category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവ്യകാരുണ്യ ഈശോ ന്യൂയോര്‍ക്കിലെ തെരുവിലൂടെ വീണ്ടും: ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി
Contentന്യൂയോര്‍ക്ക്: ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് നഗരത്തില്‍ ദിവ്യകാരുണ്യ ഭക്തിയുടെ നവോത്ഥാനത്തിന് വേണ്ടിയുള്ള അമേരിക്കന്‍ മെത്രാന്‍മാരുടെ ആഹ്വാനമനുസരിച്ചും, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അറുപതാമത് വാര്‍ഷികം പ്രമാണിച്ചും നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി. ടെന്‍ത് അവന്യുവിലെ വെസ്റ്റ്‌ 51 സ്ട്രീറ്റിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് പ്രദക്ഷിണം ആരംഭിച്ചത്. റേഡിയോ സിറ്റി മ്യൂസിക് ഹാള്‍, റോക്ക്ഫെല്ലര്‍ സെന്റര്‍ എന്നിവ കടന്ന് ഫിഫ്ത് അവെന്യൂവിലെ സെന്റ്‌ പാട്രിക് കത്തീഡ്രലിലാണ് 20 മിനിറ്റ് നീണ്ട ദിവ്യകാരുണ്യ പ്രദക്ഷിണം സമാപിച്ചത്. കത്തീഡ്രലില്‍ നടന്ന ആരാധനക്കും, ആശീര്‍വാദത്തിനും ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ നേതൃത്വം നല്‍കി. പ്രദക്ഷിണം പോയ വഴിയില്‍ ഉണ്ടായിരുന്നവരെല്ലാം വളരെ കൗതുകത്തോടും ഭക്തിയോടുമാണ് പ്രദക്ഷിണം വീക്ഷിച്ചത്. നിരവധിപേര്‍ പ്രദക്ഷിണത്തിന്റെ ഫോട്ടോകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ബ്രിജെറ്റ് കോസ്റ്റെല്ലോ എന്ന ഫേസ്ബുക്ക് യൂസര്‍ പ്രദക്ഷിണത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിന്നു. കത്തോലിക്ക വിശ്വാസം സത്യത്തിന്റെ പൂര്‍ണ്ണത മാത്രമല്ലെന്നും, കന്യാസ്ത്രീകളും, വൈദികരും, സലേഷ്യന്‍ സമൂഹാംഗങ്ങളും, നിരവധി അത്മായ വിശ്വാസികളും പ്രദക്ഷിണത്തില്‍ പങ്കെടുത്തുവെന്നും, കര്‍ത്താവായ യേശു ക്രിസ്തുവും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ബ്രിജെറ്റ് കുറിച്ചു. കത്തോലിക്ക ലീഡര്‍ഷിപ്പ് സംഘടനയായ നാപ്പാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക തത്വാധിഷ്ടിത സംരഭകത്വ കോണ്‍ഫറന്‍സാണ് പ്രദക്ഷിണത്തിന് ക്രമീകരണങ്ങള്‍ നടത്തിയത്. ഒക്ടോബര്‍ 11, 12 തിയതികളിലായിരുന്നു കോണ്‍ഫറന്‍സ്.

A sneak peak of our massive Eucharistic procession through the streets of New York last night. Even in NYC, there was peace, reverence, and awe during the procession. No protests, no riots. Intuitively, New Yorkers understood that this was worthy of reverence. pic.twitter.com/KeNe9iJ8Ih
— Napa Institute (@NapaInstitute) October 12, 2022

എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ പോലും വഴിയാത്രക്കാരെല്ലാം ആദരവോടെ നിന്ന് പ്രദിക്ഷിണം വീക്ഷിച്ചുവെന്നു നാപ്പാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒക്ടോബര്‍ 14-ലെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അവിടെ കലാപങ്ങളോ, പ്രതിഷേധങ്ങളോ ഇല്ലായിരുന്നെന്നും സമാധാനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ദിവ്യകാരുണ്യ നാഥനായ യേശുവുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിലൂടെ സഭയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ 3 വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ദേശീയ ദിവ്യകാരുണ്യ നവോത്ഥാന പരിപാടിക്ക് അമേരിക്കന്‍ മെത്രാന്‍ സമിതി ആരംഭം കുറിച്ചത്. ദിവ്യകാരുണ്യത്തേക്കുറിച്ച് പഠിപ്പിക്കുകയും, കത്തോലിക്ക ജീവിതത്തിന്റേയും, ദൗത്യത്തിന്റേയും ഭാഗമെന്ന നിലയില്‍ ദിവ്യകാരുണ്യ ഭക്തി പ്രോത്സാഹിപ്പിക്കുകയുമാണ്‌ പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-16 07:16:00
Keywordsന്യൂയോര്‍ക്ക
Created Date2022-10-16 07:18:13