category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും അടിയന്തരമായി ഇടപെടണം: കെസിബിസി
Contentകൊച്ചി: തീരശോഷണം മൂലം ഭവനങ്ങൾ നഷ്ടപ്പെട്ടവർക്കുവേണ്ടിയുള്ള താത്ക്കാലിക ക്യാമ്പാക്കി മാറ്റിയ വിഴിഞ്ഞം വലിയതുറയിലെ 150 വർഷത്തിലേറെ പഴക്കമുള്ള സിമന്റ് ഗോഡൗണിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി താമസിക്കുന്ന നൂറുകണക്കിനു പേരുടെ പ്രശ്നങ്ങളിൽ മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ പ്രായമായവരും രോഗികളും വരെ അനാരോഗ്യകരമായ സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന അവസ്ഥ വളരെ ശോചനീയമാണ്. ഇവരുടെ പ്രശ്നങ്ങൾ കേൾക്കാനോ പുനരധിവസിപ്പിക്കാ നോ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനോ ഇതുവരെ തയാറായിട്ടില്ലാത്ത സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനവും അനീതിയുമാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ഗത്യന്തരമില്ലാതെയാണ് തീരദേശവാസികൾ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടുക തന്നെ വേണം. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് സർക്കാർ മുൻ കൈയെടുത്ത് പ്രവർത്തിക്കുകയും ബന്ധപ്പെട്ട കമ്മീഷനുകൾ അടിയന്തിരമായി പ്ര സ്തുത ക്യാമ്പ് സന്ദർശിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയതുറയിലെ അഭയാർഥി ക്യാമ്പും വിഴിഞ്ഞം തുറമുഖ നിർമാണത്തോട് അനുബന്ധിച്ചുള്ള അതിജീവന സമര വേദിയും അനുബന്ധ പ്രദേശങ്ങളും ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജാഗ്രതാ കമ്മീഷൻ സെ ക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ എന്നിവർ സന്ദർശിച്ചു സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-02 09:46:00
Keywordsസമര
Created Date2022-09-02 10:12:28