category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറഷ്യൻ ചിത്രകാരി വരച്ച എമിരിറ്റസ് ബെനഡിക്ട് മാർപാപ്പയുടെ മനോഹരമായ ചിത്രം റോമിൽ പ്രകാശനം ചെയ്തു
Contentറോം: റഷ്യൻ ചിത്രകാരിയായ നതാലിയ സാർകോവ വരച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മനോഹരമായ ചിത്രം റോമിൽ പ്രകാശനം ചെയ്തു. ഇരുപത്തിയൊന്നാമത് ഇന്റർനാഷ്ണൽ ഫെസ്റ്റിവൽ ഓഫ് സേക്രട്ട് മ്യൂസിക്ക് ആൻഡ് ആർട്ടിന്റെ പത്രസമ്മേളനത്തിലാണ് പ്രകാശനം നടന്നത്. പോട്രേറ്റ് ഓഫ് ഹിസ് ഹോളീനസ് പോപ്പ് എമിരിറ്റസ് ബെനഡിക്ട് XVI എന്നാണ് ചിത്രത്തിന്റെ പേര്. പാപ്പയുടെ സെക്രട്ടറി ജോര്‍ജ് ഗ്വാന്‍സ്വെയ്ന്‍, നാല് സഹായികൾ, സഹോദരൻ ജോർജ് റാറ്റ്സിംഗർ, അദ്ദേഹം റോമിൽ ആയിരിക്കുമ്പോൾ ശുശ്രൂഷ ചെയ്ത സിസ്റ്റർ ക്രിസ്റ്റിൻ എന്നിവരെയും ചിത്രത്തിൽ കാണാൻ സാധിക്കും. കഴിഞ്ഞ ആഴ്ച ബെനഡിക്ട് പതിനാറാമൻ പാപ്പ താമസിക്കുന്ന റോമിലെ മാതർ എക്ലേസിയ ആശ്രമത്തിലെത്തി പാപ്പയെ ചിത്രം കാണിക്കാൻ നതാലിയയ്ക്ക് സാധിച്ചിരുന്നു. ഏതാനും ദിവസങ്ങൾ ചിത്രം അവിടെ തന്നെ സൂക്ഷിച്ചു. ഒരു മിഷൻ പോലെ തന്റെ കലയെ കണ്ടുകൊണ്ടാണ് ജീവിക്കുന്നതെന്നു നതാലിയ സാർകോവ പറയുന്നു. ബെനഡിക് പാപ്പയുടെ ഭരണകാലയളവിൽ ഉടനീളം പാപ്പയെ ചിത്രകലയുമായി അനുഗമിച്ചുവെന്നും പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്നത് അടക്കമുള്ള ചിത്രങ്ങൾ വരയ്ക്കുമായിരുന്നുവെന്നും നതാലിയ പറഞ്ഞു. ബെനഡിക്ട് പാപ്പ പത്രോസിന്റെ സിംഹാസനത്തിൽ നിന്ന് വിരമിച്ചപ്പോൾ സഭയുടെ തലപ്പത്ത് ഉണ്ടായിരുന്ന ചരിത്ര സമയം ഒരു വലിയ ക്യാൻവാസിൽ അനശ്വരമാക്കാൻ ഒരു കലാകാരി എന്ന നിലയിൽ തന്റെ ഹൃദയത്തിൽ ഉത്തരവാദിത്വം തോന്നിയെന്നും അവർ പറഞ്ഞു. 1995 മുതൽ റോമിലാണ് നതാലിയ സാർകോവ കഴിയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-11-06 17:44:00
Keywordsബെനഡി
Created Date2022-11-06 07:27:40