Contents

Displaying 19321-19330 of 25044 results.
Content: 19713
Category: 18
Sub Category:
Heading: നിയുക്തസഹായമെത്രാന് മാനന്തവാടി രൂപതാകേന്ദ്രത്തില്‍ സ്വീകരണം നല്കി
Content: മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. അലക്സ് താരാമംഗല ത്തിന് മാനന്തവാടി രൂപതയുടെ ബിഷപ്സ് ഹൗസില്‍ സ്വീകരണം നല്കി. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. ജോസഫ് പാംപ്ലാനി പിതാവ്, തലശ്ശേരി അതിരൂപതയുടെ കൂരിയാ അംഗങ്ങള്‍, ഫൊറോനാ വികാരിയച്ചന്മാര്‍, മറ്റു വൈദികര്‍ എന്നിവര്‍ തലശ്ശേരിയില്‍ നിന്ന് നിയുക്തസഹായമെത്രാനെ അനുഗമിച്ചിരുന്നു. മാനന്തവാടി ബിഷപ്സ് ഹൗസില്‍ പൂച്ചെണ്ട് നല്കിക്കൊണ്ട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം മോണ്‍. അലക്സ് താരാമംഗലത്തിനെ സ്വാഗതം ചെയ്തു. രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയിലും നിയുക്ത സഹായമെത്രാന് പൂച്ചെണ്ട് നല്കി. തുടര്‍ന്ന് ബിഷപ്സ് ഹൗസിന്റെ ചാപ്പലില്‍ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ആമുഖ മായി ബിഷപ്പ് ജോസ് പൊരുന്നേടം നിയുക്ത സഹായമെത്രാനും ആര്‍ച്ചുബിഷപ്പിനും മറ്റു വൈദികര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ദൈവവചനം വായിച്ച് നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷയുടെ അവസാനം നിയുക്ത സഹായമെത്രാന്‍ എല്ലാവര്‍ക്കും ആശീര്‍വ്വാദം നല്കി. സ്ത്രോത്രഗീതത്തോടെ പ്രാര്‍ത്ഥനാശുശ്രൂഷ അവസാനി ച്ചു. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോണ്‍ പൊന്‍പാറക്കല്‍, ചാന്‍സലര്‍ ഫാ. അനൂപ് കാളിയാനിയില്‍, മൈനര്‍ സെമിനാരിയില്‍ നിന്നും പാസ്റ്ററല്‍ സെന്ററില്‍ നിന്നുമുള്ള വൈദികര്‍,സെമിനാരി വിദ്യാര്‍ത്ഥികള്‍, സിസ്റ്റേഴ്സ്, ബിഷപ്സ് ഹൗസിലെ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സ്വീകരണച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2022-09-24-10:49:23.jpg
Keywords: രൂപത
Content: 19714
Category: 10
Sub Category:
Heading: പൈശാചിക പ്രലോഭനത്തിന്റെ തലങ്ങളും പരിഹാര മാര്‍ഗവും വിവരിച്ച് സ്പാനിഷ് ഭൂതോച്ചാടകന്‍
Content: മാഡ്രിഡ്: ദൈവത്തിനും, ദൈവീക പദ്ധതികള്‍ക്കും എതിരെ സര്‍വ്വശക്തിയുമെടുത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാത്താന്റെ പ്രലോഭനം എന്താണെന്നും അതിനെ മറികടക്കേണ്ടത് എങ്ങനെയാണെന്നും വിവരിച്ചുകൊണ്ട് സ്പാനിഷ് ഭൂതോച്ചാടകനായ ഫാ. ടോറസ് റൂയിസ് ഇ.ഡബ്ല്യു.ടി.എന്നിന് നല്‍കിയ അഭിമുഖം ശ്രദ്ധനേടുന്നു. നമ്മള്‍ വീണുപോയവരാണെന്നും, മാമ്മോദീസ വഴി മൂലപാപത്തില്‍ നിന്നും മുക്തരായെങ്കിലും മൂലപാപത്തിന്റെ അംശം നമ്മളില്‍ ഇപ്പോഴും ഉണ്ടെന്നും അതിനെ സാത്താന്‍ മുതലെടുക്കുകയാണെന്നും സ്പെയിനിലെ പ്ലാസെന്‍സിയ രൂപതയിലെ എക്സോര്‍സിസം മിനിസ്ട്രിയുടെ തലവനായ ഫാ. ടോറസ് പറഞ്ഞു. പ്രലോഭനം ഒരു പ്രേരണയാണെന്ന് പറഞ്ഞ ഫാ. ടോറസ്, ദൈവ സ്നേഹത്തില്‍ നിന്നും ദൈവീക നിയമങ്ങളില്‍ നിന്നും അകറ്റുവാനുമുള്ള സാത്താന്റെ വിഷമാണതെന്നും കൂട്ടിച്ചേര്‍ത്തു. ഈ ലോകത്ത് വന്ന അന്നുമുതല്‍ ഈ ലോകത്തുനിന്നും പോകുന്നത് വരെ നമ്മളും സാത്താനാല്‍ പ്രലോഭിപ്പിക്കപ്പെടാനും പരീക്ഷിക്കപ്പെടാനും സാധ്യതയുണ്ടെന്ന്‍ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...' എന്ന പ്രാര്‍ത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ’ എന്ന അപേക്ഷ പ്രലോഭനത്തിനെതിരെയുള്ള ആത്മീയ പോരാട്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. നമ്മെ സംബന്ധിച്ചിടത്തോളം ‘ലോകം, പിശാച്, ജഡം’ എന്നീ ആത്മാവിന്റെ മൂന്ന് ശത്രുക്കളാണ് ഉള്ളതെന്നു ഫാ. ടോറസ് പറയുന്നു. നമ്മള്‍ ജീവിക്കുന്ന വിവിധ സാഹചര്യങ്ങള്‍ വഴി സാത്താന്‍ നല്‍കുന്ന ദുഷിച്ച പ്രചോദനങ്ങളില്‍ നിന്നുമാണ് പ്രലോഭനം വരുന്നത്. ജഡികത എന്ന ശത്രുവിനെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ ശരീരത്തെ മാത്രല്ല ഉദ്ദേശിക്കുന്നതെന്നും, നമ്മുടെ സ്വഭാവത്തില്‍ നിന്നും ഉണ്ടാകുന്ന അത്യാര്‍ത്തി, മോഹം, അലസത തുടങ്ങിയവയെ കുറിച്ചും നമ്മള്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും അദ്ദേഹം വിവരിച്ചു. ലോകം മോശമാണെന്നല്ല അര്‍ത്ഥം. കാരണം ദൈവം നല്ല രീതിയില്‍ സൃഷ്ടിച്ചതാണ് ലോകം. എന്നാല്‍ ദേഷ്യം, അത്യാഗ്രഹം, പൊങ്ങച്ചം അടക്കമുള്ള പാപങ്ങള്‍ പോലെ നമ്മളില്‍ നിന്നും മോശമായതെന്തെങ്കിലും പുറത്തേക്ക് കൊണ്ടുവരുന്ന ചിലകാര്യങ്ങള്‍ ലോകത്തുണ്ട്. നമ്മുടെ എല്ലാ ജീവിത സാഹചര്യങ്ങളെയും മുതലെടുക്കുകയും, നമ്മെ പ്രലോഭിപ്പിക്കുകയും, പരീക്ഷിക്കുകയും, തെറ്റായ ചിന്തകളും പ്രവര്‍ത്തികളും വഴി ദൈവത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നവനാണ് പിശാച്. ദൈവത്തെ സ്നേഹിക്കുന്നവർക്ക്, എല്ലാം നല്ലതിന് വേണ്ടിയുള്ളതാണ്. സാത്താനില്‍ നിന്നും വരുന്നതാണെങ്കിലും ആ പ്രലോഭനം, നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുവാനും, നമ്മെ ശക്തരാക്കുവാനും, യഥാർത്ഥ ക്രിസ്ത്യാനികളാക്കുവാനും ദൈവം അത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിന്മയുടെ ശക്തികൾക്കെതിരെ പോരാടാനും, ദൈവത്തോടും അവന്റെ കൽപ്പനകളോടും കൂടുതൽ വിശ്വസ്തരായിരിക്കണമെന്നുമുള്ള റോമാക്കാര്‍ക്കുള്ള ലേഖനത്തിന്റെ എട്ടാം അധ്യായത്തില്‍ വിശുദ്ധ പൌലോസ് ശ്ലീഹ പറഞ്ഞിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ചുക്കൊണ്ട്, ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് പ്രലോഭനത്തെ നേരിടുവാന്‍ കഴിയുകയുള്ളൂവെന്നും ദൈവകൃപ നമ്മെ യോഗ്യവാന്മാരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥന, വിശുദ്ധ ഗ്രന്ഥ വായന, ജപമാല ചൊല്ലല്‍, കുരിശിന്റെ വഴിയെ കുറിച്ച് ധ്യാനിക്കല്‍, നമ്മെ പരിശുദ്ധ കന്യകാമാതാവിനും വിശുദ്ധര്‍ക്കുമായി സമര്‍പ്പിക്കല്‍ തുടങ്ങിയ ആയുധങ്ങള്‍ വഴി പ്രലോഭനത്തെ നേരിടാം. ഇതിനു പുറമേ നാലാം നൂറ്റാണ്ടിലെ സന്യാസിയായ ഇവാഗ്രിയൂസ് പൊന്തിക്കസിന്റെ “The Treatise on Replies by Evagrius Ponticus.” എന്ന പുസ്തകം വായിക്കുന്നതും നല്ലതാണെന്ന് നിര്‍ദ്ദേശിച്ചുക്കൊണ്ടാണ് ഫാ. ടോറസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J0dL6FvSYLG1tTD3xrI3HG}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-24-13:18:28.jpg
Keywords: സാത്താ
Content: 19715
Category: 11
Sub Category:
Heading: ലോകമെമ്പാടുമുള്ള 10 ലക്ഷം കുട്ടികള്‍ പങ്കെടുക്കുന്ന ജപമാല സമര്‍പ്പണം ഒക്ടോബര്‍ 18ന്
Content: കാരക്കാസ്: പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള 'ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍' പ്രചാരണ പരിപാടിയിലെ ഇക്കൊല്ലത്തെ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ 18ന് നടക്കും. ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനായി ലോകമെമ്പാടുമുള്ള ഇടവകകള്‍, നേഴ്സറികള്‍, സ്കൂളുകള്‍ എന്നിവക്ക് പുറമേ കുടുംബങ്ങളെയും സംഘടന ക്ഷണിച്ചിട്ടുണ്ട്. ലോകമെമ്പാടും സമാധാനവും, ഐക്യവും ഉണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക, ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ദൈവത്തില്‍ വിശ്വസിക്കുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ കൂട്ടായ പ്രാര്‍ത്ഥനയുടെ ലക്ഷ്യമെന്നു എ.സി.എന്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മൗറോ പിയാസെന്‍സ വ്യക്തമാക്കി. മറിയം വഴി നമുക്ക് നേരെ നീട്ടിയിരിക്കുന്ന ദൈവത്തിന്റെ കരങ്ങള്‍ നാം കാണുകയും, ആ കരങ്ങളില്‍ മുറുകെ പിടിക്കുകയും വേണമെന്നും, വിശ്വാസത്തോടെ ഒരുമിച്ച് ജപമാല ചൊല്ലുകയാണെങ്കില്‍, പരിശുദ്ധ ദൈവ മാതാവ് നമ്മളെ ഒരു വലിയ കുടുംബം എന്നപ്പോലെ നമ്മുടെ സ്നേഹം നിറഞ്ഞ സ്വര്‍ഗ്ഗീയ പിതാവിന്റെ കരങ്ങളിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കൊപ്പം ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന രണ്ടു കരങ്ങളാണ് ഇക്കൊലത്തെ ജപമാല പ്രചാരണ പരിപാടിയുടെ പോസ്റ്ററിലെ പ്രമേയം. ലോകത്തെ സ്നേഹത്തോടെ സൃഷ്ടിക്കുകയും എല്ലാ ജനങ്ങളെയും രക്ഷിച്ച് തന്നിലേക്ക് കൊണ്ടുവരുവാനും ശ്രമിക്കുന്ന സ്വര്‍ഗ്ഗീയ പിതാവിന്റെ കരങ്ങളുടെ പ്രതീകമാണിതെന്നു എ.സി.എന്‍ പറയുന്നു. ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജപമാല ചൊല്ലുന്നതിനു വേണ്ട പ്രാര്‍ത്ഥന, നിര്‍ദ്ദേശങ്ങള്‍, രഹസ്യങ്ങളെ കുറിച്ചുള്ള വിചിന്തനങ്ങള്‍, പരിശുദ്ധ കന്യകാമാതാവിനുള്ള സമര്‍പ്പണം, വിശുദ്ധ യൌസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന തുടങ്ങിയവ 26 ഭാഷകളിലായി എ.സി.എന്‍ തങ്ങളുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ‘പത്തുലക്ഷം കുട്ടികള്‍ ജപമാല ചൊല്ലുമ്പോള്‍ ലോകം മാറും’ എന്ന വിശുദ്ധ പാദ്രെ പിയോ പറഞ്ഞതിനെ കേന്ദ്രമാക്കിയാണ് 2015-ല്‍ വെനിസ്വേലയിലെ കാരക്കാസിലുള്ള ഒരു ആശ്രമ കുടീരത്തില്‍ ജപമാല പ്രചാരണ പരിപാടി ആദ്യമായി ആരംഭിച്ചത്. പെട്ടെന്ന് തന്നെ ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. 2020-ലെ ആഞ്ചെലൂസ് പ്രാര്‍ത്ഥനക്കിടയില്‍ ഈ ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ തന്നെ ആഹ്വാനം ചെയ്തിരുന്നു.
Image: /content_image/News/News-2022-09-24-16:03:53.jpg
Keywords: ജപമാല
Content: 19716
Category: 1
Sub Category:
Heading: നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: വടക്ക് - മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. സെപ്തംബർ 17ന്, നടന്ന സംഭവം 'മോർണിംഗ് സ്റ്റാർ ന്യൂസ്' ആണ് ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. നൈജർ സംസ്ഥാനത്തിലെ സുലേജയിലുള്ള ചെറൂബിം ആൻഡ് സെറാഫിം പള്ളിയിൽ തീവ്രവാദികൾ റെയിഡ് നടത്തുകയും ജാഗരണ പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഇസ്ലാമിക ഗോത്ര വിഭാഗമായ ഫുലാനി ഹെർഡ്സ്മാൻ പോരാളികൾ പള്ളിയിലെ പാസ്റ്ററെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് 'മോർണിംഗ് സ്റ്റാർ' റിപ്പോർട്ട് ചെയ്തു. സുലേജയിലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, കടുണ സംസ്ഥാനത്തെ കസുവൻ മഗനിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പള്ളിയിൽ നടന്ന രാത്രി പ്രാർത്ഥനയ്ക്കിടെ കുറഞ്ഞത് 57 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയിരിന്നു. നിരവധി പേർ രക്ഷപ്പെട്ടുവെങ്കിലും 43 പേർ ബന്ദികളാക്കപ്പെട്ടതായി നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ കടുണ സംസ്ഥാനത്തിന്റെ ചെയർമാൻ റവ. ജോൺ ജോസഫ് ഹയാബ് വെളിപ്പെടുത്തി. 200 മില്യൺ നൈറ അഥവാ 4,65,294 ഡോളറാണ് ഭീകരർ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിതര സംഘടനയായ ഓപ്പൺ ഡോർസിന്റെ കണക്കനുസരിച്ച് 2021ൽ മാത്രം നൈജീരിയയിൽ 4,650 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത് . ഫുലാനികൾക്ക് പുറമേ ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് തുടങ്ങീ ഇസ്ലാമിക ഭീകര സംഘടനകളും ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണത്തിൽ ചുക്കാൻ പിടിക്കുന്നുണ്ട്.
Image: /content_image/News/News-2022-09-24-19:30:59.jpg
Keywords: നൈജീ
Content: 19717
Category: 18
Sub Category:
Heading: നാലാമത് ഫിയാത്ത് ഇന്റർനാഷണൽ ജിജിഎം മിഷൻ കോൺഗ്രസ് ഔദ്യോഗിക ലോഗോ പുറത്തിറക്കി
Content: തൃശൂർ: ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 4-ാമത് ഇന്റർനാഷണൽ ജി ജി എം ( ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ ) മിഷൻ കോൺഗ്രസ് തൃശൂർ ജെറുസലേം റിട്രീറ്റ് സെന്ററിൽ 2023 ഏപ്രിൽ 19 മുതൽ 23 വരെ നടക്കും. മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ ടോണി നീലങ്കാവിൽ എന്നിവർ ചേർന്ന് സംയുക്തമായി നിർവഹിച്ചു. ചടങ്ങിൽ ഫിയാത്ത് മിഷൻ ചെയർമാൻ ബ്ര. സീറ്റ്ലി ജോർജ്, മിഷൻ കോൺഗ്രസ് കോർഡിനേറ്റർ സിജോ ഔസേഫ് എന്നിവർ സന്നിഹിതരായിരുന്നു. കേരള സഭാമക്കളിൽ മിഷൻ ചൈതന്യം സൃഷ്ടിക്കാനായി കേരളത്തിന് അകത്തും പുറത്തുമുള്ള മിഷൻ പ്രവർത്തനങ്ങളെയും മിഷൻ സഭാ വിഭാഗങ്ങളെയും മിഷൻ പ്രവർത്തകരെയും ഒരു കുടക്കീഴിൽ പരിചയപ്പെടുത്തുന്നു എന്നതാണ് ജി ജി എം മ്മിന്റെ ഏറ്റവും വലിയ സവിശേഷത. ദൈവ നിവേശിതമായി എഴുതപ്പെട്ട വചനമായ ബൈബിളിലൂടെ ലോകത്തിലുള്ള സകലരും യേശുവിനെ അറിയുക ഒപ്പം, മിഷൻ പ്രവർത്തനങ്ങളിലൂടെ മിഷനറിയായി ജീവിക്കുക എന്ന ആശയമാണ് ജിജിഎംമ്മിന്റെ ലോഗോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് മിഷൻ ജി ജി എം മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. കോവിഡിന്റെ സാഹചര്യമായതിനാൽ കഴിഞ്ഞ 2 വർഷങ്ങളിൽ ജി ജി എം നടത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വളരെ വിപുലമായ മിഷൻ പരിപാടികളാണ് 2023 വർഷത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ വ്യത്യസ്‍ത വിഭാഗങ്ങളിലായിട്ടായിരിക്കും പരിപാടികൾ. ഇന്ത്യയിൽ നിന്നും ഇന്ത്യക്ക് പുറത്തു നിന്നുമായി ഇരുപതോളം ബിഷപ്പുമാർ മിഷൻ കോൺഗ്രസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മുൻ വർഷങ്ങളിലെപോലെ രാജ്യത്തിൻറെ വിവിധ മിഷൻ പ്രദേശങ്ങളെ പരിചയപ്പെടുത്തുന്ന മിഷൻ എക്സിബിഷൻസ്, മിഷൻ ധ്യാനങ്ങൾ, മിഷൻ ഗാതറിംഗ്‌സ് എന്നിവയെല്ലാം നാലാമത് ജി ജി എം മിഷൻ കോൺഗ്രസിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. മിഷൻ കോൺഗ്രസിന്റെ ഭാഗമായിട്ടുള്ള പൊതുവായ മധ്യസ്ഥ പ്രാർത്ഥന തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ ആരംഭിച്ചു. ദിവസവും കാലത്ത് 10 മണി മുതൽ ഉച്ചതിരിഞ്ഞ് 5 മണി വരെ ദിവ്യകാരുണ്യ സന്നിധിയിൽ ആർക്കും വന്ന് പ്രാർത്ഥിക്കാവുന്നതാണ്. * കൂടുതൽ വിവരങ്ങൾക്ക്': 8893553035
Image: /content_image/India/India-2022-09-25-07:06:21.jpg
Keywords: ഫിയാത്ത
Content: 19718
Category: 18
Sub Category:
Heading: അഞ്ചു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന ലോഗോസ് ബൈബിൾ ക്വിസ് ഇന്ന്
Content: കൊച്ചി: കെസിബിസി ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന 21-ാമത് ലോഗോസ് ബൈബിൾ ക്വിസ് ഇന്നു നടക്കും, ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമെന്നറിയപ്പെടുന്ന ലോഗോസ് ബൈബിൾ ഉച്ചക്ക് 2 മുതൽ 3.30വരെയാണു നടക്കുക. 4.90 ലക്ഷം പേരാണ് ഇക്കുറി പരീക്ഷയിൽ പങ്കെടുക്കുന്നത്. അരലക്ഷത്തിലധികം പേർ പരീക്ഷയെഴുതുന്ന എറണാകുളം അങ്കമാലി അതിരൂപതയാണ് രജിസ്ട്രേഷനകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളതെന്നു കെസിബിസി ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട് അറിയിച്ചു. തൃശൂർ അതിരൂപതയും പാലാ രൂപതയും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരാണ്. ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്നത് കുറവിലങ്ങാട് മർത്തമറിയം പള്ളിയും, രണ്ടാം സ്ഥാനം എഴുപുന്ന രസെന്റ് റാഫേൽ പള്ളിയുമാണ്. ലോഗോസ് ക്വിസിന്റെ സെമിഫൈനൽ മത്സരങ്ങൾ നവംബർ ആറിനും പ്രതിഭാമത്സരങ്ങൾ നവംബർ 18,24 തീയതികളിലും പാലാരിവട്ടം പിഒസിയിൽ നടക്കും.
Image: /content_image/India/India-2022-09-25-07:20:51.jpg
Keywords: ലോഗോസ്
Content: 19719
Category: 1
Sub Category:
Heading: കത്തോലിക്ക സഭ രാജ്യത്തു നേരിടുന്ന വിവിധ പ്രതിസന്ധികൾ വിവരിച്ച് കാമറൂൺ ബിഷപ്പ്
Content: യൊണ്ടേ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ കത്തോലിക്ക സഭ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് യൊണ്ടേ പ്രവിശ്യയിലെ ബാഫിയ രൂപത മെത്രാനായ ബിഷപ്പ് ഇമ്മാനുവല്‍ ഡാസ്സി നല്‍കിയ അഭിമുഖം കാമറൂണിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ നേര്‍സാക്ഷ്യമാകുന്നു. ഇദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ബിഷപ്പ് ജീന്‍-മേരി ബെനോയിറ്റ് ബാല കൊല്ലപ്പെട്ടിടത്താണ് ഇദ്ദേഹം ഇപ്പോള്‍ സഭയെ നയിക്കുന്നത്. ഇമ്മാനുവല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആദ്യ ആഫ്രിക്കന്‍ മെത്രാനായ ഡാസ്സി ‘ഐ.മീഡിയ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആംഗ്ലോഫോണ്‍ പ്രതിസന്ധി സാരമായി ബാധിച്ച കാമറൂണിലെ കത്തോലിക്ക സഭ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിവരിച്ചത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍, വടക്ക് - പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. 2016-ല്‍ അഭിഭാഷകരും, അധ്യാപകരും നടത്തിയ ഒരു പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ്‌ ആംഗ്ലോഫോണ്‍ പ്രതിസന്ധി ഒരു സായുധ യുദ്ധമായി രൂപം പ്രാപിച്ചത്. ഈ സംഘര്‍ഷം ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, ലക്ഷകണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി. പ്രതികൂലമായ സാഹചര്യങ്ങൾക്കിടയിലും പൂര്‍ണ്ണ സമ്മതത്തോടെയാണ് താന്‍ ഈ പദവി സ്വീകരിച്ചതെന്നും, തനിക്ക് നിരവധി ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017 മെയ് 31-ന് കാണാതാവുകയും പിന്നീട് സനാഗാ നദിയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്ത തന്റെ മുന്‍ഗാമിയുടെ മരണം സംബന്ധിച്ച അന്വേഷണത്തേക്കുറിച്ചുള്ള ചോദ്യത്തിന്, ബിഷപ്പ് മുങ്ങിമരിച്ചതാണെന്ന് കേസ് കൈകാര്യം ചെയ്യുന്ന യൊണ്ടേയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും, ജുഡീഷ്യല്‍ അതോറിറ്റിയും പറയുന്നുണ്ടെങ്കിലും സത്യത്തില്‍ അതൊരു കൊലപാതകം തന്നെയാണെന്നാണ് ബിഷപ്പ് ഇമ്മാനുവല്‍ ഡാസ്സി പറഞ്ഞത്.ബിഷപ്പ് ബാലയുടെ കൊലപാതകം വിശ്വാസികളെ കാര്യമായി ബാധിച്ചു. രൂപത മുഴുവന്‍ സന്ദര്‍ശിക്കുക എന്ന മാരത്തോണ്‍ പദ്ധതിയിലാണ് താനിപ്പോഴെന്നും, മോശം കാലാവസ്ഥ കാരണം ചെളിയും കുഴികളും നിറഞ്ഞ സ്ഥലങ്ങളിലൂടെ നടന്നോ, മോട്ടോര്‍ സൈക്കിളിലൂടെയോ വേണം തന്റെ രൂപതയിലെ 41 ഇടവകകളും സന്ദര്‍ശിക്കേണ്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. വിവാഹിതരെ തിരുപ്പട്ടത്തിന് അനുവദിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, ഇത് തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്നും ദൈവകൃപയാല്‍ കാമറൂണില്‍ സമര്‍പ്പിതര്‍ക്ക് കുറവില്ലെന്നുമായിരുന്നു മറുപടി. ആംഗ്ലോഫോണ്‍ പ്രതിസന്ധിയേക്കുറിച്ചും അദ്ദേഹം ആവർത്തിച്ചു. ആംഗ്ലോഫോണ്‍ ക്രൈസിസ് എല്ലാവരേയും ബാധിച്ചു. ആംഗ്ലോഫോണ്‍ മേഖലയിലുള്ള മെത്രാന്‍മാരാണ് പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളെന്നും കൂട്ടിച്ചേര്‍ത്തു. വിഘടനവാദികളുമായി ചര്‍ച്ച നടത്തിയാല്‍ തങ്ങള്‍ വിഘടന വാദികളെ സഹായിക്കുകയാണെന്ന്‍ സര്‍ക്കാരും, സര്‍ക്കാരുമായി ചര്‍ച്ച നടത്തിയാല്‍ സര്‍ക്കാരിനെ സഹായിക്കുകയാണെന്ന് വിഘടന വാദികളും കരുതുന്നതെന്നു അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ ആഴ്ച വൈദികർ അടക്കം എട്ടോളം പേരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. അവർ ഇപ്പോഴും തടങ്കലിലാണ്.
Image: /content_image/News/News-2022-09-25-08:12:30.jpg
Keywords: കാമറൂ
Content: 19720
Category: 1
Sub Category:
Heading: കസ്റ്റഡിയിലെടുത്ത സുവിശേഷ പ്രഘോഷകരെ മോചിപ്പിക്കാൻ ചൈനയോട് ആവശ്യപ്പെട്ട് സന്നദ്ധ സംഘടന
Content: യൂനാൻ (ചൈന): ക്രൈസ്തവ കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത സുവിശേഷപ്രഘോഷകരെ മോചിപ്പിക്കാൻ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് എന്ന സന്നദ്ധ സംഘടന ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടു. മ്യാൻമറിന് സമീപമുള്ള യൂനാൻ പ്രവിശ്യയിൽ ഓഗസ്റ്റ് ആദ്യം മുതൽ തടങ്കലിൽവെച്ചിരിക്കുന്ന അഞ്ച് സുവിശേഷപ്രഘോഷകരെ മോചിപ്പിക്കാൻ ആണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. നുൻജിയാങ് പ്രവിശ്യയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത്, സുവിശേഷപ്രഘോഷകർ കൂട്ടായ്മ സംഘടിപ്പിക്കുകയും, യുവജനങ്ങൾക്ക് സംഗീത പരിശീലനം നൽകുകയും ചെയ്തിരിന്നു. ഇതാണ് അവരെ കസ്റ്റഡിയിൽ എടുക്കാൻ കാരണമെന്നു ക്രിസ്ത്യൻ സോളിഡാരിറ്റി ആരോപിച്ചു. സുവിശേഷ പ്രഘോഷകനായ വാൻ ഷുൻപിങും പോലീസ് പിടികൂടിയ അഞ്ചുപേരിൽ ഉൾപ്പെടുന്നു. ഇതിനിടയിൽ സെപ്റ്റംബർ പതിനാറാം തീയതി രണ്ടു കുട്ടികളുള്ള ഷുൻപിങിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാൻ വേണ്ടിയുളള അനുമതി അധികൃതരോട് പോലീസ് തേടി. അനധികൃതമായ യോഗം നടത്തി എന്ന കുറ്റം ചുമത്തമെന്നാണ് അവർ ആവശ്യപ്പെടുന്നത്. സമാധാനപരമായി വിശ്വാസം പിന്തുടർന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ വ്യവസ്ഥകൾ ഇല്ലാതെ, ഉടനെ തന്നെ വെറുതെ വിടണമെന്ന് ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവി വഹിക്കുന്ന സ്കോട്ട് ബോവർ പറഞ്ഞു. ഇത്തരം ഒരു നടപടി സ്വീകാര്യമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ അടക്കം അവസരം കിട്ടുമ്പോൾ ശബ്ദമുയർത്തി ചൈനയോട് വ്യക്തമാക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി, മതങ്ങളെയും, വിശ്വാസത്തെയും അടിച്ചമർത്താനുള്ള ശ്രമമാണോ ഇപ്പോൾ നടക്കുന്നതെന്ന് തങ്ങൾക്ക് സംശയമുണ്ടെന്ന് സ്കോട്ട് ബോവർ കൂട്ടിച്ചേർത്തു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രൈസ്തവർ കൂടുതലായി താമസിക്കുന്ന പ്രവിശ്യയാണ് നുൻജിയാങ്. എന്നാൽ ക്രൈസ്തവരെ തടങ്കലിൽവെച്ച്, വിദേശ മിഷ്ണറിമാരുടെ സ്വാധീനത്തെ ഇല്ലാതാക്കാൻ ചൈനീസ് അധികൃതർ നിരവധി നാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2022-09-25-17:22:58.jpg
Keywords: സുവിശേഷ
Content: 19721
Category: 1
Sub Category:
Heading: കാമറൂണിൽ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: റോം: തെക്കുപടിഞ്ഞാറൻ കാമറൂണിൽ തട്ടിക്കൊണ്ടുപോയ വൈദികര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക വിശ്വാസികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. അഞ്ച് വൈദികരും ഒരു കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെ മാംഫെ രൂപതയിൽ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായുള്ള കാമറൂണിലെ ബിഷപ്പുമാരുടെ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നതായി ഇന്നലെ സെപ്തംബർ 25-ന് പാപ്പ പറഞ്ഞു. 2017 മുതൽ ആഭ്യന്തരയുദ്ധം തുടരുന്ന കാമറൂണിന് കർത്താവ് സമാധാനം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും തെക്കൻ ഇറ്റാലിയൻ നഗരമായ മറ്റെരയിൽ നടന്ന ദിവ്യബലിയുടെ അവസാനത്തിൽ നടത്തിയ പ്രസംഗത്തിൽ പാപ്പ പറഞ്ഞു. സെപ്തംബർ 16-ന് രാത്രിയാണ് കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കി തോക്കുധാരികൾ ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് കാമറൂണിലെ കത്തോലിക്കാ ബിഷപ്പുമാർ പ്രസ്താവനയിലൂടെ നേരത്തെ ആവശ്യപ്പെട്ടിരിന്നു. മോചനത്തിനായി അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുവെങ്കിലും സഭാനേതൃത്വം ഇത് പൂര്‍ണ്ണമായി തള്ളികളഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍ പതിവ് സംഭവമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മോചനദ്രവ്യം നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. 'ആംഗ്ലോഫോൺ ക്രൈസിസ്' എന്നറിയപ്പെടുന്ന ആഭ്യന്തരയുദ്ധമാണ് കാമറൂണിന്റെ സമാധാനം നശിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള സായുധ വിഘടനവാദികൾ സർക്കാർ സേനയ്‌ക്കെതിരായ പ്രക്ഷോഭത്തിൽ അണിനിരക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് ഇവരുടെ അതിക്രമത്തിന് ഇരകളാകുന്നത്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ജീവിതം സമർപ്പിച്ച മിഷ്ണറിമാർക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ പതിവാകുകയാണെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു. തീപിടിത്തത്തിനുശേഷം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ കൂടാരത്തിൽ നിന്ന്‍ യാതൊരു കേടുപാടും കൂടാതെ തിരുവോസ്തി കണ്ടെത്തിയിരിന്നു.
Image: /content_image/News/News-2022-09-26-08:19:48.jpg
Keywords: കാമ
Content: 19722
Category: 1
Sub Category:
Heading: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പ്രോലൈഫ് ആക്ടിവിസ്റ്റിന് പിന്തുണയുമായി ജനങ്ങൾ
Content: വാഷിംഗ്ടൺ ഡിസി: പുരുഷന്മാർക്ക് വേണ്ടിയുള്ള ക്രിസ്ത്യൻ മൂവ്മെന്റായ 'ദ കിംഗ്സ് മെൻ' എന്ന മിനിസ്ട്രിയുടെ സ്ഥാപകൻ മാർക്ക് ഹുക്കിനെ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്ത്. കത്തോലിക്ക വിശ്വാസിയും, ഏഴു കുട്ടികളുടെ പിതാവുമായ മാർക്കിന്റെ കുടുംബത്തിന് സഹായം നൽകാൻ ആരംഭിച്ച ഓൺലൈൻ ഫണ്ട് ശേഖരണം വഴി ഇതുവരെ ഒരു ലക്ഷത്തിഇരുപത്തിയാറായിരം ഡോളറാണ് ലഭിച്ചത്. ആരംഭ ഘട്ടത്തിൽ മുപ്പതിനായിരം ഡോളറിനു വേണ്ടിയായിരുന്നു ഫണ്ട് ശേഖരണം. ഫിലാഡൽഫിയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുൻപിൽവെച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളുമായി നടത്തിയ വാക്കേറ്റമാണ് മാർക്ക് ഹുക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്നയാൾ അസഭ്യം പറഞ്ഞപ്പോൾ, മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി മാർക്ക് തള്ളി മാറ്റുകയായിരുന്നുവെന്ന് കുടുംബത്തിൻറെ വക്താവ് ബ്രയാൻ മിഡിൽടൺ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ക്ലിനിക്കിനു മുൻപിൽ സ്ഥിരമായി മാർക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തുമായിരുന്നു. അന്നേദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരു വീഡിയോയിൽ ചിത്രീകരിക്കപ്പെട്ടിരുന്നുവെന്നും, അത് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും മിഡിൽടൺ പറഞ്ഞു. നഗരത്തിലെ പോലീസും, ജില്ലയിലെ അറ്റോർണിയും കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച സംഭവത്തിൽ സംസ്ഥാനത്തെ മുൻസിപ്പൽ കോടതിയിൽ പരാതിക്കാരനായ വ്യക്തി വ്യക്തിപരമായി ഒരു ക്രിമിനൽ ആരോപണം ഉന്നയിച്ചു കൊണ്ടുള്ള പരാതി നൽകുകയായിരുന്നു. എന്നാൽ കോടതിയിൽ അയാൾ ഹാജരാകാത്തത് മൂലം ജൂലൈ മാസം കേസ് തള്ളി പോയി. കുറച്ചു ദിവസങ്ങൾക്ക് ശേഷം മാർക്ക് ഹുക്കിന്റെ മേൽ ഫെഡറൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎസ് അറ്റോർണിയുടെ ഓഫീസിൽ നിന്നും കത്ത് ലഭിക്കുകയായിരിന്നു. തന്റെ അറ്റോർണിയുടെ സഹായത്തോടെ അവരെ ബന്ധപ്പെടാൻ മാർക്ക് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഈ മാസം ഇരുപത്തിമൂന്നാം തീയതി 15 വാഹനങ്ങളിലായി 25 ഉദ്യോഗസ്ഥരാണ് മാർക്കിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലേക്ക് ഇരച്ചുകയറിയത്. കുട്ടികളുടെ മേൽ ഉൾപ്പെടെ അഞ്ച് തോക്കുകൾ ഉദ്യോഗസ്ഥർ ചൂണ്ടിയിരുന്നതായി മാർക്ക് ഹുക്കിന്റെ ഭാര്യ റയാൻ മേരി പറഞ്ഞു. കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ 11 വർഷം ജയിൽ ശിക്ഷ ഹുക്കിനു കിട്ടാൻ സാധ്യതയുണ്ട്. ഇതുകൂടാതെ വലിയൊരു തുക പിഴയായും നൽകേണ്ടിവരും. അടുത്തിടെ രാജ്യത്തുടനീളം നിരവധി പ്രൊലൈഫ് ക്ലിനിക്കുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ കേസുകളിൽ ഒന്നും തന്നെ എഫ്ബിഐ അറസ്റ്റുകൾ നടത്തിയിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തിൽ ഭ്രൂണഹത്യ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നീതിന്യായ വകുപ്പിന് രണ്ടു നിലപാടുണ്ടെന്നതു ശരിവെയ്ക്കുകയാണെന്ന് നിരീക്ഷകർ പറയുന്നു.
Image: /content_image/News/News-2022-09-26-08:25:19.jpg
Keywords: പ്രോലൈ