Contents
Displaying 19481-19490 of 25039 results.
Content:
19873
Category: 1
Sub Category:
Heading: ബന്ധുവിന്റെ ജന്മദിനാഘോഷത്തിൽ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ നവംബറിൽ വടക്കൻ ഇറ്റലിയിലെ അസ്തി പട്ടണം സന്ദർശിക്കും. മാർപാപ്പായുടെ ബന്ധുവിന്റെ 90-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനാണ് നവംബർ 19, 20 തീയതികളിൽ അസ്തി സന്ദർശിക്കുന്നത്. ഒത്തിരി സന്ദര്‍ശകരും മറ്റ് തിരക്കുകളും ഉള്ളതിനാല്‍ സാധാരണയായി കുടുംബ സംബന്ധമായ പരിപാടികളില്‍ മാര്‍പാപ്പ പങ്കെടുക്കുന്നത് വളരെ വിരളമാണ്. 19നു വൈകുന്നേരം നടക്കുന്ന ബന്ധുവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്ന മാർപാപ്പ, പിറ്റേന്നു ഞായർ രാവിലെ 11ന് അസ്തി കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് രൂപതയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് വത്തിക്കാനിലേക്കു മടങ്ങും. മാർപാപ്പയുടെ പിതാവ് മരിയ ഹൊസെ ബെർഗോളിയോ അസ്തി പ്രവിശ്യയിലെ പൊർട്ടാകൊമാറോയിലാണു ജനിച്ചത്. പിന്നീട് കുടുംബം അർജന്റീനയിലേക്കു കുടിയേറുകയായിരുന്നു. ബെർഗോളിയോ എന്ന ഫ്രാന്‍സിസ് മാർപാപ്പ 1936 ഡിസംബർ 17ന് ബ്യൂണസ് അയേഴ്സിലാണു ജനിച്ചത്. മാർപാപ്പയുടെ അമ്മ, ഇറ്റാലിയൻ വേരുകളുള്ള റെജീന സിവാരിയും ബ്യൂണസ് അയേഴ്സിലാണ് ജനിച്ചത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അസ്തിയിലും ടൂറിനിലുമുള്ള ബന്ധുക്കളുമായി ഫ്രാന്‍സിസ് പാപ്പ ബന്ധം പുലർത്തിയിരുന്നു. 2015-ൽ ടൂറിൻ സന്ദർശന വേളയിൽ മാർപാപ്പ തന്റെ ആറ് ബന്ധുക്കളുടെ കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചിരുന്നു.
Image: /content_image/News/News-2022-10-20-11:17:42.jpg
Keywords: പാപ്പ

19874
Category: 13
Sub Category:
Heading: റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിൻ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ പദവിയില്‍ വീണ്ടും മലയാളി സന്യാസിനി
Content: റോം: റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിൻ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി മദർ ഫാബിയ കട്ടക്കയം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം പത്തിന് റോമിൽ ആരംഭിച്ച ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. 2016 മുതൽ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനം ചെയ്യുന്ന മദർ ഫാബിയ കണ്ണൂർ അങ്ങാടിക്കടവിലെ പരേതരായ കട്ടക്കയം ചാണ്ടിയുടെയും എലിക്കുട്ടിയുടെയും മകളാണ്. 38 വർഷമായി യൂറോപ്പിലെ ബ്രിജിറ്റയിൻ മഠങ്ങളിലായി സേവനം ചെയ്യുന്ന സിസ്റ്റർ ഫാബിയ, സുപ്പീരിയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്. 1962 മെയ് 31ന് ഇരിട്ടി അങ്ങാടിക്കടവിലാണ് സിസ്റ്റര്‍ ഫാബിയ കട്ടക്കയത്തിന്റെ ജനനം. 1982-ൽ കോഴിക്കോട് മേരിക്കുന്നിലെ കോൺവെന്റിൽ ചേർന്നു. 1991-ൽ വിശുദ്ധ ബ്രിജിറ്റിന്റെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ആറാം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള റോമിൽവെച്ച് നടന്ന ചടങ്ങില്‍ നിത്യ വ്രതവാഗ്ദാനം നടത്തി. 1993 മുതൽ 1997 വരെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിലെ ദൈവശാസ്ത്ര പഠനത്തിന് ശേഷം, 1998-ൽ ജനറൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം റോമിലെ മദർ ഹൗസിലും പിന്നീട് ആസ്ഥാനമായ നേപ്പിൾസിലും സേവനം ചെയ്തു. 2006 മുതൽ 2016 വരെ സിസ്റ്റര്‍ നേപ്പിൾസിലെ ബ്രിഡ്ജറ്റൈൻ കോൺവെന്റിന്റെ സുപ്പീരിയറായി. 2016 ലെ ജനറൽ ചാപ്റ്ററിലാണ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനം ആരംഭിച്ചത്. സന്യാസിനികള്‍ ശിരോവസ്ത്രത്തിന്റെ ഭാഗമായി ധരിക്കുന്ന ‘അഞ്ച് തിരുമുറിവുകളുടെ കിരീടം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിരീടം ബ്രിജിറ്റയിൻ സന്യാസ സമൂഹത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. 1344ൽ സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ് സ്ഥാപിച്ച സന്യാസിനി സമൂഹത്തിന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം 1370ൽ ഊർബൻ അഞ്ചാമൻ പാപ്പയാണ് അംഗീകാരം നൽകിയത്. ബ്രിജിറ്റയിൻ സമൂഹത്തിനു കണ്ണൂർ പരിയാരം, വയനാട് പൂമല, കോഴിക്കോട്, കളമശേരി, തിരുവനന്തപുരം, നെയ്യാറ്റിൻകര ഉൾപ്പെടെ ഭാരതത്തില്‍ ആകെ 22 കോൺവെന്റുകളുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-20-12:23:50.jpg
Keywords: മലയാളി

19875
Category: 1
Sub Category:
Heading: തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട് യുഎസിലെത്തിയ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന ആവശ്യവുമായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ
Content: വാഷിംഗ്ടണ്‍ ഡിസി: സ്വന്തം രാജ്യത്ത് ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന കടുത്ത പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ കോംഗോ പൗരന്‍മാരായ ക്രൈസ്തവര്‍ക്കു വര്‍ക്ക് പെര്‍മിറ്റോടെ അമേരിക്കയില്‍ തുടരുവാനുള്ള അനുവാദം നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി അലെജാണ്ട്രോ മയോക്കാസിന് കത്തയച്ചു. ഇവര്‍ക്ക് താല്‍ക്കാലിക സംരക്ഷിത പദവി (ടി.പി.എസ്) നല്‍കണമെന്നാണ് കത്തിലെ ആവശ്യം. അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, എല്‍ സാല്‍വഡോര്‍, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വേ, സൊമാലിയ, തെക്കന്‍ സുഡാന്‍, സുഡാന്‍, സിറിയ, ഉക്രൈന്‍, വെനിസ്വേല, യെമെന്‍ തുടങ്ങി സ്വന്തം രാജ്യത്തേക്ക് തിരികെപ്പോകുന്നത് സുരക്ഷിതമല്ലാത്ത പന്ത്രണ്ടിലധികം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കുന്നതാണ് ടി.പി.എസ്. കിഴക്കന്‍ കോംഗോയിലെ ക്രൈസ്തവര്‍ രാജ്യത്തിന്റെ കിവു പ്രവിശ്യയുടെ ഉഗാണ്ടയുമായി അതിര്‍ത്തി പങ്കിടുന്ന വടക്ക്-കിഴക്കന്‍ ഭാഗത്ത് സജീവമായ ‘അല്ലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ (എഡിഎഫ്) പോലെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ മതപീഡനത്തിന് ഇരയാകുന്നുണ്ടെന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐസിസി) ഇതുസംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കോംഗോ സര്‍ക്കാര്‍ തീവ്രവാദി സംഘടനകള്‍ക്കെതിരെ പോരാടുന്നുണ്ടെങ്കിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ കാര്യത്തില്‍ ആരുംതന്നെ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നും സംഘടന പറഞ്ഞു. ഇക്കഴിഞ്ഞ ജൂണില്‍ ക്രൈസ്തവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ നടന്ന തീവ്രവാദി ആക്രമണവും, ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമിക തീവ്രവാദികള്‍ പത്തോളം ക്രൈസ്തവരെ കൊലപ്പെടുത്തി അവര്‍ സഞ്ചരിച്ചിരുന്ന വാഹനം അഗ്നിക്കിരയാക്കിയതും ഐ.സി.സി ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യത്തിനാണ് അമേരിക്കയുടെ വിദേശ നയത്തില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജൂണില്‍ നടന്ന ഒരു പടിപാടിയില്‍വെച്ച് പറഞ്ഞതും ഐ.സി.സി പരാമര്‍ശിക്കുന്നുണ്ട്. കിഴക്കന്‍ കോംഗോയിലെ ഒരു ജില്ലയില്‍ ഒരുകാലത്ത് ഇരുപത്തിനാലോളം ഇവാഞ്ചലിക്കല്‍ ദേവാലയങ്ങള്‍ സജീവമായിരുന്നിടത്ത് ഇപ്പോള്‍ വെറും നാലു ദേവാലയങ്ങള്‍ മാത്രമാണുള്ളതെന്നു അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1990കളില്‍ സ്ഥാപിതമായ എ.ഡി.എഫ് 2021 ജനുവരിക്കും 2022 ജനുവരിക്കും ഇടയില്‍ ഏതാണ്ട് ആയിരത്തിമുന്നൂറോളം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ഇടൂരി പ്രവിശ്യയിലെ ഓട്ടോമാബെരെ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും, നിരവധി വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന മൂന്ന്‍ ആക്രമണങ്ങളിലായി നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗികമായി ‘എ.ഡി.എഫ്’ന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെങ്കിലും എ.ഡി.എഫ് നടത്തിയ ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ഇസ്ലാമിക് കാലിഫേറ്റിന്റെ മധ്യ-ആഫ്രിക്കന്‍ പ്രവിശ്യയായിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് കോംഗോയെ നിരീക്ഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-10-20-14:39:29.jpg
Keywords: കോംഗോ

19876
Category: 1
Sub Category:
Heading: ''തങ്ങളെ മോചിപ്പിക്കാൻ ഇടപെടണം''; കാമറൂണില്‍ വൈദികർ ഉൾപ്പെടെയുള്ള സംഘത്തിന്റെ യാചന വീഡിയോ പുറത്ത്
Content: യോണ്ടേ: തങ്ങളെ മോചിപ്പിക്കാൻ ഇടപെടണമെന്ന യാചനയുമായി കാമറൂണിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികർ ഉൾപ്പെടെയുള്ള സംഘം കേണപേക്ഷിക്കുന്ന വീഡിയോ പുറത്ത്. അഞ്ച് വൈദികരെയും, ഒരു സന്യാസിനിയെയും, മൂന്ന് അല്‍മായരെയും കഴിഞ്ഞമാസമാണ് തട്ടിക്കൊണ്ടു പോയത്. മാംഫെ രൂപതയുടെ മെത്രാനായ അലോഷ്യസ് ഫോൺഡോങ്ങിനോടാണ് മോചനം സാധ്യമാക്കാൻ അവർ വീഡിയോയിൽ അപേക്ഷിക്കുന്നത്. സെപ്റ്റംബർ പതിനാറാം തീയതിയാണ് രൂപതയിലെ സെന്റ് മേരീസ് ദേവാലയം ആയുധധാരികൾ അക്രമിച്ചത്. ദേവാലയവും, പരിസരവും, അഗ്നിക്ക് ഇരയാക്കിയതിനുശേഷമാണ് 9 പേരെ തട്ടിക്കൊണ്ടു പോയത്. തങ്ങളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് സംഘത്തിലുള്ള ഫാ. കൊർണേലിയൂസ് ജിങ്ങ്വ എന്ന വൈദികൻ ഒക്ടോബർ 19നു പുറത്തുവന്ന വീഡിയോയിലൂടെ പറഞ്ഞു. നിരാശാജനകമായ ദൃശ്യങ്ങളോടെയുള്ള വീഡിയോക്ക് 45 സെക്കൻഡ് ദൈര്‍ഖ്യമുണ്ട്. പിടിയിലുള്ള എല്ലാവരും വളരെ നിരാശരാണ്. എസിഐ ആഫ്രിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ പണം മാത്രമാണ് തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെടുന്നതെന്ന് ബമണ്ട അതിരൂപതയുടെ ആർച്ച് ബിഷപ്പ് ആൻഡ്രൂ ഫൗന്യ പറഞ്ഞിരുന്നു. ആദ്യം ഒരു ലക്ഷം ഡോളർ ചോദിച്ചെങ്കിലും 50,000 ഡോളറിലേയ്ക്ക് മോചനദ്രവ്യം കുറച്ചു. എന്നാൽ ഇങ്ങനെയുള്ള ഒരു കാര്യത്തിന് വേണ്ടി ഒരു ഡോളർ പോലും ചെലവഴിക്കാൻ തങ്ങളുടെ കയ്യിൽ ഇല്ലെന്നാണ് ആർച്ച് ബിഷപ്പ് പറഞ്ഞത്. വിമത പോരാളികൾ എന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർ, പണമുണ്ടാക്കാനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാർഗമായിട്ടാണ് സഭയെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കിയാണ് തോക്കുധാരികൾ ഇവരെ തട്ടിക്കൊണ്ടുപോയത്. തീപിടിത്തത്തിനുശേഷം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ കൂടാരത്തിൽ നിന്ന്‍ യാതൊരു കേടുപാടും കൂടാതെ തിരുവോസ്തി കണ്ടെത്തിയിരിന്നു. തട്ടിക്കൊണ്ടുപോയ വൈദികര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക വിശ്വാസികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പയും രംഗത്തെത്തിയിരിന്നു. വൈദികരും കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെ മാംഫെ രൂപതയിൽ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായുള്ള കാമറൂണിലെ ബിഷപ്പുമാരുടെ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നതായി പാപ്പ പറഞ്ഞു.
Image: /content_image/News/News-2022-10-20-16:50:32.jpg
Keywords: കാമറൂ

19877
Category: 10
Sub Category:
Heading: ജപമാലയില്‍ 'പ്രകാശത്തിന്റെ രഹസ്യങ്ങള്‍' കൂട്ടിച്ചേര്‍ത്തിട്ട് 20 വര്‍ഷം
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതത്തിലെ വഴിവിളക്കും പ്രധാന പ്രാര്‍ത്ഥനകളിലൊന്നുമായ ജപമാലയില്‍ പരമ്പരാഗതമായുണ്ടായിരുന്ന 15 ദിവ്യരഹസ്യങ്ങള്‍ക്കൊപ്പം 'പ്രകാശത്തിന്റെ രഹസ്യങ്ങള്‍' എന്നറിയപ്പെടുന്ന 5 ദിവ്യരഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട് 20 വര്‍ഷം. 2002 ഒക്ടോബര്‍ 16-ന് അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് 'കന്യകാമറിയത്തിന്റെ ജപമാല' അഥവാ 'റൊസാരിയും വിര്‍ജിനിസ് മരിയെ' എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ദിവ്യരഹസ്യങ്ങള്‍ കൂട്ടിചേര്‍ത്തത്. ജപമാല പ്രാര്‍ത്ഥനയുടെ ചരിത്രവും, പ്രാധാന്യവും, ദിവ്യരഹസ്യങ്ങളും അത് ചൊല്ലുന്ന രീതിയും അപ്പസ്തോലിക ലേഖനത്തില്‍ പാപ്പ വിവരിച്ചിരിന്നു. യേശുവിന്റെ പരസ്യ ജീവിതത്തിന്റെ ആരംഭമായ ജോര്‍ദ്ദാന്‍ നദിയിലെ മാമ്മോദീസ, ആദ്യമായി സ്വയം വെളിപ്പെടുത്തുന്ന കാനായിലെ കല്യാണം, ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം, യേശുവിന്റെ രൂപാന്തരീകരണം, വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം തുടങ്ങി ക്രിസ്തുവിന്റെ പരസ്യജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ധ്യാന വിചിന്തനങ്ങളാണ് ‘പ്രകാശത്തിന്റെ ദിവ്യരഹസ്യ'ങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജപമാല മരിയന്‍ സ്വഭാവമുള്ള പ്രാര്‍ത്ഥനയാണെങ്കിലും, അതൊരു ക്രിസ്തു കേന്ദ്രീകൃത പ്രാര്‍ത്ഥനയാണെന്ന്‍ പാപ്പ അന്ന് സ്മരിച്ചു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേറി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന ജപമാലയാണെന്നും പാപ്പ വ്യക്തമാക്കിയിട്ടുള്ളതാണ്. ജപമാലയുടെ ക്രിസ്തു കേന്ദ്രീകൃതമായ സ്വഭാവത്തേ എടുത്തുകാണിക്കുന്നതാണ് പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങളെന്നു ‘റൊസാരിയും വിര്‍ജിനിസ് മരിയെ’യില്‍ പാപ്പ ചൂണ്ടിക്കാട്ടി. വ്യക്തമായ ദൈവീക വെളിപാടെന്ന നിലയില്‍ ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചാണ് പ്രകാശത്തിന്റെ രഹസ്യങ്ങളിലൂടെ ധ്യാനിക്കുന്നത്. ജോര്‍ദ്ദാനിലെ മാമ്മോദീസയില്‍ 'ഇവനെന്റെ പ്രിയപുത്രന്‍' എന്ന് പിതാവായ ദൈവം തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വരുവാനിരിക്കുന്ന ദൈവരാജ്യത്തെക്കുറിച്ച് പ്രഖ്യാപിക്കേണ്ടവനും, പ്രവര്‍ത്തികളിലൂടെ അതിന് സാക്ഷ്യം നല്‍കേണ്ടവനും ക്രിസ്തുവാണ്. ക്രിസ്തു എന്ന രഹസ്യം തന്നെയാണ് പ്രകാശത്തിന്റെ രഹസ്യമെന്നതും ഏറ്റവും കൂടുതല്‍ തെളിവായത് ക്രിസ്തുവിന്റെ പരസ്യജീവിതകാലത്ത് തന്നെയാണെന്നും “ലോകത്തായിരിക്കുമ്പോള്‍ ഞാനാണ് ലോകത്തിന്റെ പ്രകാശം” (യോഹന്നാന്‍ 9:5) എന്ന സുവിശേഷ വാക്യം ഉദ്ധരിച്ചുകൊണ്ട് പാപ്പ അന്നു ചൂണ്ടിക്കാട്ടി. അതിനാല്‍ ജപമാല പൂര്‍ണ്ണമായും സുവിശേഷത്തിന്റെ ഒരു സംഗ്രഹമായി മാറുന്നതിന് സന്തോഷത്തിന്റെ രഹസ്യങ്ങള്‍, ദുഖത്തിന്റെ രഹസ്യങ്ങള്‍, മഹിമയുടെ രഹസ്യങ്ങള്‍ എന്നീ യേശുവിന്റെ രഹസ്യ ജീവിത രഹസ്യങ്ങള്‍ക്കൊപ്പം ക്രിസ്തുവിന്റെ പരസ്യ ജീവിതത്തേ കുറിച്ചുള്ള ചില രഹസ്യങ്ങളും അതില്‍ ഉണ്ടാവണമെന്ന ചിന്തയില്‍ നിന്നാണ് പുതിയ രഹസ്യങ്ങള്‍ കൂട്ടിചേര്‍ക്കപ്പെട്ടത്. ക്രിസ്തീയ ആത്മീയതയിലേക്കുള്ള ഒരു വാതില്‍ എന്ന നിലയില്‍ ജപമാല സമര്‍പ്പണത്തിന് ഒരു പുതുജീവനും, നവോന്‍മേഷവും നല്‍കുവാനാണ് ഈ രഹസ്യങ്ങള്‍ ചേര്‍ത്തതെന്ന്‍ പാപ്പ പറയുന്നു. കാനായിലെ അത്ഭുതം വഴി ക്രിസ്തു അനുയായികളുടെ ഹൃദയങ്ങളെ വിശ്വാസത്തിലേക്ക് തുറന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ഇടപെടലായിരുന്നു ഇതിന്റെ കാരണം. ദൈവരാജ്യ പ്രഘോഷണത്തിലൂടെ ക്രിസ്തു തുടക്കമിട്ട കരുണയുടെ പ്രേഷിതത്വം അനുരഞ്ജന കൂദാശ വഴി ഇന്നും തുടരുന്നു. ക്രിസ്തുവിന്റെ രൂപാന്തരീകരണമാണ് പ്രകാശത്തിന്റെ രഹസ്യത്തിലെ ഏറ്റവും സവിശേഷമായ ധ്യാനം. ക്രിസ്തു തന്റെ ശരീര രക്തങ്ങള്‍ ഭക്ഷണമായി നല്‍കിയതിനാല്‍ അത് മനുഷ്യവംശത്തോടുള്ള യേശുവിന്റെ സ്നേഹത്തേയാണ് കാണിക്കുന്നതെന്നും, അതിനാല്‍ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനവും പ്രകാശത്തിന്റെ രഹസ്യത്തിലെ പ്രധാന ധ്യാന വിഷയം തന്നെയാണെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അനുസ്മരിച്ചു. ജപമാലയില്‍ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂട്ടിചേര്‍ത്തതോടൊപ്പം പാപ്പയുടെ ആഹ്വാന പ്രകാരം 2002 ഒക്ടോബര്‍ 16 മുതല്‍ 2003 ഒക്ടോബര്‍ 16 വരെ മരിയന്‍ വര്‍ഷമായി ആചരിക്കുകയും ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-20-20:09:30.jpg
Keywords: ജപമാല

19878
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയ്ക്കു പുതിയ വികാരി ജനറാളുമാർ
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ വികാരി ജനറാൾമാരായി റവ. ഡോ. ജയിംസ് പാലയ്ക്കലിനേയും റവ.ഡോ. വർഗീസ് താനമാവുങ്കലിനേയും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിയമിച്ചു. വികാരി ജനറാളായിരുന്ന മാർ തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായ മെത്രാനായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ വികാരി ജനറാൾമാരുടെ നിയമനം. അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദൈവശാസ്ത്ര പരിശീലന കേന്ദ്രങ്ങളുടെയും ചുമതലയാണ് റവ.ഡോ. ജെയിംസ് പാലയ്ക്കലിനു നൽകിയിരിക്കുന്നത്. റവ.ഡോ. വർഗീസ് താനമാവുങ്കലിനു സമർപ്പിതരുടെയും സെമിനാരി വിദ്യാർഥികളുടെയും ചുമതലയാണ് നൽകിയിരിക്കുന്നത്. അതിരൂപതയുടെ പ്രോട്ടോസിഞ്ചല്ലൂസായ മാർ തോമസ് തറയിലും സിഞ്ചല്ലൂസായ മോൺ. ജോസഫ് വാണിയപ്പുരക്കലും ത ങ്ങളുടെ ചുമതലകൾ തുടർന്നും നിർവഹിക്കും. അതിരൂപതയുടെ കീഴിലുള്ള ലൂർദ് മാതാ എൻജിനിയറിംഗ് കോളജിന്റെ പ്രത്യേക ചുമതല സഹായമെത്രാൻ മാർ തോമസ് തറയിലിനാണ്. റവ.ഡോ. ജെയിംസ് പാലയ്ക്കൽ നിലവിൽ ഷംഷാബാദ് രൂപതയുടെ സിഞ്ചല്ലൂസായി ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഇറ്റാവാ- ജയ്പൂർ മിഷനുകളുടെ പ്രത്യേ ക ചുമതല വഹിച്ചുവരികയായിരുന്നു. വിവിധ ഇടവകകളിലെ ശുശ്രൂഷകൾക്കു പുറമേ ചങ്ങനശേരി അതിരൂപതയിലെ സിഞ്ചല്ലൂസ്, മൈനർ സെമിനാരി റെക്ടർ വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിൽ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടു ള്ള ഫാ. ജെയിംസ് പാലയ്ക്കൽ ഇത്തിത്താനം പൊടിപ്പാറ ഹോളി ഫാമിലി ഇടവകാംഗമാണ്. ഫാ. വർഗീസ് താനമാവുങ്കൽ ഇപ്പോൾ അതിരൂപതയുടെ കുറിച്ചി മൈനർ സെമിനാരിയിൽ റെക്ടറായി സേവനം ചെയ്തു വരികയാണ്. തുരുത്തിയിലുള്ള കാനാ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ട്, പാറേൽ അമല തിയളോജിക്കൽ കോളേജ് തുടങ്ങിയവയുൾപ്പെടെ വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിൽ അധ്യാപകനായും പ്രവർത്തിക്കുന്ന ഇദ്ദേഹം വിവിധ ഇടവകകളിലെ സേവനത്തിനുപുറമേ അതിരൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മുഖ്യകോർഡിനേറ്ററായും ശുശ്രൂഷ ചെയ്തിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സെന്റ് മേരീസ് ഇടവകാംഗമാണ് ഫാ. താനമാവുങ്കൽ. ഇരുവരും വികാരിജനറാൾമാരായി ചുമതലയേറ്റു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/India/India-2022-10-21-10:42:43.jpg
Keywords: ചങ്ങനാ

19879
Category: 10
Sub Category:
Heading: വിചാരണ നേരിടുന്ന അമേരിക്കന്‍ പ്രോലൈഫ് പ്രവര്‍ത്തകനു വേണ്ടി വിശുദ്ധ മദര്‍ തെരേസയുടെ കല്ലറയില്‍ പ്രാര്‍ത്ഥന
Content: വാഷിംഗ്ടണ്‍ ഡി.സി: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയെ അടക്കം ചെയ്തിരിക്കുന്ന കൊല്‍ക്കത്തയിലെ കല്ലറയില്‍ തങ്ങളുടെ കുടുംബ ഫോട്ടോയും വെച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ കുറ്റാന്വോഷണ ഏജന്‍സിയായ എഫ്.ബി.ഐ അറസ്റ്റ് ചെയ്ത പ്രോലൈഫ് പ്രവര്‍ത്തകന്‍. മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികള്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നു ഏഴു കുട്ടികളുടെ പിതാവും, നാല്‍പ്പത്തിയെട്ടുകാരനുമായ മാർക്ക് ഹുക്ക് പറയുന്നു. തന്റെ ജീവിതകാലയളവില്‍ ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരിന്നു മദര്‍ തെരേസ. ബോസ്റ്റണില്‍ സംഘടിപ്പിച്ച ‘മെന്‍സ് മാര്‍ച്ച്’ എന്ന പ്രോലൈഫ് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിലാഡെല്‍ഫിയായിലെ ഒരു പാരന്റ്ഹുഡ് ക്ലിനിക്കിലെ എസ്കോര്‍ട്ട് ജീവനക്കാരനെ ആക്രമിച്ചുവെന്ന്‍ ആരോപിച്ചാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23നു പെന്നിസില്‍വാനിയായിലെ ബക്ക്സ് കൗണ്ടിയിലെ സ്വന്തം വീട്ടില്‍ നിന്നും ഭാര്യയും, കുട്ടികളും നോക്കിനില്‍ക്കേ എഫ്.ബി.ഐ ഹുക്കിനെ അറസ്റ്റ് ചെയ്തത്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും, പന്ത്രണ്ടുകാരനായ തന്റെ മകനെ അസഭ്യം പറയുന്നതില്‍ നിന്നും എസ്കോര്‍ട്ട് ജീവനക്കാരനെ തടയുകമാത്രമാണ് ചെയ്തതെന്നും ഹുക്ക് വെളിപ്പെടുത്തിയിരിന്നു. അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ മുന്നില്‍ നിന്ന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതു അദ്ദേഹത്തിന്റെ പതിവായിരിന്നു. അതേസമയം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതു മുതല്‍ നിയമസാമാജികര്‍, വൈദികര്‍, പ്രോലൈഫ് പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും, ‘എഫ്.ബി.ഐ’യും നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി മെത്രാന്‍മാരും ഹുക്കിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12-ന് ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനായി 3,82,000 ഡോളറിന്റെ ഒരു ഓണ്‍ലൈന്‍ ഫണ്ട് ശേഖരണത്തിനും ആരംഭമായിട്ടുണ്ട്. ഭ്രൂണഹത്യയുടെ അവസാനത്തിനും, പുരുഷന്‍മാരോട് ജീവനു വേണ്ടി നിലകൊള്ളുവാനും ആഹ്വാനം ചെയ്തുകൊണ്ട് വര്‍ഷം തോറും നടത്തിവരാറുള്ള പ്രോലൈഫ് മാര്‍ച്ചാണ് “ദി നാഷണല്‍ മെന്‍’സ് മാര്‍ച്ച്”.

കഷ്ടപ്പാടുകള്‍ക്കിടയിലും ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തേക്കുറിച്ച് പറഞ്ഞുകൊണ്ടാണ് 'ദ കിംഗ്സ് മെൻ' എന്ന മിനിസ്ട്രിയുടെ സ്ഥാപകന്‍ കൂടിയായ അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. “ഭയപ്പെടരുത്. എനിക്ക് സംഭവിക്കുന്നത് നല്ലതാണ്. ദൈവത്തിന്റെ വിശുദ്ധ ഹിതത്തിലാണോ നമ്മള്‍ എന്ന് അറിയുവാനുള്ള ഒരു മാര്‍ഗ്ഗമാണിത്” എന്ന് പറഞ്ഞ ഹുക്ക് അവര്‍ നമ്മുടെ പിറകേ വരുമ്പോഴും, നമ്മളെ അടിച്ചമര്‍ത്തുമ്പോഴും നമ്മള്‍ ദൈവത്തിന്റെ ഹിതത്തിലാണെന്ന് മനസ്സിലാക്കാമെന്നും കൂട്ടിച്ചേര്‍ത്തു. അറസ്റ്റിനു ശേഷം നിരവധി പേര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നും, താനൊരു നല്ല കത്തോലിക്കനല്ലെന്ന്‍ സ്വയം വിശേഷിപ്പിച്ച ഒരു വ്യക്തി തനിക്ക് സംഭവിച്ചതറിഞ്ഞ് താന്‍ സഭയിലേക്ക് തിരികെ വരികയാണെന്ന് തന്നെ വിളിച്ചറിയിച്ചതായും മാര്‍ച്ചില്‍ പങ്കെടുത്തവരോട് പറഞ്ഞു. തന്റെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം വീണ്ടും പ്രഖ്യാപനം നടത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-10-21-11:35:38.jpg
Keywords: മദര്‍ തെരേസ

19880
Category: 1
Sub Category:
Heading: മിഷ്ണറിമാർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്റെ വചനം ആയിരങ്ങളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്ന സുവിശേഷ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ഒക്ടോബർ 20 വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് മിഷ്ണറിമാർക്കായി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനം പാപ്പ നൽകിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, തങ്ങളുടെ ജീവിതം കൊണ്ട്, സുവിശേഷ ശുശ്രൂഷയുമായി ബന്ധപ്പെട്ട സ്നേഹത്തിന്റെ ചരിത്രം രചിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. "ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കപ്പെട്ട്, തങ്ങളുടെ ജീവിതങ്ങൾ കൊണ്ട്, സുവിശേഷത്തിന്റെ ശുശ്രൂഷയിൽ സ്നേഹത്തിന്റെ കഥ രചിക്കുന്ന മിഷ്ണറിമാർക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം" എന്നതായിരുന്നു പാപ്പയുടെ ട്വീറ്റ്.

Let us #PrayTogether for missionaries who, sent to different parts of the world, write a story of love in the service of the Gospel with their own lives. #OctoberMissionary
— Pope Francis (@Pontifex) October 20, 2022

ഒക്ടോബർ മാസത്തിലെ അവസാന ഞായറിനു തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് ആഗോള സഭ മിഷൻ ഞായറായി ആചരിക്കുന്നത്. ഇതിന്‍പ്രകാരം ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ഇത്തവണത്തെ മിഷന്‍ ഞായറായി ആചരിക്കുന്നത്. ഇതിന് മുന്നോടിയായാണ് പാപ്പയുടെ പ്രാര്‍ത്ഥനാഹ്വാനം. ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether), മിഷ്ണറി ഒക്ടോബർ (#OctoberMissionary) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. വിവിധ ഭാഷകളിലായി നാലു കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Image: /content_image/News/News-2022-10-21-12:51:24.jpg
Keywords: മിഷ്ണ

19881
Category: 1
Sub Category:
Heading: കോസ്റ്റ റിക്കയില്‍ തിരുവോസ്തി മോഷണം പോയി; നാളെ പരിഹാര ബലിയര്‍പ്പണവും പ്രാര്‍ത്ഥനയും
Content: സാന്‍ ജോസ്: മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്നും കൂദാശ ചെയ്ത തിരുവോസ്തികളും, ആരാധനക്കുപയോഗിക്കുന്ന വിശുദ്ധ വസ്തുക്കളും മോഷണം പോയി. വടക്കന്‍ കോസ്റ്റ റിക്കയിലെ സിയുഡാഡ് ക്യുസാദ രൂപതയിലെ പൊക്കോസോളിലെ ലിമായിലെ വിശുദ്ധ റോസിന്റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19-ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. വാഴ്ത്തപ്പെട്ട തിരുവോസ്തികള്‍ മോഷണം പോയതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. ബലിപീഠം ആകെ അലംകോലമായാണ് കിടന്നിരുന്നതെന്നും മോഷണം സംബന്ധിച്ച് തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രൂപത അറിയിച്ചു. പരമശക്തനായ ദൈവത്തിലും, പരിശുദ്ധ കന്യകാമാതാവിന്റെ മധ്യസ്ഥതയിലും വിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ടിരിക്കുവാന്‍ രൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തു. നാളെ ഒക്ടോബര്‍ 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പരിഹാര ബലിയര്‍പ്പണവും, പ്രാര്‍ത്ഥനയും നടത്തുമെന്ന് ഇടവക വികാരിയായ ഫാ. ഗെയിസണ്‍ ഓര്‍ട്ടിസ് മാരിന്‍ അറിയിച്ചു. വിശ്വാസത്തെയും, സുരക്ഷയെയും ബാധിക്കുന്ന കാര്യമായതിനാല്‍ ഇത്തരം സംഭവങ്ങള്‍ അത്ര എളുപ്പത്തില്‍ മറക്കുവാന്‍ കഴിയുന്നതല്ലെന്നു ഫാ. ഓര്‍ട്ടിസ് കാത്തലിക്ക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്ത വിഭാഗമായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഒരു സമൂഹവും പഴയതുപോലെ ആയിരിക്കില്ലെന്നും, കൂടുതല്‍ ജാഗരൂകരായിരിക്കുവാനും, സുവിശേഷ പ്രഘോഷണത്തോട് കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുവാനുമാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഴ്ചയില്‍ മൂന്നോ, നാലോ ദിവസം പലഹാര നിര്‍മ്മാതാവായി ജോലി ചെയ്തുകൊണ്ട് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക കണ്ടെത്തുന്നതിനാല്‍ പ്രാദേശികമായും, അന്താരാഷ്ട്ര തലത്തിലും അറിയപ്പെടുന്ന വ്യക്തി കൂടിയാണ് ഫാ. ഓര്‍ട്ടിസ്. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തികളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതാണ് തങ്ങളെ ഏറ്റവും കൂടുതല്‍ അലട്ടുന്നതെന്നു ഫാ. ഓര്‍ട്ടിസ് പറയുന്നു. കൂദാശ ചെയ്ത തിരുവോസ്തികള്‍ സാത്താന്‍ ആരാധനക്കായി ഉപയോഗിക്കുമോ എന്ന ആശങ്കയിലാണ് ഇടവക സമൂഹം. തിരുവോസ്തി മോഷണം പോയതിലുള്ള പ്രായശ്ചിത്തമായി ഇന്നലെ വ്യാഴാഴ്ച എല്ലാ ഇടവക വിശ്വാസികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുമണിക്കൂര്‍ നേരത്തെ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. വാഴ്ത്തപ്പെട്ട തിരുവോസ്തി മോഷണം പോകുന്ന സംഭവങ്ങള്‍ സമീപകാലത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. സാത്താന്‍ ആരാധനാ സംഘങ്ങള്‍ കൂടുതല്‍ സജീവമായികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തിരുവോസ്തി അവഹേളിക്കപ്പെടുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. സാത്താനുമായി ബന്ധം സ്ഥാപിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നുവെന്ന് ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്‍ (ഐ.ഇ.എ) അംഗങ്ങളായ കത്തോലിക്കാ ഭൂതോച്ചാടകര്‍ സമീപകാലത്ത് മുന്നറിയിപ്പ് നല്‍കിയിരിന്നു.
Image: /content_image/News/News-2022-10-21-14:48:40.jpg
Keywords: തിരുവോസ്തി

19882
Category: 13
Sub Category:
Heading: ''ജീവസമൃദ്ധി ഈശോയാണ് നയിക്കുന്നത്''; ജോജി തുടങ്ങിയ പ്രോലൈഫ് വിപ്ലവത്തിലൂടെ സഹായമെത്തിയത് അന്‍പതോളം വലിയ കുടുംബങ്ങള്‍ക്ക്
Content: കൊച്ചി: ജീവന്റെ മാഹാത്മ്യം പ്രഘോഷിച്ച് കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസവത്തിന് പിന്നാലെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് കോലഞ്ചേരി ക്വീന്‍ മേരി ഇടവകാംഗമായ ഊട്ടുപുരക്കൽ ജോജി എന്ന യുവാവ് ആരംഭിച്ച 'ജീവസമൃദ്ധി' പ്രോലൈഫ് പദ്ധതി ശക്തമായി മുന്നോട്ട്. നാലാമത്തെ കുട്ടിയുടെ ജനനത്തോട് അനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ദമ്പതികള്‍ക്ക് 10,000 രൂപ കൈമാറുന്ന 'ജീവസമൃദ്ധി' പദ്ധതി വഴി അന്‍പതോളം ദമ്പതികള്‍ക്കാണ് ജോജിയും ഏതാനും സഹായമനസ്കരായ സുഹൃത്തുക്കളും ചേര്‍ന്ന് സഹായം കൈമാറിയിരിക്കുന്നത്. സഭാതലത്തില്‍ വലിയ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ഒരു അല്‍മായ വിശ്വാസി തന്നെ ജീവന്റെ മഹത്വത്തെ മാനിക്കുന്ന വലിയ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിക്കൊണ്ട് രംഗത്തു വന്നുവെന്നതാണ് ഏറെ ശ്രദ്ധേയമാക്കുന്നത്. ജീവസമൃദ്ധി പദ്ധതി അത്ഭുതകരമായ വിധത്തിലാണ് ഈശോ നയിക്കുന്നതെന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ അന്‍പതോളം കുടുംബങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരിന്നില്ലെന്നും ജോജി പറയുന്നു. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി, പ്രതീക്ഷിച്ചിരിന്ന ധാരാളം സുഹൃത്തുക്കളെ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അവരില്‍ നിന്നു പ്രതികൂലമായ സമീപനമാണ് ഉണ്ടായത്. എന്നാല്‍ ഈശോയുടെ വലിയ കൃപയാല്‍ ഒട്ടും പ്രതീക്ഷിക്കാത്തവര്‍ അപ്രതീക്ഷിതമായി സഹായം നല്‍കിയിട്ടുണ്ട്. തന്റെ കഴിവ് കൊണ്ടല്ല, ഈശോയാണ് ഈ പദ്ധതിയെ നയിക്കുന്നതെന്ന ബോധ്യം ഇത്തരം നിരവധി സാഹചര്യങ്ങളിലൂടെ വളരെ ആഴപ്പെട്ടിട്ടുണ്ടെന്നും ഈ യുവാവ് പറയുന്നു. #{blue->none->b-> 'ജീവസമൃദ്ധി' പദ്ധതിയിലേക്ക് നയിച്ച ജീവിതാനുഭവം ജോജി തന്നെ വിവരിക്കുന്നു }# 2018-ൽ അബുദാബിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയുടെ പ്രോജക്ട് തീർന്നതിന്റെ ഫലമായി വേറൊരു ജോലിയും കിട്ടാത്തതുകൊണ്ട് നാട്ടിൽ വന്നു നിൽക്കുന്ന സമയമായിരിന്നു. സുവിശേഷവേല എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട്, വയ്യാത്ത ഒരു ചേട്ടനെയും കൊണ്ട് കോട്ടയം ക്രിസ്റ്റീനിൽ സാബു ആറുതൊട്ടി ബ്രദറിന്റെ ധ്യാനത്തിന് പോയി. ധ്യാനം കൂടി കഴിഞ്ഞപ്പോൾ ആ മിനിസ്ട്രിയുടെ കൂടെ ചേർന്ന് സുവിശേഷവേല ചെയ്യുവാൻ ആഗ്രഹം തോന്നി. അങ്ങനെ എല്ലാ മാസവും നടക്കുന്ന അവരുടെ അഞ്ചു ദിവസത്തെ ധ്യാനങ്ങളിൽ സുവിശേഷവേല ചെയ്യുവാൻ അവസരം കിട്ടി. സുവിശേഷവേല എന്നുപറയുമ്പോൾ ആരും വിചാരിക്കരുത് - 'സ്റ്റേജിൽ കയറി വചനം പറയുക എന്നത് മാത്രം ആണ് സുവിശേഷ വേല'. എനിക്ക് അവിടെ കിച്ചണിൽ ആയിരുന്നു ജോലി. പച്ചക്കറി അരിയുക, ഭക്ഷണം ഉണ്ടാക്കുന്നതിൽ സഹായിക്കുക തുടങ്ങിയ ജോലികൾ. അങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോയി. അതിന്റെ ഇടയ്ക്ക് വീണ്ടും വിദേശ ജോലിക്കു ശ്രമിക്കുന്നുമുണ്ട്. ഇന്ന് ശരിയാകും,നാളെ ശരിയാവും എന്ന് കരുതിയിരുന്ന് നാട്ടിൽ വേറെ ജോലിക്കൊന്നും നോക്കിയുമില്ല. നാട്ടിൽ വേറെ വരുമാനം ഒന്നും ഇല്ലാത്തതുകൊണ്ട് ഏതൊരു പ്രവാസിയും പോലെ കുറേ കഴിഞ്ഞപ്പോൾ പോക്കറ്റ് എല്ലാം കാലിയായി. ഭാര്യ അന്ന് രണ്ടാമത്തെ കുട്ടിയെ ഗർഭിണിയാണ്. അടിമാലിയിലെ ഭാര്യ വീട്ടിൽ ആണ് ഭാര്യയും മൂത്ത മോളും. ഞാൻ കോട്ടയത്തുള്ള കാസാ മരിയ റിട്രീറ്റ് സെന്ററിൽ വേറൊരു ധ്യാനം കൂടാൻ പോയിരിക്കുന്ന സമയം. ധ്യാനത്തിന്റെ അവസാനദിവസം ( 23-ഫെബ്രുവരി 2019) ഉച്ചഭക്ഷണത്തിനു വിട്ടപ്പോൾ, മൊബൈൽ ഒന്ന് ഓണാക്കി നോക്കി, അപ്പോൾ കുറേ മെസ്സേജ് വന്ന് കിടക്കുന്നു. തിരിച്ചു വിളിച്ചു അന്വേഷിച്ചപ്പോൾ ഭാര്യക്ക് വേദന തോന്നിയതിന്റെ ഫലമായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെന്നും സിസേറിയൻ വേണം എന്നും അറിയാൻ കഴിഞ്ഞു. ഉച്ച കഴിഞ്ഞുള്ള ആരാധനയും കൂടി കഴിഞ്ഞു ഞാൻ എത്തിയേക്കാം എന്ന് അറിയിച്ചു. അങ്ങനെ ധ്യാനം കഴിഞ്ഞ് ബസ്സിൽ വീട്ടിലേക്കുള്ള യാത്രയിലാണ്. കയ്യിലാണെങ്കിൽ പൈസ ഒന്നുമില്ല. രണ്ടാഴ്ച കഴിഞ്ഞാണ് ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്. എവിടുന്നേലും മറിക്കാം എന്ന് കരുതി ഇരുന്നു. പൈസയ്ക്ക് എന്ത് ചെയ്യും എന്ന് ആലോചിച്ചു നെഞ്ചുതിരുമി ഇരിക്കുമ്പോഴാണ് കഴുത്തിൽ കിടന്ന സ്വർണമാല കയ്യിൽ ഉടക്കിയത്. എന്നാല്‍ പിന്നെ അതും കൈയിൽ കിടക്കുന്ന കൊന്ത മോതിരവും വിറ്റേക്കാം എന്ന് കരുതി. പണയം വെച്ചത് തന്നെ കുറെ ഉള്ളതുകൊണ്ട് പിന്നേം പണയം വെക്കാൻ തോന്നിയില്ല. അങ്ങനെ കോലഞ്ചേരിയിൽ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ വന്ന് ബസ്സ് ഇറങ്ങി. ജംഗ്ഷനിൽ തന്നെയുള്ള ഷാജഹാൻ ജ്വല്ലറിയിൽ കേറി മാലയും മോതിരവും വിറ്റു. എന്നിട്ട് അടിമാലിയിലേക്ക് പോയി. മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ ആയിരുന്നു ഭാര്യയും കുഞ്ഞും. സഭയിലെ സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രി ആയതുകൊണ്ട് അതിനോട് ചേർന്ന് ആരാധന ചാപ്പലും മറ്റും ഉണ്ടായിരുന്നു. സിസേറിയൻ ആയിരുന്നതുകൊണ്ട് നാലഞ്ചു ദിവസം കഴിഞ്ഞേ വീട്ടിൽ പോകാൻ പറ്റത്തുള്ളൂ. അങ്ങനെ അവിടുത്തെ അന്തരീക്ഷത്തിൽ ആരാധനാ ചാപ്പലിലൊക്കെ പോയിരുന്നു പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ ആലോചിച്ചു. ''ദൈവമേ, എനിക്ക് വിൽക്കാൻ സ്വർണം എങ്കിലും ഉണ്ടായിരുന്നു ഇതൊന്നുമില്ലാത്ത എത്രയോ ആളുകളുണ്ട്''. ഒരു പ്രസവത്തോട് അനുബന്ധിച്ചു സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ എങ്ങനെ എങ്കിലും സഹായിക്കണം എന്ന് ഒരു ഒരു തോന്നൽ അന്നേ മനസ്സിൽ ഉണ്ടായിരുന്നു. കാരണം ഒരു സാധാരണക്കാരനെ സംബന്ധിച്ച് സിസേറിയൻ ചെലവുകൾ എന്നൊക്കെ പറയുന്നത് വളരെ കൂടുതൽ ആണ്. വീണ്ടും ഒരു ജോലിയൊക്കെ ആയി കഴിയുമ്പോൾ ഇടവകയിൽ എന്തേലും രീതിയിൽ ഇതുമായി ബന്ധപെട്ടു ചെയ്യണം എന്ന് കരുതി. അങ്ങനെ കുറേ കഴിഞ്ഞു, ഈശോ വീണ്ടും ഒരു ജോലി തന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മുടെ പാലാ പിതാവ് കൂടുതൽ മക്കൾ ഉള്ള കുടുംബങ്ങളെ സഹായിക്കുന്ന രീതിയിൽ ഉള്ള പദ്ധതികളെ ക്കുറിച്ചു സർക്കുലർ ഇറക്കുന്നത്. അത് കണ്ടു കഴിഞ്ഞു ഞാൻ ഇടവക വികാരിയെ വിളിച്ചു ഇടവകയിൽ നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോട് അനുബന്ധിച്ചു ₹10,000/- സാമ്പത്തിക സഹായം ചെയ്യുന്ന "ജീവസമൃദ്ധി പദ്ധതി"യെ ക്കുറിച്ചു പറയുന്നതും അച്ചൻ മേലധികാരികളോട് ചോദിച്ചു അതിനു സമ്മതം അറിയിക്കുകയും ചെയ്തത്. ഇത് പതിയെ ജീവസമൃദ്ധിയായി ഈശോ രൂപാന്തരപ്പെടുത്തുകയായിരിന്നു. #{blue->none->b-> ദൈവം ഒരുമിപ്പിച്ച ജോണ്‍സണ്‍ ചേട്ടനും കൂട്ടരും }# ഇടവക തലത്തില്‍ ആരംഭിച്ച പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് പറഞ്ഞത് കൊല്ലം കുണ്ടറ സ്വദേശിയായ ജോണ്‍സണ്‍ ചേട്ടനായിരിന്നു. അദ്ദേഹത്തെ നേരിട്ടു പരിചയമേ ഉണ്ടായിരിന്നില്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം മാത്രം. പക്ഷേ അത് ദൈവത്തിന്റെ പദ്ധതിയായിരിന്നു. തന്റെ ഒരു സഹായം പദ്ധതിയ്ക്കു നല്‍കാമെന്നും ഇത് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചാരിറ്റിയുടെ മറവില്‍ ധാരാളം തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ അത് വേണ്ടായെന്നായിരിന്നു ആദ്യം ഉണ്ടായിരിന്ന തോന്നല്‍. ഒടുവില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ തോന്നിയ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൌണ്ട് നമ്പര്‍ കൊടുത്തു. ഇത് കൊച്ചു വാട്സാപ്പ് ഗ്രൂപ്പായി പരിണമിപ്പിക്കപ്പെടുകയായിരിന്നു. തങ്ങള്‍ക്ക് പരിചയമുള്ള ഏതാനും ആളുകളും, പദ്ധതിയെകുറിച്ച് അറിഞ്ഞു കൂടെ ചേര്‍ന്ന ആള്‍ക്കാരുമാണ് ഇപ്പോള്‍ ഗ്രൂപ്പിലുള്ളത്. ഇവരില്‍ ഏതാനും പേര്‍ നല്‍കുന്ന സഹായം കൊണ്ട്, അതിനെക്കാള്‍ ഉപരിയായി ഈശോയാണ് മുന്നോട്ടു നയിക്കുന്നത്. #{blue->none->b->എട്ടു വര്‍ഷത്തോളമായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന സഹോദരന്റെ സഹായം കണ്ണുനിറച്ചു }# ജീവസമൃദ്ധി പദ്ധതിയില്‍ തന്റെ കണ്ണ് നിറയിച്ച സംഭവമായിരിന്നു അത്. എട്ടു വര്‍ഷത്തോളമായി കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന വാഴക്കുളം സ്വദേശിയായ ഒരു സഹോദരന്‍ തന്നെ ബന്ധപ്പെട്ടു. ജീവസമൃദ്ധി പദ്ധതിയിലേക്ക് സഹായം നല്കാന്‍ ആയിരിന്നു ഇത്. തന്നെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു അത്ഭുതമായാണ് തോന്നിയത്. ഒരു കുഞ്ഞിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന സഹോദരന്‍ കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള പദ്ധതിയില്‍ എളിയ സഹായം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അത് വലിയ ഒരു വിശ്വാസത്തിന്റെ അനുഭവമായാണ് തനിക്ക് അനുഭവപ്പെട്ടത്. തന്നെ സംബന്ധിച്ചു പോലും ഏറെ പ്രയാസമുള്ള കാര്യമാണ് അതെന്നും ജോജി പറയുന്നു. #{blue->none->b-> വൈദികരുടെ പിന്തുണ }# ജീവസമൃദ്ധി പദ്ധതി അല്‍മായരുടെ എളിയ പങ്കാളിത്തത്തില്‍ മുന്നോട്ടുപോകുമ്പോഴും അതില്‍ രണ്ടു വൈദികരെ പ്രത്യേകമായി അനുസ്മരിക്കാതെ വയ്യ. പാലാ രൂപതയിലെ നരിയങ്ങാനം മഗ്ദലനമറിയം ഇടവകയുടെ വികാരിയായ ഫാ. അരുണ്‍ ഓലിക്കല്‍പുത്തന്‍പുര, താമരശ്ശേരി രൂപതയിലെ തോട്ടുമുക്കം സെന്‍റ് തോമസ് ഫൊറോനയിലെ സഹ വികാരിയായ ഫാ. ബ്രിജിന്‍ പൂത്തേര്‍മണ്ണില്‍ എന്നിവരാണ് ആ വൈദികര്‍. ജീവസമൃദ്ധി പദ്ധതിയുടെ തുടക്കത്തില്‍ ആദ്യമായി സഹകരിച്ച വ്യക്തിയായിരിന്നു അരുണ്‍ അച്ചന്‍. തിരുപ്പട്ടം സ്വീകരിച്ച ഉടന്‍ ബ്രിജിന്‍ അച്ചന്‍ ഫേസ്ബുക്കിലൂടെയാണ് തന്നെ ബന്ധപ്പെട്ടത്. ജീവസമൃദ്ധി പദ്ധതിയിലേക്ക് സഹായം നല്കുകയും ചെയ്തു. അവരോടു ഒത്തിരി കടപ്പാടുണ്ട്. അവര്‍ നല്കിയ സാമ്പത്തിക സഹായം എന്നതിന് അപ്പുറം നല്‍കുന്ന ആത്മീയ പിന്തുണയാണ് ഏറ്റവും അധികം വിലമതിക്കുന്നത്. #{blue->none->b-> ജോലിയ്ക്കു വേണ്ടി കാത്തിരിക്കുമ്പോഴും ദൈവം നടത്തുന്ന ജീവസമൃദ്ധി }# ഒമാനില്‍ ഓയില്‍ ഗ്യാസ് ഫീല്‍ഡില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്റ്ററായാണ് ജോജി ജോലി ചെയ്തുകൊണ്ടിരിന്നത്. ഒമാനിലെ പ്രൊജക്റ്റ് തീര്‍ന്നപ്പോള്‍ കമ്പനിയ്ക്കു വേറെ പ്രൊജക്റ്റ് ലഭിക്കാത്തത് കൊണ്ട് കഴിഞ്ഞ ഫെബ്രുവരി മുതല്‍ നാട്ടിലുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ജീവസമൃദ്ധിയെ ഈശോ ചേര്‍ത്തു പിടിക്കുന്നത് വളരെ അത്ഭുതകരമായാണെന്ന് ജോജി ആവര്‍ത്തിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത, അതുവരെ അറിയാത്ത സഹോദരങ്ങളെ കൃത്യമായ അവസരങ്ങളില്‍ ദൈവം ഒരുമിപ്പിക്കുകയാണെന്നും ജോജി പറയുന്നു. #{blue->none->b-> കുടുംബം }# ഊട്ടുപുരക്കല്‍ വര്‍ഗ്ഗീസ് ആന്റണി മേരി വര്‍ഗ്ഗീസ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോജി. അടിമാലി സ്വദേശിനിയായ സ്റ്റെഫിയാണ് ജീവിത പങ്കാളി. ജോസ്മി, ജോസഫ്, ജോസ്ന എന്നീ മൂന്നു കുഞ്ഞ് മക്കളാണ് ജോജിക്കുള്ളത്. യൗവനത്തില്‍ വിമര്‍ശനങ്ങള്‍ ഭയക്കാതെ വളരെ ശക്തമായ പ്രോലൈഫ് സന്ദേശം മലയാളി സമൂഹത്തിനിടയില്‍ പ്രഘോഷിക്കുന്ന ജോജിയ്ക്കു കെസിബിസി പ്രോലൈഫ് സമിതിയുടെയും ക്രോസ് (ക്രിസ്ത്യന്‍ റിവൈവല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് ) സംഘടനയുടെയും ആദരവ് ലഭിച്ചിരിന്നു. ഈശോ അനുവദിക്കുന്നിടത്തോളം കാലം ജീവസമൃദ്ധി പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്നു ജോജി പറയുന്നു. ജീവസമൃദ്ധി പദ്ധതിയുടെ അന്‍പതാമത്തെ സഹായം ഒക്ടോബര്‍ 20നാണ് കൈമാറിയത്.

Image: /content_image/News/News-2022-10-21-17:42:22.jpg
Keywords: