Contents

Displaying 19441-19450 of 25040 results.
Content: 19833
Category: 10
Sub Category:
Heading: കോരിച്ചൊരിയുന്ന മഴയിലും ജപമാല തുടർന്ന് കൊളംബിയയിലെ പുരുഷന്മാര്‍
Content: ബൊഗോട്ട: ലോകമെമ്പാടും വിജയകരമായി നടന്നു കൊണ്ടിരിക്കുന്ന ‘പുരുഷന്‍മാരുടെ ജപമാല’യുടെ ചുവടുപിടിച്ച് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ നടന്ന പുരുഷന്‍മാരുടെ ജപമാലയില്‍ മഴയേപ്പോലും വകവെക്കാതെ പങ്കെടുത്തത് നൂറുകണക്കിന് പുരുഷന്മാര്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 8ന് ബൊഗോട്ടയിലെ ലൂര്‍ദ്ദ് മാതാവിന്റെ ബസിലിക്കക്ക് മുന്‍പിലാണ് പ്രധാനമായും ജപമാല പ്രാര്‍ത്ഥന നടന്നത്. ബൊഗോട്ടക്ക് പുറമേ, കാലി, ബുക്കാരമാങ്കാ, ബാരന്‍ക്വില്ല, സാന്താ മാര്‍ട്ടാ എന്നീ നഗരങ്ങളിലും മെന്‍സ് റോസറി സംഘടിപ്പിച്ചിരുന്നു. ബൊഗോട്ടയില്‍ നടന്ന മെന്‍സ് റോസറിയില്‍ പുരുഷന്‍മാര്‍ക്ക് പുറമേ സ്ത്രീകളും പങ്കെടുത്തു. ലൂര്‍ദ്ദ് മാതാവിന്റെ ബസിലിക്കക്ക് ഒപ്പം, പ്ലാസാ ഡി ബൊളിവറിലും ജപമാല പ്രാര്‍ത്ഥന നടന്നു. ബൊഗോട്ടയില്‍ നടന്ന മെന്‍സ് റോസറിയുടെ വീഡിയോ പുറത്തുവിട്ടുണ്ട്. ജപമാല തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും മഴ പെയ്യുന്നതും, മഴ നനഞ്ഞുകൊണ്ട് തന്നെ പുരുഷന്‍മാര്‍ മുട്ടിന്‍മേല്‍ നിന്ന് ജപമാല ചൊല്ലുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ചിലരുടെ പക്കല്‍ കുടയുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും മഴനനഞ്ഞുകൊണ്ടാണ് ജപമാലയില്‍ പങ്കെടുത്തത്. ജപമാലയുടെ രഹസ്യങ്ങളെ കുറിച്ചുള്ള വിചിന്തനത്തിനിടയില്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ട കുരുന്നു ജീവനുകള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും, അധികാരികള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. കാത്തലിക് സോളിഡാരിറ്റി, മിഷന്‍ ഫോര്‍ ദി ലവ് ഓഫ് ഗോഡ് ത്രൂഔട്ട്‌ ദി വേള്‍ഡ്, ലാസോസ് ഡെ അമോര്‍ മരിയാനോ, റെഗ്നം ക്രിസ്റ്റി പോലെയുള്ള അത്മായ സംഘടനകളുടെ സഹകരണത്തോടെ ‘റൊസാരിയോ ഡെ സാന്‍ ജോസ്’ എന്ന സംഘടനയാണ് ലൂര്‍ദ്ദ് മാതാവിന്റെ ബസിലിക്കക്ക് മുന്നില്‍ നടന്ന മെന്‍സ് റോസറി സംഘടിപ്പിച്ചത്. കൊളംബിയക്ക് പുറമേ, വേറേയും നിരവധി രാജ്യങ്ങളില്‍ അന്നേ ദിവസം മെന്‍സ് റോസറി സംഘടിപ്പിച്ചിരുന്നു. 2018-ല്‍ പോളണ്ടില്‍ ആരംഭിച്ച മെന്‍സ് റോസറി ആദ്യം അയര്‍ലന്‍ഡിലേക്കും പിന്നീട് ലോകത്തെ വിവിധ രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ ഇഷ്ടം തന്നെയായ മാതാവിന്റെ അഭീഷ്ടം നിറവേറ്റുകയാണ് മെന്‍സ് റോസറിയുടെ പ്രധാന ലക്ഷ്യമെന്നു മെന്‍സ് റോസറിക്ക് തുടക്കം കുറിച്ചവരുടെ വെബ്സൈറ്റില്‍ പറയുന്നു. ഈ ഭൂമിയില്‍ നമുക്കായി നല്കപ്പെട്ടിരിക്കുന്നവരുടെ നിത്യജീവനെ സംരക്ഷിക്കുക എന്നതാണ് ദൈവീക പദ്ധതിയില്‍ പുരുഷന്‍മാര്‍ക്കുള്ള പങ്കെന്നും സൈറ്റില്‍ വിവരിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-13-07:23:22.jpg
Keywords: ജപമാല
Content: 19834
Category: 10
Sub Category:
Heading: തോക്കുകളല്ല, പ്രാര്‍ത്ഥന മാത്രമാണ് പ്രശ്നങ്ങളുടെ പരിഹാരം: നിലവിലെ സാഹചര്യവും അനുഭവവും പങ്കുവെച്ച് ബുര്‍ക്കിന ഫാസോയിലെ വൈദികന്‍
Content: ഔഗാഡൗഗു: തോക്കുകള്‍ക്കല്ല മറിച്ച് പ്രാര്‍ത്ഥനയ്ക്കും ദൈവവിശ്വാസത്തിനും മാത്രമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയേ രക്ഷിക്കുവാന്‍ കഴിവുള്ളതെന്ന് മധ്യ-കിഴക്കന്‍ ബുര്‍ക്കിനാ ഫാസോയിലെ കത്തോലിക്ക വൈദികനായ ഫാ. ഹോണോറെ ക്യൂഡ്രാവോഗോ. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ന്റെ ജര്‍മ്മനിയിലെ അന്താരാഷ്‌ട്ര ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനത്തിനിടയില്‍ ബുര്‍ക്കിനാ ഫാസോയിലെ സ്ഥിതിഗതികളെ കുറിച്ച് വിവരിക്കുകയായിരുന്നു ടെങ്കോഡോഗോ രൂപതാ വൈദികനായ ഫാ. ഹോണോറെ. 2018-ല്‍ രാജ്യത്തെ മുഴുവന്‍ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചതിനാല്‍ 2019-ല്‍ ആക്രമണങ്ങള്‍ ഉണ്ടായില്ലെന്ന വസ്തുത ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് രാജ്യത്ത് യാതൊരു സുരക്ഷയുമില്ലെന്ന് പറഞ്ഞ ഫാ. ഹോണോറെ, തീവ്രവാദി ആക്രമണങ്ങളുടെ അവസാനത്തെ ഇര തങ്ങളാവുമോ എന്ന ഭീതിയിലാണ് ആളുകള്‍ ഓരോദിവസവും ഉണരുന്നത്. 2015-ലെ ആദ്യ തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തെ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണെന്നും ടെങ്കോഡോഗോയിലെ സെമിനാരിയുടെ റെക്ടര്‍ കൂടിയായ ഫാ. ഹോണോറെ പറഞ്ഞു. ഔദ്യോഗികമായി പറഞ്ഞാല്‍ രാജ്യത്തിന്റെ 40% പ്രദേശങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല. ബാക്കിയുള്ള 60% മേഖലയിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണവും തീവ്രവാദികളുടെ കൈകളിലാണ്. അഴിമതിയും, തീവ്രവാദവും അവസാനിപ്പിക്കുമെന്ന്‍ ഉറപ്പുനല്‍കിക്കൊണ്ട് ലെഫ്റ്റനന്റ് കേണല്‍ ഡാമിബാ അധികാരത്തില്‍ വന്നിട്ടും കാര്യങ്ങളില്‍ യാതൊരു മാറ്റവുമില്ലെന്ന് മാത്രമല്ല, സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഫാ. ക്യൂഡ്രാവോഗോ പറയുന്നു. തീവ്രവാദത്തിനെതിരെ പോരാടുമെന്ന വെല്ലുവിളിയുമായി ലെഫ്റ്റനന്റ് കേണല്‍ ഡാമിബാ തീവ്രവാദികളെ പ്രകോപിപ്പിക്കുന്നതിനാല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കവര്‍ച്ചയാണോ, ജിഹാദാണോ തീവ്രവാദികളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് പറയുവാന്‍ ബുദ്ധിമുട്ടുണ്ട്. ആക്രമണങ്ങളില്‍ ഇസ്ലാമിക വര്‍ഗ്ഗീയതയുടെ അംശങ്ങള്‍ കാണുവാന്‍ കഴിയുന്നെണ്ടെന്നു ആക്രമണത്തിനിരയായവര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ ജനങ്ങളെ ശരിയത്ത് നിയമം അനുസരിക്കുവാനും, പുരുഷന്‍മാരെ നീളമുള്ള വസ്ത്രം ധരിക്കുവാന്‍ നിര്‍ബന്ധിക്കുകയും, താടി വടിക്കുന്നതില്‍ നിന്നും വിലക്കുകയും, സ്ത്രീകളെ തട്ടമിടുവാനും, കുട്ടികളെ മദ്രസ്സകളില്‍ പോകുവാനും നിര്‍ബന്ധിക്കുന്നതിന് പുറമേ, പാശ്ചാത്യ വിദ്യാഭ്യാസവും, ക്രിസ്ത്യന്‍ പള്ളികളിലെ മണികള്‍ മുഴക്കുന്നതും നിരോധിച്ചിരിക്കുകയാണെന്നും ഫാ. ക്യൂഡ്രാവോഗോ വെളിപ്പെടുത്തി. തീവ്രവാദത്തിന്റെ ഫലമായി രാജ്യത്ത് പട്ടിണി വര്‍ദ്ധിച്ചിരിക്കുകയാണ്. 60% ജനങ്ങള്‍ക്കും തൊഴിലില്ലാത്തതിനാല്‍ 100 യൂറോ വാഗ്ദാനം ചെയ്‌താല്‍ ആരെ കൊല്ലുവാനും ആളുകള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ ഭീഷണി മൂലം ചില ഇടവകകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിയതായും, വൈദികരും മതബോധകരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഫാ. ക്യൂഡ്രാവോഗോ പറയുന്നു. ബുര്‍ക്കിനാ ഫാസോക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2022-10-13-07:43:44.jpg
Keywords: ബുര്‍ക്കിന
Content: 19835
Category: 13
Sub Category:
Heading: അരുണാചല്‍ പ്രദേശിലെ ഒല്ലോ ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ആദ്യമായി തിരുപ്പട്ട സ്വീകരണം
Content: ലാസു: വടക്ക്-കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ മിയാവോ രൂപത പരിധിയിലെ ഒല്ലോ ഗോത്രത്തില്‍ നിന്നുള്ള പ്രഥമ തിരുപ്പട്ട സ്വീകരണം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഒല്ലോ ഗോത്രത്തില്‍പ്പെട്ട വിന്‍സെന്റ് റാങ്ങ്വാങ്ങ് എന്ന ഡീക്കന്‍ നീണ്ട പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷം മലയാളിയും മിയാവോ രൂപതാധ്യക്ഷനുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചത്. മിയാവോ രൂപതാ സഹായ മെത്രാന്‍ ഡെന്നിസിന് പുറമേ, വൈദികരും, സന്യാസിനികളും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അടക്കം വലിയൊരു ജനസമൂഹം തിരുപ്പട്ട സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു. ഒല്ലോ ഗോത്രത്തിനും, വിശ്വാസി സമൂഹത്തിലെ എല്ലാവര്‍ക്കും ഇതൊരു അഭിമാന നിമിഷമാണെന്നും ഫാ. വിന്‍സെന്റ് ഇപ്പോള്‍ ഒല്ലോ സമൂഹത്തിന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവനും അവകാശപ്പെട്ടതുമാണെന്നും ബിഷപ്പ് പള്ളിപ്പറമ്പില്‍ പറഞ്ഞു. അരുണാചല്‍ പ്രദേശ് കത്തോലിക്കാ അസോസിയേഷന്‍ പ്രസിഡന്റ് ടോ ടെബിന്‍, അരുണാചല്‍ പ്രദേശ് ക്രിസ്ത്യന്‍ ഫോറത്തിന്റെ പുതിയ പ്രസിഡന്റായ ടാര്‍ മിരി സ്റ്റീഫന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഹൈദരാബാദിലെ അലിയാബാദ് ആസ്ഥാനമായുള്ള മിഷ്ണറീസ് ഓഫ് കംപാഷന്‍ (എംഒസി) സമൂഹാംഗമാണ് നവ വൈദികന്‍. സിന്നു ഗ്രാമത്തിലെ ഖോപോക്ക്-പോജെന്‍ റാങ്ങ്വാങ്ങ് ദമ്പതികളുടെ മൂന്ന്‍ മക്കളില്‍ മൂത്ത വ്യക്തിയാണ് ഫാ. വിന്‍സെന്റ്. തിരാപ് ജില്ലാ ആസ്ഥാനമായ ഖോണ്‍സായിലെ സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 2011-ലാണ് സെമിനാരിയില്‍ ചേരുന്നത്. ആന്ധ്രാപ്രദേശിലെ എല്ലൂരുവിലുള്ള ഹോളി സ്പിരിറ്റ്‌ മേജര്‍ സെമിനാരിയിലാണ് ദൈവശാസ്ത്രവും, തത്വശാസ്ത്രവും പഠിച്ചത്. നിരവധി പ്രാദേശിക നേതാക്കള്‍ ഫാ. വിന്‍സെന്റിനെ അഭിനന്ദിച്ചു. ഒരു സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്നും ഒല്ലോ ഗോത്രവര്‍ഗ്ഗക്കാരനെന്ന നിലയില്‍ അതിയായ സന്തോഷമുണ്ടെന്നും വര്‍ഷങ്ങള്‍ നീണ്ട വിശ്വാസത്തിന്റെ ആദ്യം ഫലം പുറത്തുവന്നത് പോലെയാണിതെന്നും തിരാപ് ജില്ലയിലെ മുതിര്‍ന്ന നേതാവായ അസെറ്റ് യാങ്ങ്ലി ഹുംടോക് പറഞ്ഞു. തിരുപ്പട്ട സ്വീകരണം തീര്‍ച്ചയായും ഒല്ലോ ഗോത്രത്തെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷകരമായ നിമിഷം തന്നെയാണെന്നാണ് ലാസുവില്‍ നിന്നുള്ള ബിരുദാനന്തരബിരുദധാരിയും യുവജന നേതാവുമായ സെതോക് തിന്യന്‍ പറഞ്ഞത്. അരുണാചല്‍ പ്രദേശില്‍ നിന്നും തിരുപ്പട്ട സ്വീകരണം നടത്തുന്ന മൂന്നാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. വിന്‍സെന്റ്. 2008-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ ഫാ. ഫ്രാന്‍സിസ് ബെലോ, ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തിരുപ്പട്ടം സ്വീകരിച്ച ഫാ. റോഷന്‍ ബാമിന്‍ പീറ്റര്‍, എന്നിവരാണ് മറ്റ് രണ്ടുപേര്‍. മ്യാന്മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ലാസു ജില്ലയിലെ 12 ഗ്രാമങ്ങളിലായി വിന്യസിച്ച് കിടക്കുന്ന ഒല്ലോ ഗോത്രത്തില്‍ 2022-ലെ സര്‍വ്വേ അനുസരിച്ച് 11,665 അംഗങ്ങളാണുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-13-08:02:38.jpg
Keywords: ഗോത്ര
Content: 19836
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഭ്രൂണഹത്യ അനുകൂലികള്‍ കത്തോലിക്ക ദേവാലയം അസഭ്യ ചുവരെഴുത്തുകളാല്‍ വികൃതമാക്കി
Content: മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയം ഭ്രൂണഹത്യ അനുകൂലികള്‍ അസഭ്യ ചുവരെഴുത്തുകളാല്‍ വികൃതമാക്കി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 8ന് ഈസ്റ്റ് മിഷിഗന്‍ അവെന്യൂവിലെ ചര്‍ച്ച് ഓഫ് റിസറക്ഷന്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ മൂന്ന്‍ പേരാണ് ദേവാലയത്തിന്റെ നടപ്പാതയിലും, വാതിലിലും, സൈന്‍ബോര്‍ഡിലും ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങളും, കത്തോലിക്ക വിരുദ്ധ മുദ്രാവാക്യങ്ങളും പെയിന്റ് ചെയ്ത് വികൃതമാക്കിയത്. ആക്രമണത്തിന്റെ വീഡിയോ ദേവാലയ നേതൃത്വം പുറത്തുവിട്ടിരിന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ലാന്‍സിങ്ങ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അമേരിക്കയില്‍ ദേശവ്യാപകമായി ഭ്രൂണഹത്യ നിയമപരമാക്കിയ റോ വി. വേഡ് വിധിയെ അട്ടിമറിച്ചതുമായി ബന്ധപ്പെട്ടതും ക്രിസ്തീയ വിശ്വാസത്തെ അപലപിക്കുന്നതുമായ മുദ്രാവാക്യങ്ങളാണ് എഴുതിയിരിക്കുന്നത്. കോടതിയെ അബോര്‍ട്ട് ചെയ്യുക, ക്രിസ്ത്യന്‍ ദേശീയതയുടെ അന്ത്യം എന്നീ മുദ്രാവാക്യങ്ങളാണ് നടപ്പാതയിലെ പടികള്‍ക്ക് മുന്‍പിലായി എഴുതിയിരിക്കുന്നത്. ഇതിനിടയിലായി തലകീഴായ കുരിശും വരച്ച് ചേര്‍ത്തിട്ടുണ്ട്. ദേവാലയത്തിന്റെ വാതിലുകളിലും തലകീഴായ കുരിശുകള്‍ പെയിന്റ് ചെയ്തിട്ടുണ്ട്. ഫെമിനിസം ഫാസിസമല്ല, പുരുഷാധിപത്യം തകരട്ടെ, വിധി പുനസ്ഥാപിക്കുക, തുടങ്ങിയ വിവിധങ്ങളായ മുദ്രാവാക്യങ്ങളും നടപ്പാതയില്‍ എഴുതിയിട്ടുണ്ട്. ദേവാലയത്തിന്റെ എല്‍.ഇ.ഡി സൈന്‍ബോര്‍ഡും മുദ്രാവാക്യങ്ങള്‍ കൊണ്ട് വികൃതമാക്കിയിട്ടുണ്ട്. “എല്ലാ ക്രിസ്ത്യന്‍ ദേശീയവാദികളേയും കൊല്ലുക” എന്നാണ് സൈന്‍ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഏതാണ്ട് 15,0000-ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നു ദേവാലയ വികാരിയായ ഫാ. സ്റ്റീവ് മാറ്റ്സണ്‍ വെളിപ്പെടുത്തി.

Three hooded individuals caught on camera vandalizing a Catholic church in Lansing, Michigan, Oct. 8 with pro-abortion and anti-Catholic graffiti.
: Church of the Resurrection. pic.twitter.com/igJrJNDyDZ
— Joe Bukuras (@JoeBukuras) October 12, 2022

വൃത്തികേടാക്കിയവരോട് തങ്ങള്‍ ക്ഷമിക്കുകയാണെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫാ. മാറ്റ്സണ്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭ്രൂണഹത്യയ്ക്കു വിധേയയായ ഒരു ഇടവകാംഗം അതിനു ശേഷം തനിക്കുണ്ടായ മാനസാന്തരത്തെ കുറിച്ചുള്ള സാക്ഷ്യം ആക്രമണം നടന്നതിന്റെ തലേദിവസം നല്‍കിയിരുന്നു. ഇതായിരിക്കാം അക്രമികളെ ചൊടിപ്പിച്ചതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കെതിരെയുള്ള ഭ്രൂണഹത്യ അനുകൂലികളുടെ ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്. കത്തോലിക്ക സഭ ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടാണ് ഇവരെ ചൊടിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-13-20:38:38.jpg
Keywords: അമേരിക്ക, ഭ്രൂണഹത്യ
Content: 19837
Category: 18
Sub Category:
Heading: ജീവജാലങ്ങളുടെയും നിലനിൽപിനു കൂടി വേണ്ടിയാണ് വിഴിഞ്ഞം സമരം: മോൺ. ടി. നിക്കോളാസ്
Content: വിഴിഞ്ഞം: പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും നിലനിൽപിനു കൂടി വേണ്ടിയാണ് വിഴിഞ്ഞം സമരമെന്ന് മോൺ. ടി. നിക്കോളാസ്. അന്താരാഷ്ട്ര തുറമുഖ നിർമ്മാണം സ്തംഭിപ്പിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന 59-ാം ദിവസത്തെ അതിജീവന സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വിമോചന സമരം സമൂഹത്തിന് പുത്തൻ ദിശാബോധം നൽകുമെന്നും കാടമായ അഴിമതികളെ സമുഹത്തിന് മുന്നിൽ തുറന്ന് കാട്ടാൻ സാധിക്കുമെന്നതും യഥാർഥ വസ്തുതകളാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് വനിത കൾ ഇന്നലെ സമരത്തിന് പിന്തുണയുമായി പന്തലിൽ എത്തി. ഫാ. ജെനിസ്റ്റൺ, ഫാ. ഫ്രഡി സോളമൻ, സിസ്റ്റർ മേരി മാടമ്പള്ളി, ജോസഫ് ജോൺ സൺ, ജോയ് ജെറാൾഡ്, ജോയി വിൻസന്റ്, ജോൺ കുലാസ് എന്നിവർ നിരാഹാര സ മരം നടത്തി. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം യൂണിറ്റ് ഐക്യദാർഢ്യവുമായി എത്തി. സുശീല പുതിയതുറ, എൽസി ഗോമസ് പൂവാർ, തങ്കം വിഴിഞ്ഞം, ലീജ തുമ്പ, ഫാ. ഹൈസിന്ത് നായകം എന്നിവർ പ്രസംഗിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു സമരം പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകുമെന്ന് സമരസമിതി നേ താക്കൾ അറിയിച്ചു.
Image: /content_image/India/India-2022-10-14-09:35:31.jpg
Keywords: സമര
Content: 19838
Category: 14
Sub Category:
Heading: ജനഹൃദയങ്ങള്‍ കീഴടക്കിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പര 'ചോസണ്‍' സീസണ്‍ 3 നവംബറില്‍ തീയേറ്ററുകളിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി‌സി: ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കി അമേരിക്കന്‍ സംവിധായകന്‍ ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘ദി ചോസണ്‍’ എന്ന ബൈബിള്‍ ടെലിവിഷന്‍ പരമ്പരയുടെ സീസണ്‍ 3 തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ലോകമെമ്പാടമായി കോടിക്കണക്കിന് പ്രേക്ഷകരുള്ള ഈ പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ ഈ വരുന്ന നവംബര്‍ 18-ന് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. പരമ്പരയുടെ സഹനിര്‍മ്മാതാവ് കൂടിയായ ഡാളസ് ജെങ്കിന്‍സ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സീസണ്‍ 3 സംപ്രേഷണം ചെയ്ത് തുടങ്ങുകയെന്നാണെന്ന് സാധാരണയായി കേള്‍ക്കുന്ന ചോദ്യമാണെന്നും, നവംബര്‍ 18ന് 1, 2 എപ്പിസോഡുകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്നും ജെങ്കിന്‍സിന്റെ പോസ്റ്റില്‍ പറയുന്നു. പരമ്പരയുടെ സൗജന്യ പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ചെയ്യുന്നതിന് മുന്‍പായി കുറച്ചു ദിവസത്തേക്ക് മാത്രമായിരിക്കും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ബാക്കി ആറു എപ്പിസോഡുകളും ഡിസംബര്‍ മുതല്‍ ആഴ്ചതോറും പരമ്പരയുടെ ആപ്പില്‍ സ്ട്രീമിംഗ് ചെയ്യുന്നതായിരിക്കുമെന്നും ജെങ്കിന്‍സ് വ്യക്തമാക്കി. ക്രൌഡ് ഫണ്ടിംഗ് വഴി ഒരു കോടി ഡോളര്‍ സമാഹരിച്ച് നിര്‍മ്മിച്ചിരിക്കുന്ന പരമ്പര 2017-മുതലാണ്‌ സംപ്രേഷണം തുടങ്ങിയത്. പരമ്പരയുടെ ആദ്യ രണ്ടു സീസണുകള്‍ക്കും 40 കോടിയിലധികം പ്രേക്ഷകര്‍ ഉണ്ടായിരുന്നെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ്സിനോടു അനുബന്ധിച്ച് 'ദി ചോസണ്‍' ടീം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച “ക്രിസ്മസ് വിത്ത് ചോസണ്‍ : ദി മെസഞ്ചേഴ്സ്” എന്ന സ്പെഷ്യല്‍ ദൃശ്യാവിഷ്ക്കാരവും ബോക്സോഫീസില്‍ വന്‍വിജയമായിരുന്നു. ഏതാണ്ട് 80 ലക്ഷം ഡോളറാണ് റിലീസ് ചെയ്ത അന്നു തന്നെ സ്വന്തമാക്കിയത്. “ദൈവത്തിന് എന്തോ പറയുവാനുണ്ട്, ഞാന്‍ അതിന്റെ ഭാഗം മാത്രം” എന്നാണ് ജെങ്കിന്‍സ് ഇതുമായി ബന്ധപ്പെട്ട് സി.ബി.എന്‍ ന്യൂസിനോട് പറഞ്ഞത്. യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയിടത്താണ് രണ്ടാം സീസണ്‍ അവസാനിച്ചതെന്നും, അവിടെ നിന്നുതന്നെയാണ് മൂന്നാം സീസണ്‍ തുടങ്ങുന്നതെന്നും, ഈ സംഭവം വലിയ സ്ക്രീനില്‍ തന്നെ കാണണമെന്നും, സീസണില്‍ പുതിയ കഥാപാത്രങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 25-ന് സീസണ്‍ 3 ന്റെ ട്രെയിലര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ആദ്യ രണ്ട് എപ്പിസോഡുകളുടെ ടിക്കറ്റ് വില്‍പ്പനയും അന്ന് ആരംഭിക്കും. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28) എന്ന ബൈബിള്‍ വാക്യമാണ് സീസണ്‍ 3-യുടെ മുഖ്യ പ്രമേയം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-14-10:02:52.jpg
Keywords: ചോസണ്‍
Content: 19839
Category: 10
Sub Category:
Heading: ഫാത്തിമായില്‍ നടന്ന മെഴുകുതിരി പ്രദിക്ഷിണത്തില്‍ പങ്കുചേര്‍ന്നത് ലോകമെമ്പാടും നിന്നുമെത്തിയ പതിനായിരങ്ങള്‍
Content: ഫാത്തിമ: ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ഫാത്തിമായില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയം സമര്‍പ്പിച്ചതിന്റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഒക്ടോബര്‍ 12-ന് രാത്രിയില്‍ ദൈവമാതാവിന്റെ ബസിലിക്കയിലേക്ക് നടത്തിയ പ്രദിക്ഷിണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ കത്തിച്ച മെഴുകുതിരികളുമായി അണിചേര്‍ന്നു. ലെയിരിയായുടെയും ഫാത്തിമായുടെയും മെത്രാനായ മോണ്‍. ജോസ് ഓര്‍ണേലാസ് മനോഹരമായ പ്രദിക്ഷിണത്തിന് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വ്യാഴാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയിലും നിരവധി തീര്‍ത്ഥാടകര്‍ പങ്കെടുത്തു. ദൈവമാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് ദേവാലയം തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്നത്. കൈകള്‍ വിരിച്ചു നില്‍ക്കുന്ന ഈ ബസിലിക്ക, ആട്ടിടയര്‍ക്ക് മാതാവ് വെളിപാടുകള്‍ നല്‍കിയ ദൈവത്തിന്റെ അള്‍ത്താരയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയാണെന്ന്‍ മെത്രാന്‍ പറഞ്ഞു. ഫാത്തിമയിലെ ഈ ദേവാലയം ഇവിടെ വരുന്ന ആയിരകണക്കിന് തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ക്രിസ്തീയ വിശ്വാസവും, വ്യക്തിത്വവും ഊട്ടി ഉറപ്പിക്കുന്നതിനുമുള്ള സ്ഥലം കൂടിയാണെന്ന്‍ പറഞ്ഞ മെത്രാന്‍, സഹോദരരായ എല്ലാവരുടേയും സഹകരണത്തോടെ ഇപ്രകാരമാണ് ദൈവത്തിന്റെ ആലയം പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇവിടം സന്ദര്‍ശിക്കുന്നവര്‍ വന്നതുപോലെയല്ല തിരിച്ചു പോവുന്നത്. അതൊരു സാധാരണ മടക്കമല്ലെന്നും മെത്രാന്‍ സൂചിപ്പിച്ചു. നിത്യ ജീവിതത്തിന്റെ യഥാര്‍ത്ഥ ദേവാലയം കണ്ടെത്തുന്നത് വരെ ജീവിതത്തിന്റെ പാതയില്‍ മുന്നേറുവാന്‍ ഈ കൂടിചേരല്‍ സഹായിക്കുമെന്നും, സഭ എന്ന നിലയില്‍ വിശ്വാസത്തില്‍ ഒരുമിക്കുവാനും, ക്രിസ്തുവിനെ ലോകത്ത് കൊണ്ടുവരുവാനും നമ്മെ പഠിപ്പിക്കുമെന്നും മെത്രാന്‍ പറഞ്ഞു. സമ്പത്തോ, വിദ്യാഭ്യാസമോ ഇല്ലെങ്കിലും വലിയ ഹൃദയങ്ങളുടെ ഉടമകളായ 3 കുട്ടികള്‍ക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം സ്മരിച്ചു. മാതാവിന്റെ മുഖത്തിന്റെ വെളിച്ചം അന്വേഷിച്ചാണ് ഈ തീര്‍ത്ഥാടനം നടത്തുന്നതെന്ന് പറഞ്ഞ മെത്രാന്‍, ഈ ആഘോഷം കഴിഞ്ഞ കാലത്തിന്റേയോ, ചെറു ആട്ടിടയരുടെ ചരിത്രത്തിന്റേയോ ഓര്‍മ്മപുതുക്കല്‍ അല്ലെന്നും നമുക്ക് ഓരോരുത്തര്‍ക്കും, ഓരോ തീര്‍ത്ഥാടകര്‍ക്കും ഒരുമിച്ച് ചേരുവാനുള്ള അവസരമാണെന്നും പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വിശുദ്ധ കുര്‍ബാനക്ക് ശേഷം രോഗികളെ ആശീര്‍വദിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. തിരുസഭ അംഗീകരിച്ചിട്ടുള്ള മാതാവിന്റെ പ്രത്യക്ഷീകരണങ്ങളില്‍ ഫാത്തിമായിലെ പ്രത്യക്ഷീകരണങ്ങളും ഉള്‍പ്പെടുന്നു. 1917 ഒക്ടോബര്‍ 13-നാണ് ഫാത്തിമാ മാതാവ് അവസാനമായി കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിയത്. അന്ന് സൂര്യന്‍ അഗ്നിവൃത്തം കണക്കെ നൃത്തം ചെയ്തുവെന്നാണ് ചരിത്രപരമായി രേഖപ്പെടുത്തിയിട്ടുള്ളത്.
Image: /content_image/News/News-2022-10-14-11:37:00.jpg
Keywords: ഫാത്തിമ
Content: 19840
Category: 1
Sub Category:
Heading: ഇറാനിലെ ക്രൈസ്തവർ കടുത്ത ഞെരുക്കത്തിൽ: ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്
Content: ടെഹ്റാന്‍: ഇറാനിലെ ക്രൈസ്തവർ കടുത്ത ഞെരുക്കത്തിലെന്ന് വെളിപ്പെടുത്തുന്ന കൺട്രി ഓഫ് ഒർജിൻ റിപ്പോർട്ട് പുറത്തുവന്നു. ക്രൈസ്തവ വിശ്വാസിയായി ജീവിച്ചാൽ അത് അറസ്റ്റ് വാറണ്ട് നൽകുന്നതിലേക്ക് പോലും നയിക്കാൻ സാധ്യതയുണ്ടെന്നാണ് ക്രൈസ്തവ വിശ്വാസികളെ പറ്റിയും, ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവരെ പറ്റിയുമുള്ള റിപ്പോർട്ടിൽ പറയുന്നത്. ഹിജാബ് ശരിയായ വിധം ധരിച്ചില്ല എന്ന ആരോപണമുന്നയിച്ച് പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ മഹ്സ അമിനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഇതിനിടയിലാണ് ക്രൈസ്തവരുടെ ഇടയിലും ആശങ്ക ഉയർത്തുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഓപ്പൺ ഡോർസ്, മിഡിൽ ഈസ്റ്റ് കൺസേൺ, ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം നിരവധി പേരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ രാജ്യത്തുടനീളം അറസ്റ്റ് ചെയ്യപ്പെടുന്നതെന്ന്‍ കൺട്രി ഓഫ് ഒർജിനില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യത്തെ നിയമം അനുസരിച്ച് അധികൃതരുടെ പക്കൽ രജിസ്റ്റർ ചെയ്ത ആരാധനാലയങ്ങൾക്ക് മാത്രമേ പ്രവർത്തന അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ ക്രൈസ്തവർ സുവിശേഷവത്കരണം നടത്തരുതെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുസ്ലിം പശ്ചാത്തലത്തിൽ നിന്നുള്ള ആളുകൾ ക്രൈസ്തവ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തുന്നുണ്ടോയെന്ന് നോക്കാൻ പ്രത്യേക നിരീക്ഷകരെയും സർക്കാർ നിയമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശ്വസനീയമായ അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കുന്ന കൺട്രി ഓഫ് ഒർജിൻ റിപ്പോർട്ട്, ആളുകൾക്ക് അഭയം നൽകുന്നതിൽ തീരുമാനമെടുക്കാൻ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം ഉപയോഗിക്കാറുണ്ട്. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ഇസ്ലാം മതത്തിലേക്ക് ആളുകൾക്ക് പരിവർത്തനം ചെയ്യാമെങ്കിലും ഇസ്ലാം മതസ്ഥർക്ക് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ അനുമതിയില്ല. ഇങ്ങനെ ചെയ്താൽ ഇത് ശരിയത്ത് നിയമപ്രകാരം വധശിക്ഷ പോലും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. 1976ലാണ് ഇറാൻ ഔദ്യോഗികമായി ഷിയ മുസ്ലിം രാജ്യമായി മാറുന്നത്. സർക്കാർ കണക്കനുസരിച്ച് 99.6 ശതമാനം പൗരന്മാരും ഇസ്ലാം മത വിശ്വാസികളാണ്. 0.3 ശതമാനം പൗരന്മാർ ക്രൈസ്തവ വിശ്വാസം ഉൾപ്പെടെയുള്ള മറ്റു മതങ്ങളുടെ ഭാഗമാണ്. അർമേനിയൻ വംശജരാണ് ക്രൈസ്തവ വിശ്വാസികളിലെ ഏറ്റവും വലിയ വിഭാഗം. രാജ്യത്ത് 5 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിൽ ക്രൈസ്തവ വിശ്വാസികളുണ്ടെന്നാണ് കണക്ക്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-14-11:39:55.jpg
Keywords: ഇറാനി
Content: 19841
Category: 1
Sub Category:
Heading: തിരുപ്പട്ടവും വിവാഹവും കൂദാശകളുടെ ഗണത്തിൽപ്പെടുമ്പോൾ 'സന്യാസം എന്തുക്കൊണ്ട് കൂദാശയല്ല'?; രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 38ാമത്തെ ക്ലാസ് ഇന്ന് ZOOM-ല്‍
Content: ഓരോ കത്തോലിക്ക വിശ്വാസിയും ആത്മീയ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട വിശ്വാസ രഹസ്യങ്ങളുടെ പിന്നിലെ അര്‍ത്ഥവും പ്രബോധനങ്ങളും വളരെ ആഴത്തിലും ലളിതമായും പങ്കുവെയ്ക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 38ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് ശനിയാഴ്ച (ഒക്ടോബര്‍ 15, 2022) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ഇന്ന് ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക. "കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന ദമ്പതികളും അവരുടെ വിശുദ്ധീകരണ സാധ്യതകളും" എന്ന വിഷയത്തെ കുറിച്ചും കത്തോലിക്ക സന്യാസത്തെയും കുറിച്ച് ക്ലാസില്‍ തിരുസഭ പ്രബോധനങ്ങള്‍ പങ്കുവെയ്ക്കപ്പെടും. തിരുസഭയിൽ സന്യാസിനികൾ ആരാണ്? അവരുടെ ദൗത്യമെന്താണ്? അവരുടെ സന്യാസ ജീവിതാന്തസിന്റെ സ്വഭാവമെന്താണ്? സന്യാസത്തിന്റെ പ്രാധാന്യമെന്താണ്? പൗരോഹിത്യവും വിവാഹവും കൂദാശകളുടെ ഗണത്തിൽപ്പെടുമ്പോൾ "എന്തുക്കൊണ്ടാണ് സന്യാസം ഒരു കൂദാശയല്ലാത്തത്?" തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം അനേകം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ക്ലാസില്‍ സജീവമായി തത്സമയം പങ്കെടുക്കുന്നത്. വിശ്വാസ വിഷയങ്ങളില്‍ സംശയ നിവാരണത്തിനും ക്ലാസില്‍ പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകമായെന്ന്‍ അനേകര്‍ സാക്ഷ്യപ്പെടുത്തിയ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2022-10-14-21:12:49.jpg
Keywords: ക്ലാസ്
Content: 19842
Category: 18
Sub Category:
Heading: സിനിമകളിലൂടെ അവതരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ തടയിടാൻ സർക്കാർ തയാറാകണം: കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത
Content: കോഴിക്കോട്: മതവിശ്വാസത്തെ തെറ്റായി അവതരിപ്പിക്കുന്ന പ്രവണത മലയാള സിനിമകളിൽ ഈ അടുത്ത കാലത്തായി വളരെ കൂടുതലാണെന്നും ഇതിന് പിന്നിൽ സംഘടിത ലോബികൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത. വിശ്വാസത്തിലോ മത ആചാരത്തിലോ ഇല്ലാത്ത കാര്യങ്ങൾ മതത്തിന്റെ ഭാഗമാണ് എന്ന തരത്തിൽ അവതരിപ്പിക്കുന്നത്. പൊതു സമൂഹത്തെ വഴി തെറ്റിക്കുന്നത് കാരണമാകും. സിനിമകളിലെ ഇത്തരം തെറ്റായ പ്രവണതകളുടെ അവസാനത്തെ ഉദാഹരണമാണ് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരുടെ തിരക്കഥയിൽ സംഗീത് പി. രാജൻ സംവിധാനം നിർവഹിക്കുകയും ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുകയും ബേസിൽ ജോസഫ്, ജോണി ആന്റണി, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്ത 'പാൽതു ജാൻവർ' എന്ന സിനിമ. ഈ ചിത്രത്തിൽ ക്രൈസ്തവ പുരോഹിത വേഷം ചെയ്യുന്ന ദിലീഷ് പോത്തന്റെ കഥാപാത്രം ക്രൈസ്തവ പൗരോഹിത്യത്തെ വികലമായി അവതരിപ്പിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗം അല്ലാത്തതും അംഗീകരിക്കാത്തതുമായ ആഭിചാര ക്രിയകൾ ആണ് പ്രാർത്ഥന എന്ന രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. തളർന്ന് കിടക്കുന്ന പശുവിന്റെ ചെവിയും പിൻഭാഗവും കത്തികൊണ്ട് വരഞ്ഞ് രക്തം വരുത്തി പ്രാർത്ഥിക്കുന്ന രീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിൽ എവിടെയാണ് ഇത്തരം ദുരാചാരങ്ങൾ ഉള്ളത് എന്ന് വ്യക്തമാക്കാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ബാധ്യതയുണ്ട്. ഒരുവന്റെ വിശ്വാസത്തെയും ആചാര അനുഷ്ഠാനങ്ങളെയും വികലമായി ചിത്രീകരിക്കു ന്നത് ആരാധന സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. ഈ സിനിമയിലൂടെ അനാചാരവും അന്ധവിശ്വാസവും മത സ്പർധയും പടർത്താൻ ശ്രമിച്ചതിന് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ സർക്കാർ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-10-15-10:41:46.jpg
Keywords: കോണ്‍ഗ്രസ്