Contents

Displaying 19341-19350 of 25044 results.
Content: 19733
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോസഫ് സെന്നിന് പിന്തുണയുമായി കത്തോലിക്ക നേതാക്കളും മനുഷ്യാവകാശ പ്രമുഖരും
Content: റോം: ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ നിയമപരമായ ചിലവുകള്‍ വഹിക്കുവാന്‍ രൂപീകരിച്ച ‘612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ എന്ന മാനുഷിക ദുരിതാശ്വാസ നിധി ചൈനീസ് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന കുറ്റത്തിന് വിചാരണ നേരിടുന്ന ഹോങ്കോങ്ങ് രൂപതയുടെ മുന്‍ മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെയുള്ള 6 പേരുടെ വിചാരണ ആരംഭിക്കുവാനിരിക്കേ, മുന്‍ മെത്രാന് പിന്തുണയുമായി കത്തോലിക്കാ നേതാക്കളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി, കര്‍ദ്ദിനാള്‍ ലുഡ്വിഗ് മുള്ളര്‍, കര്‍ദ്ദിനാള്‍ ചാള്‍സ് ബോ, ആർച്ച് ബിഷപ്പ് സാല്‍വത്തോര്‍ കൊര്‍ഡിലിയോണ്‍, ബിഷപ്പ് തോമസ്‌ ടോബിന്‍, ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ്, ബിഷപ്പ് അത്തനേഷ്യസ് ഷ്നീഡര്‍, ഫാ. ബെനഡിക്ട് കീലി തുടങ്ങിയ കത്തോലിക്ക നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡേവിഡ് ആള്‍ട്ടണ്‍, ബെനഡിക്ട് റോജെഴ്സ്, പോള്‍ മാര്‍ഷല്‍ ഉൾപ്പെടെ നിരവധി പേരുമാണ് കര്‍ദ്ദിനാളിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. കര്‍ദ്ദിനാള്‍ സെന്‍ ദൈവത്തിന്റെ മനുഷ്യനാണെന്നും ക്രിസ്തുവിന്റെ സ്നേഹത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണെന്നും വിശുദ്ധ ഡോണ്‍ ബോസ്കോയേപ്പോലെ അഗാധമായ സ്നേഹമുള്ള അദ്ദേഹത്തെ ക്രിസ്തു തന്നെയാണ് തന്റെ പുരോഹിതനായി തിരഞ്ഞെടുത്തതെന്നും ജനതകളുടെ സുവിശേഷവത്കരണത്തിനുള്ള തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ഇറ്റാലിയന്‍ വാര്‍ത്താ പത്രമായ അവെന്നൈറിനോട് പ്രതികരിച്ചു. ‘ചൈനയില്‍ വിചാരണ നേരിടുവാന്‍ പോകുന്ന കര്‍ദ്ദിനാള്‍ സെന്നിനെ നമ്മുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം, ചൈനയിലെ സഭ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക’ എന്ന് ബിഷപ്പ് തോമസ്‌ ടോബിന്‍ ട്വീറ്റ് ചെയ്തു. </p><blockquote class="twitter-tweet"><p lang="en" dir="ltr">Mary, Untier of Knots, against all odds we ask you to intercede for our brother Cardinal Zen, that justice might be done and his heart consoled. <a href="https://t.co/UZTbjZvDrY">pic.twitter.com/UZTbjZvDrY</a></p>&mdash; Archbishop Salvatore J. Cordileone (@ArchCordileone) <a href="https://twitter.com/ArchCordileone/status/1574450248516337664?ref_src=twsrc%5Etfw">September 26, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “സഹോദരനായ കര്‍ദ്ദിനാള്‍ സെന്നിന് നീതി ലഭിക്കുവാനും അദ്ദേഹത്തിന്റെ ഹൃദയത്തെ സാന്ത്വനപ്പെടുത്തുവാനും കുരുക്കകളഴിക്കുന്ന പരിശുദ്ധ കന്യകാ മാതാവേ, അങ്ങയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു” എന്ന പ്രാര്‍ത്ഥനയാണ് സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ പങ്കുവെച്ചിരിക്കുന്നത്. അധികാര കേന്ദ്രീകൃതമായ ഈ ലോകത്ത് സഭക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്നും, എങ്ങിനെ ബെയ്ജിംഗിനെ വിമര്‍ശിക്കാതിരിക്കുമെന്നുമാണ് വിശ്വാസ തിരുസംഘത്തിന്റെ മുന്‍തലവനായ കര്‍ദ്ദിനാള്‍ മുള്ളര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സസ് ഫെഡറേഷന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോയും കര്‍ദ്ദിനാള്‍ സെന്നിന് പിന്തുണച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. കര്‍ദ്ദിനാള്‍ സെന്‍ സ്വാതന്ത്ര്യത്തിന്റെ പോരാളിയാണെന്നും, അദ്ദേഹം രക്തസാക്ഷികളുടെ ഉള്‍പ്പെട്ടു കഴിഞ്ഞുവെ ന്നുമാണ് നസറായന്‍.ഓര്‍ഗ് എന്ന സൈറ്റിന്റെ സ്ഥാപകനായ ഫാ. ബെനഡിക്ട് കീലി പറയുന്നത്. നല്ല കാര്യത്തിനായി സമാധാനപരമായി ധനസമാഹരണം നടത്തിയതിനാണ് കര്‍ദ്ദിനാള്‍ സെന്‍ വിചാരണ നേരിടുന്നതെന്ന് റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തെക്ക്, തെക്ക്-കിഴക്കന്‍ ആക്ഷന്‍ ടീമിന്റെ ഡയറക്ടറായ പോള്‍ മാര്‍ഷല്‍ ചൂണ്ടിക്കാട്ടി. ഡേവിഡ് ആള്‍ട്ടണ്‍, ബെനഡിക്ട് റോജേഴ്സ്, പോള്‍ മാര്‍ഷല്‍ തുടങ്ങിയവർ ഉൾപ്പെടെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും കര്‍ദ്ദിനാള്‍ സെന്നിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
Image: /content_image/News/News-2022-09-27-20:48:05.jpg
Keywords: ചൈനീസ്, ചൈന
Content: 19734
Category: 18
Sub Category:
Heading: ഞായറാഴ്ച സ്കൂളുകൾക്കു പ്രവൃത്തിദിനമാക്കാൻ വീണ്ടും സർക്കാർ നീക്കം
Content: കൊച്ചി: ക്രൈസ്തവർ പരിപാവനമായി കാണുകയും വിദ്യാർത്ഥികൾ വിശ്വാസ പരിശീലനം നടത്തുകയും ചെയ്യുന്ന ഞായറാഴ്ച സ്കൂളുകൾക്കു പ്രവൃത്തിദിനമാക്കാൻ വീണ്ടും സർക്കാർ നീക്കം. ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ച വിദ്യാർഥികളും അധ്യാപക രും സ്കൂളുകളിലെത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഓരോ ക്ലാസിലും ഒക്ടോബർ രണ്ടിനു ബോധവത്കരണ ക്ലാസ് നടത്താനാണു നിർദേശം. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളുകളിലെത്തി ഈ ക്ലാസുകളിൽ പങ്കെടുക്കണമെന്നു നിർദേശമുണ്ട്. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ സ്കൂളുകളിലെത്തി. സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളിലെ എൽപി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ മുഴുവൻ സ്കൂളുകളിലും ബോധവത്കരണ ക്ലാസുകൾ നടത്തേണ്ടതുണ്ട്. ഒന്നര മണിക്കൂറിൽ കുറയാത്ത ക്ലാസുകളാണ് ഓരോ സ്കൂളിലും നടത്തേണ്ടത്. അതതു ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലാസ് നയിക്കണം. ഇതിനായി ബ്ലോക്ക് റിസോഴ്സ് സെന്റർ തലത്തിൽ അധ്യാപകർക്ക് പരിശീലനം നൽകിക്കഴി ഞ്ഞു. ഇന്നലെ രണ്ടു ഘട്ടങ്ങളിലായാണ് അർധദിന പരിശീലനം നൽകിയത്. അതതു ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലാസ് നയിക്കണം. ഇതിനായി ബ്ലോക്ക് റിസോഴ്സ് സെന്റർ തലത്തിൽ അധ്യാപകർക്ക് പരിശീലനം നൽകിക്കഴി ഞ്ഞു. ഇന്നലെ രണ്ടു ഘട്ടങ്ങളിലായാണ് അർധദിന പരിശീലനം നൽകിയത്. ക്രൈസ്തവർ ദിവ്യബലി ഉൾപ്പെടെയുള്ള ആരാധനാവശ്യങ്ങൾക്കും വിശ്വാസ പരിശീ ലന പ്രവർത്തനങ്ങൾക്കുമായി നീക്കിവയ്ക്കുന്ന ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നു പ്രതിഷേധം ഉയർന്നിരുന്നു. നേരത്തേ പല ഞായറാഴ്ചകളിലും പ്രവൃത്തിദിനമാക്കിക്കൊണ്ടു സർക്കാർ ഉത്തരവിറങ്ങിയപ്പോൾ വിവിധ കത്തോലിക്കാ രൂപതകളിൽ വലിയ എതിർപ്പ് ഉയർന്നിരുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ യജ്ഞത്തിനായും ഞായറാഴ്ചകൾ പ്രവൃത്തിദിനമാക്കിയിരുന്നു.
Image: /content_image/India/India-2022-09-28-11:01:36.jpg
Keywords: ഞായറാഴ്ച
Content: 19735
Category: 4
Sub Category:
Heading: കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രത്തിന്റെ കഥ അറിയാമോ?
Content: ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augsburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Untier of Knots). ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നിടു മെത്രാനായപ്പോൾ ലാറ്റിൻ അമേരിക്കയിൽ കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. വോൾഫ്ഗാങ്ങ് ലാംഗെൻമാന്റൽ (1568-1637) എന്ന ഒരു ജർമ്മൻകാരൻ്റെ ജീവിതകഥയുമായി കൂട്ടുപിടഞ്ഞു കിടക്കുന്നതാണ് കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ. വോൾഫ്ഗാങ്ങും ഭാര്യ സോഫിയും മാതൃകപരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരായിരുന്നു. 1612 ആയപ്പോഴേക്കും ആ ദാമ്പത്യ ബന്ധത്തിൽ ചില വിള്ളലുകൾ വീഴാൻ തുടങ്ങി. ഒരു വേള വിവാഹമോചനത്തിന്റെ വക്കുവരെ എത്തി. ദാമ്പത്യം സംരക്ഷിക്കാനായി വോൾഫ്ഗാങ്ങ് ഔഗ്സ്ബുർഗിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള ഇംഗോൾസ്റ്റാഡ് സർവ്വകലാശാലയിലെ അധ്യാപകനായിരുന്ന ഈശോസഭാ വൈദീകൻ ഫാദർ ജേക്കബ് റേമിനെ സന്ദർശിക്കാൻ തീരുമാനിച്ചു. തീക്ഷ്ണമതിയായ വോൾഫ്ഗാങ്ങ് 28 ദിവസത്തിനിടയിൽ നാല് തവണ ഫാ. റേമിനെ സന്ദർശിക്കുകയും വിശുദ്ധനായ ആ വൈദീകനിൽ നിന്നു ഉപദേശം സ്വീകരിക്കുകയും ചെയ്തു. മാതൃഭക്തനായിരുന്ന റേമച്ചൻ ജ്ഞാനത്തിലും അസാധാരണമായ ബുദ്ധി വൈഭവത്തിലും പ്രശസ്തനായിരുന്നു. ഒരിക്കൽ പരിശുദ്ധ മറിയത്തിൻ്റെ പ്രത്യക്ഷീകരണം റേമച്ചൻ അനുഭവിച്ചതായി പറയപ്പെടുന്നു. ഈ ദർശനത്തിൽ “അമ്മ മൂന്നു പ്രാവശ്യം സ്‌തുത്യര്‍ഹവതി” Mother Thrice Admirable” എന്ന വാചകം പ്രത്യക്ഷപ്പെട്ടു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ തവണ കാണുമ്പോഴും വോൾഫ്ഗാംങ്ങു ഫാദർ റേമും കന്യാമറിയത്തിൻ്റെ മുമ്പിൽപ്പോയി പ്രാർത്ഥിക്കുക പതിവായിരുന്നു. അവരുടെ കൂടിക്കാഴ്ചയുടെ അവസാന ദിനം കൃത്യമായി പറഞ്ഞാൽ 1615 സെപ്റ്റംബർ 28-ന് റേമച്ചൻ ആശ്രമ ചാപ്പലിൽ മഞ്ഞു മാതാവിൻ്റെ ചിത്രത്തിനു മുമ്പിൽ പ്രാർത്ഥിക്കുകയായിരുന്നു. രണ്ടുപേരും പരസ്പരം കണ്ടപ്പോൾ വോൾഫ്ഗാങ്ങ് തന്റെ വിവാഹ റിബൺ റേമച്ചനു നൽകി. . പ്രാർത്ഥനയോടെ ആ വന്ദ്യ വൈദീകൻ വിവാഹ റിബൺ മാതൃസന്നിധിയിലേക്കു ഉയർത്തി, അത്ഭുതമെന്നു പറയട്ടെ റിബണിന്റെ കെട്ടുകൾ ഓരോന്നായി സ്വയം അഴിഞ്ഞു, അതിൻ്റെ നിറം വെളുത്തതായി. ഈ സംഭവത്തിനു ശേഷം വോൾഫ്ഗാങ്ങും സോഫിയയും തങ്ങളുടെ വിവാഹമോചനം തീരുമാനം ഉപേക്ഷിക്കുകയും വിശ്വസ്ത ദമ്പതികളായി തുടരുമെന്നു മാതൃസന്നിധിയിൽ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വർഷങ്ങൾ കടന്നു പോയി വോൾഫ്ഗാങ്ങിൻ്റെ കൊച്ചുമകൻ ഹിരോണിമസ് അംബ്രോസിയസ് ലാംഗെൻമാന്റൽ (1666-1709 ) വൈദീകനും കാനൻ നിയമ പണ്ഡിതനുമായി. 1700 ൻ്റെ ആദ്യ വർഷങ്ങളിൽ ഔഗ്സ്ബർഗിലെ ആം പെർലാഹിലുള്ള വിശുദ്ധ പത്രോസിൻ്റെ പള്ളിക്ക് ഒരു ബലിപീഠം ദാനം ചെയ്യാൻ ഹിരോണിമസച്ചൻ്റെ കുടുംബം തീരുമാനിച്ചു. അത്തരം സംഭാവനകൾ അക്കാലത്ത് ഒരു സാധാരണ പാരമ്പര്യമായിരുന്നു. ബലിപീഠം “സത് ഉപദേശത്തിൻ്റെ മാതാവിനു” സമർപ്പിക്കകപ്പെട്ടതായിരുന്നു. ബലിപീഠത്തിൽ ചിത്രരചന നടത്താൻ നിയോഗിച്ചത് ജോഹാൻ മെൽച്ചിയർ ജോർജ്ജ് ഷ്മിറ്റഡനർ (Johann Melchior Georg Schmittdner എന്ന ചിത്രകാരനെയാണ്. വോൾഫ്ഗാങ്ങ് , സോഫി, ഫാ. റേമം എന്നിവരുടെ കഥയെ അടിസ്ഥാനമാക്കിയാണ് ജോഹാൻ പെയിന്റിംഗ് നടത്തിയത് . അതിനാലാണു, വിവാഹജീവിതത്തിന്റെ റിബണിന്റെ കെട്ടുകൾ അഴിക്കുന്ന കന്യാമറിയത്തെ കോ ജോഹാൻ ചിത്രീകരിച്ചിരിക്കുന്നത്. അമലോത്ഭവയായ കന്യകാ മറിയം സർപ്പത്തെ തൻ്റെ പാദങ്ങൾക്കടിയിൽ ചതച്ചുകൊല്ലുന്നു . പാപത്തിൻ്റെ കണിക പോലും ഏൽക്കാത്ത മറിയമാണ് സാത്താനെതിരായുള്ള പോരാട്ടത്തിലെ ശാശ്വത എതിരാളി. ചിത്രത്തിലെ പ്രാവ് മറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ് എന്നതിൻ്റെ സൂചനയാണ്. അമ്മയെ സഹായിക്കാൻ ദൂതന്മാരുണ്ട്, ഒരാൾ നമ്മുടെ ജീവിതത്തിന്റെ കെട്ടുകൾ അടങ്ങിയ റിബൺ മറിയത്തിനു സമർപ്പിക്കുമ്പോൾ, മറ്റൊരു മാലാഖ കെട്ടുകളഴിച്ച റിബൺ മറിയത്തിൽ നിന്നു സ്വീകരിക്കുന്നു. ചിത്രത്തിനടിയിലായി ആകുലനായ വോൾഫ്ഗാങ്ങിനെ മുഖ്യദൂതനായ റാഫേൽ സന്യാസാശ്രമത്തിലേക്കു നയിക്കുന്നതിനെ ചിത്രീകരിച്ചിരിക്കുന്നു. കാലക്രമേണ, ലാംഗെൻമാന്റൽ കുടുംബത്തിന്റെ കഥ ആളുകൾ മറന്നു തുടങ്ങിയെങ്കിലും ഔഗ്സ്ബർഗിലെ ആം പെർലാഹിലുള്ള വി. പത്രോസിൻ്റെ ദൈവാലയത്തിൽ കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നു. . കുറച്ച് വർഷങ്ങൾ അതേ നഗരത്തിലെ കർമ്മലീത്താ മഠത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ സ്ഥാനം യുദ്ധങ്ങളും വിപ്ലവങ്ങളും അതിജീവിച്ച ഈ മാതൃചിത്രം ഇന്നും അനേകരുടെ അഭയമാണ്. ദാമ്പത്യ ജീവിതത്തിൻ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പ്രത്യേക മധ്യസ്ഥയാണ് കുരുക്കഴിക്കുന്ന മാതാവ്. #{blue->none->b->കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന ‍}# കന്യകാമറിയമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കര്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ, ഞാൻ എത്ര നിസ്സഹായനാണെന്നു നീ അറിയുന്നു എന്റെ വേദന നീ ഗ്രഹിക്കുന്നു. ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, എന്റെ ജീവിതത്തിന്റെ നാട ഞാൻ നിന്നെ ഭരമേല്പിക്കുന്നു. നിയാകുന്നു എന്റെ ശരണം. തിന്മപെട്ട ശക്തികൾക്കെ അത് നിന്നിൽനിന്നും തട്ടിയെടുക്കുവാനാവില്ലെന്ന് ഞാൻ ധൈര്യപ്പെടുന്നു. നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കൽ നിന്നുള്ള മദ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കേണമേ. (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചുകളയേണമേ. നിയാകുന്നു എന്റെ ശരണം. എനിക്ക് തരുന്ന ഏകാശ്വാസവും, എന്റെ ബലഹീനതയുടെ ശക്തികരണവും, എന്റെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനങ്ങളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഈ അപേക്ഷകൾ കേൾക്കേണമേ, വഴി നടത്തേണമേ, സംരക്ഷിക്കേണമേ. ആമ്മേൻ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script> #Repost
Image: /content_image/SocialMedia/SocialMedia-2022-09-28-11:15:17.jpg
Keywords: മാതാവിൻ്റെ
Content: 19736
Category: 18
Sub Category:
Heading: ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: കെസിബിസി
Content: കൊച്ചി: വിവിധ കാരണങ്ങളുടെ പേരില്‍ ഞായറാഴ്ചകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും കെസിബിസി. കഴിഞ്ഞ ജൂണ്‍ മുപ്പത് ഞായറാഴ്ച കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമായി നിശ്ചയിക്കപ്പെടുകയുണ്ടായിരുന്നു. എല്ലാവര്‍ഷവും ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളി മത്സരം ഇത്തവണ ഒരു ഞായറാഴ്ചയാണ് നടത്തുകയുണ്ടായത്. മാത്രമല്ല, വിവിധ മത്സരപരീക്ഷകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഞായറാഴ്ച്ച ദിവസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന രീതിയും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. ഇത്തവണ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികള്‍ രണ്ടാംതിയ്യതി ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി മാറ്റിക്കൊണ്ട് നടത്താനും മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച്ച. അന്നേദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബ്ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലിയാണ് വര്‍ദ്ധിച്ചുവരുന്നത്. ഇത്തരമൊരു പ്രവണതയോട് കേരള കത്തോലിക്കാ മെത്രാന്‍സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം, ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ഒന്നോ, മൂന്നോ ഡേറ്റുകളിലായി പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവിച്ചു.
Image: /content_image/News/News-2022-09-28-12:21:16.jpg
Keywords: ഞായ
Content: 19737
Category: 1
Sub Category:
Heading: മതമൗലികവാദികൾ കൊലപ്പെടുത്തിയ മഹ്സ അമിനിക്കു വേണ്ടി ശബ്ദം ഉയർത്തി ഇറാനിലെ ക്രൈസ്തവരും
Content: ടെഹ്റാൻ: ഇസ്ലാമിക മതവേഷമായ ഹിജാബ് ശരിയായി ധരിച്ചില്ലായെന്ന് ആരോപിച്ച് ഇറാനിലെ മത പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ മഹ്സ അമിനി എന്ന കുർദിഷ് യുവതിയുടെ മരണത്തിൽ നീതി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ക്രൈസ്തവ വിശ്വാസികളും രംഗത്തെത്തി. മരണത്തിൽ വേദനിക്കുന്ന മഹ്സയുടെ കുടുംബത്തിന് ഇറാനിയൻ ക്രൈസ്തവ സമൂഹത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, അവരുടെ നീതിക്ക് വേണ്ടിയുള്ള ആവശ്യത്തിന് പിന്തുണ നൽകുന്നുവെന്നും, യുണൈറ്റഡ് ഇറാനിയൻ ചർച്ചസിന്റെ ഭാഗമായ ഹംഗാം കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു. ശബ്ദമില്ലാത്തവർക്ക് വേണ്ടി നിലകൊള്ളുന്നത് ഒരു ആത്മീയ ദൗത്യമാണ്. സ്ത്രീകളെ അടിച്ചമർത്തുന്നതിനെയും, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതിനേയും വിമർശിച്ച വിശ്വാസി സമൂഹം, എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യവും, നീതിയും, സമത്വവും അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു. യുവതിയുടെ മരണത്തിൽ രാജ്യത്തെമ്പാടും പ്രതിഷേധം നടത്തുന്നവരെ 'തുലനം ചെയ്യാൻ സാധിക്കാത്ത ധൈര്യം' എന്ന് വിശേഷിപ്പിച്ച് പ്രസ്താവനയിൽ അഭിനന്ദിച്ചിട്ടുണ്ട്. മറ്റ് വിവേചനപരമായ നിയമങ്ങൾ ഇല്ലാതായതുപോലെ, ഹിജാബ് ധരിക്കണമെന്ന നിയമം ഇല്ലാതാകണമെന്ന് ക്രൈസ്തവ വിശ്വാസികൾ എടുത്ത് പറഞ്ഞു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം മഹ്സയെ പോലെ നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബങ്ങൾക്ക് വേണ്ടി തങ്ങൾ പ്രാർത്ഥന സമർപ്പിക്കുകയാണെന്നും ക്രൈസ്തവ സമൂഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം മഹ്സ അമിനിയുടെ മരണശേഷം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്താൻ വലിയ ശ്രമമാണ് അധികൃതർ ഇപ്പോൾ നടത്തുന്നത്. അമേരിക്കയിലെ വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മറ്റി ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ജേർണലിസ്റ്റ് എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചതിനുശേഷം 20 മാധ്യമപ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അന്താരാഷ്ട്ര സമൂഹം വലിയ പിന്തുണയാണ് ഇസ്ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നൽകുന്നത്. അതേസമയം കനത്ത അടിച്ചമർത്തലിന് ഇടയിലും അനേകായിരങ്ങളാണ് ഇറാനിൽ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറുന്നത്.
Image: /content_image/News/News-2022-09-28-12:41:07.jpg
Keywords: ഇറാനി, ഇറാന
Content: 19738
Category: 9
Sub Category:
Heading: മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീര്‍ത്ഥാടനം
Content: ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലേക്ക് രൂപതാ തീർഥാടനം സംഘടിപ്പിച്ചിരുന്നു , 2023 ഏപ്രിൽ മാസം 11 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന തീർഥാടനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. പരിശുദ്ധ അമ്മയുടെ സജീവ സാനിദ്ധ്യം നിലനിൽക്കുന്ന ഈ വിശുദ്ധ കേന്ദ്രത്തിലേക്ക് നടത്തുന്ന ഈ തീര്‍ത്ഥാടനത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ താല്പര്യമുള്ള എല്ലാ സമൂഹങ്ങളിൽ നിന്നും ആളുകളെ സ്വാഗതം ചെയ്യുന്നതായി രൂപത തീർഥാടന കോഡിനേറ്റർ വികാരി ജെനെറൽ മോൺ. ജിനോ അരീക്കാട്ട് എംസിബിഎസ് അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് Linto (07859 824279) യുമായി ബന്ധപ്പെടുക. യുകെയിലെ വിവിധ എയർപോർട്ടുകളിൽ നിന്നും യാത്ര തുടങ്ങാൻ പറ്റുന്ന രീതിയിൽ ആണ് തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടനത്തോടൊപ്പം നോക്കിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനവും , ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കപ്പൽ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട് .
Image: /content_image/Events/Events-2022-09-28-13:49:25.jpg
Keywords: തീര്‍ത്ഥാ
Content: 19739
Category: 1
Sub Category:
Heading: കത്തോലിക്കാ സഭാസ്ഥാപനങ്ങൾക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ ആസൂത്രിതം; സ്ഥാപനങ്ങളുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമം വ്യാപകം
Content: കൊല്ലമുള ലിറ്റിൽ ഫ്ളവർ സ്‌കൂളിനെതിരെ ഉയർന്ന വിവാദത്തിന് പിന്നിൽ വാസ്തവവിരുദ്ധവും ദുരൂഹവുമായ ആരോപണങ്ങളും തല്പരകക്ഷികളും. കേരളത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾക്ക് എക്കാലവും വിദ്യാഭ്യാസം പകർന്നുകൊണ്ടിരിക്കുന്നത് കത്തോലിക്കാ സഭയുടെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നുള്ളത് നിസംശയം പറയാവുന്ന ഒന്നാണ്. സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ചെറിയൊരുശതമാനം മാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് തന്നെ വിദ്യാഭ്യാസം എന്ന വലിയ ഉത്തരവാദിത്തം ക്രൈസ്തവ സമൂഹം ഏറ്റെടുത്തിരുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് സാംസ്‌കാരിക നവോത്ഥാനത്തിന്റെ അടിത്തറ എന്ന തിരിച്ചറിവിനെ തുടർന്നുണ്ടായ സാമൂഹിക പ്രതിബദ്ധതയാണ് ഈ മേഖലയിൽ സഭയ്ക്ക് എക്കാലവുമുള്ളത്. ഏറ്റവും മികച്ച വിദ്യാലയങ്ങളായി ഇത്തരം സ്ഥാപനങ്ങൾ അറിയപ്പെടുന്നതിന് പ്രധാന കാരണവും ഈ മേഖലയിലെ കത്തോലിക്കാ സഭയുടെ ആത്മാർത്ഥമായ സമീപനങ്ങൾ തന്നെയാണ്. എന്നാൽ വിദ്യാഭ്യാസമേഖലയിൽ സഭ ഇന്നും തുടരുന്ന സമാനതകളില്ലാത്ത ഇടപെടലുകളും അതിന്റെ ഭാഗമായി സമൂഹത്തിൽ നിലനിൽക്കുന്ന സ്വാധീനവും സൽപ്പേരും ആരൊയൊക്കെയോ അസ്വസ്ഥരാക്കുന്നു എന്നതിന്റെ തെളിവുകൾ കഴിഞ്ഞ കുറെ കാലമായി നമുക്ക് മുന്നിലുണ്ട്. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കാനും, വ്യാജവാർത്തകൾ മെനയാനും അവ പ്രചരിപ്പിക്കാനും, അവഹേളനം ലക്‌ഷ്യം വച്ചുകൊണ്ട് കരുക്കൾ നീക്കാനും ചിലർ മുന്നിട്ടിറങ്ങുന്നത് സമീപകാലങ്ങളിൽ പതിവാണ്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് പത്തനംതിട്ട ജില്ലയിലെ കൊല്ലമുളയിലുള്ള ലിറ്റിൽ ഫ്‌ളവർ സ്‌കൂളുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെട്ട വിവാദങ്ങൾ. വളരെ വർഷങ്ങളായി പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന പ്രസ്തുത സ്‌കൂളിലെ അച്ചടക്ക സംബന്ധമായ ചില നിബന്ധനകൾ, വർഷങ്ങളായി അനുവർത്തിച്ചുവരുന്ന ചില രീതികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളുമായി അല്പകാലം അവിടെ അദ്ധ്യാപികയായിരുന്നു ഒരു യുവതി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഹയർസെക്കണ്ടറി വരെയുള്ള ക്ളാസുകളിലായി 1740 കുട്ടികൾ പഠിക്കുന്ന മൂന്ന് പതിറ്റാണ്ടിനടുത്ത് ചരിത്രമുള്ള പ്രശസ്തമായ വിദ്യാലയമാണ് കൊല്ലമുള ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ. പഠന മികവിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ എക്കാലവും മുന്നിൽ നിൽക്കുന്ന ഈ വിദ്യാലയത്തെ നാട്ടുകാർ അഭിമാനത്തോടെയാണ് കാണുകയും തങ്ങളുടെ മക്കളെ ഇവിടെ അയക്കുകയും ചെയ്യുന്നത്. കാലാനുസൃതമായ അച്ചടക്കവും മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്ന കത്തോലിക്കാ സ്ഥാപനങ്ങളുടെ പൊതു ശൈലിയാണ് ഇവിടെയും അനുവർത്തിച്ചുവരുന്നത്. അതേകാരണങ്ങളാൽ തന്നെയാണ് മതവിശ്വാസങ്ങൾക്കും ജാതിചിന്തകൾക്കും അതീതമായി ബഹുഭൂരിപക്ഷം മാതാപിതാക്കളും തങ്ങളുടെ മക്കളെ കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കയക്കാൻ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. ഇവിടെ വിവാദവുമായി മുന്നോട്ടുവന്നിരിക്കുന്ന മുൻ അധ്യാപികയുടെ ആരോപണങ്ങൾ വിചിത്രമാണ്. അധ്യാപികമാർക്ക് വളരെ വർഷങ്ങളായി അവിടെ തുടർന്നുവരുന്ന ഒരു ഡ്രസ്‌കോഡ് ഉണ്ട് എന്നുള്ളതാണ് ഒരു ആരോപണത്തിന്റെ അടിസ്ഥാനം. ലോകമെമ്പാടുമുള്ള വിദ്യാഭാസ - തൊഴിൽ സ്ഥാപനങ്ങൾ പിന്തുടർന്നുപോരുന്ന യൂണിഫോമുകളും ഡ്രസ് കോഡുകളുമുണ്ട്. ആ സ്ഥാപനത്തിന്റെ തീരുമാനമാണ് അത്. മറ്റെല്ലാവരും വർഷങ്ങളായി പിന്തുടർന്നുപോരുന്ന ഒരു രീതി, ഒരു ദിവസം പുതുതായി എത്തിയ അധ്യാപികയ്ക്ക് സ്വീകാര്യമല്ല എന്ന വാദത്തിന്റെ യുക്തി എന്താണ്? അത്തരമൊരു ബാലിശമായ ആരോപണത്തെ ഏറ്റെടുത്ത് സ്‌കൂളിനെതിരെ വാർത്തകൾ ചമച്ച മുഖ്യധാരാ മാധ്യമങ്ങൾ ലക്ഷ്യമാക്കുന്നത് സഭയെ അവഹേളിക്കുകയും, ആ സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുക തുടങ്ങിയവ മാത്രമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ കോറിഡോർ എന്നതാണ് വിചിത്രമായ മറ്റൊരു ആരോപണം. ഈ ആരോപണം സ്‌കൂളിന്റെ പൊതു ഇടങ്ങളെക്കുറിച്ചല്ല എന്നുള്ളതാണ് കൗതുകകരമായ കാര്യം. വലിയ സ്‌കൂൾ ബിൽഡിങ്ങിന്റെ എല്ലാ നിലകളിലും ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി ഇരു വശങ്ങളിലായി നിർമ്മിച്ചിട്ടുള്ള ടോയ്ലെറ്റുകളിലേക്കുള്ള കോറിഡോറുകളാണ് അവ. സൗകര്യപ്രദമായി അവരവർക്കായുള്ള ടോയ്ലെറ്റുകളിലേയ്ക്ക് പോകാനും, സ്വകാര്യത ഉറപ്പുവരുത്താനുമാണ് അത്തരമൊരു ക്രമീകരണം. ഇതെല്ലാം സ്‌കൂൾ പിടിഎയുടെ അറിവോടെയാണ്. എന്നാൽ, മേല്പറഞ്ഞ രണ്ടു കാരണങ്ങളാൽ താൻ സ്‌കൂളിൽനിന്ന് രാജി വച്ചിരിക്കുന്നതായാണ് ആ യുവതി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. തികച്ചും തെറ്റിദ്ധാരണാ ജനകമായും ശത്രുതാപരമായും ദുരുദ്ദേശ്യത്തോടെയും ഇത്തരം പ്രചരണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ യുവതി ഇതേ സ്‌കൂളിൽനിന്ന് പഠിച്ചിറങ്ങിയിട്ടുള്ളതാണ്. മാത്രമല്ല, അവരുടെ മൂന്ന് മക്കൾ ഈ സ്‌കൂളിൽ ഇപ്പോൾ പഠിച്ചുകൊണ്ടുമിരിക്കുന്നു. അവിടെ പഠിക്കുന്ന ആ കുട്ടികളുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പ്രത്യേകിച്ച് യാതൊരു നിലപാടുകളും സ്വീകരിച്ചിട്ടില്ലെങ്കിലും തന്റെ കുട്ടികൾക്ക് ഇനി ആ സ്‌കൂളിൽ പഠിക്കാനാവില്ല എന്ന വിധത്തിലുള്ള പ്രതികരണങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ അവരുടേതായി പുറത്തുവന്നിട്ടുണ്ട്. കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയെങ്കിലും ചില മുഖ്യധാരാ മാധ്യമങ്ങൾ പോലും ഈ വിഷയത്തെ തെറ്റിദ്ധാരണാ ജനകമായും ഏകപക്ഷീയമായുമാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വാസ്തവങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള നാട്ടുകാരും രക്ഷിതാക്കളും ആരംഭം മുതൽ വാസ്തവങ്ങൾ വെളിപ്പെടുത്തുകയും സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. വിവാദനായികയായ യുവതിയുടെ അടുത്ത ബന്ധുവായ ഒരു രക്ഷിതാവ് പോലും ഈ വിവാദ സൃഷ്ടിക്ക് പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങളുണ്ടാവാനിടയുണ്ട് എന്ന സംശയം പ്രകടിപ്പിക്കുകയുണ്ടായി. വളരെ നല്ല നിലയിലും മാതൃകാപരമായും പ്രവർത്തിക്കുന്ന ഒരു സ്‌കൂളിനെതിരായ സംഘടിത നീക്കമാണ് നടക്കുന്നതെന്ന് വ്യക്തം. തികഞ്ഞ അസംബന്ധമെന്ന് പ്രഥമദൃഷ്ട്യാ ആർക്കും മനസിലാക്കാൻ കഴിയുന്ന ഈ വിവാദത്തെ ഏറ്റെടുത്തതിൽ മുഖ്യധാരാ മാധ്യമങ്ങളും അനുബന്ധ ഓൺലൈൻ പോർട്ടലുകളുമുണ്ട്. മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾപോലും സ്‌കൂളിനെ ഏകപക്ഷീയമായി പ്രതിക്കൂട്ടിൽ നിർത്തി വാർത്തകൾ സൃഷ്ടിച്ചതായാണ് മനസിലാക്കാൻ സാധിച്ചത്. അടുത്തറിയാവുന്ന നാട്ടുകാർക്കും രക്ഷിതാക്കൾക്കും മറ്റ് അധ്യാപകർക്കും യാതൊരു തെറ്റും കാണാൻ കഴിയാത്ത ഒരു സ്‌കൂളിന്റെ മാഹാത്മ്യത്തെ കെടുത്തേണ്ടത് ആരുടെ ആവശ്യമാണെന്ന് പ്രബുദ്ധരായ മലയാളി സമൂഹം ചിന്തിക്കേണ്ടതുണ്ട്. ഇത്തരം അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് പിന്നിൽ മറ്റു ചില യഥാർത്ഥ വിഷയങ്ങളെ മറച്ചുവയ്ക്കുക എന്ന ലക്ഷ്യംകൂടിയുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ചാലും അവഹേളിക്കപ്പെട്ടാലും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് അവഹേളിച്ചാലും തിരിച്ചാക്രമിക്കില്ല എന്ന് ഉറപ്പുള്ള ഒരു വിഭാഗത്തിനെതിരെ നിരന്തരം അതിക്രമങ്ങൾ ഉണ്ടാകുന്ന ഇപ്പോഴത്തെ സാഹചര്യം കേരളത്തിന്റെ ഭാവിക്ക് ആശാസ്യമല്ല. വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമാം വിധം സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പതിവായുണ്ടാകുന്ന ദുഷ്പ്രചാരണങ്ങളെ അത് അർഹിക്കുന്ന വിധത്തിൽ തള്ളിക്കളയാൻ കേരളസമൂഹം തയ്യാറാവണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതും അച്ചടക്കമുള്ളതുമായ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏത് ശക്തികൾക്കാണ് വെല്ലുവിളിയായി മാറുന്നതെന്നും നാം മനസിലാക്കേണ്ടതുണ്ട്. മയക്കുമരുന്നിന്റെയും വിവിധ അരാജകവാദങ്ങളുടെയും കൂത്തരങ്ങാകുന്ന വിദ്യാലയങ്ങൾക്കിടയിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനങ്ങൾ ചില മാഫിയകൾക്കും തല്പര കക്ഷികൾക്കും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാനുഷിക മൂല്യങ്ങളെയും ധാർമ്മികതയെയും വെല്ലുവിളിക്കുന്ന, സമൂഹത്തിന്റെ സുസ്ഥിതി ആഗ്രഹിക്കാത്ത ഒരു വിഭാഗം ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
Image: /content_image/News/News-2022-09-28-14:14:52.jpg
Keywords: വ്യാജ, കള്ള
Content: 19740
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസികള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നു; പ്രതിഷേധവുമായി പാക്ക് ക്രൈസ്തവ സമൂഹം
Content: ലാഹോര്‍: പോലീസ് കസ്റ്റഡിയിലിരിക്കെ ക്രൈസ്തവര്‍ കൊല്ലപ്പെടുന്നത് കൂടിയ സാഹചര്യത്തില്‍ പോലീസ് സേനയെ പരിഷ്കരിക്കണമെന്നും, കസ്റ്റഡിയിലിരിക്കുന്നവരോടുള്ള ക്രൂരത കുറ്റകരമാക്കുന്ന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി പാക്കിസ്ഥാനിലെ ക്രൈസ്തവ നേതാക്കള്‍. സെപ്റ്റംബര്‍ 17-ന് മോഷണകുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അന്‍പത്തിരണ്ടുകാരനായ ബഷീര്‍ മസി എന്ന കത്തോലിക്കന്‍ കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ ആവശ്യം ശക്തമായത്. 2009 മുതല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ക്രൈസ്തവ വിശ്വാസിയാണ് ബഷീര്‍ മസി. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നിരപരാധികളായ ക്രൈസ്തവര്‍ക്ക് നേരെ മതനിന്ദ ആരോപണം ഉന്നയിക്കുന്നത് രാജ്യത്തു പതിവ് സംഭവമാണ്. ഈ പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ എടുക്കുന്ന ക്രൈസ്തവര്‍ വലിയ ഭീഷണി നേരിടുകയാണ്. ആധുനികവും ശാസ്ത്രീയവുമായ കുറ്റാന്വേഷണത്തിനായി പോലീസിന്റെ പരിഷ്കാരം ആവശ്യമാണെന്ന് കത്തോലിക്ക മെത്രാന്‍ സമിതിയുടെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (എന്‍.സി.ജെ.പി) വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ കാഷിഫ് അസ്ലം പറഞ്ഞു. മനുഷ്യത്വരഹിതമായ കുറ്റാന്വേഷണ രീതികള്‍ പോലീസ് ഒഴിവാക്കണമെന്നും, മര്‍ദ്ദനം, അറസ്റ്റ്, തടവിലാക്കല്‍ വഴി കുറ്റം സമ്മതിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ‘യു.സി.എ ന്യൂസ്’ന് നല്‍കിയ അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടു. ലാത്തിയും, തുകല്‍ സ്ട്രാപ്പും കൊണ്ട് അടിക്കുക, കാലുകള്‍ നീട്ടിവെച്ച് ലോഹദണ്ഡുകള്‍ ഉപയോഗിച്ച് ചതയ്ക്കുക, തടവുകാരെ മറ്റുള്ളവര്‍ പീഡിപ്പിക്കുന്നത് കാണിക്കുക, ലൈംഗീകമായി പീഡിപ്പിക്കുക, ഉറങ്ങുവാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പ്രാകൃതവും കടുത്ത മാനസികവ്യഥ ഉളവാക്കുകയും ചെയ്യുന്ന പീഡനമുറകളാണ് പാക്കിസ്ഥാന്‍ പോലീസ് പിന്തുടരുന്നതെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. സുരക്ഷാ സേനയുടെ അന്യായമായ കസ്റ്റഡി പീഡനം കുറ്റകരമാക്കുന്ന ‘പീഡനവും കസ്റ്റഡി മരണവും തടയലും ശിക്ഷയും' എന്ന ബില്‍ ഓഗസ്റ്റ് 1-ന് ദേശീയ അസംബ്ലി പാസ്സാക്കിയെങ്കിലും, ഈ ബില്‍ ഇപ്പോഴും സെനറ്റിന്റെ ആഭ്യന്തര സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സെനറ്റ്, ബില്‍ എത്രയും പെട്ടെന്ന് പാസ്സാക്കണമെന്നും അസ്ലം ആവശ്യപ്പെട്ടു. വാഹനം മോഷ്ടിച്ചു എന്ന മുന്‍ തൊഴിലുടമയായ ഇംതിയാസ് ചീമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പ്രവിശ്യയിലെ സഫര്‍വാലി ഗ്രാമവാസിയായ ബഷീര്‍ മസി അറസ്റ്റിലാകുന്നത്. പിന്നീട് സാംബ്രിയാല്‍ ഏരിയയിലെ പോലീസ് സ്റ്റേഷന് സമീപമുള്ള ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരിന്നു. രണ്ടു പോലീസുകാരും, സാധാരണ വസ്ത്രം ധരിച്ച ഒരാളും ഈ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആശുപത്രി ജീവനക്കാരന്‍ പറഞ്ഞിരിന്നു. ക്രൈസ്തവരെ മര്‍ദ്ദിക്കുന്നത് സവാബ് (ആത്മീയ യോഗ്യത) ആയിട്ടാണ് പോലീസ് കാണുന്നതെന്നും, അവര്‍ ക്രൈസ്തവരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാനാണ് ശ്രമിക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പോലീസ് കസ്റ്റഡിയിലുള്ളവരെ മര്‍ദ്ദിക്കുന്നതിന് നിയമം കയ്യിലെടുക്കുന്നതിനും പകരം അവരുടെ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്നും മരണങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (എന്‍.സി.ജെ.പി) വിഭാഗം ഫൈസലാബാദ് രൂപതാ ഡയറക്ടര്‍ ഫാ. ഖാലിദ് റഷീദ് അസി പറഞ്ഞു. പോലീസ് മര്‍ദ്ദനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരാണെന്ന്‍ പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. 2010-നും 2022-നും ഇടയിലുള്ള 12 വര്‍ഷങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച 21 പേരില്‍ 17 പേരും ക്രൈസ്തവരാണ്. ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടിരിക്കുന്നത് പഞ്ചാബ് പ്രവിശ്യയിലാണ്.
Image: /content_image/News/News-2022-09-28-16:04:05.jpg
Keywords: പാക്ക
Content: 19741
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ വീണ്ടും അറേബ്യന്‍ മണ്ണിലേക്ക്: ബഹ്റൈൻ സന്ദര്‍ശനം നവംബർ 3 മുതൽ 6 വരെ
Content: വത്തിക്കാന്‍ സിറ്റി/ മനാമ: അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ ഗൾഫിലെ മുസ്ലീം ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനിലേക്ക് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുമെന്ന് സ്ഥിരീകരിച്ച് വത്തിക്കാന്‍. നവംബർ 3 മുതൽ 6 വരെ ബഹ്‌റൈനില്‍ ഫ്രാൻസിസ് മാർപാപ്പ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സെപ്തംബർ 15ന് കസാക്കിസ്ഥാനില്‍ നിന്നു റോമിലേക്കുള്ള വിമാന യാത്രാമദ്ധ്യേ ഇസ്ലാമിക രാജ്യത്തിലേക്കുള്ള പാപ്പയുടെ യാത്ര സാധ്യത പരാമർശിക്കപ്പെട്ടിരിന്നു. രാജ്യത്തെ ഭരണകൂടത്തിന്റെയും പ്രാദേശീക സഭാ നേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് ഫ്രാന്‍സിസ് പാപ്പ ബഹ്റൈൻ സന്ദര്‍ശനം നടത്തുവാന്‍ തീരുമാനിച്ചത്. സന്ദര്‍ശനം നടന്നാല്‍ സതേൺ അറേബ്യ വികാരിയത്തിന്റെ ഭാഗമായ ബഹ്റൈൻ ആദ്യമായി സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതി ഫ്രാന്‍സിസ് പാപ്പയ്ക്കു സ്വന്തമാകും. "ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്: കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിനായി" എന്ന പരിപാടിക്കായി ഫ്രാൻസിസ് പാപ്പ അവാലിയിലും തലസ്ഥാന നഗരമായ മനാമയിലും സന്ദർശനം നടത്തുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. അപ്പസ്തോലിക സന്ദര്‍ശനം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും മുഴുവൻ യാത്രാ വിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിച്ച പത്രോസിന്റെ പിന്‍ഗാമിയാണ് ഫ്രാന്‍സിസ് പാപ്പ. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ഫെബ്രുവരി 3-5 തീയതികളില്‍ പാപ്പ യു‌എ‌ഇ സന്ദര്‍ശിച്ചിരിന്നു. അന്നു ആവേശകരമായ സ്വീകരണമാണ് അറേബ്യന്‍ സമൂഹം പാപ്പയ്ക്കു ഒരുക്കിയത്. സൗദി അറേബ്യയുടെ കിഴക്കും ഖത്തറിന് പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിൽ 1.7 ദശലക്ഷം ജനസംഖ്യയാണുള്ളത്. ആകെ ജനസംഖ്യയുടെ 70% മുസ്ലീങ്ങളാണ്. 210,000 ക്രൈസ്തവരാണ് രാജ്യത്തുള്ളത്. ബഹ്‌റൈനിൽ ഏകദേശം 80,000 കത്തോലിക്കർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, അവരിൽ പലരും ഭാരതത്തില്‍ നിന്നും ഫിലിപ്പീൻസില്‍ നിന്നുമുള്ളവരാണ്. സന്ദര്‍ശനം സ്ഥിരീകരിച്ചതോടെ, ആയിരകണക്കിന് മലയാളികളായ ക്രൈസ്തവര്‍ ഉള്‍പ്പെടെ പതിനായിരകണക്കിന് ക്രൈസ്തവ വിശ്വാസികളായ പ്രവാസികള്‍ക്കു ഫ്രാന്‍സിസ് പാപ്പയുടെ പൊതുപരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. മനാമയിൽ നിന്ന് ഏകദേശം 12 മൈൽ അകലെയുള്ള മുനിസിപ്പാലിറ്റിയായ അവാലിയിൽ സ്ഥിതി ചെയ്യുന്ന, ഔർ ലേഡി ഓഫ് അറേബ്യയുടെ കത്തീഡ്രല്‍ കൂദാശ ചെയ്തത് കഴിഞ്ഞ വര്‍ഷം ഡിസംബർ 10നായിരിന്നു. 95,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 2300 പേര്‍ക്ക് ഒരേസമയം ആരാധന നടത്താവുന്ന ദേവാലയമാണിത്. പാപ്പയുടെ സന്ദര്‍ശനത്തില്‍ പെട്ടകത്തിന്റെ ആകൃതിയിലുള്ള ഈ കത്തീഡ്രല്‍ ദേവാലയം വേദിയാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. 1957-ലാണ്, പിയൂസ് പന്ത്രണ്ടാമൻ പാപ്പ, ഔർ ലേഡി ഓഫ് അറേബ്യയെ ഗള്‍ഫ് മേഖലയുടെയും കുവൈറ്റിലെ അപ്പസ്തോലിക് വികാരിയേറ്റിന്റെ സഹായ മധ്യസ്ഥയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-09-28-17:31:18.jpg
Keywords: ഗള്‍ഫ, അറേബ്യ
Content: 19742
Category: 18
Sub Category:
Heading: ഞായറാഴ്ച ആചരണം സഭയെ സംബന്ധിച്ചു പ്രധാനപ്പെട്ടത്: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Content: കൊച്ചി: ഞായറാഴ്ചയാചരണം സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതും ദൈവം നൽകിയ പത്ത് കൽപനകളുടെ അനുസരണത്തിൻ്റെ ഭാഗവുമാണെന്നും അന്നേ ദിവസം സര്‍ക്കാര്‍ പ്രവര്‍ത്തി ദിനമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ഈ വർഷത്തെ ഗാന്ധി ജയന്തി ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 2 ഞായറാഴ്ച ഒരു ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് പ്രതികരണവുമായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്. ഭാരതത്തിൻ്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനം സമുചിതമായി ആഘോഷിക്കപ്പെടേണ്ടതാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിലും യുവജനങ്ങളിലും വർദ്ധിച്ചു വരികയും നാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും അനിവാര്യമാണ്. ഇവയ്ക്കായുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ക്രമീകരിക്കപ്പെടുമ്പോൾ അവയോട് സർവാത്മനാ സഹകരിക്കാൻ സീറോ മലബാർ സഭ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഈ വർഷത്തെ ഗാന്ധി ജയന്തി ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 2 ഞായറാഴ്ച ഒരു ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുവാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനമെടുത്തതായും അറിയിപ്പ് നൽകിയതായും അറിയുന്നു. ഞായറാഴ്ചയാചരണം സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതും ദൈവം നൽകിയ പത്ത് കൽപനകളുടെ അനുസരണത്തിൻ്റെ ഭാഗവുമാണ്. അന്നേദിവസം വിശ്വാസികൾക്ക് ദൈവാരാധനയിൽ സംബന്ധിക്കുകയും കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ പ്രസ്തുത പരിപാടി ബുദ്ധിമുട്ടുളവാക്കുന്നതാണ്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സാധാരണയായി ഒരാഴ്ച നീളുന്ന സേവനവാരാചരണങ്ങൾ സംഘടിപ്പിക്കാനുള്ളതാണ്. അതിൻ്റെ ഭാഗമായി ഇപ്പോൾ നിർദേശിച്ചിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഈ ആഴ്ചയിലെ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാവുന്നതാണ്. അപ്രകാരമുള്ള ഒരു ക്രമീകരണത്തോട് സഭയുടെ സഹകരണമുണ്ടാകുമെന്ന്‍ അറിയിക്കുന്നതായും ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പ്രസ്താവിച്ചു.
Image: /content_image/India/India-2022-09-28-20:33:35.jpg
Keywords: ഞായ