category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഞായറാഴ്ച സ്കൂളുകൾക്കു പ്രവൃത്തിദിനമാക്കാൻ വീണ്ടും സർക്കാർ നീക്കം
Contentകൊച്ചി: ക്രൈസ്തവർ പരിപാവനമായി കാണുകയും വിദ്യാർത്ഥികൾ വിശ്വാസ പരിശീലനം നടത്തുകയും ചെയ്യുന്ന ഞായറാഴ്ച സ്കൂളുകൾക്കു പ്രവൃത്തിദിനമാക്കാൻ വീണ്ടും സർക്കാർ നീക്കം. ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ച വിദ്യാർഥികളും അധ്യാപക രും സ്കൂളുകളിലെത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഓരോ ക്ലാസിലും ഒക്ടോബർ രണ്ടിനു ബോധവത്കരണ ക്ലാസ് നടത്താനാണു നിർദേശം. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളുകളിലെത്തി ഈ ക്ലാസുകളിൽ പങ്കെടുക്കണമെന്നു നിർദേശമുണ്ട്. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ സ്കൂളുകളിലെത്തി. സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളിലെ എൽപി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ മുഴുവൻ സ്കൂളുകളിലും ബോധവത്കരണ ക്ലാസുകൾ നടത്തേണ്ടതുണ്ട്. ഒന്നര മണിക്കൂറിൽ കുറയാത്ത ക്ലാസുകളാണ് ഓരോ സ്കൂളിലും നടത്തേണ്ടത്. അതതു ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലാസ് നയിക്കണം. ഇതിനായി ബ്ലോക്ക് റിസോഴ്സ് സെന്റർ തലത്തിൽ അധ്യാപകർക്ക് പരിശീലനം നൽകിക്കഴി ഞ്ഞു. ഇന്നലെ രണ്ടു ഘട്ടങ്ങളിലായാണ് അർധദിന പരിശീലനം നൽകിയത്. അതതു ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലാസ് നയിക്കണം. ഇതിനായി ബ്ലോക്ക് റിസോഴ്സ് സെന്റർ തലത്തിൽ അധ്യാപകർക്ക് പരിശീലനം നൽകിക്കഴി ഞ്ഞു. ഇന്നലെ രണ്ടു ഘട്ടങ്ങളിലായാണ് അർധദിന പരിശീലനം നൽകിയത്. ക്രൈസ്തവർ ദിവ്യബലി ഉൾപ്പെടെയുള്ള ആരാധനാവശ്യങ്ങൾക്കും വിശ്വാസ പരിശീ ലന പ്രവർത്തനങ്ങൾക്കുമായി നീക്കിവയ്ക്കുന്ന ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നു പ്രതിഷേധം ഉയർന്നിരുന്നു. നേരത്തേ പല ഞായറാഴ്ചകളിലും പ്രവൃത്തിദിനമാക്കിക്കൊണ്ടു സർക്കാർ ഉത്തരവിറങ്ങിയപ്പോൾ വിവിധ കത്തോലിക്കാ രൂപതകളിൽ വലിയ എതിർപ്പ് ഉയർന്നിരുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ യജ്ഞത്തിനായും ഞായറാഴ്ചകൾ പ്രവൃത്തിദിനമാക്കിയിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-28 11:50:00
Keywordsഞായറാഴ്ച
Created Date2022-09-28 11:01:36