബ്രോസോളി 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരണമടഞ്ഞത്. 1923 ജൂലൈ 25-ന് ഇറ്റലിയില്‍ ജനിച്ച ഫാ. ഡോ. ജോസഫ് അംബ്രോസോളി 1951-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. 1955-ൽ ഉഗാണ്ടയിലെത്തിയ അദ്ദേഹം ഗുളു അതിരൂപതയിലെ കലോങ്ങോ ഡിസ്പെന്‍സറിയിൽ നിയമിതനായി. നീണ്ട 36 വര്‍ഷങ്ങളോളം ആ ആരോഗ്യ കേന്ദ്രത്തില്‍ സേവനമനുഷ്ടിച്ച ഫാ. അംബ്രോസോളി ഡിസ്പെന്‍സറിയെ ഒരു ആശുപത്രിയായി വികസിപ്പിക്കുകയുണ്ടായി. "കഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേണ്ടിയുള്ള യേശുവിന്റെ ദാസനാണ് ഞാന്‍" എന്നാണ് ഫാ. അംബ്രോസോളി സ്വയം വിശേഷിപ്പിച്ചിരുന്നത്. രക്തദാനം കുറവായിരുന്ന കാലഘട്ടമായിരുന്നിട്ട് പോലും സ്വന്തം രക്തം മറ്റുള്ളവര്‍ക്ക് ദാനം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. 1987-ല്‍ എന്ഗെട്ടായില്‍വെച്ചാണ് അദ്ദേഹം മരണമടയുന്നത്. 1999-ൽ ഫാ. അംബ്രോസോളിയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. ഈ വരുന്ന നവംബര്‍ 20-ന് കലോങ്ങോയില്‍ വെച്ചാണ് ഫാ. ഡോ. അംബ്രോസോളിയേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. ദൈവജനത്തിനു വേണ്ടി സമര്‍പ്പിതമായ ജീവിതത്താലും സേവനത്താലും അറിയപ്പെട്ടിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ ഉഗാണ്ടയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല അയല്‍ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2022-09-30-06:05:59.jpg
Keywords: ഉഗാണ്ട
Content: 19754
Category: 18
Sub Category:
Heading: എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമരീതിയെന്നത് തള്ളിക്കളയുന്നു: വത്തിക്കാന്‍
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമ രീതി എന്നത് തള്ളിക്കളയുന്നുവെന്ന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഈ മാസം 20ന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം പ്രീഫെക്ട് കർ ദിനാൾ ലെയണാർദോ സാന്ദ്രി, ആർച്ച്ബിഷപ് സെക്രട്ടറി ജോർജോ ദെമെത്രിയോ ഗ ല്ലാറോ എന്നിവരാണ് കത്തയച്ചിരിക്കുന്നത്. മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരമുളള വിശുദ്ധ കുർബാനയുടെ ഏകീകൃത അ ർപ്പണരീതി നടപ്പിലാക്കുന്നതു സംബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയി ലെ വൈദികരിൽനിന്നും അല്മായ വിശ്വാസികളിൽനിന്നും ഈ കാര്യാലയത്തിലേക്ക് കത്തുകളും നിവേദനങ്ങളും തുടർന്നും ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്തിൽ പ റയുന്നു. വ്യത്യസ്ത ആരാധനാക്രമരീതി അംഗീകരിക്കണമെന്നുള്ള അഭ്യർഥന ഉൾപ്പെടെയു ള്ള വിവിധതരത്തിലുള്ള നിലപാടുകളുടെ പശ്ചാത്തലത്തിൽ, എറണാകുളം-അങ്കമാ ലി അതിരൂപതയുടെ സേദെ പ്ലേന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ച പ്പോൾ നൽകപ്പെട്ട നിർദേശങ്ങൾ (Prot. N. 130/2022 dated 30 July 2022) റോമൻ കുരി യായിലെ ഈ കാര്യാലയം വീണ്ടും ആവർത്തിക്കുന്നു. സിനഡൽ രീതി നടപ്പിലാക്കാ നുള്ള ഫലപ്രദമായ ബോധനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ CCEO c. 1538 $1 പ്രകാരമുള്ള ഒഴിവുകൾ (Dispensations), ഇക്കാര്യത്തെക്കുറിച്ച് ഇതിനകം നൽകപ്പെ ട്ട വ്യക്തമായ നിർദേശങ്ങൾ പ്രകാരം (Cf. letter Prot. N. 248/2004 dated 9 November 2020), നൽകാവുന്നതാണ്. കൂടുതലായ ഏതെങ്കിലും അജപാലനപരമായ പ്രായോഗികകാര്യങ്ങ ൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ വിവേകപൂർണമായ വിലയിരുത്തലിനു വിടുമ്പോൾത്തന്നെ, ഇക്കാര്യത്തിലുള്ള തത്ത്വങ്ങളെ ക്കുറി ച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കേണ്ടതും എല്ലാ മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായരും ആരാധനക്രമത്തെക്കുറിച്ചു ള്ള സിനഡൽ തീരുമാനം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നു (Cf. cann. 150 $ 2 and 199 $ 1, CCEO) സംശയാതീതമായി വ്യക്തമാക്കേണ്ട തും ആവശ്യമാണെന്നു മനസിലാക്കുന്നു. അതിനാൽ, എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമരീതി (Liturgical Variant) എന്നത് തള്ളിക്കളയുന്നു. പരിശുദ്ധ സിംഹാസന ത്തിൽനിന്ന് ഇതിനുമുമ്പു നൽകപ്പെട്ട നിർദേശങ്ങളും, പ്രത്യേകിച്ച് 2022 മാർച്ച് 25ന് ഫ്രാൻസിസ് മാർപാപ്പ അതിരൂപതയെ അഭിസംബോ ധനചെയ്തു നൽകിയ പ്രബോധനവും മുകളിൽ പറഞ്ഞ നിർദ്ദേശങ്ങ ളുംപ്രകാരം, ഏകീകൃത കുർബാന അർപ്പണരീതിയെക്കുറിച്ചുള്ള സിന ഡ്തീരുമാനം, അജപാലനപരവും പിതൃസഹജവുമായ വിവേകത്തോ ടെ, കൂടുതൽ കാലതാമസമില്ലാതെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റ ർ നടപ്പിലാക്കേണ്ടതാണ്. പിന്നീട്, സ്വീകരിച്ച നടപടികളെക്കുറിച്ച് ഈ കാര്യാലയത്തിലേക്കു റിപ്പോർട്ടു ചെയ്യണമെന്നും ഏതു രീതിയിലുള്ള സഹായത്തിനും പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം സന്നദ്ധമാണെന്നും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
Image: /content_image/India/India-2022-09-30-06:18:08.jpg
Keywords: ഏകീകൃത
Content: 19755
Category: 18
Sub Category:
Heading: ഒക്‌ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും: കെസിബിസി
Content: കൊച്ചി : ഒക്‌ടോബര്‍ രണ്ടിന് കത്തോലിക്കാരൂപതകളില്‍ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച്ച വിശ്വാസപരമായ ആചരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കുവേണ്ടിമാത്രം നീക്കിവെക്കേണ്ടതാണെന്ന് കെസിബിസി. ഇനിമുതല്‍ ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ല. ഒക്‌ടോബര്‍ 2 ഞായറാഴ്ച്ച ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് സഹകരിക്കേണ്ടതുമാണെന്നും കെസിബിസി പ്രസ്താവിച്ചു.
Image: /content_image/India/India-2022-09-30-12:05:01.jpg
Keywords: കെസിബിസി
Content: 19756
Category: 1
Sub Category:
Heading: കൊളംബിയയിലെ കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ഫെമിനിസ്റ്റുകളുടെ ശ്രമം
Content: ബൊഗോട്ട: കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ഭ്രൂണഹത്യ അനുകൂലികളുടെ ശ്രമം. നിയമപരവും സുരക്ഷിതവുമായ ഭ്രൂണഹത്യ വേണമെന്ന ആവശ്യവുമായി സെപ്റ്റംബര്‍ 28 രാത്രിയില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. മാര്‍ച്ചിനിടെ ഒരു സംഘം ഭ്രൂണഹത്യ അനുകൂലികളായ സ്ത്രീപക്ഷവാദികള്‍ ദേവാലയത്തിന്റെ പ്രധാന വാതിലിന് തീ കൊളുത്തി. പോലീസ് ഇടപെട്ടാണ് അക്രമികളെ നിയന്ത്രണത്തിലാക്കിയത്. കൊളംബിയയിൽ ഗര്‍ഭധാരണം മുതല്‍ 24 ആഴ്ച വരെയുള്ള ഗർഭചിദ്രം ഭരണഘടനാ കോടതി കുറ്റകരമല്ലാതാക്കിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. അതേസമയം കത്തോലിക്ക ദേവാലയത്തിനെതിരേയുള്ള ആക്രമണത്തിനെ അപലപിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഈ നടപടിക്കെതിരെയുള്ള പ്രതിഷേധം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. പ്ലാസ ഡി ബൊളിവാറിലെ അബോർഷൻ അനുകൂല ഫെമിനിസ്റ്റ് സംഘടനകളുടെ വിദ്വേഷ സന്ദേശം ഒട്ടും തന്നെ സ്വീകാര്യമല്ലായെന്ന് കൺസർവേറ്റീവ് പാർട്ടി സെനറ്റർ മൗറിസിയോ ജിറാൾഡോ ട്വീറ്റ് ചെയ്തു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്‍ നാഷണല്‍ പോലീസ് ഡയറക്ടറായ ജെനറല്‍ ഹെന്‍റി സാന്‍ബ്രിയ അറിയിച്ചു. അതിക്രമത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുമുന്‍പും ഈ ദേവാലയം ഇത്തരം അക്രമങ്ങള്‍ക്കിരയായിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച ഒരു സംഘം ആളുകള്‍ വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2022-09-30-21:10:02.jpg
Keywords: കൊളംബി
Content: 19757
Category: 1
Sub Category:
Heading: വത്തിക്കാനിലെ വാർത്താവിനിമയ വിഭാഗത്തിലേക്ക് മാര്‍പാപ്പ നിയമിച്ച ഉപദേശകരിൽ മലയാളി വൈദികനും
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ വാർത്താവിനിമയ വിഭാഗമായ ഡികാസ്റ്ററി ഓഫ് കമ്യൂണിക്കേഷനിൽ ഫ്രാൻസിസ് മാർപാപ്പ പുതുതായി നിയമിച്ച ഉപദേശകരിൽ മലയാളി വൈദികനും. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ സന്യാസ ഗവും കണ്ണൂർ ആലക്കോട് സ്വദേശിയുമായ ഫാ. ജോർജ് പ്ലാത്തോട്ടമാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ സാമൂഹ്യ സമ്പർക്ക വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറിയാണ് ഇദ്ദേഹം. രണ്ട് മെംബർമാരെയും ഫാ. ജോർജ് ഉൾപ്പെടെ പത്ത് ഉപദേശകരെയുമാണ് കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. ഇറ്റലിയിൽനിന്നുള്ള ആർച്ച്ബിഷപ്പ് ഡോ. ഐവാൻ മാഫെയിസ്, ബ്രസീലിൽ നിന്നുള്ള ബിഷപ്പ് ഡോ. വാൾഡിർ ജോസ് ദെ കാസ്ട്രോ എന്നിവരാണ് സമിതിയിലേക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെംബർമാർ. സമിതിയിലെ ഉപദേശകരിൽ ഏഷ്യയിൽനിന്നുള്ള ഏക വ്യക്തിയാണ് ഫാ. ജോർജ്. പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവൻ വാർത്താവിനിമയ കാര്യങ്ങളും നിയന്ത്രിക്കുന്നതിനായി 2015ലാണ് ഫ്രാൻസിസ് മാർപാപ്പ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ രൂപീകരിച്ചത്. മാധ്യമ പരിശീലകനും പത്രപ്രവർത്തകനും കമ്യൂണിക്കേഷൻ വിദഗ്ധനുമായ ഫാ. ജോർജ് 2019 മുതൽ ഏഷ്യൻ കത്തോലിക്കാ റേഡിയോ സർവീസായ എഫ്എബിസി ഒഎസിയുടെ മേധാവിയാണ്. ഡോൺബോസ്കോ സഭയുടെ ഗോഹട്ടി പ്രോവിൻസ് അംഗമായ ഫാ. ജോര്‍ജ്ജ് പ്ലാത്തോട്ടത്തിന് തിയോളജിയിലും സോഷ്യോളജിയിലും ജേർണലിസത്തിലും മാസ്റ്റേഴ്സ് ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റുമുണ്ട്.
Image: /content_image/News/News-2022-10-01-09:25:54.jpg
Keywords: മലയാളി
Content: 19758
Category: 1
Sub Category:
Heading: മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഇന്ന്
Content: ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ രൂപതയിലെ ദ്വിതീയ മെത്രാനായി നിയമിതനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഇന്നു നടക്കും. അമേരിക്കന്‍ സമയം രാവിലെ ഒമ്പതിന് (ഇന്ത്യന്‍ സമയം രാത്രി 07:30) മാർതോമാശ്ലീഹാ കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിനു കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തിരുകർമ്മങ്ങളില്‍ അമേരിക്കയുടെ അപ്പോസ്തോലിക് ന്യൂണ്‍ഷോ ഡോ. ക്രിസ്റ്റൊഫേ പിയറി, രുപതയുടെ പ്രഥമ മെത്രാനും അന്നേ ദിവസം സ്ഥാനം ഒഴിയുന്നതുമായ മാർ ജേക്കബ് അങ്ങാടിയത്തും, ജോയി ആലപ്പാട്ട് പിതാവിന്റെ ജന്മസ്ഥലമായ ഇരിഞ്ഞാലകുട രൂപതയുടെ മെത്രാനായ മാർ പോളി കണ്ണുക്കാടൻ പിതാവും ഉള്‍പ്പെടെ നിരവധി മെത്രാന്‍മാര്‍ സഹകാർമ്മികരായിരിക്കും. കത്തീഡ്രൽ ദോവാലയത്തിന്റെ വികാരിയും വികാരി ജനറലുമായ ഫാ.തോമസ് കടുകപ്പിള്ളി എല്ലാവരെയും സ്വാഗതം ചെയ്യും. തുടർന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ക്രിസ്റ്റൊഫേ പിയറിപരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായുടെ നിയമന ഉത്തരവ് വായിക്കും. തദവസരത്തിൽ നിയമന ഉത്തരവ് രൂപതയുടെ ചാൻസലർ ഡോ.ജോർജ് ദാനവേലില്‍ മലയാളത്തിലേക്ക് തർജ്മ ചെയ്യും. കൽദായ മെത്രാൻ ഫ്രാൻസിസ് കലാബട്ട് സുവിശേഷ പ്രഘോഷണം നടത്തും. നേരിട്ടും തത്സമയ സംപ്രേക്ഷണത്തിലൂടെയും ആയിരങ്ങള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കാളികളാകും. രൂപതയുടെ സഹായമെത്രാനെന്ന നിലയില്‍ രൂപതയുടെ അജപാലനപ്രവര്‍ത്തനങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടു ചേര്‍ന്ന് എട്ടുവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ അനുഭവസമ്പത്തുമായിട്ടാണ് മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനം എറ്റെടുക്കുന്നത്. ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകാംഗമാണ് ബിഷപ്പ് ജോയി ആലപ്പാട്ട്.
Image: /content_image/News/News-2022-10-01-09:57:05.jpg
Keywords: ചിക്കാ
Content: 19759
Category: 18
Sub Category:
Heading: ഏകീകൃത കുർബാന അർപ്പിക്കണമെന്ന് എറണാകുളം-അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ സർക്കുലര്‍
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ സർക്കുലര്‍. അതിരൂപതയിലെ പള്ളികളിൽ ഒക്ടോബർ ഒൻപത് ഞായറാഴ്ച വായിക്കാനായി പുറ പ്പെടുവിച്ച സർക്കുലറിലാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ നിർദേശം നൽകിയത്. മാർപാപ്പയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും മാർഗനിർദേശങ്ങളുടെയും സിനഡ് തീരുമാനത്തിന്റെയും വെളിച്ചത്തിൽ താഴെ പറയുന്ന കാര്യങ്ങൾ അതിരൂപതയിൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നു സർക്കുലർ പറയുന്നു. സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃതരീതി വിശുദ്ധ കുർബാന അർപ്പണത്തിൽ പാലിക്കണം. ഏകീകൃത കുർബാന അർപ്പണരീതി ഉടൻ നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും പാരീഷ് കൗൺസിലിന്റെ നിർദേശങ്ങൾ കണക്കിലെടുത്ത്, ഏകീകൃത കുർബാന അർപ്പ ണ രീതിയെക്കുറിച്ചു ബോധനം നൽകുക എന്ന ലക്ഷ്യത്തോടെ കാന നനിയമപ്രകാരമുള്ള ഒഴിവ് (Dispensation) ലഭിക്കാൻ ബന്ധപ്പെട്ട വി കാരി/അധികാരി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കോ അതിരൂപത കാര്യാലയത്തിലേക്കോ അപേക്ഷ സമർപ്പിക്കണം. പരിശുദ്ധ സിംഹാസനം നൽകിയ നിബന്ധനകൾക്ക് അനുസരിച്ചായിരിക്കും ഒഴിവ് ലഭിക്കുക. ഇങ്ങനെ ഒഴിവ് ലഭിച്ചിട്ടുള്ള ഇടവകയോ സമൂഹമോ ആണെങ്കിലും മെത്രാൻമാർ ഇടവകയിൽ വരുമ്പോൾ, സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃതരീതി പാലിക്കേണ്ടതിനാൽ അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണം. കൂടാതെ, ഇടവക വികാരിയെയും സമൂഹത്തെയും അറിയിച്ചുകൊണ്ട്, മൃതസംസ്കാരശുശ്രൂഷകളുടെയും കൂദാശകളുടെയും പരികർമത്തിന്റെയും അവസരങ്ങളിൽ ഇടവക സന്ദർശിക്കുന്ന മെത്രാൻമാരെയോ വൈദികരെയോ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ നിന്നു തടയാൻ പാടുള്ളതല്ല എന്ന പരിശുദ്ധ സിംഹ ാസനത്തിന്റെ നിർദേശം പാലിക്കണം. പുത്തൻകുർബാന അർപ്പിക്കുന്ന നവവൈദികരും ഏകീകൃത രീതിയിൽ മാത്രമേ കുർബാന അർപ്പിക്കാൻ പാടുള്ളൂ. പരിശുദ്ധ സിംഹാസനം പറയുന്നതു പ്രകാരം കത്തീഡ്രൽ ദേവാലയം, പരിശീലന കേന്ദ്രങ്ങളായ സെമിനാരികൾ, പ്രത്യേക പ്രാധാന്യമു ള്ള ദേവാലയങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകീകൃ ത കുർബാന അർപ്പണ രീതി ഉടൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്ക ണം. എന്നാൽ, 2022 ഒാഗസ്റ്റിൽ പരിശുദ്ധ സിംഹാസനം നൽകിയ അ നുവാദപ്രകാരം ബന്ധപ്പെട്ട വികാരി രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം കത്തീഡ്രലിലും (ബസിലിക്ക) തീർഥാടനകേന്ദ്രങ്ങളിലും സിനഡ് അംഗീകരിച്ച രീതിയിൽ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും അർപ്പിച്ചു മേൽപ്പറഞ്ഞ മാർഗനിർദേശം പടിപടിയായി നടപ്പിലാക്കാനുള്ള പ്രത്യേക അനുവാദം അടുത്തു വരുന്ന മംഗള വാർത്തക്കാലത്തിന്റെ (2022)ആരംഭം വരെയുള്ള കാലഘട്ടത്തിലേക്കു നൽകും. മൂന്നു രൂപങ്ങളിലും കുർബാന അർപ്പിക്കുമ്പോഴും അംഗീകരിച്ച തക്സയും വചനവേദിയും ബലിവേദിയും ഉപയോഗിക്കണം. തക്സ്പ്രകാരം കാർമികനു നിശ്ചയിച്ചിട്ടുള്ള ഐച്ഛികങ്ങൾ ഉപയോഗിക്കാം. വിശുദ്ധ രോടുള്ള വണക്കം, പരിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല തുടങ്ങിയ ഭക്താഭ്യാസങ്ങളും നിലവിലുള്ളതുപോലെ സാരിയുടെ സ്ഥാനവും തിരുസ്വരൂപങ്ങളും ക്രൂശിതരൂപം അടക്കമു ള്ള അംഗീകരിച്ച കുരിശുകളും സഭ അംഗീകരിച്ച മറ്റെല്ലാ ഭക്താഭ്യാസ ങ്ങളും അതുപോലെ തന്നെ തുടരുന്നതാണെന്നും സർക്കുലറിൽ പറയുന്നു. ഫ്രാൻസിസ് മാർപ്പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വേണ്ടി പുറപ്പെടുവിച്ച കത്തിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സർക്കുലർ അവസാനിക്കുന്നത്.
Image: /content_image/News/News-2022-10-01-11:15:07.jpg
Keywords: ഏകീകൃത
Content: 19760
Category: 4
Sub Category:
Heading: 'ദിവ്യകാരുണ്യ ഈശോ എന്റെ ഏക സുഹൃത്ത്': വിശുദ്ധ കൊച്ചുത്രേസ്യായുടെ ദിവ്യകാരുണ്യ ഭക്തിയിലൂടെ ഒരു യാത്ര
Content: ഒക്ടോബർ ഒന്നാം തീയതി തിരുസഭ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്നു. ചെറുപുഷ്പത്തിനു ദിവ്യകാരുണ്യത്തോട് അതിശയകരമായ ഭക്തിയാണ് ഉണ്ടായിരുന്നത്. ഈ വിശുദ്ധ ദിനത്തിൽ വിശുദ്ധ കുർബാനയോട് ചെറുപുഷ്പത്തിനുണ്ടായിരുന്ന അത്യധികമായ സ്നേഹത്തിലേക്ക് നമുക്കൊന്നു കടന്നു ചെല്ലാം. 1873 ഫ്രാൻസിലെ അലെന്‍ കോണില്‍ ജനിച്ചു. ലൂയി മാര്‍ട്ടിനും സെലിയുമായിരുന്നു മാതാപിതാക്കൾ. ചെറുപുഷ്പത്തിൻ്റെ പതിനഞ്ചാം വയസ്സിൽ അവൾ ലിസ്യുവിലെ കർമ്മല മഠത്തിൽ ചേർന്നു. ഇരുപത്തിനാലാമത്തെ വയസ്സിൽ 1897 ൽ ക്ഷയരോഗം ബാധിച്ച് മരിച്ചു. മരണശേഷം സ്വർഗ്ഗത്തിൽ നിന്ന് ദൈവാനുഗ്രഹങ്ങളുടെ റോസാപുഷ്പങ്ങൾ വിതറാൻ തുടങ്ങിയ അവളെ 1925ൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ പോലെ ലോകത്ത് ഏറ്റവും അധികം ബഹുമാന്യതയായ വിശുദ്ധരിൽ ഒരാളാണ് വി. കൊച്ചുത്രേസ്യാ ഏഷ്യയിലെ ഏറ്റവും വലിയ അത്മായ സംഘടനയായ ചെറുപുഷ്പ മിഷലീഗ് അവളുടെ പ്രേക്ഷക തീഷ്ണതയിൽ അധിഷ്ഠിതമാണ്. വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധിയുടെ രഹസ്യം ഈശോയോടുള്ള അവളുടെ സ്നേഹമായിരുന്നു. ചെറുപ്പം മുതലേ ഈശോ ദിവ്യകാരുണ്യത്തിൽ ആത്മാവോടും ശരീരത്തോടും കൂടി സന്നിഹിതനാണെന്ന് അവൾ വിശ്വസിച്ചിരുന്നു. ബോർഡിങ്ങ് സ്കൂളിൽ ആയിരുന്ന സമയത്തെക്കുറിച്ച് അവളുടെ ആത്മകഥയിൽ ഇപ്രകാരം കുറിക്കുന്നു "ആരും ഇത് എന്നിൽ ശ്രദ്ധിക്കുമായിരുന്നില്ല , ഞാൻ ചാപ്പലിലെ ഗായകസംഘം നിന്നിരുന്ന സ്ഥലത്തേക്കു പോയി, പാപ്പാ എന്നെ കൊണ്ടുവരാൻ വരുന്ന നിമിഷം വരെ വിശുദ്ധ കുർബാനയുടെ മുമ്പിൽ നിൽക്കുമായിരുന്നു . ഇതായിരുന്നു എന്റെ ഏക ആശ്വാസം, കാരണം ഈശോ എന്റെ ഏക സുഹൃത്തായിരുന്നല്ലോ! അവനോട് എങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയാമായിരുന്നു; സൃഷ്ടികളുമായുള്ള എൻ്റെ സംഭാഷണങ്ങൾ, ഭക്തിയുള്ള സംഭാഷണങ്ങൾ പോലും എന്റെ ആത്മാവിനെ തളർത്തി. ദൈവത്തെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ ദൈവത്തോട് സംസാരിക്കുന്നത് വിലപ്പെട്ടതാണെന്ന് എനിക്ക് തോന്നി..." തീർച്ചയായും പരിശുദ്ധ കുർബാനയുടെ സാന്നിധ്യത്തിൽ ചെറുപുഷ്പം വലിയ സമാധാനം കണ്ടെത്തി. കൊച്ചുത്രേസ്യായുടെ ആദ്യ കുർബാന സ്വീകരണത്തക്കുറിച്ച് അവൾ എഴുതുന്നു: "ഈ ദിവസത്തിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും ഓർക്കുമ്പോൾ എന്റെ ആത്മാവിൽ എന്തെല്ലാം അനിർവചനീയമായ ഓർമ്മകളാണ് അവശേഷിക്കുന്നത്!... അത് ഒരു സ്നേഹ ചുംബനമായിരുന്നു, ഞാൻ എത്രമാത്രം സ്നേഹിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നി, എന്റെ ഉള്ളിൽ ഞാൻ പറഞ്ഞു: " ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ എന്നെന്നേക്കുമായി നിനക്കു സമർപ്പിക്കുന്നു". താൻ മഠത്തിൽ പ്രവേശിച്ച ദിവസത്തെക്കുറിച്ച് ഉണ്ണീശോയുടെ കൊച്ചുത്രേസ്യാ തന്റെ ആത്മകഥയിൽ ഇങ്ങനെ, എഴുതി , "ഓ ഈശോയെ! ഈ ദിവസം, നീ എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി. ഇന്നു മുതൽ, വിശുദ്ധ കുർബാനയ്ക്കടുത്ത് എനിക്ക് നിശബ്ദനായി സ്വയം അർപ്പിക്കാൻ കഴിയും, സമാധാനത്തോടെ സ്വർഗ്ഗത്തിനായി കാത്തിരിക്കാൻ കഴിയും . സ്‌നേഹത്തിന്റെ ഈ ചൂളയിൽ ദൈവിക ആതിഥേയന്റെ കിരണങ്ങൾക്കായി എന്നെത്തന്നെ തുറന്നുവെച്ചുകൊണ്ട്, ഞാൻ ഉണർത്തപ്പെടും, ഒരു സെറാഫിനിപ്പോലെ, ഈശോയെ, ഞാൻ നിന്നെ സ്നേഹിക്കും”. വിശുദ്ധ കുർബാനയിൽ ഈശോയോടുള്ള അവളുടെ സ്നേഹം അവളെ അനു നിമിഷം ജ്വലിപ്പിച്ചു. അവൾ ഇടയ്ക്കിടെ വിശുദ്ധ കുർബാന സ്വീകരിക്കാൻ ആഗ്രഹിച്ചു. " അവൻ സ്വർഗത്തിൽ നിന്ന് ഓരോ ദിവസവും ഇറങ്ങുന്നത് ഒരു സ്വർണ്ണ സിബോറിയത്തിൽ തുടരാനല്ല, മറിച്ച് നമ്മുടെ ആത്മാവിൽ വസിക്കാനാണ്. " എന്നു കൂടെക്കൂടെ അവൾ പറയുമായിരുന്നു. ചെറുപുഷ്പത്തിൻ്റെ കുമ്പസാരക്കാരൻ അനുവദിക്കുമ്പോഴെല്ലാം അവൾ വിശുദ്ധ കുർബാന സ്വീകരിക്കുക മാത്രമല്ല, പ്രായമായവരെ അങ്ങനെ ചെയ്യാൻ അവൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. വിശുദ്ധ കുർബാന കൂടെക്കൂടെ സ്വീകരിക്കാൻ 1905-ൽ വിശുദ്ധ പത്താം പീയൂസ് മാർപാപ്പ വിശ്വാസികളെ അനുവദിക്കുന്നതിന് മുമ്പ്, ഇടയ്ക്കിടെയുള്ള വിശുദ്ധ കുർബാനയുടെ പ്രാധാന്യം കൊച്ചുത്രേസ്യായ്ക്കു അറിയാമായിരുന്നു. അവളുടെ ബന്ധുവായ മേരി ഗ്വെറിൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ മടിച്ചപ്പോൾ, ചെറുപുഷ്പം അവൾക്ക് എഴുതി, "ഓ, എന്റെ പ്രിയേ, നിനക്കു വേണ്ടി ഈശോ സക്രാരിയിലെ കൂടാരത്തിൽ ഉണ്ടെന്ന് ചിന്തിക്കുക, നിക്കു വേണ്ടി മാത്രം. നിൻ്റെ ഹൃദയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹത്താൽ അവൻ ജ്വലിക്കുന്നു ... അതിനാൽ പിശാചിനെ ശ്രദ്ധിക്കരുത്, ഈശോയെ പരിഹസിക്കരുത്, ഈശോയെ സമാധാനത്തോടെയും സ്നേഹത്തോടെയും സ്വീകരിക്കാൻ ഭയപ്പെടാതെ പോകൂ! അവനെ തീക്ഷ്ണമായി സ്നേഹിക്കുക; നിൻ്റെ ജീവിതത്തിലെ മനോഹരമായ വർഷങ്ങൾ ക്ഷണിക ഭയത്തിൽ കടന്നുപോകാതിരിക്കാൻ പ്രാർത്ഥിക്കുക. എൻ്റെ പ്രിയപ്പെട്ട സഹോദരി, ഇടയ്ക്കിടെ കുർബാന സ്വീകരിക്കുക. നിനക്കു സുഖം പ്രാപിക്കണമെങ്കിൽ അതാണ് ഒരേയൊരു പ്രതിവിധി." വിശുദ്ധ കുർബാനയുടെ പ്രദക്ഷിണങ്ങളിൽ പങ്കെടുക്കുന്നതിൽ വിശുദ്ധ ചെറുപുഷ്പം എപ്പോഴും സന്തോഷം കണ്ടെത്തി. അവൾ മറ്റൊരിക്കൽ ഇപ്രകാരം എഴുതതി "എല്ലാത്തിനും ഉപരിയായി പരിശുദ്ധ കുർബാനയുടെ ബഹുമാനാർത്ഥം നടക്കുന്ന ഘോഷയാത്രകൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ദൈവത്തിന്റെ പാദങ്ങൾക്ക് താഴെ പൂക്കൾ എറിയുന്നതിൽ എനിക്ക് എന്തൊരു സന്തോഷമായിരുന്നു! അവ നിലത്തു വീഴാൻ അനുവദിക്കുന്നതിന് മുമ്പ്, ഞാൻ അവയെ എനിക്ക് കഴിയുന്നത്ര ഉയരത്തിൽ ഞാൻ എറിയുമായിരുന്നു". വിശുദ്ധ കുർബാനയിൽ സത്യമായും സന്നിഹിതനായ രക്ഷകനായ ഈശോയെ സ്നേഹിക്കുന്ന ഒരു വിശുദ്ധയായി കൊച്ചുത്രേസ്യാ മാറി. അവളെ സംബന്ധിച്ചിടത്തോളം, ഈശോ അവളുടെ സ്നേഹമായിരുന്നു, കൂടാതെ കർത്താവായ ഈശോയെ വിശുദ്ധ കുർബാനയിൽ സ്വീകരിക്കുന്നതിലും അവനെ കുർബാനയിൽ നിരന്തരം ആരാധിക്കുന്നതിലും അവൾ സന്തോഷം കണ്ടെത്തി. വിശ്വാസം ഉപേക്ഷിച്ച ഒരു പുരോഹിതന്റെ മാനസാന്തരണത്തിനായി കൊച്ചുത്രേസ്യാ തന്റെ അവസാന വിശുദ്ധ കുർബാന അർപ്പിച്ചു. അത്ഭുതമെന്നു പറയട്ടെ ആ കുറ്റവാളി പശ്ചാത്തപിക്കുകയും വിശ്വാസത്തിലേക്ക് മടങ്ങുകയും ചെയ്തു! ദിവ്യകാരുണ്യത്തിൽ ഈശോയെ സ്നേഹിക്കാനും, അനുദിനം വിശുദ്ധ കുർബാനയിലൂടെ അവനെ സ്വീകരിക്കാനും, തിരുവോസ്തിയിൽ അവനെ ഹൃദയം തുറന്നു ആരാധിക്കാനും ചെറുപുഷ്പത്തിൻ്റെ മാതൃക നമ്മെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ. #repost
Image: /content_image/Mirror/Mirror-2022-10-01-12:47:46.jpg
Keywords: ത്രേസ്യ
Content: 19761
Category: 10
Sub Category:
Heading: ദൈവ കരുണയ്ക്കും മറ്റ് നിയോഗങ്ങള്‍ക്കുമായി വാഷിംഗ്ടണ്‍ ബസിലിക്കയില്‍ പ്രാർത്ഥനാവാരത്തിന് ഇന്ന് തുടക്കമാകും
Content: വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണിലെ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ബസിലിക്ക ദേവാലയത്തിൽ പ്രാർത്ഥനാവാരത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കും, ഉപവാസത്തിനും യുഎസ് കാപ്പിറ്റോൾ മന്ദിരത്തിന്റെ പുറത്ത് സംഘടിപ്പിക്കുന്ന ജപമാല പ്രാർത്ഥനയോടു കൂടിയായിരിക്കും ഒക്ടോബർ ഒന്‍പതാം തീയതി സമാപനമാകുക. ദ ഇന്റർനാഷണൽ വീക്ക് ഓഫ് പ്രയർ ആൻഡ് ഫാസ്റ്റിംഗ് എന്ന കൂട്ടായ്മയാണ് പ്രാർത്ഥനാവാരത്തിന് നേതൃത്വം നൽകുന്നത്. കൂട്ടായ്മയിൽ ദേവാലയങ്ങളും, വിദ്യാലയങ്ങളും, വൈദികരും ഉൾപ്പെടുന്നു. സമൂഹത്തിന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുക, ജീവന്റെ സംസ്കാരം പണിതുയർത്തുക, വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കുക, ദൈവത്തിന്റെ കരുണയ്ക്ക് വേണ്ടി യാചിക്കുക, വൈദികർക്കും, ദൈവവിളികൾക്കും വേണ്ടി പ്രാർത്ഥിക്കുക തുടങ്ങിയവയാണ് മുപ്പതാമത് പ്രാർത്ഥനാ വാരത്തിന്റെ പ്രത്യേക നിയോഗങ്ങൾ. മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിവസമായ ഓഗസ്റ്റ് പതിനഞ്ചാം തീയതി ആരംഭിച്ച 54 ദിവസം നീണ്ട് നിൽക്കുന്ന നൊവേന പ്രാർത്ഥനയ്ക്കും പ്രാർത്ഥനാ വാരത്തിലെ അവസാന ദിവസമായ ഒക്ടോബർ ഏഴാം തീയതി ജപമാല റാണിയുടെ തിരുനാൾ ദിനത്തില്‍ സമാപനം കുറിക്കും. ബസിലിക്ക ദേവാലയത്തിൽ ഇന്നു ഒക്ടോബർ ഒന്നാം തീയതി അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയ്ക്ക് ബിഷപ്പ് ജോസഫ് കോഫി മുഖ്യകാര്‍മ്മികത്വം വഹിക്കും. ദ ഇന്റർനാഷണൽ വീക്ക് ഓഫ് പ്രയർ ആൻഡ് ഫാസ്റ്റിംഗിന്റെ സ്ഥാപകരായ ടെഡ് ഫ്ലിൻ, മൗരീൻ ഫ്ലിൻ അടക്കം ഏതാനും പ്രമുഖർ ആദ്യദിനം സന്ദേശം നൽകി സംസാരിക്കും. 1989ൽ ഒരു പത്രത്തിൽ പ്രായമായ ഒരു സ്ത്രീ ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാട് പങ്കുവെച്ചത് കണ്ടപ്പോഴാണ് ഒരു ദിവസം പ്രത്യേകം പ്രാർത്ഥിക്കാനായി തെരഞ്ഞെടുക്കണമെന്ന തോന്നൽ ആദ്യമായി ഉണ്ടായതെന്ന് മൗരീൻ ഫ്ലിൻ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇതേപ്പറ്റി ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ, ആ സുഹൃത്താണ് ഒരാഴ്ച പ്രാർത്ഥനയ്ക്ക് വേണ്ടി പ്രത്യേകമായി മാറ്റിവെക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. 1990ൽ ഏകദേശം അഞ്ഞൂറോളം ആളുകളാണ് യുഎസ് കാപ്പിറ്റോളിന് മുന്നിൽ പ്രാർത്ഥിക്കാനായി ഒരുമിച്ചു കൂടിയത്. 1997ലാണ് ബസിലിക്കയിലേക്ക് പ്രാർത്ഥന മാറ്റിയത്. ആ വർഷം ഒക്ടോബർ മാസം അഞ്ചാം തീയതി സന്ദേശം നൽകാൻ വിശുദ്ധ മദർ തെരേസയാണ് നിശ്ചയിച്ചിരുന്നതെങ്കിലും സെപ്റ്റംബർ അഞ്ചാം തീയതി മദർ തെരേസ മരണമടഞ്ഞു. പ്രാർത്ഥനാവാരത്തിന് വലിയ പിന്തുണയാണ് മദർ തെരേസ നൽകിയതെന്ന് മൗരീൻ സ്മരിച്ചു. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ രണ്ടു തവണയും, ഫ്രാൻസിസ് മാർപാപ്പ ഒരു തവണയും പ്രാർത്ഥനാവാരത്തിൽ പങ്കെടുക്കുന്നവർക്ക് അപ്പസ്തോലിക ആശിർവാദം നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2022-10-01-13:54:39.jpg
Keywords: അമേരിക്ക
Content: 19762
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ മിഖായേല്‍ മാലാഖയുടെ രൂപം നീക്കം ചെയ്യുവാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം
Content: വെന്‍ഡി: ഫ്രാന്‍സിലെ വെന്‍ഡിയിലെ തീരദേശ പട്ടണമായ ലെസ് സാബ്ലെസ്-ഡി’ ഒലോണയിലെ ദേവാലയത്തിന് എതിര്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ മിഖായേല്‍ മാലാഖയുടെ രൂപം നീക്കം ചെയ്യണമെന്ന കോടതി വിധിയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്. സെപ്റ്റംബര്‍ 16-നാണ് നാന്റെസിലെ അപ്പീല്‍ കോടതി വിശുദ്ധ മിഖായേല്‍ മാലാഖയുടെ രൂപം നീക്കം ചെയ്യുന്നതിനെ അനുകൂലിച്ചുകൊണ്ട് ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ നഗരത്തിലെ മേയറായ യാന്നിക്ക് മോറ്യൂ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 90% പേരും രൂപം നീക്കം ചെയ്യരുതെന്നാണ് അഭിപ്രായപ്പെട്ടത്. ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെയാണ് കോടതി വിധിഉണ്ടായിരിക്കുന്നത്. അതേസമയം കോടതി വിധിക്കെതിരെ പോരാടുവാനുള്ള തീരുമാനത്തിലാണ് മുനിസിപ്പാലിറ്റിയെന്നു ‘ലെ ഫിഗാരോ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1935 മുതല്‍ 2017 വരെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ പേരിലുള്ള ഒരു സ്കൂളില്‍ സ്ഥാപിച്ചിരുന്ന ഈ രൂപം 2018-ലാണ് വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ എതിര്‍ വശത്ത് സ്ഥാപിക്കുന്നത്. 2021-ല്‍ സ്വതന്ത്ര മതനിരപേക്ഷ സംഘടനയായ ‘ലിബ്രെ പെന്‍സീ ഡെ വെന്‍ഡീ’ മതവും രാഷ്ട്രവും തമ്മില്‍ വേര്‍തിരിക്കുന്ന 1905-ലെ നിയമം ചൂണ്ടിക്കാട്ടിക്കൊണ്ട് രൂപം നീക്കം ചെയ്യണമെന്ന ആവശ്യവുമായി പരാതി നല്‍കുകയായിരിന്നു. 2021 ഡിസംബര്‍ 16-ല്‍ കേസിന്‍മേലുള്ള വാദം കേട്ട ശേഷം 6 മാസങ്ങള്‍ക്കുള്ളില്‍ രൂപം നീക്കം ചെയ്യണമെന്ന് നാന്റെസിലെ അപ്പീല്‍ കോടതി വിധിച്ചു. കോടതിവിധിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണെന്ന് വിവിധ ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2022-10-01-15:34:50.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച