Content | കണ്ണൂർ: ഇറ്റലി ആസ്ഥാനമായ ഒബ്ലേറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് അലോഷ്യസ് ഗോൺസാഗ (ഒഎസ്എൽ) സന്യാസിനീ സമൂഹത്തിന്റെ 23-ാം മദർ ജനറലായി കണ്ണൂർ ജില്ലയിലെ ഇരിട്ടി ചരൾ സ്വദേശിനി സിസ്റ്റർ മേഴ്സി പാംപ്ലാനി തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ജനറലേറ്റിൽ നടന്ന ജനറൽ ചാപ്റ്ററിലാണു തെരഞ്ഞെടുപ്പ് നടന്നത്.
തലശേരി അതിരൂപതയുടെ അധ്യക്ഷന്‍ മാർ ജോസഫ് പാംപ്ലാനിയുടെ പിതൃസഹോദരൻ പരേതനായ പാംപ്ലാനിയിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകളാണു സിസ്റ്റർ മേഴ്സി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിലർമാരിൽ ആലപ്പുഴ സ്വദേശിനി സിസ്റ്റർ ആഗ്നസും (സെക്രട്ടറി) ഉൾപ്പെടുന്നു. |