category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ‘ടൂറിനിലെ തിരുക്കച്ച’ അവലംബമായി; പീഡ സഹനങ്ങളേറ്റ ക്രൂശിതന്റെ ശരീരം പുനര്‍ നിര്‍മ്മിച്ച് സ്പാനിഷ് കലാകാരന്മാര്‍
Contentമാഡ്രിഡ്: ക്രൂശിതനായ യേശുവിന്റെ ശരീരം പതിഞ്ഞ ‘ടൂറിനിലെ തിരുക്കച്ച’ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച പീഡകളേറ്റ യേശുക്രിസ്തുവിന്റെ രൂപം സ്പെയിനില്‍ പ്രദര്‍ശനത്തിന്. ലാറ്റക്സും സിലിക്കണും കൊണ്ട് പ്രമുഖ സ്പാനിഷ് ശില്‍പ്പിയായ അല്‍വാരോ ബ്ലാങ്കോയുടെ കരവിരുത്തില്‍ തയാറാക്കിയ ഈ ശിൽപത്തിന് ഏകദേശം 165 പൗണ്ട് ഭാരമുണ്ട്. പീഡാസഹന വേളയിലും ക്രൂശിക്കപ്പെട്ടപ്പോഴും സംഭവിച്ച മുറിപ്പാടുകളെല്ലാം തിരുക്കച്ചയില്‍ പതിഞ്ഞിരുന്നു. അതിന്റെ സ്ഥാനമോ വലുപ്പമോ മാറാതെതന്നെയാണ് രൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. 1.78 മീറ്ററാണ് രൂപത്തിന്റെ ഉയരം.

pic.twitter.com/B2SLRt3ouk
— Universitarios Católicos ♰ (@UniCatolicos_es) October 13, 2022

സലാമങ്ക കത്തീഡ്രല്‍ ദേവാലയത്തില്‍ ‘ദ മിസ്റ്ററി മാന്‍’ എന്ന പേരില്‍ നടക്കുന്ന എക്‌സിബിഷനിലാണ് ഇതാദ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തിരുക്കച്ചയെക്കുറിച്ചുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ വിവരങ്ങളില്‍ നിന്ന് നിർമ്മിച്ച 'കലാപരമായ ചലനങ്ങളില്ലാത്ത മാനുഷിക നിലവാരമുള്ള ശരീരം' കാഴ്ചക്കാരന്റെ മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണെന്നു സംഘാടകര്‍ പറഞ്ഞു. പീഡ സഹനത്തിന്റെ രഹസ്യം മാംസമായി മാറിയിരിക്കുകയാണെന്നും ഈ രഹസ്യങ്ങള്‍ ധ്യാനിക്കാന്‍ രൂപത്തിന്റെ ദൃശ്യങ്ങള്‍ സഹായകരമാകുമെന്നും സലാമങ്കയിലെ ബിഷപ്പ് ജോസ് ലൂയിസ് റെറ്റാന പറഞ്ഞു. #{red->none->b->Must Read: ‍}# {{ തിരുക്കച്ച വ്യാജമാണന്ന് തെളിയിക്കാൻ ഗവേഷണ സംഘത്തിൽ ചേർന്നു; ഇന്ന്, ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തിരുക്കച്ച സത്യമാണന്ന് ലോകത്തോട് വിളിച്ചു പറയുന്നു ഈ ശാസ്ത്രജ്ഞൻ -> http://www.pravachakasabdam.com/index.php/site/news/468 }} ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന രൂപത്തിന് പുറമേ, ചമ്മട്ടിയുടെയും കുരിശിലെ അവിടുത്തെ മരണത്തിന്റെയും യാഥാർത്ഥ്യത്തെക്കുറിച്ചും വിശുദ്ധ ആവരണത്തെക്കുറിച്ചുള്ള ഗവേഷണത്തെക്കുറിച്ചും കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന അനുഭവവും പ്രദര്‍ശനം സമ്മാനിക്കുകയാണ്. 15 വർഷത്തിലധികം നീണ്ട ഗവേഷണംത്തിന് ഒടുവിലാണ് അല്‍വാരോ ബ്ലാങ്കോ രൂപം യാഥാര്‍ത്ഥ്യമാക്കിയത്. ബ്ലാങ്കോയുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ ശിൽപ നിര്‍മ്മാണത്തില്‍ ഭാഗഭാക്കായി. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-15 11:30:00
Keywordsതിരുക്കച്ച
Created Date2022-10-15 11:31:18