Contents

Displaying 19561-19570 of 25037 results.
Content: 19953
Category: 10
Sub Category:
Heading: ജെറുസലേമില്‍ വിശുദ്ധ നാടിന്റെ രാജ്ഞിയുടെ തിരുനാളില്‍ പങ്കുചേര്‍ന്ന് മൂവായിരത്തോളം പേര്‍
Content: ഡെയിര്‍ റാഫത്ത്: ജെറുസലേമില്‍ ‘പലസ്തീനിന്റേയും, വിശുദ്ധ നാടിന്റേയും രാജ്ഞി’യുടെ തിരുനാള്‍ ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റില്‍ കൊണ്ടാടി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30-ന് ഔര്‍ ലേഡി ദേവാലയത്തില്‍വെച്ച് നടന്ന തിരുനാള്‍ ആഘോഷത്തില്‍ പ്രദേശവാസികളായ വിവിധ ഇടവക വിശ്വാസികളും, വിദേശികളും ഉള്‍പ്പെടെ മൂവായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. 1927-ല്‍ സ്ഥാപിക്കപ്പെട്ട ആശ്രമ ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷം നടന്നത്. നിരവധി മെത്രാന്‍മാരും, ഇടവക വികാരികളും പങ്കുചേര്‍ന്ന വിശുദ്ധ കുര്‍ബാനക്ക് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല മുഖ്യകാര്‍മ്മികത്വം വഹിച്ചു. ജെറുസലേമിലെ സിനഡല്‍ ദൗത്യം മനസില്‍ സൂക്ഷിച്ചു ദൈവം വചനം ശ്രവിക്കുവാന്‍ പാത്രിയാര്‍ക്കീസ് വിശുദ്ധ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ജനറല്‍ വികാര്‍ മോണ്‍. വില്ല്യം ഷോമാലി, ഇസ്രായേലിന്റെ പാട്രിയാര്‍ക്കല്‍ വികാര്‍ മോണ്‍. റാഫിക് നഹ്ര, വിശുദ്ധ നാട്ടിലെ അപ്പസ്തോലിക പ്രതിനിധി മോണ്‍. അഡോള്‍ഫോ ടിറ്റോ യില്ലാന, സിറിയന്‍ കത്തോലിക്ക മെത്രാന്‍ മോണ്‍. യാക്കോബ് സെമാന്‍, മുന്‍ മെത്രാന്‍ മോണ്‍. ബൌലോസ് മാര്‍ക്കൂസോ എന്നിവര്‍ പാത്രിയാര്‍ക്കീസിനൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി അണിനിരന്നു. ഹോളി സെപ്പള്‍ക്കര്‍ സഭയുടെ ക്നൈറ്റ്സ് ആന്‍ഡ് ഡെയിംസ്, ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ക്നൈറ്റ്സ്, ബെയിറ്റ് ജാല സെമിനാരി വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാനയിലും പ്രദിക്ഷിണത്തിലും പങ്കെടുത്തു. 1927-ൽ ലാറ്റിൻ പാത്രിയാർക്കീസ് ​​ലൂയിജി ബർലാസിന സ്ഥാപിച്ച ഈ ആശ്രമത്തോട് ചേര്‍ന്നു ഒരു ബോർഡിംഗ് സ്കൂളും അനാഥാലയവും കോൺവെന്റും ഉണ്ടായിരുന്നു. നിലവിൽ കോൺവെന്റ് ഒരു അതിഥി മന്ദിരവും വിശ്വാസികൾക്കും വിശുദ്ധ നാട് തീർഥാടകർക്കുമായി ഒരു റിട്രീറ്റ് സെന്ററും നടത്തുന്നുണ്ട് കോൺവെന്റ് പള്ളിയുടെ മുൻവശത്ത് ലാറ്റിൻ ലിഖിതത്തിൽ "റെജിന പാലെസ്റ്റിന" അഥവാ "പലസ്തീൻ രാജ്ഞിയിലേക്ക്" എന്നെഴുതിയിട്ടുണ്ട്. കന്യാമറിയത്തിന്റെ 6 മീറ്റർ ഉയരമുള്ള രൂപവും ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2022-11-02-15:42:00.jpg
Keywords: വിശുദ്ധ നാട
Content: 19954
Category: 1
Sub Category:
Heading: തന്റെ ബഹ്റൈന്‍ സന്ദര്‍ശനം സഹോദര്യത്തിനും സമാധാനത്തിനും: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ബഹ്റൈനിലെ തന്റെ എല്ലാ കൂടിക്കാഴ്ചകളും പരിപാടികളും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയായിരിക്കുമെന്നും പ്രാർത്ഥനയാൽ തന്നെ അനുഗമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. സകല വിശുദ്ധരുടെയുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെ ചൊവ്വാഴ്‌ച (01/11/22) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാന്തരമാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. നാളെയാണ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. സഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നമ്മുടെ കാലഘട്ടത്തിൻറെ അത്യന്താപേക്ഷിതവും അടിയന്തിരവുമായ ആവശ്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. തന്റെ ബഹ്റൈന്‍ സംഭാഷണ കേന്ദ്രീകൃതമായിരിക്കും. മാനവ സഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും പരസ്പരം കൂടുതൽ കണ്ടുമുട്ടുകയെന്ന അനിവാര്യമായ ആവശ്യകത പ്രമേയമാക്കിയുള്ള ബഹ്റൈന്‍ സമ്മേളനത്തിൽ താൻ പങ്കെടുക്കുന്നുണ്ട്. വിവിധ മത പ്രതിനിധികളുമായി, പ്രത്യേകിച്ച് ഇസ്ലാം പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരമായും ഇതിനെ നോക്കികാണുന്നുവെന്നും പാപ്പ പറഞ്ഞു. എല്ലാ കൂടിക്കാഴ്ചകളും പരിപാടികളും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളെ ദൈവനാമത്തിൽ പിന്തുണയ്ക്കാനുള്ള ഫലപ്രദമായ അവസരമായി ഭവിക്കുന്നതിന് പ്രാർത്ഥനയാൽ തന്നെ അനുഗമിക്കണമെന്ന് പാപ്പ അഭ്യർത്ഥിച്ചു. സഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അത്യന്താപേക്ഷിതവും അടിയന്തിരവുമായ ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അതേസമയം ബഹ്റൈൻ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പയെ ക്ഷണിച്ച രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയ്ക്കും ഭരണ നേതൃത്വത്തിനും പ്രാദേശിക സഭയ്ക്കും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ നന്ദിയര്‍പ്പിച്ചു. പിരിമുറുക്കങ്ങൾ, എതിർപ്പുകൾ, സംഘർഷങ്ങൾ എന്നിവയാൽ മുദ്രിതമായ ഒരു ലോകത്തിൽ പാപ്പയുടെ ബഹ്റൈൻ സന്ദർശനവും സന്ദർശന പരിപാടികളും ഐക്യത്തിൻറെയും ശാന്തിയുടെയും സന്ദേശമായിരിക്കുമെന്ന് കർദ്ദിനാൾ പരോളിൻ പ്രത്യാശ പ്രകടിപ്പിച്ചു. നാളെ ആരംഭിക്കുന്ന പാപ്പയുടെ സന്ദര്‍ശനം ആറാം തീയതി വരെ നീളും.
Image: /content_image/News/News-2022-11-02-17:06:22.jpg
Keywords: ബഹ്റൈ
Content: 19955
Category: 1
Sub Category:
Heading: അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ താരാമംഗലം കുടുംബവും മലബാറിലെ രൂപതകളും; മൃതസംസ്കാരം നാളെ
Content: മാനന്തവാടി: മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഇന്നലെ അഭിഷിക്തനായ ബിഷപ്പ് അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയ്ക്കു പിന്നാലെ അദ്ദേഹത്തിന്റെ മകൻ വിൻസും മരണപ്പെട്ടതോടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബവും മലബാറിലെ രൂപതകളും. ഇന്ന് രാവിലെ പുറത്തേക്കിറക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ചുറ്റുമതിൽ പൊളിച്ച് കിണറിലേക്ക് പതിച്ചതാണ് ഇരുവരുടെയും ദാരുണാന്ത്യത്തിന് കാരണം. മാത്തുക്കുട്ടി മരണപ്പെട്ടുവെങ്കിലും വിൻസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരിന്നു. അധികം വൈകാതെ വിൻസും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും ഭൗതികശരീരങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം നാളെ (3 നവംബർ 2022) ഉച്ചയോടെ സ്വഭവനത്തിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കും. നാലുമണിയോടെ മൃതസംസ്കാരശുശ്രൂഷയുടെ ആദ്യഭാഗം കുടുംബത്തിൽ ആരംഭിക്കും. 05.30-ന് ദേവാലയത്തിൽ കുർബാനയുണ്ടായിരിക്കും. മാത്തുക്കുട്ടിയുടെ ജർമ്മനിയിലുള്ള മകൾ എത്തിച്ചേരാൻ താമസിക്കുന്നതിനാൽ മൃതസംസ്കാരം രാത്രിയിലാണ് നടത്താൻ സാധിക്കുക. അതിനാൽ മൃതസംസ്കാരശുശ്രൂഷകളുടെയും കുർബാനയുടെയും സമയമൊഴികെ സംസ്കാരം നടക്കുന്നത് വരെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതാണ്. മാനന്തവാടി രൂപതാ സഹായമെത്രാൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഈ ദിവസങ്ങളിൽ തന്നെ അലക്സ് പിതാവിന്റെ കുടുംബ ത്തിൽ സംഭവിച്ച ഈ അപകടത്തിൽ മാനന്തവാടി രൂപതയൊന്നാകെ ദുഖം രേഖപ്പെടുത്തി. അലക്സ് പിതാവിനും കുടുംബത്തിനും പരേതർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വയനാട് എം.പി. രാഹുൽ ഗാന്ധിയടക്കം നിരവധി മത, സാംസ്കാരിക, രാഷ്ട്രീയ നേതാക്കന്മാർ ബിഷപ്സ് ഹൗസിൽ വിളിച്ച് അനുശോചനം അറിയിച്ചു. മാര്‍ അലക്സ് താരാമംഗലത്തിന്റെ മാതൃ രൂപതയായ തലശ്ശേരി അതിരൂപതയും മറ്റ് രൂപതകളും ആകസ്മിക വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2022-11-02-21:24:12.jpg
Keywords: മാനന്തവാടി, താരാ
Content: 19956
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസിന്റെ ലഹരി വിരുദ്ധ സന്ദേശ പദ്ധതിയ്ക്കു ആരംഭം
Content: കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലും വിമൺ കൗൺസിലും സംയുക്തമായി നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ സന്ദേശ പദ്ധതിയായ കാമ്പയിൻ "എഗെയ്ൻസ്റ്റ് നർകോട്ടിക്സി'ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. ലഹരിക്കെതിരേയുള്ള പോരാട്ടം പുതുതലമുറയുടെ ഉത്തരവാദിത്വവും അവകാശവുമാണ്. പൊതുനന്മയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എല്ലാവരും പങ്കു ചേരണമെന്നും മാർ ടോണി നീലങ്കാവിൽ ആഹ്വാനം ചെയ്തു. കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂൾ-കോളജ് പരിസരങ്ങളിലെ മയക്കുമരുന്നു വ്യാപാരം അവസാനിപ്പിക്കാനുള്ള നിരന്തര പ്രവർത്തനങ്ങൾക്ക് പദ്ധതി ഉപകരിക്കുമെന്ന് അധ്യക്ഷത വഹിച്ച കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു. മയക്കുമരുന്നുകളുടെ സ്രോതസും വിപണന ശൃംഖലയും നിയന്ത്രിക്കാനുതകുന്ന പദ്ധതികൾ സർക്കാരിന്റെ ഭാഗ ത്തുനിലുമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംവിധായകൻ ലിയോ തദേവൂസ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ഫാ. ബിജു നന്തിക്കര ചൊല്ലിക്കൊടുത്തു. പദ്ധതിയുടെ ഭാഗമായി 2023 ജനുവരി 26 വരെ കേരളത്തിലെ സ്കൂളുകളും, കോളജുകളും കേന്ദ്രീക രിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ഫാ. വർഗീസ് കു ത്തൂർ, ഗ്ലോബൽ ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ടെസി ബിജു, ബെന്നി ആന്റണി, റിൻസൺ മണവാളൻ, ഗ്ലോബൽ യൂത്ത് ജനറൽ കോ-ഓർഡിനേറ്റർ ബിനു ഡൊമിനിക്, ഗ്ലോബൽ കോ-ഓർഡിനേറ്റർ അനൂപ് പുന്നപ്പുഴ, തൃശൂർ അതിരൂപത പ്രസിഡന്റ് ജോഷി വടക്കൻ, ജാക്സൺ മാസ്റ്റർ, വിമൺ കൗൺസിൽ കോ -ഓർഡി നേറ്റർ കരോളിൻ ജോഷ്വ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-11-03-10:45:14.jpg
Keywords: കോൺ
Content: 19957
Category: 18
Sub Category:
Heading: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന ദമ്പതികൾക്കു മാത്രമായി പ്രത്യേക ധ്യാനം
Content: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ മക്കളില്ലാത്ത ദമ്പതികൾക്കു മാത്രമായി പ്രത്യേക ധ്യാനം നവംബര്‍ 11 മുതൽ 14 വരെ നടത്തും. 11ന് വൈകുന്നേരം അഞ്ചിനു തുടങ്ങി 14ന് രാത്രി ഒമ്പതുവരെയായിരിക്കും ധ്യാനമെന്ന് ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. ഫോൺ: 0480 2708513,
Image: /content_image/India/India-2022-11-03-10:52:30.jpg
Keywords: മുരിങ്ങൂർ
Content: 19958
Category: 1
Sub Category:
Heading: പാപ്പ ബഹ്റൈനില്‍ എത്തുന്നതിന്റെ ആഹ്ലാദത്തിൽ രാജ്യത്തെ പ്രഥമ ദേവാലയത്തിന് ചുക്കാൻ പിടിച്ച സല്‍മാന്റെ കുടുംബവും
Content: മനാമ: ഫ്രാൻസിസ് മാർപാപ്പ അപ്പസ്തോലിക സന്ദർശനത്തിന് ഗൾഫ് രാജ്യമായ ബഹ്റൈനില്‍ എത്താൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തെ പ്രഥമ ദേവാലയം പണിയുന്നതിന് ചുക്കാൻ പിടിച്ച നജ്ല ഉച്ചിയും കുടുംബവും വലിയ ആഹ്ളാദത്തില്‍. രാജാവ് ദാനമായി നൽകിയ സ്ഥലത്ത് പണികഴിപ്പിച്ച രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ സേക്രഡ് ഹേർട്ട് ചർച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് നജ്ല ഉച്ചിയുടെ പിതാവായിരിന്ന കോൺട്രാക്ടര്‍ സൽമാനായിരുന്നു. 1939ലാണ് ദേവാലയം ആദ്യത്തെ മണിമുഴക്കിയത്. പാപ്പയുടെ വരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാ ദിവസവും ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന് എഴുപത്തിയെട്ടു വയസ്സുള്ള നജ്ല ഉച്ചി പറയുന്നു. മാർപാപ്പയെ ബഹറിനിൽ കാണാൻ സാധിക്കും എന്ന് പലർക്കും സ്വപ്നം പോലും കാണാൻ സാധിക്കാത്ത കാര്യമായിരുന്നു. ആളുകളെല്ലാം വലിയ ആകാംക്ഷയിലാണ്. സേക്രഡ് ഹേർട്ട് ദേവാലയത്തിലെ ആളുകൾ എല്ലാം ഒരു കുടുംബം പോലെയാണെന്നും നജ്ല പറയുന്നു. നജ്ല ജനിച്ചത് ബഹ്റൈനിൽ ആയിരുന്നെങ്കിലും, പില്‍ക്കാലത്ത് സൽമാൻ ഇറാഖിൽ ജനിച്ച് ബഹ്റൈനിലേക്ക് കുടിയേറിയ ആളായിരുന്നു. പിന്നീട് അദ്ദേഹത്തിന് രാജ്യം പൗരത്വം നൽകി. 70% ഇസ്ലാം മത വിശ്വാസികൾ ഉള്ള രാജ്യമാണ് ബഹ്റൈൻ. എന്നാൽ വിദേശ ജോലിക്കാർ ഉൾപ്പെടെയുള്ള ഇതര മതസ്ഥർക്ക് പ്രാർത്ഥിക്കാനുള്ള അനുവാദം രാജ്യത്തുണ്ട്. രണ്ട് കത്തോലിക്ക ദേവാലയങ്ങളാണ് രാജ്യത്തുള്ളത്. കിഴക്കും-പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ നടക്കുന്ന ബഹ്റൈൻ ഫോറം ഫോർ ഡയലോഗ് അടക്കം നിരവധി പരിപാടികളിൽ ഈ നാലു ദിവസങ്ങളിലായി ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. പൊതു ജനങ്ങൾക്ക് പങ്കെടുക്കാവുന്ന ഒരു ദിവ്യബലിയും ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിൽ അർപ്പിക്കും. 2019ൽ ഫ്രാൻസിസ് മാർപാപ്പ യുഎഇ സന്ദർശിച്ചത് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്നു വര്‍ഷത്തിന് ശേഷം ഗള്‍ഫ് മേഖലയില്‍ നടക്കുന്ന സന്ദര്‍ശനത്തിനായി വലിയ ആകാക്ഷയോടെയാണ് വിശ്വാസി സമൂഹം കാത്തുനില്‍ക്കുന്നത്.
Image: /content_image/News/News-2022-11-03-11:28:34.jpg
Keywords: ബഹ്റൈ
Content: 19959
Category: 1
Sub Category:
Heading: ബെത്ലഹേമില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കു നേരെ ഇസ്ലാം മതസ്ഥരുടെ കല്ലേറ്: നിരവധി വിശ്വാസികള്‍ക്ക് പരിക്ക്
Content: ബെത്ലഹേം: യേശുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ ബെത്ലഹേമിന് സമീപമുള്ള ക്രൈസ്തവ ദേവാലയത്തിനു നേരെ ഏതാനും ഇസ്ലാം മതസ്ഥര്‍ കല്ലേറ് നടത്തിയതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബെയിറ്റ് സാഹുറിലെ ഓര്‍ത്തഡോക്സ് ദേവാലയത്തിന് നേര്‍ക്ക് നടന്ന കല്ലേറില്‍ നിരവധി വിശ്വാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നു ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലേറിനെ അപലപിച്ച ക്രിസ്ത്യന്‍ നേതാക്കള്‍ ഇതിനെതിരെ സത്വര നടപടികള്‍ കൈകൊള്ളണമെന്ന് പലസ്തീന്‍ അധികാരികളോട് ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസിയും ഇസ്രായേലി മനുഷ്യാവകാശ പ്രവര്‍ത്തകനും നെസ്സെറ്റ് സ്ഥാനാര്‍ത്ഥിയുമായ ഷാദി ഖല്ലൌള്‍ ദേവാലയത്തിന് നേര്‍ക്ക് ഇസ്ലാം മതസ്ഥർ കല്ലെറിയുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ''അറബ് ലോകത്തെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പട്ടണങ്ങളിലെ ക്രിസ്ത്യാനികള്‍ ഏതെങ്കിലും മുസ്ലീം മോസ്കിനെതിരെ കല്ലെറിയുന്നത് നിങ്ങളുടെ ജീവിതത്തില്‍ കണ്ടിട്ടുണ്ടോ?'' എന്ന ചോദ്യവുമായിട്ടാണ് ഖല്ലൌളിന്റെ പോസ്റ്റ്‌. </p> <blockquote class="twitter-tweet"><p lang="ar" dir="rtl">قال بقلك شعب عربي فلسطيني واحد؟ آل العتامرة المسلمين يرجمون بالحجارة الكنيسة وكشافتها في بيت ساحور الذين يجهزون أنفسهم لعيد الميلاد. هل شفتم بحياتكن مسيحي بالمحيط العربي تهجم على مسجد في بلدات مسيحية وليش لا؟ لأنه الأمم تختلف بالثقافة والعلم واحترام والاعتراف بالغير. بدهن دولة؟ <a href="https://t.co/cBrZPFRNZv">pic.twitter.com/cBrZPFRNZv</a></p>&mdash; Shadi khalloul שאדי ח&#39;לול (@shadikhalloul) <a href="https://twitter.com/shadikhalloul/status/1586288743618473986?ref_src=twsrc%5Etfw">October 29, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിലെ മെത്രാപ്പോലീത്തയായ അതള്ള ഹന്നാ ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടു. ‘അപ്രതീക്ഷിതമായ പ്രതിഭാസം’ എന്നാണ് ഈ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ബെയിറ്റ് സാഹൂറില്‍ സംഭവിച്ചത് ഭീതിജനകമാണെന്നും ജനതയുടെ പ്രതിച്ഛായ നശിപ്പിക്കുകയും പൊതു സമാധാനത്തെയും പലസ്തീന്‍ ജനതയുടെ മക്കളെന്ന നിലയില്‍ നമ്മെ ഒരുമിച്ച് നിർത്തുന്ന ബന്ധത്തെ നശിപ്പിക്കുകയും ചെയ്ത സംഭവമെന്ന് മെത്രാപ്പോലീത്ത പറഞ്ഞതായി ജെറുസലേം പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ തീര്‍ക്കുവാനും, ജനങ്ങളുടെ ഐക്യം തകര്‍ക്കുവാനുമുള്ള സ്ഥലമല്ല ദേവാലയമെന്നും മെത്രാപ്പോലീത്ത പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. ആക്രമണത്തില്‍ താന്‍ ദുഃഖിതനും, രോഷാകുലനുമാണെന്നും പ്രമുഖ കത്തോലിക്ക നേതാവായ വാദി അബുനാസ്സര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അബുനാസ്സര്‍ പലസ്തീന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീന്‍ ക്രൈസ്തവര്‍ക്ക് ഇസ്രായേലി അധികാരികളില്‍ നിന്നും, ഇസ്ലാം മതസ്ഥരില്‍ നിന്നും ഒരുപോലെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ് യു.എസ്.എ’ പറയുന്നു. അതേസമയം പലസ്തീനില്‍ ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് വിലക്കുണ്ട്. വെസ്റ്റ്‌ ബാങ്കിലെ നിയമങ്ങള്‍ മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും ഗാസയില്‍ നിയമങ്ങള്‍ കര്‍ക്കശമാണ്.
Image: /content_image/News/News-2022-11-03-14:53:33.jpg
Keywords: ബെത്ല
Content: 19960
Category: 10
Sub Category:
Heading: ബൊളീവിയയില്‍ സമാധാനം പുലരുന്നതിന് വേണ്ടി ദിവ്യകാരുണ്യ പ്രദിക്ഷണവും പ്രാര്‍ത്ഥനയുമായി സഭാനേതൃത്വം
Content: സുക്രേ: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ സെന്‍സസിനെ ചൊല്ലിയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സാന്റാ ക്രൂസില്‍ സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ പങ്കെടുത്തത് നൂറുകണക്കിന് വിശ്വാസികള്‍. പ്രീച്ചേഴ്സ് സമൂഹാംഗങ്ങളായ മൂന്ന്‍ വൈദികര്‍ക്കൊപ്പം സാന്‍ പെഡ്രോയിലെ എപ്പിസ്കോപ്പല്‍ വികാരിയായ ഫാ. തദേവൂസ് ഗിയനിയക്കാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് നേതൃത്വം നല്‍കിയത്. സാന്റാ ക്രൂസില്‍ അനിശ്ചിത കാലത്തേക്ക് ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താല്‍ ആരംഭിച്ചതു മുതല്‍ വിശ്വാസികള്‍ ഇടവക ദേവാലയങ്ങളിലും, ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിലും ജപമാലകള്‍ ചൊല്ലുന്നുണ്ട്. ക്രൈസ്റ്റ് ദി റെഡീമര്‍ സ്മാരകത്തിന് മുന്നിലായി വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. പ്രാദേശിക താല്‍പര്യങ്ങള്‍ മാറ്റിവെച്ച് സമാധാനവും, ഐക്യവും പുനഃസ്ഥാപിക്കണമെന്ന് സാന്റാ ക്രൂസ് മെത്രാപ്പോലീത്ത മോണ്‍ റെനേ ലിയഗു ഞായറാഴ്ച അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ ആഹ്വാനം ചെയ്തു. രാജ്യം അക്രമവും, ഭീഷണിയും നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ പ്രകോപിതരാകില്ലെന്നും, എങ്കിലും ദൈവമക്കളെന്ന നിലയില്‍ ബൊളീവിയയില്‍ സമാധാനവും, ഐക്യവും കണ്ടെത്തേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വ്യക്തി താല്‍പ്പര്യങ്ങളും, സംഘര്‍ഷ വിഭാഗീയ താല്‍പ്പര്യങ്ങളും ഒഴിവാക്കി പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കുവാന്‍ മോണ്‍ റെനേ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ മുഴുവന്‍ സംരക്ഷിക്കേണ്ടതിന് പകരം തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ മാത്രം സംരക്ഷിക്കുന്ന പതിവാണ് കണ്ടുവരുന്നതെന്നും, ഈ രീതി വിട്ട് ഗുണകരമായ പൊതുവായ കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. കത്തോലിക്കാ സഭ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുകയാണെന്നും അതാണ് തങ്ങളുടെ ചുമതലയെന്നും, അതിനാല്‍ തങ്ങള്‍ക്ക് സാമൂഹ്യമായ ചില പ്രതിബദ്ധതകളുണ്ടെന്നും പറഞ്ഞ മെത്രാപ്പോലീത്ത, പ്രതിസന്ധി പരിഹരിക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു. പ്രകോപനങ്ങളില്‍ വീഴരുതെന്ന് മെത്രാപ്പോലീത്ത സാന്റാ ക്രൂസിലെ ജനങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന സെന്‍സസ് 2024-ലേക്ക് മാറ്റിവെച്ചതാണ് നിലവിലെ പ്രക്ഷോഭത്തിന്റെ കാരണം. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിമര്‍ശനം. ഭക്ഷണ ക്ഷാമത്തിന് പുറമേ, ആംബുലന്‍സുകള്‍ക്ക് വേണ്ട ഇന്ധനം പോലും നഗരത്തില്‍ ലഭ്യമല്ല. ഹര്‍ത്താലും ഉപരോധവും പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നാണ്‌ ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.
Image: /content_image/News/News-2022-11-03-16:22:04.jpg
Keywords: ദിവ്യകാരുണ്യ
Content: 19961
Category: 7
Sub Category:
Heading: ക്രിസ്ത്യന്‍ ഗാനങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുതേ..!
Content: ആത്മീയ ഗീതവും പ്രാർത്ഥനാഗീതവും ഇടകലർത്തുമ്പോൾ സംഭവിക്കുന്ന അപകടത്തെ കുറിച്ച് തിരിച്ചറിഞ്ഞിട്ടുണ്ടോ?. വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് നമ്മള്‍ പാടുന്ന പല പ്രമുഖ ഗാനങ്ങളും അതിന്റെ അര്‍ത്ഥം കൊണ്ടും സന്ദര്‍ഭവശാലും തെറ്റാണെന്ന് എത്ര പേർക്ക് അറിയാം? ജപമാലയോട് അനുബന്ധിച്ച് പാടുന്ന പല ഗാനങ്ങളിലും വൈരുദ്ധ്യം ഉണ്ടെന്ന് അറിയാമോ? ഓരോ വിശ്വാസിയും പ്രത്യേകമായി ഗായക സംഘങ്ങള്‍ തിരിച്ചറിയേണ്ട, മനസിലാക്കേണ്ട വളരെ ആഴത്തിലുള്ള വിവരങ്ങള്‍ ഉദാഹരണ സഹിതം വിവരിച്ചുക്കൊണ്ട് പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ. * 'പ്രവാചകശബ്ദം' സൂമിലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിയേഴാമത്തെ ക്ലാസിൽ നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ. ക്ലാസിന്റെ പൂർണ്ണരൂപം കേൾക്കാൻ: https://youtu.be/W1Qjk6w7uRQ (എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് 2022 നവംബർ 05 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും) ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/Videos/Videos-2022-11-03-17:22:47.jpg
Keywords: പഠനപര
Content: 19962
Category: 18
Sub Category:
Heading: കുടുംബ സ്വത്തിലൂടെ ലഭിച്ച ഭൂമിയില്‍ വീടൊരുക്കി ഭൂരഹിത കുടുംബത്തിന് സമ്മാനിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: പാലാ രൂപതയുടെ കാരുണ്യമുഖമായ ഹോം പാലാ പദ്ധതിയിൽ സ്വയം മാതൃകയായി രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കയ്യൂരിലെ കുടുംബസ്വത്തിലൂടെ തനിക്കു ലഭിച്ച ഭൂമി ഒരു ഭൂരഹിത കുടുംബത്തിന് പകുത്തുനൽകി വീടൊരുക്കിയാണ് മാർ ജോസഫ് കല്ലറങ്ങാട്ട് കരുതലിന്റെ മുഖമായി രൂപതയ്ക്കും നാടിനും മാതൃകയും അഭിമാനവുമായത്. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ദാനം ചെയ്ത ഭൂമിയിൽ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ചാപ്റ്ററാണ് വീട് പണിതീർത്തത്. മാർ ജോസഫ് കല്ലറങ്ങാട്ട് വീട് ആശീർവദിച്ച് കൈമാറി. രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറും ഹോം പാലാ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, കയ്യൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളിൽ, ഫാ. മാത്യു തെന്നാട്ടിൽ എന്നിവർ ആശീർവാദകർമത്തിൽ സഹകാർമികരായി. പാലാ രൂപതാതിർത്തിയിലെ ഭവനരഹിതരെയും ഭൂരഹിതരെയും പുനരധിവസിപ്പിക്കുന്നതിനായാണ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ രൂപതയിൽ ഹോം പാലാ' പദ്ധതി ആരംഭിച്ചത്. നാനാജാതി മതസ്ഥരായ നിരവധിപ്പേർക്ക് ഇതിനോടകം ഭൂമിയായും വീടായും കരുതലാകാൻ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭവനരഹിതരെയും ഭൂരഹിതരെയും പുനരധിവസിപ്പിക്കുന്ന ഹോം പാലാ പദ്ധതി ക്രൈസ്തവസാക്ഷ്യമാണെന്നും ഹോം പാലാ പദ്ധതി ഇടവകളിൽ കൂടുതൽ സജീവമാകണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ഇത്തരത്തിൽ 658 വീടുകളാണ് ഇതിനോടകം പണിതീർത്തിട്ടുള്ളതെന്ന് ഹോം പാലാ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.
Image: /content_image/India/India-2022-11-04-10:45:56.jpg
Keywords: കല്ലറങ്ങാ