Content | ജലന്ധര്‍: പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ കീഴിലുള്ള പറ്റിയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. “ഞങ്ങള്‍ ഖാലിസ്ഥാനികളാണ്” എന്ന മുദ്രാവാക്യവുമായെത്തിയ അജ്ഞാതര്‍ ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയത്തിലെ മാതാവിന്റെ പിയാത്ത രൂപം തകര്‍ക്കുകയും ഇടവക വികാരിയുടെ കാര്‍ അഗ്നിയ്ക്കിരയാക്കുകയും ചെയ്തിരിന്നു.
ഇന്നലെ പുലര്‍ച്ചെ നടന്ന ആക്രമണത്തിന് പിന്നാലെ ക്രൈസ്തവർ പലയിടത്തും പ്രതിഷേധ റാലികൾ നടത്തി. ഭിഖിവിന്ദ്, പറ്റി, ഖേംകരൻ, ഹരികെ, ഫിറോസ്പുർ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വഴികളും വിശ്വാസികളും നാട്ടുകാരും ചേർന്നു തടയുകയും ചെ യ്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ മിഷ്ണറിമാര്‍ 'നിർബന്ധിത മതപരിവർത്തനം' നടത്തുന്നുവെന്ന് സിക്കുകാരുടെ പരമോന്നത സമിതിയായ അകാൽ തക് തലവൻ ജതേദാർ പ്രസ്താവന ഇറക്കിയ ദിവസമാണു ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ക്രൈസ്തവ മിഷ്ണറിമാർക്കെതിരേ നടപടിയെടുക്കാൻ ഒരു സർക്കാരും തയാറല്ലെന്ന് ഹർപ്രീ ത് സിംഗ് എന്നയാളും ഇന്നലെ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ ആരോപിച്ചിരിന്നു. ഇത്തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അക്രമത്തിനു പ്രേരകമായിട്ടുണ്ടെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.

ਪੰਜਾਬ ਦੀ ਭਾਈਚਾਰਕ ਸਾਂਝ ਤੋੜਣ ਦੀ ਕਿਸੇ ਨੂੰ ਇਜਾਜ਼ਤ ਨਹੀਂ ਦਿੱਤੀ ਜਾਵੇਗੀ..ਤਰਨਤਾਰਨ ਵਾਲੀ ਘਟਨਾ ਬੇਹੱਦ ਮੰਦਭਾਗੀ ਹੈ..ਇਸਦੀ ਜਾਂਚ ਅਤੇ ਦੋਸ਼ੀਆਂ ਖ਼ਿਲਾਫ਼ ਸਖ਼ਤ ਕਾਰਵਾਈ ਦੇ ਨਿਰਦੇਸ਼ ..
— Bhagwant Mann (@BhagwantMann) August 31, 2022

അതേസമയം ദേവാലയത്തിന് നേരെ നടന്ന ആക്രമണം ദൗർഭാഗ്യകരമാണെന്ന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ ട്വീറ്റ് ചെയ്തു. തരൺ താരൺ ജില്ലയിലെ സംഭവം ദൗർഭാഗ്യകരമാണ്. പഞ്ചാബിന്റെ സാഹോദര്യം തകർക്കാൻ ആരെ യും അനുവദിക്കില്ല. സംഭവം അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപിയ്ക്കു പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |