category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അന്തിചർച്ചകളിൽ രൂപപ്പെടുന്ന ചരിത്രം സഭയുടേതല്ല, പരിശുദ്ധാത്മാവിലൂടെ എത്തിയതാണ് സഭയുടെ മഹിത ചരിത്രം: മാർ ജോസഫ് പാംപ്ലാനി
Contentതിരുവല്ല: 21 നൂറ്റാണ്ടുകളിലായി പരിശുദ്ധാത്മാവിലൂടെ എത്തിയതാണ് സഭയുടെ മഹിത ചരിത്രമെന്നും അന്തിച്ചർച്ചകളിൽ രൂപപ്പെടുന്നവ സഭയുടേതല്ലെന്നും തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷിക സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തിരുസഭയുടെ ഇരുണ്ട ചരിത്രം രചിക്കാൻ മുമ്പും ശ്രമമുണ്ടായിട്ടുണ്ട്. വൈദികരിലെയും സന്യസ്തരിലെയും ചെറിയൊരു ശതമാനത്തെ മുമ്പിൽ നിർത്തി ഇത് ഇന്നും സമൂഹ മാധ്യമങ്ങളിൽ തുടരുന്നുണ്ട്. ഇവരിൽ ചിലർ അന്തിച്ചർച്ചകളിൽ വന്നിരുന്ന് സഭയെയും സന്യാസ പ്രസ്ഥാനങ്ങളെയും അവഹേളിച്ചു സംസാരിക്കുന്നു. ഇരുണ്ട ശക്തികളുടെ പ്രേരണയിലാണ് ഇവർക്ക് ഇത് ചെയ്യാനാകുന്നതെന്ന് ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി. ചരിത്രത്തെ വേർതിരിച്ചറിയാനുള്ള പ്രതിബദ്ധതയും ആർജവത്വവും വിശ്വാസികൾക്കുണ്ടാണം. സഭയുടെയും പൗരോഹിത്യത്തിന്റെയും മാർക്കറ്റ് ഇടിഞ്ഞുപോയെന്ന് ആരും കരുതേണ്ടതില്ല. പുറത്തെ പ്രചാരണം കണ്ടുകൊണ്ട് നിസംഗതയിലേക്കും നിഷ്ക്രിയത്വത്തിലേക്കും വൈദികർ മാറരുത്. സ്നേഹം എല്ലാറ്റി നെയും സുന്ദരമാക്കുകയും സ്വീകാര്യമാക്കുകയും ചെയ്യുന്നുവെന്നും മാർ പാംപ്ലാനി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-22 10:58:00
Keywordsപാംപ്ലാ
Created Date2022-09-22 10:59:35