Contents

Displaying 19421-19430 of 25040 results.
Content: 19813
Category: 1
Sub Category:
Heading: റഷ്യ- യുക്രൈൻ യുദ്ധം: സമാധാന ആഹ്വാനവുമായി റഷ്യന്‍ കത്തോലിക്ക മെത്രാപ്പോലീത്ത
Content: മോസ്കോ: റഷ്യ- യുക്രൈൻ യുദ്ധത്തിന് അയവ് വരാത്ത സാഹചര്യത്തിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ മദർ ഓഫ് ഗോഡ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് പവോളോ പെസി സമാധാനത്തിനു വേണ്ടി ആഹ്വാനവുമായി രംഗത്ത്. ജപമാല രാജ്ഞിയുടെ തിരുനാൾ ദിവസമായ ഒക്ടോബർ ഏഴാം തീയതിയാണ് ആർച്ച് ബിഷപ്പ് ആഹ്വാനം നടത്തിയത്. നമ്മളിൽ നിന്ന് വ്യത്യസ്തരായവരെ പോലും അംഗീകരിക്കുകയെന്നതാണ് സമാധാനം സംജാതമാക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം സമാധാനം എന്നത് മറ്റെന്തിനേക്കാളും ഉപരിയായി ക്ഷമിക്കാനുള്ള കഴിവാണെന്നു വ്യക്തമാക്കി. യുക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ആർച്ച് ബിഷപ്പിന്റെ പ്രതികരണം. സമാധാനം പുലരുന്നതിനു വേണ്ടി ജപമാല പ്രാർത്ഥനയും, ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ കുർബാനയും ആർച്ച് ബിഷപ്പ് പവോളോ പെസിയുടെ കാർമ്മികത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. നാം ഒരേ ദൈവത്തിന്റെ മക്കളാണ് എന്ന അവബോധമാണ് മൂല്യങ്ങളുടെ പട്ടികയിൽ ആദ്യം വരുന്നതെന്നും ഇത് സമാധാനം ഉറപ്പു നൽകുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. 1572ൽ ക്രൈസ്തവ നാവികസേന ഓട്ടോമൻ തുർക്കികൾക്കെതിരെ നേടിയ വിജയമാണ് ജപമാല രാജ്ഞിയുടെ തിരുനാൾ ദിവസം ആചരിക്കാൻ പീയൂസ് അഞ്ചാമൻ മാർപാപ്പയെ പ്രേരിപ്പിച്ച സംഭവമെന്നും ആർച്ച് ബിഷപ്പ് സ്മരിച്ചു. ആയുധങ്ങളോ, സൈനിക ബലമോ അല്ല ജപമാലയാണ് ക്രൈസ്തവ സേനയ്ക്ക് വിജയം സമ്മാനിച്ചതെന്ന് നാവികസേനയുടെ തലവൻ പാപ്പയോട് യുദ്ധശേഷം പറഞ്ഞതായി അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നമ്മുടെ പ്രാർത്ഥന സത്യമാകണമെന്ന് ഉണ്ടെങ്കിൽ, അവരുടെ ഹൃദയങ്ങൾ തുറക്കണമെന്ന് ആഗ്രഹിക്കുന്നതിന് മുന്‍പ് നമ്മുടെ ഹൃദയം തുറക്കാൻ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 10 ലക്ഷം ചതുരശ്ര മൈലുകൾ ഉൾപ്പെടുന്നതാണ് പെസിയുടെ മദർ ഓഫ് ഗോഡ് രൂപത. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ റഷ്യയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-10-15:12:25.jpg
Keywords: റഷ്യ
Content: 19814
Category: 1
Sub Category:
Heading: ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനം കൂടുതല്‍ ശക്തമായെന്ന് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടന
Content: ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും എതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തല്‍ കൂടുതല്‍ കര്‍ക്കശമാക്കിയെന്ന് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി). ക്രിസ്ത്യന്‍ സ്കൂളുകളില്‍ അതിക്രമിച്ച് കയറിയുള്ള പരിശോധനകള്‍, മുപ്പത്തിരണ്ടോളം അറസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടെ ചൈനയില്‍ ഉടനീളം ക്രൈസ്തവര്‍ക്കെതിരായ മതപീഡനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സംഘടന പുറത്തുവിട്ടിട്ടുണ്ട്. മതവിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയുമാണ്‌ ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) പ്രഥമ പരിഗണനയെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് ഈ അതിക്രമങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവരുടെ വിശ്വാസപരമായ ജീവിതത്തിന്റെ എല്ലാമേഖലകളിലും ഇടപെടുവാനും തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനും അവരെ നിയന്ത്രിക്കുകയെന്നതാണ് ചൈനയിലെ മതസ്വാതന്ത്ര്യമെന്നും ‘ഐ.സി.സി’യുടെ തെക്ക്-കിഴക്കേ ഏഷ്യന്‍ റീജിയണല്‍ മാനേജര്‍ ജിന ഗോ പറയുന്നു. ഇക്കാലയളവില്‍ നടന്ന മുഴുവന്‍ സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. കുഷാന്‍ ദ്വീപിലെ ചൈനീസ് ക്രൈസ്തവരുടെ ബോട്ടുകളില്‍ നിന്നും 90 കുരിശുകള്‍ നീക്കം ചെയ്ത സംഭവം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി. ചൈനയില്‍ ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല എന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. ക്രിസ്ത്യന്‍ സ്കൂളില്‍ നടന്ന 5 റെയ്ഡുകളും, സാമൂഹ്യ നിയന്ത്രണങ്ങളുടേതായ 39 സംഭവങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. വാടക ഉടമ്പടികള്‍ റദ്ദാക്കുവാന്‍ ഭൂവുടമകളില്‍ സമ്മര്‍ദ്ധം ചെലുത്തുക, സ്കൂളുകളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കുക തുടങ്ങിയ ഹീനമായ മാര്‍ഗ്ഗങ്ങളിലൂടെ ഭവനകേന്ദ്രീകൃത ദേവാലയങ്ങളെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ചേരുവാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പത്തിരണ്ടോളം ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിശ്വാസത്തിനെതിരായ ചൈനയുടെ കിരാത നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചുവെന്നു ‘ഐ.സി,സി’ തെക്ക്-കിഴക്കേ ഏഷ്യന്‍ അഡ്വക്കസി മാനേജറായ ജേ ചര്‍ച്ച് പറഞ്ഞു. ചൈന എയിഡ്, യൂണിയന്‍ കാത്തലിക് ഏഷ്യാ ന്യൂസ്, റേഡിയോ ഫ്രീ ഏഷ്യ തുടങ്ങിയ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും റിപ്പോര്‍ട്ടിനായി ഉപയോഗിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-10-10-18:06:58.jpg
Keywords: ചൈന, ചൈനീ
Content: 19815
Category: 1
Sub Category:
Heading: ജീവന്റെ സംരക്ഷണത്തിനും സമാധാനത്തിനും വേണ്ടി മെക്സിക്കോയില്‍ ജനസാഗരം; റാലികളില്‍ പങ്കെടുത്തത് പത്തുലക്ഷത്തിലധികം ആളുകള്‍
Content: മെക്സിക്കോ സിറ്റി: സ്ത്രീകളുടെയും, ജീവന്റെയും സംരക്ഷണത്തിനും, സമാധാനത്തിനും വേണ്ടി വടക്കേ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയില്‍ നടന്ന റാലികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മെക്സിക്കോയിലെ മുപ്പതിലധികം വരുന്ന സംസ്ഥാനങ്ങളില്‍ നടന്ന റാലികളില്‍ ഏതാണ്ട് 10 ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. മെക്സിക്കോയുടെ സ്വാതന്ത്ര്യത്തിന്റെ സ്മാരകമായ മെക്സിക്കോ സിറ്റിയിലെ ‘സ്വാതന്ത്ര്യത്തിന്റെ മാലാഖ’ എന്ന സ്തൂപത്തിലേക്ക് നടത്തിയ റാലിയില്‍ മാത്രം രണ്ടു ലക്ഷത്തോളം ആളുകള്‍ പങ്കുചേര്‍ന്നെന്ന് മാര്‍ച്ചിന്റെ സംഘാടകര്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’ (സി.എന്‍.എ) യുടെ സ്പാനിഷ് വാര്‍ത്ത പങ്കാളിയായ ‘എ.സി.ഐ പ്രെന്‍സാ’ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളും മരിയൻ ചിത്രങ്ങളുമായാണ് റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ അണിചേർന്നത്. ഒരുകാലത്ത് അടിമത്വത്തേ മറികടന്നതുപോലെ ഭ്രൂണഹത്യയെ മറികടക്കേണ്ട സമയം ഇതാണെന്നു മാര്‍ച്ചിന്റെ ഔദ്യോഗിക വക്താക്കളില്‍ ഒരാള്‍ പ്രതികരിച്ചു. മാര്‍ച്ചില്‍ പങ്കെടുത്തവരും റാലിയെ കുറിച്ച് അനുഭവങ്ങള്‍ പങ്കുവെച്ചു. “ദശലക്ഷകണക്കിന് സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഞാന്‍ മാര്‍ച്ച് നടത്തുന്നത്, എന്റെ കുടുംബത്തിന് വേണ്ടി, എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി, എന്റെ രാജ്യത്തിന് വേണ്ടി എന്റെ ഹൃദയം കൈയില്‍ പിടിച്ചു കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്” - ലോറ എന്ന സ്ത്രീ പറഞ്ഞു. അവര്‍ തങ്ങളെ ശ്രദ്ധിക്കാത്തത് വേദനാജനകമാണെന്നും, തങ്ങളുടെ ഉദരങ്ങളിലെ കുരുന്നു ജീവനുകളെ ശത്രുക്കളെ പോലെ കാണുന്നവര്‍ ഇപ്പോഴും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെക്സിക്കോ സിറ്റിയില്‍ നടന്ന മാര്‍ച്ച് “സ്വാതന്ത്ര്യത്തിന്റെ മാലാഖ”യുടെ സ്തൂപത്തിലെത്തിയപ്പോള്‍ പ്രകടനപത്രിക വായിച്ചിരിന്നു.

Miles de mexicanos rumbo al Ángel de la Independencia @Afavormujervida. #MujerYVida2022 pic.twitter.com/4wzbNowh9q
— A favor de la mujer y de la vida (@Afavormujervida) October 9, 2022

ദുര്‍ബ്ബലരായ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ഉണ്ടാക്കുകയും അവരുടെ പ്രശ്നങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുക, ജനനത്തിനു മുന്‍പും പിന്‍പും ഉള്ള എല്ലാ ജീവനും പുരോഗതി, ആരോഗ്യനില എന്നിവയുടേയോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളുടേയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും കൂടാതെ തുല്ല്യ സംരക്ഷണം നല്‍കുക, എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുടുംബങ്ങളില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിനുതകുന്ന പൊതു നയങ്ങള്‍ രൂപീകരിക്കുക, അക്രമം ഒഴിവാക്കി സമാധാനത്തിലും, സൗഹാര്‍ദ്ദത്തിലും ജീവിക്കുന്നതിനായി ജനങ്ങളെ പ്രാപ്തരാക്കുക എന്നീ നാലു വിഷയങ്ങളാണ് പ്രകടന പത്രിയില്‍ ഉണ്ടായിരുന്നത്. 'മുജെരിവിദാ.ഒആര്‍ജി.എംഎക്സ്’ എന്ന സംഘടനയാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. ആയിരത്തിലധികം സംഘടനകളുടെ പിന്തുണയും മാര്‍ച്ചിനുണ്ടായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-10-20:20:27.jpg
Keywords: മെക്സി
Content: 19816
Category: 18
Sub Category:
Heading: സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ വി.സി. സെബാസ്റ്റ്യന്‍ തുടരും
Content: ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ വി.സി. സെബാസ്റ്റ്യനെ വീണ്ടും ചുമതലപ്പെടുത്തി. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സിബിസിഐയുടെ 142-ാമത് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി സെബാസ്റ്റ്യനെ വീണ്ടും നിയമിച്ചത്. 2025 ഒക്ടോബർ 14 വരെയാണ് കാലാവധി. ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കൺവീനറും കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ് വി.സി.സെബാസ്റ്റ്യൻ. സീറോ മലബാർ സഭ അൽമായ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായിരുന്ന സെബാസ്റ്റ്യന് 2013 ഡിസംബറിൽ സഭാ പ്രവർത്തനങ്ങൾക്ക് കത്തോലിക്കാസഭ ആഗോളതലത്തിൽ നൽകുന്ന ഉന്നത അല്മായ അംഗീകാരമായ ഷെവലിയർ പദവി ലഭിച്ചിരിന്നു.
Image: /content_image/India/India-2022-10-11-10:18:01.jpg
Keywords: സെബാസ്റ്റ്യന്‍
Content: 19817
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോയെ ഒക്ടോബർ 15ന് പാലിയം അണിയിക്കും
Content: തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒക്ടോബർ 15ന് വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി പാലിയം ഔദ്യോഗികമായി അണിയിക്കും. ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ വച്ച് നടക്കുന്ന ദിവ്യബലി മധ്യേയാണ് ആർച്ച് ബിഷപ്പുമാരുടെ സ്ഥാനിക ചിഹ്നമായ പാലിയം ഔദ്യോഗികമായി അണിയിക്കുന്ന ചടങ്ങ് നടക്കുക. തിരുവനന്തപുരം അതിരൂപതയിലെ സാമന്ത രൂപതകളായ കൊല്ലം, ആലപ്പുഴ, നെയ്യാറ്റിൻകര, പുനലൂർ രൂപതകളിൽ നിന്നുള്ള മെത്രാന്‍മാരും, സഹായമെത്രാൻ ഡോ. ക്രിസ്തുദാസും പങ്കെടുക്കുന്ന ദിവ്യബലിയ്ക്ക് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ത്യ-നേപ്പാൾ രാജ്യങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ സ്ഥാനപതിയായ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലിയായിരിക്കും പാലിയം അണിയിക്കുക. കഴിഞ്ഞ ജൂൺ 29-ന് സെന്റ് പീറ്റേഴ്സ് ബെസിലിക്കയിൽ നടന്ന ദിവ്യബലിക്കിടയിൽ ലോകമെമ്പാടും നിന്നെത്തിയ നിരവധി മെത്രാപ്പൊലീത്തമാർക്കൊപ്പം ഡോ. തോമസ് ജെ. നെറ്റോയും ഫ്രാൻസിസ് പാപ്പയുടെ പക്കൽനിന്നും പാലിയം കൈകളിൽ സ്വീകരിച്ചിരിന്നു. മെത്രാപ്പൊലീത്തമാർ തങ്ങളുടെ പ്രവിശ്യയിമേലുള്ള ഭരണാധികാരത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്ന പാലിയം അണിയിക്കുന്ന ചടങ്ങ് അതാത് രൂപതകളിലാണ് നടക്കുക. ഐക്യത്തിന്റെയും പരിശുദ്ധ സിംഹാസനത്തോടുഉള്ള കൂട്ടായ്മയുടെയും പ്രതീകമായി കരുതപ്പെടുന്ന ചെമ്മരിയാടിന്റെ രോമം കൊണ്ട് തുന്നിയെടുക്കുന്ന പാലിയം, സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനാണ് ലോകമെങ്ങുമുള്ള പുതിയ അജപാലകർക്കായി ആശീർവദിക്കുന്നത്. തിരുവനന്തപുരം അതിരൂപതയിലെ തന്റെ അജപാലന ദൗത്യത്തിന്റെ അടയാളമായി, അതിരൂപതാദ്ധ്യക്ഷൻ പാലിയം സ്വീകരിക്കുന്ന ചടങ്ങിൽ അതിരൂപതയിലെ വൈദീകർ, സന്യസ്തസഭാ പ്രതിനിധികൾ, അതിരൂപത അജപാലന സമിതി അംഗങ്ങൾ, ഇടവക അജപാലന സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന്‍ അതിരൂപതയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
Image: /content_image/India/India-2022-10-11-10:33:11.jpg
Keywords: ലത്തീന്‍
Content: 19818
Category: 1
Sub Category:
Heading: നൈജീരിയില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ പോകുന്നതില്‍ നിന്നും തീവ്രവാദികള്‍ തടയുന്നു
Content: അബൂജ: നൈജീരിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ പോകുന്നതില്‍ നിന്നും തീവ്രവാദികള്‍ തടയുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ട്. അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തിലെ ക്വാല്‍ കൗണ്ടിയില്‍ മാത്രം ഇരിഗ്വേ വംശജരായ അഞ്ഞൂറോളം കുട്ടികള്‍ക്കാണ് തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു സ്കൂളില്‍ പോകുവാന്‍ കഴിയാത്തതെന്നു ഇരിഗ്വേ വിദ്യാര്‍ത്ഥികളുടെ ദേശീയ പ്രസിഡന്റ് സമീപ ദിവസം വെളിപ്പെടുത്തി. ഏഴ് വര്‍ഷമായി ഫുലാനികള്‍, ഇരിഗ്വേ വിദ്യാര്‍ത്ഥികളെ അവരുടെ വീട്ടില്‍ നിന്നും അകറ്റി സ്കൂളില്‍ പോകുന്നതില്‍ നിന്നും തടഞ്ഞു കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഭവനരഹിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും സംരക്ഷിക്കുവാന്‍ നൈജീരിയന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെന്ന ആരോപണവും ഇതോടെ ശക്തമായിരിക്കുകയാണ്. ബെന്യൂ സംസ്ഥാനത്ത് മതപീഡനത്തിന് ഏറ്റവുമധികം ഇരയായികൊണ്ടിരിക്കുന്നത് ഇരിഗ്വേ വംശജരാണ്. ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കോ ഹറാം പോലെയുള്ള സംഘടിതരായ തീവ്രവാദി സംഘടനകളിലാണ് മാധ്യമങ്ങളും, സര്‍ക്കാരുകളും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഐ.സി.സി പോലെയുള്ള ക്രൈസ്തവ മനുഷ്യാവകാശ നിരീക്ഷക സംഘടനകള്‍ ഫുലാനി തീവ്രവാദികളെയാണ് ആദ്യം അമര്‍ച്ച ചെയ്യേണ്ടതെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. നിലവില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഏറ്റവും വലിയ ഭീഷണി ഫുലാനി തീവ്രവാദികളാണെന്നാണ്‌ 'ഐ.സി.സി'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തെ നിത്യ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്നും, അവരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ആര്‍ഭാടമായി മാറിക്കഴിഞ്ഞുവെന്നും വിദ്യാഭ്യാസം പോലെയുള്ള ഒരു കാര്യത്തിന് പണം മുടക്കാന്‍ പലര്‍ക്കും താല്‍പ്പര്യമില്ലാതായെന്നും ‘ഐ.സി.സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫുലാനികള്‍ ക്രൈസ്തവരെ അവരുടെ ഭൂമിയില്‍ നിന്നും ആട്ടിപ്പായിക്കുകയും, കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സുരക്ഷയില്ലായ്മയും ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും അകറ്റുന്നുണ്ട്. 2014-ല്‍ ബൊക്കോഹറാം ചിബോക്കിലെ സ്കൂളില്‍ നിന്നും 276 കുട്ടികളെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതിന്റെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇതില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ കുട്ടികളായിരുന്നു. 2021-ന്റെ ആദ്യ പകുതിയില്‍ ഏതാണ്ട് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ തട്ടിക്കൊണ്ടുപോകലിനിരയായി. കടുണയിലെ ബെത്ലഹേം ബാപ്റ്റിസ്റ്റ് സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ടത് 120 വിദ്യാര്‍ത്ഥികളാണ്. ഏതാണ്ട് 1,200-ഓളം ഡോളര്‍ നല്‍കിയാണ്‌ മാതാപിതാക്കള്‍ ഇവരെ മോചിപ്പിച്ചത്. ഇതേത്തുടര്‍ന്ന്‍ 13 സ്കൂളുകള്‍ അടച്ചു പൂട്ടുകയുണ്ടായി. ഇതില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സ്കൂളുകളായിരിന്നു.
Image: /content_image/News/News-2022-10-11-11:01:34.jpg
Keywords: നൈജീ
Content: 19819

Image: /content_image/News/News-2022-10-11-11:04:26.jpg
Keywords: നൈജീ
Content: 19820
Category: 1
Sub Category:
Heading: ഇയാൻ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് സഹായവുമായി ക്രൈസ്തവ സംഘടനയായ 'സമരിറ്റൻ പേഴ്സ്'
Content: ഫ്ലോറിഡ: രൂക്ഷമായി വീശി അടിച്ച ഇയാൻ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് കൈത്താങ്ങുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻ പേഴ്സ് രംഗത്തിറങ്ങി. പ്രമുഖ വചനപ്രഘോഷകന്‍ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന തെക്കുപടിഞ്ഞാറ് ഫ്ലോറിഡയിൽ ആയിരം സന്നദ്ധപ്രവർത്തകരെയാണ് ആളുകൾക്ക് സഹായം എത്തിക്കാൻ നിയോഗിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവിച്ച സ്ഥലങ്ങളിലാണ് സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിരിക്കുന്നത്. ഫോർട്ട് മ്ഴേർസ്, പുണ്ടാ ഗോർഡാ, ഇംഗിൾവുഡ് എന്നീ സ്ഥലങ്ങളിലാണ് സന്നദ്ധ പ്രവർത്തകർക്ക് ചുമതല നൽകിയിരിക്കുന്നതെന്ന് സമരിറ്റൻ പേഴ്സ് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവിക്കുന്ന ഫ്രാങ്ക്ലിൻ ഗ്രഹാം 'ക്രിസ്ത്യൻ പോസ്റ്റ്' എന്ന മാധ്യമത്തോട് പറഞ്ഞു. സന്നദ്ധ പ്രവർത്തകർക്ക് വേണ്ടി അന്വേഷണം നടത്തിയപ്പോൾ വളരെ മികച്ച പ്രതികരണം ലഭിച്ചിരിന്നുവെന്നും അത് അങ്ങനെ തന്നെ നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രഹാം കൂട്ടിച്ചേർത്തു. എന്തെല്ലാം തങ്ങൾ ചെയ്യുന്നുവോ, അത് യേശുക്രിസ്തുവിന്റെ നാമത്തിൽ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ദൈവം നിങ്ങളെ മറന്നിട്ടില്ലായെന്നും ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്നും ആളുകളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും ഫ്രാങ്ക്ലിൻ ഗ്രഹാം പറഞ്ഞു. വിശ്വാസവും പ്രത്യാശയും ക്രിസ്തുവിൽ അർപ്പിക്കണമെന്ന് ആളുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ശക്തമായ വീശി അടിച്ച അഞ്ചാമത്തെ ചുഴലിക്കാറ്റെന്നാണ് 'ദ നാഷ്ണൽ എൻവിയോൺമെന്‍റൽ സാറ്റലൈറ്റ് ഡേറ്റാ ആൻഡ് ഇൻഫോർമേഷൻ സർവീസ്' ഇയാനെ വിശേഷിപ്പിച്ചത്. 2018ലെ മൈക്കിൾ ചുഴലിക്കാറ്റിന് ശേഷം ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. മണ്ണും, മറ്റ് അവശിഷ്ടങ്ങളും വീടുകളിൽ നിന്നും നീക്കം ചെയ്യാനും, പുനർനിർമ്മാണ പ്രവർത്തനത്തിനും സന്നദ്ധ സഹായത്തിനും സമരിറ്റൻ പേഴ്സിന്റെ സന്നദ്ധ പ്രവർത്തകർ സജീവമായി മുൻനിരയിലുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-11-12:56:07.jpg
Keywords: സമരിറ്റൻ
Content: 19821
Category: 1
Sub Category:
Heading: തീവ്രവാദവും ദാരിദ്ര്യവും: യുക്രൈന് ഒപ്പം മൊസാംബിക്കിലെ അവസ്ഥയും പരിഗണിക്കപ്പെടണമെന്ന് മെത്രാന്‍
Content: മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോയിലെയും വടക്ക് ഭാഗത്തുള്ള മറ്റ് പ്രവിശ്യകളിലെയും ക്രൈസ്തവര്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പുറമേ, വിവിധ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കത്തോലിക്ക മെത്രാന്‍. ഗറില്ല യുദ്ധമുറപോലെയുള്ള പുതിയൊരു യുദ്ധമുറയാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 6ന് എസിഐ ആഫ്രിക്കയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നാക്കാല രൂപതാധ്യക്ഷന്‍ ആല്‍ബര്‍ട്ടോ വേര പറഞ്ഞു. ഇതിനെ തടുക്കുവാന്‍ ബുദ്ധിമുട്ടാണെന്നും ആറോ ഏഴോ പേരടങ്ങുന്ന ഒരു ചെറു സംഘത്തിന് വലിയ നാഷനഷ്ട്രങ്ങള്‍ വരുത്തുവാന്‍ കഴിയുമെന്നും മെത്രാന്‍ പറഞ്ഞു. സ്കൂളുകള്‍, ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, ബാങ്കുകള്‍, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ ആക്രമണങ്ങളെന്ന് പറഞ്ഞ ബിഷപ്പ് - സിസ്റ്റര്‍ മരിയ ഡി കോപ്പിയും മറ്റ് 11 പേരും സമീപദിവസങ്ങളില്‍ കൊല്ലപ്പെട്ടത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ ആക്രമണങ്ങളുടെ അനന്തര ഫലങ്ങള്‍ വളരെ ഗുരുതരമാണ്. പ്രിയപ്പെട്ടവര്‍ അതിക്രൂരവും, നിഷ്ടൂരവുമായി കൊല്ലപ്പെടുന്നതിനാണ് തങ്ങള്‍ സാക്ഷ്യം വഹിച്ചുക്കൊണ്ടിരിക്കുന്നത്. വീടുകള്‍ അഗ്നിക്കിരയാവുകയും തകര്‍ക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അമ്മമാരും കുട്ടികളും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ സൈന്യത്തിന്റെ ഇടപെടല്‍ കാരണം നാക്കാലയില്‍ അന്തരീക്ഷം പൊതുവെ സമാധാനപരമാണ്. തീവ്രവാദികള്‍ക്ക് സാമ്പത്തികവും, വാണീജ്യപരവുമായി വളരെ പ്രാധാന്യമുള്ള നാക്കാല തുറമുഖത്ത് പ്രവേശിക്കുവാന്‍ കഴിഞ്ഞാല്‍ അത് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമായിരിക്കുമെന്നും മെത്രാന്‍ ഓര്‍മ്മിപ്പിച്ചു. ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു മുഖമില്ലെന്നതാണ് വാസ്തവം. യുവജനങ്ങള്‍ക്ക് സുരക്ഷിതമായ ഭാവി ഉണ്ടായാല്‍ അവര്‍ തീവ്രവാദത്തിലേക്ക് തിരിയില്ലെന്നും മെത്രാന്‍ ചൂണ്ടിക്കാട്ടി. ഏതാണ്ട് 9,00,000-ത്തിലധികം ആഭ്യന്തര ഭവനരഹിതര്‍ രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളില്‍ ഉണ്ട്. ഭവനരഹിതര്‍ക്ക് പാര്‍പ്പിടത്തിന്റെയും, തൊഴിലിന്റെയും ആവശ്യമുണ്ട്. നിത്യവൃത്തിക്കായി കുട്ടികള്‍ ഉള്‍പ്പെടെ വേശ്യാവൃത്തി പോലെയുള്ള ഹീനമായവ ചെയ്യുന്നതിലേക്ക് തിരിയുന്നു. ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവം കാരണം ആളുകള്‍ രോഗികളായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന് ലഭിക്കുന്ന ശ്രദ്ധയും മാനുഷിക സഹായവും മൊസാംബിക്കില്‍ ദുരിതത്തില്‍ കഴിയുന്നവര്‍ക്കും അടിയന്തരമായി ലഭിക്കേണ്ട സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-11-14:54:01.jpg
Keywords: ആഫ്രിക്ക, മൊസാ
Content: 19822
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ഇന്നേക്ക് 60 വയസ്
Content: വത്തിക്കാന്‍ സിറ്റി: തിരുസഭ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ഇന്നേക്ക് 60 വയസ്സ്. 1962 ഒക്ടോബര്‍ 11-ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ കാലത്ത് ആരംഭിച്ച് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ പൂര്‍ത്തിയാക്കിയ ആഗോള കത്തോലിക്ക സഭയുടെ 21-മത് സാര്‍വ്വത്രിക സൂനഹദോസായിരിന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. അൽബീനോ ലൂസിയാനി (ജോണ്‍ പോള്‍ ഒന്നാമൻ മാർപാപ്പ), കരോൾ വോയ്റ്റീവ (ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പ), കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ) എന്നിവര്‍ സൂനഹദോസിൽ പങ്കെടുത്ത പിതാക്കന്മാരായിരിന്നു. ഇവര്‍ പിൽക്കാലത്തു പത്രോസിന്റെ പിന്‍ഗാമികളായി തെരഞ്ഞെടുക്കപ്പെട്ടു. സാര്‍വത്രിക സഭയെ സംബന്ധിച്ചും സൂനഹദോസിനെ സംബന്ധിച്ചും ഈ വാര്‍ഷികം പ്രത്യേക അനുഗ്രഹങ്ങളുടെ നിമിഷമാണെന്നു സൂനഹദോസിന് വേണ്ടിയുള്ള വത്തിക്കാന്‍ ജനറല്‍ സെക്രട്ടറിയേറ്റ് പുറത്തുവിട്ട സന്ദേശത്തില്‍ കുറിച്ചു. സൂനഹദോസ് ഏറ്റവും അമൂല്യമായ പൈതൃകങ്ങളില്‍ ഒന്നാണെന്നും ഫ്രാന്‍സിസ് പാപ്പയെ ഉദ്ധരിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വിശേഷിപ്പിച്ചു. ഇതിന്റെ ചൈതന്യം സഭാത്മക ജീവിതത്തില്‍ നിലനിര്‍ത്തുകയും, ദൈവജനത്തെ സഭാ പ്രബോധനങ്ങളിലൂടെ വളര്‍ത്തുകയുമായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ലക്ഷ്യമെന്ന കാര്യം ജനറല്‍ സെക്രട്ടറിയേറ്റ് അനുസ്മരിച്ചു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിനഡല്‍ പ്രക്രിയകള്‍ ദൈവജനത്തിനു വേണ്ടിയുള്ള രണ്ടാം വത്തിക്കാന്‍ ദൈവശാസ്ത്രത്തില്‍ വേരൂന്നിയതാണെന്നും ‘സിനഡാത്മകത’ എന്ന പദം കൗണ്‍സില്‍ രേഖകളില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, കൗണ്‍സിലില്‍ ഉടനീളം ഈ ആശയം കാണാമെന്നും, ‘കൂട്ടായ്മ’, ‘പങ്കാളിത്തം’, ‘ദൗത്യം’ എന്നിവയെല്ലാം ഈ ആശയവുമായി ബന്ധപ്പെട്ട പദങ്ങളാണെന്നും വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. 1962 ഒക്ടോബര്‍ 11 മുതല്‍ 1965 ഡിസംബര്‍ 8 വരെയായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടന്നത്. ഏറ്റവും കൂടുതല്‍ മെത്രാന്മാര്‍ പങ്കെടുത്ത സൂനഹദോസ്, അകത്തോലിക്ക പ്രതിനിധികള്‍ നിരീക്ഷകരായെത്തിയ സൂനഹദോസ് തുടങ്ങിയ നിരവധി പ്രത്യേകതകള്‍ ഉള്ള ഒരു സൂനഹദോസായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ കുറിച്ച് 'പ്രവാചകശബ്ദം' മലയാളത്തില്‍ പഠനപരമ്പര ഒരുക്കുന്നുണ്ട്. പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന പഠനപരമ്പര എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് Zoom-ലൂടെ നടത്തപ്പെടുന്നത്. തെറ്റിദ്ധാരണയിലാണ്ട് വിശ്വാസ ജീവിതത്തില്‍ നിന്ന്‍ അകന്നു പോയ നിരവധി ആള്‍ക്കാരെ വിശ്വാസ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ക്ലാസ് സഹായകരമായെന്നത് അനേകര്‍ സാക്ഷ്യപ്പെടുത്തിയ വസ്തുതയാണ്. വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഓരോ ക്ലാസിലും പങ്കുചേരുന്നത്. ഇതുവരെ നടന്ന പഠനപരമ്പരയുടെ വിവിധ ക്ലാസുകള്‍ പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും ലഭ്യമാണ്. ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-10-11-20:24:16.jpg
Keywords: വത്തിക്കാന്‍