category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീര്‍ത്ഥാടനം
Contentബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലേക്ക് രൂപതാ തീർഥാടനം സംഘടിപ്പിച്ചിരുന്നു , 2023 ഏപ്രിൽ മാസം 11 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന തീർഥാടനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. പരിശുദ്ധ അമ്മയുടെ സജീവ സാനിദ്ധ്യം നിലനിൽക്കുന്ന ഈ വിശുദ്ധ കേന്ദ്രത്തിലേക്ക് നടത്തുന്ന ഈ തീര്‍ത്ഥാടനത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ താല്പര്യമുള്ള എല്ലാ സമൂഹങ്ങളിൽ നിന്നും ആളുകളെ സ്വാഗതം ചെയ്യുന്നതായി രൂപത തീർഥാടന കോഡിനേറ്റർ വികാരി ജെനെറൽ മോൺ. ജിനോ അരീക്കാട്ട് എംസിബിഎസ് അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് Linto (07859 824279) യുമായി ബന്ധപ്പെടുക. യുകെയിലെ വിവിധ എയർപോർട്ടുകളിൽ നിന്നും യാത്ര തുടങ്ങാൻ പറ്റുന്ന രീതിയിൽ ആണ് തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടനത്തോടൊപ്പം നോക്കിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനവും , ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കപ്പൽ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട് .
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-28 13:48:00
Keywordsതീര്‍ത്ഥാ
Created Date2022-09-28 13:49:25