category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപൈശാചിക പ്രലോഭനത്തിന്റെ തലങ്ങളും പരിഹാര മാര്‍ഗവും വിവരിച്ച് സ്പാനിഷ് ഭൂതോച്ചാടകന്‍
Contentമാഡ്രിഡ്: ദൈവത്തിനും, ദൈവീക പദ്ധതികള്‍ക്കും എതിരെ സര്‍വ്വശക്തിയുമെടുത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാത്താന്റെ പ്രലോഭനം എന്താണെന്നും അതിനെ മറികടക്കേണ്ടത് എങ്ങനെയാണെന്നും വിവരിച്ചുകൊണ്ട് സ്പാനിഷ് ഭൂതോച്ചാടകനായ ഫാ. ടോറസ് റൂയിസ് ഇ.ഡബ്ല്യു.ടി.എന്നിന് നല്‍കിയ അഭിമുഖം ശ്രദ്ധനേടുന്നു. നമ്മള്‍ വീണുപോയവരാണെന്നും, മാമ്മോദീസ വഴി മൂലപാപത്തില്‍ നിന്നും മുക്തരായെങ്കിലും മൂലപാപത്തിന്റെ അംശം നമ്മളില്‍ ഇപ്പോഴും ഉണ്ടെന്നും അതിനെ സാത്താന്‍ മുതലെടുക്കുകയാണെന്നും സ്പെയിനിലെ പ്ലാസെന്‍സിയ രൂപതയിലെ എക്സോര്‍സിസം മിനിസ്ട്രിയുടെ തലവനായ ഫാ. ടോറസ് പറഞ്ഞു. പ്രലോഭനം ഒരു പ്രേരണയാണെന്ന് പറഞ്ഞ ഫാ. ടോറസ്, ദൈവ സ്നേഹത്തില്‍ നിന്നും ദൈവീക നിയമങ്ങളില്‍ നിന്നും അകറ്റുവാനുമുള്ള സാത്താന്റെ വിഷമാണതെന്നും കൂട്ടിച്ചേര്‍ത്തു. ഈ ലോകത്ത് വന്ന അന്നുമുതല്‍ ഈ ലോകത്തുനിന്നും പോകുന്നത് വരെ നമ്മളും സാത്താനാല്‍ പ്രലോഭിപ്പിക്കപ്പെടാനും പരീക്ഷിക്കപ്പെടാനും സാധ്യതയുണ്ടെന്ന്‍ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...' എന്ന പ്രാര്‍ത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ’ എന്ന അപേക്ഷ പ്രലോഭനത്തിനെതിരെയുള്ള ആത്മീയ പോരാട്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. നമ്മെ സംബന്ധിച്ചിടത്തോളം ‘ലോകം, പിശാച്, ജഡം’ എന്നീ ആത്മാവിന്റെ മൂന്ന് ശത്രുക്കളാണ് ഉള്ളതെന്നു ഫാ. ടോറസ് പറയുന്നു. നമ്മള്‍ ജീവിക്കുന്ന വിവിധ സാഹചര്യങ്ങള്‍ വഴി സാത്താന്‍ നല്‍കുന്ന ദുഷിച്ച പ്രചോദനങ്ങളില്‍ നിന്നുമാണ് പ്രലോഭനം വരുന്നത്. ജഡികത എന്ന ശത്രുവിനെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ ശരീരത്തെ മാത്രല്ല ഉദ്ദേശിക്കുന്നതെന്നും, നമ്മുടെ സ്വഭാവത്തില്‍ നിന്നും ഉണ്ടാകുന്ന അത്യാര്‍ത്തി, മോഹം, അലസത തുടങ്ങിയവയെ കുറിച്ചും നമ്മള്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും അദ്ദേഹം വിവരിച്ചു. ലോകം മോശമാണെന്നല്ല അര്‍ത്ഥം. കാരണം ദൈവം നല്ല രീതിയില്‍ സൃഷ്ടിച്ചതാണ് ലോകം. എന്നാല്‍ ദേഷ്യം, അത്യാഗ്രഹം, പൊങ്ങച്ചം അടക്കമുള്ള പാപങ്ങള്‍ പോലെ നമ്മളില്‍ നിന്നും മോശമായതെന്തെങ്കിലും പുറത്തേക്ക് കൊണ്ടുവരുന്ന ചിലകാര്യങ്ങള്‍ ലോകത്തുണ്ട്. നമ്മുടെ എല്ലാ ജീവിത സാഹചര്യങ്ങളെയും മുതലെടുക്കുകയും, നമ്മെ പ്രലോഭിപ്പിക്കുകയും, പരീക്ഷിക്കുകയും, തെറ്റായ ചിന്തകളും പ്രവര്‍ത്തികളും വഴി ദൈവത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നവനാണ് പിശാച്. ദൈവത്തെ സ്നേഹിക്കുന്നവർക്ക്, എല്ലാം നല്ലതിന് വേണ്ടിയുള്ളതാണ്. സാത്താനില്‍ നിന്നും വരുന്നതാണെങ്കിലും ആ പ്രലോഭനം, നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുവാനും, നമ്മെ ശക്തരാക്കുവാനും, യഥാർത്ഥ ക്രിസ്ത്യാനികളാക്കുവാനും ദൈവം അത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിന്മയുടെ ശക്തികൾക്കെതിരെ പോരാടാനും, ദൈവത്തോടും അവന്റെ കൽപ്പനകളോടും കൂടുതൽ വിശ്വസ്തരായിരിക്കണമെന്നുമുള്ള റോമാക്കാര്‍ക്കുള്ള ലേഖനത്തിന്റെ എട്ടാം അധ്യായത്തില്‍ വിശുദ്ധ പൌലോസ് ശ്ലീഹ പറഞ്ഞിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ചുക്കൊണ്ട്, ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് പ്രലോഭനത്തെ നേരിടുവാന്‍ കഴിയുകയുള്ളൂവെന്നും ദൈവകൃപ നമ്മെ യോഗ്യവാന്മാരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥന, വിശുദ്ധ ഗ്രന്ഥ വായന, ജപമാല ചൊല്ലല്‍, കുരിശിന്റെ വഴിയെ കുറിച്ച് ധ്യാനിക്കല്‍, നമ്മെ പരിശുദ്ധ കന്യകാമാതാവിനും വിശുദ്ധര്‍ക്കുമായി സമര്‍പ്പിക്കല്‍ തുടങ്ങിയ ആയുധങ്ങള്‍ വഴി പ്രലോഭനത്തെ നേരിടാം. ഇതിനു പുറമേ നാലാം നൂറ്റാണ്ടിലെ സന്യാസിയായ ഇവാഗ്രിയൂസ് പൊന്തിക്കസിന്റെ “The Treatise on Replies by Evagrius Ponticus.” എന്ന പുസ്തകം വായിക്കുന്നതും നല്ലതാണെന്ന് നിര്‍ദ്ദേശിച്ചുക്കൊണ്ടാണ് ഫാ. ടോറസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J0dL6FvSYLG1tTD3xrI3HG}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-24 13:16:00
Keywordsസാത്താ
Created Date2022-09-24 13:18:28