category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവനു വേണ്ടിയുള്ള പോരാട്ടം നടത്തിയ ആര്‍ച്ചിക്ക് താന്‍ ആഗ്രഹിച്ച ദേവാലയത്തില്‍ അന്ത്യവിശ്രമം
Contentലണ്ടന്‍: ജീവിക്കുവാനുള്ള മനുഷ്യാവകാശത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പന്ത്രണ്ടുകാരന് ഒടുവില്‍ താന്‍ മാമ്മോദീസ മുങ്ങുവാന്‍ ആഗ്രഹിച്ച ദേവാലയത്തില്‍ തന്നെ അന്ത്യവിശ്രമം. സെപ്റ്റംബര്‍ 13-നു സൗത്ത്എന്‍ഡിലെ സെന്റ്‌ മേരീസ് ദേവാലയത്തിലാണ് ആര്‍ച്ചി ബാറ്റേഴ്സ്ബീയുടെ മൃതസംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ആര്‍ച്ചി ഇതേ ദേവാലയത്തില്‍ മാമ്മോദീസ മുങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 7-ന് ഇംഗ്ലണ്ടിലെ എസ്സെക്സിലെ സൗത്ത്എന്‍ഡിലെ വീട്ടില്‍വെച്ച് ഉണ്ടായ അപകടത്തില്‍ ആര്‍ച്ചിയ്ക്കു തലച്ചോറിന് ഗുരുതരമായ പരിക്ക് സംഭവിക്കുകയായിരിന്നു. തലച്ചോറിനു ക്ഷതം പറ്റി 'കോമ' അവസ്ഥയിലായ ആര്‍ച്ചിയെ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ആശുപത്രിയില്‍വെച്ച് മാമ്മോദീസ മുക്കി. സദാ ക്രിസ്തുവിലുള്ള വിശ്വാസത്തേക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന ആര്‍ച്ചി ഒരു കുരിശു മാലയും, ക്രിസ്ത്യന്‍ ആലേഖനമുള്ള മോതിരവും വാങ്ങുവാന്‍ തന്റെ പോക്കറ്റ് മണി സ്വരുക്കൂട്ടി വരവേയാണ് അപകടം ഉണ്ടായതെന്ന്‍ 'പ്രീമിയര്‍ ക്രിസ്ത്യന്‍ ന്യൂസ്' റിപ്പോര്ട്ട് ചെയ്യുന്നു. അബോധാവസ്ഥയിലായ ആർച്ചി വെന്റിലേറ്ററിന്റെയും മരുന്നുകളുടെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തി വന്നത്. ആര്‍ച്ചിയുടെ ജീവന്‍ നിലനിര്‍ത്തുന്ന മെഷീനുകള്‍ നിറുത്തുവാനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനെതിരെ ആര്‍ച്ചിയുടെ മാതാപിതാക്കളായ ഹോളി ഡാന്‍സും പോള്‍ ബാറ്റര്‍സ്ബീയും ക്രിസ്റ്റ്യന്‍ ലീഗ് സെന്റര്‍ എന്ന സംഘടനയുടെ സഹായത്തോടെ കോടതിയെ സമീപിച്ചിരിന്നുവെങ്കിലും നീണ്ട നിയമപോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ലണ്ടന്‍ ഹൈകോര്‍ട്ടിന്റെ ഫാമിലി ഡിവിഷന്‍ ആര്‍ച്ചിയുടെ ലൈഫ് സപ്പോര്‍ട്ടിംഗ് ട്രീറ്റ്മെന്റ് ഡോക്ടര്‍മാര്‍ക്ക് നിയമാനുസൃതം അവസാനിപ്പിക്കാമെന്ന് വിധിച്ചു. ഒടുവിൽ ആഗസ്റ്റ് 7ന് തന്റെ പോരാട്ടം പൂര്‍ത്തിയാക്കി അവന്‍ നിത്യതയിലേക്ക് യാത്രയായി. അവസാനം വരെ ശരിയായി പോരാടിയെന്നും ലോകത്തിലെ ഏറ്റവും അഭിമാനമുള്ള അമ്മയാണ് താനെന്നുമായിരിന്നു മകന്റെ വിയോഗത്തിന് പിന്നാലെയുള്ള അമ്മയുടെ പ്രതികരണം. തങ്ങളുടെ മകന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആര്‍ച്ചിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനേക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ നടന്നുവരികയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-27 16:29:00
Keywordsബാല
Created Date2022-08-27 16:32:02