category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജീവജാലങ്ങളുടെയും നിലനിൽപിനു കൂടി വേണ്ടിയാണ് വിഴിഞ്ഞം സമരം: മോൺ. ടി. നിക്കോളാസ്
Contentവിഴിഞ്ഞം: പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും നിലനിൽപിനു കൂടി വേണ്ടിയാണ് വിഴിഞ്ഞം സമരമെന്ന് മോൺ. ടി. നിക്കോളാസ്. അന്താരാഷ്ട്ര തുറമുഖ നിർമ്മാണം സ്തംഭിപ്പിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന 59-ാം ദിവസത്തെ അതിജീവന സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വിമോചന സമരം സമൂഹത്തിന് പുത്തൻ ദിശാബോധം നൽകുമെന്നും കാടമായ അഴിമതികളെ സമുഹത്തിന് മുന്നിൽ തുറന്ന് കാട്ടാൻ സാധിക്കുമെന്നതും യഥാർഥ വസ്തുതകളാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് വനിത കൾ ഇന്നലെ സമരത്തിന് പിന്തുണയുമായി പന്തലിൽ എത്തി. ഫാ. ജെനിസ്റ്റൺ, ഫാ. ഫ്രഡി സോളമൻ, സിസ്റ്റർ മേരി മാടമ്പള്ളി, ജോസഫ് ജോൺ സൺ, ജോയ് ജെറാൾഡ്, ജോയി വിൻസന്റ്, ജോൺ കുലാസ് എന്നിവർ നിരാഹാര സ മരം നടത്തി. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം യൂണിറ്റ് ഐക്യദാർഢ്യവുമായി എത്തി. സുശീല പുതിയതുറ, എൽസി ഗോമസ് പൂവാർ, തങ്കം വിഴിഞ്ഞം, ലീജ തുമ്പ, ഫാ. ഹൈസിന്ത് നായകം എന്നിവർ പ്രസംഗിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു സമരം പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകുമെന്ന് സമരസമിതി നേ താക്കൾ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-14 09:34:00
Keywordsസമര
Created Date2022-10-14 09:35:31