Contents

Displaying 19591-19600 of 25037 results.
Content: 19983
Category: 1
Sub Category:
Heading: അമേരിക്കയിലെ തിരഞ്ഞെടുപ്പ് ദിനം ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആർച്ച് ബിഷപ്പിന്റെ ആഹ്വാനം
Content: സാൻ ഫ്രാൻസിസ്കോ: അമേരിക്കയിൽ തിരഞ്ഞെടുപ്പ് ദിനമായ ഇന്നു നവംബർ എട്ടാം തീയതി സമാധാനത്തിനു വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണിയുടെ ആഹ്വാനം. ട്വിറ്ററിൽ നടത്തിയ ആഹ്വാനത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥവും അദ്ദേഹം തേടി. അതിരൂപതയുടെ യൂട്യൂബ് ചാനലിൽ സാൽവത്തോർ കോർഡിലിയോണിക്ക് ഒപ്പം ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള സൗകര്യം വിശ്വാസികൾക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. രാഷ്ട്രീയ അതിക്രമങ്ങൾ വർദ്ധിക്കുന്ന സമയത്ത്, അമേരിക്കൻ ജനത തിരഞ്ഞെടുപ്പിൽ പങ്കാളികളാകുമ്പോൾ, നാം സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണെന്ന്, രൂപതയുടെ വെബ്സൈറ്റിൽ പറയുന്നു. അമേരിക്കൻ ഭൂഖണ്ഡങ്ങളുടെയും, ഗർഭസ്ഥശിശുക്കളുടെയും മധ്യസ്ഥയായ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും വെബ്സൈറ്റിൽ ദൃശ്യമാക്കിയിട്ടുണ്ട്. സെനറ്റ്, ജനപ്രതിനിധി സഭ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതേദിവസം തന്നെ നാല് സംസ്ഥാനങ്ങൾക്ക് ഒപ്പം, കാലിഫോർണിയ സംസ്ഥാനം ഭ്രൂണഹത്യാ വിഷയത്തിൽ ജനഹിത പരിശോധന നടത്തും. ഭ്രൂണഹത്യക്ക് കൂടുതൽ നിയമപരമായ സാധുത നൽകുന്ന പ്രൊപ്പോസിഷൻ ഒന്ന് എന്ന് പേരിട്ടിരിക്കുന്ന ജനഹിത പരിശോധനയാണ് കാലിഫോർണിയയിൽ നടക്കുക. സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണിയും, കാലിഫോർണിയയിലെ മെത്രാൻ സമിതിയും ഭ്രൂണഹത്യയ്ക്ക് എതിരെ വോട്ട് ചെയ്യണമെന്ന് വിശ്വാസികളോട് ആഹ്വാനം നൽകിയിരുന്നു. ഏകദേശം 24 ആഴ്ചകൾ വരെ ഭ്രൂണഹത്യ ചെയ്യാനുള്ള അവകാശം ഇപ്പോൾ സംസ്ഥാനത്ത് നിലവിലുണ്ട്.
Image: /content_image/News/News-2022-11-08-17:59:08.jpeg
Keywords: അമേരിക്ക, ജപമാല
Content: 19984
Category: 18
Sub Category:
Heading: ഈശോയുടെ ദൗത്യം തുടരുന്ന സഭാത്മക പ്രവർത്തനമാണ് പാപ്പയുടെ ആഗ്രഹം: കർദ്ദിനാൾ മരിയോ ഗ്രെച്ച്
Content: ബംഗളൂരു: സിനഡാത്മക ചർച്ചകൾ സഭയ്ക്കു കരുത്തു പകരുകയും ആധ്യാത്മിക ഐക്യം വളർത്തുകയും ചെയ്യുന്നുവെന്ന് ആഗോള ബിഷപ്സ് സിനഡ് സെക്രട്ടറി ജനറൽ കർദ്ദിനാൾ മരിയോ ഗ്രെച്ച്. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസ് ഓ ഡിറ്റോറിയത്തിൽ നടന്നുവരുന്ന ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ (സിബിസിഐ) 35-ാം പ്ലീനറി സമ്മേളനത്തിന്റെ രണ്ടാംദിനമായ ഇന്നലെ നടന്ന ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സിനഡാത്മക സഭയാണു വേണ്ടതെന്ന് കർദിനാൾ പറഞ്ഞു. സിനഡിന്റെ ലക്ഷ്യമെന്താണെന്നും സിനഡിന് മുൻകൈയെടുത്ത ഫ്രാൻസിസ് മാർപാപ്പ ഇതുകൊണ്ട് എ ന്താണു ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ഈശോയുടെ ദൗത്യം തുടരുകയും ചെയ്യുന്ന സഭാത്മക പ്രവർത്തനമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹമെന്ന് കർദിനാൾ പറഞ്ഞു. സിനഡാത്മകതയെക്കുറിച്ച് രൂപതാ തലത്തിലും പ്രാദേശി കതലത്തിലും ദേശീയതലത്തിലുമൊക്കെ ചർച്ചകൾക്കു വേദിയൊരുക്കാൻ മുൻകൈ യെടുത്ത ബിഷപ്പുമാരെ കർദ്ദിനാൾ അഭിനന്ദിച്ചു. ചർച്ചയിൽ സിബിസിഐ വൈസ് പ്ര സിഡന്റ് ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് മോഡറേറ്ററായിരുന്നു. ഇന്നലെ രാവിലെ നടന്ന ആദ്യസെഷനിൽ സീറോമലബാർ സഭയെ പ്രതിനിധീകരിച്ച് ഫാ.സെബാസ്റ്റ്യൻ ചാലയ്ക്കലും ലത്തീൻ സഭയെ പ്രതിനിധീകരിച്ച് ഫാ. യേശു കരുണാനിധിയും സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ഫാ.ജോൺ കുറ്റിയിലും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മധുര ആർച്ച് ബിഷപ്പ് ഡോ.ആന്റണി പപ്പുസാമി മോഡറേറ്ററാ യിരുന്നു. തങ്ങളുടെ അഭിപ്രായം പറയാൻ സിനഡൽ പ്രക്രിയ വേദിയൊരുക്കിയതിൽ അല്മായർക്ക് അതിയായ സന്തോഷമുണ്ടെന്ന് ബിഷപ്പ് ഡോ. ആന്റണി പപ്പുസാമി പറഞ്ഞു. അല്മായ സംഘടനയായ കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തന റി പ്പോർട്ട് സെക്രട്ടറി ഫാ. രാജു അലക്സും കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ (സിആർഐ) യുടെ പ്രവർത്തന റിപ്പോർട്ട് ദേശീയ സെക്രട്ടറി സിസ്റ്റർ എൽസ മറ്റവും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ പുതുതായി നിർമിച്ച 700 ബെഡുകളോടുകൂടിയ രണ്ട് എമർജൻസി ആൻഡ് ആക്സിഡന്റൽ കെയർ ബ്ലോക്ക് സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാട നം ചെയ്തു. ഇതോടെ സെന്റ് ജോൺസ് ആശുപത്രിയിൽ ബെഡുകളുടെ എണ്ണം 2000 ആയി. സിനഡാത്മക സഭയെ ആസ്പദമാക്കിയുള്ള ചർച്ചകൾക്കു മുൻഗണന നൽകുന്ന സിബിസിഐ പ്ലീനറി സമ്മേളനം 11ന് സമാപിക്കും. രാജ്യത്തെ 174 രൂപതകളിൽനിന്നുള്ള ഇരുനൂറോളം ബിഷപ്പുമാർ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2022-11-09-13:03:13.jpg
Keywords: സി‌ബി‌സി‌ഐ
Content: 19985
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവർക്കു സംവരണം ഉറപ്പാക്കണമെന്ന് ഡിസിഎംഎസ്
Content: കോട്ടയം: സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന ദളിത് ക്രൈസ്തവരെ രാജ്യപുരോഗതിയിൽ പങ്കാളികളാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും നീതിപീഠവും ദളിത് ക്രൈസ്തവർക്കും പട്ടികജാതി സംവരണം ഉറപ്പാക്കണമെന്ന് ഡിസിഎംഎസ് ആവശ്യപ്പെട്ടു. യോഗത്തിൽ ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറകടർ ഫാ. ജോസ് വടക്കേക്കുറ്റ്, സംസ്ഥാന അസിസ്റ്റന്റ് ഡ യറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ പി. സ്റ്റീ ഫൻ, വൈസ് പ്രസിഡന്റ് വിൻസന്റ് ആന്റണി, ഖജാൻജി എൻ. ദേവദാസ്, സെക്രട്ടറി ബിജി സാലസ്, ജോയിന്റ് സെക്രട്ടറി ബിജു അരുവിക്കുഴി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-11-09-13:30:09.jpg
Keywords: ദളിത
Content: 19986
Category: 1
Sub Category:
Heading: ടാൻസാനിയയിലെ വിമാന ദുരന്തം: അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി/ ഡോഡോമ: ടാൻസാനിയയിൽ 19 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. അനുശോചനയും പ്രാര്‍ത്ഥനയും അറിയിച്ചുള്ള പാപ്പയുടെ സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് രാജ്യത്തിനു കൈമാറിയത്. മരിച്ചവർക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച വടക്കൻ ടാൻസാനിയയിലെ ബുക്കോബ നഗരത്തിലേക്കുള്ള യാത്രാമധ്യേ വിക്ടോറിയ തടാകത്തിലാണ് വാണിജ്യ വിമാനം തകർന്ന് വീണത്. 39 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായിരിന്നു വിമാനത്തില്‍ ഉണ്ടായിരിന്നത്. ഇതില്‍ 19 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും, പ്രത്യേകിച്ച് ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ആത്മീയ ഐക്യവും പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ടെലിഗ്രാം സന്ദേശത്തില്‍ പറയുന്നു. മരിച്ചവരുടെ നിത്യവിശ്രമത്തിനും പരിക്കേറ്റവരുടെ സൗഖ്യത്തിനും രക്ഷാപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നവരുടെ ശക്തിക്കും വേണ്ടിയും എല്ലാവരിലും സർവശക്തനായ ദൈവത്തിന്റെ സാന്ത്വനവും സമാധാനവും ഉണ്ടാകുന്നതിനായും പ്രാര്‍ത്ഥിക്കുന്നതായും പാപ്പ സന്ദേശത്തില്‍ കുറിച്ചു. ടാൻസാനിയയുടെ വാണിജ്യ തലസ്ഥാനമായ ഡാർ എസ് സലാമിൽ നിന്ന് രാവിലെ പുറപ്പെട്ട വിമാനം, മോശം കാലാവസ്ഥയിൽ നിയന്ത്രണം നഷ്ട്ടമാകുകയും ആഫ്രിക്കയിലെ വലിയ തടാകങ്ങളിലൊന്നായ വിക്ടോറിയ തടാകത്തിൽ തകരുകയുമായിരിന്നു. ദുരന്തത്തില്‍ ടാൻസാനിയയിലെ കത്തോലിക്ക മെത്രാന്‍മാരും അനുശോചനം അറിയിച്ചു. പ്രിയപ്പെട്ടവരുടെ വേര്‍പ്പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും എല്ലാ ടാൻസാനിയക്കാർക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മരണപ്പെട്ടവരുടെ ആത്മാക്കളുടെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായും മെത്രാന്‍ സമിതി പ്രസ്താവനയില്‍ കുറിച്ചു. 2020-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 63%വും ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-09-14:29:12.jpg
Keywords: ടാൻസാനിയ
Content: 19987
Category: 14
Sub Category:
Heading: പാടത്ത് 'ഗദ്സമൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശു': നെൽചെടിയില്‍ പ്രസീത് തീര്‍ത്ത അത്ഭുതചിത്രം ശ്രദ്ധ നേടുന്നു
Content: ബത്തേരി: വയനാട് ബത്തേരി സ്വദേശിയായ കർഷകന്‍ പ്രസീത് നെല്‍പാടത്ത് ഒരുക്കിയ ക്രിസ്തു ചിത്രം ഏറെ ശ്രദ്ധ നേടുന്നു. മുന്നൂറോളം നെൽവിത്തുകളുടെ സംരക്ഷകനും നെൽകൃഷിയിൽ പുതുമകൾ പരീക്ഷിക്കുകയും ചെയ്യുന്ന ഈ കർഷകന്‍ നെന്മേനി കഴമ്പിലെ രണ്ടേക്കർ പാടത്തിനുള്ളിലാണ് ഗദ്സമൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശുവിന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത നിറങ്ങള്‍ ചേര്‍ത്തു പാടത്തു വരച്ചതായി തോന്നുമെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. വ്യത്യസ്ത നിറത്തിലുള്ള നെൽചെടികൾകൊണ്ട് വയലിൽ തീർക്കുന്ന റൈസ് പാഡി ആർട്ടിലാണ് അദ്ദേഹം ക്രിസ്തു ചിത്രം ഒരുക്കിയിരിക്കുന്നത്. ഡാബർശാല, നസർബാത്ത്, രക്തശാലി, കൃഷ്ണകാമോദ്, വയലറ്റ് കല്യാണി എന്നീ ഇനങ്ങൾ വിളയിച്ച് 30 സെന്റ് സ്ഥലത്തു 30 മീറ്റർ വീതിയിലും 40 മീറ്റർ നീളത്തിലുമാണ് ക്രിസ്തുവിനെ ചിത്രീകരിച്ചത്. അഞ്ചപ്പം അയ്യായിരം പേര്‍ക്ക് ഊട്ടിയ വ്യക്തിയാണ് കര്‍ത്താവെന്നും ആ മഹത് വ്യക്തിയുടെ ചിത്രം ലോകത്ത് ചിത്രീകരിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ ആരുടെ ചിത്രമാണ് ചിത്രീകരിക്കേണ്ടതെന്ന് അക്രൈസ്തവന്‍ കൂടിയായ പ്രസീത് പറയുന്നു. ഈ പാടത്തു രണ്ടു പ്രാവശ്യം പുഴു തിന്നു വിളവ് നശിച്ചിട്ടിട്ടുണ്ടെന്നും കണ്ണീരോടെ ഇവിടെ നിന്ന്‍ മടങ്ങിയ സാഹചര്യമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരു വര്‍ഷത്തിന് ഇപ്പുറം ഇവിടെ വലിയ അത്ഭുതമാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രസീത് കൂട്ടിച്ചേര്‍ത്തു. ത്രിമാന ചിത്രം കാണാനും പകര്‍ത്താനും നിരവധി ആളുകളാണ് പ്രസീതിന്റെ പാടത്തേക്ക് കടന്നുവരുന്നത്. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച ദൌത്യം, മൂന്നുമാസംകൊണ്ടാണ് പാടത്തു ക്രിസ്തു രൂപമായി പ്രാപിച്ചത്. നെല്ല് മൂപ്പെത്താനെടുക്കുന്ന രണ്ടുമാസം കൂടി ഈ ചിത്രം വയലിൽ ഉണ്ടാകും. മാടക്കരയിലെ ഇ ഡി റെജിയുടെയും അജേഷിന്റെയും സനലിന്റെയും സഹായത്തോടെ ചിത്രമൊരുക്കിയത്. നൂറോളം നെല്ലിനങ്ങൾ പ്രസീത് തന്റെ എട്ടേക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. ഭാര്യ വിശ്വപ്രിയ, മക്കളായ ആകർഷിമ, ആത്മിക എന്നിവരും പിന്തുണയുമുണ്ട്‌. പില്‍ക്കാലത്ത് പുഴു ശല്യത്തില്‍ നശിച്ചുപോയ പാടം ഇന്ന് ക്രിസ്തു ചിത്രത്താല്‍ വീണ്ടും വിളഞ്ഞുനില്‍ക്കുന്നതിന്റെ ഹൃദയം നിറഞ്ഞ ആഹ്ലാദത്തിലാണ് പ്രസീതും കുടുംബവും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-09-16:33:43.jpg
Keywords: അത്ഭുത, ചിത്ര
Content: 19988
Category: 1
Sub Category:
Heading: നൈജീരിയയില്‍ കത്തോലിക്ക വൈദികനെയും 9 പേരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി
Content: അബൂജ: വടക്കൻ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ കാച്ചിയയിലെ പ്രാദേശിക മേഖലയില്‍ നിന്ന് കത്തോലിക്ക വൈദികനെയും 9 പേരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി. ഐഡൺ ഗിഡ ഗ്രാമത്തിലെ ദേവാലയ ഇടവക വികാരിയായ ഫാ. എബ്രഹാം കുനാട്ടിനെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇന്നലെ നവംബർ എട്ട് അർധരാത്രിയോടെയാണ് കുർമിൻ സാറയിൽ നിന്നു വൈദികനെ തട്ടിക്കൊണ്ടുപോയത്. കാച്ചിയ ലോക്കൽ ഗവൺമെന്റിലെ സെന്റ് ബെർണാഡ് ചർച്ച്, ഐഡൻ ഗിഡയിലെ ഇടവക വികാരി എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തു വരികയായിരിന്നുവെന്ന് കടുണ അതിരൂപതയുടെ ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകേവു ഇമ്മാനുവൽ പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രദേശത്തെ അരക്ഷിതാവസ്ഥയെ തുടര്‍ന്നു തട്ടിക്കൊണ്ടുപോയ വൈദികൻ സ്വവസതിയില്‍ നിന്നു മാറി സെന്റ് മുളംബ ഇടവകയിലാണ് താമസിച്ചിരുന്നതെന്നും ചാൻസലർ ചൂണ്ടിക്കാട്ടി. വളരെ സങ്കടകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും ഭയപ്പെടുത്തുന്ന കുറ്റവാളികളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും നൈജീരിയന്‍ ക്രിസ്ത്യൻ അസോസിയേഷന്റെ കടുണ വിഭാഗത്തിന്റെ പ്രസിഡന്റ് ജോസഫ് ഹയേബ് പറഞ്ഞു. കടുന റിഫൈനറിക്ക് സമീപം സ്ഥിതി ചെയ്യുന്ന 'ഓയിൽ വില്ലേജ്' കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളാണ് മറ്റ് ഒമ്പത് പേരെ ബന്ദികളാക്കിയിരിക്കുന്നത്. നവംബർ ഏഴിന് രാത്രിയാണ് പതിനഞ്ചോളം വരുന്ന ആയുധധാരികളായ സംഘം ഗ്രാമം ആക്രമിച്ചത്. ഓയിൽ വില്ലേജ് കൊള്ളക്കാരുടെ ഇടയ്ക്കിടെയുള്ള റെയ്ഡുകളുടെ ലക്ഷ്യ കേന്ദ്രമായതിനാല്‍ തങ്ങളെ സംരക്ഷിക്കാൻ ഗ്രാമത്തിൽ സ്ഥിരമായ ഒരു സൈനിക പോസ്റ്റ് സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം കണ്ടില്ല. നൈജീരിയയില്‍ പലപ്പോഴും നടക്കുന്ന തട്ടിക്കൊണ്ടു പോകലുകള്‍ക്ക് പിന്നില്‍ പണം മാത്രമാണ് ലക്ഷ്യം. ബന്ധികളാക്കിയവരെ മോചിപ്പിക്കണമെങ്കില്‍ ലക്ഷകണക്കിന് നൈറയാണ് (നൈജീരിയന്‍ കറന്‍സി) ആയുധധാരികള്‍ ആവശ്യപ്പെടുന്നത്. മോചനദ്രവ്യം നല്‍കാത്ത സാഹചര്യത്തില്‍ വൈദികര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഇസ്ളാമിക തീവ്രവാദികള്‍ നടത്തുന്ന നരനായാട്ടും രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും ആഗോള തലത്തില്‍ നിരവധി തവണ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ടെങ്കിലും കാര്യമായ നടപടി കൈക്കൊള്ളുവാന്‍ നൈജീരിയന്‍ ഭരണകൂടം ഇതുവരെ ശ്രമിച്ചിട്ടില്ല. രാജ്യത്തു ഏറ്റവും അധികം ആക്രമണങ്ങള്‍ ഏറ്റുവാങ്ങുന്നത് ക്രൈസ്തവ സമൂഹമാണ്.
Image: /content_image/News/News-2022-11-09-20:00:10.jpg
Keywords: നൈജീ
Content: 19989
Category: 10
Sub Category:
Heading: അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിൽ ലോകമെമ്പാടും വനിതകളുടെ ജപമാലയ്ക്കു ആഹ്വാനം
Content: വാഷിംഗ്ടൺ ഡി.സി: അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസമായ ഡിസംബർ എട്ടാം തീയതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വനിതകളുടെ ജപമാല പ്രാർത്ഥന നടക്കും. ദേവാലയങ്ങൾ, ജീവൻ, കുടുംബം, മാതൃത്വം തുടങ്ങിയവ സംരക്ഷിക്കാൻ പ്രതിരോധം തീർക്കുക, തങ്ങൾ പരിശുദ്ധ കന്യാമറിയത്തിന്റെ പെൺമക്കൾ ആണെന്നും, അമ്മയുടെ ഉദാഹരണം തങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്നും അഭിമാനത്തോടെ പറയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജപമാല പ്രാർത്ഥന സംഘടിപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. പൊതുസ്ഥലത്ത് വനിതകളുടെ ജപമാല പ്രാർത്ഥന ആദ്യമായി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രായം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചല്ല ഒരു സ്ത്രീയുടെ വിളി നിലകൊള്ളുന്നതെന്നും, മറിച്ച് ദൈവം ഓരോ വ്യക്തിയെയും സൃഷ്ടിച്ചുവെന്നും, ഓരോ വ്യക്തിക്കും പ്രത്യേകമൊരു ദൗത്യം നൽകി എന്നുമുളള ബോധ്യത്തിൻമേലാണ് ആ വിളി നിലകൊള്ളുന്നതെന്നും സംഘാടകർ പ്രസ്താവിച്ചു. ലോകത്തെ മാറ്റിമറിക്കാനായി പ്രാർത്ഥനയുടെ ശക്തിക്ക്, പ്രത്യേകിച്ച് ജപമാലയുടെ ശക്തിക്ക് സാധിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായി അവർ പറഞ്ഞു. ഡിസംബർ എട്ടാം തീയതിയിലെ ജപമാല പ്രാർത്ഥനയിൽ അമേരിക്ക, കാനഡ, ബ്രസീൽ, അർജന്റീന തുടങ്ങി 25ന് മുകളിൽ രാജ്യങ്ങളിലെ വനിതകൾ പങ്കെടുക്കും. ഇത് ലോകം മുഴുവൻ വ്യാപിക്കാൻ പരിശുദ്ധ കന്യകാ മറിയം ആഗ്രഹിച്ചിരുന്നതായി ജപമാല പ്രാർത്ഥനയ്ക്ക് അർജന്റീനയിൽ ചുക്കാൻ പിടിക്കുന്ന ജൂലിയാന ഇല്ലാരിയോ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആളുകൾ തന്നെ വിളിക്കുന്നുണ്ടെന്നും ജൂലിയാന കൂട്ടിച്ചേർത്തു. ലോകമെമ്പാടും പുരുഷന്മാർ പ്രത്യേകം ജപമാല ചൊല്ലുന്ന മെൻസ് റോസറി ശ്രദ്ധപിടിച്ചു പറ്റിയിരിന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളും ജപമാലയിൽ ഒന്നിക്കുന്നത്.
Image: /content_image/News/News-2022-11-09-21:52:10.jpg
Keywords: ജപമാല
Content: 19990
Category: 18
Sub Category:
Heading: ഭാരതത്തിലെ 8007 ഗ്രാമങ്ങളില്‍ സഹായമെത്തിച്ചതായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്
Content: ബംഗളൂരു: ഭാരതത്തിലെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 31 സംസ്ഥാനങ്ങളിലെ 8,007 ഗ്രാമങ്ങളില്‍ സേവനം എത്തിക്കുവാന്‍ കഴിഞ്ഞെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്ത്യ. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസ് ഓഡി റ്റോറിയത്തിൽ നടന്നുവരുന്ന സിബിസിഐ 35-ാം ജനറൽ ബോഡി സമ്മേളനത്തിന്റെ മൂന്നാം ദിവസം സിബിസിഐയുടെ സാമൂഹിക സേവനവിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സന്നദ്ധസംഘടനയാണ് കാരിത്താസ് ഇന്ത്യയെന്ന്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കോവിഡ്, സംഘർഷം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളിലും മാനവിക ഐക്യം, സാമൂഹിക സൗഹാർദം, സാമൂഹിക നീതി, ആധ്യാത്മികത എന്നീ തലങ്ങളിലും ഉണർന്നു പ്രവർത്തിക്കാനായതായി ഫാ. പോൾ മൂഞ്ഞേലി കൂട്ടിചേര്‍ത്തു. സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്തെ 31 സംസ്ഥാനങ്ങളിലെ 5 കോടി 24 ലക്ഷം ജനങ്ങളിലേക്കു കാരിത്താസ് ഇന്ത്യക്ക് ഇറങ്ങിച്ചെല്ലാനായി. 324 പങ്കാളികളുടെ സഹായത്തോടെ രാജ്യത്തെ 8,007 ഗ്രാമങ്ങളിലാണു സഹായമെത്തിച്ചത്. സ്ഥാപിതമായതിന്റെ വജ്രജൂബിലി വർഷത്തിൽ ഏറെ അഭിമാനാർഹമായ സേവനമാണ് രാജ്യത്തെ ജനങ്ങൾക്കുവേണ്ടി കാരിത്താസ് ഇന്ത്യ ചെയ്തു കൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ചടങ്ങിൽ സന്നിഹിതരായിരുന്ന ഇരുനൂറോളം ബിഷപ്പുമാർ കാരിത്താസ് ഇന്ത്യയുടെ സേവന പ്രവർത്തനങ്ങളിലും ഇടപെടലുകളിലും സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചു. കൂടുതൽ കരുത്തോടെ രാജ്യത്തെ ജനത്തെ സേവിക്കാൻ തങ്ങളെത്തന്നെ സമർ പ്പിക്കുമെന്നു ബിഷപ്പുമാർ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ചടങ്ങിൽ Courageously innovative: Catholic church @ Covid 19 എന്ന പുസ്തകം സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രകാശനം ചെയ്തു. New Hopes New Horizons: Catholic Church's Response to Covid 19 in India എന്ന ഗ്രന്ഥം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനയോടെയാണു മൂന്നാം ദിവസത്തെ സമ്മേളന നടപടികൾ ആരംഭിച്ചത്. മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് എമെരിറ്റസ് ഡോ. ബർണാഡ് മോറസ്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ആർച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോ, ബിഷപ്പ് ഡോ. പോൾ മൈപ്പാൻ, ബിഷപ്പ് മാർ തോമസ് ഇലവനാൽ, ബിഷപ്പ് ഡോ. ജറാൾഡ് അൽമെയ്ഡ, ബിഷപ്പ് ഡോ. എം. ദേവദാസ് അംബ്രോസ്, ബിഷപ്പ് എമെരിറ്റസ് ഡോ. ജോജി ഗോവിന്ദു, ബിഷപ്പ് ഡോ. ജൂലിയസ് മാൻഡി, ബിഷപ്പ് ഡോ. സ്റ്റീഫൻ ലെപ്ച, ബിഷപ്പ് എമെരിറ്റസ് ഡോ. ഗോഡ്ഫ്രെ ദെ റൊസാരിയോ എന്നിവർ വി. കുർബാനയിൽ കാർമികത്വം വഹിച്ചു. ഇന്നലെ നടന്ന ആദ്യ സെഷനിൽ സിബിസിഐ ജനറൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ഡോ. ഫെലിക്സ് മച്ചാഡോയും രണ്ടാം സെഷനിൽ ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് മസ്ക്രിനാസും മോഡറേറ്റർമാരായിരുന്നു. സമ്മേളനം നാളെ സമാപിക്കും.
Image: /content_image/India/India-2022-11-10-10:05:14.jpg
Keywords: കാരിത്താ
Content: 19991
Category: 18
Sub Category:
Heading: വിദേശ മതങ്ങള്‍, ദളിത് ക്രൈസ്തവരെയും മുസ്ലിങ്ങളെയും പട്ടികജാതിയിൽ ഉൾപ്പെടുത്താന്‍ കഴിയില്ല: കേന്ദ്ര സര്‍ക്കാര്‍
Content: ന്യൂഡൽഹി: ദളിത് ക്രൈസ്തവരെയും മുസ്ലിംകളെയും പട്ടികജാതിയിൽ ഉൾപ്പെടുത്തണമെന്ന കേസിലെ വാദം നിഷേധിച്ചുക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങളും മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്നും വിദേശ മതങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗ ങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താത്തതെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. 2019ൽ നൽകിയ സത്യവാങ്മുലത്തിലും ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിംകളെയും ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്ത പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. ക്രൈസ്തവ, ഇസ്ലാം മതങ്ങൾ ഇന്ത്യയിൽ ഉടലെടുത്ത മതവിശ്വാസങ്ങളല്ല. ഇന്ത്യയിൽ ഈ രണ്ടു മതങ്ങളും വളർന്നതിനു പിന്നിൽ വിദേശ സംഭാവന ഉണ്ടെന്നും കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം ദളിത് ക്രൈസ്തവർക്കും, മുസ്ലിങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 27% ശതമാനം സംവരണത്തിന് അർഹത ഉണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷന്റെ വിവിധ പദ്ധതികൾക്കും, സ്കോളർഷിപ്പുകൾക്കും അർഹത ഉണ്ട്. ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിത് ഹിന്ദുക്കൾക്ക് ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് നൽകുന്ന അനുകൂല്യത്തിന്റെ അർഹത ഉണ്ട്. ദളിത് ക്രിസ്ത്യാനികളെയും, ദളിത് മുസ്ലിങ്ങളെയും പട്ടിക വിഭാഗത്തിൽ ഉൾപെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മീഷൻ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്, കമ്മീഷൻ റിപ്പോർട്ട് വരുന്നത് വരെ ഹർജിക്കാർ കാത്തിരിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/India/India-2022-11-10-10:41:05.jpg
Keywords: ദളിത
Content: 19992
Category: 9
Sub Category:
Heading: 'ഫയർ & ഗ്ലോറി' ശുശ്രൂഷയുമായി ഡോ. ജോൺ ഡി വീണ്ടും യുകെ യിൽ; ഫാ.നടുവത്താനിയിലിന്റെ നേതൃത്വത്തിൽ സെഹിയോൻ യുകെ ഒരുക്കുന്ന ധ്യാനം ഡിസംബർ 16 മുതല്‍
Content: യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി സെഹിയോൻ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു. ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കുള്ള രെജിസ്ട്രേഷൻ തുടരുന്നു. ഡിസംബർ 16 വെള്ളി മുതൽ 18 വരെയാണ് ധ്യാനം .കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. {{ www.sehionuk.org ->www.sehionuk.org }} > എന്ന വെബ്സൈറ്റിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് . #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോസ് കുര്യാക്കോസ് 07414 747573 നോബിൾ ജോർജ് 07737 695783
Image: /content_image/Events/Events-2022-11-10-10:56:30.jpg
Keywords: ധ്യാന