category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിഴിഞ്ഞം: തിങ്കളാഴ്ച മെത്രാന്‍മാരും വൈദികരും ഉപവാസ സമരം നടത്തും
Contentതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരേ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ ആർച്ച്ബിഷപ്പുമാരും അതിരൂപതയിലെ വൈദികരും തിങ്കളാഴ്ച ഉപവസിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, എമിരിറ്റസ് ആർച്ച്ബിഷപ്പ് ഡോ.എം. സുസപാക്യം, വികാരി ജനറാൾ മോൺ. യുജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തെയോഡേഷ്യസ് ഡിക്രൂസ് തുടങ്ങിയവരും മറ്റു വൈദികരുമാണ് ഉപവാസത്തിൽ പങ്കുചേരുന്നത്. വിവിധ ഇടവകകളിൽനിന്നുള്ളവരും സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യ ദാർഢ്യവുമായി എത്തിച്ചേരും. തുറമുഖ കവാടത്തിനുള്ളിലെ സമരം തടയാൻ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും സ മരവേദി മാറ്റേണ്ടെന്ന് ഇന്നലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ചേർന്ന അതിരൂപതയിലെ വൈദികസമ്മേളനം തീരുമാനിച്ചു. സമരസമിതി മുന്നോട്ടുവച്ച ഏഴിന ആവശ്യങ്ങളിൽ ഉറച്ചു നിൽക്കും. സമര സമിതി ഉന്നയിച്ച ഭൂരിപക്ഷം കാര്യങ്ങളിലും തീരുമാനമായെന്ന പ്രചാരണം തെറ്റാണ്. തീരുമാന മാകുന്ന കാര്യങ്ങളിൽ ഉത്തരവിറക്കിയ വിവരം പ്രസിദ്ധീകരിക്കണം. കടലെടുത്ത് വീടു നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണമെന്ന് വൈദികസമിതി ആവശ്യപ്പെട്ടു. കടലെടുത്ത് വീടു നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണമെന്ന് വൈദികസമിതി ആവശ്യപ്പെട്ടു. നഗര ഭാഗങ്ങളിൽ സുരക്ഷിതജീവിതം നയിക്കുന്നവർ സമരം അനാവശ്യമാണെന്ന് ആക്ഷേപിക്കുന്നതിനു പകരം തീരദേശത്ത് കടൽ കയറു ന്ന വീടുകളിൽ കുറച്ചുനേരം ഇരുന്നുനോക്കാനുള്ള മനസ് കാണിക്കണമെന്ന് വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-03 09:32:00
Keywordsവിഴിഞ്ഞ
Created Date2022-09-03 09:33:47