category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍
Contentകൊച്ചി: ഞായറാഴ്ചകളിൽ തുടർച്ചയായി സർക്കാർ പരിപാടികൾ സംഘടിപ്പിക്കുന്നത് ആസൂത്രിതമാണെന്നും ഇതു കടുത്ത പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. ക്രൈസ്തവർ വളരെ പ്രാധാന്യം കൽപ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. അന്നേദിവസം ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിരുന്ന മുൻകാലങ്ങളിലേതിൽ നിന്നു വ്യത്യസ്തമായി വിവിധ കാരണങ്ങൾ പറഞ്ഞു ഞായറാഴ്ചകളിൽ നിർബന്ധിത പരിപാടികൾ നടപ്പാക്കുന്ന ശൈലി വർധിച്ചുവരികയാണെന്നു ഗ്ലോബല്‍ സമിതി ചൂണ്ടിക്കാട്ടി. ഇത്തരം തീരുമാനങ്ങൾ വഴി ക്രൈസ്തവരെ അപമാനിക്കുന്ന നിലപാട് സർക്കാർ തിരുത്തണം. ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ ഒക്ടോബർ ഒന്നി നോ മൂന്നിനോ പുനഃക്രമീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഞായറാഴ്ച സ്കൂളുകൾക്കു പ്രവൃത്തി ദിനമാക്കാനുള്ള നീക്കം ഉപേക്ഷിക്ക ണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡും ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും സ്കൂ ളുകളിലെത്തി ഈ ക്ലാസുകളിൽ പങ്കെടുക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ എത്രയും വേഗം പിൻവലിക്കണമെന്ന് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, സംസ്ഥാന ഡയറക്ടർ ഫാ.ആന്റണി അറയ്ക്കൽ, ജനറൽ സെക്രട്ട റി സി.ടി. വർഗീസ്, ട്രഷറർ മാത്യു ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ചകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർച്ചയായി പ്രവൃത്തിദിനമാക്കുന്ന സർ ക്കാർ ഉത്തരവുകൾ അംഗീകരിക്കാനാവില്ലെന്നു കാത്തലിക് ബിഷപ് സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിലും വ്യക്തമാക്കി. ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒ ക്ടോബർ രണ്ട് ഞായറാഴ്ച പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് പ്രവ ർത്തിക്കണമെന്ന ഉത്തരവ് തിരുത്തണമെന്ന് സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-09-29 11:53:00
Keywordsഞായറാ
Created Date2022-09-29 11:53:44