category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമലയാളി കത്തോലിക്ക വൈദികന് പോർച്ചുഗലിലെ മെഡൽ ഓഫ് മെറിറ്റ് ബഹുമതി
Contentലിസ്ബണ്‍: സമൂഹത്തിന് നൽകിയ സ്തുത്യർഹ സേവനം കണക്കിലെടുത്ത് മലയാളി കത്തോലിക്ക വൈദികനു പോർച്ചുഗലിലെ മെഡൽ ഓഫ് മെറിറ്റ് ബഹുമതി. സാകേവം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഔർ ലേഡീസ് ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായും, ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ ഇടവക ദേവാലയത്തിന്റെ വികാരിയായും സേവനം ചെയ്യുന്ന ഫാ. പോൾ കൊല്ലിത്താനത്തുമലയിലിനാണ് 'മെഡൽ ഓഫ് മെറിറ്റ്' ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്. ലൂർസ് മുൻസിപ്പാലിറ്റിക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് സാകേവം പരിധിയില്‍ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മെഡൽ ഓഫ് മെറിറ്റ് അദ്ദേഹത്തിന് നൽകാൻ അധികൃതർ തീരുമാനിക്കുന്നത്. സഭാ-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തി വിവിധ വിഷയങ്ങളില്‍ നടത്തിയ ഇടപെടലുമാണ് അദ്ദേഹത്തെ ബഹുമതിക്ക് അര്‍ഹനാക്കിയത്. നാളെ സെപ്റ്റംബർ നാലാം തീയതി മുൻസിപ്പൽ കോർപ്പറേഷൻ അധ്യക്ഷൻ റിക്കാർഡോ ലിയോയുടെ സാന്നിധ്യത്തിൽ ഔർ ലേഡീസ് ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിൽവെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ ഔദ്യോഗികമായ അംഗീകാരം നൽകും. ഇത്തരത്തില്‍ പോർച്ചുഗലിലെ ഔദ്യോഗിക ബഹുമതി ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം. പാലാ രൂപതയിലെ വെമ്പള്ളിയില്‍ ചാക്കോ-മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഫാ. പോൾ, 1994-ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2005ൽ പോർച്ചുഗലിൽ എത്തിയ അദ്ദേഹം, ലിസ്ബൺ അതിരൂപതയ്ക്ക് വേണ്ടി സേവനം ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ രണ്ടുപേർ വൈദികരാണ്. പാലാ രൂപതാ മുന്‍ വികാരി ജനറാളും മുട്ടുചിറ ഫൊറോന ദേവാലയ വികാരിയുമായ ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയിലാണ് സഹോദരില്‍ ഒരാള്‍. ഫാ. ജോസഫ് സുനീത്ത് ഐ‌എം‌എസ് എന്ന പേരുള്ള മറ്റൊരു സഹോദരൻ ഉത്തർപ്രദേശിലാണ് സേവനം ചെയ്യുന്നത്. സഹോദരി സിസ്റ്റര്‍ ലിറ്റി എൽഎസ്ടി സമൂഹാംഗമാണ്. ആലുവയില്‍ സേവനം ചെയ്യുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-03 15:12:00
Keywordsമലയാളി
Created Date2022-09-03 15:13:09