category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദിക ജീവിത നവീകരണം കാലഘട്ടത്തിന്റെ ആവശ്യം: കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി
Contentകാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന യുവവൈദികർക്കായുള്ള തുടർ പരിശീലന പരിപാടികൾ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈദികരുടെ ശുശ്രൂഷകൾ കാലഘട്ടത്തിനനുസൃതമായ രീതിയിൽ ക്രമപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപറഞ്ഞു. എല്ലാ ശുശ്രൂഷകളും പ്രേക്ഷിത ആഭിമുഖ്യത്തിൽ ഏറ്റെടുക്കണമെന്നും അവയിലൂടെ സുവിശേഷവത്കരണം തീക്ഷണതയോടെ തുടരണമെന്നും, അല്ലെങ്കിൽ വൈദികശുശ്രൂഷകൾ അപ്രസക്തമാകുമെന്നും കർദ്ദിനാൾ യുവവൈദികരെ ഓർമ്മപ്പെടുത്തി. വൈദികർക്ക് വേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന തുടർ പരിശീലന പരിപാടിയിൽ വിവിധ രൂപതകളിൽനിന്നുള്ള നാൽപതോളം യുവവൈദികർ പങ്കെടുക്കുന്നുണ്ട്. കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-14 20:14:00
Keywordsആലഞ്ചേരി
Created Date2022-09-14 20:15:43