category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഏകീകൃത കുർബാന അർപ്പിക്കണമെന്ന് എറണാകുളം-അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ സർക്കുലര്‍
Contentകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ സർക്കുലര്‍. അതിരൂപതയിലെ പള്ളികളിൽ ഒക്ടോബർ ഒൻപത് ഞായറാഴ്ച വായിക്കാനായി പുറ പ്പെടുവിച്ച സർക്കുലറിലാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ നിർദേശം നൽകിയത്. മാർപാപ്പയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും മാർഗനിർദേശങ്ങളുടെയും സിനഡ് തീരുമാനത്തിന്റെയും വെളിച്ചത്തിൽ താഴെ പറയുന്ന കാര്യങ്ങൾ അതിരൂപതയിൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നു സർക്കുലർ പറയുന്നു. സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃതരീതി വിശുദ്ധ കുർബാന അർപ്പണത്തിൽ പാലിക്കണം. ഏകീകൃത കുർബാന അർപ്പണരീതി ഉടൻ നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും പാരീഷ് കൗൺസിലിന്റെ നിർദേശങ്ങൾ കണക്കിലെടുത്ത്, ഏകീകൃത കുർബാന അർപ്പ ണ രീതിയെക്കുറിച്ചു ബോധനം നൽകുക എന്ന ലക്ഷ്യത്തോടെ കാന നനിയമപ്രകാരമുള്ള ഒഴിവ് (Dispensation) ലഭിക്കാൻ ബന്ധപ്പെട്ട വി കാരി/അധികാരി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കോ അതിരൂപത കാര്യാലയത്തിലേക്കോ അപേക്ഷ സമർപ്പിക്കണം. പരിശുദ്ധ സിംഹാസനം നൽകിയ നിബന്ധനകൾക്ക് അനുസരിച്ചായിരിക്കും ഒഴിവ് ലഭിക്കുക. ഇങ്ങനെ ഒഴിവ് ലഭിച്ചിട്ടുള്ള ഇടവകയോ സമൂഹമോ ആണെങ്കിലും മെത്രാൻമാർ ഇടവകയിൽ വരുമ്പോൾ, സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃതരീതി പാലിക്കേണ്ടതിനാൽ അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണം. കൂടാതെ, ഇടവക വികാരിയെയും സമൂഹത്തെയും അറിയിച്ചുകൊണ്ട്, മൃതസംസ്കാരശുശ്രൂഷകളുടെയും കൂദാശകളുടെയും പരികർമത്തിന്റെയും അവസരങ്ങളിൽ ഇടവക സന്ദർശിക്കുന്ന മെത്രാൻമാരെയോ വൈദികരെയോ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ നിന്നു തടയാൻ പാടുള്ളതല്ല എന്ന പരിശുദ്ധ സിംഹ ാസനത്തിന്റെ നിർദേശം പാലിക്കണം. പുത്തൻകുർബാന അർപ്പിക്കുന്ന നവവൈദികരും ഏകീകൃത രീതിയിൽ മാത്രമേ കുർബാന അർപ്പിക്കാൻ പാടുള്ളൂ. പരിശുദ്ധ സിംഹാസനം പറയുന്നതു പ്രകാരം കത്തീഡ്രൽ ദേവാലയം, പരിശീലന കേന്ദ്രങ്ങളായ സെമിനാരികൾ, പ്രത്യേക പ്രാധാന്യമു ള്ള ദേവാലയങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകീകൃ ത കുർബാന അർപ്പണ രീതി ഉടൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്ക ണം. എന്നാൽ, 2022 ഒാഗസ്റ്റിൽ പരിശുദ്ധ സിംഹാസനം നൽകിയ അ നുവാദപ്രകാരം ബന്ധപ്പെട്ട വികാരി രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം കത്തീഡ്രലിലും (ബസിലിക്ക) തീർഥാടനകേന്ദ്രങ്ങളിലും സിനഡ് അംഗീകരിച്ച രീതിയിൽ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും അർപ്പിച്ചു മേൽപ്പറഞ്ഞ മാർഗനിർദേശം പടിപടിയായി നടപ്പിലാക്കാനുള്ള പ്രത്യേക അനുവാദം അടുത്തു വരുന്ന മംഗള വാർത്തക്കാലത്തിന്റെ (2022)ആരംഭം വരെയുള്ള കാലഘട്ടത്തിലേക്കു നൽകും. മൂന്നു രൂപങ്ങളിലും കുർബാന അർപ്പിക്കുമ്പോഴും അംഗീകരിച്ച തക്സയും വചനവേദിയും ബലിവേദിയും ഉപയോഗിക്കണം. തക്സ്പ്രകാരം കാർമികനു നിശ്ചയിച്ചിട്ടുള്ള ഐച്ഛികങ്ങൾ ഉപയോഗിക്കാം. വിശുദ്ധ രോടുള്ള വണക്കം, പരിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല തുടങ്ങിയ ഭക്താഭ്യാസങ്ങളും നിലവിലുള്ളതുപോലെ സാരിയുടെ സ്ഥാനവും തിരുസ്വരൂപങ്ങളും ക്രൂശിതരൂപം അടക്കമു ള്ള അംഗീകരിച്ച കുരിശുകളും സഭ അംഗീകരിച്ച മറ്റെല്ലാ ഭക്താഭ്യാസ ങ്ങളും അതുപോലെ തന്നെ തുടരുന്നതാണെന്നും സർക്കുലറിൽ പറയുന്നു. ഫ്രാൻസിസ് മാർപ്പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വേണ്ടി പുറപ്പെടുവിച്ച കത്തിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സർക്കുലർ അവസാനിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-01 11:14:00
Keywordsഏകീകൃത
Created Date2022-10-01 11:15:07