category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രിസ്തുവിന്റെ കുരിശുമരണം ഇതിവൃത്തമാക്കിയ അമൂല്യ ചുവര്‍ചിത്രം സംരക്ഷിക്കുവാന്‍ ബ്രിട്ടീഷ് രൂപത
Contentമാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിലെ ഹോളി റോസറി ദേവാലയത്തില്‍ നശീകരണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള അമൂല്യ ചുവര്‍ ചിത്രം സംരക്ഷിക്കുവാന്‍ സാല്‍ഫോര്‍ഡ് രൂപത രംഗത്ത്. ഹംഗറിയില്‍ നിന്നും ‘യു.കെ’യിലേക്ക് കുടിയേറിയ യഹൂദ വംശജനായ ജോര്‍ജ്ജ് മേയര്‍-മാര്‍ട്ടന്‍ 1955-ല്‍ വരച്ചതാണ് ഈ ചുവര്‍ ചിത്രം. ക്രിസ്തുവിന്റെ കുരിശുമരണം ഇതിവൃത്തമാക്കിയ ഈ ചുവര്‍ ചിത്രത്തിന് യു.കെ സര്‍ക്കാര്‍ ഗ്രേഡ് II പദവി നല്‍കിയിട്ടുണ്ട്. ഹോളി റോസറി പള്ളി 2017-ല്‍ അടച്ചു പൂട്ടിയതിന് ശേഷം ഈ അമൂല്യ കലാസൃഷ്ടിയുടെ ഭാവി അവതാളത്തിലാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചുവര്‍ചിത്രത്തെ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരായികൊണ്ട് സാല്‍ഫോര്‍ഡ് രൂപത മുന്നോട്ട് വന്നിരിക്കുന്നത്. ചിത്രം സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിനിരയാകുമോയെന്ന ആശങ്ക പ്രാദേശിക കൗണ്‍സിലറുമാര്‍ ഒരു തുറന്ന കത്തിലൂടെ പങ്കുവെച്ചിരിന്നു. ചുവര്‍ചിത്രം ഗാലറി ഓൾഡ്ഹാം എന്നറിയപ്പെടുന്ന പ്രാദേശിക ഗാലറിയിലേക്ക് മാറ്റുവാനായിരുന്നു കത്തിലെ നിര്‍ദ്ദേശം. ഓൾഡ്ഹാംആന്‍ഡ്‌ ടേംസൈഡ് കൗണ്‍സിലുകളിലെ കത്തോലിക്ക കൗണ്‍സിലറുമാരായ ഡാന്‍ കോസ്റ്റെല്ലോയും, ലുക്ക്‌ ലങ്കാസ്റ്ററും, മാക്സ് വുഡ്വൈനുമാണ് ഇക്കാര്യം സൂചിപ്പിച്ചത്. തങ്ങള്‍ ഓൾഡ്ഹാമിലെ മെഡ്ലോക്ക് വെയില്‍ വാര്‍ഡിലെ ഹോളി റോസറി ദേവാലയത്തിലുള്ള അമൂല്യ ചുവര്‍ ചിത്രത്തിന്‍റെ ഭാവിയെ ഓര്‍ത്ത് ആശങ്കയിലാണെന്നും, ഈ ചുവര്‍ ചിത്രം സാമൂഹ്യ വിരുദ്ധ ശക്തികളുടെ ആക്രമണത്തിനിരയാകുവാന്‍ സാധ്യതയുണ്ടെന്നും കൗണ്‍സിലറുമാര്‍ എഴുതിയ കത്തില്‍ സൂചിപ്പിച്ചിരിന്നു. ചുവര്‍ചിത്രം സംരക്ഷിക്കുന്ന കാര്യത്തില്‍ താല്‍പര്യം കാണിച്ച മൂന്ന്‍ കൗണ്‍സിലര്‍മാര്‍ക്കും സാല്‍ഫോര്‍ഡ് രൂപത നന്ദി അറിയിച്ചു. ചുവര്‍ ചിത്രം സംരക്ഷിക്കുന്നതിനും, ഇത് സംരക്ഷിക്കുവാന്‍ കഴിയുന്നവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനും തങ്ങള്‍ തയ്യാറാണെന്നു രൂപത വക്താവ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ചുവര്‍ ചിത്രമിരിക്കുന്ന ദേവാലയത്തിന് സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ടെങ്കിലും ഈ അടുത്ത ദിവസം സാമൂഹ്യ വിരുദ്ധര്‍ ഈ ചുവര്‍ചിത്രത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ വരുത്തിയിരിന്നു. ഈ സാഹചര്യത്തില്‍ ദേവാലയത്തിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1955-ലാണ് കത്തോലിക്ക സഭ ഈ ചുവര്‍ചിത്രം കമ്മീഷന്‍ ചെയ്യുന്നത്. ജോര്‍ജ്ജ് മേയര്‍-മാര്‍ട്ടന്‍ന്റെ സഭാപരമായ ചുവര്‍ ചിത്രങ്ങളില്‍ ഇന്നു ശേഷിക്കുന്ന രണ്ടു ചുവര്‍ ചിത്രങ്ങളില്‍ ഒന്നാണിത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-03 16:21:00
Keywordsപുരാതന, പൈതൃക
Created Date2022-09-03 16:21:39