category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅകാലത്തിൽ മൺമറഞ്ഞ 5 ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതകഥയുമായി Soul Fishers ഡോക്യുമെന്ററി
Contentതാമരശ്ശേരി: ഇരുപത്തിയൊന്നു വർഷങ്ങൾക്ക് മുൻപ് ആകസ്മികമായി വിടവാങ്ങിയ 5 ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതകഥ പറയുന്ന Soul fishers ഡോക്യൂമെന്ററി വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു. 2001 മാർച്ച്‌ 11 ന് നടന്ന പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപ്പെട്ട കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി കാവിൽപുരയിടം, ഷിജി കറുത്ത പാറക്കൽ, ബിന്ദു വഴീകടവത്ത്, റീന പാലറ എന്നീ 5 ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിത കഥ ഗോഡ്സ് ബാൻഡ് യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്. ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകരായിരുന്നു ഈ അഞ്ചുപേരും. ഇടുക്കി രാജപുരത്ത് ഇടവക നവീകരണ പ്രവർത്തനം നടത്തി മടങ്ങുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ഗുരുവായൂരിൽ നിന്നും തലശേരിക്ക് വന്ന പ്രണവം ബസ് ആണ് പൂക്കിപറമ്പിൽ വച്ച് അഗ്നിക്കിരയായത്. അമിതവേഗത്തിൽ വന്ന ബസ് പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി കാറിൽ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 44 ജീവനുകൾ പൊലിഞ്ഞു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആറ് എപ്പിസോഡുകളായാണ് ഡോക്യൂമെന്ററി പുറത്തിറങ്ങുന്നത്. ബസിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരും പൂക്കിപ്പറമ്പ് നിവാസികളും ഡോക്യുമെന്ററിയിൽ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇവർക്കൊപ്പം ഇടവക നവീകരണത്തിനു പോയവരിൽ ഒരാൾ അപകടത്തിനുശേഷം പൗരോഹിത്യം സ്വീകരിച്ചിരുന്നു. താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഈ അഞ്ചുപേരെയും അനുസ്മരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ബസ് അപകടങ്ങളിൽ ഒന്നാണ് പൂക്കിപറമ്പിലേത്. ബസുകളിൽ എമർജൻസി വാതിൽ ഘടിപ്പിക്കാൻ സർക്കാർ ഉത്തരവുണ്ടായ പൂക്കിപറമ്പ് അപകടത്തിനുശേഷമാണ്. ഫാ. ജോജോ കപ്പൂച്ചിൻ എഴുതിയ തിരക്കഥ ജിന്റോ തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്. കാമറ ചന്ദു മേപയൂർ, വിപിൻ പേരാമ്പ്ര. എഡിറ്റിംഗ് അഭിലാഷ് കോക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ജസ്റ്റോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു മോഹനൻ, സബിൻ, ഡബ്ബിങ് റനീഷ് മുതുകാട്, ടൈറ്റിൽ വയലറ്റ് ഫ്രെയിംസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://youtube.com/watch?v=bRRYTcBnOQk&feature=youtu.be
Second Video
facebook_link
News Date2022-11-04 14:26:00
Keywordsജീസസ് യൂത്ത
Created Date2022-11-04 14:27:57