category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി
Contentകാക്കനാട്: സീറോമലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ പൗരസ്ത്യരത്നം അവാര്‍ഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന് സമ്മാനിച്ചു. സീറോ മലബാർ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ആർച്ചുബിഷപ്പ് എമിരിസ് മാർ ജോസഫ് പവ്വത്തിലിനു കഴിഞ്ഞുവെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദീർഘകാലം ആരാധനക്രമ പ്രൊഫസ്സറായിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ള പൗരസ്ത്യരത്നം അവാർഡ് സമ്മാനി ച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ ആരാധനക്രമ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവരായിരുന്നു അവാർഡ് നിർണ്ണയകമ്മിറ്റി അംഗങ്ങൾ. പൗരസ്ത്യആരാധനക്രമദൈവശാസ്ത്രം, ആരാധനക്രമകല, ആരാധനക്രമ സംഗീതം എന്നി വയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി പരിഗണിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതി ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയിൽ അവബോധം വളർത്തുന്ന തിലും അമൂല്യമായ സംഭാവനകൾ നൽകാൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പവ്വത്തിലി നു സാധിച്ചുവെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ചങ്ങനാശ്ശേരി മെത്രാസനമന്ദിരത്തിലെ ഹാളിൽ നടന്ന പൊതു സമ്മേളത്തിൽവെച്ചു മാർ ജോസഫ് പവ്വത്തിലിനു സമ്മാനിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആ ർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഏവർക്കും സ്വാഗതം ആശംസിക്കുകയും ഷംഷാബാദ് രൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് അവാർഡ് ജേതാവിനെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. ബംഗ്ലാദേശിലെ അപ്പസ്തോലിക് ആയിരുന്ന ആർച്ചുബിഷപ്പ് ജോർജ് കോച്ചേരി വേദിയിൽ ഉപവിഷ്ഠനായിരുന്നു. സീറോമലബാർ ആരാധനക്രമ കമ്മീഷൻ അംഗമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മാർ ജോസഫ് പവ്വത്തിലിനെ പൊന്നാട അണിയിക്കുകയും ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ബൊക്കെ നൽകുകയും ചെയ്തു. ആരാധനക്രമകമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ സദസ്സിനു കൃതജ്ഞത അർപ്പിച്ചു. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരിജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മാർത്തോമ വിദ്യാനികേതൻ ഡയറക്ടർ ഡോ. തോമസ് കറുകക്കളം മെത്രാസന മന്ദിരത്തിലെ ബഹു. വൈദികർ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നല്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-13 09:34:00
Keywordsആലഞ്ചേ
Created Date2022-09-13 09:35:29