Contents

Displaying 19451-19460 of 25040 results.
Content: 19843
Category: 14
Sub Category:
Heading: ‘ടൂറിനിലെ തിരുക്കച്ച’ അവലംബമായി; പീഡ സഹനങ്ങളേറ്റ ക്രൂശിതന്റെ ശരീരം പുനര്‍ നിര്‍മ്മിച്ച് സ്പാനിഷ് കലാകാരന്മാര്‍
Content: മാഡ്രിഡ്: ക്രൂശിതനായ യേശുവിന്റെ ശരീരം പതിഞ്ഞ ‘ടൂറിനിലെ തിരുക്കച്ച’ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച പീഡകളേറ്റ യേശുക്രിസ്തുവിന്റെ രൂപം സ്പെയിനില്‍ പ്രദര്‍ശനത്തിന്. ലാറ്റക്സും സിലിക്കണും കൊണ്ട് പ്രമുഖ സ്പാനിഷ് ശില്‍പ്പിയായ അല്‍വാരോ ബ്ലാങ്കോയുടെ കരവിരുത്തില്‍ തയാറാക്കിയ ഈ ശിൽപത്തിന് ഏകദേശം 165 പൗണ്ട് ഭാരമുണ്ട്. പീഡാസഹന വേളയിലും ക്രൂശിക്കപ്പെട്ടപ്പോഴും സംഭവിച്ച മുറിപ്പാടുകളെല്ലാം തിരുക്കച്ചയില്‍ പതിഞ്ഞിരുന്നു. അതിന്റെ സ്ഥാനമോ വലുപ്പമോ മാറാതെതന്നെയാണ് രൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. 1.78 മീറ്ററാണ് രൂപത്തിന്റെ ഉയരം. </p> <blockquote class="twitter-tweet"><p lang="zxx" dir="ltr"><a href="https://t.co/B2SLRt3ouk">pic.twitter.com/B2SLRt3ouk</a></p>&mdash; Universitarios Católicos ♰ (@UniCatolicos_es) <a href="https://twitter.com/UniCatolicos_es/status/1580683637917650945?ref_src=twsrc%5Etfw">October 13, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സലാമങ്ക കത്തീഡ്രല്‍ ദേവാലയത്തില്‍ ‘ദ മിസ്റ്ററി മാന്‍’ എന്ന പേരില്‍ നടക്കുന്ന എക്‌സിബിഷനിലാണ് ഇതാദ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തിരുക്കച്ചയെക്കുറിച്ചുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ വിവരങ്ങളില്‍ നിന്ന് നിർമ്മിച്ച 'കലാപരമായ ചലനങ്ങളില്ലാത്ത മാനുഷിക നിലവാരമുള്ള ശരീരം' കാഴ്ചക്കാരന്റെ മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണെന്നു സംഘാടകര്‍ പറഞ്ഞു. പീഡ സഹനത്തിന്റെ രഹസ്യം മാംസമായി മാറിയിരിക്കുകയാണെന്നും ഈ രഹസ്യങ്ങള്‍ ധ്യാനിക്കാന്‍ രൂപത്തിന്റെ ദൃശ്യങ്ങള്‍ സഹായകരമാകുമെന്നും സലാമങ്കയിലെ ബിഷപ്പ് ജോസ് ലൂയിസ് റെറ്റാന പറഞ്ഞു. #{red->none->b->Must Read: ‍}# {{ തിരുക്കച്ച വ്യാജമാണന്ന് തെളിയിക്കാൻ ഗവേഷണ സംഘത്തിൽ ചേർന്നു; ഇന്ന്, ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തിരുക്കച്ച സത്യമാണന്ന് ലോകത്തോട് വിളിച്ചു പറയുന്നു ഈ ശാസ്ത്രജ്ഞൻ -> http://www.pravachakasabdam.com/index.php/site/news/468 }} ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന രൂപത്തിന് പുറമേ, ചമ്മട്ടിയുടെയും കുരിശിലെ അവിടുത്തെ മരണത്തിന്റെയും യാഥാർത്ഥ്യത്തെക്കുറിച്ചും വിശുദ്ധ ആവരണത്തെക്കുറിച്ചുള്ള ഗവേഷണത്തെക്കുറിച്ചും കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന അനുഭവവും പ്രദര്‍ശനം സമ്മാനിക്കുകയാണ്. 15 വർഷത്തിലധികം നീണ്ട ഗവേഷണംത്തിന് ഒടുവിലാണ് അല്‍വാരോ ബ്ലാങ്കോ രൂപം യാഥാര്‍ത്ഥ്യമാക്കിയത്. ബ്ലാങ്കോയുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ ശിൽപ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായി. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-15-11:31:18.jpg
Keywords: തിരുക്കച്ച
Content: 19844
Category: 10
Sub Category:
Heading: എഴുപതോളം രാഷ്ട്രങ്ങളില്‍ നിന്നു രണ്ടായിരത്തിലധികം ക്രൈസ്തവരുടെ പങ്കാളിത്തവുമായി ജെറുസലേം മാര്‍ച്ച്
Content: ജെറുസലേം: കൂടാരതിരുനാളിനോട് (സുക്കോത്ത്) അനുബന്ധിച്ച് ജെറുസലേമിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി (ഐ.സി.ഇ.ജെ) ഒക്ടോബര്‍ 13-ന് ഉച്ചകഴിഞ്ഞ് വിശുദ്ധനാട്ടില്‍ സംഘടിപ്പിച്ച ജെറുസലേം മാര്‍ച്ചില്‍ പങ്കെടുത്തത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. 2019-ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇക്കൊല്ലത്തെ കൂടാരതിരുനാളിനോട് അനുബന്ധിച്ച് നടന്ന മാര്‍ച്ചില്‍ എഴുപതോളം രാഷ്ട്രങ്ങളില്‍ നിന്നുമായി രണ്ടായിരത്തിലധികം ക്രൈസ്തവരാണ് പങ്കെടുത്തത്. ജെറുസലേം മേയര്‍ മോഹ്സേ ലിയോണ്‍, ഐ.സി.ഇ.ജെ പ്രസിഡന്റ് ഡോ. ജുര്‍ഗെന്‍ ബുളെര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ മാര്‍ച്ച് പതിനായിരങ്ങള്‍ തത്സമയം വീക്ഷിച്ചു. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം വിശുദ്ധ നാട്ടിലേക്കുള്ള ക്രിസ്ത്യന്‍ തീര്‍ത്ഥാടനത്തിന്റെ തിരിച്ചുവരവിനേയാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടുവര്‍ഷക്കാലം നീണ്ട യാത്രാവിലക്കുകള്‍ക്കൊടുവില്‍ വിശുദ്ധ നാട്ടില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ വരുന്നതും ഇസ്രായേലികളെ അഭിവാദ്യം ചെയ്തുകൊണ്ട് മാര്‍ച്ചില്‍ പങ്കെടുക്കുന്നതും കാണുമ്പോള്‍ സന്തോഷമുണ്ടെന്നു ഡോ. ജുര്‍ഗെന്‍ ബുളെര്‍ പറഞ്ഞു. ഇക്കാലയളവില്‍ ജെറുസലേമില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ തീര്‍ത്ഥാടകരെ അമ്പരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ജെറുസലേം മേയറോട് പറഞ്ഞു. എല്ലാ മേഖലയിലും ജെറുസലേമില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന്‍ പ്രതികരിച്ച മേയര്‍, രണ്ടുവര്‍ഷങ്ങള്‍ക്കൊടുവില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യമരുളുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഈജിപ്തില്‍ നിന്നുള്ള പ്രതിനിധി സംഘവും, ഇസ്ലാമിക വിപ്ലവത്തിന് മുന്‍പുള്ള പേര്‍ഷ്യന്‍ പതാകയുമായി ഇറാനിയന്‍ പ്രവാസിയായ പെയ്മാന്‍ മോജ്താഹെദിയും ഇക്കൊല്ലത്തെ മാര്‍ച്ചിലെ വേറിട്ട കാഴ്ചയായി. ജെറുസലേം മാര്‍ച്ചില്‍ പങ്കെടുക്കുവാനും ഇസ്രായേലികളെ കണ്ടുമുട്ടാനും കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ഫിജിയില്‍ നിന്നും വന്ന മനാസാ കൊളിവുസോ എന്ന വചന പ്രഘോഷകന്‍ പറഞ്ഞു. താന്‍ ആദ്യമായാണ്‌ ഇസ്രായേലില്‍ വരുന്നതെന്നും, അടുത്ത വര്‍ഷത്തെ സുക്കോത്ത് തിരുനാളിനായി ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കൂടാര തിരുനാള്‍ ഈ ഞായറാഴ്ചയാണ് സമാപിക്കുക. സമാപന ദിവസം ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ പടിഞ്ഞാറന്‍ നെഗേവിലേക്ക് ഒരു ഐക്യദാര്‍ഢ്യ റാലി നടത്തും. റാലിക്കൊടുവില്‍ ഗാസ അതിര്‍ത്തിയിലുള്ള പ്രാദേശിക ഇസ്രായേലി സമൂഹത്തോടൊപ്പം വൃക്ഷതൈകള്‍ നടുന്ന ചടങ്ങുമുണ്ട്. യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് തിരുനാളുകളില്‍ ഒന്നാണ് കൂടാര തിരുനാൾ. വാഗ്ദത്ത ദേശത്തിലേക്കുള്ള യാത്രയിൽ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ കർത്താവ് മോശയോട് കൽപിച്ചതനുസരിച്ചു കൂടാരം നിര്‍മ്മിച്ചതിന്റെ അനുസ്മരണമാണ് കൂടാര തിരുനാള്‍.
Image: /content_image/News/News-2022-10-15-12:25:27.jpg
Keywords: ജെറുസലേ
Content: 19845
Category: 11
Sub Category:
Heading: ''പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം''; കെ.ടി ജലീലിന് മറുപടിയുമായി കന്യാസ്ത്രീ
Content: ഹിജാബ് വിഷയത്തില്‍ മുന്‍ മന്ത്രി കെ‌ടി ജലീല്‍ കന്യാസ്ത്രീകളെ ബന്ധപ്പെടുത്തി ഇന്നലെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് ശക്തമായ മറുപടിയുമായി കത്തോലിക്ക സന്യാസിനി. ഡോറ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് (ഡി‌എസ്‌ജെ) സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ സോണിയ തെരേസാണ് ഇന്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ശക്തമായ മറുപടി പങ്കുവെച്ചിരിക്കുന്നത്. ''മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയിൽ) താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു''വെന്ന വാക്കുകളോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. സന്യാസത്തിന്റെ അടിസ്ഥാനപരമായ ഘട്ടങ്ങളും വിഷയങ്ങളില്‍ എടുക്കാനുള്ള സ്വതന്ത്ര തീരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒരു ക്രൈസ്തവ യുവതി പോലും ഇന്ന് 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്നതു പച്ചയായ സത്യമാണെന്നും 19ാം വയസിലോ 20ാം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറില്ലായെന്നും നിത്യവ്രതം ചെയ്തെങ്കിൽ മാത്രമേ ഒരുവൾക്ക് യഥാർത്ഥ സന്യാസിനി എന്ന അംഗീകാരം കിട്ടുകയുള്ളൂവെന്നും പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു. ക്രൈസ്തവ സന്യസ്തർ ഏതെങ്കിലും കോളേജിൽ പഠിക്കാൻ ചെല്ലുമ്പോൾ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാൽ, സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ലായെന്നും സിസ്റ്റര്‍ സോണിയ തെരേസ് ചൂണ്ടിക്കാട്ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന് മറുപടി കൊടുക്കാതിരുന്നാൽ താന്‍ ജീവിക്കുന്ന സന്യാസത്തോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു അപരാധമായി പോകുമെന്ന് മനസ്സ് മന്ത്രിച്ചതു കൊണ്ടാണ് വരികൾ ഇവിടെ കോറിയിടുന്നതെന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. #{blue->none->b->സിസ്റ്റര്‍ സോണിയ ഫേസ്ബുക്കില്‍ പങ്കുവെച്ച ശക്തമായ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: ‍}# മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ "ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും". എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി: ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയിൽ) താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തർ 19 വയസ് പൂർത്തിയാകാതെ ആരും ഈ വെയിലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല. ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാൻ ആഗ്രഹിച്ച് ഏതെങ്കിലും ഒരു മഠത്തിന്റെ പടികൾ കടന്ന് ചെന്നാൽ, "ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതൽ ഇവിടെ ജീവിച്ചാൽ മതി" എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവൾ കടന്ന് പോകേണ്ട ചില കടമ്പകൾ ഉണ്ട്. അതായത് കുറഞ്ഞത് 5 വർഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി പഠിക്കണം. പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം അവൾക്ക് ബോധ്യമായ കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാൻ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മാത്രം, (ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല) പൂർണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം. വ്യത്യസ്ത ചൈതന്യം ജീവിക്കുന്ന 420 - ൽ പരം സന്യാസ സഭകൾ (വിവിധ പ്രോവിൻസുകൾ ഉൾപ്പെടെ) കേരളത്തിൽ ഇന്ന് നിലവിലുണ്ട്. അവരിൽ കാൽപാദം വരെ, അല്ലെങ്കിൽ മുട്ടിന് താഴെവരെ നീളമുള്ള ഉടുപ്പിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നവരും ശിരോവസ്ത്രമില്ലാതെ സാരി മാത്രം ധരിക്കുന്നവരും ശിരോവസ്ത്രവും സാരിയും ധരിക്കുന്നവരും ചുരിദാർ മാത്രം ധരിക്കുന്നവരും ഒക്കെ ഉണ്ട്. ഓരോ സന്യാസ സഭയുടെയും ഡ്രസ്സ് കോഡുകൾ വ്യത്യസ്തമായിരിക്കും. കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ച് അല്പം ഫ്ലെക്സിബിൾ ആകാൻ ഞങ്ങൾക്ക് മടി ഒന്നും ഇല്ല കേട്ടോ... അതായത് പിന്നോട്ടല്ല, മുന്നോട്ടാണ് ഞങ്ങൾ സഞ്ചരിക്കാറ്. 18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് (18 വയസ് എന്ന് ഭരണഘടന പറഞ്ഞാലും 15 വയസ് മുതൽ നിർബന്ധിച്ച് വിവാഹം കഴിക്കേണ്ടി വരുന്ന ഇരുപത്തിഓരായിരത്തിൽ പരം യുവതികൾ കേരളത്തിൽ ഉണ്ട് എന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് വായിച്ചത് ഓർമ്മയിലുണ്ട്) ഒരു ക്രൈസ്തവ യുവതി പോലും ഇന്ന് 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം ഒന്ന് ഓർമ്മിപ്പിക്കുന്നു. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല... നിത്യവ്രതം ചെയ്തെങ്കിൽ മാത്രമേ ഒരുവൾക്ക് യഥാർത്ഥ സന്യാസിനി എന്ന അംഗീകാരം കിട്ടുകയുള്ളൂ. ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം നവസന്യാസിനികൾക്ക് ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസ സഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറുമില്ല. അതുപോലെ തന്നെ ആരും അവരുടെ തലയറുക്കുകയോ, കൈകാലുകൾ വെട്ടി നുറുക്കുകയോ ചെയ്യാറില്ലെന്നേ. "ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്" എന്ന് താങ്കളുടെ പോസ്റ്റിൽ കുറിച്ചിട്ടുണ്ടല്ലോ. അപ്പോൾ പിന്നെ എന്തിനാണ് ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്പരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നത്..? കേരള ഹൈക്കോടതിയുടെ വിധിയാണ് ഓരോ സ്ഥാപനങ്ങളിലെയും യൂണിഫോം കോഡ് മാറ്റിമറിക്കാൻ ഗവൺമെന്റിന് പോലും അധികാരം ഇല്ല എന്നത്. ക്രൈസ്തവ സന്യസ്തർ ഏതെങ്കിലും കോളേജിൽ പഠിക്കാൻ ചെല്ലുമ്പോൾ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാൽ, ഞങ്ങൾ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കിൽ സന്യാസിനിയായ ഒരാൾക്കുവേണ്ടി 3000 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാർച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തിൽ ആ യൂണിഫോം സ്വീകരിക്കാൻ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കിൽ മറ്റ് ഏതെങ്കിലും സ്ഥാപനത്തിൽ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങൾക്കില്ല. നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. കാരണം മുഖം മറയ്ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. പിന്നെ ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. (യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ) ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട് എന്ന സാക്ഷ്യം. ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ... ഈ യാഥാർത്ഥ്യം അറിയാവുന്ന ഒരു സന്യാസിനിയും ഒരിക്കലും സന്യാസ വസ്ത്രം ഒരു അലങ്കാരമായി അണിയാറില്ല. കത്തോലിക്കാ സഭയെ താറടിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി ചിലർ ഈ അടുത്ത നാളിൽ ക്രൈസ്തവ സന്യാസ വസ്ത്രം അലങ്കാരമായി എടുത്തണിയാറുണ്ടെന്ന കാര്യം മറന്ന് പോയിട്ടില്ല. 1979 ലെ വിപ്ലവത്തിൽ കൂടി അധികാരത്തിൽ എത്തിയ ഇറാനിലെ പരമാധികാരി നടപ്പിലാക്കിയ നിർബന്ധിത വസ്ത്രധാരണത്തിന് എതിരെ ഇന്ന് ഇറാനിൽ ഭയാനകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഒരു പക്ഷേ ഇറാനിലെ പ്രതിഷേധങ്ങൾ ഒന്നും കേരള മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാറില്ലാത്തത് ഒരു പുത്തരിയല്ല. തങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ തങ്ങൾ സമ്മതിക്കില്ല എന്ന് സധൈര്യം വിളിച്ച് പറഞ്ഞ് മരണത്തെ പുൽകുന്ന നൂറുകണക്കിന് യുവജനങ്ങളുടെ ധീരത പാശ്ചാത്യ മാധ്യമങ്ങൾ ലോകത്തിന് മുമ്പിൽ തുറന്ന് കാണിക്കുമ്പോൾ ഒത്തിരി വേദന തോന്നി. ഏത് മതം ആണെങ്കിലും ഏത് ജീവിതാന്തസ് ആണെങ്കിലും ആരും ആരെയും അടിച്ചേൽപ്പിക്കുന്ന ഒന്നായിരിക്കരുത് വസ്ത്രധാരണം. പിന്നെ പ്രായപൂർത്തിയായ ഒരുവൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കാനും കുറ്റപ്പെടുത്താനും പോകുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കടന്നുകയറ്റം ആണ്. അതുകൊണ്ട് പരസ്പരം ബഹുമാനിക്കാൻ പഠിക്കാം എന്ന ഓർമ്മപ്പെടുത്തലോടെ- സ്നേഹപൂർവ്വം, സി. സോണിയ തെരേസ് ഡി. എസ്. ജെ. NB: മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന് ഒരു മറുപടി കൊടുക്കാതിരുന്നാൽ ഞാൻ ജീവിക്കുന്ന സന്യാസത്തോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു അപരാധം ആയി പോകും എന്ന് എന്റെ മനസ്സ് മന്ത്രിച്ചതു കൊണ്ടാണ് ഈ വരികൾ ഇവിടെ കോറിയിടുന്നത്. - #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-15-13:33:30.jpg
Keywords: ജലീല, സോണിയ
Content: 19846
Category: 24
Sub Category:
Heading: വസ്ത്രധാരണ മൗലികവാദവും സന്യാസ വസ്ത്രവും
Content: ഹിജാബ്, ബുർഖ വിവാദങ്ങൾ കേരളത്തിന്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഗ്രാമീണമേഖലകളിലുള്ള സ്‌കൂളുകളിലും കവലകളിലും മുതൽ ഭരണതലങ്ങളിലും കോടതി വരാന്തകളിലും ഹിജാബ് ഇന്ന് ചൂടേറിയ ഒരു ചർച്ചാ വിഷയമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലോളം സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഹിജാബ് സംബന്ധിച്ച പ്രക്ഷോഭങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലെയും വിഷയങ്ങൾ പഠിച്ചപ്പോൾ കൃത്രിമമായും കരുതിക്കൂട്ടിയും സൃഷ്ടിക്കപ്പെട്ട വിവാദങ്ങളാണെന്നാണ് മനസിലാക്കാനായത്. ഇറാൻ പോലുള്ള മുസ്ളീം രാജ്യങ്ങളിൽ ഹിജാബ് വിരുദ്ധ സമരവുമായി യുവതികൾ നിരത്തിലിറങ്ങുന്ന അതേ കാലത്ത് അത്തരമൊരു വേഷവിധാനം പുതുതായി അടിച്ചേൽപ്പിക്കാനും അത് പൊതുസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഏതൊക്കെയോ കോണിൽ നടക്കുന്നുണ്ടെന്ന് വ്യക്തം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി എവിടെയും ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാണ് മുസ്ളീം വിദ്യാർത്ഥിനികൾ കർണ്ണാടക ഹൈക്കോടതിക്ക് മുന്നിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഹിജാബ് മതത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമല്ല, മറിച്ച് ഒരു കാലഘട്ടത്തിലെ സംസ്കാരത്തിന്റെ മാത്രം ഭാഗമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ആ ആവശ്യം തള്ളുകയാണുണ്ടായത്. ഇതേ കേസിന്റെ തുടർച്ചയായ വാദങ്ങൾ സുപ്രീം കോടതിയിൽ പുരോഗമിക്കുമ്പോൾ സമാന്തരമായ വിവാദങ്ങൾ സോഷ്യൽമീഡിയയിലും ചില മാധ്യമങ്ങളിലും പുകയുന്നുണ്ട്. അനാവശ്യമായി സൃഷ്ടിക്കപ്പെടുന്നതും സ്ഥാപിത താല്പര്യങ്ങളോട് കൂടിയതുമായ വിവാദങ്ങളാണ് അവയിൽ പലതും. കഴിഞ്ഞ ദിവസം മുൻമന്ത്രി കെ. ടി. ജലീൽ നടത്തിയ പരാമർശമാണ് ഒരു ഉദാഹരണം. നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകനും, തീവ്ര ഇസ്ലാമിക വാദിയും, ഗുരുതരമായ ആരോപണങ്ങൾ പലപ്പോഴായി ചുമത്തപ്പെട്ടിട്ടുള്ള കളങ്കിതനായ രാഷ്ട്രീയപ്രവർത്തകനുമായ ജലീൽ തന്റെ ക്രൈസ്തവ വിരോധം തരംകിട്ടുമ്പോഴെല്ലാം വെളിപ്പെടുത്താറുള്ളതാണ്. ഹിജാബും മറ്റ് മത വസ്ത്രങ്ങളും ധരിക്കാനുള്ള മുസ്ളീം സ്ത്രീകളുടെ "അവകാശം" നിഷേധിക്കപ്പെടുന്നതിനെയും, എന്നാൽ, "മതവസ്ത്രം" ധരിച്ച ക്രൈസ്തവ സന്യാസിനിമാർ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതിനെയുമാണ് ജലീൽ അസഹിഷ്ണുതയോടെ തന്റെ എഫ്ബി പോസ്റ്റിൽ അവതരിപ്പിച്ചത്. സമാനമായ ആശയാവതരണങ്ങൾ മുമ്പും ജലീൽ നടത്തിയിട്ടുണ്ട്. #{blue->none->b->വെറും വസ്ത്രധാരണമല്ല വിഷയം! ‍}# ഇസ്ലാമിക രാജ്യങ്ങളിലെ സാഹചര്യങ്ങൾ ആമുഖമായി ചിന്തിക്കേണ്ടതുണ്ട്. സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, ലിബിയ, സിറിയ, യെമൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ സ്ത്രീകൾക്ക് ബുർഖ പോലുള്ള ഇസ്ലാമിക വേഷവിധാനങ്ങൾ നിർബന്ധിതമായിരിക്കുന്നതോടൊപ്പം മറ്റ് മതവിഭാഗങ്ങളിൽ പെട്ടവരും അതേ വേഷങ്ങൾ ധരിക്കണമെന്നും നിഷ്കർഷിക്കുന്നു. അത്തരം രാജ്യങ്ങളിൽ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് വസ്ത്രധാരണം സംബന്ധിച്ച മതനിയമലംഘനങ്ങൾ. ഇറാനിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ മതമൗലികവാദ സംബന്ധമായ അതിക്രമങ്ങളും അടിച്ചമർത്തലുകളുമാണുള്ളത്. വസ്ത്രധാരണ സംബന്ധമായി മുസ്ളീം ഭരണകൂടങ്ങൾ പുലർത്തിവരുന്ന കാർക്കശ്യവും പ്രാകൃത നിയമങ്ങളുടെ അടിച്ചേൽപ്പിക്കലുകളും ആ സമൂഹത്തിൽ തന്നെ എത്രമാത്രം എതിർപ്പുകൾക്ക് കാരണമാകുന്നുണ്ട് എന്നുള്ളതിന് വലിയ തെളിവാണ് ഇറാനിലെ സംഭവവികാസങ്ങൾ. എന്നാൽ, ഇത്തരമൊരു സമരത്തെ അടിച്ചമർത്താനും തമസ്കരിക്കാനും മുസ്ളീം ഭരണകൂടങ്ങളും തീവ്ര ഇസ്ലാമിക സംഘടനകളും അനുകൂലികളും കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഹിജാബ്, ബുർഖ, നിഖാബ് തുടങ്ങിയ ഇസ്ലാമിക വേഷവിധാനങ്ങൾ എന്തുകൊണ്ട് പൊതുസമൂഹത്തിന് അനഭിമതമാകുന്നു എന്ന ചോദ്യം ആഴമുള്ളതാണ്. നിഖാബ്, ബുർഖ തുടങ്ങിയ മുഖം ഉൾപ്പെടെ മറയ്ക്കുന്ന വേഷവിധാനങ്ങൾ ധരിക്കുന്നവർക്ക് പിഴ ശിക്ഷ ഈടാക്കാൻ സ്വിറ്റ്‌സർലൻഡ് സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിട്ടുള്ളത്. നിരവധി ലോകരാജ്യങ്ങൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരവാദം എന്ന ഭീഷണി തന്നെയാണ് ഇത്തരം നിബന്ധനകൾ പുതുതായി നിലവിൽ വരാനുള്ള ഒരു കാരണം. പ്രാചീനമായ ഇസ്ലാമിക വസ്ത്രധാരണ ശൈലികൾ പലയിടങ്ങളിലും പുതുമയാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത. സമീപകാലങ്ങളിൽ വരെ നിർബ്ബന്ധിതമായിരുന്നില്ലാത്ത ഈ വസ്ത്രധാരണ രീതി ഇപ്പോൾ വ്യാപകമാകുന്നതിന്റെ പിന്നിലെ നിഗൂഢ താൽപ്പര്യങ്ങൾ അനേകർക്ക് ചിന്താവിഷയമാണ്. ഇസ്ലാമിക സമൂഹത്തിൽ അപകടകരമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രചിന്താഗതിക്കാരുടെ സ്വാധീനമാണ് ഇപ്പോഴുള്ള മാറ്റങ്ങൾക്ക് പിന്നിലെന്ന് മിക്കവരും കരുതുന്നു. പതിമൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന സംസ്കാരത്തിന്റെ ഭാഗമാണ് ഈ വേഷവിധാനം എന്നാണ് കർണ്ണാടക ഹൈക്കോടതി നിരീക്ഷിച്ചത്. ഈ പരിഷ്കൃത സമൂഹത്തിൽ അത്തരം നിർബ്ബന്ധബുദ്ധികളും പുതുമകളും അപ്രസക്തമാണ് എന്ന് 2022 മാർച്ച് 15 ലെ വിധിപ്രസ്താവത്തിലൂടെ കോടതി അഭിപ്രായപ്പെട്ടു. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ നിർബ്ബന്ധിതമല്ലാതിരുന്ന ഒന്ന്, പെട്ടെന്ന് ഒരു ദിവസം മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി മാറുന്നതെങ്ങനെ എന്ന ചിന്തയാണ് കോടതിക്കും പൊതുസമൂഹത്തിനും ഉണ്ടായത്. മാത്രവുമല്ല, യൂണിഫോം കോഡിന്റെ നിർണ്ണയം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാരത്തിൽ പെട്ടതായിരിക്കെ, പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തി അനിശ്ചിതാവസ്ഥ സൃഷ്ടിച്ച് സ്ഥാപനങ്ങളെയും സർക്കാർ സംവിധാനങ്ങളെയും സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി നടന്നതും അനേകരിൽ സംശയമുളവാക്കി. തങ്ങൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരിക്കെ, മറ്റു സ്ഥാപനങ്ങൾ പ്രത്യേകമായി തിരഞ്ഞെടുക്കുന്നതും അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതും പലരെയും ഇത്തരം നീക്കങ്ങൾ സംശയദൃഷ്ടിയോടെ വീക്ഷിക്കാനിടയാക്കി. മതമൗലികവാദത്തിന്റെ അനുബന്ധ ആശയങ്ങൾ നിയമസാധുതയോടെ സമൂഹത്തിൽ ഉറപ്പിക്കാനുള്ള ശ്രമങ്ങളായി ഈ നിയമയുദ്ധങ്ങളെയും അനുബന്ധ നീക്കങ്ങളെയും കാണുന്നവരുണ്ട്. വസ്ത്രധാരണം മതവിശ്വാസവുമായി നേരിട്ട് ബന്ധപ്പെട്ടതല്ലാത്തതും, ബഹുഭൂരിപക്ഷത്തിനും സമീപകാലംവരെയും നിർബന്ധിതമായിരുന്നതല്ലാത്തതുമായ പശ്ചാത്തലത്തിൽ ഇപ്പോൾ കാണുന്ന വിവാദങ്ങൾക്ക് പിന്നിൽ മറ്റെന്തോ ലക്ഷ്യങ്ങളുണ്ട് എന്ന് കരുതുന്നതിൽ തെറ്റില്ല. തങ്ങളുടെ ആശയങ്ങൾ, അവ എന്തുതന്നെ ആയാലും സമൂഹത്തിൽ സ്വീകാര്യത ലഭിച്ചിരിക്കണമെന്ന തീവ്ര ഇസ്ലാമികവാദികളുടെ നിർബ്ബന്ധബുദ്ധിയും ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ കാണാം. ബുർഖയും, ഹിജാബും പോലുള്ള വേഷങ്ങളെ സന്യാസവസ്ത്രവുമായി താരതമ്യം ചെയ്ത് അവതരിപ്പിക്കാനും സന്യാസ ജീവിതം നയിക്കുന്നവരെ അനാവശ്യമായി ചോദ്യം ചെയ്യാനുമുള്ള ശ്രമങ്ങളെയും നിഷ്കളങ്കമായി കാണാൻ കഴിയില്ല. #{blue->none->b->എന്താണ് സന്യാസവസ്ത്രം ‍}# ഇസ്ലാമിക വസ്ത്രധാരണത്തെയും സന്യാസ വേഷത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള ജലീലിനെ പോലുള്ളവരുടെ വാദഗതികൾ ബാലിശമാണ്. സന്യാസത്തെ സാമാന്യവൽക്കരിക്കുകയും വിലകുറച്ച് കാണിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായേ അതിനെ കാണാനാവൂ. സ്വാർത്ഥ താൽപ്പര്യങ്ങൾ വെടിഞ്ഞുള്ള ദൈവോന്മുഖമായ ജീവിതമാണ് സന്യാസം. എല്ലാ കാലത്തും എല്ലാ ദേശത്തും സാമാന്യജനതയുടെ ജീവിത രീതികളിൽനിന്നും, ഭൗതിക ലോകത്തിന്റെ താല്പര്യങ്ങളിലും നിന്ന് അകന്ന് സഹജീവികൾക്കുവേണ്ടി ജീവിക്കുകയും ആത്മീയമായി ചിന്തിക്കുകയും പ്രാർത്ഥനാജീവിതം നയിക്കുകയും ചെയ്യുന്ന അനേകരുണ്ടായിരുന്നു. ആ ജീവിത ശൈലിക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രൈസ്തവ സന്യാസത്തിനും മുമ്പുള്ള സന്യാസ ജീവിതചര്യകളുണ്ട്. ഹൈന്ദവ സന്യാസവും, ബുദ്ധ സന്യാസവും തുടങ്ങി സന്യാസത്തിന് വിവിധ രൂപങ്ങളുമുണ്ട്. അത്തരത്തിൽ വിവാഹ ജീവിതവും, കുടുംബജീവിതവും ഉപേക്ഷിച്ച് ചുറ്റുമുളവർക്കുവേണ്ടി ജീവിക്കാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങുന്നവരാണ് കത്തോലിക്കാ സന്യാസിനിമാർ. നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിതമായ സന്യാസിനീ സമൂഹങ്ങൾ മുതൽ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സ്ഥാപിക്കപ്പെട്ട സമൂഹങ്ങൾ വരെ ഇന്ന് കേരളത്തിലുണ്ട്. നാല്പത്തിനായിരത്തിൽപ്പരം കത്തോലിക്കാ സ്ത്രീകൾ കേരളത്തിൽ സന്യസ ജീവിതം തെരഞ്ഞെടുത്തവരായി ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവർ തെരഞ്ഞെടുത്ത സന്യാസ ജീവിതത്തിന്റെ ഭാഗമായ പരസ്നേഹ പ്രവൃത്തികൾ ഈ ലോകത്തെ വലിയ അളവിൽ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അത്രമാത്രം ഈ ലോകം വിലമതിക്കുന്ന ഒന്നാണ് കത്തോലിക്കാ സന്യാസം. വിവിധ സാമൂഹിക സേവന, ആതുര ശുശ്രൂഷാ മേഖലകളിൽ സജീവമായിരിക്കുന്നവരാണ് സന്യസ്തരിൽ ഏറിയ പങ്കും. നൂറ്റാണ്ടുകൾക്ക് മുമ്പുമുതൽ പരമ്പരാഗതമായി പിന്തുടർന്നുവന്നിട്ടുള്ള രീതികൾ പ്രകാരം, ഈ ലോക ജീവിതത്തോടുള്ള വിരക്തിയും, പരസ്നേഹ കാംക്ഷയുമാണ് അവരുടെ സവിശേഷമായതും ലളിതവുമായ വസ്ത്രധാരണം അർത്ഥമാക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന ആ രീതി അനുസരിച്ച് അത് മാത്രമാണ് സന്യാസിനിമാർ ഓരോരുത്തരും മരണം വരെ ധരിക്കുന്ന വസ്ത്രം. വിവിധ സേവനമേഖലകൾ തെരഞ്ഞെടുത്ത് അതിനാവശ്യമായ വിദ്യാഭ്യാസം നേടുന്ന യുവസന്യാസിനിമാർ വിവിധ കലാലയങ്ങളിൽ വിദ്യാർത്ഥികളാകാറുണ്ട്. കുറഞ്ഞത് പത്തൊൻപത് വയസിന് ശേഷം മാത്രമേ ഒരു പെൺകുട്ടി സന്യാസവസ്ത്രം ധരിച്ചു തുടങ്ങൂ എന്നതിനാൽ, ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ കാലയളവിൽ യൂണിഫോം അവർ ധരിക്കാതിരിക്കാറില്ല. തുടർന്നുള്ള കാലങ്ങളിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിൽ നിയന്ത്രണമുള്ള കലാലയങ്ങളിൽ നിർബ്ബന്ധബുദ്ധിയോടെ പഠിക്കാൻ ചേരുകയോ, മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുതിരുകയോ അവർ ചെയ്യാറുമില്ല. സന്യാസവസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ദുരാരോപണങ്ങൾ ഉയർത്തുന്നവർ ഇക്കാര്യം അന്വേഷിക്കുന്നത് യുക്തമാണ്. #{blue->none->b->വസ്ത്രധാരണ സംസ്കാരം ‍}# വസ്ത്രം എന്നാൽ ഏതോ പ്രാകൃതമായ പ്രത്യയശാസ്ത്രത്തിന്റെ ബാഹ്യരൂപം എന്ന ആശയം ഉള്ളിൽ സൂക്ഷിക്കുന്ന പക്ഷം കെ.ടി. ജലീലിനെപ്പോലെയുള്ളവർക്ക് സ്വാഭാവികമായും ചില സന്ദേഹങ്ങൾ തോന്നാം. എന്നാൽ, വസ്ത്രധാരണങ്ങളുടെയും ജീവിതശൈലികളുടെയും വ്യത്യാസങ്ങളെക്കുറിച്ച് മനസിലാക്കാൻ ശ്രമിക്കുന്ന പക്ഷം ഇത്തരം അബദ്ധങ്ങൾ പതിവായി ആവർത്തിക്കേണ്ടതായി വരില്ല. വസ്ത്രധാരണങ്ങളുടെ കാര്യത്തിൽ നിഷ്ഠകൾ പുലർത്തുന്ന ജനവിഭാഗങ്ങൾ പലതുണ്ട്. അത്തരക്കാർക്ക് സ്വാതന്ത്ര്യത്തോടെ ഇവിടെ ജീവിക്കാൻ കഴിയുന്നുണ്ട് എന്നുള്ളതും ഇത്തരത്തിൽ തീവ്ര ഇസ്ലാമിക ചിന്താഗതികൾ വച്ചുപുലർത്തുന്നവർ ചിന്തിക്കേണ്ടതുണ്ട്. സിഖ് മത വിശ്വാസികളാണ് പ്രധാന ഉദാഹരണം. മതാചാര പ്രകാരം അവരുടെ വസ്ത്രധാരണത്തിന്റെ നിഷ്ഠ എക്കാലവും അവർ പാലിച്ചുവരുന്നു. അതിന് ഭരണഘടനയുടെ പിന്തുണയുമുണ്ട്. ആരംഭകാലം മുതൽ ഒരേ നിലപാടിൽ ഉറച്ചു നിൽക്കുകയും, ആ നിലപാടിന് വ്യക്തമായ അടിസ്ഥാനം ഉണ്ടായിരിക്കുകയും ചെയ്തു എന്നതിനാലാണ് അവർക്ക് എക്കാലവും നിയമപരിരക്ഷ ഉണ്ടായിട്ടുള്ളത്. കൂടുതൽ രൂക്ഷത പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക മതമൗലിക വാദവും തീവ്രവാദ ചിന്തകളും, അനുബന്ധമായി വളർന്നുവരുന്ന ഭീകരവാദവും ലോകസമൂഹത്തെ മുഴുവൻ അസ്വസ്ഥതയിലാഴ്ത്തുന്ന കാലമാണിത്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം നീക്കങ്ങളെ സംശയദൃഷ്ടിയോടെ നോക്കിക്കാണാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് തീവ്ര ഇസ്ലാമിക സംഘടനകളുടെ പ്രവർത്തകർ തന്നെയാണ്. പുതുതായി ഉയർന്നുവരുന്ന ആവശ്യങ്ങളുടെയും നിർബ്ബന്ധബുദ്ധികളുടെയും പേരിൽ വിദ്വേഷ പ്രസംഗങ്ങളും പ്രക്ഷോഭങ്ങളും നടത്തി ക്രമസമാധാന പ്രശ്നങ്ങളും അസമാധാനവും സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രവണതകൾ ന്യായീകരണമർഹിക്കുന്നവയല്ല. അത്തരം വാദഗതികളുടെ തുടർച്ചയായി ഉയരുന്ന അർത്ഥശൂന്യമായ ആശയപ്രചരണങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയ പ്രവർത്തകരുടെയും, നിയമസഭാസാമാജികരുടെയും പക്ഷത്തുനിന്ന് ഉയരുന്നത് പ്രതിഷേധാർഹമാണ്.
Image: /content_image/News/News-2022-10-15-14:09:03.jpg
Keywords: സന്യാസ, ഇസ്ലാ
Content: 19847
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നൈജീരിയന്‍ മെത്രാന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍
Content: ബ്രസല്‍സ്: അതിക്രൂരമായ ക്രൈസ്തവ പീഡനം നടക്കുന്ന നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവാകുകയും, ഭരണകൂടം നോക്കുകുത്തിയാവുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനോട് സഹായ അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ മെത്രാന്‍. ഒക്ടോബര്‍ 8-ന് ശേഷം തുടര്‍ച്ചയായി നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതോടെയാണ് മാകുര്‍ഡി രൂപതാധ്യക്ഷന്‍ ബിഷപ്പ് വില്‍ഫ്രഡ് ചിക്പാ അനാഗ്ബെയെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സഹായം അഭ്യര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിച്ചത്. നൈജീരിയന്‍ ക്രൈസ്തവരുടെ കഷ്ടപ്പാടുകള്‍ പുറം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ജര്‍മ്മനി, ബെല്‍ജിയം, ഹോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ച സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കവേയാണ് ബിഷപ്പ്, ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റില്‍ നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വിവരിച്ചത്. 2022 ജൂണ്‍ അവസാനം വരെ സംസ്ഥാനത്തു 200 ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും, ഏതാണ്ട് 50,000 കോടി നൈറയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും, 20 ലക്ഷത്തോടടുത്ത് കുടുംബങ്ങള്‍ ഭവനരഹിതരായിട്ടുണ്ടെന്നും അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തി. നിരവധി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ മുതല്‍ ഏറ്റവും ചുരുങ്ങിയത് 3 കത്തോലിക്കാ വൈദികരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരുടെ കാര്യം വളരെ ദുരിതത്തിലാണെന്നും, തന്റെ ഇടവകാംഗങ്ങള്‍ മാനസികമായി ആകെ തകര്‍ന്നിരിക്കുകയാണെന്നും മെത്രാന്‍ പറഞ്ഞു. ബിഷപ്പ് പറഞ്ഞതിനോട് സമാനമായ കാര്യങ്ങള്‍ മാകുര്‍ഡി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. മോസസ് ഇയോരാപു ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തിലും സൂചിപ്പിച്ചു. മാകുര്‍ഡിയില്‍ നിന്നും 20 മൈല്‍ അകലേയുള്ള യെലേവാടാ പട്ടണത്തില്‍ ഒക്ടോബര്‍ 12-ന് നടന്ന ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന്‍ ഫാ. മോസസ് പറഞ്ഞു. അക്രമികള്‍ ഫുലാനി ഗോത്രവര്‍ഗ്ഗക്കാരുടെ ഭാഷയാണ്‌ സംസാരിച്ചിരുന്നതെന്നും, പട്ടണത്തില്‍ നൈജീരിയന്‍ ആര്‍മിയുടെ സാന്നിധ്യം ഉള്ളപ്പോഴാണ് ഈ ആക്രമണം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാണ്ട് 100 പേരടങ്ങുന്ന ഇസ്ലാമിക തീവ്രവാദി സംഘം 3 വശങ്ങളില്‍കൂടിയും പട്ടണത്തില്‍ പ്രവേശിച്ച് സാധാരണക്കാരായ ജനങ്ങള്‍ക്കും, സൈനീകര്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് യെലേവാടാ ഇടവക വികാരിയായ ഫാ. വില്ല്യം ഷോം പറയുന്നത്. ആക്രമണം മൂന്നു മണിക്കൂറോളം നീണ്ടുവെന്ന്‍ പറഞ്ഞ അദ്ദേഹം, പട്ടണവാസികള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും, ബാക്കിയുള്ളവര്‍ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. പട്ടണത്തിലേക്ക് പ്രവേശിച്ച ഒരു വാഹനവ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിന്നു. ബെന്യൂ സംസ്ഥാനത്തില്‍ ഫുലാനികളുടെ ആക്രമണങ്ങള്‍ ഇത്ര വര്‍ദ്ധിച്ചിട്ടും ഇതുവരെ യാതൊരു അറസ്റ്റും നടന്നിട്ടില്ലെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. ഇതാദ്യമായല്ല യെല്‍വാടായില്‍ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഇതിനുമുന്‍പുണ്ടായ ആക്രമണങ്ങളില്‍ നിരവധി ദേവാലയങ്ങള്‍ അഗ്നിക്കിരയായിരുന്നു.
Image: /content_image/News/News-2022-10-15-16:51:54.jpg
Keywords: നൈജീ
Content: 19848
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ പദ്ധതിയിൽ നിർമിച്ച 45 ഭവനങ്ങളുടെ സമര്‍പ്പണം നടത്തി
Content: കാഞ്ഞിരപ്പള്ളി: 2021 ഒക്ടോബറിൽ കാഞ്ഞിരപ്പള്ളി രൂപതയുൾപ്പെടുന്ന ഭൂപ്രദേശങ്ങളായ കൊക്കയാർ, പെരുവന്താനം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ് പഞ്ചായത്തുകളിലുണ്ടായ പ്രളയ ദുരിതത്തിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്കായി കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ പദ്ധതിയിൽ നിർമിച്ച 45 ഭവനങ്ങളുടെ പ്രതീകാത്മക സമർപ്പണം നടന്നു. രൂപതയിലെ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുടെ സംഗമത്തോടനുന്ധിച്ച് പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിലാണ് സമപ്പണം നടത്തിയത്. വേദനിക്കുന്ന സഹോദരങ്ങളുമായി തനിക്കുള്ളത് പങ്കുവയ്ക്കുന്നത് ക്രിസ്ത്യാനിയുടെ മുഖമുദ്രയാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. അർഹതപ്പെട്ട സഹോദരങ്ങൾക്ക് നൽകുന്നതിന്റെ പേരിൽ അഭിമാനിക്കുന്നതിനപ്പുറം പങ്കുവച്ചതിന്റെ സംതൃപ്തിയാണ് നമുക്കുണ്ടാവേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളിലെയും വിശ്വാസീസമൂഹവും സന്യാസ സമൂഹങ്ങളും രൂപതയിലെ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും രൂപതയുടെ സാമൂഹികസേവന വിഭാഗങ്ങളായ പിഡിഎസ്, എംഡിഎസ്, എംഎംടി ആശുപത്രി, മരിയൻ കോളജ്, അമല്‍ ജ്യോതി കോളജ് ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ഉദാരമതികൾ എന്നിവർ കൈകോർത്തതോടെയാണ് റെയിൻബോ പദ്ധതി യാഥാർഥ്യമായത്.
Image: /content_image/India/India-2022-10-16-06:50:34.jpg
Keywords: കാഞ്ഞിരപ്പള്ളി
Content: 19849
Category: 18
Sub Category:
Heading: വിമതപ്രവർത്തനം തുടരുന്നവരെ പുറത്താക്കണം: അല്‍മായ ശബ്ദം അതിരൂപത സമിതി
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇനിയും വിമതപ്രവർത്തനം തുടർന്നാൽ കത്തോലിക്ക സഭയിൽ നിന്ന് ഇത്തരക്കാരെ പുറത്താക്കണമെന്ന് അല്മായ ശബ്ദം അതിരൂപത സമിതി അഭിപ്രായപ്പെട്ടു. അതിരൂപതയിൽ കൂടുതൽ വൈദികർ എകീകൃത കുർബാന അർപ്പിക്കാൻ മാർപാപ്പയോടും സഭയോടുമുള്ള അനുസരണ വ്രതത്തിൻ കീഴിൽ മുന്നോട്ടുവന്നതായി യോഗം ചൂണ്ടിക്കാട്ടി. വിശ്വാസത്തോടും ഒരുമയോടും കൂടി എകീകൃത ബലിയർപ്പണവുമാ യി വൈദികരും അൽമായ സമൂഹവും വരും നാളുകളിൽ മുന്നോട്ടു വരണമെന്നും അല്മായശബ്ദം ആവശ്യപ്പെട്ടു. കൺവീനർ ജോണി തോട്ടക്കര അധ്യക്ഷത വഹിച്ചു. ഷൈബി പാപ്പച്ചൻ, പി.പി. ജോണി, ബിജു നെറ്റിക്കാടൻ, അനി പോൾ, സി.പി. ഡേവീസ്, സജി കല്ലറയ്ക്കൽ, ഷിജോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-10-16-07:02:08.jpg
Keywords: അതിരൂപത
Content: 19850
Category: 10
Sub Category:
Heading: ദിവ്യകാരുണ്യ ഈശോ ന്യൂയോര്‍ക്കിലെ തെരുവിലൂടെ വീണ്ടും: ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി
Content: ന്യൂയോര്‍ക്ക്: ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് നഗരത്തില്‍ ദിവ്യകാരുണ്യ ഭക്തിയുടെ നവോത്ഥാനത്തിന് വേണ്ടിയുള്ള അമേരിക്കന്‍ മെത്രാന്‍മാരുടെ ആഹ്വാനമനുസരിച്ചും, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അറുപതാമത് വാര്‍ഷികം പ്രമാണിച്ചും നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി. ടെന്‍ത് അവന്യുവിലെ വെസ്റ്റ്‌ 51 സ്ട്രീറ്റിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് പ്രദക്ഷിണം ആരംഭിച്ചത്. റേഡിയോ സിറ്റി മ്യൂസിക് ഹാള്‍, റോക്ക്ഫെല്ലര്‍ സെന്റര്‍ എന്നിവ കടന്ന് ഫിഫ്ത് അവെന്യൂവിലെ സെന്റ്‌ പാട്രിക് കത്തീഡ്രലിലാണ് 20 മിനിറ്റ് നീണ്ട ദിവ്യകാരുണ്യ പ്രദക്ഷിണം സമാപിച്ചത്. കത്തീഡ്രലില്‍ നടന്ന ആരാധനക്കും, ആശീര്‍വാദത്തിനും ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ നേതൃത്വം നല്‍കി. പ്രദക്ഷിണം പോയ വഴിയില്‍ ഉണ്ടായിരുന്നവരെല്ലാം വളരെ കൗതുകത്തോടും ഭക്തിയോടുമാണ് പ്രദക്ഷിണം വീക്ഷിച്ചത്. നിരവധിപേര്‍ പ്രദക്ഷിണത്തിന്റെ ഫോട്ടോകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ബ്രിജെറ്റ് കോസ്റ്റെല്ലോ എന്ന ഫേസ്ബുക്ക് യൂസര്‍ പ്രദക്ഷിണത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിന്നു. കത്തോലിക്ക വിശ്വാസം സത്യത്തിന്റെ പൂര്‍ണ്ണത മാത്രമല്ലെന്നും, കന്യാസ്ത്രീകളും, വൈദികരും, സലേഷ്യന്‍ സമൂഹാംഗങ്ങളും, നിരവധി അത്മായ വിശ്വാസികളും പ്രദക്ഷിണത്തില്‍ പങ്കെടുത്തുവെന്നും, കര്‍ത്താവായ യേശു ക്രിസ്തുവും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ബ്രിജെറ്റ് കുറിച്ചു. കത്തോലിക്ക ലീഡര്‍ഷിപ്പ് സംഘടനയായ നാപ്പാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക തത്വാധിഷ്ടിത സംരഭകത്വ കോണ്‍ഫറന്‍സാണ് പ്രദക്ഷിണത്തിന് ക്രമീകരണങ്ങള്‍ നടത്തിയത്. ഒക്ടോബര്‍ 11, 12 തിയതികളിലായിരുന്നു കോണ്‍ഫറന്‍സ്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">A sneak peak of our massive Eucharistic procession through the streets of New York last night. Even in NYC, there was peace, reverence, and awe during the procession. No protests, no riots. Intuitively, New Yorkers understood that this was worthy of reverence. <a href="https://t.co/KeNe9iJ8Ih">pic.twitter.com/KeNe9iJ8Ih</a></p>&mdash; Napa Institute (@NapaInstitute) <a href="https://twitter.com/NapaInstitute/status/1580217880591110145?ref_src=twsrc%5Etfw">October 12, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ പോലും വഴിയാത്രക്കാരെല്ലാം ആദരവോടെ നിന്ന് പ്രദിക്ഷിണം വീക്ഷിച്ചുവെന്നു നാപ്പാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒക്ടോബര്‍ 14-ലെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അവിടെ കലാപങ്ങളോ, പ്രതിഷേധങ്ങളോ ഇല്ലായിരുന്നെന്നും സമാധാനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ദിവ്യകാരുണ്യ നാഥനായ യേശുവുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിലൂടെ സഭയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ 3 വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ദേശീയ ദിവ്യകാരുണ്യ നവോത്ഥാന പരിപാടിക്ക് അമേരിക്കന്‍ മെത്രാന്‍ സമിതി ആരംഭം കുറിച്ചത്. ദിവ്യകാരുണ്യത്തേക്കുറിച്ച് പഠിപ്പിക്കുകയും, കത്തോലിക്ക ജീവിതത്തിന്റേയും, ദൗത്യത്തിന്റേയും ഭാഗമെന്ന നിലയില്‍ ദിവ്യകാരുണ്യ ഭക്തി പ്രോത്സാഹിപ്പിക്കുകയുമാണ്‌ പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-16-07:18:13.jpg
Keywords: ന്യൂയോര്‍ക്ക
Content: 19851
Category: 1
Sub Category:
Heading: എഫ്‌ബി‌ഐ അറസ്റ്റ് ചെയ്ത പ്രോലൈഫ് ആക്ടിവിസ്റ്റിന്റെ ഭവനം സന്ദർശിച്ച് പിന്തുണ അറിയിച്ച് ജർമ്മൻ കർദ്ദിനാൾ
Content: വത്തിക്കാൻ സിറ്റി: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്ത 'ദ കിംഗ്സ് മെൻ' എന്ന മിനിസ്ട്രിയുടെ സ്ഥാപകനും, പ്രോലൈഫ് ആക്ടിവിസ്റ്റും ഏഴു കുട്ടികളുടെ പിതാവുമായ മാർക്ക് ഹുക്കിന് പിന്തുണ അറിയിക്കാൻ വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ ജെറാള്‍ഡ്‌ മുളളർ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചു. ഒക്ടോബർ 12നു യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കർദ്ദിനാൾ മുളളർ പെൻസിൽവാനിയയിൽ സ്ഥിതി ചെയ്യുന്ന മാർക്ക് ഹുക്കിന്റെ വീടിന് മുന്നിൽ നിൽക്കുന്നതായി കാണാം. പ്രോലൈഫ് സംഘടനയായ ഐഫാം ന്യൂസ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫിലാഡൽഫിയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുമ്പിൽ വച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളുമായി നടത്തിയ വാക്കേറ്റമാണ് മാർക്ക് ഹുക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്ന ആൾ അസഭ്യം പറഞ്ഞപ്പോൾ, മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി മാർക്ക് തള്ളി മാറ്റുകയായിരുന്നു. ക്ലിനിക്കിനു മുമ്പിൽ സ്ഥിരമായി മാർക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തുമായിരുന്നു. തോക്കിൻ മുനയിലാണ് അദ്ദേഹത്തെ എഫ്ബിഐ അറസ്റ്റ് ചെയ്യുന്നത്. മാർക്ക് ഹുക്കിന്റെ അറസ്റ്റിനെ കർദ്ദിനാൾ രൂക്ഷമായി അപലപിച്ചു. നല്ല മനുഷ്യരെ പീഡിപ്പിക്കുന്നത് ഏകാധിപത്യത്തിന്റെയും, ദുർഭരണത്തിന്റെയും ആദ്യത്തെ ലക്ഷണങ്ങൾ ആണെന്ന് കർദ്ദിനാൾ മുളളർ പറഞ്ഞു. അറസ്റ്റ് ഒട്ടും അംഗീകരിക്കാൻ സാധിക്കാത്തതും, അപകീർത്തിപരവുമാണെന്ന് പറഞ്ഞ കർദ്ദിനാൾ, അധികൃതർ അമേരിക്കയെ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസ്യമാക്കുകയാണെന്ന് കൂട്ടിച്ചേർത്തു. എഫ്ബിഐയുടെ നടപടിയെ ചൈനയിലെ കമ്മ്യൂണിസ്റ്റ് പോലീസിന്റെ സമീപനത്തോടാണ് അദ്ദേഹം ഉപമിച്ചത്. ഒരു കത്തോലിക്ക മെത്രാൻ എന്ന നിലയിലും, റോമിലെ ഒരു കർദ്ദിനാൾ എന്ന നിലയിലും, സായുധരായ കുടുംബങ്ങൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നടന്ന അതിക്രമത്തെ താന്‍ അപലപിക്കുന്നു. സമാധാനത്തിൽ മുന്നോട്ടുപോകുന്ന കുടുംബങ്ങൾക്ക് നേരെ നടത്തിയ ക്രൂരമായ അതിക്രമത്തിന് നീതീകരണമില്ലായെന്ന് കർദ്ദിനാൾ മുളളർ പറഞ്ഞു. കൂടാതെ വിഷയത്തിൽ അമേരിക്കൻ ഭരണകൂടം മാപ്പ് ചോദിക്കും എന്ന് പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മാർക്ക് ഹുക്കിനും, അദ്ദേഹത്തിന്റെ ഭാര്യക്കും, കുട്ടികൾക്കും മുളളർ ആശിർവാദം നൽകുന്നതും വീഡിയോയിൽ ദൃശ്യമാണ്. കേസിന്റെ വാദം ജനുവരി 24നു ഫിലാഡൽഫിയിൽവെച്ച് നടക്കും.
Image: /content_image/News/News-2022-10-16-07:34:09.jpg
Keywords: പ്രോലൈ
Content: 19852
Category: 13
Sub Category:
Heading: നാസികൾ കൊലപ്പെടുത്തിയ രണ്ട് വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: ബോവ്സ്: നാസികൾ കൊലപ്പെടുത്തിയ രണ്ടു ഇറ്റാലിയൻ വൈദികരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. ഫാ. ജൂസപ്പേ ബർണാർഡി, ഫാ. മാരിയോ ഗിബൗഡു എന്നീ വൈദികരെയാണ് ഇന്നലെ ഒക്ടോബർ 16 ഞായറാഴ്ച, വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഇറ്റലിയിലെ, ബോവ്സിൽ സ്ഥിതി ചെയ്യുന്ന മഡോണ ഡി ബോച്ചി ദേവാലയത്തിൽവെച്ച് വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോയാണ് പ്രഖ്യാപനം നടത്തിയത്. 1943 സെപ്റ്റംബർ മാസത്തില്‍ സഖ്യകക്ഷിയുമായി ഇറ്റലി വെടിനിർത്തൽ കരാർ ഉണ്ടാക്കിയതിനെ തുടർന്നാണ് ബോവ്സിൽ ജർമ്മൻ നാസികൾ വലിയ അക്രമമാണ് അഴിച്ചുവിട്ടത്. അവിടുത്തെ ജനങ്ങളുടെ ഇടയിൽ സ്തുത്യര്‍ഹമായ സേവനം ചെയ്തു വരികയായിരിന്നു ഇരു വൈദികരും. സെപ്റ്റംബർ 19നു ഫാ. മാരിയോ ഗിബൗഡു നടത്തിയ ഇടപെടലാണ് അവിടെയുള്ള ഒരു അനാഥാലയത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ള ചില ആളുകൾ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കാരണമായത്. ഇതേ ദിവസം ഇരുവരെയും നാസികള്‍ ക്രൂരമായി കൊലപ്പെടുത്തി. ജനങ്ങൾക്കുവേണ്ടി വൈദികർ നടത്തിയ ഇടപെടൽ പഴയ നിയമത്തിൽ അമലേക്യരുമായി ജോഷ്വ യുദ്ധം ചെയ്തപ്പോൾ ഇരുകൈകളും ഉയർത്തിപ്പിടിച്ചു നിന്ന മോശയുടെ പ്രവർത്തിയോടാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിൽ സന്ദേശം നൽകി സംസാരിച്ച കർദ്ദിനാൾ മാർസലോ ഉപമിച്ചത്. വിശ്വാസികളോടുള്ള സ്നേഹമാണ് അവരെ മരണം പുൽകാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും അടക്കം നൂറുകണക്കിനാളുകൾ നാമകരണ ചടങ്ങിൽ പങ്കെടുത്തു.
Image: /content_image/News/News-2022-10-17-11:06:08.jpg
Keywords: നാസി