Contents
Displaying 19511-19520 of 25039 results.
Content:
19903
Category: 10
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗണ്‍സില്‍ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു: ബെനഡിക്ട് പതിനാറാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രണ്ടാം വത്തിക്കാൻ കൗണ്‍സില്‍ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. ഒക്ടോബർ 20നു അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റൂബൻവില്ലിന്റെ അധ്യക്ഷൻ ഫാ. ഡേവ് പിവോങ്ഗയ്ക്ക് അയച്ച കത്തിലാണ് കൗണ്‍സില്‍ പ്രധാനപ്പെട്ട സമ്മേളനം മാത്രമായിരുന്നില്ലായെന്നും, അത് കാലഘട്ടത്തിൻറെ ആവശ്യമായിരുന്നുവെന്നും പാപ്പ പറഞ്ഞത്. സർവ്വകലാശാലയിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ദൈവശാസ്ത്രത്തെ സംബന്ധിച്ച് നടക്കുന്ന കോൺഫറൻസിനോട് അനുബന്ധിച്ചാണ് പാപ്പയുടെ കത്ത്. മൂന്നര പേജുകളുള്ള കത്തിൽ സൂനഹദോസിനെ പറ്റി വിവിധ നിരീക്ഷണങ്ങളാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന കത്തോലിക്ക ദൈവശാസ്ത്രജ്ഞരിൽ ഏറ്റവും പ്രമുഖനായ ബെനഡിക്ട് പാപ്പ നടത്തിയിരിക്കുന്നത്. 60 വർഷം മുമ്പ് നടന്ന സൂനഹദോസിൽ അദ്ദേഹവും സജീവമായി പങ്കെടുത്തിരുന്നു. 1945ൽ ദൈവശാസ്ത്രം പഠിക്കാൻ ആരംഭിച്ച സമയത്ത് ആരും ഇങ്ങനെ ഒരു എക്യുമെനിക്കൽ കൗൺസിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലായെന്ന് പാപ്പ സ്മരിച്ചു. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ ആളുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സൂനഹദോസ് നടക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അത് പ്രാധാന്യമുള്ളതാകുമോയെന്നും, സഭക്ക് ദിശ നൽകാൻ ഉതകുന്ന വിധം ചിന്തകളും, ചോദ്യങ്ങളും ക്രോഡീകരിച്ച് ഒരു രേഖയാക്കി മാറ്റാൻ സാധിക്കുമോയെന്നും സംശയമുണ്ടായിരുന്നുവെന്ന് ബെനഡിക്ട് പാപ്പ കുറിച്ചു. എന്നാൽ ഇതിനെല്ലാം വിപരീതമായി സംഭവിച്ചു. സഭയുടെ പ്രകൃതത്തെപ്പറ്റിയും, അതിന്റെ ലക്ഷ്യത്തെപ്പറ്റിയുമുള്ള ചോദ്യങ്ങൾക്ക് രണ്ടാമത് ഒന്നു കൂടി രൂപം നൽകേണ്ട ആവശ്യം സ്പഷ്ടമായി പ്രകടമാകുന്ന സാഹചര്യത്തിൽ, സൂനഹദോസിന്റെ നല്ല ഫലം ശക്തി പ്രാപിക്കുകയാണെന്ന് പാപ്പ വിശദീകരിച്ചു. സഭയെ പൂർണ്ണമായി ആത്മീയവൽക്കരിക്കുക മാത്രം ചെയ്താൽ വിശ്വാസത്തിനും, സഭയുടെ പ്രസ്ഥാനങ്ങൾക്കും തന്മയത്വം നഷ്ടപ്പെടും. എന്നാൽ വത്തിക്കാൻ സൂനഹദോസിൽ 'സഭ ലോകത്തിൽ' എന്ന വിഷയം ക്രമേണ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയമായി മാറി. ഫ്രാൻസിസ്കൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മേളനം ഈ കാലഘട്ടത്തിലെ സഭയെപ്പറ്റിയും, ലോകത്തെപ്പറ്റിയും ആഴത്തിൽ മനസ്സിലാക്കാൻ സഹായകരമാകും എന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് ബെനഡിക്ട് പാപ്പയുടെ കത്ത് അവസാനിക്കുന്നത്. 1962 ഒക്ടോബര്‍ 11-ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ കാലത്ത് ആരംഭിച്ച് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ പൂര്‍ത്തിയാക്കിയ ആഗോള കത്തോലിക്ക സഭയുടെ 21-മത് സാര്‍വ്വത്രിക സൂനഹദോസായിരിന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. തിരുസഭ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 11നു 60 വര്‍ഷം തികഞ്ഞിരിന്നു.
Image: /content_image/News/News-2022-10-25-20:42:55.jpg
Keywords: വത്തിക്കാൻ കൗണ്‍

19904
Category: 13
Sub Category:
Heading: സഭയിൽ എല്ലാവരും തുല്യരും ക്രിസ്തുവിന്റെ ശുശ്രൂഷകരുമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: ബാങ്കോക്ക്: നാൽപ്പതോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ചരിത്രപരമായ ദൗത്യം നിർവഹിക്കുന്നതാണെന്നും സഭയിൽ എല്ലാവരും തുല്യരും ക്രിസ്തുവിന്റെ ശുശ്രൂഷകരുമാണെന്നും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ബാങ്കോക്കിൽ കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ആഗോള നസ്രാണി പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുസ്നേഹം പൂർണമായി ഉൾക്കൊണ്ട് ഒരുമിച്ചു മുന്നേറേണ്ട കാലഘട്ടമാണിത്. അതിനു ലോകമെമ്പാടുമുള്ള സമുദായ അംഗങ്ങൾ ഒരു കുടക്കീഴിൽ അണിനിരക്കണം. ധാർഷ്ട്യവും അഹങ്കാരവുമൊക്കെ സഭയെ ശിഥിലമാക്കും. സ്നേഹം കൊണ്ടും വിട്ടുവീഴ്ചകൊണ്ടും ക്രൈസ്തവികതകൊണ്ടും നാം സഭയെയും സമുദായത്തെയും കെട്ടിപ്പടുക്കണമെന്നും കർദ്ദിനാൾ പറഞ്ഞു. സമുദായബോധവും സമുദായസ്നേഹവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതി ന് ഗ്ലോബൽ മീറ്റ് വഴിയൊരുക്കുമെന്നും, ഗ്ലോബൽ നെറ്റ്വർക്ക് വിവിധ രാജ്യങ്ങളിലെ സമുദായ അംഗങ്ങൾക്ക് വലിയ സഹായമാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. സമുദായബോധവും സമുദായസ്നേഹവും പുതുതലമുറയ്ക്ക് പകർ ന്നുനൽകുന്നതിന് ഗ്ലോബൽ മീറ്റ് വഴിയൊരുക്കുമെന്നും, ഗ്ലോബൽ നെറ്റ്വർക്ക് വിവിധ രാജ്യങ്ങളിലെ സമുദായ അംഗങ്ങൾക്ക് വലിയ സഹായമാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ആഗോള നസ്രാണീ പൊതു യോഗത്തിൽ ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ലഗെറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്ലോബൽ മീറ്റിലെ പാനൽ ചർച്ചകളിൽ ജോസ് കെ. മാണി എംപി, മോ ൻസ് ജോസഫ് എംഎൽഎ, ഡീൻ കുര്യക്കോസ് എംപി, തോമസ് ചാഴി കാടൻ എംപി, ജോർജ് കുര്യൻ, അഡ്വ. ജോജോ ജോസ്, ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. സബിൻ തൂമുള്ളിൽ, ബെന്നി മാത്യു, അഡ്വ. പി.ടി. ചാക്കോ, ജോമി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-10-26-09:30:58.jpg
Keywords: ആലഞ്ചേരി

19905
Category: 18
Sub Category:
Heading: 'കരുതൽ': പ്രണയ ലഹരി കെണികളിൽ അകപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതിയുമായി കെസിബിസി
Content: പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്റെ കെണികളിലും അകപ്പെട്ടുപോയിട്ടുള്ള യുവജനങ്ങളുടെയും, കണ്ണീര് തോരാത്ത അവരുടെ കുടുംബങ്ങളുടെയും എണ്ണം ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ക്രിയാത്മക ഇടപെടലുമായി കേരള കത്തോലിക്ക സഭ. കെസിബിസി ജാഗ്രത കമ്മീഷന്റെ മേൽനോട്ടത്തിൽ, കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിലെയും ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ, വിവിധ കെസിബിസി കമ്മീഷനുകളുടെയും സഭാസംവിധാനങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന, കേരളമൊട്ടാകെ വ്യാപ്തിയുള്ള പുനരധിവാസ പദ്ധതിയാണ് "കരുതൽ". നിയമസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് കരുതൽ സംബന്ധമായ പ്രവർത്തനങ്ങൾ നടക്കുക. പരിചയസമ്പന്നരും പ്രഗത്ഭരുമായ കൗൺസിലർമാർ, നിയമവിദഗ്ധർ, സുരക്ഷിതമായ പുനരധിവാസ, കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ടാകും. കേരളത്തിൽ ഉടനീളം നടത്തപ്പെടുന്ന ബോധവത്കരണ പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. നവംബർ മാസം മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരും. കൂടുതൽ കുടുംബങ്ങളെ ആശങ്കയിലും കണ്ണീരിലും ആഴ്ത്തിക്കൊണ്ടുള്ള ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ സഭാതനയർക്ക് സംരക്ഷണവലയം തീർക്കുവാനും, ക്രിയാത്മകമായി ഇടപെടുവാനും കേരള കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവിച്ചു. സഹായാഭ്യർത്ഥനകൾ, നിയമസഹായം തുടങ്ങിയവയ്ക്കും വിവരങ്ങൾ കൈമാറാനും കരുതലിൻ്റെ കേന്ദ്രീകൃത ഹെൽപ്പ്ലൈൻ നമ്പരായ *+91 756100 5550ലേക്ക് വിളിക്കുകയോ വാട്ട്സാപ്പ് മെസേജ് അയയ്ക്കുകയോ ചെയ്യാവുന്നതാണ്.
Image: /content_image/India/India-2022-10-26-09:40:47.jpg
Keywords: കെസിബിസി

19906
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് കലാ-സാഹിത്യ മത്സരം: മാനന്തവാടി രൂപതയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
Content: പുത്തനങ്ങാടി (മലപ്പുറം): ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടത്തിയ കലാ-സാഹിത്യ മത്സരത്തിൽ മാനന്തവാടി രൂപതയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. 42 ഇനങ്ങളിലായി ആയിരത്തോളം മത്സരാർത്ഥികൾ പങ്കെ ടുത്ത കലോത്സവത്തിൽ പാലാ രൂപത രണ്ടാം സ്ഥാനവും താമരശേരി രൂപത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാഹിത്യ മത്സരത്തിൽ മാനന്തവാടി രൂപത ഒന്നാം സ്ഥാനവും താമരശേരി, ഇടുക്കി രൂപതകൾ രണ്ടാം സ്ഥാനവും പാലാ രൂപത മൂന്നാം സ്ഥാനവും നേടി. കലാമത്സരത്തിൽ കോതമംഗലം രൂപത ഒന്നാം സ്ഥാനവും പാലാ രൂപത രണ്ടാം സ്ഥാനവും തലശേരി അതിരൂപത മൂന്നാം സ്ഥാനവും നേടി. സമാപനസമ്മേളനം താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡ യറക്ടർ ഫാ. ഷിജു ഐക്കരകാനായിൽ ആമുഖപ്രഭാഷണം നടത്തി.
Image: /content_image/India/India-2022-10-26-10:12:07.jpg
Keywords: മിഷന്‍ ലീഗ

19907
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളന വേദിക്ക് സമീപം സുവിശേഷം പങ്കുവെച്ച യുവാവിനെ ചൈനീസ് പോലീസ് തടവിലാക്കി
Content: ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസ് നടന്ന വേദിക്ക് സമീപം സുവിശേഷം പങ്കുവെച്ചിരുന്ന ആളെ പോലീസ് 15 ദിവസത്തോളം തടങ്കലിൽ അർപ്പിച്ചുവെന്ന് ആരോപണം. ചെൻ വിൻഷങ് എന്ന ആളെയാണ്, സമ്മേളന വേദിക്ക് സമീപം തടങ്കലിൽ പാർപ്പിച്ചതെന്നു ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ചൈന എയിഡ് റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദേശീയ സമ്മേളനത്തിന് സമാപനമായത്. ഹെങ്യാങിലെ സിയാകുൻ അംഗമായ ചെൻ വിൻഷങ് സാധാരണയായി "നമ്മുടെ രക്ഷകന് മഹത്വം", "മാനസാന്തരപ്പെടുക, വിശ്വാസം വഴി രക്ഷ നേടുക" എന്നിങ്ങനെ എഴുതിയിരിക്കുന്ന തടികൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കുരിശുമായി നടന്നാണ് വഴിപോക്കരോട് സുവിശേഷം പങ്കുവെയ്ക്കാറുണ്ടായിരിന്നത്. സുവിശേഷം പങ്കുവെക്കാൻ നടത്തുന്ന ശ്രമങ്ങൾ മൂലം നിരന്തരമായി അദ്ദേഹം വേട്ടയാടപ്പെട്ടിരിന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്ന് പോലീസുകാരോട് പോലും പറയുന്ന രീതിയാണ് ചെൻ വിൻഷങിനുളളത്. ഇത്തവണ തടവിലാക്കുന്നതിന് മുമ്പ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ത്രീ സെൽഫ് സമൂഹത്തില്‍ അംഗമായി, ഹുനാൻ പ്രവിശ്യയുടെ ഭാഗങ്ങളിൽ, രണ്ട് പാസ്റ്റർമാരെ മാറ്റി, പകരം ചെനിനെ നിയമിക്കാം എന്ന് പറഞ്ഞിട്ട് പോലും അവരുടെ വാഗ്ദാനം അദ്ദേഹം സ്വീകരിച്ചില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിക്കുന്ന സമൂഹത്തിലെ അംഗമാകാൻ ചെൻ വിൻഷങ് ഒരുക്കമല്ലായിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്ന ചെൻ ഏകദേശം 10 വർഷങ്ങൾക്കു മുമ്പാണ്, കര്‍ത്താവിന്റെ ജീവനുള്ള വചനം കേട്ട് ക്രൈസ്തവിശ്വാസം സ്വീകരിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരിന്നു. അതേസമയം ചൈനയിൽ മതവിശ്വാസത്തിനു കൂച്ചുവിലങ്ങിട്ടു കൊണ്ടുള്ള ഭരണകൂടത്തിന്റെ ക്രൂരതയാണ് ചെൻ വിൻഷങ്ങിനെ തടങ്കലിലാക്കിയത് അടക്കമുള്ള സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മതങ്ങളെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2020 ജൂലൈ മാസത്തിനും 2021 ജൂൺ മാസത്തിനും മധ്യേ നൂറോളം ക്രൈസ്തവ വിരുദ്ധ സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ 10 കോടി ക്രൈസ്തവ വിശ്വാസികൾ ഉള്ള ചൈന, 2030 ആകുമ്പോഴേക്കും ലോകത്തിൽ ഏറ്റവും ക്രൈസ്തവ വിശ്വാസികൾ ഉള്ള രാജ്യമായി മാറുമെന്നാണ് ഗവേഷകർ പറയുന്നത്.
Image: /content_image/News/News-2022-10-26-11:13:28.jpg
Keywords: ചൈന

19908
Category: 14
Sub Category:
Heading: തുര്‍ക്കിയില്‍ കത്തോലിക്ക ആശ്രമം ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും തുറന്നു
Content: ഇസ്താംബൂള്‍: തെക്കന്‍ തുര്‍ക്കിയിലെ സിറിയന്‍ ക്രൈസ്തവരുടെ ഹൃദയഭൂമിയായ മാര്‍ഡിനിലെ വിശുദ്ധ എഫ്രേം ആശ്രമത്തിന്റെ വാതിലുകള്‍ ഒരു നൂറ്റാണ്ടിനു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു. തുര്‍ക്കി സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആശ്രമം വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് സിറിയന്‍ സഭാതലവന്‍ പാത്രിയാര്‍ക്കീസ് ഇഗ്നേസ് ജോസഫ് യൗനാന്‍ തൃതീയന്‍ ആശ്രമത്തിലെ ദേവാലയത്തിന്റെ അള്‍ത്താരയിലും, ഭിത്തികളിലും വാതിലുകളിലും വിശുദ്ധ തൈലം തളിച്ച് ആശീര്‍വദിക്കുകയും, ആശ്രമത്തിന്റെ പുനര്‍സമര്‍പ്പണം നടത്തുകയും ചെയ്തു. തുര്‍ക്കിയിലെയും മധ്യപൂര്‍വ്വേഷ്യയിലെയും കത്തോലിക്ക നേതാക്കള്‍, തുര്‍ക്കിയിലെ അപ്പസ്തോലിക പ്രതിനിധി എന്നിവര്‍ക്ക് പുറമേ, നിരവധി സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാന്മാരും, വൈദികരും ചടങ്ങില്‍ പങ്കെടുത്തു. സമര്‍പ്പണ കര്‍മ്മത്തിന് മുന്‍പായി തുര്‍ക്കി പാത്രിയാര്‍ക്കല്‍ വികാര്‍ മെത്രാപ്പോലീത്ത ഒര്‍ഹാന്‍ സാന്‍ലി നടത്തിയ പ്രസംഗത്തില്‍ ആശ്രമത്തിന്റെ പുനര്‍സമര്‍പ്പണം സാധ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഒരു നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് ആശ്രമത്തില്‍ ആരാധന നടക്കുന്നത്. അള്‍ത്താരക്ക് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ കുരിശില്‍ ആലേഖനം ചെയ്തിരിക്കുന്ന “അവനെ നോക്കൂ, അവനില്‍ വിശ്വസിക്കൂ” എന്ന വാക്യത്തെ കുറിച്ച് ആരാധന മധ്യേ നടത്തിയ പ്രസംഗത്തില്‍ പാത്രിയാര്‍ക്കീസ് യൗനാന്‍ വിവരിച്ചു. കുരിശില്‍ തൂങ്ങപ്പെട്ട ക്രിസ്തുവില്‍ നോട്ടമുറപ്പിക്കുവാനും, നമ്മുടെ വിശ്വാസവും പ്രതീക്ഷയും അവനില്‍ സമര്‍പ്പിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടാണ് പാത്രിയാര്‍ക്കീസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 1881-ല്‍ സ്ഥാപിതമായ ഈ ആശ്രമം ഒന്നാം ലോകമഹായുദ്ധകാലത്ത് തുര്‍ക്കി സൈന്യം പിടിച്ചെടുക്കുകയും, യുദ്ധം അവസാനിച്ച ശേഷം തിരികെ നല്‍കുകയുമായിരുന്നു. 1922-ല്‍ ഈ ആശ്രമം ഒരു സൈനീക ആശുപത്രിയായി പരിവര്‍ത്തനം ചെയ്തു. അതിനുശേഷം ജയിലായും, ഗോഡൌണായും ഈ ആശ്രമം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ക്കേ ഇന്നത്തെ തെക്കന്‍ തുര്‍ക്കിയും, മധ്യപൂര്‍വ്വേഷ്യയിലെ ചില ഭാഗങ്ങളും അസ്സീറിയക്കാര്‍ എന്നറിയപ്പെട്ടിരുന്ന ക്രിസ്ത്യാനികളുടെ കേന്ദ്രമായിരുന്നു. എന്നാല്‍ കടുത്ത മതപീഡനം കാരണം അസ്സീറിയന്‍ ക്രൈസ്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒന്നാം ലോക മഹായുദ്ധ കാലത്ത് തുര്‍ക്കി സൈന്യവും, പ്രാദേശിക സൈന്യങ്ങളും നിരവധി അസ്സീറിയന്‍ ക്രൈസ്തവ വിശ്വാസികളെ കൂട്ടക്കൊലചെയ്യുകയുണ്ടായി. ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെ വംശഹത്യയായിട്ടാണ് കണക്കാക്കുന്നത്. ഇന്ന് തുര്‍ക്കി ജനസംഖ്യയിലെ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് അസ്സീറിയന്‍ ക്രൈസ്തവര്‍. യേശു സംസാരിച്ചിരുന്ന അറമായ ഭാഷയില്‍ നിന്നും വരുന്ന നിയോ-അറമായിക്ക് ഭാഷ സംസാരിക്കുന്ന നിരവധി പേര്‍ ഇന്നും സമൂഹത്തിലുണ്ട്.
Image: /content_image/News/News-2022-10-26-13:22:33.jpg
Keywords: തുര്‍ക്കി

19909
Category: 1
Sub Category:
Heading: കൊല്ലപ്പെട്ട പാലസ്തീനി ക്രൈസ്തവ മാധ്യമപ്രവര്‍ത്തകയുടെ കുടുംബവുമായി പാപ്പ കൂടിക്കാഴ്ച നടത്തും
Content: റോം: ഇക്കഴിഞ്ഞ മെയ് 11-ന് കൊല്ലപ്പെട്ട പാലസ്തീന്‍ വംശജയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേ എന്ന മാധ്യമപ്രവർത്തകയുടെ കുടുംബവുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തും. നാളെ വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അബു അക്ലെയുടെ സ്മരണാര്‍ത്ഥം റോമിലെ കോസ്മെഡിനിലെ സെന്റ് മേരീസ് ബസലിക്കയില്‍ ഇന്നു ഒക്ടോബര്‍ 26-ന് സംഘടിപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമായിരിക്കും അബു അക്ലെയുടെ സഹോദരനും കുടുംബവും ഫ്രാന്‍സിസ് പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്നത്. അന്തിയോക്കിലെ ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യോസെഫ് അബ്സിയും, പലസ്തീനിലെ ചര്‍ച്ച് അഫയേഴ്സിലെ ഉന്നത പ്രസിഡന്‍ഷ്യല്‍ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ വിവിധ വത്തിക്കാന്‍ നയതന്ത്രജ്ഞര്‍ക്കും പ്രതിനിധികള്‍ക്കും പുറമേ, ഇറ്റലിയിലെ അറബ് നയതന്ത്രജ്ഞരും പങ്കെടുക്കും. പ്രമുഖ അറബ് മാധ്യമമായ ‘അല്‍ ജസീറ’യില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സേവനം ചെയ്തുവരികയായിരുന്ന പ്രമുഖ പാലസ്തീനിയന്‍-അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു ഷിരീൻ അബു. മെയ് പതിമൂന്നാം തീയതി വെസ്റ്റ് ബാങ്കിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനെ പറ്റി റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മെൽക്കൈറ്റ് ഗ്രീക്ക് സഭാംഗമായ ഷിരീൻ കൊല്ലപ്പെടുന്നത്. 'പ്രസ്സ്' എന്നെഴുതിയ ഒരു നീല ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും, ഇസ്രായേലി സുരക്ഷാസേന (ഐ.ഡി.എഫ്) മാധ്യമപ്രവർത്തകരുടെ ശിരസ്സിൽ നിറയൊഴിക്കുകയായിരുന്നു. ഐ.ഡി.എഫ് അബു അക്ലെയേയും, മറ്റ് മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഷിരീൻ അബു കൊല്ലപ്പെട്ടതിന് പിന്നാലെ ലോകമെമ്പാടും കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍, തെറ്റിദ്ധാരണയുടെ പുറത്ത് ഇസ്രായേലി സൈനീകനായിരിക്കാം അബു അക്ലെയെ കൊലപ്പെടുത്തിയതെന്ന് ഇസ്രായേല്‍ സമ്മതിച്ചിരിന്നു. എന്നാല്‍ തന്റെ ആന്റിയെ ഇസ്രായേല്‍ മനപ്പൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നു എന്ന ആരോപണവുമായി അബു അക്ലെയുടെ അനന്തരവളായ ലിന രംഗത്ത് വന്നു. ഇസ്രായേലിനെതിരെ രംഗത്ത് വന്നിട്ടുള്ള 100 നേതാക്കളെ കുറിച്ചുള്ള ടൈം മാഗസിന്റെ പട്ടികയില്‍ ലിനയുമുള്‍പ്പെടുന്നുണ്ട്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉള്‍പ്പെടെയുള്ള ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരും നിയമസാമാജികരുമായി ലിന കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. അബു അക്ലെക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി നടക്കുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-26-14:39:58.jpg
Keywords: പാപ്പ, പാലസ്തീ

19910
Category: 14
Sub Category:
Heading: യുട്യൂബിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും: ‘ഇഡബ്ല്യുടിഎന്‍’ന്റെ പത്തുലക്ഷം വ്യൂവേഴ്സ് ഉള്ള യുട്യൂബ് ചാനലിന് വീണ്ടും ബ്ലോക്ക്
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് കമ്പനി യുട്യൂബിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ടെലിവിഷന്‍ ശ്രംഖലയായ 'ഏറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്' (ഇഡബ്ല്യുടിഎന്‍) പോളണ്ടിന്റെ യുട്യൂബ് ചാനല്‍ റദ്ദാക്കിയതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന ഒടുവിലത്തെ സംഭവം. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇഡബ്ല്യുടിഎന്‍ പോളണ്ടിന്റെ ചാനല്‍ യുട്യൂബ് ബ്ലോക്ക് ചെയ്യുന്നത്. യാതൊരു മുന്നറിയിപ്പോ, വിശദീകരണമോ കൂടാതെയാണ് യുട്യൂബിന്റെ നടപടിയെന്നു ഇഡബ്ല്യുടിഎന്‍ പോളണ്ടിന്റെ ജനറല്‍ ഡയറക്ടറായ ഫാ. പിയോട്ര്‍ വിസ്നിയോവസ്കി പറഞ്ഞു. വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ സ്ഥാപിച്ച നീപോകാലാനോവ് ആശ്രമത്തിലെ ദിവ്യകാരുണ്യ നിത്യാരാധനയുടെ തത്സമയ സംപ്രേഷണം ഉള്‍പ്പെടെ വിവിധങ്ങളായ കത്തോലിക്ക പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ചാനലാണ് യുട്യൂബ് ബ്ലോക്ക് ചെയ്തത്. ഗൂഗിളിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തില്‍ മൂന്നര ദിവസങ്ങള്‍ക്ക് ശേഷം ചാനല്‍ വീണ്ടും പുനഃരാരംഭിച്ചിട്ടുണ്ടെങ്കിലും കൂടെ കൂടെ ബ്ലോക്ക് ഏര്‍പ്പെടുത്തുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ദിവ്യകാരുണ്യ നിത്യാരാധനയുടെ തത്സമയ സംപ്രേഷണവുമായി ലോകത്ത് ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിച്ച ഈ ചാനല്‍ പ്രതിമാസം ഏതാണ്ട് 10 ലക്ഷത്തോളം ആളുകളാണ് കാണുന്നത്. കൊറോണ പകര്‍ച്ചവ്യാധികാലത്ത് വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് പങ്കെടുക്കുവാന്‍ കഴിയാതിരുന്നവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ജീവനാഡിയായിരുന്നു ചാനല്‍. വിശുദ്ധ കുര്‍ബാനക്ക് പുറമേ, കത്തോലിക്കാ വാര്‍ത്തകള്‍, വീഡിയോകള്‍, സിനിമകള്‍, പ്രബോധനങ്ങള്‍, പ്രസംഗങ്ങള്‍ ഉള്‍പ്പെടെ 4,500-ഓളം ഭക്തിസാന്ദ്രമായ ഉള്ളടക്കങ്ങളാണ് ചാനലില്‍ ലഭ്യമാണ്. എന്തൊക്കെയായാലും സംസാര സ്വാതന്ത്ര്യവും, വിയോജിപ്പുള്ള ആശയങ്ങളോടുള്ള ആദരവും പൗരന്‍മാരുടെ സുരക്ഷയുടെയും മാനദണ്ഡമായ ഒരു രാജ്യത്ത് ജന്മം കൊണ്ട യുട്യൂബിന്റെ ഈ രാഷ്ട്രീയം തന്നെ നിരാശനാക്കിയെന്നു ഫാ. വിസ്നിയോവസ്കി പ്രസ്താവിച്ചു. വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യുന്ന തങ്ങള്‍ യുട്യൂബിന്റെ ഏത് നിയമമാണ് ലംഘിച്ചതെന്നു ഫാ. വിസ്നിയോവസ്കി ചോദ്യമുയര്‍ത്തി. ചാനല്‍ പുനഃരാരംഭിച്ചുവെങ്കിലും ചാനല്‍ ബ്ലോക്ക് ചെയ്യുവാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന്‍ പറഞ്ഞ ഫാ. വിസ്നിയോവസ്കി കമ്പനിയോട് ചോദിച്ചിട്ട് യാതൊരു മറുപടിയും ലഭിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10-നാണ് യുട്യൂബ് ഇഡബ്ല്യുടിഎന്‍ പോളണ്ടിന്റെ ചാനല്‍ കമ്മ്യൂണിറ്റി നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണം പറഞ്ഞ് ആദ്യമായി ബ്ലോക്ക് ചെയ്തത്. എന്നാല്‍ പ്രേക്ഷകരുടെ നിരന്തരമായ പരാതികളെ തുടര്‍ന്നു 24 മണിക്കൂറിനകം ചാനല്‍ ബ്ളോക്ക് പിന്‍വലിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-26-18:38:08.jpg
Keywords: യൂട്യൂ

19911
Category: 11
Sub Category:
Heading: രണ്ട് പതിറ്റാണ്ടിന് ഒടുവില്‍ ആഗ്രഹം സഫലം; ബെനഡിക്ട് പാപ്പയെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് ആഫ്രിക്കന്‍ വൈദികന്‍
Content: വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനെ നേരില്‍ കാണുവാനുള്ള രണ്ടു ദശകത്തിലേറെയായുള്ള തന്റെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷം പങ്കുവെച്ച് ആഫ്രിക്കന്‍ വൈദികന്‍. കാമറൂണ്‍ സ്വദേശിയും അമേരിക്കയിലെ ബോസ്റ്റണിലെ സെന്റ് ജോണ്‍സ് സെമിനാരിയിലെ ദൈവശാസ്ത്ര പ്രൊഫസ്സറും, ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്ര ഗവേഷണങ്ങളുടെ പ്രചാരകനുമായ ഫാ. മൌറീസ് ആഷ്ലി അഗ്ബ-എബായിയാണ് നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഇക്കഴിഞ്ഞ 20-നു വത്തിക്കാനിലെത്തി ബെനഡിക്ട് പതിനാറാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. സമയം അനുവദിച്ച മുന്‍ പാപ്പക്ക് ഫാ. മൌറീസ് നന്ദി അറിയിച്ചു. കൂടിക്കാഴ്ചക്കിടയില്‍ ഫാ. മൌറീസ് തന്റെ ദൈവശാസ്ത്ര ക്ലാസ്സിന്റെ ഒരു ഫോട്ടോ മുൻ പാപ്പയെ കാണിച്ചുകൊണ്ട് തന്റെ സെമിനാരി വിദ്യാര്‍ത്ഥികളുടേയും, ഫാക്കല്‍റ്റിയുടേയും പ്രാര്‍ത്ഥനാശംസകള്‍ ബെനഡിക്ട് പതിനാറാമനെ അറിയിച്ചിരിന്നു. “കഴിഞ്ഞ ഇരുപത്തിയൊന്നിലധികം വര്‍ഷങ്ങളായി ഈ ദിവസത്തിനായി പ്രാര്‍ത്ഥിക്കുന്നതാണെങ്കിലും, ഈ ദിവസം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഇതൊരു അത്ഭുതമാണ്. എന്നെ സ്വീകരിക്കുവാന്‍ കാണിച്ച അദ്ദേഹത്തിന്റെ മനസ്സിന് നന്ദി''. തന്റെ തീരുമാനങ്ങളുടെയും ആധ്യാത്മികതയുടെയും അക്കാദമിക് നിയന്താവാണ് അദ്ദേഹമെന്നും ആഫ്രിക്കയിലെ ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഫാ. മൌറീസ് പറയുന്നു. ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രം ആഫ്രിക്കയില്‍ യുവ പുരോഹിതരുടെ ഒരു തലമുറക്ക് തന്നെ രൂപം നല്‍കിയെന്നും, ആഫ്രിക്കയിലെ നിരവധി യുവ പുരോഹിതരും, സെമിനാരി വിദ്യാര്‍ത്ഥികളും ഇഷ്ടപ്പെടുന്ന മുന്‍ പാപ്പയുടെ ദൈവശാസ്ത്രം, ക്രിസ്തുവിന്റെ പുരോഹിതനാകുക എന്നത് എത്രമനോഹരമായ കാര്യമാണെന്ന് തങ്ങള്‍ക്ക് കാണിച്ചു തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പഠിപ്പിക്കുന്ന സെമിനാരിയില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും, അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നത് ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രമാണെന്ന്‍ പറഞ്ഞ ഫാ. മൌറീസ് ‘ജോസഫ് റാറ്റ്സിങ്ങര്‍ ആന്‍ഡ് ദി എന്‍ലൈറ്റ്മെന്റ്’ എന്നൊരു കോഴ്സ് താന്‍ പഠിപ്പിക്കുന്നുണ്ടെന്നും നിരവധി സെമിനാരി വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെനഡിക്ട് പതിനാറാമന്റെ ജീവിതത്തെയും, ദൈവശാസ്ത്രത്തെയും കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള തന്റെ ദൗത്യം ഇനിയും തുടരുമെന്നു ഫാ. മൌറീസ് പറഞ്ഞു. "ജോസഫ് റാറ്റ്സിംഗറും ആഫ്രിക്കന്‍ ദൈവശാസ്ത്രത്തിന്റെ ഭാവിയും", "യുക്തിയുടെ വെളിച്ചം, വിശ്വാസത്തിന്റെ വെളിച്ചം ജോസഫ് റാറ്റ്സിംഗറും ജര്‍മ്മന്‍ ജ്ഞാനോദയവും”, "ബെനഡിക്ട് പതിനാറാമന്റെ ചിന്തകളെ കുറിച്ചുള്ള ആഫ്രിക്കന്‍ വായന" തുടങ്ങി ബെനഡിക്ട് പതിനാറാമനെ കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഫാ. മൌറീസ്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും അടിയുറച്ച നിലപാടുകളിലൂടെയും തിരുസഭക്ക് വലിയ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്.
Image: /content_image/News/News-2022-10-26-20:56:33.jpg
Keywords: ബെനഡിക്ട്

19912
Category: 18
Sub Category:
Heading: പ്രമുഖ ദൈവശാസ്ത്ര പണ്ഡിതന്‍ ഫാ. ജോർജ് നെടുങ്ങാട്ട് എസ്ജെ അന്തരിച്ചു
Content: കോഴിക്കോട്: പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും പൗരസ്ത്യ കാനൻ നിയമ വിദഗ്ധനുമായ റവ. ഡോ. ജോർജ് നെടുങ്ങാട്ട് എസ്ജെ (89) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് കോഴിക്കോട് മലാപ്പറമ്പിലുള്ള ക്രൈസ്റ്റ് ഹാൾ സെമിത്തേ രിയിൽ. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് പെരിങ്ങഴയിൽ ഐപ്പ്-മറിയം ദമ്പതികളുടെ മകനായി 1932 ഡിസംബർ 21നായിരുന്നു ജനനം. 1964 മാർച്ച് 19നു വൈദിക പട്ടം സ്വീകരിച്ചു. വിശുദ്ധരായ അൽഫോൻസാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള, എവുപ്രാസ്യാമ്മ തുടങ്ങിയവരുടെയും സിസ്റ്റർ സെലിൻ കണ്ണനായ്ക്കൽ തുടങ്ങി അനേകരുടെ വിശുദ്ധപദവിയിലേക്കുള്ള വഴിത്താരയിൽ പ്രധാന ഉപദേശകനും അപ്പസ്തോലിക ട്രൈബ്യൂണലിന്റെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോസഫ് (കർഷകൻ), മത്തായി (അധ്യാപകൻ), ജയിംസ് (കർഷകൻ).
Image: /content_image/India/India-2022-10-27-09:54:23.jpg
Keywords: ജെസ്യൂ