Contents

Displaying 19411-19420 of 25044 results.
Content: 19803
Category: 10
Sub Category:
Heading: 'ക്രൈസ്തവ വിശ്വാസം അവര്‍ക്ക് തടസം': ഫുട്ബോള്‍ ക്ലബ്ബിന്റെ എക്സിക്യുട്ടീവ് പദവി ഉപേക്ഷിച്ച് ഓസ്ട്രേലിയന്‍ സ്വദേശി
Content: മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായുള്ള എസ്സെന്‍ഡന്‍ ബോംബേഴ്സ് എന്ന പ്രമുഖ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനായതിന്റെ തൊട്ടടുത്ത ദിവസം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ആന്‍ഡ്ര്യൂ തോര്‍ബേണ്‍ പദവി രാജിവെച്ചു. മെല്‍ബണ്‍ ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള സിറ്റി ഓണ്‍ എ ഹില്‍ ദേവാലയത്തിന്റെ ചെയര്‍മാനാണ് അന്‍പത്തിയേഴു വയസ്സുള്ള തോര്‍ബേണ്‍. ക്ലബ്ബിന്റെ സി.ഇ.ഒ ആകണോ അതോ ആംഗ്ലിക്കന്‍ ദേവാലയത്തിന്റെ ചെയര്‍മാന്‍ സ്ഥാനം വേണോയെന്ന് തീരുമാനിക്കുവാന്‍ എസ്സെന്‍ഡന്‍ പ്രസിഡന്റ് ഡേവിഡ് ബര്‍ഹാം തോര്‍ബേണിനോട് ആവശ്യപ്പെട്ടിരുന്നു. ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും ക്രൈസ്തവ വിശ്വാസത്തിന് എതിരാണെന്ന നിലപാട് സ്ഥിരീകരിച്ചതാണ് രാജിയിലേക്ക് വഴിതുറന്നതെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തന്റെ വ്യക്തിപരമായ ക്രിസ്തീയ വിശ്വാസം പൊതുമണ്ഡലങ്ങളില്‍ മറ്റുള്ളവര്‍ക്ക് സഹിക്കുകയില്ലെന്ന്‍ തനിക്ക് വ്യക്തമായി അറിയാമെന്ന്‍ രാജിവെച്ച ശേഷം തോര്‍ബേണ്‍ പ്രതികരിച്ചു. ''ഞാൻ ആരാണെന്നതിൽ എന്റെ വിശ്വാസമാണ് പ്രധാനം. 20 വർഷം മുമ്പ് യേശുവിലുള്ള വിശ്വാസത്തിലേക്ക് വന്നതിനുശേഷം, എന്റെ ജീവിതത്തിൽ അഗാധമായ മാറ്റം ഞാൻ കണ്ടു, ദൈവം എന്നെ ഒരു മികച്ച ഭർത്താവും പിതാവും സുഹൃത്തും ആക്കിയിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. നല്ല നേതാവാകാനും അത് എന്നെ സഹായിച്ചിട്ടുണ്ട്''. തോര്‍ബേണ്‍ ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു. അതേസമയം പൊതു കായിക രംഗത്തു നിന്നും ക്രൈസ്തവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ഓസ്ട്രേലിയയിലെ കത്തോലിക്ക മെത്രാപ്പോലീത്തമാര്‍ പറഞ്ഞു. എസ്സെന്‍ഡന്റെ നടപടി വിവേചനപരവും, വൈവിധ്യത്തെ മാനിക്കാത്തതുമാണെന്നും, വിശ്വാസികളെ ഉള്‍കൊള്ളുവാനോ പിന്തുണക്കുന്നവരോട് നീതിപുലര്‍ത്തുവാനോ കഴിയില്ലെങ്കില്‍ പുതിയൊരു ക്ലബ്ബ് കണ്ടെത്തേണ്ട സമയമായെന്നും, വളരെക്കാലമായി ക്ലബ്ബിനെ പിന്തുണച്ചുകൊണ്ടിരുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ക്ലബ്ബ് നേതൃത്വത്തിന് സ്വീകാര്യമാകുമോ എന്ന സംശയത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവര്‍ക്കെതിരെയുള്ള അസഹിഷ്ണുതയുടെയും, പാര്‍ശ്വവല്‍ക്കരണത്തിന്റെയും ഉദാഹരണമാണ് എസ്സെന്‍ഡന്റെ നടപടിയെന്നു സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ പ്രതികരിച്ചു. സഹിഷ്ണുത, ഉള്‍കൊള്ളല്‍, വൈവിധ്യം എന്നിവയുണ്ടെന്ന് വീമ്പിളക്കുന്നവര്‍ ക്രൈസ്തവരെ ഒഴിവാക്കുന്നതിനെ കുറിച്ച് സ്വയം ചിന്തിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക സെന്‍സസ് അനുസരിച്ച് ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ 43.9% ക്രൈസ്തവരില്‍ 20% കത്തോലിക്കരാണ്.
Image: /content_image/News/News-2022-10-08-18:41:07.jpg
Keywords: ഓസ്ട്രേ
Content: 19804
Category: 1
Sub Category:
Heading: റോമൻ കൂരിയയുടെ ഡിക്കാസ്റ്ററിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള കർദ്ദിനാളുമാരെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗോവ ആർച്ച്‌ ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെയും ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ അന്തോണി പൂളയെയും റോമൻ കൂരിയയുടെ ഡിക്കാസ്റ്ററിയിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. കർദ്ദിനാൾ ഫിലിപ്പ് നേരിയെ സുവിശേഷവൽക്കരണത്തിനുള്ള ഡിക്കാസ്റ്ററിയിലെ അംഗമായും കർദ്ദിനാൾ അന്തോണി പൂളയെ സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയിലെ അംഗങ്ങളില്‍ ഒരാളുമായാണ് നിയമിച്ചിരിക്കുന്നത്. ഇന്നലെ ഒക്ടോബര്‍ 7നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാന്‍ നടത്തിയത്. ഇരുവരും ഇക്കഴിഞ്ഞ ഓഗസ്റ്റ് 27-ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരാണ്. 1953 ജനുവരി 20-ന് ഗോവയിലെ മപുസയില്‍ ജനിച്ച ഫിലിപ്പ് നേരി 1979 ഒക്ടോബർ 28-ന് വൈദികനായി. 1993 ഡിസംബർ 20-ന് ഗോവ, ദാമൻ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2003-ല്‍ ഗോവയിലെയും ദാമന്റെയും ആർച്ച് ബിഷപ്പായി. പിറ്റേ വര്‍ഷം 2004-ല്‍ പാത്രിയർക്കീസ് ​​പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2004 മാർച്ച് 21-ന് സ്ഥാനാരോഹണം ചെയ്തു. 2019-ൽ ചെന്നൈയിൽ നടന്ന 31-ാമത് പ്ലീനറി അസംബ്ലിയിൽവെച്ചാണ് ലത്തീന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1961 നവംബർ 15 ന് ആന്ധ്രാപ്രദേശിലെ ചിന്ദുകൂറിലാണ് അന്തോണി പൂളയുടെ ജനനം. 1992 ഫെബ്രുവരി 20ന് വൈദികനായി. 2008 ഫെബ്രുവരി 8 ന് കുർണൂൽ ബിഷപ്പായി നിയമിതനായി. 2008 ഏപ്രിൽ 19 ന് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. 2020 നവംബർ 19-ന് ഹൈദരാബാദ് ആർച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. അടുത്തിടെ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ ഏറെ വാര്‍ത്ത പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരിന്നു. ദളിത് വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ വ്യക്തിയാണ് കര്‍ദ്ദിനാള്‍ അന്തോണി പൂള.
Image: /content_image/News/News-2022-10-08-20:16:14.jpg
Keywords: കൂരിയ
Content: 19805
Category: 18
Sub Category:
Heading: മിഷൻ ക്വസ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്വിസുമായി സീറോ മലബാർ മതബോധന കമ്മീഷന്‍
Content: കൊച്ചി: സീറോ മലബാർ സഭയുടെ പ്രേഷിതദൗത്യത്തെ ആഴത്തിൽ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ സീറോ മലബാർ മതബോധനകമ്മീഷനും മിഷൻ ഓഫീസും ചേർന്ന് മിഷൻ ക്വസ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 30ന് വൈകുന്നേരം ആറിനാണ് ഗൂഗിൾ ഫോം ഉപയോഗിച്ചു നടത്തുന്ന മൽസരം. 40 മിനിട്ടാണ് ദൈർഘ്യം. ആഗോളതലത്തിലും, രൂപതാ, അതിരൂപതാ തലങ്ങളിലും മൽസരം ഉണ്ടായിരിക്കും. 35 രൂപതകളിലുമുള്ള മതബോധനവിദ്യാർഥികൾക്കും മുതിർന്നവർക്കും വെവ്വേറെയാ ണ് മൽസരം. ആഗോളതല വിജയികൾക്ക് ഒന്നാം സമ്മാനമായി പതിനായിരം രൂപയും രണ്ടാം സമ്മാനമായി അയ്യായിരം രൂപയും മൂന്നാം സമ്മാനമായി മൂവായിരം രൂപയും ലഭിക്കും. രൂപതാ, അതിരൂപതാതല വിജയികൾക്ക് 1000, 750, 500 രൂപ വീതമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. സർട്ടിഫിക്കറ്റുകളും നല്കുന്നതാണ്. ഗൂഗിൾ ഫോം ലിങ്കുകൾ www.syromalabarmission.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് missionquest@gmail.com എന്ന മെയിലിലോ 9496038700 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. 23ന് ആചരിക്കുന്ന ആഗോള മിഷൻ ഞായറിന്റെ ഭാഗമായാണ് മിഷൻ ക്വസ്റ്റ് നടത്തുന്നതെന്ന് സീറോ മലബാർ മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടം, മിഷൻ ഓഫീസ് സെക്രട്ടറി ഫാ.സിജു അഴകത്ത് എന്നിവർ അറിയിച്ചു.
Image: /content_image/India/India-2022-10-09-07:26:57.jpg
Keywords: മതബോധന
Content: 19806
Category: 18
Sub Category:
Heading: കേരള സഭയുടെ വളർച്ചയിൽ അല്‍മായ നേതാക്കള്‍ക്ക് വലിയ സ്ഥാനം: മാർ തോമസ് തറയിൽ
Content: കൊച്ചി: കേരള സഭയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ അല്‍മായ നേതാക്കൾ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അതു തുടരണമെന്നും ബിഷപ്പ് മാർ തോമസ് തറയിൽ. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ ഏകദിന പഠന ശിബിരമായ "ദിശ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളോളം വിശ്വാസ തീക്ഷ്ണതയോടെ സഭയെ നയിച്ച അല്മായ നേതൃത്വമാണ് നിവർത്തന പ്രക്ഷോഭത്തിലൂടെയും മറ്റും സമുദായത്തിന്റെ അവകാശങ്ങളെ കാത്തതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര കാര്യാലയത്തിൽ ചേർന്ന യോഗ ത്തിൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ മുഖ്യസന്ദേശവും ഡയറക്ടർ ഫാ. ജിയോ കടവി ആമുഖ സന്ദേശവും നൽകി.
Image: /content_image/India/India-2022-10-09-07:40:08.jpg
Keywords: തറയിൽ
Content: 19807
Category: 13
Sub Category:
Heading: 'മതബോധനത്തിന്റെ അപ്പസ്തോല'നും 'പാവപ്പെട്ടവരുടെ ബന്ധു'വും ഇന്ന് വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ പിയാസെന്‍സ രൂപതയുടെ മെത്രാനായിരുന്ന വാഴ്ത്തപ്പെട്ട ജിയോവാന്നി ബത്തീസ്ത സ്കലബ്രീനിയെയും സലേഷ്യന്‍ സമൂഹത്തിൽ നിന്നുള്ള സന്യസ്ത സഹോദരൻ അർത്തേമിദെ സാറ്റിയെയും ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്ന്‍ ഞായറാഴ്ച (09/10/22) വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന മദ്ധ്യേ ആയിരിക്കും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുക. വാഴ്ത്തപ്പെട്ട ജിയോവാന്നി ബത്തീസ്തയ്ക്കു ഒന്‍പതാം പീയുസ് പാപ്പ 'മതബോധനത്തിൻറെ അപ്പസ്തോലൻ' എന്ന വിശേഷണം നല്‍കിയിരിന്നു. പാവപ്പെട്ടവർക്കായുള്ള അക്ഷീണ പ്രവർത്തനവും അതിനുള്ള സന്നദ്ധതയും നിരന്തര പ്രാർത്ഥനയും സുദീർഘമായ ദിവ്യകാരുണ്യ ആരാധനയിലുള്ള പങ്കുചേരലും വഴി ജീവിതം ധന്യമാക്കിയ വ്യക്തിയാണ് വാഴ്ത്തപ്പെട്ട അർത്തേമിദെ സാറ്റി. 1839 ജൂലൈ 8നു ഉത്തര ഇറ്റലിയിലെ കോമൊയിലെ ഫീനൊ മൊർനാസ്കൊയിലായിരിന്നു ജിയോവാന്നി ബത്തീസ്തയുടെ ജനനം. ലൂയിജി-കൊളൊമ്പൊ ദമ്പതികളുടെ എട്ടുമക്കളിൽ മൂന്നാത്തെ പുത്രനായിരുന്നു ബത്തീസ്ത. വൈദിക ജീവിതത്തോടു വല്ലാത്ത ആവേശം തോന്നിയ അദ്ദേഹം 1857-ൽ സെമിനാരി ജീവിതം ആരംഭിച്ചു. 1863 മെയ് 30-ന് പൗരോഹിത്യം സ്വീകരിച്ചു. 1876 ജനുവരി 30-ന് ഇറ്റലിയിലെ പിയാസെന്‍സ രൂപതയുടെ മെത്രാനായി അഭിഷിക്തനായ അദ്ദേഹം മതബോധനത്തിന് അതീവ പ്രാധാന്യം കല്പിച്ചിരിന്നു. ക്രിസ്തീയ സിദ്ധാന്ത വിദ്യാലയങ്ങൾ സ്ഥാപിച്ചും കത്തോലിക്ക മതബോധന പ്രസിദ്ധീകരണം ആരംഭിച്ചും ദേശീയ മതബോധനസമ്മേളനം ഉള്‍പ്പെടെ സംഘടിപ്പിച്ചും തന്റെ ജീവിതം ധന്യമാക്കിയ വ്യക്തിയായിരിന്നു അദ്ദേഹം. ഇതാണ് അദ്ദേഹത്തെ 'മതബോധനത്തിൻറെ അപ്പോസ്തോലൻ' എന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്. കുടിയേറ്റം ഉൾപ്പടെയുള്ള സാമൂഹ്യ പ്രശ്നങ്ങളിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തം നീട്ടുന്നതിന് 1889- ൽ വിശുദ്ധ റാഫേലിൻറെ നാമത്തിൽ അല്മായ സംഘടന സ്ഥാപിച്ചു. കൂടാതെ രണ്ടു സമർപ്പിതജീവിത സമൂഹങ്ങൾക്ക് രൂപം നല്കുകയും ചെയ്തു. 1887 നവംബര്‍ 28-ന് വിശുദ്ധ ചാൾസ് ബൊറോമിയൊയുടെ നാമത്തിലുള്ള പ്രേഷിതരുടെയും 1895 ഒക്ടോബർ 25ന് വിശുദ്ധ ചാൾസ് ബൊറോമിയൊയുടെ നാമത്തിലുള്ള പ്രേഷിതരുടെയും സമൂഹങ്ങൾ സ്ഥാപിച്ചു. 1905 ജൂൺ 1-ന് സ്കലബ്രീനി നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു. 1997 നവംബര്‍ 9-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. “പാവപ്പെട്ടവരുടെ ബന്ധു” എന്ന വിശേഷണം സ്വന്തം ജീവിതത്തിലൂടെ നേടിയ വ്യക്തിയായിരിന്നു അർത്തേമിദെ സാറ്റി. 1880 ഒക്ടോബർ 12നു ഉത്തര ഇറ്റലിയിലെ റേജൊ എമീലിയ പ്രവിശ്യയിൽപ്പെട്ട ബൊറേത്തൊയിൽനായിരുന്നു ജനനം. തൻറെ കുടുംബം തെക്കെ അമേരിക്കൻ നാടായ അർജന്‍റീയിലേക്കു കുടിയേറിയതിനെ തുടർന്ന് അവിടെ ബഹീയ ബ്ലാങ്കയിൽ സലേഷ്യൻ സമൂഹവുമായി അടുത്തിടപഴകിയ അദ്ദേഹം സന്യസ്തജീവിതത്തിൽ ആകൃഷ്ടനായി. സലേഷ്യൻ സമൂഹത്തിൽ ചേർന്ന അർത്തേമിദെ സന്ന്യസ്ത സഹോദരനായി ജീവിക്കുന്നതിന് തീരുമാനിക്കുകയും 1908 ജനുവരി 1-ന് പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. രോഗീപരിചരണത്തിൽ അദ്ദേഹം സവിശേഷ താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചു. 'പാവപ്പെട്ടവരുടെ ബന്ധു' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. സലേഷ്യൻ സമൂഹത്തിൻറെ മേൽനോട്ടത്തിലുള്ള ആശുപത്രിയുടെയും അനുബന്ധ വിഭാഗങ്ങളുടെയും ചുമതല അദ്ദേഹം ഏറ്റെടുത്തു. സന്യാസ സഹോദരങ്ങളെയും ഡോക്ടര്‍മാരെയും നേഴ്സുമാരെയും ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതായിരിന്നു അദ്ദേഹം ചെയ്ത ഓരോ ശുശ്രൂഷകളും. അദ്ദേഹത്തിന്റെ ജീവിത മാതൃകയും ഉപദേശവും വഴി അനേകം വ്യക്തികളെ രൂപപ്പെടുത്തുവാന്‍ സഹായിച്ചു. ദിവ്യകാരുണ്യ ആരാധനയും ജപമാലയും ആത്മീയ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റിയ അർത്തേമിദെ 1951 മാർച്ച് 15-ന് സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. 2002 ഏപ്രിൽ 9-ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-10-09-08:22:21.jpg
Keywords: വിശുദ്ധ പദ
Content: 19808
Category: 1
Sub Category:
Heading: ഉഗാണ്ടയില്‍ നിരവധി ഇസ്ലാം മതസ്ഥരെ ക്രിസ്തുവിലേക്ക് നയിച്ച വചന പ്രഘോഷകര്‍ക്കു നേരെ കത്തി ആക്രമണം
Content: നെയ്റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഇസ്ലാമിക പണ്ഡിതന്‍മാരുമായുള്ള മതപരമായ സംവാദങ്ങള്‍ വഴി നിരവധി മുസ്ലീങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച രണ്ട് വചന പ്രഘോഷകര്‍ തീവ്ര ഇസ്ലാം മതസ്ഥരുടെ കത്തികൊണ്ടുള്ള ആക്രമണത്തിനു ഇരയായി. മുപ്പത്തിയഞ്ചുകാരനായ ആന്‍ഡ്രൂ ഡികുസൂകാക്കും, ഇരുപത്തിയാറുകാരനായ റൊണാള്‍ഡ്‌ മുസാസിസിക്കുമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ ആഴത്തില്‍ മുറിവേറ്റത്. ഇഗാങ്ങാ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ മുസ്ലീം പണ്ഡിതന്‍മാരുമായി മതപരമായ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20നും 24നും ഇടയില്‍ മുസ്ലീം ഭൂരിപക്ഷ ഗ്രാമമായ നംപിരിക്കായില്‍ വെച്ച് നടന്ന സംവാദ പരമ്പരകള്‍ക്ക് ശേഷമാണ് ഇവര്‍ ആക്രമണത്തിനു ഇരയായതെന്നു മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തികൊണ്ടുള്ള ആക്രമണത്തിനും ക്രൂരമായ മര്‍ദ്ദനത്തിനും ഇരയായ സുവിശേഷകര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംവാദത്തിന്റെ അവസാന ദിവസം അറിയപ്പെടുന്ന മുസ്ലീം പണ്ഡിതര്‍ വരെ ക്രിസ്തുവിലേക്ക് തിരിഞ്ഞുവെന്നും മുസ്ലീങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചുവെന്നും ദുര്‍മന്ത്രവാദികളും തെരുവ് കച്ചവടക്കാരും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ചികിത്സയില്‍ കഴിയുന്ന ഡികുസൂകാ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനോട് വെളിപ്പെടുത്തി. വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി രാത്രി 7:30-ഓടെ ഒരു സംഘം മുസ്ലീങ്ങള്‍ “ഇവരാണവര്‍, അവരെ അടിക്കൂ” എന്നാക്രോശിച്ചുക്കൊണ്ട് അവരെ തടയുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചായിരിന്നു ആക്രമണം. റോഡില്‍ കുഴഞ്ഞു വീണ തങ്ങള്‍ക്ക് പിന്നീട് നടന്നതൊന്നും ഓര്‍മ്മയില്ലെന്നും, ഓര്‍മ്മ വന്നപ്പോള്‍ ആശുപത്രി കിടക്കയിലായിരുന്നെന്നും ഡികുസൂകാ പറഞ്ഞു. ആ സമയത്ത് അതുവഴി വന്ന വാഹനത്തിലെ ഡ്രൈവറാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അക്രമികളെ അറിയാവുന്നതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായാല്‍ ഉടന്‍തന്നെ കേസ് ഫയല്‍ ചെയ്യുവാനാണ് ഇവരുടെ തീരുമാനം. ഉഗാണ്ടയില്‍ പ്രത്യേകിച്ച് കിഴക്കന്‍ മേഖലയില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സ്വന്തം വിശ്വാസം പ്രചരിപ്പിക്കുവാനും, മറ്റുള്ളവരെ വിശ്വാസ പരിവര്‍ത്തനം ചെയ്യുവാനുമുള്ള മതസ്വാതന്ത്ര്യം ഉഗാണ്ടന്‍ ഭരണകൂടം ഉറപ്പ് നല്‍കുന്നുണ്ട്. ഉഗാണ്ടന്‍ ജനസംഖ്യയുടെ 12% മാത്രമുള്ള ഇസ്ലാം മതസ്ഥര്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-09-18:24:00.jpg
Keywords: ഉഗാണ്ട
Content: 19809
Category: 14
Sub Category:
Heading: ട്രിപ്പ് അഡ്‌വൈസറിന്റെ ജനപ്രിയ സഞ്ചാര സ്ഥലങ്ങളിൽ ഇടംപിടിച്ച് വിശുദ്ധ നാട്ടിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രം
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ യാത്ര വെബ്സൈറ്റായ ട്രിപ്പ് അഡ്‌വൈസറിന്റെ മധ്യേഷ്യയിലെ ജനപ്രിയ സഞ്ചാര സ്ഥലങ്ങളിൽ വിശുദ്ധ നാട്ടിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മഗ്ദല സെന്റർ ഇടംപിടിച്ചു. മഗ്നലന മറിയത്തിന്റെ നാട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് വിഭാഗത്തിൽ 20 ജനപ്രിയ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് മഗ്ദല സെന്ററും ഇടം പിടിച്ചത്. സഞ്ചാരികളുടെ അഭിപ്രായം കണക്കിലെടുത്താണ് മികച്ച സഞ്ചാരകേന്ദ്രങ്ങളെ ട്രിപ്പ് അഡ്വൈസർ തെരഞ്ഞെടുത്തത്. മധ്യേഷ്യയിലെ 25 ജനപ്രിയ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക എടുക്കുമ്പോൾ പതിനേഴാം സ്ഥാനത്താണ് മഗ്ദല സെന്ററുള്ളത്. ഇതിൽ ദുബായിലെ ബുർജ ഖലീഫയ്ക്ക് രണ്ടാം സ്ഥാനവും, ഈജിപ്തിലെ പെട്രായ്ക്ക് മൂന്നാം സ്ഥാനവും, പഴയ ജറുസലേം നഗരത്തിന് നാലാം സ്ഥാനവും ലഭിച്ചു. അംഗീകാരം ലഭിച്ചതിനുശേഷം മഗ്ദല സെന്ററിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഫാ. ജുവാൻ സോളാന ട്രിപ്പ് അഡ്വൈസർ ആപ്ലിക്കേഷന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിച്ചതിന് തീർത്ഥാടകർക്ക് നന്ദി പറഞ്ഞു. ഇതിനുമുമ്പ് ഈ ആപ്ലിക്കേഷനെ പറ്റി അറിയുക പോലും ഇല്ലായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം, തീര്‍ത്ഥാടകരെ അവിടേക്ക് കൊണ്ടുവരുന്നതിൽ ട്രിപ്പ് അഡ്വൈസർ വഹിക്കുന്ന പ്രാധാന്യം എന്താണെന്ന് ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
Image: /content_image/News/News-2022-10-09-20:21:53.jpg
Keywords: തീർത്ഥാടന
Content: 19810
Category: 18
Sub Category:
Heading: ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാര്‍ അഭിഷിക്തരായി
Content: ഷംഷാബാദ്: പ്രാര്‍ത്ഥനാനിര്‍ഭരമായ ധന്യമായ അന്തരീക്ഷത്തില്‍ ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി മാർ ജോസഫ് കൊല്ലംപറമ്പിലും മാർ തോമസ് പാടിയത്തും അഭിഷിക്തരായി. ഷംഷാബാദിലെ ബാഡംഗ്പേട്ട് ബാലാജി നഗറിലുള്ള സികെആർ ആൻഡ് കെടിആർ കൺവൻഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ഇരുപത്തഞ്ചോളം ബിഷപ്പുമാർ ചടങ്ങിൽ പങ്കെടുത്തു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പിലൂടെയാണ് ഇരുവരും അഭിഷിക്തരായത്. ആദ്യം മാർ ജോസഫ് കൊല്ലംപറമ്പിലിനും തുടർന്ന് മാർ തോമസ് പാടിയത്തിനും കർദ്ദിനാൾ സ്ഥാന ചിഹ്നങ്ങൾ കൈമാറി. മെത്രാഭിഷേക ചടങ്ങിനുശേഷം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ടിസിബിസി സെക്രട്ടറി റവ. ഡോ. ജയ പോളി മെറോ, എന്നിവർ പ്രധാന സഹകാർമ്മികരായി. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, സാഗർ ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം, ഉജ്ജയിൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, സത്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ കൊടകല്ലിൽ, ജഗദൽപ്പൂർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ തുടങ്ങിയവർ ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു. വിവിധ രൂപതകളിൽനിന്നുള്ള വൈദികർ, സന്യാസിനിമാർ, സന്യാസ സഭകളുടെ പ്രൊവിൻഷ്യൽമാർ, വിശ്വാസികൾ, തദ്ദേശവാസികൾ തുട ങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ബാഡംഗ്പേട്ട് മേയർ ചികിരിന്ത പാരിജാത റെഡ്ഡി പ്രസംഗിച്ചു. രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പാലത്തിങ്കൽ സ്വാഗതവും പാസ്റ്ററൽ കൗ ൺസിൽ സെക്രട്ടറി സാൻജോ ഫെലിക്സ് നന്ദിയും പറഞ്ഞു.
Image: /content_image/India/India-2022-10-10-09:57:11.jpg
Keywords: ഷംഷാബാദ്
Content: 19811
Category: 18
Sub Category:
Heading: വിജയം നേടും വരെ വിഴിഞ്ഞം സമരം മുന്നോട്ട് പോകും: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: ആലപ്പുഴ: വിഴിഞ്ഞം സമരം വിജയം നേടും വരെയും മുന്നോട്ടു പോകുമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ.തോമസ് ജെ. നെറ്റോ. നീതി പീഠത്തിൽ നിന്നും അർഹതപ്പെട്ട നീതി കിട്ടാന്‍ കോടതിയെ സമീപിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തിലൂന്നിയ വികസനമായിരിക്കണം ആലപ്പുഴ രൂപത പ്ലാറ്റിനം ജൂബി ലിയിലേക്ക് കടക്കുന്ന അടുത്ത അഞ്ചു വർഷം ഏറ്റെടുക്കേണ്ടതെന്നും ആർച്ച് ബിഷ പറഞ്ഞു. ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് നിക്സൺ എം.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സപ്തതി സ്മാരക ഭവനങ്ങളുടെ താക്കോൽ ദാനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങും നടന്നു. രാവിലെ ജനപ്രതിനിധി സംഗമം നടത്തി. തീരശോഷണം തടയാൻ 2010നു ശേഷം കാര്യമായ പ്രവർത്തനം നടക്കുന്നില്ലെന്നു എ.എം.ആരിഫ് എംപി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രഫണ്ട് നൽകാത്തതാണ് കാരണമെന്നും എംപി പറഞ്ഞു. ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ അധ്യക്ഷത വഹിച്ചു. എംഎൽഎ മാ രായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു , പഞ്ചായത്ത് പ്രസിഡനന്റുമാരായ ജയിംസ് ചിങ്കുതറ, പി.ജി.സൈറസ്, സിനിമോൾ സാംസൻ, ഫാ.സേവ്യർ കുടിയാംശേരി, ഫാ. ജോൺസൺ പുത്തൻ വീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-10-10-11:27:36.jpg
Keywords: വിഴിഞ്ഞം
Content: 19812
Category: 14
Sub Category:
Heading: 'മദർ തെരേസ: നോ ഗ്രേറ്റർ ലവ്' ബോക്‌സ് ഓഫീസിൽ ഹിറ്റ്; നവംബറിൽ വീണ്ടും തിയേറ്ററുകളിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി‌സി: കത്തോലിക്ക സന്നദ്ധ സംഘടനയായ 'നൈറ്റ്‌സ് ഓഫ് കൊളംബസ്' വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം ഇതിവൃത്തമാക്കി നിര്‍മ്മിച്ച “മദര്‍ തെരേസ നോ ഗ്രേറ്റര്‍ ലവ്” എന്ന ഡോക്യുമെന്ററി സിനിമ ബോക്‌സ് ഓഫീസിൽ ഹിറ്റ്. ചിത്രത്തിന്റെ കളക്ഷന്‍ 1.2 മില്യൺ ഡോളർ നേടിയിട്ടുണ്ടെന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒക്ടോബര്‍ 3-4 തീയതികളിലായി അമേരിക്കയിലെമ്പാടുമുള്ള ആയിരത്തോളം തിയേറ്ററുകളിലാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം വിജയമായതോടെ അടുത്ത മാസം ഡോക്യുമെന്ററി സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ 'നൈറ്റ്‌സ് ഓഫ് കൊളംബസ്' സുപ്രീം നൈറ്റ് പാട്രിക് കെല്ലി, ഡോക്യുമെന്ററിയുടെ വിജയത്തില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു. ചിത്രത്തിന്റെ വരുമാനം മദർ തെരേസയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നതിനാൽ, ഡോക്യുമെന്ററി നവംബറിൽ തിയേറ്ററുകളിൽ തിരിച്ചെത്തുമെന്നും സ്പാനിഷ് ഭാഷ പതിപ്പ് പുറത്തിറക്കുമെന്നും ഫാത്തം ഇവന്റ്സ് അറിയിച്ചു. നവംബർ 2ന് യുഎസ്, യുകെ, കനേഡിയൻ തിയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും. തുടർന്ന്, നവംബർ 7ന്, യുഎസ് തിയേറ്ററുകളില്‍ സ്പാനിഷ് പതിപ്പ് പ്രദർശിപ്പിക്കും. മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളെ പ്രദര്‍ശനം കാണിക്കാനായി നൈറ്റ്‌സ് ഓഫ് കൊളംബസ് സംഘടന ഇടപെടല്‍ നടത്തിയിരിന്നു. നേരത്തെ ഡോക്യുമെന്ററിക്കു ഫ്രാന്‍സിസ് പാപ്പ വിജയാശംസകള്‍ നേര്‍ന്നിരിന്നു. ജീവിതവും, സാക്ഷ്യവും ഏറെ ഫലങ്ങള്‍ നല്‍കിയ ഈ വിശുദ്ധയുടെ ജീവിതം പകര്‍ത്തുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദിയെന്നും വിശുദ്ധി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും 'Mother Teresa: No Greater Love' എന്ന ഡോക്യുമെന്ററി ഗുണം ചെയ്യുമെന്നു പാപ്പ, പ്രൊഡ്യൂസര്‍ പാട്രിക് കെല്ലിക്ക് അയച്ച കത്തിലൂടെ ആശംസിച്ചിരിന്നു. ഓഗസ്റ്റ് 29ന് റോമിലെ നോര്‍ത്ത് അമേരിക്കന്‍ സെമിനാരി കോളേജിലും, ഓഗസ്റ്റ് 31-ന് വത്തിക്കാന്‍ ഫിലിം ലൈബ്രറിയിലും പ്രദര്‍ശിപ്പിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. കര്‍ദ്ദിനാള്‍ കോളേജിലെ ഡീനായ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രദര്‍ശനം കണ്ടിരിന്നു.
Image: /content_image/News/News-2022-10-10-12:40:45.jpg
Keywords: സിനിമ, ചലച്ചി