Contents

Displaying 19571-19580 of 25037 results.
Content: 19963
Category: 18
Sub Category:
Heading: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ മുപ്പത്തിയഞ്ചാം പൊതുയോഗം നവംബർ ആറ് മുതല്‍
Content: ബംഗളുരു: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ മുപ്പത്തിയഞ്ചാം പൊതുയോഗത്തിനു ബംഗളുരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ നവംബർ ആറിനു തുടക്കം കുറിക്കും. 11 വരെ നീളുന്ന യോഗത്തിൽ 174 രൂപതകളിൽനിന്നുള്ള ഇരുനൂറോളം ബിഷപ്പുമാരും 64 എമരിറ്റ് സ് ബിഷപ്പുമാരും പങ്കെടുക്കും. സിബിസിഐയുടെ വിവിധ കമ്മീഷൻ ചെയർമാന്മാരും എക്സിക്യൂട്ടീവ് സെക്രട്ടറിമാരും യോഗത്തിനുണ്ടാകുമെന്നു ബാംഗളൂർ അതിരൂപത വക്താവ് ജെ.എ. കാന്ത് രാജ് അറിയിച്ചു. "വിശുദ്ധകുർബാന, പങ്കാളിത്തം, ഇന്ത്യയിലെ കത്തോലിക്കാ സഭകളുടെ ദൗത്യം'' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. രാജ്യനിർമാണത്തിനായി എങ്ങനെ ഐക്യ ത്തോടെ മുന്നോട്ടുപോകാം എന്നതിനു പുറമേ രാജ്യത്തെ സമകാലിക പ്രശ്നങ്ങളും ചർച്ചയ്ക്കു വരുമെന്ന് അദ്ദേഹം അറിയിച്ചു.
Image: /content_image/India/India-2022-11-04-10:51:58.jpg
Keywords: സി‌ബി‌സി‌ഐ
Content: 19964
Category: 1
Sub Category:
Heading: ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി, ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് ആരംഭം
Content: മനാമ: ചരിത്രത്തില്‍ ആദ്യമായി ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ ബഹ്റൈനില്‍. ഇന്നലെ പ്രാദേശിക സമയം 4.45ന് വിമാനമിറങ്ങിയ മാർപാപ്പയെ സ്വീകരിക്കാൻ ബഹ്റൈന്‍ രാജാവിന്റെ പ്രതിനിധികളും കത്തോലിക്കാ സഭയുടെ പ്രതിനിധികളും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. 'സന്മനസുള്ളവർക്ക് സമാധാനം' എന്ന ആപ്ത വാക്യവുമായി ബഹ്റൈനിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സകീര്‍ കൊട്ടാരത്തില്‍ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ് പാപ്പയെ സ്വീകരിച്ചു. കൊട്ടാര വീഥിയില്‍ ഉടനീളം നൂറുകണക്കിന് ആളുകള്‍ പതാക വീശിയും ഗാനങ്ങള്‍ ആലപിച്ചും ആവേശപൂര്‍വ്വം നിലകൊണ്ടിരിന്നു. മാർപാപ്പയുടെ സന്ദർശനം ചരിത്രപരവും അനുഗ്രഹീതവുമാണെന്ന് ബഹ്‌റൈൻ രാജാവ് ഹമദ് പറഞ്ഞു. ഗൾഫിലെയും അറബ് മേഖലയിലെയും വിശ്വാസികളുടെയും ഹൃദയത്തിൽ വലിയ ധാർമ്മികവും ആത്മീയവുമായ പൈതൃകം അവശേഷിപ്പിക്കുമെന്നും രാജാവ് പറഞ്ഞു. മൂന്ന് വർഷത്തിനിടെ തന്നെ രണ്ടാമത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തിയതിൽ പാപ്പ അതീവ സന്തോഷം പ്രകടിപ്പിച്ചു. സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും ആത്മാവിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആളുകളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന തന്റെ ബഹ്‌റൈൻ സന്ദർശനത്തെ “സൗഹൃദത്തിന്റെ യാത്രയിലെ പ്രധാനപ്പെട്ട ഘട്ടം” എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. മരുഭൂമിയിലെ വൃക്ഷം പോലെ ആഴത്തിൽ വേരോട്ടമുള്ള ജീവന്റെ വൃക്ഷമാകാൻ മാർപാപ്പ ലോക സമൂഹത്തോട് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ ഭീകരത വരുത്തിവെയ്ക്കുന്ന ദോഷങ്ങളെ കുറിച്ചും പാപ്പ വാചാലനായി. എല്ലാ യുദ്ധവും നാശത്തിൽ മാത്രമേ കലാശിച്ചിട്ടുള്ളൂ. യുദ്ധങ്ങൾ സത്യത്തിന്റെ മരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഭരണ നയതന്ത്ര മേഖലകളിലുള്ളവരുമായും പാപ്പ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരിന്നു. പാപ്പയുടെ ബഹ്‌റൈൻ സന്ദർശനം ആറു വരെ നീളും.
Image: /content_image/News/News-2022-11-04-12:01:30.jpg
Keywords: അറബ, ബഹ്റൈ
Content: 19965
Category: 1
Sub Category:
Heading: പാപ്പയുടെ ബഹ്റൈനിലേക്കുള്ള വിമാന യാത്ര മധ്യേ അകമ്പടിയായി പോർവിമാനങ്ങൾ അയച്ച് ജോര്‍ദാന്‍ രാജാവ്
Content: അമ്മാന്‍: ചരിത്രം കുറിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ ഇന്നലെ ബഹ്റൈനിലേക്ക് നടത്തിയ അപ്പസ്തോലിക യാത്ര മധ്യത്തില്‍ പാപ്പയും സംഘവും സഞ്ചരിച്ച വിമാനത്തിന് അകമ്പടിയായി രണ്ടു വിമാനങ്ങൾ അയച്ച് ജോര്‍ദാന്‍ രാജാവിന്റെ സ്നേഹ പ്രകടനം. ഐടിഎ എയർവേയ്‌സിന്റെ പ്രത്യേക വിമാനമായ എ330-ലാണ് പാപ്പയും വത്തിക്കാന്‍ പ്രതിനിധികളും മാധ്യമ സംഘവും യാത്ര തിരിച്ചിരിന്നത്. ഇറ്റലി, സൈപ്രസ്, ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ ഏഴ് രാജ്യങ്ങള്‍ പിന്നിട്ടാണ് വൈകീട്ടോടെ മാർപാപ്പയെ വഹിച്ചുള്ള വിമാനം ബഹ്റൈനില്‍ പറന്നിറങ്ങിയത്. ബഹ്റൈന്‍ എത്തുന്നതിന് മുന്‍പ് ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോള്‍ ജോർദാനിലെ അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവിന്റെ ഉത്തരവനുസരിച്ച് രണ്ട് എഫ്-16 പോർവിമാനങ്ങൾ പാപ്പയുടെ വിമാനത്തിന് അകമ്പടിയായി സഞ്ചരിക്കുകയായിരിന്നു. ഇതിന്റെ ചിത്രങ്ങള്‍ അറബ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ജോര്‍ദ്ദാന്‍ രാജാവിന് പാപ്പയോടുള്ള സ്നേഹത്തിന്റെ തുറന്ന പ്രകടനമായാണ് ഈ നിര്‍ദ്ദേശത്തെ പൊതുവേ നിരീക്ഷിക്കുന്നത്. ജോർദാനാണ് പരിശുദ്ധ പിതാവ് സന്ദർശിച്ച ആദ്യത്തെ അറബ് രാജ്യം. 2014-ലാണ് ഫ്രാൻസിസ് പാപ്പ ജോര്‍ദ്ദാന്‍ സന്ദര്‍ശിച്ചത്. അന്നു വിശുദ്ധ നാട്ടിലേക്കുമുള്ള മൂന്ന് ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ, ജോര്‍ദ്ദാനിലെ അമ്മാൻ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പാപ്പ ദിവ്യബലി അര്‍പ്പിച്ചിരിന്നു. 2017 ഡിസംബറില്‍ അടക്കം വിവിധ അവസരങ്ങളില്‍ ജോര്‍ദാന്‍ രാജാവ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2022-11-04-14:03:52.jpg
Keywords: പാപ്പ, ബഹ്റൈ
Content: 19966
Category: 18
Sub Category:
Heading: അകാലത്തിൽ മൺമറഞ്ഞ 5 ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതകഥയുമായി Soul Fishers ഡോക്യുമെന്ററി
Content: താമരശ്ശേരി: ഇരുപത്തിയൊന്നു വർഷങ്ങൾക്ക് മുൻപ് ആകസ്മികമായി വിടവാങ്ങിയ 5 ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതകഥ പറയുന്ന Soul fishers ഡോക്യൂമെന്ററി വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു. 2001 മാർച്ച്‌ 11 ന് നടന്ന പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപ്പെട്ട കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി കാവിൽപുരയിടം, ഷിജി കറുത്ത പാറക്കൽ, ബിന്ദു വഴീകടവത്ത്, റീന പാലറ എന്നീ 5 ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിത കഥ ഗോഡ്സ് ബാൻഡ് യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്. ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകരായിരുന്നു ഈ അഞ്ചുപേരും. ഇടുക്കി രാജപുരത്ത് ഇടവക നവീകരണ പ്രവർത്തനം നടത്തി മടങ്ങുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ഗുരുവായൂരിൽ നിന്നും തലശേരിക്ക് വന്ന പ്രണവം ബസ് ആണ് പൂക്കിപറമ്പിൽ വച്ച് അഗ്നിക്കിരയായത്. അമിതവേഗത്തിൽ വന്ന ബസ് പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി കാറിൽ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 44 ജീവനുകൾ പൊലിഞ്ഞു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആറ് എപ്പിസോഡുകളായാണ് ഡോക്യൂമെന്ററി പുറത്തിറങ്ങുന്നത്. ബസിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരും പൂക്കിപ്പറമ്പ് നിവാസികളും ഡോക്യുമെന്ററിയിൽ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇവർക്കൊപ്പം ഇടവക നവീകരണത്തിനു പോയവരിൽ ഒരാൾ അപകടത്തിനുശേഷം പൗരോഹിത്യം സ്വീകരിച്ചിരുന്നു. താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഈ അഞ്ചുപേരെയും അനുസ്മരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ബസ് അപകടങ്ങളിൽ ഒന്നാണ് പൂക്കിപറമ്പിലേത്. ബസുകളിൽ എമർജൻസി വാതിൽ ഘടിപ്പിക്കാൻ സർക്കാർ ഉത്തരവുണ്ടായ പൂക്കിപറമ്പ് അപകടത്തിനുശേഷമാണ്. ഫാ. ജോജോ കപ്പൂച്ചിൻ എഴുതിയ തിരക്കഥ ജിന്റോ തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്. കാമറ ചന്ദു മേപയൂർ, വിപിൻ പേരാമ്പ്ര. എഡിറ്റിംഗ് അഭിലാഷ് കോക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ജസ്റ്റോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു മോഹനൻ, സബിൻ, ഡബ്ബിങ് റനീഷ് മുതുകാട്, ടൈറ്റിൽ വയലറ്റ് ഫ്രെയിംസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Image: /content_image/India/India-2022-11-04-14:27:57.jpg
Keywords: ജീസസ് യൂത്ത
Content: 19967
Category: 14
Sub Category:
Heading: അന്ന് യുഎഇ, ഇന്ന് ബഹ്‌റൈന്‍: പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനങ്ങളുടെ ലോഗോകള്‍ക്കു പിന്നില്‍ ഒരേയൊരു മലയാളി
Content: മനാമ: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു‌എ‌ഇയില്‍ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സിസ് പാപ്പ ഇപ്പോള്‍ ബഹ്റൈനില്‍ സന്ദര്‍ശനം തുടരുമ്പോള്‍ ശ്രദ്ധാകേന്ദ്രമായി മലയാളി. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ബഹ്റൈന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് കോട്ടയം വാഴൂര്‍ പത്തൊമ്പതാം മൈല്‍ സ്വദേശിയുമായ പ്രവീണ്‍ ഐസക്കാണ്. 2019ൽ നടന്ന യു.എ.ഇയിലെ പേപ്പൽ പര്യടനത്തിന്റെ ലോഗോ തയാറാക്കിയതിനു പിന്നിലും പ്രവീണിന്റെ കൈകളായിരിന്നു. ദുബായില്‍ 11 വര്‍ഷം സേവനം ചെയ്തിട്ടുള്ള പ്രവീണ്‍, സതേണ്‍ അറേബ്യന്‍ വികാരിയാത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏഴു വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും അറേബ്യന്‍ സഭയുമായുള്ള ബന്ധം തുടര്‍ന്നു. സതേണ്‍ അറേബ്യന്‍ വികാരിയാത്തിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇ.ജെ ജോണ്‍ ആണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കാന്‍ പ്രവീണിനോട് ആവശ്യപ്പെട്ടത്. ആദ്യം പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിലും ഇപ്പോള്‍ ബഹ്റൈന്‍ സന്ദര്‍ശനത്തിലും ലോഗോ വരയ്ക്കുവാന്‍ പ്രവീണിന് മുന്നില്‍ നിമിത്തമായത് ഇ.ജെ ജോണ്‍ തന്നെയായിരിന്നു. ദൈവത്തിന് മുന്നിലേക്ക് തുറന്നിരിക്കുന്ന രണ്ടു കൈകൾക്കു സമാനമായി ബഹ്‌റൈന്റെയും പരിശുദ്ധസിംഹാസനത്തിന്റെയും പതാകകൾ വരച്ചുചേർത്തിരിക്കുന്നതാണ് അപ്പസ്തോലിക യാത്രയുടെ ലോഗോ. സമാധാനത്തിന്റെ അടയാളമായ ഒലിവിലയും പ്രവീണ്‍ വരച്ച ലോഗോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റാര്‍ക്കും ലഭിക്കാത്ത അസുലഭ ഭാഗ്യത്തിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണ് ഈ യുവാവ്. മള്‍ട്ടിമീഡിയയില്‍ പ്രാവീണ്യം നേടി ബംഗളൂരുവിലും പിന്നീട് ദുബായിലും സേവനം ചെയ്തിട്ടുള്ള പ്രവീണ്‍ വെബ്സൈറ്റ് ഡിസൈനിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയപുരം രൂപത വാഴൂർ മൗണ്ട് കാർമൽ ഇടവക പരരേതനായ തമ്പി തോമസും തങ്കമ്മയുമാണ് പ്രവീണിന്റെ മാതാപിതാക്കൾ. മികച്ച ഗായകന്‍ കൂടിയായ പ്രവീണ്‍ നിരവധി ഭക്തിഗാന കാസറ്റുകളിലും പാടിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-04-16:07:01.jpg
Keywords: യു‌എ‌ഇ
Content: 19968
Category: 1
Sub Category:
Heading: In Pictures: ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ് പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തപ്പോള്‍
Content: ബഹ്റൈന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നു (നവംബര്‍ 04) കിഴക്കും - പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ നടക്കുന്ന ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ് പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തപ്പോള്‍. മനാമയുടെ തെക്ക് ഭാഗത്തുള്ള സകിർ കൊട്ടാരത്തിൽ നടന്ന പരിപാടിയുടെ സമാപന ചടങ്ങിൽ പാപ്പയോടൊപ്പം അൽ അസ്ഹർ മസ്ജിദ് ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയീബ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവര്‍ ഉള്‍പ്പെടെ അനേകം പ്രമുഖര്‍ പങ്കെടുത്തു. വേദിയില്‍ നിന്ന് 200 മതാന്തര നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു പാപ്പ സംസാരിച്ചു. സമീപ വർഷങ്ങളിൽ മിഡിൽ ഈസ്റ്റിനെ ബാധിച്ച തീവ്രവാദത്തെ നേരിടാൻ സംഭാഷണത്തിന്റെ ആവശ്യകതയാണ് പരിപാടിയില്‍ പ്രഭാഷണം നടത്തിയവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് വത്തിക്കാൻ സിറ്റിയുടെയും ബഹ്‌റൈന്റെയും പതാകകൾ പറത്തി നടത്തിയ വ്യോമ പ്രകടനത്തിന്റെ ചിത്രങ്ങളും ഇതോടൊപ്പം കാണാം. Picture Courtesy: Reuters
Image: /content_image/News/News-2022-11-04-17:05:10.jpg
Keywords: ബഹ്റൈ
Content: 19969
Category: 1
Sub Category:
Heading: സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ മതനേതാക്കൾ ദുരിതങ്ങൾ കാണാതെ പോകരുത്: ബഹ്‌റൈൻ സംവാദവേദിയിൽ പാപ്പ
Content: മനാമ: സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ മറഞ്ഞു കിടക്കുന്ന ദുരിതങ്ങളെ കാണാതിരിക്കരുതെന്ന് ഫ്രാൻസിസ് പാപ്പയുടെ ഓർമ്മപ്പെടുത്തൽ. ഇന്നലെ നവംബർ 4ന് റോയൽ പാലസിലെ അൽ-ഫിദ സ്‌ക്വയറിൽവെച്ച് സംവാദത്തിനായുള്ള ബഹ്‌റൈൻ വേദിയിൽ സംസാരിക്കുകയായിരുന്നു പാപ്പ. ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും അനുഭവിക്കുന്ന അനീതി, പട്ടിണി, കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ എന്നിവ നമ്മുടെ പൊതു ഭവനത്തെ വേണ്ടത്ര പരിരക്ഷിക്കാത്തതിന്റെ അടയാളമാണ്. ഇത്തരം കാര്യങ്ങളിൽ മത നേതാക്കൾ തീർച്ചയായും പ്രതിബദ്ധതയുള്ളവരും മാതൃകകളുമായിരിക്കണമെന്ന് മത നേതാക്കളുടെ ഉത്തരവാദിത്വവും പങ്കും അടിവരയിട്ടുകൊണ്ട് പാപ്പ പറഞ്ഞു. മനുഷ്യത്വം മുമ്പെങ്ങുമില്ലാത്തവിധം ഐക്യപ്പെടുന്നതിനെക്കാൾ വിഘടിച്ച് നിൽക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് പാപ്പ ഖേദം പ്രകടിപ്പിച്ചു. രണ്ട് ഭയാനകമായ ലോകമഹായുദ്ധങ്ങൾക്കും, പതിറ്റാണ്ടുകൾ ലോകത്തെ സന്നിഗ്ധാവസ്ഥയിൽ നിറുത്തിയ ശീതയുദ്ധത്തിനും ശേഷം, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന വിനാശകരമായ സംഘട്ടനങ്ങൾ, ആരോപണങ്ങളുടെയും ഭീഷണികളുടെയും മധ്യേ നാം ഒരു പതനത്തിന്റെ വക്കിലാണ് നമ്മെ തന്നെ കണ്ടെത്തുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. പരസ്പരം മനസ്സിലാക്കുന്നതിനേക്കാൾ സംഘർഷങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുകയും സ്വാർത്ഥമായ സ്വന്തം മാതൃകകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുകയാണ്. തീയും മിസൈലും ബോംബും കൊണ്ട് മരണവും വെറുപ്പും ഉണ്ടാക്കുന്ന ഒരുതരം കുട്ടികളിയാണ് നമുക്ക് ചുറ്റും നാം കാണുന്നത്. പാവങ്ങളുടെ സ്വരം ശ്രവിക്കാനും എല്ലാവരും ഒരുമിച്ച് വരാനും പാപ്പ ആഹ്വാനം ചെയ്തു. ദൈവത്തിൽ വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാർ എന്ന നിലയിൽ അവിടെ സന്നിഹിതരായിരുന്നവരോട് ഒറ്റപ്പെടുത്തൽ മനോഭാവം ഉപേക്ഷിക്കാൻ പാപ്പ ആവശ്യപ്പെട്ടു. സങ്കുചിത താൽപ്പര്യങ്ങളും യുദ്ധവും കൊണ്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, മുറിവേറ്റ നമ്മുടെ മനുഷ്യകുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും മതനേതാക്കൾ ഒരു നല്ല മാതൃക കാണിക്കണമെന്നും സ്വയം പ്രതിബദ്ധരാകണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2022-11-05-14:53:57.jpg
Keywords: ബഹ്റൈ
Content: 19970
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ പൊതുസ്ഥലങ്ങളില്‍ തിരുപ്പിറവി ദൃശ്യങ്ങള്‍ നിരോധിക്കുവാൻ നീക്കം: വ്യാപക പ്രതിഷേധം
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ പൊതു സ്ഥലങ്ങളില്‍ ക്രിസ്തുമസിന് തിരുപ്പിറവി ദൃശ്യങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിക്കുവാൻ നീക്കം നടക്കുന്ന പശ്ചാത്തലത്തിൽ പ്രതിഷേധം. നടപടി അസംബന്ധവും, മതസ്വാതന്ത്ര്യത്തിന് എതിരേയുള്ള അക്രമവുമാണെന്ന് 'നാഷ്ണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി' (എഫ്.എന്‍.എഫ്). മെക്സിക്കോയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നു എഫ്.എന്‍.എഫ്’ന്റെ പ്രസിഡന്റ് റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ യേശു ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട അലങ്കാരങ്ങള്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരെ ഈ വരുന്ന നവംബര്‍ 9-ന് സുപ്രീം കോടതിയുടെ ആദ്യ ചേംബര്‍ വിശകലനം ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ എഫ്.എന്‍.എഫ് രംഗത്ത് വന്നിരിക്കുന്നത്. കേസിൽ പ്രതികൂല വിധിയുണ്ടായാൽ പൊതു സ്ഥലങ്ങളില്‍ തിരുപ്പിറവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് രാജ്യവ്യാപകമായി വിലക്കപ്പെടും. ജസ്റ്റിസ് ജുവാന്‍ ലൂയീസ് ഗോണ്‍സാലസ് തയ്യാറാക്കിയ നിയമത്തിന്റെ കരടുരൂപത്തെക്കുറിച്ച് സുപ്രീം കോടതിയുടെ ആദ്യ ചേംബര്‍ ചര്‍ച്ച ചെയ്യുകയും, വോട്ടെടുപ്പ് നടത്തുകയും ചെയ്യും. ഭാവിയില്‍ പൊതുസ്ഥലങ്ങളില്‍ വിശ്വാസപരമായ അടയാളങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്നും സിറ്റി കൗണ്‍സിലിനെ തടയുകയാണ് സുപ്രീം കോടതിയുടെ ലക്ഷ്യം. തിരുപ്പിറവി ദൃശ്യങ്ങള്‍ക്ക് മാത്രമല്ല, പൊതുസ്ഥലങ്ങളിലെ മതപരമായ പ്രതീകങ്ങള്‍ക്കെല്ലാം തന്നെ ഈ ഉത്തരവ് ബാധകമായിരിക്കും. ഭ്രൂണഹത്യ നിയമപരമാക്കിയതിനെ ആഘോഷത്തോടെ വരവേറ്റ സുപ്രീം കോടതി അധ്യക്ഷൻ ജസ്റ്റിസ് ആര്‍തുറോ സാല്‍വിദാര്‍ ലെലോ ഡെലാറിയക്ക് യേശുവിന്റെ ജനനത്തിന്റെ സ്മരണയെ തടയുവാനാണ് ശ്രമിക്കുന്നതെന്നും, നിര്‍ദ്ദേശിച്ച നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ രാജ്യം യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന കാലഘട്ടത്തിലേക്ക് മടങ്ങിപോകുന്നതിന് തുല്യമായിരിക്കുമെന്നും 'നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി' അധ്യക്ഷൻ റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് മുന്നറിയിപ്പ് നല്‍കി. സുപ്രീം കോടതിക്ക് ഒരു വ്യക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ നേരത്തെ തന്നെ തിരുപ്പിറവി ദൃശ്യങ്ങള്‍ ഉണ്ടാക്കുവാനും അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുവാനും ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. “ഇപ്പോള്‍ കോടതി ക്രിസ്തുമസ്സിന് പിന്നാലെയാണ്” എന്ന പ്രചാരണ പരിപാടിയില്‍ ഏതാണ്ട് 14,000-ത്തോളം ആളുകള്‍ ഇതിനോടകം തന്നെ ഒപ്പുവെച്ചിട്ടുണ്ട്.
Image: /content_image/News/News-2022-11-05-16:26:36.jpg
Keywords: മെക്സി
Content: 19971
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദത്തിന്റെ പരിണിത ഫലങ്ങൾ ജി20 ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി നൈജീരിയൻ ബിഷപ്പിന്റെ പ്രസംഗം
Content: ജക്കാർത്ത: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളുടെ മുഖ്യവേദിയായതിനെ ലോക മതനേതാക്കളുടെ ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി നൈജീരിയന്‍ മെത്രാന്‍. തട്ടിക്കൊണ്ടു പോകലുകളുടെയും, സായുധ കവര്‍ച്ചകളുടെയും, കൊലപാതകങ്ങളുടെയും വാര്‍ത്തകളാണ് നൈജീരിയയില്‍ നിന്നും ഓരോ ദിവസവും പുറത്തുവരുന്നതെന്നു ഇന്തോനേഷ്യയിലെ ബാലിയില്‍ നവംബർ 3നു നടന്ന ‘ജി20 റിലീജിയന്‍ ഫോറ’ത്തില്‍ സൊകോട്ടോ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യു ഹസന്‍ കുക്ക ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാത്രം നൈജീരിയയില്‍ 4,650 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിനെ ഉദ്ധരിച്ചുകൊണ്ട് മെത്രാന്‍ പറഞ്ഞു. ലോകത്തെ എല്ലാ രാഷ്ട്രങ്ങളിലേയും കണക്ക് എടുത്താല്‍ പോലും ഇത്രയധികം വരില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതനിന്ദയുടെ പേരില്‍ മുസ്ലീം ജനക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടി ദെബോറ സാമുവലിന്റേത് ഉള്‍പ്പെടെ തന്റെ രൂപതയില്‍ സമീപകാലത്ത് ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ചില ആക്രമണങ്ങളെ കുറിച്ചും മെത്രാന്‍ വിവരിച്ചു. മതനിരപേക്ഷ നിയമങ്ങള്‍ ഇസ്ലാമിനുള്ള ഭീഷണിയായിട്ടാണ് മുസ്ലീം പുരോഹിതര്‍ കരുതുന്നതെന്ന്‍ പറഞ്ഞ മെത്രാന്‍, ഒരു മതത്തെയും രാഷ്ട്ര മതമായി സ്വീകരിക്കരുതെന്ന് നൈജീരിയന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യവും കൂട്ടിച്ചേര്‍ത്തു. വടക്കന്‍ നൈജീരിയയിലെ മുസ്ലീം വരേണ്യ വര്‍ഗ്ഗം ആധുനിക സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വന്തം മതത്തെ തകര്‍ക്കുവാന്‍ വന്ന അന്യഗ്രഹജീവിയായും, വിദേശ വിദ്യാഭ്യാസത്തെ ഒരു ശത്രുവായിട്ടുമാണ് കണ്ടുവരുന്നതെന്നും മെത്രാന്‍ പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ നടത്തുന്നവരെ എതിര്‍ക്കുവാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ലോക മതനേതാക്കളോട് ആവശ്യപ്പെട്ട ബിഷപ്പ്, മതത്തെ ആയുധവല്‍ക്കരിക്കുന്നത് നമുക്കെല്ലാവര്‍ക്കും ഭീഷണിയാണെന്നും പറഞ്ഞു. മതവിവേചനം അവസാനിപ്പിക്കുവാനും, അതിനുപകരം വിദ്യാഭ്യാസം, ഒരേ പൗരത്വം, എന്നിവ പ്രോത്സാഹിപ്പിക്കുവാനും സര്‍ക്കാരുകളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് മെത്രാന്‍ അവസാനിപ്പിച്ചത്. ഇറാഖിലെ ഇര്‍ബിലില്‍ നിന്നുള്ള കല്‍ദായ കത്തോലിക്ക മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദായും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഇറാഖി ക്രൈസ്തവര്‍ അനുഭവിക്കുന്ന മതപീഡനങ്ങളെ കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചു. അക്രമം, അടിച്ചമര്‍ത്തല്‍, മതന്യൂനപക്ഷങ്ങളുടെ പാര്‍ശ്വവല്‍ക്കരണം തുടങ്ങി നിരവധി അതിക്രമങ്ങൾ നൂറ്റാണ്ടുകളായി ഇസ്ലാമിക ലോകത്ത് നടക്കുന്നുണ്ടെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ഇസ്ലാമില്‍ അക്രമമുണ്ടെന്നും, മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ളവർ മനുഷ്യവര്‍ഗ്ഗത്തിന്റെ നന്മക്കായി ഇതവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ‘വ്യക്തിത്വത്തിന്റെ ആയുധവല്‍ക്കരണം തടയുക’, ‘സാമുദായിക വിദ്വേഷം അവസാനിപ്പിക്കുക’ എന്ന ലക്ഷ്യവുമായി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ നഹ്ദ്ലാതുല്‍ ഉലമാ എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ‘ജി20’ ഉച്ചകോടി സംഘടിപ്പിച്ചത്.
Image: /content_image/News/News-2022-11-05-21:26:03.jpg
Keywords: നൈജീ
Content: 19972
Category: 14
Sub Category:
Heading: റഷ്യൻ ചിത്രകാരി വരച്ച എമിരിറ്റസ് ബെനഡിക്ട് മാർപാപ്പയുടെ മനോഹരമായ ചിത്രം റോമിൽ പ്രകാശനം ചെയ്തു
Content: റോം: റഷ്യൻ ചിത്രകാരിയായ നതാലിയ സാർകോവ വരച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മനോഹരമായ ചിത്രം റോമിൽ പ്രകാശനം ചെയ്തു. ഇരുപത്തിയൊന്നാമത് ഇന്റർനാഷ്ണൽ ഫെസ്റ്റിവൽ ഓഫ് സേക്രട്ട് മ്യൂസിക്ക് ആൻഡ് ആർട്ടിന്റെ പത്രസമ്മേളനത്തിലാണ് പ്രകാശനം നടന്നത്. പോട്രേറ്റ് ഓഫ് ഹിസ് ഹോളീനസ് പോപ്പ് എമിരിറ്റസ് ബെനഡിക്ട് XVI എന്നാണ് ചിത്രത്തിന്റെ പേര്. പാപ്പയുടെ സെക്രട്ടറി ജോര്‍ജ് ഗ്വാന്‍സ്വെയ്ന്‍, നാല് സഹായികൾ, സഹോദരൻ ജോർജ് റാറ്റ്സിംഗർ, അദ്ദേഹം റോമിൽ ആയിരിക്കുമ്പോൾ ശുശ്രൂഷ ചെയ്ത സിസ്റ്റർ ക്രിസ്റ്റിൻ എന്നിവരെയും ചിത്രത്തിൽ കാണാൻ സാധിക്കും. കഴിഞ്ഞ ആഴ്ച ബെനഡിക്ട് പതിനാറാമൻ പാപ്പ താമസിക്കുന്ന റോമിലെ മാതർ എക്ലേസിയ ആശ്രമത്തിലെത്തി പാപ്പയെ ചിത്രം കാണിക്കാൻ നതാലിയയ്ക്ക് സാധിച്ചിരുന്നു. ഏതാനും ദിവസങ്ങൾ ചിത്രം അവിടെ തന്നെ സൂക്ഷിച്ചു. ഒരു മിഷൻ പോലെ തന്റെ കലയെ കണ്ടുകൊണ്ടാണ് ജീവിക്കുന്നതെന്നു നതാലിയ സാർകോവ പറയുന്നു. ബെനഡിക് പാപ്പയുടെ ഭരണകാലയളവിൽ ഉടനീളം പാപ്പയെ ചിത്രകലയുമായി അനുഗമിച്ചുവെന്നും പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്നത് അടക്കമുള്ള ചിത്രങ്ങൾ വരയ്ക്കുമായിരുന്നുവെന്നും നതാലിയ പറഞ്ഞു. ബെനഡിക്ട് പാപ്പ പത്രോസിന്റെ സിംഹാസനത്തിൽ നിന്ന് വിരമിച്ചപ്പോൾ സഭയുടെ തലപ്പത്ത് ഉണ്ടായിരുന്ന ചരിത്ര സമയം ഒരു വലിയ ക്യാൻവാസിൽ അനശ്വരമാക്കാൻ ഒരു കലാകാരി എന്ന നിലയിൽ തന്റെ ഹൃദയത്തിൽ ഉത്തരവാദിത്വം തോന്നിയെന്നും അവർ പറഞ്ഞു. 1995 മുതൽ റോമിലാണ് നതാലിയ സാർകോവ കഴിയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-06-07:27:40.jpg
Keywords: ബെനഡി