Contents

Displaying 19181-19190 of 25049 results.
Content: 19573
Category: 18
Sub Category:
Heading: ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം
Content: അമൃത്സർ: ആരാധനാലയങ്ങളെയും വിശ്വാസകൂട്ടായ്മയെയും ലക്ഷ്യമിട്ടുള്ള ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം. കുറ്റക്കാർക്കെതിരെ കർക്കശ നടപടി വേണമെന്ന് അമൃത്സർ - ഛണ്ഡിഗഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യ രൂപത (സിഎൻഐ), സാൽവേഷൻ ആർമി, മെത്തഡിസ്റ്റ് ചർച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള മിശിഹാ മഹാസഭ ആവശ്യപ്പെട്ടു. അമൃത്സറിലെ അലക്സാണ്ട് ഹൈസ്കൂളിൽ നടന്ന പ്രതിഷേധയോഗത്തിൽ ഒട്ടേറെ വി ശ്വാസികളും സഭാപ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞദിവസം തരൺതരൺ ജില്ലയിലെ തകർപൂരിലുള്ള പള്ളിക്കുനേരേ നടന്ന ആക്രമണമാണ് ഒടുവിലത്തെ സംഭവം. മുഖം മൂടി ധരിച്ച നാലംഗസംഘം പള്ളിയിൽ കടന്നുകയറി ഖാലിസ്ഥാനി മുദ്രാവാക്യങ്ങളുമായി യേശുക്രിസ്തുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങൾ തകർത്തിരിന്നു. പള്ളിമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനു തീവയ്ക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബന്ദിയാക്കിയശേഷമായിരിന്നു ആക്രമണം. സംഭവത്തിന് പിന്നാലേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സമാധാനം കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനവും സഭാനേതൃത്വം നൽകി. പ്രശ്നത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും തരൺ തരൺ എസ്പി ആർ.എ സ്. ധില്ലൻ അറിയിച്ചു. ക്രിസ്ത്യൻ മിഷ്ണറിമാര്‍ 'നിർബന്ധിത മതപരിവർത്തനം' നടത്തുന്നുവെന്ന് സിക്കുകാരുടെ പരമോന്നത സമിതിയായ അകാൽ തക് തലവൻ ജതേദാർ പ്രസ്താവന ഇറക്കിയ ദിവസമാണു ആക്രമണം നടന്നത്. ഇക്കഴിഞ്ഞ ദിവസം തന്നെ അമൃത്സറിലെ ദാദുവാനയിൽ ക്രൈസ്തവ മിഷ്ണറിമാരുടെ സമ്മേളനം സിഖ് സായുധവിഭാഗമായ നിഹാംഗുകൾ തടസപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-09-03-09:14:27.jpg
Keywords: പഞ്ചാബ
Content: 19574
Category: 18
Sub Category:
Heading: വിഴിഞ്ഞം: തിങ്കളാഴ്ച മെത്രാന്‍മാരും വൈദികരും ഉപവാസ സമരം നടത്തും
Content: തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരേ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ ആർച്ച്ബിഷപ്പുമാരും അതിരൂപതയിലെ വൈദികരും തിങ്കളാഴ്ച ഉപവസിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, എമിരിറ്റസ് ആർച്ച്ബിഷപ്പ് ഡോ.എം. സുസപാക്യം, വികാരി ജനറാൾ മോൺ. യുജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തെയോഡേഷ്യസ് ഡിക്രൂസ് തുടങ്ങിയവരും മറ്റു വൈദികരുമാണ് ഉപവാസത്തിൽ പങ്കുചേരുന്നത്. വിവിധ ഇടവകകളിൽനിന്നുള്ളവരും സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യ ദാർഢ്യവുമായി എത്തിച്ചേരും. തുറമുഖ കവാടത്തിനുള്ളിലെ സമരം തടയാൻ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും സ മരവേദി മാറ്റേണ്ടെന്ന് ഇന്നലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ചേർന്ന അതിരൂപതയിലെ വൈദികസമ്മേളനം തീരുമാനിച്ചു. സമരസമിതി മുന്നോട്ടുവച്ച ഏഴിന ആവശ്യങ്ങളിൽ ഉറച്ചു നിൽക്കും. സമര സമിതി ഉന്നയിച്ച ഭൂരിപക്ഷം കാര്യങ്ങളിലും തീരുമാനമായെന്ന പ്രചാരണം തെറ്റാണ്. തീരുമാന മാകുന്ന കാര്യങ്ങളിൽ ഉത്തരവിറക്കിയ വിവരം പ്രസിദ്ധീകരിക്കണം. കടലെടുത്ത് വീടു നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണമെന്ന് വൈദികസമിതി ആവശ്യപ്പെട്ടു. കടലെടുത്ത് വീടു നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണമെന്ന് വൈദികസമിതി ആവശ്യപ്പെട്ടു. നഗര ഭാഗങ്ങളിൽ സുരക്ഷിതജീവിതം നയിക്കുന്നവർ സമരം അനാവശ്യമാണെന്ന് ആക്ഷേപിക്കുന്നതിനു പകരം തീരദേശത്ത് കടൽ കയറു ന്ന വീടുകളിൽ കുറച്ചുനേരം ഇരുന്നുനോക്കാനുള്ള മനസ് കാണിക്കണമെന്ന് വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-09-03-09:33:47.jpg
Keywords: വിഴിഞ്ഞ
Content: 19575
Category: 11
Sub Category:
Heading: പുരാവസ്തു ഗവേഷണങ്ങളിലൂടെ വിശുദ്ധ നാടിനെ തൊട്ടറിയാൻ ക്രൈസ്തവരെ സ്വാഗതം ചെയ്ത് ഇസ്രായേൽ
Content: ജെറുസലേം: വിദഗ്ധരോടൊപ്പം പുരാവസ്തു ഗവേഷണങ്ങളുടെ ഭാഗമായി വിശുദ്ധ നാടിനെ തൊട്ടറിയാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സ്വാഗതം ചെയ്ത് ഇസ്രായേൽ. 'അൺഎർത്ത് ദ ലാൻഡ് ഓഫ് ദ ബൈബിൾ' എന്ന പേരിലാണ് അടുത്തവർഷം ഏപ്രിൽ പതിനേഴാം തീയതി തുടങ്ങുന്ന പത്ത് ദിവസത്തെ തീർത്ഥാടനം ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു രാജ്യമായി ഇസ്രായേൽ സ്ഥാപിക്കപ്പെട്ടതിന്റെ എഴുപത്തിയഞ്ചാമത്തെ വാർഷിക ആഘോഷങ്ങളുടെ സമയത്താണ് തീർത്ഥാടനവും ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ ഇതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാനും തീർത്ഥാടകർക്ക് അവസരമുണ്ട്. ഇസ്രായേലിന്റെ വിനോദസഞ്ചാര മന്ത്രാലയം, വാഷിംഗ്ടണിലെ മ്യൂസിയം ഓഫ് ദ ബൈബിൾ, ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി എന്നിവയും, മറ്റ് ചില പ്രസ്ഥാനങ്ങളും ചേർന്ന് സംയുക്തമായാണ് ക്രമീകരണങ്ങൾ നടത്തുന്നത്. ഇസ്രായേലിന്റെ പ്രകൃതിയും, പൈതൃക സ്മാരകങ്ങളും ബൈബിള്‍ സംഭവങ്ങള്‍ പറയുന്നതെന്നും, അത് ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി അധ്യക്ഷൻ റയാ ഷൂർക്കി പറഞ്ഞു. ഇസ്രായേലിലെ ബൈബിൾ പൈതൃകങ്ങൾ കണ്ടെത്തുന്നതിലും, അത് സംരക്ഷിക്കുന്നതിലും ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സിന്റെ വിദഗ്ധരോടൊപ്പം ഭാഗഭാക്കാവുന്നത് ബൈബിളിനെ സ്നേഹിക്കുന്നവരും, പൈതൃക സ്മാരകങ്ങളും, യഹൂദരുടെ ചരിത്ര സംഭവകഥകളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യഹൂദ രാജ്യവുമായി കൂടുതൽ ഇഴകിചേരാൻ ഈ തീർത്ഥാടനം ക്രൈസ്തവരെ സഹായിക്കുമെന്ന് രാജ്യത്തെ ടൂറിസം മന്ത്രി യോയേൽ റസ്വോസോവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇതിലൂടെ ഇസ്രായേലിന്റെ പ്രതിച്ഛായ ലോകമെമ്പാടും മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-03-11:15:36.jpg
Keywords: ഇസ്രായേ
Content: 19576
Category: 14
Sub Category:
Heading: വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം കേന്ദ്രമാക്കിയുള്ള ഡോക്യുമെന്ററിയ്ക്കു പാപ്പയുടെ അഭിനന്ദനം
Content: കാലിഫോര്‍ണിയ: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ച അമേരിക്കന്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസിന് ഫ്രാന്‍സിസ് പാപ്പയുടെ അഭിനന്ദനം. സംഘടനയുടെ അധ്യക്ഷനായ പാട്രിക് കെല്ലിക്ക് അയച്ച കത്തിലൂടെയായിരുന്നു പാപ്പ അഭിനന്ദനമറിയിച്ചത്. ജീവിതവും, സാക്ഷ്യവും ഏറെ ഫലങ്ങള്‍ നല്‍കിയ ഈ വിശുദ്ധയുടെ ജീവിതം പകര്‍ത്തുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദിയെന്നും വിശുദ്ധി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും 'Mother Teresa: No Greater Love' എന്ന ഡോക്യുമെന്ററി ഗുണം ചെയ്യുമെന്നും പാപ്പ കത്തില്‍ കുറിച്ചു. ഓഗസ്റ്റ് 29ന് റോമിലെ നോര്‍ത്ത് അമേരിക്കന്‍ സെമിനാരി കോളേജിലും, ഓഗസ്റ്റ് 31-ന് വത്തിക്കാന്‍ ഫിലിം ലൈബ്രറിയിലും ഡേവിഡ് നഗ്ളിയേരി സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരിന്നു. വിശുദ്ധയെ നേരിട്ട് കാണുവാനോ, വിശുദ്ധയെ കുറിച്ച് കൂടുതല്‍ അറിയുവാനോ ഇന്നത്തെ യുവജനങ്ങള്‍ക്ക്‌ കഴിയുന്നില്ലെന്നും മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിലൂടെ വിശുദ്ധ കാണിച്ചു തന്ന ജീവിതവും, വിശുദ്ധയുടെ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സംവിധായകനായ നഗ്ളിയേരി പറഞ്ഞു. കരുണയാണ് തങ്ങളുടെ പ്രഥമ തത്വമെന്നും, അതുകൊണ്ട് തന്നെയാണ് മദര്‍ തെരേസയെ തന്നെ മാതൃകയാക്കിയതെന്നുമായിരിന്നു സംഘടനയുടെ സുപ്രീം ക്നൈറ്റായ പാട്രിക് കെല്ലിയുടെ പ്രതികരണം. ഡോക്യുമെന്ററി ഫിലിം പുതു തലമുറക്ക് മദര്‍ തെരേസയെ പരിചയപ്പെടുത്തി കൊടുക്കുമെന്നും, മദര്‍ തെരേസ മരിക്കുമ്പോള്‍ വെറും 10 വയസ്സില്‍ താഴെ മാത്രം പ്രായമുണ്ടായിരുന്ന സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കായി സിനിമയുടെ ഒരു പ്രദര്‍ശനം ഒരുക്കിയെന്നും അദ്ദേഹം സ്മരിച്ചു. വിശുദ്ധ മദര്‍ തെരേസയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ. ബ്രിയാന്‍ കോളോഡിജ്ചുക്ക്, കര്‍ദ്ദിനാള്‍ കോളേജിലെ ഡീനായ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ, പേപ്പല്‍ ബസലിക്കയുടെ മുഖ്യപുരോഹിതനായ കര്‍ദ്ദിനാള്‍ ജെയിംസ് മൈക്കേല്‍ ഹാര്‍വെ, വത്തിക്കാനിലെ അമേരിക്കന്‍ അംബാസഡര്‍ ജോ ഡോണെല്ലി തുടങ്ങിയ പ്രമുഖര്‍ വത്തിക്കാന്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കാണുവാനെത്തിയിരുന്നു. ഫ്രാന്‍സിസ് പാപ്പ പ്രദര്‍ശനം കാണുവാന്‍ എത്തിയിരുന്നില്ലെങ്കിലും ഡോക്യുമെന്ററിയുടെ പകര്‍പ്പ് പാപ്പക്ക് നല്‍കിയിട്ടുണ്ടെന്നും കെല്ലി പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റി പ്രചാരം ആഗ്രഹിക്കുന്നവരല്ല. അവര്‍ ചെയ്യുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെയും, സുവിശേഷത്തിലൂടെയുള്ള അവരുടെ ജീവിതത്തെയും എടുത്തു കാട്ടുവാന്‍ ലഭിച്ച അവസരമാണിതെന്നും ഈ ഡോക്യുമെന്ററി ജനങ്ങളെ സ്വാധീനിക്കുകയും അവരെ വിശ്വാസത്തോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുമെന്നു ‘കാത്തലിക്ക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ നഗ്ളിയേരി പറഞ്ഞു. ഒക്ടോബര്‍ 3-4 തീയതികളിലായി അമേരിക്കയിലെമ്പാടുമുള്ള 960-ഓളം തിയേറ്ററുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചേക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-03-12:56:46.jpg
Keywords: മദര്‍ തെരേസ
Content: 19577
Category: 14
Sub Category:
Heading: മലയാളി കത്തോലിക്ക വൈദികന് പോർച്ചുഗലിലെ മെഡൽ ഓഫ് മെറിറ്റ് ബഹുമതി
Content: ലിസ്ബണ്‍: സമൂഹത്തിന് നൽകിയ സ്തുത്യർഹ സേവനം കണക്കിലെടുത്ത് മലയാളി കത്തോലിക്ക വൈദികനു പോർച്ചുഗലിലെ മെഡൽ ഓഫ് മെറിറ്റ് ബഹുമതി. സാകേവം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഔർ ലേഡീസ് ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായും, ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ ഇടവക ദേവാലയത്തിന്റെ വികാരിയായും സേവനം ചെയ്യുന്ന ഫാ. പോൾ കൊല്ലിത്താനത്തുമലയിലിനാണ് 'മെഡൽ ഓഫ് മെറിറ്റ്' ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്. ലൂർസ് മുൻസിപ്പാലിറ്റിക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് സാകേവം പരിധിയില്‍ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മെഡൽ ഓഫ് മെറിറ്റ് അദ്ദേഹത്തിന് നൽകാൻ അധികൃതർ തീരുമാനിക്കുന്നത്. സഭാ-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തി വിവിധ വിഷയങ്ങളില്‍ നടത്തിയ ഇടപെടലുമാണ് അദ്ദേഹത്തെ ബഹുമതിക്ക് അര്‍ഹനാക്കിയത്. നാളെ സെപ്റ്റംബർ നാലാം തീയതി മുൻസിപ്പൽ കോർപ്പറേഷൻ അധ്യക്ഷൻ റിക്കാർഡോ ലിയോയുടെ സാന്നിധ്യത്തിൽ ഔർ ലേഡീസ് ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിൽവെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ ഔദ്യോഗികമായ അംഗീകാരം നൽകും. ഇത്തരത്തില്‍ പോർച്ചുഗലിലെ ഔദ്യോഗിക ബഹുമതി ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം. പാലാ രൂപതയിലെ വെമ്പള്ളിയില്‍ ചാക്കോ-മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഫാ. പോൾ, 1994-ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2005ൽ പോർച്ചുഗലിൽ എത്തിയ അദ്ദേഹം, ലിസ്ബൺ അതിരൂപതയ്ക്ക് വേണ്ടി സേവനം ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ രണ്ടുപേർ വൈദികരാണ്. പാലാ രൂപതാ മുന്‍ വികാരി ജനറാളും മുട്ടുചിറ ഫൊറോന ദേവാലയ വികാരിയുമായ ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയിലാണ് സഹോദരില്‍ ഒരാള്‍. ഫാ. ജോസഫ് സുനീത്ത് ഐ‌എം‌എസ് എന്ന പേരുള്ള മറ്റൊരു സഹോദരൻ ഉത്തർപ്രദേശിലാണ് സേവനം ചെയ്യുന്നത്. സഹോദരി സിസ്റ്റര്‍ ലിറ്റി എൽഎസ്ടി സമൂഹാംഗമാണ്. ആലുവയില്‍ സേവനം ചെയ്യുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-03-15:13:09.jpg
Keywords: മലയാളി
Content: 19578
Category: 14
Sub Category:
Heading: ക്രിസ്തുവിന്റെ കുരിശുമരണം ഇതിവൃത്തമാക്കിയ അമൂല്യ ചുവര്‍ചിത്രം സംരക്ഷിക്കുവാന്‍ ബ്രിട്ടീഷ് രൂപത
Content: മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിലെ ഹോളി റോസറി ദേവാലയത്തില്‍ നശീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള അമൂല്യ ചുവര്‍ ചിത്രം സംരക്ഷിക്കുവാന്‍ സാല്‍ഫോര്‍ഡ് രൂപത രംഗത്ത്. ഹംഗറിയില്‍ നിന്നും ‘യു.കെ’യിലേക്ക് കുടിയേറിയ യഹൂദ വംശജനായ ജോര്‍ജ്ജ് മേയര്‍-മാര്‍ട്ടന്‍ 1955-ല്‍ വരച്ചതാണ് ഈ ചുവര്‍ ചിത്രം. ക്രിസ്തുവിന്റെ കുരിശുമരണം ഇതിവൃത്തമാക്കിയ ഈ ചുവര്‍ ചിത്രത്തിന് യു.കെ സര്‍ക്കാര്‍ ഗ്രേഡ് II പദവി നല്‍കിയിട്ടുണ്ട്. ഹോളി റോസറി പള്ളി 2017-ല്‍ അടച്ചു പൂട്ടിയതിന് ശേഷം ഈ അമൂല്യ കലാസൃഷ്ടിയുടെ ഭാവി അവതാളത്തിലാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചുവര്‍ചിത്രത്തെ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരായികൊണ്ട് സാല്‍ഫോര്‍ഡ് രൂപത മുന്നോട്ട് വന്നിരിക്കുന്നത്. ചിത്രം സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിനിരയാകുമോയെന്ന ആശങ്ക പ്രാദേശിക കൗണ്‍സിലറുമാര്‍ ഒരു തുറന്ന കത്തിലൂടെ പങ്കുവെച്ചിരിന്നു. ചുവര്‍ചിത്രം ഗാലറി ഓൾഡ്ഹാം എന്നറിയപ്പെടുന്ന പ്രാദേശിക ഗാലറിയിലേക്ക് മാറ്റുവാനായിരുന്നു കത്തിലെ നിര്‍ദ്ദേശം. ഓൾഡ്ഹാംആന്‍ഡ്‌ ടേംസൈഡ് കൗണ്‍സിലുകളിലെ കത്തോലിക്ക കൗണ്‍സിലറുമാരായ ഡാന്‍ കോസ്റ്റെല്ലോയും, ലുക്ക്‌ ലങ്കാസ്റ്ററും, മാക്സ് വുഡ്വൈനുമാണ് ഇക്കാര്യം സൂചിപ്പിച്ചത്. തങ്ങള്‍ ഓൾഡ്ഹാമിലെ മെഡ്ലോക്ക് വെയില്‍ വാര്‍ഡിലെ ഹോളി റോസറി ദേവാലയത്തിലുള്ള അമൂല്യ ചുവര്‍ ചിത്രത്തിന്‍റെ ഭാവിയെ ഓര്‍ത്ത് ആശങ്കയിലാണെന്നും, ഈ ചുവര്‍ ചിത്രം സാമൂഹ്യ വിരുദ്ധ ശക്തികളുടെ ആക്രമണത്തിനിരയാകുവാന്‍ സാധ്യതയുണ്ടെന്നും കൗണ്‍സിലറുമാര്‍ എഴുതിയ കത്തില്‍ സൂചിപ്പിച്ചിരിന്നു. ചുവര്‍ചിത്രം സംരക്ഷിക്കുന്ന കാര്യത്തില്‍ താല്‍പര്യം കാണിച്ച മൂന്ന്‍ കൗണ്‍സിലര്‍മാര്‍ക്കും സാല്‍ഫോര്‍ഡ് രൂപത നന്ദി അറിയിച്ചു. ചുവര്‍ ചിത്രം സംരക്ഷിക്കുന്നതിനും, ഇത് സംരക്ഷിക്കുവാന്‍ കഴിയുന്നവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനും തങ്ങള്‍ തയ്യാറാണെന്നു രൂപത വക്താവ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ചുവര്‍ ചിത്രമിരിക്കുന്ന ദേവാലയത്തിന് സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ടെങ്കിലും ഈ അടുത്ത ദിവസം സാമൂഹ്യ വിരുദ്ധര്‍ ഈ ചുവര്‍ചിത്രത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ വരുത്തിയിരിന്നു. ഈ സാഹചര്യത്തില്‍ ദേവാലയത്തിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1955-ലാണ് കത്തോലിക്ക സഭ ഈ ചുവര്‍ചിത്രം കമ്മീഷന്‍ ചെയ്യുന്നത്. ജോര്‍ജ്ജ് മേയര്‍-മാര്‍ട്ടന്‍ന്റെ സഭാപരമായ ചുവര്‍ ചിത്രങ്ങളില്‍ ഇന്നു ശേഷിക്കുന്ന രണ്ടു ചുവര്‍ ചിത്രങ്ങളില്‍ ഒന്നാണിത്.
Image: /content_image/News/News-2022-09-03-16:21:39.jpg
Keywords: പുരാതന, പൈതൃക
Content: 19579
Category: 18
Sub Category:
Heading: ജീവസമൃദ്ധി കെ22-വലിയ കുടുംബ സംഗമം ഇന്ന്
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസമൃദ്ധി കെ22-വലിയ കുടുംബ സംഗമം ഇന്ന് പാലാരിവട്ടം പിഒസിയിൽ നടക്കും. കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവരുടെ വെർച്വലായി അനുഗ്രഹ സന്ദേശം നൽകും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൻ സി. ഏബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ പ്രോലൈഫ് അപ്പസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ടോമി പ്ലാത്തോട്ടം, മോൻസി ജോർജ് എന്നിവർ പ്രസംഗിക്കും. പ്രോഗ്രാം ജനറൽ കോ ഓർഡിനേറ്റർ ബിജു കോട്ടപ്പറമ്പിൽ, ജോയിന്റ് കോ ഓർഡിനേറ്റർമാരായ ലിസാ തോമസ്, സെമിലിൻ സുനിൽ, ആന്റണി പത്രോസ്, യുഗേഷ് പുളിക്കൻ, മാർട്ടിൻ ന്യൂനസ്, സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ് സേവ്യർ, ഡോ. ഫെലിക്സ് ജെയിംസ്, ഡോ. ഫ്രാൻസീസ് ജെ. ആരാടൻ, നോബർട്ട് കക്കാരിയിൽ, ഇഗ്നേഷ്യസ് വിക്ടർ തുടങ്ങിയവർ നേതൃത്വം നൽകും.കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
Image: /content_image/India/India-2022-09-04-07:34:49.jpg
Keywords: ജീവസമൃദ്ധി
Content: 19580
Category: 1
Sub Category:
Heading: നവ സുവിശേഷവത്ക്കരണത്തിന് എണ്‍പതോളം മെത്രാന്മാരെ ഒരുക്കാന്‍ വത്തിക്കാനില്‍ പഠനശിബിരം
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ ഭരണസിരാകേന്ദ്രമായ വത്തിക്കാന്‍ കാര്യാലയത്തിലെ ‘ഡിക്കാസ്റ്ററി ഫോര്‍ മിഷന്‍സ്’ന്റെ കീഴില്‍ വരുന്ന എണ്‍പതോളം മെത്രാന്‍മാര്‍ക്കായി സുവിശേഷവല്‍ക്കരണത്തിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പഠന ശിബിരം സംഘടിപ്പിക്കുന്നു. പൊന്തിഫിക്കല്‍ കോളേജ് ഓഫ് സെന്റ്‌ പോള്‍ ദി അപ്പോസ്തലില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ സമീപകാലത്തായി ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓഷ്യാനിയ എന്നീ മേഖലകളില്‍ നിയമിക്കപ്പെട്ട മെത്രാന്‍മാരാണ് പങ്കെടുക്കുക. സെപ്റ്റംബര്‍ 5-ന് കര്‍ദ്ദിനാള്‍ ലൂയീസ് അന്റോണിയോയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന സെമിനാര്‍ സെപ്റ്റംബര്‍ 17-ന് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സമാപിക്കുക. സെമിനാറിന്റെ അവസാന ദിവസം ഫ്രാന്‍സിസ് പാപ്പയുമായുള്ള മെത്രാന്മാരുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. തങ്ങള്‍ നിയമിക്കപ്പെട്ട പ്രേഷിത മേഖലയിലെ ഇടവകകളുടെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള പരിശീലനത്തിനും, സ്വയം വിചിന്തനത്തിനും മെത്രാന്‍മാര്‍ക്ക് അവസരം നല്‍കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ഓരോ ദിവസവും മൂന്ന്‍ ലെക്ച്ചറുകളും, അതിന് ശേഷം ചര്‍ച്ചകളുമായിട്ടായിരിക്കും കടന്നുപോവുക. ഓരോ ദിവസത്തിന്റെ അവസാനവും പ്രാര്‍ത്ഥന ഉണ്ടായിരിക്കും. 'രൂപതാ മെത്രാന്‍മാരും സുവിശേഷ വല്‍ക്കരണത്തിനുള്ള ഡിക്കാസ്റ്ററിയുമായുള്ള ബന്ധം', 'റോമന്‍ കൂരിയ', 'രൂപതയുടെ ഘടന', 'സമര്‍പ്പിത ജീവിതം', 'അല്‍മായര്‍' തുടങ്ങിയ എട്ടോളം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സെമിനാര്‍ മുന്നോട്ട് പോവുക. മെത്രാപ്പോലീത്തയായ പ്രോട്ടാസെ റുഗാംബ്വ, ഗിയാംപിയത്രോ ഡാല്‍ ടോസോ, മോണ്‍. മാര്‍ക്കോ മെല്ലിനോ, മെത്രാപ്പോലീത്ത റിച്ചാര്‍ഡ് ഗല്ലാഗര്‍, മോണ്‍. റിനോ ഫിസിചെല്ല, മോണ്‍. റിനോ ഫിസിചെല്ല, മോണ്‍. ആഞ്ചെലോ വിന്‍സെന്‍സൊ സാനി, കര്‍ദ്ദിനാള്‍ ലൂയീസ് ഫ്രാന്‍സിസ്കോ ലഡാരിയ ഫെറെര്‍ തുടങ്ങിയ പ്രമുഖരാണ് ക്ലാസ്സുകള്‍ നയിക്കുക. സുവിശേഷവല്‍ക്കരണം, വിശ്വാസ പ്രഖ്യാപനം, മാധ്യമങ്ങളുടെ ഉപയോഗം, മതാന്തര സംവാദം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റി, മെത്രാന്മാരുടെ കോളേജ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ് സെപ്റ്റംബര്‍ 8, 9 ദിവസങ്ങളിലെ ക്ലാസ്സുകള്‍. സെപ്റ്റംബര്‍ 11-ന് കര്‍ദ്ദിനാള്‍ റാനിയറോ നയിക്കുന്ന ആത്മീയ ധ്യാനവും നടക്കും.
Image: /content_image/News/News-2022-09-04-07:58:42.jpg
Keywords: നവ സുവിശേഷ
Content: 19581
Category: 13
Sub Category:
Heading: പാവങ്ങളുടെ അമ്മ മദര്‍ തെരേസ വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്
Content: കൊൽക്കത്ത: പതിനായിരങ്ങള്‍ക്ക് പുതുജീവിതം സമ്മാനിച്ച, അഗതികളുടെയും നിരാലംബരുടെയും അമ്മയായി ലോകം എക്കാലവും അനുസ്മരിക്കുന്ന വിശുദ്ധ മദർ തെരേസ വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വർഷം. 1997 സെപ്റ്റംബർ അഞ്ചിനാണ് മദർ തെരേസ ഇഹ ലോക വാസം വെടിഞ്ഞത്. 87-ാം വയസിലായിരുന്നു ലോകത്തിനാകെ നൊമ്പരം പകർന്ന വിടവാങ്ങൽ. അൽബേനിയയിൽ ജനിച്ച് ഇന്ത്യ കർമഭൂമിയാക്കി ഉപവി പ്രവർത്തനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനിയായിരുന്നു മദർ തെരേസ. മിഷ്ണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം സ്ഥാപിച്ച മദര്‍ ആരാലും അന്വേഷിക്കപ്പെടാത്ത ജീവിതങ്ങളെ തേടി കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും, ചേരികളിലൂടെയും സഞ്ചരിച്ചു. പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും അമ്മയായി. കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ സന്യാസസമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു സേവനമായി, സ്‌നേഹമായി പരന്നൊഴുകി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ 'പത്മശ്രീ' നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നവും നല്‍കി. 2016 സെപ്റ്റംബർ നാലിനു മദർ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. മദറിന്റെ ഓർമദിനത്തോടനുബന്ധിച്ചു ലോകമെമ്പാടും അനുസ്മരണ പരിപാടികൾ നടക്കുന്നുണ്ട്. കൊൽക്കത്തിലും പ്രത്യേക അനുസ്മരണ പ്രാർത്ഥന നടക്കും.
Image: /content_image/News/News-2022-09-05-09:21:01.jpg
Keywords: മദര്‍ തെരേസ
Content: 19582
Category: 18
Sub Category:
Heading: വലിയ കുടുംബങ്ങൾ രാജ്യത്തിന്റെ സമ്പത്ത്: ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
Content: കൊച്ചി: കൂടുതൽ കുട്ടികളെ സ്വീകരിച്ച് വലിയ കുടുംബങ്ങൾ രാജ്യത്തിന്റെ സമ്പത്തും സമൂഹത്തിന് മാതൃകയുമാണെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയർമാൻ ബിഷപ്പ് റൈറ്റ് റവ. ഡോ പോൾ ആന്റണി മുല്ലശ്ശേരി. വലിയ കുടുംബങ്ങളിലെ സന്തോഷം, പ്രത്യാശ നിറങ്ങൾ കൂട്ടായ്മ കുടുംബത്തിൽ ആഹ്ളാദം നിറയ്ക്കുകയും, സമൂഹത്തിൽ വിവാഹം, കുടുംബം, എന്നിവയെക്കുറിച്ചുള്ള മനോഹരമായ സന്ദേശം നൽകുകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ വച്ച് നടന്ന ജീവസമൃദ്ധി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരാണ് സമ്പത്തെന്നും രാജ്യത്തിന്റെ അടിസ്ഥാനമെന്നും കുടുംബങ്ങളാണെന്നുമുള്ള കാഴ്ചപ്പാട് സമൂഹത്തിൽ സജീവമാക്കുന്ന പ്രോലൈഫ് പ്രവർത്തനങ്ങളുടെ പ്രസക്തി വർധിച്ചിരിക്കുന്നുവെന്നു അധ്യക്ഷ പ്രസംഗത്തിൽ വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പറഞ്ഞു. ഉദരത്തിലെ കുഞ്ഞിന്ജ നിക്കാനും ജീവിക്കാനും അവകാശമുണ്ടെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രോലൈഫ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ മോസ്റ്റ് റവ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ അനുഗ്രഹ സന്ദേശം നൽകി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൻ സിഎബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ പ്രോലൈഫ് അപ്പസ്തലേറ്റ് എക് സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ടോമി പ്ലാത്തോട്ടം, മോൻസി ജോർജ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു. കെസിബിസി പ്രോലൈഫ് സമിതിയുടെ മുൻ ഡയറക്ടർ റവ. ഫാ. ജോസ് കോട്ടയിൽ, രൂപതാ ഡയറക്ടർമാരായ റവ. ഫാ. ജോസഫ് കുറ്റിയാൽ (പാല), റവ ഫാ ഡെന്നി മോസസ് (കോഴിക്കോട്, എന്നിവരെയും ആദരിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള വലിയ കുടുംബങ്ങൾ പങ്കെടുത്തു. പ്രോഗ്രാം ജനറൽ കോഡിനേറ്റർ ബിജു കോട്ടപറമ്പിൽ, ജോയിന്റ് കോഡിനേറ്റർമാരായ ലിസാ തോമസ്, സെമിയിൽ സുനിൽ, ആന്റണി പത്രാസ്, യൂഗേഷ് പുളിക്കൻ, മാർട്ടിൻ ന്യൂസ്, സി. മേരി ജോർജ്, ജോർജ് എഫ് ധനവ്യർ, ഡോ. ഫെലിക്സ് ജെയിംസ്, ഡോ. ഫ്രാൻസീസ് ആരാടൻ, നോബർട്ട് കക്കാരിയിൽ, ഇഗ്നേഷ്യസ് വിക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2022-09-05-09:35:52.jpg
Keywords: കുടുംബ