Contents
Displaying 19251-19260 of 25048 results.
Content:
19643
Category: 1
Sub Category:
Heading: ഓരോ മനുഷ്യ ജീവനും വിലയുള്ളത്: ലോക പരമ്പരാഗത മത സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പ
Content: നൂര്‍-സുല്‍ത്താന്‍: എല്ലാ മനുഷ്യ ജീവന്റേയും വിലയേയും വിശുദ്ധിയെ കുറിച്ച് സമൂഹത്തെ ഓര്‍മ്മിപ്പിക്കേണ്ട ചുമതല മതങ്ങളുടേതാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഏഴാമത് ആഗോള പരമ്പരാഗത മതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാനിലെത്തിയ പാപ്പ, ഇന്ന് രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് മനുഷ്യ ജീവനെ അംഗീകരിക്കുവാന്‍ നമുക്ക് പ്രയാസമാണ്. ഓരോദിവസവും ജനിച്ചവരും, ജനിക്കുവാനിരിക്കുന്നവരും, പ്രായമായവരും, അഭയാര്‍ത്ഥികളും ഉപേക്ഷിക്കപ്പെടുകയാണ്. ലോകത്തെ ഇക്കാര്യം ഓര്‍മ്മിപ്പിക്കേണ്ട ചുമതല മതനേതാക്കള്‍ക്കാണെന്നും പാപ്പ പറഞ്ഞു. മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ വിവരിച്ചു. അടിസ്ഥാനപരവും, പ്രാഥമിക അവകാശവുമായ മതസ്വാതന്ത്ര്യം എല്ലായിടത്തും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, മതസ്വാതന്ത്ര്യമെന്നാല്‍ ആരാധനാ സ്വാതന്ത്ര്യത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. ഓരോ വ്യക്തിക്കും തന്റെ വിശ്വാസത്തിന് പരസ്യമായി സാക്ഷ്യം നല്‍കുവാനും അടിച്ചേല്‍പ്പിക്കാതെ തന്നെ അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്. ആളുകളുടെ വൈവിധ്യത്തെ മാനിച്ചുക്കൊണ്ട് അവരെ ഒരുമിച്ച് കൊണ്ടുവരണമെന്നും, അവരുടെ ചൈതന്യത്തെ മാനിച്ചുക്കൊണ്ട് തന്നെ അവരുടെ ഉന്നതമായ ആത്മീയ അഭിലാഷങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പാപ്പ പറഞ്ഞു. സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ നാളെ രാവിലെ ജെസ്യൂട്ട് വൈദികരുമായി പാപ്പ കൂടിക്കാഴ്ച നടത്തും. അതിന് ശേഷം മതസമ്മേളനത്തിന്റെ സമാപന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും പാപ്പ തന്നെയാണ്. കസാഖ് പ്രസിഡന്റിന്റെ ഉദ്ഘാടന പരാമര്‍ശത്തോടെയായിരുന്നു മതസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഫ്രാന്‍സിസ് പാപ്പയ്ക്കു പുറമേ, അല്‍-അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹമദ് എല്‍ തയ്യെബ്, മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ മെട്രോപ്പൊളിറ്റന്‍ വൊളോകോലാംസ്ക് അന്തോണി, ഇസ്രായേലിലെ ചീഫ് റബ്ബി യിറ്റ്ഴാക് യോസെഫ് തുടങ്ങിയ പ്രമുഖ മതനേതാക്കളും ഉദ്ഘാടന ചടങ്ങില്‍ സംസാരി.ച്ചിരിന്നു.
Image: /content_image/News/News-2022-09-14-17:02:46.jpg
Keywords: മനുഷ്യ, മത

19644
Category: 18
Sub Category:
Heading: വൈദിക ജീവിത നവീകരണം കാലഘട്ടത്തിന്റെ ആവശ്യം: കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി
Content: കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന യുവവൈദികർക്കായുള്ള തുടർ പരിശീലന പരിപാടികൾ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈദികരുടെ ശുശ്രൂഷകൾ കാലഘട്ടത്തിനനുസൃതമായ രീതിയിൽ ക്രമപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപറഞ്ഞു. എല്ലാ ശുശ്രൂഷകളും പ്രേക്ഷിത ആഭിമുഖ്യത്തിൽ ഏറ്റെടുക്കണമെന്നും അവയിലൂടെ സുവിശേഷവത്കരണം തീക്ഷണതയോടെ തുടരണമെന്നും, അല്ലെങ്കിൽ വൈദികശുശ്രൂഷകൾ അപ്രസക്തമാകുമെന്നും കർദ്ദിനാൾ യുവവൈദികരെ ഓർമ്മപ്പെടുത്തി. വൈദികർക്ക് വേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന തുടർ പരിശീലന പരിപാടിയിൽ വിവിധ രൂപതകളിൽനിന്നുള്ള നാൽപതോളം യുവവൈദികർ പങ്കെടുക്കുന്നുണ്ട്. കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
Image: /content_image/India/India-2022-09-14-20:15:43.jpg
Keywords: ആലഞ്ചേരി

19645
Category: 13
Sub Category:
Heading: ''താന്‍ ലോകത്തെ ഏറ്റവും സന്തോഷവതിയായ സ്ത്രീ'': സമര്‍പ്പിത ജീവിതത്തിന്റെ സൗരഭ്യം പരത്തി 22 വയസ്സുള്ള യുവ കത്തോലിക്ക സന്യാസിനി
Content: മാഡ്രിഡ്: ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കര്‍ത്താവിന്റെ മണവാട്ടിയായ ശേഷം ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ താനാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സ്പെയിനിലെ യുവ കത്തോലിക്കാ കന്യാസ്ത്രീ നല്‍കിയ സാക്ഷ്യം ദൈവവിളി തിരിച്ചറിയുവാന്‍ ശ്രമിക്കുന്ന യുവ സമൂഹത്തിന് പ്രചോദനമാകുന്നു. സ്പെയിനിലെ കാര്‍ട്ടാജേന രൂപതയുടെ വെബ്സൈറ്റിലാണ് ‘മാമെന്‍’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന മരിയ ഡെല്‍ കാര്‍മെന്‍ സെഗാര ഫെര്‍ണാണ്ടസിന്റെ ജീവിതസാക്ഷ്യം പങ്കുവെച്ചിരിക്കുന്നത്. വിശുദ്ധ അഗസ്തീനോസിന്റെ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 28-നാണ് സെഗാര, പുവര്‍ സിസ്റ്റേഴ്സ് ഓഫ് സാന്താ ക്ലാര ഓഫ് അല്‍ഗെസാരെസ് സന്യാസിനി സമൂഹത്തിന്റെ സാന്താ വെറോണിക്ക കോണ്‍വെന്റില്‍ ചേരുന്നത്. “കാറുകള്‍, പണം, ജോലി, പ്രണയബന്ധം, തുടങ്ങി ജീവിതത്തില്‍ വേണ്ടതെല്ലാം തനിക്ക് ലഭിച്ചിരുന്നുവെങ്കിലും തന്റെ ഉള്ളില്‍ ഒരു ശൂന്യത അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം ഞാന്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ ലോകത്തെ ഏറ്റവും സന്തോഷവതിയും, ഭാഗ്യവതിയും ഞാനാണ്”- സിസ്റ്റര്‍ സെഗാര പറയുന്നു. കാര്‍ട്ടാജെനയിലെ 14 മക്കളുള്ള ഒരു വലിയ കത്തോലിക്കാ കുടുംബത്തിലെ രണ്ടാമത്തെ മകളായിട്ടാണ് സെഗാരയുടെ ജനനം. നേഴ്സിംഗ് പഠിച്ച് വിചാരിച്ച രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ ദൈവം അവളെ പ്രത്യേക വിളിയ്ക്കായി തെരഞ്ഞെടുക്കുന്നത്. ഇളയ സഹോദരിയും, രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് അവളെ സാന്താ വെറോണിക്ക കോണ്‍വെന്റില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചു. അവിടെ പ്രവേശിച്ച മാത്രയില്‍ തന്നെ അവിടുത്തെ സന്യാസിനികളുടെ സന്തോഷം കണ്ട് താന്‍ ഞെട്ടിപോയെന്നു സെഗാര പറയുന്നു. "അവര്‍ ഞങ്ങളെ വേണ്ടവിധം ശ്രദ്ധിച്ചു, മുഖത്തെ പുഞ്ചിരി മായാതെ യാതൊരു പരാതിയും കൂടാതെ അവര്‍ ഞങ്ങളെ സേവിച്ചു. ആ നിമിഷം മുതല്‍ താന്‍ പോലും അറിയാതെ ദൈവം തന്റെ ജീവിതം മാറ്റുകയായിരുന്നു". എന്നിരുന്നാലും അപ്പോഴൊന്നും വിവാഹ ജീവിതമല്ലാത്ത മറ്റൊരു ദൈവവിളിയെ കുറിച്ച് സെഗാര ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. 2022 മെയ് 4-ന് സന്യാസിനിയാകാൻ ഒരുങ്ങുന്ന സുഹൃത്തുമായുള്ള കൂടിക്കാഴ്ചയും സെഗാരയുടെ മാറ്റത്തിന് ആക്കം കൂട്ടി. ''ഞാന്‍ നിന്നെ സ്നേഹിക്കുന്നതിനാല്‍ എന്നെപ്പോലെ തന്നെ സന്തോഷവതിയും, ഞാന്‍ അനുഭവിക്കുന്ന സ്നേഹം നീയും അനുഭവിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നാണ്'' തന്റെ ദൈവവിളിക്കായി കാതോര്‍ത്തിരുന്ന ആ സുഹൃത്ത് സെഗാരയോട് പറഞ്ഞത്. അധികം താമസിയാതെ ദൈവം തന്നെ വിളിക്കുന്നതായി തോന്നിത്തുടങ്ങിയ സെഗാര - ഒരുമാസം കോണ്‍വെന്റില്‍ താമസിച്ച ശേഷമാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ തീരുമാനിക്കുന്നത്. ''താന്‍ മുമ്പൊരിക്കലും അനുഭവിക്കാത്ത ഒരു സമാധാനമാണ് തനിക്ക് ലഭിച്ചത്''. വളരെക്കാലം മുന്‍പേ തനിക്ക് കൈമോശം വന്ന സന്തോഷം വീണ്ടെടുക്കുവാന്‍ കഴിയുമെന്നു തനിക്ക് തോന്നിയെന്നുമാണ് ആ കാലയളവിനെ കുറിച്ച് അവള്‍ പറയുന്നത്. തനിക്ക് തന്റെ നിയന്ത്രണം നഷ്ടമായെന്നും ദൈവം തന്നെ നിയന്ത്രണത്തിലാക്കിയെന്നും ഏറെ ആഹ്ലാദത്തോടെ അവള്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍വെന്റില്‍ ചേര്‍ന്നത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും, പ്രധാനപ്പെട്ടതുമായ ദിവസവുമാണെന്ന്‍ സെഗാര സമ്മതിക്കുന്നു. അതേസമയം തന്റെ വീട്ടിലുള്ളവര്‍ പോലും സന്യാസ ജീവിതത്തിലേക്കുള്ള ചേക്കേറലില്‍ അമ്പരന്നുപോയെന്ന്‍ സെഗാര വെളിപ്പെടുത്തി. ''വെറും 22 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ്, നിനക്കെങ്ങിനെ ഈ കോണ്‍വെന്റില്‍ അടച്ചിട്ടപോലെ ജീവിക്കുവാന്‍ കഴിയും?'' എന്നാണ് വീട്ടുകാര്‍ അവളോട് ചോദിച്ചത്. “എന്റെ സ്വാതന്ത്ര്യവും സന്തോഷവും ഇവിടെയാണെന്നും ഇവിടെ താന്‍ സന്തോഷവതിയാണ്” എന്നുമായിരുന്നു സെഗാരയുടെ മറുപടി. “കർത്താവിന് വേണ്ടി റിസ്ക് എടുക്കാൻ ഭയക്കരുത്. അവൻ ഒരിക്കലും നമ്മെ കൈവിടില്ല, അവനെ കാണാതെ വരുമ്പോൾ, നാം ക്ഷീണിതനാവുകയും അവനെ സംശയിക്കുകയും ചെയ്യുന്നു, അവൻ അരികിലുണ്ടെന്ന്‍ എപ്പോഴും ഓർക്കുക” - ദൈവവിളി തിരിച്ചറിയുവാന്‍ ശ്രമിക്കുന്നവരോട് സെഗാരക്ക് പറയുവാനുള്ളത് ഇത് മാത്രമാണ്.
Image: /content_image/News/News-2022-09-14-21:30:34.jpg
Keywords: സന്യാസ, സമര്‍

19646
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ സ്ഥാനിക ചിഹ്നങ്ങള്‍ സ്വീകരിച്ചു
Content: മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺസിഞ്ഞോര്‍ അലക്‌സ് താരാമംഗലത്തിന് മാനന്തവാടി രൂപതയിൽ സ്വീകരണം നൽകി. മാനന്തവാടി രൂപതയുടെ പ്രഥമ സഹായ മെത്രാനായി നിയമിതനായ മോണ്‍സിഞ്ഞോര്‍ അലക്സ് താരാമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. ജർമ്മനിയിൽ ആയിരുന്ന അദ്ദേഹം ഇന്നലെ സെപ്റ്റംബർ 14നാണ് തിരികെയെത്തിയത്. കോഴിക്കോട് എയർ പോർട്ടിൽ രൂപത പ്രതിനിധികൾ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററൽ സെന്ററിൽ വൈദികരും തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ബിഷപ്പ് ജോസഫ് പാംപ്ലാനിയും മാർ ജോർജ് വലിയമറ്റവും ചേർന്നു സ്വീകരണം നൽകി. മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നിയുക്ത മെത്രാനെ മോതിരമണിയിച്ചു. തലശ്ശേ രി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോർജ് വലിയമറ്റം ബിഷപ്പിന്റെ സ്ഥാനിക ചിഹ്നമായ കുരിശുമാലയും, തലശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി അരക്കെട്ടും അണിയിച്ചു. മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍സിഞ്ഞോര്‍ അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബര്‍ 1-നാണ് നടത്തപ്പെടുന്നത്. മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി അഭിഷിക്തനാകുന്ന ഫാ. അല്ക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ രൂപതയില്‍ ആരംഭിച്ചു കഴിഞ്ഞു. മെത്രാഭിഷേകചടങ്ങുകള്‍ ക്രമീകരിക്കുന്ന തിനായി രൂപത വികാരി ജനറാള്‍ റവ. ഫാ. പോള്‍ മുണ്ടോളിക്കലിന്റെയും സിഞ്ചല്ലൂസ് റവ. ഫാ. തോമസ് മണക്കുന്നേലിന്റേയും നേതൃത്വത്തില്‍ 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. നവംബര്‍ 1-ന് രാവിലെ 9.30-ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും.
Image: /content_image/India/India-2022-09-15-10:20:32.jpg
Keywords: മാനന്തവാ

19647
Category: 18
Sub Category:
Heading: വിഴിഞ്ഞത്ത് നടക്കുന്നത് അതിജീവനത്തിനുള്ള സമരം: കർദ്ദിനാൾ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മിറ്റിയെ നിയമിക്കണമെന്നും വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്നും കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി. തിരുവനന്തപുരത്തെ തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെആർഎൽ സിസിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ മൂലമ്പിള്ളിയിൽ നിന്നു വിഴിഞ്ഞത്തേക്ക് ആരംഭിച്ച ജനബോധനയാത്രയുടെ ആദ്യദിനത്തിലെ സമാപന സമ്മേളനം എറണാകുളം രാജേന്ദ്ര മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു കർദ്ദിനാൾ. വിദഗ്ധരുടെ അഭിപ്രായം തേടാതെയും വ്യക്തമായ പഠനം നടത്താതെയും വിഴിഞ്ഞം തുറമുഖം പോലെയുള്ള പദ്ധതികൾ നടപ്പാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സർ ക്കാരുകൾ മാറിമാറി വന്നാലും ഇത്തരം വലിയ പദ്ധതികൾ വരുമ്പോഴുള്ള പരിസ്ഥി തി, സാമൂഹിക ആഘാതം എന്നിവയെക്കുറിച്ച് പഠനം നടത്താനും വിലയിരുത്താനും സ്ഥിരം സമിതികൾ സർക്കാർ രൂപീകരിക്കണം. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അ ടിസ്ഥാനത്തിലായിരിക്കണം ഭരണകർത്താക്കളും രാഷ്ട്രീയക്കാരും തീരുമാനമെടുത്തു. വിദഗ്ധാഭിപ്രായം തേടാതെ ഇത്തരം പദ്ധതികൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കരുത്. കെ-റെയിൽ, വിഴിഞ്ഞം പദ്ധതി എന്നിവയ്ക്കെതിരേ നടക്കുന്ന സമരം വെറുതെയല്ല. വിഴിഞ്ഞത്ത് നടക്കുന്നത് അതിജീവന ത്തിനുള്ള സമരമാണ്; ജീവിക്കാനും ജോലിക്കും വേണ്ടിയുള്ള പ്രതി ഷേധമാണ്. അല്ലാതെ, പദ്ധതിക്കെതിരേയല്ല. മൂലമ്പിള്ളിയിൽ വികസ നത്തിന്റെ പേരിൽ കുടിയിറക്കപ്പെട്ടവർക്കുള്ള പുനരധിവാസം ഇപ്പോഴും പൂർണമായിട്ടില്ല. വിഴിഞ്ഞത്ത് പദ്ധതിബാധിതരെ പുനരധിവസിപ്പി ക്കാനുള്ള സാഹചര്യമുണ്ടാകണം. അതിനായി ഒരു പുനരധിവാസ പാക്കേജ് തന്നെയുണ്ടാക്കണം. പദ്ധതി ബാധിതരുടെ ജോലി, മക്കളുടെ പ ഠനം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള വ്യക്തമായ പാക്കേജ് ഉണ്ടാക്കണമെന്നും കർദ്ദിനാൾ പറഞ്ഞു. വിനാശകരവും അതി ഭയാനകവുമായ തീരശോഷണമാണ് തിരുവനന്തപുരം തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നതെന്ന് ജാഥ നയിക്കുന്ന കെആർഎൽസിസി വൈസ് പ്രസിസന്റ് ജോസഫ് ജൂഡും കെഎൽസിഎ സംസ്ഥാന ജനറ ൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസും വ്യക്തമാക്കി. യാത്ര 18ന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും. ചടങ്ങിൽ എം.പി. ഫൈസൽ അസ്ഹ രി, ഡോ. കെ.എം. ഫ്രാൻസിസ്, ചാൾസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-09-15-11:32:05.jpg
Keywords: വിഴിഞ്ഞ

19648
Category: 13
Sub Category:
Heading: നോട്രഡാം സർവ്വകലാശാലയുടെ ഫുട്ബോള്‍ കോച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ നോട്രഡാം സർവ്വകലാശാലയിലെ ഫുട്ബോള്‍ വിഭാഗം മേധാവി മാർക്കസ് ഫ്രീമാൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഗ്രൻജറിലെ പിയൂസ് പത്താമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള ദേവാലയം സെപ്റ്റംബർ പതിനൊന്നാം തീയതി പുറത്തിറക്കിയ ഇടവക ബുള്ളറ്റിനിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. "മാർക്കസ് ഫ്രീമാൻ- ഞങ്ങളുടെ പുതിയ കത്തോലിക്ക വിശ്വാസിക്ക് സ്വാഗതം" എന്നാണ് ബുള്ളറ്റിനില്‍ തലക്കെട്ടായി കുറിച്ചിരിക്കുന്നത്. നോട്രഡാം ഫുട്ബോള്‍ ടീമിന്റെ ചാപ്ലിൻ ഫാ. നേറ്റ് വിൽസാണ് ഫ്രീമാന് വിശ്വാസ പരിശീലനം നൽകിയത്. സർവ്വകലാശാലയുടെ അധ്യക്ഷൻ ഫാ. ജോൺ ജങ്കിൻസിനോടും മറ്റ് മൂന്ന് വൈദികരോടും ഒപ്പം ഫാ. മാർക്കസ് ഫ്രീമാൻ നിൽക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്. ഫ്രീമാന് വേണ്ടിയും, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥനയ്ക്കും ബുള്ളറ്റിനില്‍ ആഹ്വാനമുണ്ട്. ഓഗസ്റ്റ് മാസം ഒടുവിലാണ് അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്ന് കാത്തലിക്ക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഫ്രീമാന്റെ ഭാര്യ ജോവന്നയും, ആറു കുട്ടികളും കത്തോലിക്ക വിശ്വാസികളാണ്. നോട്രഡാം സർവ്വകലാശാല വിശ്വാസത്തിന് പ്രാധാന്യം നൽകുന്നതിനെ നാഷ്ണൽ കാത്തലിക്ക് രജിസ്റ്റർ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രശംസിച്ചു. ഇത് തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും യേശുക്രിസ്തുവിനെ ആശ്ലേഷിക്കുന്നത് എങ്ങനെയെന്ന് നമ്മുടെ ആളുകൾ മനസ്സിലാക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഓഗസ്റ്റ് 31 പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ മാർക്കസ് ഫ്രീമാൻ പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Congrats <a href="https://twitter.com/Marcus_Freeman1?ref_src=twsrc%5Etfw">@Marcus_Freeman1</a>! <a href="https://t.co/K5AvaydjXC">pic.twitter.com/K5AvaydjXC</a></p>— One Foot Down (@OneFootDown) <a href="https://twitter.com/OneFootDown/status/1570018130172444674?ref_src=twsrc%5Etfw">September 14, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ബസിലിക്ക ദേവാലയത്തിൽ സ്വന്തം തട്ടകത്തിലെ മത്സരത്തിനു മുന്‍പ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ടീമിന്റെ പാരമ്പര്യം പുതിയ സീസണിന്റെ ആരംഭത്തിൽ ഫ്രീമാൻ പുനഃരാരംഭിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്. മുൻ ഫുട്ബോൾ കോച്ച് ആയിരുന്ന ബ്രയാൻ കെല്ലിയാണ് ഈ പാരമ്പര്യം മാറ്റിയത്. മത്സര ദിവസം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന പാരമ്പര്യം മാറ്റിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നായിരിന്നു ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഫ്രീമാൻ പ്രതികരിച്ചത്. വിദ്യാർത്ഥിയായിരുന്ന സമയത്ത് നോട്രഡാം ടീം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോകുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിശുദ്ധ കുർബാനയിൽ ടീമായി പങ്കെടുക്കാൻ വളരെ ഉത്തമമായ സമയമാണ് മത്സര ദിവസമെന്ന് മാർക്കസ് ഫ്രീമാൻ നാഷ്ണൽ കാത്തലിക്ക് രജിസ്റ്ററിനോട് പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-15-14:16:15.jpg
Keywords: ഫുട്ബോള്‍

19649
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ സൈന്യത്തിന്റെ ക്രൂരത വീണ്ടും; കത്തോലിക്ക ദേവാലയം അതിക്രമിച്ച് കയറി അടുക്കളയാക്കി
Content: മോബൈ: ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് പട്ടാള ഭരണം തുടരുന്ന തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ മ്യാന്‍മറില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വീണ്ടും തുടര്‍ക്കഥ. തെക്കന്‍ സംസ്ഥാനമായ ഷാനിലെ മോബൈ പട്ടണത്തിലെ മദര്‍ ഓഫ് ഗോഡ് ദേവാലയമാണ് ഒടുവില്‍ ആക്രമിക്കപ്പെട്ട ദേവാലയം. പട്ടാള ഭരണകൂടത്തിന്റെ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ജുണ്ടാ സൈന്യം ദേവാലയത്തില്‍ അതിക്രമിച്ച് കയറി ആധിപത്യം സ്ഥാപിച്ച് ദേവാലയത്തിന് ചുറ്റും മൈനുകള്‍ സ്ഥാപിച്ച് ദേവാലയത്തെ അടുക്കളയായി ഉപയോഗിച്ച് വരികയായിരുന്നു. പ്രാദേശിക പ്രതിരോധ സേനയുമായുള്ള കടുത്ത പോരാട്ടത്തേത്തുടര്‍ന്ന്‍ ഈ ആഴ്ചയാണ് ജുണ്ടാ സൈന്യം ദേവാലയത്തില്‍ നിന്നും പിന്‍വലിഞ്ഞത്. ദേവാലയത്തിലെ വൃത്തിഹീനമായ തറയുടെയും, ഇരിപ്പിടങ്ങളുടെയും, പൊടിപിടിച്ച പാചക പാത്രങ്ങളുടെയും, സൈനീക യൂണിഫോമുകളുടെയും വീഡിയോ പ്രാദേശിക പ്രതിരോധ സേന സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രാദേശിക പ്രതിരോധ സേനയുടെ ആക്രമണത്തെ പ്രതിരോധിക്കുവാനാണ് ജുണ്ടാ സൈന്യം ദേവാലയത്തില്‍ അതിക്രമിച്ച് കയറിയതെന്നു പ്രദേശവാസികള്‍ പറയുന്നു. ദൈവത്തിന്റെ ആലയമായ പള്ളിക്ക് കേടുപാടുകള്‍ വരുത്തിയത് പൈശാചികമാണെന്നും ഇത് കാണുന്നത് സങ്കടകരമാണെന്നും വൈദികരും വിശ്വാസികളും പ്രതികരിച്ചു. കഴിഞ്ഞയാഴ്ച മോബൈ പട്ടണത്തില്‍ ജുണ്ടാ സൈന്യവും പ്രാദേശിക പ്രതിരോധ സേനയും തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു നടന്നത്. പെഖോണ്‍ രൂപതാംഗങ്ങളായ കത്തോലിക്കരാണ് ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളും. പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ സര്‍ക്കാര്‍ സൈന്യം ശക്തമായ ആയുധങ്ങള്‍ ഉപയോഗിച്ച വ്യോമാക്രമണവും നടത്തുകയുണ്ടായി. വ്യോമാക്രമണത്തില്‍ നൂറിലധികം വീടുകള്‍ തകരുകയും, അയ്യായിരത്തിലധികം പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്തുവെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പെഖോണ്‍, ലോയികോ എന്നീ രൂപതകളെയാണ് ഏറ്റുമുട്ടല്‍ ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്. നിലവില്‍ പെഖോണ്‍ രൂപതയിലെ ആറോളം ഇടവകകളാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള പല ദേവാലയങ്ങളും ഒന്നിലധികം പ്രാവശ്യം ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നു സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. കായ, ഷാന്‍ സംസ്ഥാനങ്ങളില്‍ കത്തോലിക്കര്‍ ഉള്‍പ്പെടെ ഒന്നര ലക്ഷം ആളുകളാണ് ദേവാലയങ്ങളിലും, വനത്തിലെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലും അഭയം പ്രാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് ശേഷം കൊലപാതകം, പീഡനം, നാടുകടത്തൽ, തടവ്, സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയ മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യങ്ങളുടെ തെളിവുകൾ കൂടിക്കൊണ്ടിരിക്കുകയാണെന്നു ഈ മാസം 12-ന് ചേര്‍ന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തില്‍ മ്യാന്മറിനായുള്ള ഇൻഡിപെൻഡന്റ് ഇൻവെസ്റ്റിഗേറ്റീവ് സംഘത്തിന്റെ തലവനായ നിക്കോളാസ് കൊംജിയാൻ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2022-09-15-16:34:21.jpg
Keywords: മ്യാന്മാ

19650
Category: 1
Sub Category:
Heading: അജപാലന ദൗത്യത്തിന് രാജ്യത്തെത്താന്‍ വിസയും താമസാനുമതിയും: കസാക്ക് സന്ദര്‍ശനത്തില്‍ കരാറില്‍ ഒപ്പിട്ടു
Content: വത്തിക്കാന്‍ സിറ്റി: തന്റെ മുപ്പത്തിയെട്ടാമത് അപ്പസ്തോലിക സന്ദര്‍ശനത്തിന് മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാനില്‍ എത്തിയ പാപ്പയുടെ ത്രിദ്വിന സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചു. ഏഴാമത് ലോക പരമ്പരാഗത മതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ് പാപ്പ കസാക്കിസ്ഥാനില്‍ എത്തിയത്. ഇന്നലെ സെപ്റ്റംബര്‍ 14-ന് കസാക്ക് തലസ്ഥാനമായ നൂര്‍-സുല്‍ത്താനിലെ ഫോറിന്‍ അഫയേഴ്സ് ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വത്തിക്കാനും റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാനും തമ്മില്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. വത്തിക്കാന് വേണ്ടി റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പോള്‍ റിച്ചാര്‍ഡ് ഗല്ലാഘര്‍ മെത്രാപ്പോലീത്തയും, കസാക്കിസ്ഥാന് വേണ്ടി ഡെപ്യൂട്ടി പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ മുഖ്താര്‍ ടില്യുബെര്‍ഡിയുയും ഉടമ്പടിയില്‍ ഒപ്പുവെച്ചു. കസാക്കിസ്ഥാനിലെ കത്തോലിക്ക വിശ്വാസികളുടെ അജപാലനപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വിദേശത്തു നിന്നും വരുന്ന സഭാപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള വിസയും, താമസാനുമതിയും സംബന്ധിച്ച 1998-ലെ ഉഭയകക്ഷി കരാറിലെ ആര്‍ട്ടിക്കിള്‍ 2 പ്രാബല്യത്തില്‍ വരുത്തുകയാണ് ഉടമ്പടിയുടെ ലക്ഷ്യം. ആമുഖവും, 8 ഖണ്ഡികകളുമുള്ള ഉടമ്പടിയില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നിലനില്‍ക്കുന്ന സൗഹൃദവും, പരസ്പര സഹകരണവും ഒന്നുകൂടി മെച്ചപ്പെടുത്തുവാനും ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും അംഗീകാര നടപടികള്‍ പൂര്‍ത്തിയായാല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നത്. മതാന്തര സംവാദം വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യവും കരാറില്‍ എടുത്ത് പറയുന്നുണ്ട്. 2001-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് കസാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ആദ്യ പാപ്പ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-15-18:07:01.jpg
Keywords: കസാക്ക

19651
Category: 10
Sub Category:
Heading: ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; മിഖായേല്‍ മാലാഖയോടു നവനാള്‍ നൊവേനയുമായി അമേരിക്കന്‍ വിശ്വാസികള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കും, പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള നവനാള്‍ നൊവേന കാമ്പയിനുമായി അമേരിക്കയിലെ പ്രമുഖ കത്തോലിക്ക സംഘടന. പൊതുജീവിതത്തിൽ വിശ്വാസ സത്യങ്ങൾക്കനുസരിച്ച് ജീവിക്കുവാന്‍ അമേരിക്കയിലെ മുഴുവന്‍ കത്തോലിക്കരേയും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘കാത്തലിക് വോട്ട്’ ആണ് വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള നവനാള്‍ നൊവേനയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സെപ്റ്റംബര്‍ 20-ന് ആരംഭിച്ച് വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 29-ന് അവസാനിക്കുന്ന 9 ദിവസത്തെ നൊവേനയില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളോടും സംഘടന ആഹ്വാനം ചെയ്തു. അഗ്നിക്കിരയാകുന്ന ദേവാലയങ്ങള്‍, ശിരസ്സ് ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വിശുദ്ധരുടെ രൂപങ്ങള്‍ തുടങ്ങീ നിരവധിയായ അക്രമ സംഭവങ്ങളെ 'പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും' മാത്രമേ പുറത്താക്കാൻ കഴിയൂവെന്ന് സംഘാടകര്‍ പറഞ്ഞു. കാമ്പയിനെ കുറിച്ച് സംഘടനയുടെ പ്രസിഡന്റായ ബ്രിയാന്‍ ബിര്‍ച്ച് വിവരിക്കുന്ന വീഡിയോയും സംഘടന പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയില്‍ കത്തോലിക്ക വിശ്വാസവും മനുഷ്യ ജീവനും കടുത്ത ആക്രമണത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നമ്മുടെ വിശ്വാസത്തിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിന് സാക്ഷികളാണെന്ന് ബിര്‍ച്ചിന്റെ വീഡിയോയില്‍ പറയുന്നു. ഗര്‍ഭഛിദ്രത്തെ അനുകൂലമാക്കിയ ഭരണഘടന ഭേദഗതി റദ്ദ് ചെയ്യുന്നതിലേക്ക് വഴി തെളിയിച്ച കോടതി രേഖ ചോര്‍ന്നതിന് പിന്നാലേ അക്രമങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായെന്നും അന്നുമുതല്‍ കത്തോലിക്കാ ദേവാലയങ്ങളുടെ നേര്‍ക്ക് 45-ഓളം അക്രമ സംഭവങ്ങളും, 26 സംസ്ഥാനങ്ങളിലുമായി പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കെതിരെ 62 ആക്രമണങ്ങളും നടന്നുവെന്നും ബിര്‍ച്ച് ചൂണ്ടിക്കാട്ടി. നമ്മെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളേയും, സ്ത്രീകളെയും, കുട്ടികളെയും സേവിക്കുന്നത് തുടരുവാന്‍ ഓരോ ദിവസത്തെ നൊവേനയിലൂടെ നമ്മുടെ ദേവാലയങ്ങളേയും, പ്രഗ്നന്‍സി കേന്ദ്രങ്ങളേയും രക്ഷിക്കുവാന്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ മാധ്യസ്ഥം വഴി യേശുവിനോട് നമ്മള്‍ അപേക്ഷിക്കുമെന്നും വീഡിയോയില്‍ പറയുന്നു. “പ്രാർത്ഥനയും ഉപവാസവും കൊണ്ട് മാത്രമേ അവയെ പുറത്താക്കുവാന്‍ കഴിയൂ” എന്ന യേശുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട്, നമ്മെ പീഡിപ്പിക്കുന്നവരുടെ മനസ്സുകളെ ബാധിച്ചിരിക്കുന്ന അന്ധകാര ശക്തികളെ പുറത്താക്കുവാന്‍ നമുക്ക് വേണ്ടി യുദ്ധം ചെയ്യണമെന്ന്‍ 9 ദിവസത്തോളം അമേരിക്കയിലെ കത്തോലിക്കര്‍ മുഴുവനും വിശുദ്ധ മിഖായേല്‍ മാലാഖയോട് അപേക്ഷിക്കുമെന്ന് സംഘടന പറഞ്ഞു. ഇതുവരെ 24,000-ത്തിലധികം കത്തോലിക്കര്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2022-09-15-19:52:33.jpg
Keywords: മിഖായേ

19652
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ; വചന വേദിയിൽ സിസ്റ്റർ ഡോ. മീന ഇലവനാൽ MSJ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 17 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, എന്നിവർക്കൊപ്പം അനുഗ്രഹീത ശുശ്രൂഷകയും കൗൺസിലറുമായ സിസ്റ്റർ ഡോ. മീന ഇലവനാൽ MSJ വചന ശുശ്രൂഷയും ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ബ്രിസ്റ്റോൾ ഗാനശുശ്രൂഷയും നയിക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. #{blue->none->b->ZOOM LINK }# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; }# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >>> UK time 7pm >>> Europe : 8pm >>> South Africa: 9pm >>> Israel : 9pm >>> Saudi / Kuwait : 10pm >>> India 12.30 midnight >>> Sydney: 6am >>> New York: 2pm >>> Oman/UAE 11pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
Image: /content_image/Events/Events-2022-09-16-09:47:13.jpg
Keywords: സെഹിയോ