Contents
Displaying 19541-19550 of 25037 results.
Content:
19933
Category: 18
Sub Category:
Heading: മോണ്‍. അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബര്‍ 1-ന്
Content: മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി മോണ്‍. അലക്സ് താരാമംഗലം നവംബര്‍ 1-ന് അഭിഷിക്തനാകും. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ രാവിലെ 9.15ന് ചടങ്ങുകള്‍ ആരംഭിക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മികനായിരിക്കും. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, തമിഴ്നാട് - ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മാനന്തവാടി രൂപത ചാന്‍സലര്‍ റവ. ഫാ. അനൂപ് കാളിയാനിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് മാത്യു പുഞ്ചയില്‍ എന്നിവര്‍ കാനോനിക്കല്‍ പ്രൊവിഷന്‍ വായിക്കും. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ മുഖ്യസന്ദേശം നല്‍കും. മാനന്തവാടി രൂപത വികാരി ജനറല്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ആര്‍ച്ച് ഡീക്കന്‍ ആയിരിക്കും. മെത്രാഭിഷേകത്തെ തുടര്‍ന്നുള്ള അനുമോദന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ കാര്യാലയം വൈസ് ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുമോദന സന്ദേശം വായിക്കും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വൈദിക പ്രതിനിധി റവ. ഫാ. ജോസഫ് മുതിരക്കാലായില്‍, സന്യസ്തരുടെ പ്രതിനിധി റവ. ഫാ. ലിന്‍സണ്‍ ചെങ്ങിനിയത്ത് CST, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ശ്രീമതി ലിസി ജോസഫ് എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് മാര്‍ അലക്സ് താരാമംഗലം മറുപടി പ്രസംഗം നടത്തും. പരിപാടികളുടെ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. തോമസ് മണക്കുന്നേല്‍ കൃതജ്ഞത പ്രകാശനം നിര്‍വ്വഹിക്കും. തിരുകര്‍മ്മങ്ങളില്‍ കേരളത്തിലും കേരളത്തിന് വെളിയിലുമുള്ള വിവിധ രൂപതകളിലെ മെത്രാന്മാരും, മാനന്തവാടി-തലശേരി രൂപതകളിലെ വൈദികരും, ബ്രദേഴ്സും, സിസ്റ്റേഴ്സും, അല്മായരും, പേരാവൂര്‍, മാനന്തവാടി, കല്‍പറ്റ, ബത്തേരി, നിലമ്പൂര്‍, ഗൂഡല്ലൂര്‍ MLA മാരും വയനാട് ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളും, മറ്റ് ജനപ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ധാരാളം ആളുകളും പങ്കെടുക്കും. മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി മോണ്‍. അലക്സ് താരാമംഗല ത്തിനെ, സീറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡ് സമ്മേളനം ഓഗസ്റ്റ് 25നാണ് തിരഞ്ഞെടുത്തത്. മാനന്തവാടി രൂപതയുടെ മാതൃരൂപതയായ തലശ്ശേരി അതിരൂപതയിലെ വൈദികനാണ് മോണ്‍. അലക്സ് താരാമംഗലം. 1958 ഏപ്രില്‍ 20ന് താരാമംഗലം കുര്യാച്ചന്‍ - അന്നക്കുട്ടി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനായി പാലാ രൂപതയിലെ മൂഴൂര്‍ ഇടവകയിലാണ് അദ്ദേഹം ജനിച്ചത്. തലശ്ശേരി അതിരൂപതയിലെ പാത്തന്‍പാറ ഇടവകയിലാണ് അദ്ദേഹ ത്തിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. സ്കൂള്‍ പഠനത്തിനുശേഷം 1973 ല്‍ തലശ്ശേരി സെന്‍റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്‍റ് തോമസ് മേജര്‍ സെമിനാരിയിലെ തത്വശാസ്ത്ര- ദൈവശാസ്ത്ര പഠന ങ്ങള്‍ക്ക് ശേഷം 1983 ജനുവരി ഒന്നിന് പാത്തന്‍പാറ ഇടവകയില്‍ വെച്ച് അന്നത്തെ തലശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് പുരോഹിതപട്ടം സ്വീകരിച്ചു. ഏതാനും വര്‍ഷത്തെ അജപാലന ശുശ്രൂഷ യ്ക്ക് ശേഷം 1986 മുതല്‍ 1992 വരെ റോമില്‍ ഉപരിപഠനം നടത്തി. അവിടെ യുള്ള ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1993 മുതല്‍ 1995 വരെ കോട്ടയം-വടവാതൂര്‍, ആലുവ-മംഗലപ്പുഴ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. തുടര്‍ന്ന് വടവാതൂര്‍ സെമിനാരിയില്‍ സ്ഥിരം അധ്യാപകനായി. അവിടെ ദീര്‍ഘകാലം റെക്ടറായും സേവനം ചെയ്തു. 2016 മുതല്‍ 2022 മെയ് വരെ തലശ്ശേരി അതിരൂപതയുടെ വികാരി ജനറല്‍ ആയിരുന്നു. പിന്നീട് ഇരിട്ടി-മാടത്തില്‍ ഇടവകയില്‍ വികാരിയായി സേവനം ചെയ്യവെയാണ് മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തേക്ക് അദ്ദേഹം നിയമിതനായിരിക്കുന്നത്. ബഹുഭാഷാ പണ്ഡിതനും മികച്ച ധ്യാനഗുരുവുമാണ് മോണ്‍. അലക്സ് താരാമംഗലം. 1973 മാര്‍ച്ച് ഒന്നാം തീയതി പോള്‍ ആറാമന്‍ പാപ്പാ സ്ഥാപിച്ച മാനന്തവാടി രൂപതയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലാണ് ആദ്യമായി സഹായ മെത്രാന്‍ സ്ഥാനം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. മാര്‍ ജേക്കബ് തൂങ്കുഴി, യശ:ശരീരനായ മാര്‍ എമ്മാനുവല്‍ പോത്തനാമൂഴി, ഇപ്പോഴത്തെ മെത്രാനായ മാര്‍ ജോസ് പൊരുന്നേ ടം എന്നിവരാണ് ഇതുവരെ മാനന്തവാടി രൂപതയുടെ മെത്രാന്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ ശ്രേണിയുടെ സമീപത്തേക്കാണ് മോണ്‍. അലക്സ് താരാമംഗലം എത്തിച്ചേരുന്നത്. വയനാട്, മലപ്പുറം, കണ്ണൂര്‍, നീലഗിരി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ രൂപതയില്‍ 37,000 കുടുംബങ്ങളും, ഒരു ലക്ഷത്തി അറുപതിനായിരം അംഗങ്ങളുമുണ്ട്. അവരുടെ കൂടുതല്‍ ഫലപ്രദമായ അജപാലനത്തിന് പുതിയ സഹായമെത്രാന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമാകും. മെത്രാഭിഷേക ചടങ്ങിനുള്ള എല്ലാവിധ ഒരുക്കങ്ങളും മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ചെയര്‍മാനും ഫാ. തോമസ് മണക്കുന്നേല്‍ ജനറല്‍ കണ്‍വീനറുമായ 101 അംഗ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. ചടങ്ങിനെത്തുന്നവരുടെ വാഹനങ്ങ ള്‍ക്ക് ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ട്, ദ്വാരക AUP സ്കൂള്‍ ഗ്രൗണ്ടുകളിലാണ് പാര്‍ക്കിംഗ് ക്രമീകരിച്ചിരിക്കുന്നതെന്നും ഭാരവാഹി കള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ മാനന്തവാടി രൂപത വികാരിജനറല്‍ മോൺസിഞ്ഞോര്‍ പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസ് കൊച്ചറയ്ക്കല്‍, ജോസ് മാത്യു പുഞ്ചയില്‍, ബാബു നമ്പുടാകം, ജോസ് പള്ളത്ത് എന്നിവര്‍ സംസാരിച്ചു.
Image: /content_image/India/India-2022-10-30-06:48:09.jpg
Keywords: മാനന്തവാടി

19934
Category: 10
Sub Category:
Heading: കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ സ്മരിച്ച് ക്രിസ്തുവിന്റെ ചിത്രവുമായി പെറുവിൽ ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം
Content: ലിമ: കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ തങ്ങളുടെ സഹോദരങ്ങളെ സ്മരിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഒക്ടോബർ 28നു ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം നടന്നു. പതിനേഴാം നൂറ്റാണ്ടിൽ ഒരു അടിമ വരച്ച, ലാസ് നസ്റേനസ് ദേവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന 'അത്ഭുതത്തിന്റെ കർത്താവിന്റെ' ചിത്രത്തിന്റെ പകർപ്പ് വഹിച്ചു കൊണ്ടാണ് പ്രദക്ഷിണം നടന്നത്. രണ്ടുവർഷം കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടർന്ന് റദ്ദാക്കപ്പെട്ട പ്രദക്ഷിണം ഈ വർഷം നാലു തവണയാണ് നടന്നത്. ഒക്ടോബർ എട്ടാം തീയതി ആയിരുന്നു ആദ്യത്തെ പ്രദക്ഷിണം. ഒക്ടോബർ 28നു ലിമയിലെ ആർച്ച് ബിഷപ്പ് കാർലോസ് കാസ്റ്റില്ലോ പ്രദക്ഷിണത്തോട് അനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു. അത്ഭുതത്തിന്റെ കർത്താവിന്റെ പ്രദക്ഷിണം ആളുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളിൽ ഒന്നാണ്. പെറുവിൽ നിന്നുള്ള കത്തോലിക്ക വിശ്വാസികൾ ചേക്കേറി ജീവിക്കുന്ന മറ്റു രാജ്യങ്ങളിലും അത്ഭുതത്തിന്റെ കർത്താവിനോടുള്ള ഭക്തി പ്രശസ്തമാണ്. ഒക്ടോബർ 23 ഞായറാഴ്ച അത്ഭുതത്തിന്റെ കർത്താവിന്റെ ചിത്രവും വഹിച്ചുകൊണ്ട് വത്തിക്കാനിൽ എത്തിയ തീർത്ഥാടകരെ ഫ്രാൻസിസ് മാർപാപ്പ ത്രികാല പ്രാർത്ഥനക്കിടെ അഭിവാദ്യം ചെയ്തിരുന്നു. ഈ വർഷത്തെ ഏറ്റവും അവസാനത്തെ പ്രദക്ഷിണം നവംബർ ഒന്നാം തീയതിയാണ് നടക്കുക.
Image: /content_image/News/News-2022-10-30-07:17:33.jpg
Keywords: പെറു

19935
Category: 10
Sub Category:
Heading: ജനിക്കുന്നതിനു മുന്‍പേ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് വേണ്ടി ഇക്വഡോറില്‍ പ്രത്യേക വിശുദ്ധ ബലിയര്‍പ്പണം
Content: ഗ്വായാക്വില്‍: സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ 1ന് ഇക്വഡോറിലെ ഗ്വായാക്വില്‍ അതിരൂപതയില്‍ ഭ്രൂണഹത്യ അടക്കമുള്ള വിവിധ കാരണങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഗ്വായാക്വില്‍ ബെനവലന്റ് ബോര്‍ഡിന്റെ സഹകരണത്തോടെ രാവിലെ 11 മണിക്ക് മെട്രോപ്പോളിറ്റന്‍ പാന്തിയോണില്‍ അര്‍പ്പിക്കുന്ന ബലിയര്‍പ്പണത്തിന് ഗ്വായാക്വില്‍ സഹായ മെത്രാന്മാരായ ജെറാര്‍ഡോ നീവ്സ്, ഗുസ്താവോ റോസാലസ് എന്നിവര്‍ക്ക് പുറമേ ഡാവുലേയിലെ മുന്‍ മെത്രാന്‍ ജിയോവന്നി ബാറ്റിസ്റ്റാ പിസിയോളി എന്നിവര്‍ സംയുക്തമായാണ് കാര്‍മ്മികത്വം വഹിക്കുന്നത്. കുരുന്നു ജീവനുകളുടെ ജീവിതാന്തസ്സിനോടുള്ള ആദരണാര്‍ത്ഥം സമീപകാലത്തായി പ്രസവത്തിലും, അതിന് മുന്‍പുമായി ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകളുടെ ഭൗതീകാവശിഷ്ടങ്ങള്‍ അര്‍ഹമായ ആദരവോടെ സംസ്കരിക്കുന്നതിനും ചടങ്ങ് വേദിയാകും. ഗ്വായാക്വിലിലെ കലാകാരന്മാരായ ജോര്‍ജ്ജ് വെലാര്‍ഡെ, പവോള സെസാ എന്നിവര്‍ സംഭാവന ചെയ്ത ‘ജനിക്കാതിരുന്നവരുടെയും, ജനിക്കുവാനിരിക്കുന്നവരുടെയും മാതാവ്’ന്റെ ഗ്രോട്ടോയുടെ സമര്‍പ്പണ കര്‍മ്മവും കുര്‍ബാനയുടെ ഭാഗമായി നടക്കും. വിവിധ കാരണങ്ങളാല്‍ ജനിക്കുന്നതിനു മുന്‍പ് ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകളെ അടക്കം ചെയ്യുന്നതിനായി ബെനവലന്‍സ് ബോര്‍ഡിന്റെ മെട്രോപ്പൊളിറ്റന്‍ പാന്തിയോണ്‍ സംഭാവന ചെയ്ത സെമിത്തേരിക്ക് സമീപമായിട്ടാണ് ഈ ഗ്രോട്ടോ സ്ഥിതി ചെയ്യുന്നത്. യെസ് റ്റു ലൈഫ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2019 മുതല്‍ ജനിക്കാതിരുന്ന ശിശുക്കള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വരുന്നുണ്ട്. ഈ വര്‍ഷങ്ങളില്‍ നൂറിലധികം കുരുന്നു ജീവനുകളുടെ ഭൗതീകാവശിഷ്ടങ്ങള്‍ ഈ സെമിത്തേരിയില്‍ മറവ് ചെയ്തിരിക്കുന്നത്. കുരുന്നു ജീവനുകളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുരുന്നുകളെ ഓര്‍മ്മിക്കുവാനും, അനുതപിക്കുവാനും ആശ്വാസം കണ്ടെത്തുവാനുമുള്ള ഒരു സ്ഥലമായി മാറിയിരിക്കുകയാണ് ഈ സെമിത്തേരി.
Image: /content_image/News/News-2022-10-30-07:45:17.jpg
Keywords: ബലിയ

19936
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് കേരളത്തിലുടനീളം സമരങ്ങൾ സംഘടിപ്പിക്കും
Content: കൊച്ചി: റബർ, നെല്ല്, നാളികേരം, പൈനാപ്പിൾ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങളുടെ വിലയിടിവിലും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്ക യറ്റത്തിലും പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് കേരളത്തിലുടനീളം ശക്തമായ സമരങ്ങൾ സംഘടിപ്പിക്കും. യൂണിറ്റ്, രൂപത, സംസ്ഥാന തലങ്ങളിൽ ആരംഭിക്കുന്ന സമരങ്ങളുടെ പ്രഖ്യാപന കൺവൻഷൻ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യവും കീടബാധകളും മൂലം കുരുമുളക്, ഏലം ഉൾപ്പെടെയുള്ള പ്രധാനവി ളകളുടെ ഉത്പാദന ക്ഷമത കുറഞ്ഞു. അനിയന്ത്രിതമായ റബർ ഇറക്കുമതി കർഷകരെ ഇല്ലാതാക്കുന്നു. കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്കു പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം. വിവിധ ബാങ്കുകളിൽനിന്നു വായ്പ എടുത്ത 63 ശതമാനം കർഷകരുടെയും വീടും വസ്തുക്കളും പണയത്തിലാണ്.14 ശതമാനം പേർ ജപ്തി ഭീഷണി നേരിടുന്നു. കാർഷി ക വായ്പകളുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിലും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-10-30-07:57:05.jpg
Keywords: കോൺഗ്രസ്

19937
Category: 1
Sub Category:
Heading: പൈശാചികമായ ഹാലോവിന്‍ ആഘോഷത്തിന് ബദലായി ക്രിസ്തീയ വിശുദ്ധി പരത്തുന്ന ‘ഹോളിവിന്‍സ്’
Content: പാരീസ്: പൈശാചികത നിറഞ്ഞ ഹാലോവീന്‍ ആഘോഷത്തിന് ബദലായി 2002-ല്‍ പാരീസില്‍ ഉത്ഭവം കൊണ്ട ഹോളിവിന്‍സ് (വിശുദ്ധി വിജയിക്കും) ആഘോഷം അതിവേഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ക്രിസ്തീയമായ രീതിയില്‍ ഈ ആഘോഷം ആഘോഷിക്കുവാനായി നിര്‍ദ്ദേശിക്കപ്പെട്ട ആശയങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നു. സകല വിശുദ്ധരുടേയും തിരുനാള്‍ ദിനമായ നവംബര്‍ 1-ന്റെ തലേദിവസം രാത്രിയിലാണ് ഹോളിവിന്‍സ് ആഘോഷിക്കുന്നത്. കത്തോലിക്ക സമൂഹങ്ങള്‍ ഒരുമിച്ചുള്ള വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും, കുട്ടികളേയും യുവജനങ്ങളേയും അവരുടെ കുടുംബങ്ങളേയും രസിപ്പിക്കുന്ന വിനോദ പരിപാടികളും ഈ ആഘോഷത്തിന്റെ ഭാഗമാണ്. കുട്ടികള്‍ തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിഞ്ഞുകൊണ്ടാണ് ആഘോഷത്തില്‍ പങ്കെടുക്കുക. ഇതിനെല്ലാം പുറമേ, വിവിധ ഗെയിമുകളും, പാട്ടുകളും, ഭക്ഷണവും, മധുരപലഹാരങ്ങളുടെ പങ്കുവെക്കലും ഹോളിവിന്‍സ് ആഘോഷത്തിന്റെ പ്രത്യേകതയാണ്. 2009-മുതല്‍ സ്പെയിനിലെ അല്‍ക്കാല ഡെ ഹെനാരസ് രൂപത ഈ ആഘോഷം പൂര്‍ണ്ണ രൂപത്തില്‍ സംഘടിപ്പിച്ച് വരികയാണ്. തങ്ങള്‍ക്കിഷ്ടപ്പെട്ട വിശുദ്ധരുടെ വേഷവിധാനങ്ങള്‍ ധരിക്കുക എന്നതാണ് ഈ ആഘോഷത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ആദ്യത്തെ ആശയം. അധികം ചിലവില്ലാതെ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ചുള്ള വേഷങ്ങളായിരിക്കും അഭികാമ്യം. ഇത്തരം വേഷവിധാനങ്ങളുടെ ഒരു പട്ടിക തന്നെ {{ https://www.showerofrosesblog.com->https://www.showerofrosesblog.com/2013/10/celebrating-saints-our-2013-costumes.html}} എന്ന സൈറ്റില്‍ ലഭ്യമാണ്. ആഘോഷത്തിന്റെ പ്രമേയത്തിന് ചേരുന്ന ഭക്ഷണവും, മധുരപലഹാരങ്ങളും പങ്കുവെക്കുക എന്നതാണ് രണ്ടാമത്തെ ആശയം. വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരവസരമാക്കി ഈ ആഘോഷം മാറ്റാവുന്നതാണ്. തങ്ങളുടെ ഇഷ്ടപ്പെട്ട വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതായിരിക്കും ഉചിതം. ഉദാഹരണമായി പാര്‍ക്ക് ജീവനക്കാരുടേയും വനപാലകരുടെയും മധ്യസ്ഥനായ വിശുദ്ധ ജുവാന്‍ ഗ്വാല്‍ബെര്‍ട്ടോക്ക് വേണ്ടി ചോക്കലേറ്റ് കപ്പ് കേക്കുകള്‍ ചെറിയ മരങ്ങളുടെ ആകൃതിയില്‍ ഉണ്ടാക്കാവുന്നതാണ്. വളര്‍ത്തുമൃഗങ്ങളുടെ മധ്യസ്ഥനായ ഈജിപ്തിലെ വിശുദ്ധ ആന്റണിയുടെ സ്മരണാർത്ഥം മൃഗങ്ങളുടെ ആകൃതിയിലുള്ള കേക്ക് നിർമ്മിക്കുന്നതും ഉചിതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം കഴിക്കുന്നതോടൊപ്പം ഈ വിശുദ്ധന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നതും വളരെ നല്ല കാര്യമായി സഭാനേതൃത്വം ചൂണ്ടിക്കാട്ടി. വിശുദ്ധരെക്കുറിച്ചുള്ള നാടകങ്ങളും, സ്കിറ്റുകളും അവതരിപ്പിക്കുക എന്നതാണ് മൂന്നാമത്തെ ആശയം. മധുര പലഹാരങ്ങള്‍ക്ക് പുറമേ, വീപ്പകളിലോ, കപ്പുകളിലോ മിഠായികള്‍ നിറച്ച് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് വിശുദ്ധര്‍ പറഞ്ഞിട്ടുള്ള പ്രശസ്തമായ വാക്യങ്ങള്‍ അതില്‍ എഴുതി ചേര്‍ക്കാം. വിശുദ്ധന്റെ ചിത്രം പതിപ്പിച്ച കാന്‍ഡികളും ലോലിപോപ്പുകളും വെക്കാവുന്നതാണ്. മത്തങ്ങ ഉണ്ടെങ്കില്‍ അതില്‍ നക്ഷത്രമോ, കുരിശോ വരച്ചിട്ട് വിശുദ്ധരുടെ വചനങ്ങള്‍ എഴുതിയ മിഠായികള്‍ നിറക്കുന്നതും നല്ലതാണ്. വിശുദ്ധരുടെ കഥകള്‍ പറയുകയും, വിശുദ്ധരുടെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമകളുടെ പ്രദർശനവും നാടകങ്ങള്‍ അവതരിപ്പിക്കുകയും, അതില്‍ നിന്നുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഈ ആഘോഷത്തെ അര്‍ത്ഥവത്താക്കുമെന്ന് കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കുടുംബാംഗങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധന്റെ ചിത്രം വരക്കുകയോ ഉണ്ടാക്കുകയോ ചെയ്യുന്നതും, എന്തുകൊണ്ടാണ് താന്‍ ആ വിശുദ്ധനേയോ വിശുദ്ധയേയോ ഇഷ്ടപ്പെടുന്നതെന്ന് മറ്റുള്ളവര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നതും ദിവസത്തെ മനോഹരമാക്കും. വീട്ടിലെ പ്രാര്‍ത്ഥനാമുറി അലങ്കരിക്കുകയും ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ് നാലാമത്തെ ആശയം. വീട്ടില്‍ പ്രാര്‍ത്ഥനക്കുള്ള അള്‍ത്താര ഇല്ലെങ്കില്‍ ഒരെണ്ണം തയ്യാറാക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. വിശുദ്ധരുടെ രൂപങ്ങളും, പൂക്കളും അള്‍ത്താരയില്‍ വെക്കുന്നതും നല്ലതായിരിക്കും. ഇത് വീട്ടിലെ പ്രാര്‍ത്ഥനക്കുള്ള സ്ഥലമാണെന്നത് എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാവണം. അതിനു ശേഷം മുഴുവന്‍ കുടുംബവും ഒരുമിച്ചിരുന്നു ജപമാല ചൊല്ലണം. പ്രിയപ്പെട്ട വിശുദ്ധനു സമര്‍പ്പിച്ചു കൊണ്ട് ഒരു പ്രാര്‍ത്ഥനയും ചൊല്ലാം. കുടുംബാംഗങ്ങള്‍ ഓരോരുത്തരം ജപമാലയുടെ ഓരോ രഹസ്യം ചൊല്ലുന്നതും, അവസാനം എല്ലാവരും ഒരുമിച്ച് ഒരു മരിയന്‍ ഗീതം പാടുന്നത് ഉത്തമമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ‘ഹാലോവീന്‍’ എന്ന പദവും ‘ഹോളിവിന്‍സ്’ എന്ന പദവും തമ്മിലുള്ള ഉച്ചാരണത്തിലെ സമാനത ആകസ്മികമല്ലെന്നാണ് അല്‍ക്കാല ഡെ ഹെനാരെസ് രൂപത പറയുന്നത്. വിശുദ്ധരുടെ തിരുനാളിനെ ഹാലോവീന്‍ ആഘോഷത്തിന്റെ പ്രാകൃത സ്വാധീനത്തില്‍ നിന്നും മോചിപ്പിച്ച് ശക്തിപ്പെടുത്തുകയാണ് ഹോളിവിന്‍സ് ആഘോഷത്തിന്റെ ലക്ഷ്യം. നിലവില്‍ ഹാലോവീന്‍ ആഘോഷത്തിന് ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലെന്നും, സുവിശേഷത്തില്‍ നിന്നും പൂര്‍ണ്ണമായും അകന്ന നിലയിലാണ് ഈ ആഘോഷം ഇന്ന്‍ ആഘോഷിക്കപ്പെടുന്നതെന്നും രൂപത പറയുന്നു. കൂടുതല്‍ രൂപതകള്‍ ഇപ്പോള്‍ ഹോളിവിന്‍സ് ആഘോഷത്തിലേക്ക് മാറിയിട്ടുണ്ടെന്നും അല്‍ക്കാല ഡെ ഹെനാരെസ് രൂപത ചൂണ്ടികാട്ടി. * Originally Published on 30th October 2022 #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-30-15:46:32.jpg
Keywords: ഹാലോവീന്‍

19938
Category: 1
Sub Category:
Heading: അയര്‍ലണ്ടില്‍ മലയാളി കത്തോലിക്ക വൈദികന് കുത്തേറ്റു
Content: വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ലൈനും മലയാളിയുമായ വൈദികന് നേരെ ആക്രമണം. ഇന്നലെ ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ വൈദിക വസതിയില്‍വെച്ചാണ് കമില്ലന്‍ സമൂഹാംഗവും വയനാട് മാനന്തവാടി സ്വദേശിയുമായ ഫാ. ബോബിറ്റ് തോമസിനു കുത്തേറ്റത്. വൈദിക വസതിയില്‍ എത്തിയ അക്രമിയുടെ അതിക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദികന് കുത്തേല്‍ക്കുകയായിരിന്നു. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലാണ് വൈദികര്‍ താമസിക്കുന്ന ഭവനം സ്ഥിതി ചെയ്യുന്നത്. സംഭവ സമയത്ത് ഇവിടെ താമസിക്കുന്ന മറ്റ് വൈദികർ ഉണ്ടായിരിന്നില്ല. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണ ശ്രമമാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അൽഫോൺസസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയ്ക്കു 20 വയസ് ആണെന്ന് പിന്നീട് പോലീസ് വ്യക്തമാക്കി. ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
Image: /content_image/News/News-2022-10-31-10:34:32.jpg
Keywords: വൈദിക

19939
Category: 1
Sub Category:
Heading: സൊമാലിയയിലെ ഇസ്ലാമിക തീവ്രവാദി ആക്രമണത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദയുടെ സൊമാലിയന്‍ വിഭാഗം തലസ്ഥാനമായ മൊഗാദിഷുവില്‍ നടത്തിയ കാര്‍ ബോംബാക്രമണങ്ങളില്‍ ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. തിന്മക്കും മരണത്തിനുമെതിരായ ക്രിസ്തുവിന്റെ വിജയം ആഘോഷിക്കുമ്പോള്‍, കുട്ടികളടക്കം നൂറിലധികം പേര്‍ കൊല്ലപ്പെട്ട മൊഗാദിഷുവിലെ തീവ്രവാദി ആക്രമണത്തിനിരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. അക്രമികളുടെ ഹൃദയങ്ങളില്‍ ദൈവം മനപരിവര്‍ത്തനം ഉണ്ടാക്കട്ടെയെന്നും ഇന്നലെ ഒക്ടോബര്‍ 30-ലെ ആഞ്ചലൂസ് പ്രാര്‍ത്ഥനക്ക് ശേഷം സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികളോടായി പാപ്പ പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തില്‍ സൊമാലിയയിലുണ്ടായ കാര്‍ ബോംബാക്രമണങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും, മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൊമാലിയന്‍ പ്രസിഡന്റ് ഹസ്സന്‍ ഷെയിഖ് മൊഹമ്മദ് സ്ഥിരീകരിച്ചു. അല്‍ക്വയ്ദയുടെ സൊമാലിയന്‍ വിഭാഗമായ അല്‍-ഷബാബ് ആണ് ആക്രമണത്തിന്റെ പിന്നില്‍. സൊമാലിയന്‍ വിദ്യാര്‍ത്ഥികളെ ഇസ്ലാമിക വിശ്വാസത്തില്‍ നിന്നും അകറ്റുന്ന സൊമാലിയന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് തങ്ങളുടെ ലക്ഷ്യമെന്നു അല്‍-ഷബാബ് നേരത്തെ പ്രസ്താവിച്ചിരിന്നു. ദക്ഷിണ കൊറിയയില്‍ നടന്ന ഹാലോവീന്‍ ആഘോഷത്തിനിടയില്‍ അപ്രതീക്ഷിതമായുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരണപ്പെട്ടവര്‍ക്ക് വേണ്ടിയും പാപ്പ പ്രാര്‍ത്ഥിക്കുകയുണ്ടായി.
Image: /content_image/News/News-2022-10-31-11:45:23.jpg
Keywords: പാപ്പ

19940
Category: 13
Sub Category:
Heading: ഭവനരഹിതരുടെ കണ്ണീര്‍ തുടച്ച് സ്പെയിനിലെ കത്തോലിക്ക സന്നദ്ധ സംഘടന; അഭയമേകിയത് 37000 ഭവനരഹിതർക്ക്
Content: മാഡ്രിഡ്: കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ സ്പെയിന്‍ വിഭാഗം കഴിഞ്ഞ വര്‍ഷം അഭയം നല്‍കിയത് 37000 ഭവനരഹിതർക്ക്. 400 കേന്ദ്രങ്ങളിലാണ് പാർപ്പിടത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട ഭവനരഹിതർക്ക് കാരിത്താസ് ആശ്രയം നൽകിയത്. താൽക്കാലികമായി താമസിക്കാൻ സാധിക്കുന്ന ഫ്ലാറ്റുകളിലും, 24 മണിക്കൂറും സഹായം എത്തിക്കാൻ സാധിക്കുന്ന ഷെൽട്ടറുകളിലും, അപ്പാർട്ട്മെന്റുകളിലുമായാണ് ഇവരിൽ പകുതിയോളം ആളുകൾ താമസിച്ചത്. സ്ത്രീകൾക്കും, കുട്ടികൾക്കും പ്രത്യേക താമസസൗകര്യവും സംഘടന നൽകിയിരുന്നു. ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ അടക്കമുള്ളവ ഇവിടെയെല്ലാം താമസിക്കുന്നവർക്ക് കൃത്യസമയത്ത് തന്നെ സംഘടന എത്തിച്ചു നൽകി. കൂടാതെ വരുമാന മാര്‍ഗ്ഗം ഉണ്ടാക്കുവാന്‍ പ്രത്യേക തൊഴിൽ പരിശീലനവും ഭവനരഹിതർക്ക് നൽകാൻ കാരിത്താസ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരിന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റു സ്ഥലത്തേക്കു മാറി താമസിക്കുന്ന ആളുകളല്ലാതെ, ഭവനരഹിതരായ വേറെയും ആളുകൾ ഉണ്ടെന്നാണ് സംഘടന പറയുന്നത്. ഇവർക്കുള്ള താമസസൗകര്യവും ലഭ്യമാക്കാൻ അവർ സർക്കാരില്‍ സമ്മര്‍ദ്ധ ശ്രമവും നടത്തുന്നുണ്ട്. തെരുവിലും, നഗര ഗ്രാമപ്രദേശങ്ങളിലും, പ്രശ്ന ബാധിത സ്ഥലങ്ങളിലും താമസിക്കുന്ന ആളുകൾക്ക് സഹായം നൽകാൻ തങ്ങൾ സന്നദ്ധരാണെന്ന് സ്പേയിനിലെ കാരിത്താസിന്റെ ഭവനരഹിതർക്ക് വേണ്ടിയുള്ള പദ്ധതിയുടെ ചുമതല വഹിക്കുന്ന മരിയ സാൻഡോസ് പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന കത്തോലിക്ക ദുരിതാശ്വാസ, വികസന, സാമൂഹിക സേവന സംഘടനകളുടെ കൂട്ടായ്മയാണ് കാരിത്താസ് ഇന്റർനാഷണല്‍. ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും വിവിധ വേദനകളിലൂടെ കടന്നുപോകുന്നവര്‍ക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന 1897 നവംബർ 9-ന് ജർമ്മനിയുടെ ആസ്ഥാനമായ ഫ്രീബർഗിലാണ് സ്ഥാപിച്ചത്. ലോറൻസ് വെർത്ത്മാൻ ആണ് സംഘടനയുടെ സ്ഥാപകന്‍. അധികം വൈകാതെ 1901-ല്‍ സ്വിറ്റ്സർലൻഡിലും 1910-ല്‍ അമേരിക്കയിലും സംഘടന സ്ഥാപിതമായി. ഇന്നു ഭാരതം അടക്കം ഇരുനൂറിലധികം രാജ്യങ്ങളില്‍ സംഘടന ആയിരങ്ങളുടെ കണ്ണീരൊപ്പുന്നുണ്ട്.
Image: /content_image/News/News-2022-10-31-15:14:39.jpg
Keywords: കാരിത്താ

19941
Category: 14
Sub Category:
Heading: പുല്‍ക്കൂട്ടിലേക്കുള്ള രൂപങ്ങള്‍ ഒരുങ്ങുന്നു; ക്രിസ്തുമസിനെ വരവേൽക്കാൻ വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: തടിയിൽ നിന്നും കരവിരുതാല്‍ നിർമ്മിച്ച വലിയ ശില്പങ്ങൾ കൊണ്ട് രൂപകൽപ്പന ചെയ്ത പുൽക്കൂട് വത്തിക്കാനിൽ ക്രിസ്തുമസിന് മുന്നോടിയായി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ക്രിസ്മസ് ട്രീയ്ക്കു പ്രകാശം നൽകുന്ന ഡിസംബർ മൂന്നാം തീയതി മുതലായിരിക്കും പുൽക്കൂട് ഔദ്യോഗികമായി പ്രദർശനത്തിന് വയ്ക്കുക. ഇറ്റലിയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നു എത്തിച്ച ആല്‍പൈന്‍ സേഡാർ മരത്തിൽ നിന്നുമാണ് പുൽക്കൂടിനു വേണ്ടിയുള്ള രൂപങ്ങൾ നിർമ്മിച്ചത്. അതേസമയം പുൽക്കൂട് നിർമ്മാണത്തിന് വേണ്ടി മാത്രം തടികളൊന്നും വെട്ടിയിട്ടില്ലായെന്ന് വത്തിക്കാൻ വ്യക്തമാക്കി. തടികൊണ്ട് നിർമ്മിച്ച ഗ്രോട്ടോയിൽ തിരുകുടുംബത്തിന്റെ രൂപങ്ങളോടൊപ്പം, കാള, കഴുത, മാലാഖ എന്നിവയുടെ രൂപങ്ങളും നിര്‍മ്മിച്ചിട്ടുണ്ട് ഗ്വാട്ടിമാല സര്‍ക്കാര്‍ സമ്മാനമായി നൽകിയ മറ്റൊരു പുൽക്കൂട് പോൾ ആറാമൻ ഹാളിലും പ്രദർശിപ്പിക്കപ്പെടും. തടിയിൽ നിന്നും ഗ്വാട്ടിമാലയിലെ കലാകാരന്മാരാണ് തിരുകുടുംബത്തെയും, മാലാഖയെയും നിർമ്മിച്ചത്. 1980 മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്ക ദേവാലയത്തിന് മുന്നിൽ വത്തിക്കാൻ പുൽക്കൂട് പ്രദർശിപ്പിക്കാറുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഏതെങ്കിലും രാജ്യത്തോടോ, ഇറ്റലിയിലെ പ്രവിശ്യകളോടോ പുൽക്കൂട് പ്രദർശനത്തിനു വേണ്ടി നൽകാൻ വത്തിക്കാൻ ആവശ്യപ്പെടാറുണ്ട്. പെറുവിൽ നിന്നാണ് കഴിഞ്ഞവർഷത്തെ പുൽക്കൂട് എത്തിച്ചത്. 182 ആളുകൾ മാത്രം വസിക്കുന്ന റോസല്ലോ എന്ന മധ്യ ഇറ്റാലിയൻ ഗ്രാമത്തിൽ നിന്നാണ് ഇത്തവണത്തെ നൂറടി ഉയരമുള്ള ക്രിസ്തുമസ് ട്രീ കൊണ്ടുവരുന്നത്.
Image: /content_image/News/News-2022-10-31-16:49:47.jpg
Keywords: പുല്‍ക്കൂ

19942
Category: 1
Sub Category:
Heading: ആരാധനയില്‍ പങ്കുചേര്‍ന്നും ജപമാല ചൊല്ലിയും ഹാലോവീനില്‍ സാത്താനെ പ്രതിരോധിക്കണമെന്ന് യുഎസ് ഭൂതോച്ചാടകന്‍
Content: കാലിഫോര്‍ണിയ: പൈശാചികമായ വിധത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നടക്കുന്ന ഹാലോവീന്‍ ആഘോഷത്തെ പ്രതിരോധിക്കുവാനും, വിശുദ്ധമായി കൊണ്ടാടുവാനും സഹായിക്കുന്ന പൊടിക്കൈകളുമായി അമേരിക്കയിലെ സെന്റ് മൈക്കേല്‍ സ്പിരിച്ച്വല്‍ റിന്യൂവല്‍ സെന്ററിലെ ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി. മന്ത്രവാദികളുടേയും, പിശാചുക്കളുടേയും വേഷം ധരിക്കുന്നത് ഈ ആഘോഷത്തിന് ചേര്‍ന്നതല്ലായെന്നും ഇപ്പോഴത്തെ ഹാലോവീന്‍ ആഘോഷങ്ങളില്‍ പൈശാചികത നിറഞ്ഞിരിക്കുകയാണെന്നും സിറാക്കൂസ് രൂപത വൈദികന്‍ കൂടിയായ മോണ്‍. റോസെറ്റി പറയുന്നു. ജപമാല ചൊല്ലുന്നതും, വിശുദ്ധ കുര്‍ബാനയിലും, ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുക്കുന്നതും ഹാലോവീന്‍ ആഘോഷത്തില്‍ സാത്താനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സകല വിശുദ്ധരുടേയും തിരുനാള്‍ തലേന്ന് വിശുദ്ധമായതെന്തോ വികൃതമാക്കുവാനാണ് സാത്താന്റെ ശ്രമമെന്നു മോണ്‍. റോസെറ്റി മുന്നറിയിപ്പ് നല്‍കി. അതിനെ പ്രതിരോധിക്കുവാന്‍ വിശുദ്ധ കുര്‍ബാന, ജപമാല, പ്രാര്‍ത്ഥന എന്നിവയാണ് വേണ്ടത്. പിശാചുക്കളുടെ അവിശ്വസനീയമായ വിധത്തിലുള്ള ദുഷ്ടത്തരങ്ങളേക്കുറിച്ചോ, ദുര്‍മന്ത്രവാദത്തിലെ പൈശാചികതയെ കുറിച്ചോ അറിയാമെങ്കില്‍ ഹാലോവീനെ കുറിച്ച് ആരും ഒരിക്കലും ചിന്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കത്തോലിക്കാ കുടുംബമെന്ന നിലയില്‍ നമ്മള്‍ നമ്മുടെ കുട്ടികളെ അവര്‍ക്കിഷ്ടമുള്ള വിശുദ്ധരുടെ വേഷം ധരിപ്പിക്കുന്നതായിരിക്കും നല്ലതെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഇത് സംബന്ധിച്ച മോണ്‍. സ്റ്റീഫന്‍ റോസെറ്റിയുടെ വീഡിയോ അവസാനിക്കുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സകല വിശുദ്ധരുടെ തിരുനാള്‍ തലേന്ന് വളരെ പൈശാചികമായ രീതിയിലാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടക്കുന്നത്. പൈശാചികമായ വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍. ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുന്നുണ്ട്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-31-17:56:43.jpg
Keywords: സാത്താ, ഹാലോ